Sunday, 11 October 2026 Hijri: — 05:05:03 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഹശ്ർ الحشر Al-Hashr

Surah 59 മദനിയ്യ • مدنية • Madaniyah 24 ആയത്തുകൾ • 24 Ayahs

സൂറത്ത് അൽ ഹശ്ർ (Al-Hashr), ഖുർആൻ അധ്യായം 59 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 24 ആയത്തുകൾ വായിക്കുക. Read Surah Al-Hashr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശഭൂമിയിലുള്ളവയെല്ലാം തന്നെ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. അവന്‍ പ്രതാപവാനും അഗാധജ്ഞനുമാകുന്നു.

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١
2

വേദക്കാരില്‍ നിന്ന് സത്യനിഷേധികളെ ഒന്നാമത്തെ നാടുകടത്തലില്‍ സ്വഭവനങ്ങളില്‍ നിന്ന് പുറത്താക്കിയവനാണ് അവന്‍. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ തടുത്തു രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ ഊഹിക്കാത്ത ഭാഗത്തു കൂടി അല്ലാഹു(വിന്റെ ശിക്ഷ) അവര്‍ക്ക് വരുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭീതി ഇട്ടുകൊടുക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ വീടുകളെ സ്വന്തം കൈകള്‍ കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍ കൊണ്ടും നശിപ്പിക്കുന്നു. അപ്പോള്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുക!

هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَٰٓأُوْلِي ٱلۡأَبۡصَٰرِ ۝٢
3

ഈ നാടു വിട്ടുപോകല്‍ അല്ലാഹു അവരുടെ മേല്‍ വിധിച്ചിരുന്നില്ലെങ്കില്‍ ഇഹത്തില്‍ വെച്ചുതന്നെ അല്ലാഹു അവരെ (മറ്റൊരു വിധത്തില്‍) ശിക്ഷിക്കുമായിരുന്നു. പരലോകത്തില്‍ അവര്‍ക്ക് നരകശിക്ഷയുമുണ്ട്.

وَلَوۡلَآ أَن كَتَبَ ٱللَّهُ عَلَيۡهِمُ ٱلۡجَلَآءَ لَعَذَّبَهُمۡ فِي ٱلدُّنۡيَاۖ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابُ ٱلنَّارِ ۝٣
4

അത് അല്ലാഹുവിനോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചതുകൊണ്ടാകുന്നു. അല്ലാഹുവിനോട് വല്ലവനും മത്സരിച്ചാല്‍, നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٤
5

(സത്യവിശ്വാസികളേ,) നിങ്ങള്‍ ഈത്തപ്പനയില്‍ നിന്ന് വല്ലതും മുറിക്കുകയോ അല്ലെങ്കില്‍ അവയെ മുരടുകളില്‍ നിലകൊള്ളുന്നതായി വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ അനുവാദപ്രകാരമാണ്. (സത്യവിശ്വാസികളെ അന്തസ്സുള്ളവരാക്കുവാനും) ആ ധിക്കാരികളെ നിന്ദിക്കുവാനും വേണ്ടി ആകുന്നു (അത്.)

مَا قَطَعۡتُم مِّن لِّينَةٍ أَوۡ تَرَكۡتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذۡنِ ٱللَّهِ وَلِيُخۡزِيَ ٱلۡفَٰسِقِينَ ۝٥
6

അവരില്‍ നിന്ന് തന്റെ റസൂലിന് അല്ലാഹു കൈവരുത്തിക്കൊടുത്തതെന്തോ അതിനുവേണ്ടി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിച്ചിട്ടില്ല. പക്ഷേ, താനുദ്ദേശിക്കുന്നവരുടെ മേല്‍ തന്റെ ദൂതന്മാരെ അവന്‍ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡهُمۡ فَمَآ أَوۡجَفۡتُمۡ عَلَيۡهِ مِنۡ خَيۡلٖ وَلَا رِكَابٖ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٦
7

