Sunday, 11 October 2026 Hijri: — 08:25:36 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ വാഖിഅ الواقعة Al-Waqiah

Surah 56 മക്കിയ്യ • مكية • Makkiyah 96 ആയത്തുകൾ • 96 Ayahs

സൂറത്ത് അൽ വാഖിഅ (Al-Waqiah), ഖുർആൻ അധ്യായം 56 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 96 ആയത്തുകൾ വായിക്കുക. Read Surah Al-Waqiah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഖിയാമനാള്‍ സംഭവിച്ചാല്‍ (അതിഭയങ്കരം തന്നെ)!

إِذَا وَقَعَتِ ٱلۡوَاقِعَةُ ۝١
2

അത് സംഭവിക്കുന്ന സമയം അതിനെ നിഷേധിക്കുന്ന ഒന്നുമുണ്ടായിരിക്കില്ല.

لَيۡسَ لِوَقۡعَتِهَا كَاذِبَةٌ ۝٢
3

അത് (ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമാണ്.

خَافِضَةٞ رَّافِعَةٌ ۝٣
4

അതായത് ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,

إِذَا رُجَّتِ ٱلۡأَرۡضُ رَجّٗا ۝٤
5

പര്‍വതങ്ങള്‍ പൊടിച്ചുതരിപ്പണമാക്കപ്പെടുകയും,

وَبُسَّتِ ٱلۡجِبَالُ بَسّٗا ۝٥
6

അങ്ങനെ അത് ചിതറിയ ധൂളിയായിത്തീരുകയും,

فَكَانَتۡ هَبَآءٗ مُّنۢبَثّٗا ۝٦
7

നിങ്ങള്‍ മൂന്ന് വിഭാഗക്കാരായിത്തീരുകയും ചെയ്താല്‍...!

وَكُنتُمۡ أَزۡوَٰجٗا ثَلَٰثَةٗ ۝٧
8

എന്നു വെച്ചാല്‍ (സൗഭാഗ്യത്തിന്റെ) വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാര്‍? (അവരുടെ നില ആശ്ചര്യം തന്നെ).

فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ ۝٨
9

(ദൗര്‍ഭാഗ്യത്തിന്റെ) ഇടതുപക്ഷക്കാരും; എന്താണ് ഈ ഇടതുപക്ഷക്കാര്‍? (അവരുടെ നിലയും ആശ്ചര്യം തന്നെ).

وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ ۝٩
10

മുന്‍കടന്നവര്‍ മുന്‍കടന്നവര്‍ തന്നെയാകുന്നു!

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ ۝١٠
11

അവര്‍ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരാണ്.

أُوْلَٰٓئِكَ ٱلۡمُقَرَّبُونَ ۝١١
12

സുഖാനുഭൂതിയുടെ സ്വര്‍ഗങ്ങളിലാണവര്‍.

فِي جَنَّٰتِ ٱلنَّعِيمِ ۝١٢
13

പൂര്‍വികരില്‍ നിന്ന് ഒരു വലിയ വിഭാഗവും,

ثُلَّةٞ مِّنَ ٱلۡأَوَّلِينَ ۝١٣
14

പിന്‍ഗാമികളില്‍ നിന്ന് ഒരു ചെറിയ വിഭാഗവും.

وَقَلِيلٞ مِّنَ ٱلۡأٓخِرِينَ ۝١٤
15

(സ്വര്‍ണനൂലുകളാല്‍) മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ (അവര്‍ സുഖിക്കുന്നതാണ്).

عَلَىٰ سُرُرٖ مَّوۡضُونَةٖ ۝١٥
16

അവയില്‍ അന്യോന്യം അഭിമുഖരായി ചാരിയിരിക്കുന്നവരായുംകൊണ്ട്.

مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ ۝١٦
17

സ്ഥിരവാസികളായ ബാലന്മാര്‍ (സേവനത്തിനായി) അവരില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും.

يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ ۝١٧
18

ചില കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും കൊണ്ട്.

بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ ۝١٨
19

അവ മൂലം അവര്‍ക്ക് തലവേദനയുണ്ടാകുന്നതല്ല. ലഹരി ബാധിക്കുന്നതുമല്ല.

لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ ۝١٩
20

അവര്‍ തെരഞ്ഞെടുക്കുന്ന വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ കൊണ്ടും.

وَفَٰكِهَةٖ مِّمَّا يَتَخَيَّرُونَ ۝٢٠
21

അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസം കൊണ്ടും (ആ ബാലന്മാര്‍ ചുറ്റി സഞ്ചരിക്കുന്നതാണ്.)

وَلَحۡمِ طَيۡرٖ مِّمَّا يَشۡتَهُونَ ۝٢١
22

വിശാലാക്ഷികളായ വെളുത്ത സുന്ദരികളുമുണ്ടായിരിക്കും.

وَحُورٌ عِينٞ ۝٢٢
23

ചിപ്പികളില്‍ ഒളിച്ചുസൂക്ഷിക്കപ്പെട്ട മുത്തു പോലെയിരിക്കും (അവര്‍).

كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ ۝٢٣
24

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായിട്ടാണ് (ഇതെല്ലാം നല്‍കപ്പെടുന്നത്).

جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ۝٢٤
25

അവര്‍ അവിടെ അനാവശ്യമോ കുറ്റകരമോ ആയ ഒന്നും കേള്‍ക്കുകയില്ല.

لَا يَسۡمَعُونَ فِيهَا لَغۡوٗا وَلَا تَأۡثِيمًا ۝٢٥
26

സലാം സലാം എന്ന വാക്കല്ലാതെ.

إِلَّا قِيلٗا سَلَٰمٗا سَلَٰمٗا ۝٢٦
27

വലതുപക്ഷക്കാര്‍-എന്താണ് വലതുപക്ഷക്കാര്‍? (അവരുടെ നില സമുന്നതം തന്നെ!)

وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ ۝٢٧
28

മുള്ളില്ലാത്ത ഇലന്തമരങ്ങളിലും,

فِي سِدۡرٖ مَّخۡضُودٖ ۝٢٨
29

പഴങ്ങള്‍ മേല്‍ക്കുമേല്‍ അട്ടിയാക്കപ്പെട്ട വാഴകളിലും,

وَطَلۡحٖ مَّنضُودٖ ۝٢٩
30

വിശാലമായി നീണ്ടുകിടക്കുന്ന നിഴലുകളിലും,

وَظِلّٖ مَّمۡدُودٖ ۝٣٠
31

ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലും,

وَمَآءٖ مَّسۡكُوبٖ ۝٣١
32

സമൃദ്ധിയായുള്ള പഴവര്‍ഗങ്ങളിലും,

وَفَٰكِهَةٖ كَثِيرَةٖ ۝٣٢
33

(ഒരു കാലത്തും) അവസാനിപ്പിക്കപ്പെടാത്തതും തടയപ്പെടാത്തതുമായ (പഴങ്ങള്‍)

لَّا مَقۡطُوعَةٖ وَلَا مَمۡنُوعَةٖ ۝٣٣
34

ഉയര്‍ന്ന തരം വിരിപ്പുകളിലും (ആയിരിക്കും അവര്‍ ജീവിക്കുക).

وَفُرُشٖ مَّرۡفُوعَةٍ ۝٣٤
35

നിശ്ചയമായും ആ തരുണികളെ (ഒരു പ്രത്യേക നിലയില്‍) നാം സൃഷ്ടിച്ചിരിക്കുന്നു.

إِنَّآ أَنشَأۡنَٰهُنَّ إِنشَآءٗ ۝٣٥
36

അങ്ങനെ അവരെ നാം കന്യകകളും,

فَجَعَلۡنَٰهُنَّ أَبۡكَارًا ۝٣٦
37

ഭര്‍ത്താക്കളെ പ്രേമിക്കുന്നവരും തുല്യപ്രായക്കാരുമാക്കിയിരിക്കുന്നു.

