Monday, 12 October 2026 Hijri: — 07:36:33 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അൽ മുംതഹിന الممتحنة Al-Mumtahanah

Surah 60 മദനിയ്യ • مدنية • Madaniyah 13 ആയത്തുകൾ • 13 Ayahs

സൂറത്ത് അൽ മുംതഹിന (Al-Mumtahanah), ഖുർആൻ അധ്യായം 60 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 13 ആയത്തുകൾ വായിക്കുക. Read Surah Al-Mumtahanah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സത്യവിശ്വാസികളേ, എന്റെയും നിങ്ങളുടെയും ശത്രുവായവരോട് സ്‌നേഹബന്ധം കാണിച്ചുകൊണ്ട് അവരെ നിങ്ങള്‍ മിത്രങ്ങളാക്കിവെക്കരുത്; നിങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തെ അവര്‍ നിഷേധിച്ചിരിക്കെ. റസൂലിനെയും നിങ്ങളെയും, രക്ഷിതാവായ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ അവര്‍ പുറത്താക്കുന്നു. നിങ്ങള്‍ എന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിനും എന്റെ തൃപ്തി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (നിങ്ങള്‍ അങ്ങനെ ചെയ്യരുത്). നിങ്ങള്‍ അവരോട് രഹസ്യമായി സ്‌നേഹബന്ധം നടത്തുന്നു. ഞാനാവട്ടെ നിങ്ങള്‍ മറച്ചുവെച്ചതും വെളിപ്പെടുത്തിയതും അറിയുന്നുണ്ട്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അത് ചെയ്യുന്നതായാല്‍ അവന്‍ നേര്‍മാര്‍ഗം തെറ്റിപ്പോയതുതന്നെ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ عَدُوِّي وَعَدُوَّكُمۡ أَوۡلِيَآءَ تُلۡقُونَ إِلَيۡهِم بِٱلۡمَوَدَّةِ وَقَدۡ كَفَرُواْ بِمَا جَآءَكُم مِّنَ ٱلۡحَقِّ يُخۡرِجُونَ ٱلرَّسُولَ وَإِيَّاكُمۡ أَن تُؤۡمِنُواْ بِٱللَّهِ رَبِّكُمۡ إِن كُنتُمۡ خَرَجۡتُمۡ جِهَٰدٗا فِي سَبِيلِي وَٱبۡتِغَآءَ مَرۡضَاتِيۚ تُسِرُّونَ إِلَيۡهِم بِٱلۡمَوَدَّةِ وَأَنَا۠ أَعۡلَمُ بِمَآ أَخۡفَيۡتُمۡ وَمَآ أَعۡلَنتُمۡۚ وَمَن يَفۡعَلۡهُ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ۝١
2

നിങ്ങളെ അവര്‍ക്ക് പിടികിട്ടിയാല്‍ അവര്‍ നിങ്ങളുടെ ശത്രുക്കളായിത്തീരുകയും തിന്മയുമായി നിങ്ങള്‍ക്കു നേരെ അവര്‍ തങ്ങളുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യും. നിങ്ങള്‍ സത്യനിഷേധികളായെങ്കില്‍ (കൊള്ളാമായിരുന്നു) എന്നവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

إِن يَثۡقَفُوكُمۡ يَكُونُواْ لَكُمۡ أَعۡدَآءٗ وَيَبۡسُطُوٓاْ إِلَيۡكُمۡ أَيۡدِيَهُمۡ وَأَلۡسِنَتَهُم بِٱلسُّوٓءِ وَوَدُّواْ لَوۡ تَكۡفُرُونَ ۝٢
3

നിങ്ങളുടെ രക്തബന്ധങ്ങളോ സന്താനങ്ങളോ ഖിയാമനാളില്‍ നിങ്ങള്‍ക്ക് ഉപകരിക്കയില്ലതന്നെ. (അന്ന്) അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനാകുന്നു.