(എന്നു വെച്ചാല്‍) അല്ലാഹു അവന്റെ റസൂലിന് നാട്ടുകാരില്‍ നിന്ന് കൈവരുത്തിക്കൊടുത്തതെന്തോ, അത് അല്ലാഹുവിനും അവന്റെ റസൂലിനും (റസൂലിന്റെ) അടുത്ത കുടുംബങ്ങള്‍ക്കും അനാഥ കുട്ടികള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഉള്ളതാകുന്നു. ആ ധനം നിങ്ങളിലുള്ള ധനികന്മാര്‍ക്കിടയില്‍ കൈമാറ്റപ്പെടുന്നതാവാതിരിക്കുവാനായിട്ടാണ് (അങ്ങനെ വിതരണം ചെയ്യാന്‍ കല്‍പിച്ചത്). റസൂല്‍ നിങ്ങള്‍ക്ക് നല്‍കിയതെന്തോ അത് സ്വീകരിച്ചുകൊള്ളുക; അദ്ദേഹം നിങ്ങളോട് വിരോധിച്ചതെന്തോ അതില്‍ നിന്ന് അകന്നു നില്‍ക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡ أَهۡلِ ٱلۡقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ كَيۡ لَا يَكُونَ دُولَةَۢ بَيۡنَ ٱلۡأَغۡنِيَآءِ مِنكُمۡۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٧
8

തങ്ങളുടെ വാസസ്ഥലങ്ങളിലും സ്വത്തുക്കളിലും നിന്ന് പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രര്‍ക്കുള്ളതാണ് (വിശിഷ്യ ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും സംതൃപ്തിയും തേടുന്നവരും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിക്കുന്നവരും ആയ സ്ഥിതിയിലാണ് (അവര്‍ പുറത്താക്കപ്പെട്ടത്). അവര്‍ തന്നെയാണ് സത്യവാന്മാര്‍.

لِلۡفُقَرَآءِ ٱلۡمُهَٰجِرِينَ ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِمۡ وَأَمۡوَٰلِهِمۡ يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ۝٨
9

അവരുടെ മുമ്പായി (മുഹാജിറുകളുടെ വരവിനു മുമ്പായി) തന്നെ വാസസ്ഥലം സൗകര്യപ്പെടുത്തി വെച്ചവരും സത്യവിശ്വാസം സ്വീകരിച്ചവരുമായവര്‍ക്കും ഉള്ളതാണ്. തങ്ങളുടെ അടുക്കലേക്ക് ഹിജ്‌റ വന്ന (രാജ്യം ഉപേക്ഷിച്ചുവന്ന)വരെ അവര്‍ സ്‌നേഹിക്കുന്നു. മുഹാജിറുകള്‍ക്ക് നല്‍കപ്പെട്ടതിനെ സംബന്ധിച്ച് തങ്ങളുടെ മനസ്സുകളില്‍ ഒരു അസൂയയും അവര്‍ കണ്ടെത്തുകയില്ല. സ്വന്തത്തിനു ആവശ്യമുണ്ടെങ്കില്‍ പോലും തങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്ക്) അവര്‍ പ്രാധാന്യം നല്‍കും. മനസ്സിന്റെ പിശുക്കില്‍ നിന്ന് (അഥവാ ആര്‍ത്തിയില്‍ നിന്ന്) ആര്‍ സുരക്ഷിതരായോ അവര്‍ തന്നെയാണ് വിജയികള്‍.

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلۡإِيمَٰنَ مِن قَبۡلِهِمۡ يُحِبُّونَ مَنۡ هَاجَرَ إِلَيۡهِمۡ وَلَا يَجِدُونَ فِي صُدُورِهِمۡ حَاجَةٗ مِّمَّآ أُوتُواْ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٞۚ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٩
10

അവര്‍ക്കു ശേഷം വന്നവര്‍ക്കുമുള്ളതാണ്. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ മുന്‍കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പൊറുക്കേണമേ! ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് ഒരു പകയും നീ ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ, നിശ്ചയം നീ വളരെ കൃപയുള്ളവനും പരമകാരുണികനുമാകുന്നു.

وَٱلَّذِينَ جَآءُو مِنۢ بَعۡدِهِمۡ يَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلۡإِيمَٰنِ وَلَا تَجۡعَلۡ فِي قُلُوبِنَا غِلّٗا لِّلَّذِينَ ءَامَنُواْ رَبَّنَآ إِنَّكَ رَءُوفٞ رَّحِيمٌ ۝١٠
11

(നബിയേ,) കാപട്യം കാണിച്ചവരെ താങ്കള്‍ കണ്ടില്ലേ? വേദക്കാരില്‍ നിന്നുള്ള സത്യനിഷേധികളായ തങ്ങളുടെ സഹോദരന്മാരോട് അവര്‍ പറയുന്നു: 'നിങ്ങള്‍ (നാട്ടില്‍ നിന്ന്) പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളോടൊന്നിച്ച് പുറപ്പെടുക തന്നെ ചെയ്യും. നിങ്ങളുടെ കാര്യത്തില്‍ ഒരാളെയും ഒരിക്കലും ഞങ്ങള്‍ അനുസരിക്കുന്നതല്ല; നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാല്‍ ഞങ്ങള്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.' നിശ്ചയമായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

