Sunday, 11 October 2026 Hijri: — 01:25:07 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

മുഹമ്മദ് محمد Muhammad

Surah 47 മദനിയ്യ • مدنية • Madaniyah 38 ആയത്തുകൾ • 38 Ayahs

സൂറത്ത് മുഹമ്മദ് (Muhammad), ഖുർആൻ അധ്യായം 47 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 38 ആയത്തുകൾ വായിക്കുക. Read Surah Muhammad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്യുന്നവരാരോ അവരുടെ കര്‍മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്.

ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ ۝١
2

സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും മുഹമ്മദ് നബി(സ്വ)യുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍-അതാകട്ടെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം മാത്രമാണ്-വിശ്വസിക്കുകയും ചെയ്തവരാകട്ടെ അവരുടെ തിന്മകളെ അവരില്‍ നിന്ന് അവന്‍ മായിച്ചുകളയും. അവരുടെ സ്ഥിതി അവന്‍ നന്നാക്കുകയും ചെയ്യും.

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ ۝٢
3

അത് നിശ്ചയമായും സത്യനിഷേധികള്‍ അസത്യത്തെ പിന്‍പറ്റുകയും സത്യവിശ്വാസികള്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെ പിന്തുടരുകയും ചെയ്ത കാരണം കൊണ്ടാണ്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്ക് അവരുടെ മാതിരികള്‍ വിവരിച്ചുകൊടുക്കുന്നു.

ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ ۝٣
4

അതിനാല്‍ സത്യനിഷേധികളെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവരെ കൊന്നുകളയുക. അങ്ങനെ അവരില്‍ നിങ്ങള്‍ കൊല അധികമാക്കിയാല്‍ ബന്ധനം ശക്തിയാക്കണം. എന്നിട്ട് അതിനുശേഷം ഒന്നുകില്‍ അവരോട് ഔദാര്യം കാണിച്ചു വിട്ടയക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ആയുധങ്ങള്‍ താഴെ വെക്കുന്നതുവരെ (കൊലയും ബന്ധനവും തുടരണം). അതാണ് (അവരെപ്പറ്റി വേണ്ടത്). അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ (ഒരു യുദ്ധം കൂടാതെ തന്നെ) അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു. പക്ഷേ, നിങ്ങളില്‍ ചിലരെ ചിലരെക്കൊണ്ട് പരീക്ഷണം ചെയ്യുവാന്‍ വേണ്ടി (നിങ്ങളോടവന്‍ യുദ്ധത്തിനു കല്‍പിച്ചതാണ്). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അവരുടെ കര്‍മങ്ങളെ അല്ലാഹു ഒട്ടും പാഴാക്കുന്നതല്ല.

فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ ۝٤
5

അവന്‍ അവരെ (ലക്ഷ്യത്തിലേക്ക്) നയിക്കുന്നതും അവരുടെ സ്ഥിതി നന്നാക്കുന്നതുമാകുന്നു.

سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ ۝٥
6

അവന്‍ അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അതിനെ അവര്‍ക്കവന്‍ (മുമ്പുതന്നെ) പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ളതാണ്.

وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ ۝٦
7

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുതരികയും ചെയ്യും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ ۝٧
8

സത്യനിഷേധികളാകട്ടെ, അവര്‍ക്ക് നാശം തന്നെ! അവരുടെ കര്‍മങ്ങളെ അല്ലാഹു പാഴാക്കുന്നതാകുന്നു.

وَٱلَّذِينَ كَفَرُواْ فَتَعۡسٗا لَّهُمۡ وَأَضَلَّ أَعۡمَٰلَهُمۡ ۝٨
9

അത് അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത കാരണം കൊണ്ടുണ്ടായതാണ്. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.

ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ ۝٩
10

അവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും അങ്ങനെ താങ്കളുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് അവര്‍ നോക്കിക്കാണുകയും ചെയ്തിട്ടില്ലേ? അല്ലാഹു അവരെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും.

۞ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا ۝١٠
11

അതിനു കാരണം അല്ലാഹു സത്യവിശ്വാസികളുടെ സംരക്ഷകനാണ് എന്നതുകൊണ്ടും സത്യനിഷേധികള്‍ക്ക് ഒരു സംരക്ഷകനുമില്ല എന്നതുകൊണ്ടുമാണ്.

ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ ۝١١
12

നിശ്ചയമായും സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ താഴ്ഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. സത്യനിഷേധികളാകട്ടെ അവര്‍ സുഖമെടുക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകയും ചെയ്യുന്നു. നരകം അവര്‍ക്ക് പാര്‍പ്പിടമായിരിക്കുന്നതാണ്.

إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ ۝١٢
13

(നബിയേ,) താങ്കളെ പുറത്താക്കിയ സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ ശക്തിയുള്ള എത്ര നാടുകളാണുള്ളത്. (എന്നിട്ടും) അവരെ (ആ നാട്ടുകാരെ) നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്ക് ഒരു സഹായിയും ഉണ്ടായില്ല.