عُرُبًا أَتۡرَابٗا ۝٣٧
38

(ഇതെല്ലാം) വലതുപക്ഷക്കാര്‍ക്കുള്ളതാണ്.

لِّأَصۡحَٰبِ ٱلۡيَمِينِ ۝٣٨
39

പൂര്‍വികരില്‍ നിന്ന് ഒരു വലിയ വിഭാഗവും

ثُلَّةٞ مِّنَ ٱلۡأَوَّلِينَ ۝٣٩
40

പിന്‍ഗാമികളില്‍ നിന്ന് ഒരു വലിയ വിഭാഗവുമായിരിക്കും (അവര്‍).

وَثُلَّةٞ مِّنَ ٱلۡأٓخِرِينَ ۝٤٠
41

ഇടതുപക്ഷക്കാര്‍-എന്താണ് ഈ ഇടതുപക്ഷക്കാര്‍? (അവരുടെ നില വളരെ അപകടകരം തന്നെ!)

وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ ۝٤١
42

(രോമക്കുഴികളില്‍ കൂടി തുളച്ചുകയറുന്ന) കഠിന ചൂടുള്ള കാറ്റിലും ചുട്ടുതിളക്കുന്ന വെള്ളത്തിലും,

فِي سَمُومٖ وَحَمِيمٖ ۝٤٢
43

ഇരുണ്ട പുക കൊണ്ടുള്ള നിഴലിലും,

وَظِلّٖ مِّن يَحۡمُومٖ ۝٤٣
44

തണുപ്പുള്ളതോ സുഖപ്രദമോ അല്ലാത്ത (നിഴല്‍), (ആയിരിക്കും അവര്‍).

لَّا بَارِدٖ وَلَا كَرِيمٍ ۝٤٤
45

നിശ്ചയമായും അതിനു മുമ്പ് (ഇഹലോകത്തില്‍) അവര്‍ സുഖലോലുപന്മാരായിരുന്നു.

إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ ۝٤٥
46

വമ്പിച്ച കുറ്റങ്ങളില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നവരുമായിരുന്നു.

وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ ۝٤٦
47

അവര്‍ പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിക്കുകയും എന്നിട്ട് മണ്ണും എല്ലുകളുമായിട്ട് (പിന്നെ) ഞങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാകുമോ?

وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ۝٤٧
48

ഞങ്ങളുടെ പൂര്‍വപിതാക്കളും (എഴുന്നേല്‍പിക്കപ്പെടുന്നവരാകുമോ?)

أَوَءَابَآؤُنَا ٱلۡأَوَّلُونَ ۝٤٨
49

(നബിയേ,) താങ്കള്‍ പറയുക: നിശ്ചയമായും മുന്‍ഗാമികളും പിന്‍ഗാമികളും-,

قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ ۝٤٩
50

ഒരു നിര്‍ണിത ദിവസമാകുന്ന സമയം അവരെല്ലാവരും ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.

لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٖ مَّعۡلُومٖ ۝٥٠
51

(അത്രയുമല്ല) പിന്നീട്, സത്യനിഷേധികളായ വഴി പിഴച്ചവരേ,

ثُمَّ إِنَّكُمۡ أَيُّهَا ٱلضَّآلُّونَ ٱلۡمُكَذِّبُونَ ۝٥١
52

നിങ്ങള്‍ സഖ്ഖൂം എന്ന ഒരു (തരം) വൃക്ഷത്തില്‍ നിന്ന് തിന്നുന്നവരായിരിക്കും, തീര്‍ച്ച.