۞ أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ لَئِنۡ أُخۡرِجۡتُمۡ لَنَخۡرُجَنَّ مَعَكُمۡ وَلَا نُطِيعُ فِيكُمۡ أَحَدًا أَبَدٗا وَإِن قُوتِلۡتُمۡ لَنَنصُرَنَّكُمۡ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ ۝١١
12

അവര്‍ പുറത്താക്കപ്പെട്ടാല്‍ ഇവര്‍ അവരോടൊപ്പം പുറപ്പെടുകയില്ല. അവരോട് യുദ്ധം ചെയ്യപ്പെട്ടാല്‍ ഇവര്‍ അവരെ സഹായിക്കയുമില്ല. അവരെ സഹായിച്ചാല്‍ തന്നെയും ഇവര്‍ പിന്തിരിഞ്ഞോടുന്നതാണ്, തീര്‍ച്ച. പിന്നീടവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നതല്ല.

لَئِنۡ أُخۡرِجُواْ لَا يَخۡرُجُونَ مَعَهُمۡ وَلَئِن قُوتِلُواْ لَا يَنصُرُونَهُمۡ وَلَئِن نَّصَرُوهُمۡ لَيُوَلُّنَّ ٱلۡأَدۡبَٰرَ ثُمَّ لَا يُنصَرُونَ ۝١٢
13

(സത്യവിശ്വാസികളേ,) നിശ്ചയമായും അവരുടെ ഹൃദയങ്ങളില്‍ അല്ലാഹുവിനെക്കുറിച്ചുള്ളതിനെക്കാള്‍ കഠിന ഭയം നിങ്ങളെക്കുറിച്ചാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടാണത്.

لَأَنتُمۡ أَشَدُّ رَهۡبَةٗ فِي صُدُورِهِم مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ۝١٣
14

കോട്ട കെട്ടി ഭദ്രമാക്കപ്പെട്ട നാടുകളില്‍ വെച്ചോ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ അവര്‍ സംഘടിച്ചുകൊണ്ട് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ അവരുടെ സമരശക്തി മികച്ചതാണ്. അവര്‍ സംഘടിച്ചവരാണെന്ന് താങ്കള്‍ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങളാകട്ടെ വിഭിന്നങ്ങളാണ്. അത് അവര്‍ ചിന്തിക്കാത്ത ഒരു ജനതയാണെന്നതു കൊണ്ടാകുന്നു.

لَا يُقَٰتِلُونَكُمۡ جَمِيعًا إِلَّا فِي قُرٗى مُّحَصَّنَةٍ أَوۡ مِن وَرَآءِ جُدُرِۭۚ بَأۡسُهُم بَيۡنَهُمۡ شَدِيدٞۚ تَحۡسَبُهُمۡ جَمِيعٗا وَقُلُوبُهُمۡ شَتَّىٰۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ ۝١٤
15

(ഇവരുടെ സ്ഥിതി) അടുത്ത കാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ സ്ഥിതി പോലെയാണ്. അവര്‍ തങ്ങളുടെ കാര്യത്തിന്റെ ദുഷ്ഫലം (ഇഹലോകത്ത്) അനുഭവിച്ചു. അവര്‍ക്ക് (പരലോകത്ത്) വേദനാജനകമായ ശിക്ഷയുമുണ്ട്.

كَمَثَلِ ٱلَّذِينَ مِن قَبۡلِهِمۡ قَرِيبٗاۖ ذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ۝١٥
16

(ആ കപടവിശ്വാസികളുടെ ഉപമ) പിശാചിന്റെ മാതിരിയാണ്. നീ സത്യം നിഷേധിക്കുക എന്ന് അവന്‍ മനുഷ്യനോട് പറഞ്ഞ സന്ദര്‍ഭം. അങ്ങനെ മനുഷ്യന്‍ സത്യം നിഷേധിച്ചപ്പോള്‍ പിശാച് പറഞ്ഞു: നിശ്ചയമായും ഞാന്‍ നിന്നില്‍ നിന്ന് ഒഴിവായവനാണ്. (നാം തമ്മില്‍ ബന്ധമൊന്നുമില്ല.) ലോകരക്ഷിതാവായ അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുക തന്നെ ചെയ്യുന്നു.