لَن تَنفَعَكُمۡ أَرۡحَامُكُمۡ وَلَآ أَوۡلَٰدُكُمۡۚ يَوۡمَ ٱلۡقِيَٰمَةِ يَفۡصِلُ بَيۡنَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝٣
4

ഇബ്‌റാഹീമിലും അദ്ദേഹമൊന്നിച്ചുള്ളവരിലും നിങ്ങള്‍ക്ക് മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: 'നിശ്ചയമായും ഞങ്ങള്‍ നിങ്ങളില്‍ നിന്നും അല്ലാഹുവെക്കൂടാതെ നിങ്ങളാരാധിക്കുന്നവയില്‍ നിന്നും ഒഴിവായവരാകുന്നു. അല്ലാഹു ഒരുവന്‍ എന്ന നിലക്ക് നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നതുവരെ, എക്കാലത്തും ഞങ്ങള്‍ നിങ്ങളെ നിഷേധിക്കുകയും ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും അമര്‍ഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു.' പക്ഷേ, ഇബ്‌റാഹീം തന്റെ പിതാവിനോട്, 'ഞാന്‍ താങ്കള്‍ക്കു വേണ്ടി (അല്ലാഹുവിനോട്) പാപമോചനം തേടുകതന്നെ ചെയ്യും; അല്ലാഹുവിങ്കല്‍ നിന്ന് താങ്കള്‍ക്ക് യാതൊന്നുംതന്നെ ഞാന്‍ അധീനമാക്കുന്നില്ല' എന്ന് പറഞ്ഞതല്ലാതെ. (ഇതില്‍ നിങ്ങള്‍ക്ക് മാതൃകയില്ല.) 'ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു; നിന്റെ അടുക്കലേക്കുതന്നെ ഞങ്ങള്‍ മടങ്ങിയിരിക്കുന്നു; നിന്റെ അടുക്കലേക്കുതന്നെയാണ് തിരിച്ചെത്തലും' (എന്നും അവര്‍ പറഞ്ഞിരുന്നു).

قَدۡ كَانَتۡ لَكُمۡ أُسۡوَةٌ حَسَنَةٞ فِيٓ إِبۡرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذۡ قَالُواْ لِقَوۡمِهِمۡ إِنَّا بُرَءَٰٓؤُاْ مِنكُمۡ وَمِمَّا تَعۡبُدُونَ مِن دُونِ ٱللَّهِ كَفَرۡنَا بِكُمۡ وَبَدَا بَيۡنَنَا وَبَيۡنَكُمُ ٱلۡعَدَٰوَةُ وَٱلۡبَغۡضَآءُ أَبَدًا حَتَّىٰ تُؤۡمِنُواْ بِٱللَّهِ وَحۡدَهُۥٓ إِلَّا قَوۡلَ إِبۡرَٰهِيمَ لِأَبِيهِ لَأَسۡتَغۡفِرَنَّ لَكَ وَمَآ أَمۡلِكُ لَكَ مِنَ ٱللَّهِ مِن شَيۡءٖۖ رَّبَّنَا عَلَيۡكَ تَوَكَّلۡنَا وَإِلَيۡكَ أَنَبۡنَا وَإِلَيۡكَ ٱلۡمَصِيرُ ۝٤
5

ഞങ്ങളുടെ രക്ഷിതാവേ, സത്യനിഷേധികള്‍ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണപാത്രമാക്കരുതേ!(5) ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ! ഞങ്ങളുടെ രക്ഷിതാവേ, നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും അഗാധജ്ഞനും.

رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلَّذِينَ كَفَرُواْ وَٱغۡفِرۡ لَنَا رَبَّنَآۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٥
6

നിശ്ചയമായും അവരില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുന്നവര്‍ക്ക്. വല്ലവരും പിന്തിരിഞ്ഞുകളയുന്നപക്ഷം അല്ലാഹു തന്നെയാണ് നിരാശ്രയനും സ്തുത്യര്‍ഹനും.

لَقَدۡ كَانَ لَكُمۡ فِيهِمۡ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝٦
7

നിങ്ങള്‍ക്കും അവരില്‍ നിന്ന് നിങ്ങള്‍ ശത്രുത വെച്ചവര്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധം ഉണ്ടാക്കിയേക്കാം. അല്ലാഹു സര്‍വശക്തനാണ്; വളരെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

۞ عَسَى ٱللَّهُ أَن يَجۡعَلَ بَيۡنَكُمۡ وَبَيۡنَ ٱلَّذِينَ عَادَيۡتُم مِّنۡهُم مَّوَدَّةٗۚ وَٱللَّهُ قَدِيرٞۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٧
8

മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും സ്വന്തം വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുന്നതും അവരോട് നീതി പാലിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു.