لَأٓكِلُونَ مِن شَجَرٖ مِّن زَقُّومٖ ۝٥٢
53

അങ്ങനെ അതില്‍ നിന്ന് നിങ്ങള്‍ വയറു നിറക്കുന്നവരും,

فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ ۝٥٣
54

എന്നിട്ട് അതിന്റെ മീതെ ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമായിരിക്കും.

فَشَٰرِبُونَ عَلَيۡهِ مِنَ ٱلۡحَمِيمِ ۝٥٤
55

ദാഹിച്ചുപൊരിഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ നിങ്ങള്‍ കുടിക്കുന്നവരായിരിക്കും.

فَشَٰرِبُونَ شُرۡبَ ٱلۡهِيمِ ۝٥٥
56

ഇതാണ് പ്രതിഫലം നല്‍കുന്ന ദിവസം ഇടതുപക്ഷക്കാര്‍ക്ക് നല്‍കുന്ന സല്‍ക്കാരം!

هَٰذَا نُزُلُهُمۡ يَوۡمَ ٱلدِّينِ ۝٥٦
57

നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ സത്യമാക്കുന്നില്ല?

نَحۡنُ خَلَقۡنَٰكُمۡ فَلَوۡلَا تُصَدِّقُونَ ۝٥٧
58

(സ്ത്രീകളുടെ ഗര്‍ഭാശയങ്ങളില്‍) നിങ്ങള്‍ ചൊരിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

أَفَرَءَيۡتُم مَّا تُمۡنُونَ ۝٥٨
59

നിങ്ങളാണോ അതിനെ (മനുഷ്യനായി) സൃഷ്ടിക്കുന്നത്, അതല്ല നാമാണോ സൃഷ്ടിക്കുന്നത്?

ءَأَنتُمۡ تَخۡلُقُونَهُۥٓ أَمۡ نَحۡنُ ٱلۡخَٰلِقُونَ ۝٥٩
60

നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നാം ഒരിക്കലും പരാജിതരാവുകയില്ല;

نَحۡنُ قَدَّرۡنَا بَيۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِينَ ۝٦٠
61

നിങ്ങളെപ്പോലെയുള്ളവരെ പകരം കൊണ്ടുവരികയും നിങ്ങള്‍ക്കറിയാത്ത വിധത്തിലൂടെ നിങ്ങളെ (വളര്‍ത്തി) ഉണ്ടാക്കുകയും ചെയ്യുന്നതില്‍.

عَلَىٰٓ أَن نُّبَدِّلَ أَمۡثَٰلَكُمۡ وَنُنشِئَكُمۡ فِي مَا لَا تَعۡلَمُونَ ۝٦١
62

ഒന്നാമത്തെ സൃഷ്ടിപ്പിനെപ്പറ്റി നിങ്ങള്‍ക്കറിയുക തന്നെ ചെയ്യാം; എന്നിരിക്കെ നിങ്ങള്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?

وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ ۝٦٢
63

എന്നാല്‍, നിങ്ങള്‍ വിളയിറക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

أَفَرَءَيۡتُم مَّا تَحۡرُثُونَ ۝٦٣
64

നിങ്ങളാണോ അതിനെ മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല, നാമാണോ അതിനെ മുളപ്പിച്ചു വളര്‍ത്തുന്നവര്‍?

ءَأَنتُمۡ تَزۡرَعُونَهُۥٓ أَمۡ نَحۡنُ ٱلزَّٰرِعُونَ ۝٦٤
65

നാം ഉദ്ദേശിക്കുന്ന പക്ഷം അതിനെ ഉണക്കി വൈക്കോലാക്കിക്കളയുകയും അപ്പോള്‍ നിങ്ങള്‍ ദുഃഖിച്ച് (ഇങ്ങനെ) പറയുകയും ചെയ്യുമായിരുന്നു:

لَوۡ نَشَآءُ لَجَعَلۡنَٰهُ حُطَٰمٗا فَظَلۡتُمۡ تَفَكَّهُونَ ۝٦٥
66

നിശ്ചയമായും ഞങ്ങള്‍ (വിള നിഷ്ടപ്പെട്ട്) കടബാധിതരായല്ലോ.

