Sunday, 11 October 2026 Hijri: — 05:05:03 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഹദീദ് الحديد Al-Hadid

Surah 57 മദനിയ്യ • مدنية • Madaniyah 29 ആയത്തുകൾ • 29 Ayahs

സൂറത്ത് അൽ ഹദീദ് (Al-Hadid), ഖുർആൻ അധ്യായം 57 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 29 ആയത്തുകൾ വായിക്കുക. Read Surah Al-Hadid with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശ ഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നു. അവന്‍ പ്രതാപശാലിയും അഗാധജ്ഞനുമാണ്.

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١
2

ആകാശഭൂമികളുടെയെല്ലാം ആധിപത്യം അവന്നാകുന്നു. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിനും കഴിവുള്ളവനാണവന്‍.

لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٢
3

അവന്‍ ആദ്യനും അന്ത്യനും പ്രത്യക്ഷനും പരോക്ഷനുമായുള്ളവനാകുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും ഏറ്റവും അറിയുന്നവനുമാണ്.

هُوَ ٱلۡأَوَّلُ وَٱلۡأٓخِرُ وَٱلظَّٰهِرُ وَٱلۡبَاطِنُۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٌ ۝٣
4

അവന്‍ ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ്. എന്നിട്ടവന്‍ അര്‍ശിന്റെ മേല്‍ ആധിപത്യം നടത്തി. ഭൂമിയില്‍ കടക്കുന്നതും അതില്‍ നിന്ന് പുറത്തുവരുന്നതും ആകാശത്തില്‍ നിന്നിറങ്ങുന്നതും അങ്ങോട്ട് കയറിപ്പോകുന്നതും അവന്‍ അറിയുന്നുണ്ട്. നിങ്ങള്‍ എവിടെയാണെങ്കിലും അവന്‍ നിങ്ങളൊന്നിച്ചുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനാകുന്നു.

هُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۖ وَهُوَ مَعَكُمۡ أَيۡنَ مَا كُنتُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝٤
5

ആകാശഭൂമികളുടെ ആധിപത്യം അവന്നാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെയാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നതും.

لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٥
6

അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു. പകലിനെ രാത്രിയിലും കടത്തുന്നു. ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനുമാകുന്നു.

يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِۚ وَهُوَ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٦
7

(ജനങ്ങളേ,) നിങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും അവന്‍ ഏതൊന്നില്‍ നിങ്ങളെ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കിയിരിക്കുന്നുവോ അതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക. എന്നാല്‍, നിങ്ങളില്‍ നിന്ന് ആര് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ടോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ട്.

ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَأَنفِقُواْ مِمَّا جَعَلَكُم مُّسۡتَخۡلَفِينَ فِيهِۖ فَٱلَّذِينَ ءَامَنُواْ مِنكُمۡ وَأَنفَقُواْ لَهُمۡ أَجۡرٞ كَبِيرٞ ۝٧
8

നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? റസൂലാകട്ടെ റബ്ബില്‍ വിശ്വസിക്കുവാനായി നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ കരാര്‍ വാങ്ങീട്ടുമുണ്ട്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!

وَمَا لَكُمۡ لَا تُؤۡمِنُونَ بِٱللَّهِ وَٱلرَّسُولُ يَدۡعُوكُمۡ لِتُؤۡمِنُواْ بِرَبِّكُمۡ وَقَدۡ أَخَذَ مِيثَٰقَكُمۡ إِن كُنتُم مُّؤۡمِنِينَ ۝٨
9

അവന്‍ തന്റെ അടിമയുടെ മേല്‍ വ്യക്തമായ പല ആയത്തുകളും ഇറക്കിക്കൊടുക്കുന്നവനാണ്; അദ്ദേഹം നിങ്ങളെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളെപ്പറ്റി വളരെ കൃപയുള്ളവനും കരുണയുള്ളവനും തന്നെയാകുന്നു.

