Monday, 12 October 2026 Hijri: — 03:21:25 pm
MalayalamQuran.in
Quran translation reader

അർ റഹ്മാൻ الرحمن Ar-Rahman

Surah 55 മദനിയ്യ • مدنية • Madaniyah 78 ആയത്തുകൾ • 78 Ayahs

സൂറത്ത് അർ റഹ്മാൻ (Ar-Rahman), ഖുർആൻ അധ്യായം 55 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 78 ആയത്തുകൾ വായിക്കുക. Read Surah Ar-Rahman with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

കരുണാനിധി (അറ്റമില്ലാത്ത കരുണയുള്ള അല്ലാഹു).

ٱلرَّحۡمَٰنُ ۝١
2

അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.

عَلَّمَ ٱلۡقُرۡءَانَ ۝٢
3

അവന്‍ മനുഷ്യരെ സൃഷ്ടിച്ചു;

خَلَقَ ٱلۡإِنسَٰنَ ۝٣
4

അവന് വിവരണം (ഉച്ചാരണം) പഠിപ്പിച്ചു.

عَلَّمَهُ ٱلۡبَيَانَ ۝٤
5

സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്).

ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانٖ ۝٥
6

വള്ളികളും വൃക്ഷങ്ങളും (അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് മുമ്പില്‍) സുജൂദ് ചെയ്യുന്നു.

وَٱلنَّجۡمُ وَٱلشَّجَرُ يَسۡجُدَانِ ۝٦
7

ആകാശത്തെ അവന്‍ ഉയര്‍ത്തി. അവന്‍ നീതി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلۡمِيزَانَ ۝٧
8

നിങ്ങള്‍ തുലാസില്‍ (തൂക്കത്തില്‍) ക്രമം തെറ്റാതിരിക്കുവാന്‍ വേണ്ടി.

أَلَّا تَطۡغَوۡاْ فِي ٱلۡمِيزَانِ ۝٨
9

നിങ്ങള്‍ നീതിയനുസരിച്ച് തൂക്കം നില നിറുത്തുക; തൂക്കം കമ്മി വരുത്തരുത്.

وَأَقِيمُواْ ٱلۡوَزۡنَ بِٱلۡقِسۡطِ وَلَا تُخۡسِرُواْ ٱلۡمِيزَانَ ۝٩
10

സൃഷ്ടികള്‍ക്കുവേണ്ടി അവന്‍ ഭൂമിയെ സ്ഥാപിച്ചിരിക്കുന്നു.

وَٱلۡأَرۡضَ وَضَعَهَا لِلۡأَنَامِ ۝١٠
11

അതില്‍ പഴവര്‍ഗങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്.

فِيهَا فَٰكِهَةٞ وَٱلنَّخۡلُ ذَاتُ ٱلۡأَكۡمَامِ ۝١١
12

വൈക്കോലുള്ള ധാന്യവര്‍ഗവും സുഗന്ധച്ചെടികളുമുണ്ട്.

وَٱلۡحَبُّ ذُو ٱلۡعَصۡفِ وَٱلرَّيۡحَانُ ۝١٢
13

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝١٣
14

കലം പോലെ മുട്ടിയാല്‍ ശബ്ദിക്കുന്ന ഉണങ്ങിയ കളിമണ്ണിനാല്‍ മനുഷ്യനെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു.

خَلَقَ ٱلۡإِنسَٰنَ مِن صَلۡصَٰلٖ كَٱلۡفَخَّارِ ۝١٤
15

ജിന്നുകളെ അഗ്നിയില്‍ നിന്നുള്ള (പുക കലരാത്ത) ജ്വാലയാലും അവന്‍ സൃഷ്ടിച്ചു.

وَخَلَقَ ٱلۡجَآنَّ مِن مَّارِجٖ مِّن نَّارٖ ۝١٥
16

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝١٦
17

രണ്ട് ഉദയസ്ഥാനങ്ങളുടെ നാഥനും രണ്ട് അസ്തമനസ്ഥാനങ്ങളുടെ നാഥനുമാണ് (അവന്‍).

رَبُّ ٱلۡمَشۡرِقَيۡنِ وَرَبُّ ٱلۡمَغۡرِبَيۡنِ ۝١٧
18

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝١٨
19

രണ്ട് സമുദ്രങ്ങളെ, അവ പരസ്പരം കൂട്ടിമുട്ടുന്ന വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.

مَرَجَ ٱلۡبَحۡرَيۡنِ يَلۡتَقِيَانِ ۝١٩
20

അവ രണ്ടിനുമിടയില്‍ ഒരു മറയുണ്ട്. (തന്നിമിത്തം) അവ തമ്മില്‍ അതിക്രമിക്കുന്നില്ല.

بَيۡنَهُمَا بَرۡزَخٞ لَّا يَبۡغِيَانِ ۝٢٠
21

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٢١
22

അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തുവരുന്നു.

يَخۡرُجُ مِنۡهُمَا ٱللُّؤۡلُؤُ وَٱلۡمَرۡجَانُ ۝٢٢
23

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٢٣
24

മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെട്ട സമുദ്രങ്ങളില്‍ സഞ്ചരിക്കുന്ന കപ്പലുകളും അവനുള്ളതാകുന്നു.

