Monday, 12 October 2026 Hijri: — 04:12:58 pm
MalayalamQuran.in
Quran translation reader

അൽ ഹാഖ്ഖ الحاقة Al-Haqqah

Surah 69 മക്കിയ്യ • مكية • Makkiyah 52 ആയത്തുകൾ • 52 Ayahs

സൂറത്ത് അൽ ഹാഖ്ഖ (Al-Haqqah), ഖുർആൻ അധ്യായം 69 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 52 ആയത്തുകൾ വായിക്കുക. Read Surah Al-Haqqah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആ യഥാര്‍ഥ സമയം!

ٱلۡحَآقَّةُ ۝١
2

യഥാര്‍ഥ സമയമെന്നാല്‍ എന്താണ്?

مَا ٱلۡحَآقَّةُ ۝٢
3

യഥാര്‍ഥ സമയമെന്നാല്‍ എന്ത് എന്ന് താങ്കള്‍ക്ക് അറിവ് നല്‍കിയതെന്താണ്?

وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ ۝٣
4

സമൂദും ആദും ആ ഞെട്ടിക്കുന്ന സമയത്തെ (ഖിയാമനാളിനെ) നിഷേധിച്ചു.

كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ ۝٤
5

അപ്പോള്‍ സമൂദ് സമുദായത്തെ ആ അതിരുവിട്ട സംഭവം മൂലം നശിപ്പിക്കപ്പെട്ടു.

فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ ۝٥
6

ആദ് സമുദായത്തെ ഊക്കേറിയ (ഇരമ്പിയടിക്കുന്ന) ഒരു ഉഗ്രമായ കാറ്റുകൊണ്ടും നശിപ്പിക്കപ്പെടുകയുണ്ടായി.

وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ ۝٦
7

ഏഴ് രാവും എട്ട് പകലും തുടര്‍ച്ചയായി അവരുടെ മേല്‍ അതിനെ അവന്‍ (അല്ലാഹു) നിയോഗിച്ചു. അപ്പോള്‍ ആ ജനതയെ കടപുഴകി വീണുകിടക്കുന്ന ഈത്തപ്പനത്തടികളെന്ന പോലെ നിനക്ക് കാണാമായിരുന്നു.

سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ۝٧
8

ഇനി അവര്‍ക്ക് വല്ല അവശിഷ്ടവും നീ കാണുമോ?

فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ ۝٨
9

ഫിര്‍ഔനും അവന്റെ മുമ്പുള്ളവരും അടിമേലായി മറിഞ്ഞ നാട്ടുകാരും തെറ്റായ പ്രവര്‍ത്തനം ചെയ്തു.

وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ ۝٩
10

അങ്ങനെ അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ റസൂലിനോട് അനുസരണക്കേട് കാണിച്ചു. തന്നിമിത്തം അവന്‍ അവരെ ശക്തിയായ ഒരു പിടിത്തം പിടിച്ചു (ശിക്ഷിച്ചു).

فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً ۝١٠
11

നിശ്ചയമായും വെള്ളം അതിരുവിട്ട സമയം നിങ്ങളെ നാം കപ്പലില്‍ കയറ്റി (രക്ഷിച്ചു).

إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ ۝١١
12

നിങ്ങള്‍ക്ക് അവയെ നാം ഒരു സ്മരണയാക്കുവാനും ഓര്‍മിച്ച് സൂക്ഷിക്കുന്ന ചെവികള്‍ അതോര്‍മിച്ച് സൂക്ഷിക്കുവാനും വേണ്ടി.

لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ ۝١٢
13

എന്നാല്‍, കാഹളത്തില്‍ ഓരൊറ്റ ഊത്ത് ഊതപ്പെടുകയും,

فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ ۝١٣
14

ഭൂമിയെയും പര്‍വതങ്ങളെയും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരൊറ്റ ഇടിച്ചുതകര്‍ക്കല്‍ തകര്‍ക്കപ്പെടുകയും ചെയ്താല്‍,

وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ ۝١٤
15

അന്ന് ആ സംഭവം സംഭവിക്കുന്നതാണ്.

فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ۝١٥
16

ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. എന്നിട്ടത് അന്ന് ബലഹീനമായിരിക്കുന്നതാണ്.

وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ ۝١٦
17

മലക്കുകള്‍ അതിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടായിരിക്കും. താങ്കളുടെ റബ്ബിന്റെ അര്‍ശ് അവരുടെ മീതെയായ നിലയില്‍ അന്ന് എട്ടു കൂട്ടര്‍ വഹിക്കുന്നതാണ്.

وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ۝١٧
18

അന്ന് നിങ്ങള്‍ (അല്ലാഹുവിന്റെ സന്നിധിയില്‍) ഹാജറാക്കപ്പെടും. (രഹസ്യമായി) മറഞ്ഞുകിടക്കുന്ന ഒന്നും തന്നെ (അന്ന്) നിങ്ങളില്‍ നിന്ന് മറഞ്ഞുപോകുന്നതല്ല.

يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ ۝١٨
19

എന്നാല്‍, ആരുടെ വലതുകൈയില്‍ (അന്ന്) തന്റെ ഗ്രന്ഥം (കര്‍മരേഖ) കൊടുക്കപ്പെട്ടുവോ അവന്‍ പറയും: ഇതാ എന്റെ കര്‍മരേഖ ഒന്നു എടുത്തുവായിക്കുക!

فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ ۝١٩
20

നിശ്ചയമായും വിചാരണയെ കണ്ടുമുട്ടുമെന്ന് (മുമ്പുതന്നെ) ഞാന്‍ ഉറപ്പിച്ചുവെച്ചിരിക്കുന്നു.

إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ ۝٢٠
21

അങ്ങനെ അവന്‍ തൃപ്തികരമായ ജീവിതത്തിലായിരിക്കും.

فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٢١
22

അതായത് ഉന്നതമായ സ്വര്‍ഗത്തില്‍.

فِي جَنَّةٍ عَالِيَةٖ ۝٢٢
23

അതിലെ പറിച്ചെടുക്കപ്പെടുന്ന പഴങ്ങള്‍ (വേഗം പറിക്കത്തക്ക വിധം) അടുത്തതായിരിക്കും.

قُطُوفُهَا دَانِيَةٞ ۝٢٣
24

കഴിഞ്ഞുപോയ ദിവസങ്ങളില്‍ മുന്‍കൂട്ടി ചെയ്തുവെച്ച സല്‍ക്കര്‍മഫലമായി നിങ്ങള്‍ ആനന്ദപൂര്‍വം തിന്നുകയും കുടിക്കുകയും ചെയ്തുകൊളളുക (എന്ന് അവരോട് പറയപ്പെടും).

كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ۝٢٤
25

ഇടതുകൈയില്‍ കര്‍മരേഖ നല്‍കപ്പെട്ടവന്‍ പറയും: 'ഹാ, എന്റെ കര്‍മരേഖ എനിക്ക് നല്‍കപ്പെട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ,

وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ ۝٢٥
26

എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയുകയും (ചെയ്തിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനെ!)'

وَلَمۡ أَدۡرِ مَا حِسَابِيَهۡ ۝٢٦
27

'ഹാ! അത് (മരണം) തീരുമാനം വരുത്തുന്നത് (അതോടെ എല്ലാം അവസാനിക്കുന്നത്) ആയിരുന്നെങ്കില്‍ നന്നായിരുന്നു!'

يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ ۝٢٧
28

'എന്റെ ധനം എനിക്ക് ഉപകരിച്ചില്ല.

مَآ أَغۡنَىٰ عَنِّي مَالِيَهۡۜ ۝٢٨
29

എന്റെ സ്വാധീനശക്തി എനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു.'

هَلَكَ عَنِّي سُلۡطَٰنِيَهۡ ۝٢٩
30

(മലക്കുകളോട് അല്ലാഹു കല്‍പിക്കും:) 'നിങ്ങള്‍ അവനെ പിടിച്ചിട്ട് ചങ്ങലക്ക് വെക്കുകയും

خُذُوهُ فَغُلُّوهُ ۝٣٠
31

എന്നിട്ട് ജ്വലിക്കുന്ന നരകത്തില്‍ കടത്തുകയും,

ثُمَّ ٱلۡجَحِيمَ صَلُّوهُ ۝٣١
32

പിന്നീട് എഴുപത് മുഴം അളവുള്ള ചങ്ങലയില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുക.'

ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ ۝٣٢
33

'(കാരണം) അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിക്കാത്തവന്‍ തന്നെയായിരുന്നു.'

إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ ۝٣٣
34

'പാവപ്പെട്ടവന് ഭക്ഷണം നല്‍കുന്നതില്‍ അവന്‍ പ്രോത്സാഹനം കാണിച്ചിരുന്നതുമില്ല.'

وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣٤
35

അതുകൊണ്ട് ഇന്ന് അവനിവിടെ ഒരു ഉറ്റ ബന്ധുവോ,

فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ ۝٣٥
36

'ഗിസ്‌ലീനി'ല്‍ നിന്നല്ലാതെ ഭക്ഷണമോ ഇല്ല.

وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ ۝٣٦
37

'കുറ്റം ചെയ്തവരേ അത് ഭക്ഷിക്കൂ.'

لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ۝٣٧
38

എന്നാല്‍, നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

فَلَآ أُقۡسِمُ بِمَا تُبۡصِرُونَ ۝٣٨
39

നിങ്ങള്‍ കാണാത്തവയെക്കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു:)

وَمَا لَا تُبۡصِرُونَ ۝٣٩
40

നിശ്ചയമായും അത് (ഖുര്‍ആന്‍) ആദരണീയനായ ഒരു ദൂതന്‍ (അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശമായി) ഓതിത്തരുന്ന വാക്കുകള്‍ തന്നെയാണ്.

إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝٤٠
41

അതൊരു കവിയുടെ വാക്കല്ല. അല്‍പം മാത്രമേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.

وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ ۝٤١
42

അതൊരു പ്രശ്‌നക്കാരന്റെ വാക്കുമല്ല. നിങ്ങള്‍ അല്‍പം മാത്രമേ ചിന്തിക്കുന്നുള്ളൂ.

وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ ۝٤٢
43

ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്ന് അവതരിച്ചതാണത്.

تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٤٣
44

അദ്ദേഹം (നബി) നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിപ്പറഞ്ഞുവെങ്കില്‍,

وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ ۝٤٤
45

അദ്ദേഹത്തെ നാം ശക്തിയോടെ പിടിക്കുമായിരുന്നു.

لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ ۝٤٥
46

പിന്നെ അദ്ദേഹത്തിന്റെ (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു.

ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ ۝٤٦
47

അപ്പോള്‍ നിങ്ങളില്‍ ആരും തന്നെ അദ്ദേഹത്തില്‍ നിന്ന് (അത്) തടയുന്നവരായി ഉണ്ടാകുന്നതല്ല.

فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ ۝٤٧
48

നിശ്ചയമായും ഖുര്‍ആന്‍ ഭയഭക്തന്മാരെ ഓര്‍മപ്പെടുത്തുന്നതാണ്.

وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ ۝٤٨
49

നിശ്ചയമായും നമുക്കറിയാം. നിങ്ങളില്‍ (ഈ ഖുര്‍ആനെ) നിഷേധിക്കുന്ന ചിലരുണ്ടെന്ന്.

وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ ۝٤٩
50

നിശ്ചയമായും ഇത് സത്യനിഷേധികളുടെ മേല്‍ ഒരു വമ്പിച്ച ഖേദ(കാരണ)വുമാണ്.

وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ ۝٥٠
51

നിശ്ചയമായും ഇത് ദൃഢമായ യാഥാര്‍ഥ്യമാകുന്നു.

وَإِنَّهُۥ لَحَقُّ ٱلۡيَقِينِ ۝٥١
52

അതുകൊണ്ട് താങ്കളുടെ മഹാനായ റബ്ബിന്റെ പരിശുദ്ധിയെ താങ്കള്‍ പ്രകീര്‍ത്തനം ചെയ്യുക.

فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٥٢