هُوَ ٱلَّذِي يُنَزِّلُ عَلَىٰ عَبۡدِهِۦٓ ءَايَٰتِۭ بَيِّنَٰتٖ لِّيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَإِنَّ ٱللَّهَ بِكُمۡ لَرَءُوفٞ رَّحِيمٞ ۝٩
10

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുന്നതിന് എന്ത് ന്യായമാണ് നിങ്ങള്‍ക്കുള്ളത്? ആകാശഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനുള്ളതാണല്ലോ (എന്നിട്ടും). നിങ്ങളില്‍ നിന്ന് (മക്കാ)വിജയത്തിനുമുമ്പ് ചെലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ (അങ്ങനെ അല്ലാത്തവരോട്) സമമാവുകയില്ല. അവര്‍ അതിനു ശേഷം ചെലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരേക്കാള്‍ മികച്ച പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝١٠
11

അല്ലാഹുവിന് നല്ല കടം നല്‍കുന്നവന്‍ ആരാണ്? എന്നാല്‍ അവനത് അവന് ഇരട്ടിപ്പിച്ചുകൊടുക്കുന്നതാണ്. മാന്യമായ പ്രതിഫലവും അവനുണ്ടായിരിക്കും.

مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجۡرٞ كَرِيمٞ ۝١١
12

സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും പ്രകാശം അവരുടെ മുന്നിലൂടെയും വലഭാഗങ്ങളിലൂടെയും പാഞ്ഞുകൊണ്ടിരിക്കുന്നതായി താങ്കള്‍ കാണുന്ന ദിവസം (ഓര്‍ക്കുക). ഇന്ന് നിങ്ങള്‍ക്ക് അനുമോദനം താഴ്ഭാഗങ്ങളില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളാണ്; അതില്‍ നിത്യവാസികളായ നിലയില്‍ (എന്ന് അവരോട് പറയപ്പെടും). അതുതന്നെയാണ് മികച്ച വിജയം.

يَوۡمَ تَرَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ يَسۡعَىٰ نُورُهُم بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۖ بُشۡرَىٰكُمُ ٱلۡيَوۡمَ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝١٢
13

അതായത് കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട്, ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് അല്‍പം പകര്‍ത്തിയെടുക്കട്ടെ എന്ന് പറയുന്ന ദിവസം! അവരോട് പറയപ്പെടും: 'നിങ്ങളുടെ പിന്നിലേക്ക് നിങ്ങള്‍ മടങ്ങിയിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുക.' അപ്പോള്‍ അവര്‍ രണ്ടു കൂട്ടര്‍ക്കുമിടയില്‍ ഒരു മതില്‍ സ്ഥാപിക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്ത് കാരുണ്യ(സ്വര്‍ഗ)മാണ്; പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തുകൂടെയാണ് ശിക്ഷ (നരകം).

يَوۡمَ يَقُولُ ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ لِلَّذِينَ ءَامَنُواْ ٱنظُرُونَا نَقۡتَبِسۡ مِن نُّورِكُمۡ قِيلَ ٱرۡجِعُواْ وَرَآءَكُمۡ فَٱلۡتَمِسُواْ نُورٗاۖ فَضُرِبَ بَيۡنَهُم بِسُورٖ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحۡمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلۡعَذَابُ ۝١٣
14

അവര്‍ അവരെ (സത്യവിശ്വാസികളെ) വിളിച്ചുചോദിക്കും: ഞങ്ങള്‍ ഇഹലോകത്ത് നിങ്ങളോടു കൂടെ ആയിരുന്നില്ലേ? അവര്‍ പറയും: അതെ, പക്ഷേ, നിങ്ങള്‍ സ്വന്തത്തെത്തന്നെ കുഴപ്പത്തിലാക്കി. (സത്യവിശ്വാസികള്‍ക്ക് ആപത്ത് സംഭവിക്കുമെന്ന്) നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും (മതത്തില്‍) സംശയിക്കുകയും അല്ലാഹുവിന്റെ കല്‍പന (മരണം) വന്നെത്തുന്നതുവരെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചുകളയുകയും ചെയ്തു. അല്ലാഹുവിനെ സംബന്ധിച്ച് ആ വഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചുകളഞ്ഞു.

يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِيُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ ۝١٤
15

ഇനി ഇന്ന് നിങ്ങളില്‍ നിന്നാകട്ടെ, സത്യനിഷേധികളില്‍ നിന്നാകട്ടെ യാതൊരു ദണ്ഡവും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ വാസസ്ഥാനം നരകമാണ്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും യോജിച്ചത്. ആ തിരിച്ചുചെല്ലുന്ന സ്ഥാനം വളരെ ദുഷിച്ചതു തന്നെ!

فَٱلۡيَوۡمَ لَا يُؤۡخَذُ مِنكُمۡ فِدۡيَةٞ وَلَا مِنَ ٱلَّذِينَ كَفَرُواْۚ مَأۡوَىٰكُمُ ٱلنَّارُۖ هِيَ مَوۡلَىٰكُمۡۖ وَبِئۡسَ ٱلۡمَصِيرُ ۝١٥
16

അല്ലാഹുവിന്റെ സ്മരണയിലേക്കും അവതരിച്ച സത്യത്തി(ഖുര്‍ആനി)ലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ വിനയപ്പെട്ടുവരുവാന്‍ സത്യവിശ്വാസികള്‍ക്ക് സമയമായില്ലേ? മുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ ഇവര്‍ ആവാതിരിക്കുവാനും (സമയമായില്ലേ?) എന്നിട്ട് അവരില്‍ (വേദക്കാരില്‍) കാലം ദീര്‍ഘിച്ചു. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരില്‍ മിക്ക പേരും (തങ്ങളുടെ മതത്തില്‍ നിന്ന്) പുറത്തുപോയവരാകുന്നു.

۞ أَلَمۡ يَأۡنِ لِلَّذِينَ ءَامَنُوٓاْ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا يَكُونُواْ كَٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلُ فَطَالَ عَلَيۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ۝١٦
17

ഭൂമി നിര്‍ജീവമായതിനു ശേഷം അല്ലാഹു അതിനെ ജീവിപ്പിക്കുക തന്നെ ചെയ്യുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണം. തീര്‍ച്ചയായും നിങ്ങള്‍ക്ക് ചിന്തിച്ച് ഗ്രഹിക്കുവാന്‍ വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു.

ٱعۡلَمُوٓاْ أَنَّ ٱللَّهَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ ۝١٧
18

നിശ്ചയമായും ദാനധര്‍മം ചെയ്യുകയും അല്ലാഹുവിന് നല്ല കടം കൊടുക്കുകയും ചെയ്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും (പ്രതിഫലം) ഇരട്ടിച്ചുനല്‍കപ്പെടുന്നതാണ്. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ടായിരിക്കും.

إِنَّ ٱلۡمُصَّدِّقِينَ وَٱلۡمُصَّدِّقَٰتِ وَأَقۡرَضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعَفُ لَهُمۡ وَلَهُمۡ أَجۡرٞ كَرِيمٞ ۝١٨
19

അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍ സ്വിദ്ദീഖുകളും ശഹീദുകളും. തങ്ങളുടേതായ പ്രതിഫലവും പ്രകാശവും അവര്‍ക്കുണ്ടായിരിക്കുന്നതാണ്. സത്യത്തെ നിഷേധിക്കുകയും നമ്മുടെ ആയത്തുകളെ വ്യാജമാക്കുകയും ചെയ്യുന്നവരാരോ അവര്‍ നരകക്കാരാകുന്നു.

وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦٓ أُوْلَٰٓئِكَ هُمُ ٱلصِّدِّيقُونَۖ وَٱلشُّهَدَآءُ عِندَ رَبِّهِمۡ لَهُمۡ أَجۡرُهُمۡ وَنُورُهُمۡۖ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ۝١٩
20

നിങ്ങള്‍ അറിഞ്ഞിരിക്കണം, ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ തമ്മില്‍ ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുമ കാണിക്കലും മാത്രമാകുന്നു. (അതിന്റെ ഉപമ) ഒരു മഴ പോലെയാണ്. അതുമൂലം മുളച്ച സസ്യം കര്‍ഷകരെ അത്ഭുതപ്പെടുത്തി. പിന്നീടത് ഉണങ്ങിപ്പോകുന്നു. എന്നിട്ടതിനെ മഞ്ഞ നിറമുള്ളതായി നീ കാണും. അനന്തരമത് തുരുമ്പിച്ച വൈക്കോലായിത്തീരുന്നു. പരലോകത്ത് കഠിന ശിക്ഷയും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും സംതൃപ്തിയുമുണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവങ്ങള്‍ മാത്രമാകുന്നു.

ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ۝٢٠
21

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപപരിഹാരത്തിലേക്കും ആകാശഭൂമികളുടേതിനോട് തുല്യമായ വിശാലതയുള്ള സ്വര്‍ഗത്തിലേക്കും നിങ്ങള്‍ അഹമഹമികയാ മുന്‍കടക്കുക. അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കുവേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അതു അല്ലാഹുവിന്റെ ഔദാര്യമാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു.

سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٢١
22

ഭൂമിയിലാകട്ടെ നിങ്ങളുടെ ദേഹങ്ങളിലാകട്ടെ ഒരു ആപത്തും-അതിനെ നാം സൃഷ്ടിക്കുന്നതിന് മുമ്പായിതന്നെ-ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടല്ലാതെ ബാധിക്കുകയില്ല. നിശ്ചയമായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു.

مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝٢٢
23

(അങ്ങനെ രേഖപ്പെടുത്തിയത്, അഥവാ ആ വിവരം നിങ്ങളെ അറിയിച്ചത്) നിങ്ങള്‍ക്ക് ലഭിക്കാതെ പോയതില്‍ ദുഃഖിക്കാതിരിക്കുവാനും നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങള്‍ (അഹങ്കാരത്തിന്റെ) ആഹ്ലാദം കൊള്ളാതിരിക്കുവാനും വേണ്ടിയാണ്. അഹങ്കരിക്കുകയും അഭിമാനം നടിക്കുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല;

لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمۡۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٍ ۝٢٣
24

അതായത് പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കുവാന്‍ ആളുകളോട് കല്‍പിക്കുകയും ചെയ്യുന്നവരെ. ആരെങ്കിലും തിരിഞ്ഞുപോകുന്ന പക്ഷം നിശ്ചയമായും അല്ലാഹു നിരാശ്രയനും സ്തുത്യര്‍ഹനുമാകുന്നു.

ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝٢٤
25

നിശ്ചയമായും വ്യക്തമായ തെളിവുകളും കൊണ്ട് നമ്മുടെ റസൂലുകളെ നാം അയക്കുകയും ജനങ്ങള്‍ നീതിയനുസരിച്ച് നില കൊള്ളുവാനായി അവരിലേക്ക് ഗ്രന്ഥവും നീതിയും ഇറക്കുകയും ചെയ്തു. നാം ഇരുമ്പും സൃഷ്ടിച്ചിരിക്കുന്നു. അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് പല പ്രയോജനങ്ങളുമുണ്ട്. അദൃശ്യനായ നിലയില്‍ തന്നെയും തന്റെ ദൂതന്മാരെയും സഹായിക്കുന്നവര്‍ ആരാണെന്ന് അല്ലാഹു (പ്രത്യക്ഷത്തില്‍) അറിയുവാന്‍ വേണ്ടിയാണ് (അത്). അല്ലാഹു ശക്തനും പ്രതാപശാലിയും തന്നെ.

لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِۖ وَأَنزَلۡنَا ٱلۡحَدِيدَ فِيهِ بَأۡسٞ شَدِيدٞ وَمَنَٰفِعُ لِلنَّاسِ وَلِيَعۡلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلۡغَيۡبِۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ ۝٢٥
26

നിശ്ചയമായും നൂഹിനെയും ഇബ്‌റാഹീമിനെയും നാം അയച്ചു. അവരിരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദവും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരില്‍ നേര്‍മാര്‍ഗം പ്രാപിച്ചവരുണ്ട്. അവരില്‍ വളരെ ആളുകള്‍ ദുര്‍നടപ്പുകാരാകുന്നു.

وَلَقَدۡ أَرۡسَلۡنَا نُوحٗا وَإِبۡرَٰهِيمَ وَجَعَلۡنَا فِي ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلۡكِتَٰبَۖ فَمِنۡهُم مُّهۡتَدٖۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ۝٢٦
27

പിന്നീട് അവരുടെ പുറകിലായി നമ്മുടെ ദൂതന്മാരെ നാം തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും നാം തുടര്‍ന്നയക്കുകയും തനിക്ക് ഇന്‍ജീല്‍ നല്‍കുകയും തന്നെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും കരുണയും ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു തരം സന്യാസ ജീവിതം അവര്‍ നൂതനമായി ഉണ്ടാക്കി. നാം അവരോട് അത് കല്‍പിച്ചിരുന്നില്ല. പക്ഷേ, അല്ലാഹുവിന്റെ തൃപ്തി തേടേണ്ടതിനുവേണ്ടി (അവരത് ചെയ്തു). എന്നാല്‍, അത് പാലിക്കേണ്ട മുറപ്രകാരം അവര്‍ പാലിച്ചില്ല. എന്നിട്ട് അവരില്‍ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ വളരെ പേര്‍ ദുര്‍നടപ്പുകാരാകുന്നു.

ثُمَّ قَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيۡنَا بِعِيسَى ٱبۡنِ مَرۡيَمَ وَءَاتَيۡنَٰهُ ٱلۡإِنجِيلَۖ وَجَعَلۡنَا فِي قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأۡفَةٗ وَرَحۡمَةٗۚ وَرَهۡبَانِيَّةً ٱبۡتَدَعُوهَا مَا كَتَبۡنَٰهَا عَلَيۡهِمۡ إِلَّا ٱبۡتِغَآءَ رِضۡوَٰنِ ٱللَّهِ فَمَا رَعَوۡهَا حَقَّ رِعَايَتِهَاۖ فَـَٔاتَيۡنَا ٱلَّذِينَ ءَامَنُواْ مِنۡهُمۡ أَجۡرَهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ۝٢٧
28

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ റസൂലില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍, തന്റെ കാരുണ്യത്തില്‍ നിന്ന് രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. നിങ്ങള്‍ക്ക് അതില്‍ കൂടി നടക്കുവാനുള്ള ഒരു പ്രകാശം അവന്‍ ഏര്‍പ്പെടുത്തിത്തരികയും നിങ്ങളുടെ പാപം പൊറുക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَءَامِنُواْ بِرَسُولِهِۦ يُؤۡتِكُمۡ كِفۡلَيۡنِ مِن رَّحۡمَتِهِۦ وَيَجۡعَل لَّكُمۡ نُورٗا تَمۡشُونَ بِهِۦ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٢٨
29

തങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് യാതൊന്നും കരസ്ഥമാക്കുവാന്‍ കഴിയുന്നതല്ലെന്നും അനുഗ്രഹം അല്ലാഹുവിന്റെ പക്കല്‍ തന്നെയാണ്-താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു-എന്നും വേദക്കാര്‍ അറിയേണ്ടതിനുവേണ്ടിയാണ് (ഇക്കാര്യം വ്യക്തമാക്കുന്നത്). അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

لِّئَلَّا يَعۡلَمَ أَهۡلُ ٱلۡكِتَٰبِ أَلَّا يَقۡدِرُونَ عَلَىٰ شَيۡءٖ مِّن فَضۡلِ ٱللَّهِ وَأَنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٢٩