كَمَثَلِ ٱلشَّيۡطَٰنِ إِذۡ قَالَ لِلۡإِنسَٰنِ ٱكۡفُرۡ فَلَمَّا كَفَرَ قَالَ إِنِّي بَرِيٓءٞ مِّنكَ إِنِّيٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ ۝١٦
17

അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം ഇരുവരും നരകത്തിലാണ് എന്നതായിത്തീര്‍ന്നു; അവരതില്‍ നിരന്തരവാസികളായ നിലയില്‍. അതത്രെ അക്രമികളുടെ പ്രതിഫലം.

فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِي ٱلنَّارِ خَٰلِدَيۡنِ فِيهَاۚ وَذَٰلِكَ جَزَٰٓؤُاْ ٱلظَّٰلِمِينَ ۝١٧
18

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്‍ മുന്നൊരുക്കം ചെയ്തുവെച്ചിട്ടുള്ളതെന്താണെന്ന് ഓരോ മനുഷ്യനും ചിന്തിക്കട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞന്‍ തന്നെയാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَلۡتَنظُرۡ نَفۡسٞ مَّا قَدَّمَتۡ لِغَدٖۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ۝١٨
19

അല്ലാഹുവിനെ മറന്നുകളയുകയും തന്നിമിത്തം അവര്‍ക്ക് തങ്ങളെത്തന്നെ അവന്‍ വിസ്മരിപ്പിച്ചു കളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആവരുത്. അങ്ങനെയുള്ളവര്‍ തന്നെയാണ് ധിക്കാരികള്‍.

وَلَا تَكُونُواْ كَٱلَّذِينَ نَسُواْ ٱللَّهَ فَأَنسَىٰهُمۡ أَنفُسَهُمۡۚ أُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝١٩
20

നരകക്കാരും സ്വര്‍ഗക്കാരും സമമാകയില്ല. സ്വര്‍ഗക്കാര്‍ തന്നെയാണ് വിജയികള്‍.

لَا يَسۡتَوِيٓ أَصۡحَٰبُ ٱلنَّارِ وَأَصۡحَٰبُ ٱلۡجَنَّةِۚ أَصۡحَٰبُ ٱلۡجَنَّةِ هُمُ ٱلۡفَآئِزُونَ ۝٢٠
21

ഈ ഖുര്‍ആനെ ഒരു പര്‍വതത്തിന്മേല്‍ നാം അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് വിനയം കാണിക്കുന്നതായും അല്ലാഹുവിനെ ഭയപ്പെട്ടതിനാല്‍ പൊട്ടിപ്പിളരുന്നതായും അതിനെ നീ കാണുമായിരുന്നു. ആ ഉപമകള്‍ നാം മനുഷ്യര്‍ക്കു വേണ്ടി വിവരിക്കുന്നു, അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.

لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ ۝٢١
22

അവനല്ലാതെ വേറെ ഒരു ഇലാഹുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യങ്ങളെയും ദൃശ്യങ്ങളെയും അറിയുന്നവന്‍. അവന്‍ കരുണാനിധിയാണ്. പരമകാരുണികനാണ്.

هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ ۝٢٢
23

(അതെ,) താനല്ലാതെ വേറെ ഇലാഹില്ലാത്ത അല്ലാഹുവാണവന്‍. അവന്‍ രാജാവും മഹാപരിശുദ്ധനും അന്യൂനനുമാകുന്നു; അഭയം നല്‍കുന്നവനും മേല്‍നോട്ടം നടത്തുന്നവനും പ്രതാപശാലിയും പരമാധികാരിയും മഹത്ത്വമുള്ളവനുമാണ്. അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു എത്ര പരിശുദ്ധന്‍!

هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ ۝٢٣
24

അവന്‍ അല്ലാഹുവാണ്. സൃഷ്ടിക്കുന്നവനും നിര്‍മിച്ചുണ്ടാക്കുന്നവനും രൂപം നല്‍കുന്നവനും. അവന് ഉല്‍കൃഷ്ട നാമങ്ങളുണ്ട്. ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. അവന്‍ പ്രതാപശാലിയും അഗാധജ്ഞാനമുള്ളവനാകുന്നു.

هُوَ ٱللَّهُ ٱلۡخَٰلِقُ ٱلۡبَارِئُ ٱلۡمُصَوِّرُۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ يُسَبِّحُ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٤