لَّا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمۡ يُقَٰتِلُوكُمۡ فِي ٱلدِّينِ وَلَمۡ يُخۡرِجُوكُم مِّن دِيَٰرِكُمۡ أَن تَبَرُّوهُمۡ وَتُقۡسِطُوٓاْ إِلَيۡهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ۝٨
9

മതവിഷയങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും സ്വന്തം വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുവാന്‍ സഹായം നല്‍കുകയും ചെയ്തവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നതു മാത്രമേ അല്ലാഹു നിങ്ങളോട് വിരോധിക്കുന്നുള്ളൂ. ആരെങ്കിലും അവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നുവെങ്കില്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.

إِنَّمَا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمۡ فِي ٱلدِّينِ وَأَخۡرَجُوكُم مِّن دِيَٰرِكُمۡ وَظَٰهَرُواْ عَلَىٰٓ إِخۡرَاجِكُمۡ أَن تَوَلَّوۡهُمۡۚ وَمَن يَتَوَلَّهُمۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٩
10

സത്യവിശ്വാസികളേ, വിശ്വസിച്ച സ്ത്രീകള്‍ സ്വദേശം വിട്ടവരായി നിങ്ങളുടെ അടുത്തുവന്നാല്‍ അവരെ പരീക്ഷിച്ചുനോക്കണം. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് സത്യവിശ്വാസിനികളാണെന്ന് മനസ്സിലായാല്‍ അവരെ സത്യനിഷേധികളിലേക്ക് നിങ്ങള്‍ മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്കും അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമാവുകയില്ല. സത്യനിഷേധികള്‍ ചെലവഴിച്ചത് അവര്‍ക്ക് നിങ്ങള്‍ കൊടുക്കുകയും ചെയ്യണം. ആ സ്ത്രീകള്‍ക്ക് അവരുടെ മഹ്ര്‍ കൊടുക്കുന്നതായാല്‍ അവരെ വിവാഹം ചെയ്യുന്നതിനു നിങ്ങള്‍ക്ക് തെറ്റില്ല. അവിശ്വാസിനികളുടെ വിവാഹബന്ധത്തിന്മേല്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കരുത്. നിങ്ങള്‍ ചെലവഴിച്ചത് നിങ്ങള്‍ ചോദിച്ചുവാങ്ങിക്കൊള്ളുക. അവര്‍ ചെലവഴിച്ചത് അവരും ചോദിച്ചുവാങ്ങിക്കൊള്ളട്ടെ. ഇതെല്ലാം അല്ലാഹുവിന്റെ നിയമമാകുന്നു. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി നല്‍കുന്നു. അല്ലാഹു സര്‍വജ്ഞനും അഗാധജ്ഞനുമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا جَآءَكُمُ ٱلۡمُؤۡمِنَٰتُ مُهَٰجِرَٰتٖ فَٱمۡتَحِنُوهُنَّۖ ٱللَّهُ أَعۡلَمُ بِإِيمَٰنِهِنَّۖ فَإِنۡ عَلِمۡتُمُوهُنَّ مُؤۡمِنَٰتٖ فَلَا تَرۡجِعُوهُنَّ إِلَى ٱلۡكُفَّارِۖ لَا هُنَّ حِلّٞ لَّهُمۡ وَلَا هُمۡ يَحِلُّونَ لَهُنَّۖ وَءَاتُوهُم مَّآ أَنفَقُواْۚ وَلَا جُنَاحَ عَلَيۡكُمۡ أَن تَنكِحُوهُنَّ إِذَآ ءَاتَيۡتُمُوهُنَّ أُجُورَهُنَّۚ وَلَا تُمۡسِكُواْ بِعِصَمِ ٱلۡكَوَافِرِ وَسۡـَٔلُواْ مَآ أَنفَقۡتُمۡ وَلۡيَسۡـَٔلُواْ مَآ أَنفَقُواْۚ ذَٰلِكُمۡ حُكۡمُ ٱللَّهِ يَحۡكُمُ بَيۡنَكُمۡۖ وَٱللَّهُ عَلِيمٌ حَكِيمٞ ۝١٠
11

