Monday, 12 October 2026 Hijri: — 02:26:22 pm
MalayalamQuran.in
Quran translation reader

അൽ മആരിജ് المعارج Al-Maarij

Surah 70 മക്കിയ്യ • مكية • Makkiyah 44 ആയത്തുകൾ • 44 Ayahs

സൂറത്ത് അൽ മആരിജ് (Al-Maarij), ഖുർആൻ അധ്യായം 70 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 44 ആയത്തുകൾ വായിക്കുക. Read Surah Al-Maarij with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സത്യനിഷേധികള്‍ക്ക് സംഭവിക്കുവാനിരിക്കുന്ന ശിക്ഷ ആവശ്യപ്പെടുന്ന ഒരാള്‍ ആവശ്യപ്പെടുകയാണ്.

سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ ۝١
2

അത് തട്ടിനീക്കുവാന്‍ ആര്‍ക്കും കഴിയുന്നതല്ല തന്നെ.

لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ ۝٢
3

കയറിപ്പോകുന്ന സ്ഥലങ്ങളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്നാണ് (അത് സംഭവിക്കുക).

مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ ۝٣
4

മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലത്തെ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തില്‍ (ആ ശിക്ഷ സംഭവിക്കുന്നതാണ്).

تَعۡرُجُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥ خَمۡسِينَ أَلۡفَ سَنَةٖ ۝٤
5

ആയതുകൊണ്ട് (നബിയേ,) താങ്കള്‍ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.

فَٱصۡبِرۡ صَبۡرٗا جَمِيلًا ۝٥
6

നിശ്ചയമായും അവരത് വിദൂരമായി കാണുന്നു.

إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا ۝٦
7

നാം അത് അടുത്തതായും കാണുന്നു.

وَنَرَىٰهُ قَرِيبٗا ۝٧
8

ആകാശം എണ്ണക്കീടം പോലെ ആയിത്തീരുന്ന ദിവസം.

يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ ۝٨
9

പര്‍വതങ്ങള്‍ കടഞ്ഞ രോമം പോലെയും (-അന്നാണ് ആ ശിക്ഷ സംഭവിക്കുക).

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ۝٩
10

ഒരു സ്‌നേഹിതനും മറ്റു സ്‌നേഹിതനോട് (ഒന്നും) ചോദിക്കയില്ല.

وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا ۝١٠
11

അവര്‍ക്ക് അവരെ (പരസ്പരം) കാണിച്ചുകൊടുക്കപ്പെടും. (എന്നാലും അവര്‍ തമ്മതമ്മില്‍ അന്വേഷിക്കയില്ല.) കുറ്റവാളി ആഗ്രഹിക്കും, തന്റെ സന്താനങ്ങളെ പ്രായശ്ചിത്തം നല്‍കി ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് (മോചനം നേടിയിരുന്നെങ്കില്‍ നന്നായേനെ എന്ന്).

يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ ۝١١
12

സഹധര്‍മിണിയെയും, സഹോദരനെയും (പ്രായശ്ചിത്തം നല്‍കിയും)

وَصَٰحِبَتِهِۦ وَأَخِيهِ ۝١٢
13

തനിക്കഭയം നല്‍കുന്ന കുടുംബത്തെയും

وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ ۝١٣
14

(മാത്രമല്ല) ഭൂമിയിലുള്ള മുഴുവന്‍ പേര്‍ എന്നിവരെയും (പ്രായശ്ചിത്തം നല്‍കി) മോചനം നേടിയിരുന്നെങ്കില്‍ നന്നായേനെ എന്ന്.

وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ ۝١٤
15

അത് (ആ കൊതി) വേണ്ട. നിശ്ചയമായും അത് ആളിക്കത്തുന്ന നരകമാണ്.

كـَلَّآۖ إِنَّهَا لَظَىٰ ۝١٥
16

അത് (മനുഷ്യന്റെ) തൊലി പൊളിച്ചുനീക്കിക്കളയും.