وَلَهُ ٱلۡجَوَارِ ٱلۡمُنشَـَٔاتُ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ ۝٢٤
25

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٢٥
26

അതില്‍ (ഭൂമിയില്‍) ഉള്ളതെല്ലാം നശിച്ചുപോകുന്നതാണ്.

كُلُّ مَنۡ عَلَيۡهَا فَانٖ ۝٢٦
27

മഹാനും ഉദാരനുമായ താങ്കളുടെ രക്ഷിതാവ് ശേഷിക്കുകയും ചെയ്യും.

وَيَبۡقَىٰ وَجۡهُ رَبِّكَ ذُو ٱلۡجَلَٰلِ وَٱلۡإِكۡرَامِ ۝٢٧
28

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٢٨
29

ആകാശഭൂമികളിലുള്ളവരെല്ലാം അവനോട് യാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലാണ്.

يَسۡـَٔلُهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ كُلَّ يَوۡمٍ هُوَ فِي شَأۡنٖ ۝٢٩
30

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٣٠
31

ഹേ (കനത്ത) രണ്ട് സമൂഹമേ, നിങ്ങളെ അടുത്ത് നാം വിചാരണ ചെയ്യുന്നതാണ്.

سَنَفۡرُغُ لَكُمۡ أَيُّهَ ٱلثَّقَلَانِ ۝٣١
32

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٣٢
33

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ മേഖലകളില്‍ നിന്ന് പുറത്തുപോകുവാന്‍ നിങ്ങള്‍ക്ക് സാധ്യമാകുന്ന പക്ഷം പുറത്തുപോവുക. വമ്പിച്ച ശക്തി കൂടാതെ നിങ്ങള്‍ പുറത്തുപോകുന്നതല്ല.

يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٖ ۝٣٣
34

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٣٤
35

നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേരെ തീജ്വാലയും പുകയും അയക്കപ്പെടുന്നതാണ്. അപ്പോള്‍ അത് ചെറുത്തുനില്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നതല്ല.

يُرۡسَلُ عَلَيۡكُمَا شُوَاظٞ مِّن نَّارٖ وَنُحَاسٞ فَلَا تَنتَصِرَانِ ۝٣٥
36

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٣٦
37

ആകാശം പൊട്ടിപ്പിളരുകയും അത് പനിനീര്‍ (അഥവാ ചെമപ്പ്) വര്‍ണമുള്ളതും എണ്ണ പോലെയും ആയിത്തീരുകയും ചെയ്താല്‍ (അതെന്തൊരു ഭയങ്കരാവസ്ഥയായിരിക്കും?)

فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتۡ وَرۡدَةٗ كَٱلدِّهَانِ ۝٣٧
38

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٣٨
39

അന്നത്തെ ദിവസം ഒരു മനുഷ്യനോടാവട്ടെ ജിന്നിനോടാവട്ടെ തന്റെ കുറ്റത്തെക്കുറിച്ച് ചോദിക്കപ്പെടുകയില്ല.

فَيَوۡمَئِذٖ لَّا يُسۡـَٔلُ عَن ذَنۢبِهِۦٓ إِنسٞ وَلَا جَآنّٞ ۝٣٩
40

അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٤٠
41

കുറ്റവാളികള്‍ അവരുടെ അടയാളങ്ങള്‍ മുഖേന അറിയപ്പെടുന്നതായിരിക്കും. അപ്പോള്‍ അവരുടെ നെറുന്തലകളും പാദങ്ങളും (കൂട്ടി) പിടിക്കപ്പെടുന്നതായിരിക്കും.

يُعۡرَفُ ٱلۡمُجۡرِمُونَ بِسِيمَٰهُمۡ فَيُؤۡخَذُ بِٱلنَّوَٰصِي وَٱلۡأَقۡدَامِ ۝٤١
42

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٤٢
43

കുറ്റവാളികള്‍ നിഷേധിച്ചുകൊണ്ടിരുന്ന നരകമിതാണ് എന്ന് അവരോട് പറയപ്പെടും.

هَٰذِهِۦ جَهَنَّمُ ٱلَّتِي يُكَذِّبُ بِهَا ٱلۡمُجۡرِمُونَ ۝٤٣
44

അതിന്റെയും ചൂടേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെയും ഇടയില്‍ അവര്‍ ചുറ്റിത്തിരിയുന്നതാകുന്നു.

يَطُوفُونَ بَيۡنَهَا وَبَيۡنَ حَمِيمٍ ءَانٖ ۝٤٤
45

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٤٥
46

തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ (അഥവാ അവന്റെ സന്നിധിയില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടവന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.

وَلِمَنۡ خَافَ مَقَامَ رَبِّهِۦ جَنَّتَانِ ۝٤٦
47

അപ്പോള്‍ നിങ്ങള്‍ രണ്ട് കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٤٧
48

പല വകുപ്പുകളുള്ളതായ രണ്ടെണ്ണം.

ذَوَاتَآ أَفۡنَانٖ ۝٤٨
49

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٤٩
50

അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്.