നിങ്ങളുടെ ഭാര്യമാരില്‍ ആരെങ്കിലും സത്യനിഷേധികളിലേക്ക് പോയിക്കളയുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി എടുക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാര്‍ വിട്ടുപോയിട്ടുണ്ടോ അവര്‍ ചെലവ് ചെയ്തതുപോലെയുള്ളത് നിങ്ങള്‍ അവര്‍ക്ക് കൊടുത്തുകൊള്ളുക; നിങ്ങള്‍ യാതൊരുവനില്‍ വിശ്വസിക്കുന്നവരാണോ ആ അല്ലാഹുവിനെ സൂക്ഷിക്കുക.

وَإِن فَاتَكُمۡ شَيۡءٞ مِّنۡ أَزۡوَٰجِكُمۡ إِلَى ٱلۡكُفَّارِ فَعَاقَبۡتُمۡ فَـَٔاتُواْ ٱلَّذِينَ ذَهَبَتۡ أَزۡوَٰجُهُم مِّثۡلَ مَآ أَنفَقُواْۚ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ أَنتُم بِهِۦ مُؤۡمِنُونَ ۝١١
12

നബിയേ, സത്യവിശ്വാസിനികളായ സ്ത്രീകള്‍ തങ്ങള്‍ അല്ലാഹുവിനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കയില്ലെന്നും തങ്ങളുടെ സന്താനങ്ങളെ കൊന്നുകളയുകയില്ലെന്നും മനഃപൂര്‍വം കെട്ടിച്ചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരുകയില്ലെന്നും ഒരു നല്ല കാര്യത്തിലും താങ്കളോടനുസരണക്കേട് കാണിക്കുകയില്ലെന്നും ബൈഅത്ത് (പ്രതിജ്ഞ) ചെയ്യുവാനായി താങ്കളുടെ അടുക്കല്‍ വന്നാല്‍ അവരോട് പ്രതിജ്ഞ വാങ്ങുകയും അവര്‍ക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

يَٰٓأَيُّهَا ٱلنَّبِيُّ إِذَا جَآءَكَ ٱلۡمُؤۡمِنَٰتُ يُبَايِعۡنَكَ عَلَىٰٓ أَن لَّا يُشۡرِكۡنَ بِٱللَّهِ شَيۡـٔٗا وَلَا يَسۡرِقۡنَ وَلَا يَزۡنِينَ وَلَا يَقۡتُلۡنَ أَوۡلَٰدَهُنَّ وَلَا يَأۡتِينَ بِبُهۡتَٰنٖ يَفۡتَرِينَهُۥ بَيۡنَ أَيۡدِيهِنَّ وَأَرۡجُلِهِنَّ وَلَا يَعۡصِينَكَ فِي مَعۡرُوفٖ فَبَايِعۡهُنَّ وَٱسۡتَغۡفِرۡ لَهُنَّ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٢
13

സത്യവിശ്വാസികളേ, അല്ലാഹു കോപിച്ച ഒരു ജനതയോട് നിങ്ങള്‍ മൈത്രീബന്ധം സ്ഥാപിക്കരുത്. ഖബ്‌റുകളില്‍ ഉള്ളവരെപ്പറ്റി സത്യനിഷേധികള്‍ നിരാശപ്പെട്ടതുപോലെ അവര്‍ പരലോകത്തെ സംബന്ധിച്ച് നിരാശപ്പെടുക തന്നെ ചെയ്തിരിക്കുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَوَلَّوۡاْ قَوۡمًا غَضِبَ ٱللَّهُ عَلَيۡهِمۡ قَدۡ يَئِسُواْ مِنَ ٱلۡأٓخِرَةِ كَمَا يَئِسَ ٱلۡكُفَّارُ مِنۡ أَصۡحَٰبِ ٱلۡقُبُورِ ۝١٣