Monday, 12 October 2026 Hijri: — 07:31:34 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അൽ മുജാദില المجادلة Al-Mujadilah

Surah 58 മദനിയ്യ • مدنية • Madaniyah 22 ആയത്തുകൾ • 22 Ayahs

സൂറത്ത് അൽ മുജാദില (Al-Mujadilah), ഖുർആൻ അധ്യായം 58 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 22 ആയത്തുകൾ വായിക്കുക. Read Surah Al-Mujadilah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേള്‍ക്കുകതന്നെ ചെയ്തിരിക്കുന്നു (സ്വീകരിച്ചിരിക്കുന്നു). നിങ്ങള്‍ രണ്ടുപേരും സംഭാഷണം നടത്തുന്നത് അല്ലാഹു കേള്‍ക്കുന്നുമുണ്ടായിരുന്നു. നിശ്ചയമായും അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِي تُجَٰدِلُكَ فِي زَوۡجِهَا وَتَشۡتَكِيٓ إِلَى ٱللَّهِ وَٱللَّهُ يَسۡمَعُ تَحَاوُرَكُمَآۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ ۝١
2

നിങ്ങളില്‍ നിന്ന് സ്വന്തം ഭാര്യമാരെ 'ളിഹാര്‍' ചെയ്യുന്നവര്‍ (അബദ്ധമാണ് പ്രവര്‍ത്തിക്കുന്നത്). ഇവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ മാത്രമാണ്. അവര്‍ പറയുന്നത് തെറ്റായ ഒരു വാക്കും അസത്യവും തന്നെ. നിശ്ചയമായും അല്ലാഹു വളരെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു.

ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمۡۖ إِنۡ أُمَّهَٰتُهُمۡ إِلَّا ٱلَّٰٓـِٔي وَلَدۡنَهُمۡۚ وَإِنَّهُمۡ لَيَقُولُونَ مُنكَرٗا مِّنَ ٱلۡقَوۡلِ وَزُورٗاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٞ ۝٢
3

തങ്ങളുടെ ഭാര്യമാരോട് 'ളിഹാര്‍' ചെയ്യുകയും എന്നിട്ട് പറഞ്ഞതില്‍ മടങ്ങുകയും ചെയ്യുന്നവര്‍, പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി അവര്‍ ഒരു അടിമയെ സ്വതന്ത്രമാക്കണം. ഇപ്പറഞ്ഞതുമൂലം നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെടുകയാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمۡ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحۡرِيرُ رَقَبَةٖ مِّن قَبۡلِ أَن يَتَمَآسَّاۚ ذَٰلِكُمۡ تُوعَظُونَ بِهِۦۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝٣
4

ഇനി ആര്‍ക്കെങ്കിലും അടിമ ലഭിച്ചിട്ടില്ലെങ്കില്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി അവന്‍ തുടര്‍ച്ചയായ രണ്ടു മാസം നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും (അതിനും) സാധിക്കാതെ വന്നാല്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണം. അത് (ഇങ്ങനെയെല്ലാം വിവരിച്ചുതരുന്നത്) അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടിയാണ്. അല്ലാഹുവിന്റെ നിയമപരിധികളാണിത്. സത്യനിഷേധികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.

فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ مِن قَبۡلِ أَن يَتَمَآسَّاۖ فَمَن لَّمۡ يَسۡتَطِعۡ فَإِطۡعَامُ سِتِّينَ مِسۡكِينٗاۚ ذَٰلِكَ لِتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦۚ وَتِلۡكَ حُدُودُ ٱللَّهِۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٌ ۝٤
5

നിശ്ചയമായും അല്ലാഹുവിനോടും അവന്റെ റസൂലിനോടും മത്സരം നടത്തുന്നവര്‍, അവര്‍ക്ക് മുമ്പുള്ളവര്‍ നിന്ദിക്കപ്പെട്ടതുപോലെ നിന്ദിക്കപ്പെടുന്നതാണ്. വ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു. സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.

إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُواْ كَمَا كُبِتَ ٱلَّذِينَ مِن قَبۡلِهِمۡۚ وَقَدۡ أَنزَلۡنَآ ءَايَٰتِۭ بَيِّنَٰتٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ ۝٥
6

അവരെയെല്ലാം അല്ലാഹു എഴുന്നേല്‍പിക്കുന്ന ദിവസം. അപ്പോള്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പററി അവരെ അവന്‍ വിവരമറിയിക്കും. അല്ലാഹു അത് കണക്കാക്കിവെക്കുകയും അവരത് മറക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെ മേലിലും സാക്ഷിയാണ്.

يَوۡمَ يَبۡعَثُهُمُ ٱللَّهُ جَمِيعٗا فَيُنَبِّئُهُم بِمَا عَمِلُوٓاْۚ أَحۡصَىٰهُ ٱللَّهُ وَنَسُوهُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ۝٦
7

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുമെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? മൂന്നാളുകള്‍ കൂടി ഗുഢസംഭാഷണം നടത്തുമ്പോള്‍ അവന്‍ അവരില്‍ നാലാമനായിട്ടല്ലാതിരിക്കില്ല. അഞ്ചാളുകള്‍ ഗൂഢസംഭാഷണം നടത്തുമ്പോള്‍ അവന്‍ അവരില്‍ ആറാമനായിട്ടല്ലാതെയും ഉണ്ടാവുകയില്ല. അതിലും താഴെയുള്ളതാകട്ടെ കൂടിയതാകട്ടെ-അവര്‍ എവിടെയായിരുന്നാലും ശരി-അവരൊന്നിച്ച് അവനുണ്ടായിട്ടല്ലാതെ അത് സംഭവിക്കുകയില്ല. അനന്തരം അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ഖിയാമനാളില്‍ അവന്‍ അവരെ വിവരം അറിയിക്കും. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ല വണ്ണം അറിയുന്നവന്‍ തന്നെയാകുന്നു.

أَلَمۡ تَرَ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ مَا يَكُونُ مِن نَّجۡوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَآ أَدۡنَىٰ مِن ذَٰلِكَ وَلَآ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَيۡنَ مَا كَانُواْۖ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ۝٧
8

ഒരു കൂട്ടരെ താങ്കള്‍ കണ്ടില്ലേ: ഗൂഢസംഭാഷണത്തെക്കുറിച്ച് അവര്‍ നിരോധിക്കപ്പെട്ടു; നിരോധിക്കപ്പെട്ടതിലേക്ക് അവര്‍ പിന്നെയും മടങ്ങുന്നു; പാപവും അതിക്രമവും റസൂലിനോട് അനുസരണക്കേടും കൊണ്ട് അവര്‍ പരസ്പരം ഗൂഢസംഭാഷണം നടത്തുന്നു; താങ്കളുടെ അടുക്കല്‍ വന്നാല്‍, അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ട് താങ്കളെ അവര്‍ അഭിവാദ്യം ചെയ്യുന്നു. നാം ഈ പറയുന്നതിന് അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്തുകൊണ്ട് എന്നവര്‍ തമ്മതമ്മില്‍ ചോദിക്കയാണ്! നരകം അവര്‍ക്കുമതി. അതില്‍ അവര്‍ കടക്കും. ആ പര്യവസാനസ്ഥലം വളരെ ചീത്ത തന്നെ!

أَلَمۡ تَرَ إِلَى ٱلَّذِينَ نُهُواْ عَنِ ٱلنَّجۡوَىٰ ثُمَّ يَعُودُونَ لِمَا نُهُواْ عَنۡهُ وَيَتَنَٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِۖ وَإِذَا جَآءُوكَ حَيَّوۡكَ بِمَا لَمۡ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِيٓ أَنفُسِهِمۡ لَوۡلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ يَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِيرُ ۝٨
9

സത്യവിശ്വാസികളേ, നിങ്ങള്‍ തമ്മതമ്മില്‍ രഹസ്യസംഭാഷണം നടത്തുന്നതായാല്‍, കുറ്റകരവും അതിക്രമവും റസൂലിനോട് അനുസരണക്കേടും കൊണ്ട് നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്; നന്മ കൊണ്ടും ഭയഭക്തി കൊണ്ടും രഹസ്യസംഭാഷണം നടത്തുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവങ്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَنَٰجَيۡتُمۡ فَلَا تَتَنَٰجَوۡاْ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِ وَتَنَٰجَوۡاْ بِٱلۡبِرِّ وَٱلتَّقۡوَىٰۖ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ ۝٩
10

നിശ്ചയമായും ആ രഹസ്യസംഭാഷണം പിശാചില്‍ നിന്നുള്ളതുതന്നെയാണ്. സത്യവിശ്വാസികളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയാണത്. അല്ലാഹുവിന്റെ വേണ്ടുക കൂടാതെ അതവര്‍ക്ക് ഒട്ടും ഉപദ്രവം ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിങ്കലേക്ക് ഭരമേല്‍പിച്ചുകൊള്ളട്ടെ.