نَزَّاعَةٗ لِّلشَّوَىٰ ۝١٦
17

(സത്യത്തില്‍ നിന്ന്) പിന്നോട്ട് പോകുകയും തിരിഞ്ഞുകളയുകയും ചെയ്തവരെ അത് വിളിക്കും.

تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ ۝١٧
18

(ധനം) ഒരുമിച്ചുകൂട്ടുകയും എന്നിട്ട് (ചെലവ് ചെയ്യാതെ) സൂക്ഷിച്ചുവെക്കുകയും ചെയ്തവരെയും.

وَجَمَعَ فَأَوۡعَىٰٓ ۝١٨
19

നിശ്ചയമായും അങ്ങേയറ്റത്തെ അക്ഷമനും അത്യാഗ്രഹിയുമായി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

۞ إِنَّ ٱلۡإِنسَٰنَ خُلِقَ هَلُوعًا ۝١٩
20

അതായത് വല്ല വിപത്തും ബാധിച്ചാല്‍ വളരെ അക്ഷമനായിട്ടും,

إِذَا مَسَّهُ ٱلشَّرُّ جَزُوعٗا ۝٢٠
21

നന്മ കൈവന്നാല്‍ വളരെ മുടക്കം കാണിക്കുന്നവനായിട്ടും.

وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا ۝٢١
22

നമസ്‌കരിക്കുന്നവര്‍ ഒഴികെ.

إِلَّا ٱلۡمُصَلِّينَ ۝٢٢
23

അതായത് തങ്ങളുടെ നമസ്‌കാരത്തിന്റെ മേല്‍ കൃത്യനിഷ്ഠയുള്ള ആളുകള്‍.

ٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ دَآئِمُونَ ۝٢٣
24

തങ്ങളുടെ സ്വത്തുക്കളില്‍ നിശ്ചിത അവകാശമുള്ളവരും,

وَٱلَّذِينَ فِيٓ أَمۡوَٰلِهِمۡ حَقّٞ مَّعۡلُومٞ ۝٢٤
25

ചോദിക്കുന്നവനും (ചോദിക്കുന്നതിന്) മുടക്കം ബാധിച്ചവനും,

لِّلسَّآئِلِ وَٱلۡمَحۡرُومِ ۝٢٥
26

പ്രതിഫലം നല്‍കുന്ന ദിവസത്തെപ്പറ്റി വിശ്വസിക്കുന്നവരും,

وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ ۝٢٦
27

രക്ഷിതാവിന്റെ ശിക്ഷയെക്കുറിച്ച് ഭയപ്പെടുന്നവരും (ഒഴികെ).

وَٱلَّذِينَ هُم مِّنۡ عَذَابِ رَبِّهِم مُّشۡفِقُونَ ۝٢٧
28

(കാരണം) അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനിച്ചിരിക്കാവതേയല്ല.

إِنَّ عَذَابَ رَبِّهِمۡ غَيۡرُ مَأۡمُونٖ ۝٢٨
29

ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ).

وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ ۝٢٩
30

തങ്ങളുടെ ഭാര്യമാരെയോ വലംകൈകള്‍ ഉടമയാക്കിയവരെയോ സംബന്ധിച്ചല്ലാതെ. കാരണം, അവര്‍ ആക്ഷേപാര്‍ഹരേയല്ല.

إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ ۝٣٠
31

എന്നാല്‍, അതിനപ്പുറം ആരെങ്കിലും തേടുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമികള്‍.

فَمَنِ ٱبۡتَغَىٰ وَرَآءَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡعَادُونَ ۝٣١
32

തങ്ങളെ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളെയും തങ്ങളുടെ ഉടമ്പടികളെയും പാലിക്കുന്നവരും.

وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ ۝٣٢
33

തങ്ങളുടെ സാക്ഷ്യം ശരിക്ക് നിര്‍വഹിക്കുന്നവരും.