وَكَأَيِّن مِّن قَرۡيَةٍ هِيَ أَشَدُّ قُوَّةٗ مِّن قَرۡيَتِكَ ٱلَّتِيٓ أَخۡرَجَتۡكَ أَهۡلَكۡنَٰهُمۡ فَلَا نَاصِرَ لَهُمۡ ۝١٣
14

എന്നാല്‍, തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ലക്ഷ്യത്തിന്റെമേല്‍ സ്ഥിതി ചെയ്യുന്ന ഒരാള്‍, തന്റെ ദുര്‍വൃത്തി തനിക്ക് ഭംഗിയായി കാണിക്കപ്പെടുകയും അങ്ങനെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുമോ? (അവര്‍ക്കിടയില്‍ ഒട്ടും സാദൃശ്യമില്ല.)

أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم ۝١٤
15

ഭയഭക്തരുടെ വാഗ്ദത്ത സ്വര്‍ഗത്തിന്റെ മാതിരി (ഇതാണ്:) അതില്‍ പകര്‍ച്ച പറ്റാത്ത (തെളിഞ്ഞ) വെള്ളത്തിന്റെ അരുവികളും രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് രുചികരമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം പഴങ്ങളുമുണ്ടായിരിക്കും. (മാത്രമല്ല,) അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ ശാശ്വതമായി താമസിക്കുന്നവനെപ്പോലെയാകുമോ? അവര്‍ക്ക് ചൂടേറിയ വെള്ളം കുടിപ്പിക്കപ്പെടുകയും അപ്പോള്‍ അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യും.

مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ فِيهَآ أَنۡهَٰرٞ مِّن مَّآءٍ غَيۡرِ ءَاسِنٖ وَأَنۡهَٰرٞ مِّن لَّبَنٖ لَّمۡ يَتَغَيَّرۡ طَعۡمُهُۥ وَأَنۡهَٰرٞ مِّنۡ خَمۡرٖ لَّذَّةٖ لِّلشَّٰرِبِينَ وَأَنۡهَٰرٞ مِّنۡ عَسَلٖ مُّصَفّٗىۖ وَلَهُمۡ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغۡفِرَةٞ مِّن رَّبِّهِمۡۖ كَمَنۡ هُوَ خَٰلِدٞ فِي ٱلنَّارِ وَسُقُواْ مَآءً حَمِيمٗا فَقَطَّعَ أَمۡعَآءَهُمۡ ۝١٥
16

താങ്കളിലേക്ക് ചെവി കൊടുക്കുന്ന ചിലര്‍ അവരിലുണ്ട്. അങ്ങനെ താങ്കളുടെ അടുക്കല്‍നിന്ന് പുറത്തുകടന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരോട് 'എന്താണദ്ദേഹം ഇപ്പോള്‍ പറഞ്ഞത്' എന്നവര്‍ ചോദിക്കും. തങ്ങളുടെ ഹൃദയങ്ങള്‍ക്ക് അല്ലാഹു മുദ്ര വെച്ചിട്ടുള്ളവരാണവര്‍. അവര്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റി നടക്കുകയും ചെയ്യുന്നു.

وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ ۝١٦
17

സന്മാര്‍ഗം പ്രാപിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗം വര്‍ധിപ്പിച്ചുകൊടുക്കുകയും വേണ്ടത്ര സൂക്ഷ്മതാബോധം അവര്‍ക്കവന്‍ നല്‍കുകയും ചെയ്യും.

وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدٗى وَءَاتَىٰهُمۡ تَقۡوَىٰهُمۡ ۝١٧
18

ഇനി അന്ത്യസമയത്തെ-അതവര്‍ക്ക് അവിചാരിതമായി വന്നെത്തുന്നതിനെ-യല്ലാതെ അവര്‍ മറ്റു വല്ലതും നോക്കിക്കൊണ്ടിരിക്കുന്നുണ്ടോ? എന്നാല്‍, അതിന്റെ അടയാളങ്ങള്‍ വന്നെത്തുകതന്നെ ചെയ്തിരിക്കുന്നു. അപ്പോള്‍ അത് വന്നുകഴിഞ്ഞാല്‍ അവരുടെ ഓര്‍മ അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും?

فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ ۝١٨
19

ആകയാല്‍ (നബിയേ,) അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് താങ്കള്‍ അറിഞ്ഞുകൊള്ളുക. താങ്കളുടെ പാപപരിഹാരത്തിനും സത്യവിശ്വാസീ വിശ്വാസിനികള്‍ക്കും വേണ്ടി താങ്കള്‍ പൊറുക്കലിനെ തേടുക. നിങ്ങളുടെ ചലനസ്ഥാനവും വാസസ്ഥാനവും അല്ലാഹു അറിയുന്നുണ്ട്.

فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ ۝١٩
20

(സമരവിധി ഉള്‍ക്കൊള്ളുന്ന) ഒരധ്യായം അവതരിപ്പിക്കപ്പെടാത്തതെന്താണ് എന്ന് സത്യവിശ്വാസികള്‍ ചോദിക്കുന്നു. അങ്ങനെ നിയമം വ്യക്തമായി വിവരിക്കപ്പെട്ട ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെക്കുറിച്ച് പറയപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ സംശയമുള്ളവരെ, മരണം (അടുത്തത്) നിമിത്തം ബോധക്ഷയം വന്നവന്‍ നോക്കുന്നതുപോലെ താങ്കളുടെ അടുക്കലേക്ക് നോക്കുന്നതായിട്ടുകാണാം. അവര്‍ക്ക് വമ്പിച്ച നാശം!

وَيَقُولُ ٱلَّذِينَ ءَامَنُواْ لَوۡلَا نُزِّلَتۡ سُورَةٞۖ فَإِذَآ أُنزِلَتۡ سُورَةٞ مُّحۡكَمَةٞ وَذُكِرَ فِيهَا ٱلۡقِتَالُ رَأَيۡتَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يَنظُرُونَ إِلَيۡكَ نَظَرَ ٱلۡمَغۡشِيِّ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَأَوۡلَىٰ لَهُمۡ ۝٢٠
21

അനുസരിക്കലും നല്ല വാക്ക് പറയലുമാണ് (അവര്‍ ചെയ്യേണ്ടിയിരുന്നത്.) അങ്ങനെ (യുദ്ധത്തിന്റെ) കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അവര്‍ അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ സാക്ഷാല്‍ക്കരിച്ചുവെങ്കില്‍ അതവര്‍ക്ക് ഉത്തമമാകുമായിരുന്നു!

طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ ۝٢١
22

എന്നാല്‍ നിങ്ങള്‍ അധികാരം നേടിയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്‌തേക്കുമോ?

فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ ۝٢٢
23

അല്ലാഹു ശപിച്ചവരത്രെ അവര്‍. അങ്ങനെ അവന്‍ അവര്‍ക്ക് ബധിരത നല്‍കുകയും അവരുടെ നയനങ്ങളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു.

أُوْلَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ ۝٢٣
24

അവര്‍ക്ക് ഖുര്‍ആന്‍ മനസ്സിരുത്തി ചിന്തിച്ചുനോക്കിക്കൂടേ? (എന്നാല്‍ കാര്യം മനസ്സിലാക്കാമല്ലോ.) അതല്ല, അവരുടെ ഹൃദയങ്ങളിന്മേല്‍ അതിന്റെ പൂട്ടുകളുണ്ടോ?

أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَآ ۝٢٤
25

നിശ്ചയമായും തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷം പിന്നോട്ട് തിരിച്ചുപോയവര്‍, തങ്ങളുടെ പ്രവൃത്തികളെ പിശാച് അവര്‍ക്ക് അലംകൃതമാക്കിക്കൊടുക്കുകയും അവരെ അവന്‍ വഞ്ചിക്കുകയും ചെയ്തിരിക്കയാണ്.

إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَى ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ ۝٢٥
26

ചില കാര്യങ്ങളില്‍ നിങ്ങളെ ഞങ്ങള്‍ അനുസരിച്ചുകൊള്ളാം എന്നു അല്ലാഹു അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) വെറുത്തിട്ടുള്ളവരോട് അവര്‍ പറഞ്ഞത് നിമിത്തമാണത്. അവര്‍ രഹസ്യമാക്കുന്നത് അല്ലാഹു അറിയുന്നുണ്ട്.

ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ ۝٢٦
27

അപ്പോള്‍ അവരുടെ മുഖങ്ങളെയും പിന്‍ഭാഗങ്ങളെയും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ മരണപ്പെടുത്തുമ്പോള്‍ അവരുടെ സ്ഥിതി എങ്ങനെയായിരിക്കും?

فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ ۝٢٧
28

അത്, അല്ലാഹുവിന് കോപമുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്‍പറ്റുകയും അവന്റെ തൃപ്തിയെ അവര്‍ വെറുക്കുകയും ചെയ്തതുകൊണ്ടാണ്. തന്നിമിത്തം അവരുടെ കര്‍മങ്ങളെ അവന്‍ ഫലശൂന്യമാക്കിക്കളഞ്ഞു.

ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ ۝٢٨
29

അതല്ല, ഹൃദയങ്ങളില്‍ ഒരുതരം രോഗമുള്ളവര്‍, തങ്ങളുടെ ഉള്‍പ്പക അല്ലാഹു പുറത്തുകൊണ്ടുവരികയില്ലെന്ന് വിചാരിച്ചിരിക്കുന്നുവോ?