إِنَّمَا ٱلنَّجۡوَىٰ مِنَ ٱلشَّيۡطَٰنِ لِيَحۡزُنَ ٱلَّذِينَ ءَامَنُواْ وَلَيۡسَ بِضَآرِّهِمۡ شَيۡـًٔا إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ۝١٠
11

സത്യവിശ്വാസികളേ, സദസ്സുകളില്‍ വിശാലത (സൗകര്യം) ചെയ്യുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ വിശാലത നല്‍കുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് വിശാലത ചെയ്തുതരുന്നതാണ്. നിങ്ങള്‍ (നന്മയിലേക്ക്) എഴുന്നേല്‍ക്കുക എന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേല്‍ക്കുക. എന്നാല്‍, നിങ്ങളില്‍ നിന്നുള്ള സത്യവിശ്വാസികളെയും അറിവ് നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قِيلَ لَكُمۡ تَفَسَّحُواْ فِي ٱلۡمَجَٰلِسِ فَٱفۡسَحُواْ يَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِيلَ ٱنشُزُواْ فَٱنشُزُواْ يَرۡفَعِ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَٱلَّذِينَ أُوتُواْ ٱلۡعِلۡمَ دَرَجَٰتٖۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝١١
12

സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുവാനുദ്ദേശിച്ചാല്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന് മുമ്പില്‍ എന്തെങ്കിലുമൊരു ദാനധര്‍മം ചെയ്യുക. അത് നിങ്ങള്‍ക്ക് ഉത്തമവും കൂടുതല്‍ ശുദ്ധീകരണവുമാണ്. ഇനി അത് നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَٰجَيۡتُمُ ٱلرَّسُولَ فَقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَةٗۚ ذَٰلِكَ خَيۡرٞ لَّكُمۡ وَأَطۡهَرُۚ فَإِن لَّمۡ تَجِدُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٢
13

നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ നിങ്ങള്‍ (ദാരിദ്ര്യം) ഭയപ്പെടുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ അത് ചെയ്യാതിരുന്നാല്‍-അല്ലാഹു അതിനെപ്പറ്റി നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്തുതന്നിട്ടുണ്ട്-നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

ءَأَشۡفَقۡتُمۡ أَن تُقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَٰتٖۚ فَإِذۡ لَمۡ تَفۡعَلُواْ وَتَابَ ٱللَّهُ عَلَيۡكُمۡ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ۝١٣
14

അല്ലാഹുവിന്റെ കോപത്തിന് പാത്രീഭവിച്ച ഒരു ജനതയുമായി മൈത്രീബന്ധം സ്ഥാപിച്ചവരെ താങ്കള്‍ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരും ആ ജനതയില്‍ പെട്ടവരുമല്ല. അറിയുന്നവരായുംകൊണ്ട് തന്നെ അവര്‍ വ്യാജത്തിന്റെ പേരില്‍ സത്യം ചെയ്യുന്നു.

۞ أَلَمۡ تَرَ إِلَى ٱلَّذِينَ تَوَلَّوۡاْ قَوۡمًا غَضِبَ ٱللَّهُ عَلَيۡهِم مَّا هُم مِّنكُمۡ وَلَا مِنۡهُمۡ وَيَحۡلِفُونَ عَلَى ٱلۡكَذِبِ وَهُمۡ يَعۡلَمُونَ ۝١٤
15

അല്ലാഹു അവര്‍ക്ക് കഠിനശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എത്രയോ ചീത്ത തന്നെ!

أَعَدَّ ٱللَّهُ لَهُمۡ عَذَابٗا شَدِيدًاۖ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ۝١٥
16

അവര്‍ തങ്ങളുടെ സത്യങ്ങളെ ഒരു മറയാക്കി വെച്ചിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തന്നിമിത്തം അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.

ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِ فَلَهُمۡ عَذَابٞ مُّهِينٞ ۝١٦
17

അവരുടെ സ്വത്തുക്കളാകട്ടെ സന്താനങ്ങളാകട്ടെ അവരില്‍ നിന്ന് അല്ലാഹുവിന്റെ ശിക്ഷ തടയുവാന്‍ ഒട്ടും പ്രയോജനപ്പെടുന്നതല്ല. അവര്‍ നരകക്കാരാണ്. അവരതില്‍ നിത്യവാസികളായിരിക്കും.

لَّن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـًٔاۚ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝١٧
18

അവരെ എല്ലാവരെയും അല്ലാഹു പുനര്‍ജീവിപ്പിക്കുന്ന ദിവസം. അപ്പോള്‍ നിങ്ങളോട് സത്യം ചെയ്തിരുന്നതുപോലെ അല്ലാഹുവിനോടും അവര്‍ സത്യം ചെയ്യുന്നതാണ്. തങ്ങള്‍ (ഫലപ്രദമായ) ഒരു കാര്യത്തിലാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. അറിഞ്ഞിരിക്കുക, നിശ്ചയമായും അവര്‍ തന്നെയാണ് കളവു പറയുന്നവര്‍.

يَوۡمَ يَبۡعَثُهُمُ ٱللَّهُ جَمِيعٗا فَيَحۡلِفُونَ لَهُۥ كَمَا يَحۡلِفُونَ لَكُمۡ وَيَحۡسَبُونَ أَنَّهُمۡ عَلَىٰ شَيۡءٍۚ أَلَآ إِنَّهُمۡ هُمُ ٱلۡكَٰذِبُونَ ۝١٨
19

പിശാച് അവരെ കീഴടക്കിവെച്ചിരിക്കയാണ്. അങ്ങനെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അവര്‍ക്കവന്‍ വിസ്മരിപ്പിച്ചു. അവര്‍ പിശാചിന്റെ പാര്‍ട്ടിയാണ്. അറിയുക, പിശാചിന്റെ പാര്‍ട്ടി തന്നെയാണ് നഷ്ടക്കാര്‍.

ٱسۡتَحۡوَذَ عَلَيۡهِمُ ٱلشَّيۡطَٰنُ فَأَنسَىٰهُمۡ ذِكۡرَ ٱللَّهِۚ أُوْلَٰٓئِكَ حِزۡبُ ٱلشَّيۡطَٰنِۚ أَلَآ إِنَّ حِزۡبَ ٱلشَّيۡطَٰنِ هُمُ ٱلۡخَٰسِرُونَ ۝١٩
20

അല്ലാഹുവിനോടും അവന്റെ റസൂലിനോടും മത്സരം നടത്തുന്നവര്‍ ഏറ്റവും നിന്ദ്യന്മാരുടെ കൂട്ടത്തിലായിരിക്കും, തീര്‍ച്ച.

إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُوْلَٰٓئِكَ فِي ٱلۡأَذَلِّينَ ۝٢٠
21

നിശ്ചയമായും ഞാനും എന്റെ റസൂലുകളും വിജയിക്കുകതന്നെ ചെയ്യുമെന്ന് അല്ലാഹു രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപവാനുമാകുന്നു.

كَتَبَ ٱللَّهُ لَأَغۡلِبَنَّ أَنَا۠ وَرُسُلِيٓۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ ۝٢١
22

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മത്സരിക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നതായി താങ്കള്‍ കാണുകയില്ല. അവര്‍ ആ ജനതയുടെ പിതാക്കളോ പുത്രന്മാരോ സഹോദരങ്ങളോ കുടുംബക്കാരോ ആയിരുന്നാലും ശരി. അവരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തുകയും തന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവ് കൊണ്ട് അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗങ്ങളില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കും, അവരതില്‍ നിരന്തരവാസികളായ നിലയില്‍. അല്ലാഹു അവരെ സംബന്ധിച്ചും അവര്‍ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ പാര്‍ട്ടിയാണവര്‍. അറിയുക, നിശ്ചയമായും അല്ലാഹുവിന്റെ പാര്‍ട്ടി തന്നെയാണ് വിജയികള്‍.

لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ ۝٢٢