وَٱلَّذِينَ هُم بِشَهَٰدَٰتِهِمۡ قَآئِمُونَ ۝٣٣
34

തങ്ങളുടെ നമസ്‌കാരങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കുന്നവരും (ഒഴികെ).(9)

وَٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ ۝٣٤
35

അവര്‍ (എല്ലാം) സ്വര്‍ഗങ്ങളിലാണ്. അവര്‍ ആദരിക്കപ്പെടുന്നവരുമാകുന്നു.

أُوْلَٰٓئِكَ فِي جَنَّٰتٖ مُّكۡرَمُونَ ۝٣٥
36

അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തായിപ്പോയി? താങ്കളുടെ നേരെ അവര്‍ കഴുത്തുനീട്ടി നോക്കിക്കൊണ്ടിരിക്കുന്നു!

فَمَالِ ٱلَّذِينَ كَفَرُواْ قِبَلَكَ مُهۡطِعِينَ ۝٣٦
37

വലഭാഗത്തും ഇടഭാഗത്തും സംഘംസംഘമായ നിലയില്‍.

عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ عِزِينَ ۝٣٧
38

അവരില്‍ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നുണ്ടോ താന്‍ സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുമെന്ന്?

أَيَطۡمَعُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُدۡخَلَ جَنَّةَ نَعِيمٖ ۝٣٨
39

അതില്ലതന്നെ. അവര്‍ക്കറിയാവുന്ന ഒരു വസ്തുവില്‍ നിന്നാണ് നിശ്ചയമായും അവരെ നാം സൃഷ്ടിച്ചിരിക്കുന്നത്.

كـَلَّآۖ إِنَّا خَلَقۡنَٰهُم مِّمَّا يَعۡلَمُونَ ۝٣٩
40

എന്നാല്‍, ഉദയസ്ഥാനങ്ങളുടെയും അസ്തമനസ്ഥാനങ്ങളുടെയും റബ്ബിനെക്കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു: നാം കഴിവുള്ളവര്‍ തന്നെയാണ്, തീര്‍ച്ച.

فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَٰرِقِ وَٱلۡمَغَٰرِبِ إِنَّا لَقَٰدِرُونَ ۝٤٠
41

അവരെക്കാള്‍ ഉത്തമമായവരെ അവര്‍ക്ക് പകരം കൊണ്ടുവരാന്‍ നാം പരാജയപ്പെട്ടുപോകുന്നവരല്ലതന്നെ.

عَلَىٰٓ أَن نُّبَدِّلَ خَيۡرٗا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ ۝٤١
42

അതുകൊണ്ട് (നബിയേ,) അവരെ താങ്കള്‍ വിട്ടേക്കുക. അവര്‍ (ദുര്‍വൃത്തികളില്‍) മുഴുകിയും വിനോദിച്ചും കൊണ്ടിരിക്കട്ടെ; അവരോട് താക്കീത് ചെയ്യപ്പെടുന്ന ആ ദിവസം അവര്‍ കണ്ടുമുട്ടുന്നതുവരെ.

فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ ۝٤٢
43

അതായത് ഖബ്‌റുകളില്‍ നിന്ന് ബദ്ധപ്പെട്ടവരായി അവര്‍ പുറത്തുവരുന്ന ദിവസം. അവര്‍ ഒരു നാട്ടക്കുറിയിലേക്ക് ധൃതിപ്പെട്ട് ഓടുന്നതുപോലെ.

يَوۡمَ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ سِرَاعٗا كَأَنَّهُمۡ إِلَىٰ نُصُبٖ يُوفِضُونَ ۝٤٣
44

അവരുടെ കണ്ണുകള്‍ താഴ്മ കാണിച്ചുകൊണ്ട്. അപമാനം അവരെ ആവരണം ചെയ്യുന്നതാണ്. അവരോട് താക്കീത് ചെയ്യപ്പെട്ടുകൊണ്ടിരുന്ന ദിവസം അതാകുന്നു.

خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۚ ذَٰلِكَ ٱلۡيَوۡمُ ٱلَّذِي كَانُواْ يُوعَدُونَ ۝٤٤