أَمۡ حَسِبَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخۡرِجَ ٱللَّهُ أَضۡغَٰنَهُمۡ ۝٢٩
30

(നബിയേ,) നാം ഉദ്ദേശിക്കുന്നപക്ഷം അവരെ താങ്കള്‍ക്ക് നാം കാണിച്ചുതരികയും അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് താങ്കള്‍ക്ക് അവരെ മനസ്സിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്റെ ശൈലി കൊണ്ടു (സ്വരവ്യത്യാസം കൊണ്ട്) തന്നെ നിശ്ചയമായും താങ്കള്‍ക്കവരെ മനസ്സിലാക്കാം. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറിയുന്നുണ്ട്.

وَلَوۡ نَشَآءُ لَأَرَيۡنَٰكَهُمۡ فَلَعَرَفۡتَهُم بِسِيمَٰهُمۡۚ وَلَتَعۡرِفَنَّهُمۡ فِي لَحۡنِ ٱلۡقَوۡلِۚ وَٱللَّهُ يَعۡلَمُ أَعۡمَٰلَكُمۡ ۝٣٠
31

നിങ്ങളില്‍ നിന്നുള്ള യുദ്ധശാലികളെയും ക്ഷമാശീലരെയും (പ്രത്യക്ഷത്തില്‍) അറിയുകയും നിങ്ങളുടെ സ്ഥിതിഗതികളെ വെളിപ്പെടുത്തുകയും ചെയ്യുന്നതുവരെ നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും.

وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ ۝٣١
32

നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷം റസൂലിനോട് എതിരാവുകയും ചെയ്തിട്ടുള്ളവര്‍ അല്ലാഹുവിന് ഒട്ടും ഉപദ്രവം വരുത്തുകയേയില്ല. അവരുടെ കര്‍മങ്ങളെല്ലാം അവന്‍ പിന്നീട് ഫലശൂന്യമാക്കുകയും ചെയ്യും.

إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ ۝٣٢
33

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക. സ്വന്തം കര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്.

۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ ۝٣٣
34

നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും പിന്നീട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരണപ്പെടുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയില്ല, തീര്‍ച്ച.

إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمۡ كُفَّارٞ فَلَن يَغۡفِرَ ٱللَّهُ لَهُمۡ ۝٣٤
35

ആകയാല്‍ (സത്യവിശ്വാസികളേ,) നിങ്ങള്‍ ബലഹീനരാവുകയും ഉന്നതരായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളോടുകൂടെയുണ്ടുതാനും. സ്വന്തം കര്‍മങ്ങളെ നിങ്ങള്‍ക്കവന്‍ നഷ്ടപ്പെടുത്തുകയേയില്ല.

فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ ۝٣٥
36

നിശ്ചയമായും ഐഹികജീവിതം കളിയും വിനോദവും തന്നെയാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. നിങ്ങളുടെ സ്വത്തുക്കള്‍ (സ്വന്തം ആവശ്യത്തിനായി) അവന്‍ നിങ്ങളോട് ചോദിക്കുന്നുമില്ല.

إِنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞۚ وَإِن تُؤۡمِنُواْ وَتَتَّقُواْ يُؤۡتِكُمۡ أُجُورَكُمۡ وَلَا يَسۡـَٔلۡكُمۡ أَمۡوَٰلَكُمۡ ۝٣٦
37

അവന്‍ നിങ്ങളോട് സ്വത്തുക്കള്‍ ചോദിക്കുകയും അങ്ങനെ കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ പിശുക്കു കാണിക്കും. അത് നിങ്ങളുടെ ഉള്‍പ്പക പുറത്തേക്കു കൊണ്ടുവരുകയും ചെയ്യും.

إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ ۝٣٧
38

അറിയുക: ഹേ, കൂട്ടരേ-നിങ്ങളിതാ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവ് ചെയ്യാന്‍ ക്ഷണിക്കപ്പെടുന്നു! അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്കു കാട്ടുന്നു. ആര്‍ പിശുക്ക് കാണിക്കുന്നുവോ അവന്‍ തന്റെ കാര്യത്തില്‍ തന്നെയാണ് പിശുക്ക് കാണിക്കുന്നത്. അല്ലാഹു പരാശ്രയമില്ലാത്തവനാണ്. നിങ്ങളോ പരാശ്രയം ആവശ്യമുള്ളവരും. നിങ്ങള്‍ (അനുസരിക്കാതെ) പിന്തിരിയുകയാണെങ്കില്‍ നിങ്ങളല്ലാത്ത മറ്റൊരു ജനതയെ അവന്‍ നിങ്ങള്‍ക്ക് പകരമായി കൊണ്ടുവരും. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയുമില്ല.

هَٰٓأَنتُمۡ هَٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم ۝٣٨