فِيهِمَا عَيۡنَانِ تَجۡرِيَانِ ۝٥٠
51

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٥١
52

അവ രണ്ടിലും എല്ലാ പഴവര്‍ഗങ്ങളില്‍ നിന്നും ഇണകളുണ്ട്.

فِيهِمَا مِن كُلِّ فَٰكِهَةٖ زَوۡجَانِ ۝٥٢
53

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٥٣
54

ഉള്‍ഭാഗം തടിച്ച പട്ടുകൊണ്ടുള്ള വിരിപ്പുകളില്‍ അവര്‍ കിടക്കുന്നവരായുംകൊണ്ട് (സുഖം കൊള്ളും). രണ്ട് തോപ്പുകളിലെയും പഴങ്ങള്‍ (വേഗം പറിച്ചെടുക്കത്തക്കവണ്ണം) താഴ്ന്നു നില്‍ക്കുന്നതായിരിക്കും.

مُتَّكِـِٔينَ عَلَىٰ فُرُشِۭ بَطَآئِنُهَا مِنۡ إِسۡتَبۡرَقٖۚ وَجَنَى ٱلۡجَنَّتَيۡنِ دَانٖ ۝٥٤
55

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٥٥
56

അവയില്‍ കണ്ണുകളെ (നോട്ടത്തെ) നിയന്ത്രിക്കുന്ന തരുണികളുണ്ട്. ഇവര്‍ക്കുമുമ്പ് അവരെ ഒരു മനുഷ്യനോ ജിന്നോ സ്പര്‍ശിച്ചിട്ടില്ല.

فِيهِنَّ قَٰصِرَٰتُ ٱلطَّرۡفِ لَمۡ يَطۡمِثۡهُنَّ إِنسٞ قَبۡلَهُمۡ وَلَا جَآنّٞ ۝٥٦
57

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٥٧
58

ആ തരുണികള്‍ മാണിക്യം പോലെയും പവിഴം പോലെയുമിരിക്കുന്നതാണ്.

كَأَنَّهُنَّ ٱلۡيَاقُوتُ وَٱلۡمَرۡجَانُ ۝٥٨
59

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٥٩
60

നന്മ ചെയ്തതിന്റെ പ്രതിഫലം നന്മ ചെയ്തുകൊടുക്കല്‍ അല്ലാതെ മറ്റെന്താണ്?

هَلۡ جَزَآءُ ٱلۡإِحۡسَٰنِ إِلَّا ٱلۡإِحۡسَٰنُ ۝٦٠
61

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٦١
62

അവ രണ്ടിനു പുറമെ (വേറെയും) രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.

وَمِن دُونِهِمَا جَنَّتَانِ ۝٦٢
63

അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٦٣
64

കടുംപച്ചയായ രണ്ടെണ്ണം.

مُدۡهَآمَّتَانِ ۝٦٤
65

പ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٦٥
66

അവ രണ്ടിലും മന്ദമായി ഒഴുകുന്ന രണ്ട് അരുവികളുണ്ട്.

فِيهِمَا عَيۡنَانِ نَضَّاخَتَانِ ۝٦٦
67

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٦٧
68

അവ രണ്ടിലും പഴവര്‍ഗങ്ങളും ഈത്തപ്പനയും ഉറുമാന്‍ പഴവുമുണ്ട്.

فِيهِمَا فَٰكِهَةٞ وَنَخۡلٞ وَرُمَّانٞ ۝٦٨
69

അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരുടെയും നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٦٩
70

അവയില്‍ സുന്ദരികളായ ഉല്‍കൃഷ്ട സ്ത്രീകളുണ്ട്.

فِيهِنَّ خَيۡرَٰتٌ حِسَانٞ ۝٧٠
71

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٧١
72

അതായത് കൂടാരങ്ങളില്‍ നിയന്ത്രിക്കപ്പെട്ട വെളുത്ത സുന്ദരികള്‍!

حُورٞ مَّقۡصُورَٰتٞ فِي ٱلۡخِيَامِ ۝٧٢
73

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٧٣
74

ഇവര്‍ക്കുമുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.

لَمۡ يَطۡمِثۡهُنَّ إِنسٞ قَبۡلَهُمۡ وَلَا جَآنّٞ ۝٧٤
75

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٧٥
76

പച്ചത്തലയണകളിലും അഴകേറിയ പരവതാനികളിലും ചാരി ഇരിക്കുന്നവരായുംകൊണ്ട് (അവര്‍ സുഖം കൊള്ളും).

مُتَّكِـِٔينَ عَلَىٰ رَفۡرَفٍ خُضۡرٖ وَعَبۡقَرِيٍّ حِسَانٖ ۝٧٦
77

അപ്പോള്‍ നിങ്ങള്‍ രണ്ടു കൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝٧٧
78

മഹത്ത്വവും ആദരവുമുള്ള താങ്കളുടെ രക്ഷിതാവിന്റെ നാമം വളരെ മേന്മയേറിയതുതന്നെ.(18)

تَبَٰرَكَ ٱسۡمُ رَبِّكَ ذِي ٱلۡجَلَٰلِ وَٱلۡإِكۡرَامِ ۝٧٨