إِنَّا لَمُغۡرَمُونَ ۝٦٦
67

മാത്രമല്ല, നാം (ആഹാരമാര്‍ഗം) തടയപ്പെട്ടവരായിരിക്കുന്നു.

بَلۡ نَحۡنُ مَحۡرُومُونَ ۝٦٧
68

നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

أَفَرَءَيۡتُمُ ٱلۡمَآءَ ٱلَّذِي تَشۡرَبُونَ ۝٦٨
69

നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവര്‍?

ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ ۝٦٩
70

നാം ഉദ്ദേശിക്കുന്ന പക്ഷം അതിനെ നാം ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാട്ടാത്തതെന്താണ്?

لَوۡ نَشَآءُ جَعَلۡنَٰهُ أُجَاجٗا فَلَوۡلَا تَشۡكُرُونَ ۝٧٠
71

ഇനി നിങ്ങള്‍ (ഉരസി) കത്തിക്കുന്ന തീയിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

أَفَرَءَيۡتُمُ ٱلنَّارَ ٱلَّتِي تُورُونَ ۝٧١
72

അതിന്റെ മരം (സൃഷ്ടിച്ച്) ഉണ്ടാക്കിയത് നിങ്ങളാണോ, അതല്ല നാമാണോ ഉണ്ടാക്കിയവര്‍?

ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَهَآ أَمۡ نَحۡنُ ٱلۡمُنشِـُٔونَ ۝٧٢
73

അതിനെ നാം ഒരു സ്മരണയും സഞ്ചാരികള്‍ക്ക് ഒരു ഉപകരണവും ആക്കിയിരിക്കുന്നു.

نَحۡنُ جَعَلۡنَٰهَا تَذۡكِرَةٗ وَمَتَٰعٗا لِّلۡمُقۡوِينَ ۝٧٣
74

അതുകൊണ്ട് മഹാനായ റബ്ബിന്റെ നാമത്തിന്റെ പരിശുദ്ധിയെ താങ്കള്‍ പ്രകീര്‍ത്തിക്കുക.

فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٧٤
75

എന്നാല്‍ നക്ഷത്രങ്ങള്‍ അസ്തമിക്കുന്ന സ്ഥാനങ്ങള്‍ കൊണ്ട് നിശ്ചയമായും ഞാന്‍ സത്യം ചെയ്തുപറയുന്നു,

۞ فَلَآ أُقۡسِمُ بِمَوَٰقِعِ ٱلنُّجُومِ ۝٧٥
76

അതൊരു മഹത്തായ സത്യം തന്നെയാണ്. നിങ്ങള്‍ ബോധമുള്ളവരാണെങ്കില്‍ (ഇതിന്റെ മഹത്ത്വം ഗ്രഹിക്കുമായിരുന്നു.)

وَإِنَّهُۥ لَقَسَمٞ لَّوۡ تَعۡلَمُونَ عَظِيمٌ ۝٧٦
77

ഇത് ആദരണീയമായ ഖുര്‍ആന്‍ ആകുന്നു'

إِنَّهُۥ لَقُرۡءَانٞ كَرِيمٞ ۝٧٧
78

സുരക്ഷിതമായ ഒരു ഗ്രന്ഥത്തിലാണ് (ഇത് സ്ഥിതി ചെയ്യുന്നത്).

فِي كِتَٰبٖ مَّكۡنُونٖ ۝٧٨
79

ശുദ്ധിയാക്കപ്പെട്ടവരല്ലാതെ ഇതിനെ സ്പര്‍ശിക്കരുത്.

لَّا يَمَسُّهُۥٓ إِلَّا ٱلۡمُطَهَّرُونَ ۝٧٩
80

ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിച്ചതാണ്.

تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٨٠
81

എന്നിരിക്കെ ഈ വാര്‍ത്തയാണോ നിങ്ങള്‍ (നിസ്സാരമാക്കി) നിഷേധിക്കുന്നത്?

أَفَبِهَٰذَا ٱلۡحَدِيثِ أَنتُم مُّدۡهِنُونَ ۝٨١
82

നിങ്ങളുടെ ആഹാരത്തെ (അതിനുള്ള നന്ദിയെ) നിങ്ങള്‍ കള്ളം പറയലാക്കുന്നതും?

وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ ۝٨٢
83

എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍.

فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ ۝٨٣
84

നിങ്ങളാവട്ടെ അന്നേരം നോക്കിനില്‍ക്കുന്നവരാകുന്നു.

وَأَنتُمۡ حِينَئِذٖ تَنظُرُونَ ۝٨٤
85

നാമാവട്ടെ അവനോട് നിങ്ങളേക്കാള്‍ (അവന്റെ സ്ഥിതിഗതികള്‍ അറിയുന്നതില്‍) അടുത്തവനാണ്. പക്ഷേ, നിങ്ങള്‍ അത് അറിയുന്നില്ല.

وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَٰكِن لَّا تُبۡصِرُونَ ۝٨٥
86

എന്നാല്‍, നിങ്ങള്‍ പ്രതിഫലനടപടിക്ക് വിധേയരാക്കപ്പെടാത്തവരാണെങ്കില്‍,

فَلَوۡلَآ إِن كُنتُمۡ غَيۡرَ مَدِينِينَ ۝٨٦
87

എന്തുകൊണ്ട് ആ ജീവനെ (അതിന്റെ മുന്‍സ്ഥാനങ്ങളിലേക്ക്) നിങ്ങള്‍ മടക്കുന്നില്ല? (മരണാനന്തര ജീവിതം നിഷേധിക്കുന്നതില്‍) നിങ്ങള്‍ സത്യവാദികളാണെങ്കില്‍!

تَرۡجِعُونَهَآ إِن كُنتُمۡ صَٰدِقِينَ ۝٨٧
88

അപ്പോള്‍ അവന്‍ (മരണപ്പെടുന്നവന്‍ അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍

فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ ۝٨٨
89

അവന് ആശ്വാസവും വിശിഷ്ട ആഹാരവും സുഖാനുഭൂതിയുടെ സ്വര്‍ഗവുമാണ് ലഭിക്കുക.

فَرَوۡحٞ وَرَيۡحَانٞ وَجَنَّتُ نَعِيمٖ ۝٨٩
90

ഇനി അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,

وَأَمَّآ إِن كَانَ مِنۡ أَصۡحَٰبِ ٱلۡيَمِينِ ۝٩٠
91

നീ വലതുപക്ഷക്കാരനായതുകൊണ്ട് നിനക്ക് സമാധാനം (എന്ന് അവനോട് പറയപ്പെടും).

فَسَلَٰمٞ لَّكَ مِنۡ أَصۡحَٰبِ ٱلۡيَمِينِ ۝٩١
92

ഇനി അവന്‍ ദുര്‍മാര്‍ഗികളായ കള്ളവാദികളില്‍ പെട്ടവനായിരുന്നെങ്കിലോ,

وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ ۝٩٢
93

എന്നാല്‍ ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും,

فَنُزُلٞ مِّنۡ حَمِيمٖ ۝٩٣
94

ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും (ആയിരിക്കും അവന് ലഭിക്കുക).

وَتَصۡلِيَةُ جَحِيمٍ ۝٩٤
95

നിശ്ചയമായും ഇതെല്ലാം ഉറപ്പായ സത്യം തന്നെയാണ്.

إِنَّ هَٰذَا لَهُوَ حَقُّ ٱلۡيَقِينِ ۝٩٥
96

അതുകൊണ്ട് താങ്കളുടെ മഹാനായ റബ്ബിന്റെ നാമത്തിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.

فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٩٦