Monday, 12 October 2026 Hijri: — 02:26:30 pm
MalayalamQuran.in
Quran translation reader

അൽ ഖലം القلم Al-Qalam

Surah 68 മക്കിയ്യ • مكية • Makkiyah 52 ആയത്തുകൾ • 52 Ayahs

സൂറത്ത് അൽ ഖലം (Al-Qalam), ഖുർആൻ അധ്യായം 68 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 52 ആയത്തുകൾ വായിക്കുക. Read Surah Al-Qalam with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

നൂന്‍. പേന തന്നെയാണ്, അവര്‍ എഴുതിവെക്കുന്നതും തന്നെയാണ് (സത്യം)!

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ ۝١
2

(നബിയേ,) താങ്കളുടെ റബ്ബിന്റെ അനുഗ്രഹം മൂലം താങ്കള്‍ ഭ്രാന്തനല്ല.

مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ ۝٢
3

നിശ്ചയമായും താങ്കള്‍ക്ക് നിരന്തര പ്രതിഫലവുമുണ്ട്.

وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ ۝٣
4

നിശ്ചയമായും താങ്കള്‍ മഹത്തായ ഒരു സ്വഭാവത്തിന്മേലാണുള്ളത്.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ۝٤
5

പിന്നീട് താങ്കള്‍ കണ്ടറിയും, അവരും കണ്ടറിയും.

فَسَتُبۡصِرُ وَيُبۡصِرُونَ ۝٥
6

നിങ്ങളില്‍ ആരിലാണ് കുഴപ്പം ഉള്ളതെന്ന്.

بِأَييِّكُمُ ٱلۡمَفۡتُونُ ۝٦
7

താങ്കളുടെ രക്ഷിതാവ്, അവന്റെ മാര്‍ഗം വിട്ട് തെറ്റിയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍ തന്നെയാണ്. സന്മാര്‍ഗം പ്രാപിച്ചവരെക്കുറിച്ചും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.

إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝٧
8

അതിനാല്‍ നിഷേധിക്കുന്നവരെ താങ്കള്‍ അനുസരിക്കരുത്.

فَلَا تُطِعِ ٱلۡمُكَذِّبِينَ ۝٨
9

താങ്കള്‍ അയവ് കാണിച്ചാല്‍ നന്നായിരുന്നുവെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവരും അയവ് കാണിക്കും.

وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ ۝٩
10

അധികമായി സത്യം ചെയ്യുന്നവനും നീചനുമായ ആരെയും താങ്കള്‍ അനുസരിക്കരുത്.

وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ ۝١٠
11

കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും;

هَمَّازٖ مَّشَّآءِۭ بِنَمِيمٖ ۝١١
12

നന്മയെ നിശ്ശേഷം തടയുന്നവനും അതിക്രമിയും മഹാപാപിയും;

مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ ۝١٢
13

ക്രൂരനും അതിനെല്ലാം പുറമെ ശരിയായ പിതാവില്ലാത്തവനും.

عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ ۝١٣
14

അവന്‍ സ്വത്തും സന്താനങ്ങളുമുള്ളവനായതിനാല്‍ (ആണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്).

أَن كَانَ ذَا مَالٖ وَبَنِينَ ۝١٤
15

നമ്മുടെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍, അത് പൂര്‍വികന്മാരുടെ പഴങ്കഥകളാണ് എന്ന് അവന്‍ പറയും.

إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٥
16

പിന്നീട് അവന്റെ തുമ്പിക്കൈക്ക് (നീണ്ട മൂക്കിന്) നാം അടയാളം വെക്കുന്നതാണ്.

سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ ۝١٦
17

നിശ്ചയമായും ആ തോട്ടക്കാരെ നാം പരീക്ഷണം ചെയ്തതുപോലെ ഇവരെയും നാം പരീക്ഷണം ചെയ്തു. പ്രഭാത വേളയിലായിരിക്കെ തങ്ങള്‍ അത് (തോട്ടത്തിലെ പഴങ്ങള്‍) മുറിച്ചെടുക്കുകതന്നെ ചെയ്യുന്നതാണെന്ന് അവര്‍ സത്യം ചെയ്ത് പറഞ്ഞ സന്ദര്‍ഭം.

إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ ۝١٧
18

അവര്‍ ഒഴിവാക്കി പറഞ്ഞതുമില്ല.

وَلَا يَسۡتَثۡنُونَ ۝١٨
19

അങ്ങനെ അവര്‍ ഉറങ്ങിക്കിടക്കുന്നവരായിരിക്കെ താങ്കളുട രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരാപത്ത് ആ തോട്ടത്തിന്റെ മേല്‍ ബാധിച്ചു.

فَطَافَ عَلَيۡهَا طَآئِفٞ مِّن رَّبِّكَ وَهُمۡ نَآئِمُونَ ۝١٩
20

അങ്ങനെ അത് ഫലം മുറിച്ചെടുക്കപ്പെട്ടതുപോലെയായി.

فَأَصۡبَحَتۡ كَٱلصَّرِيمِ ۝٢٠
21

എന്നിട്ട് പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:

فَتَنَادَوۡاْ مُصۡبِحِينَ ۝٢١
22

നിങ്ങള്‍ ഫലം മുറിച്ചെടുക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്ത് പുലര്‍ച്ചക്ക് വരുവീന്‍.

أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ ۝٢٢
23

അങ്ങനെ അവര്‍ അന്യോന്യം പതുക്കെ പറഞ്ഞുകൊണ്ടുപോയി:

فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ ۝٢٣
24

ഇന്ന് ആ തോട്ടത്തില്‍ ഒരു സാധുവും നമ്മുടെ അടുത്ത് പ്രവേശിക്കയേ അരുത്.

أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ ۝٢٤
25

(സാധുക്കളെ) തടയുവാന്‍ കഴിയുന്ന(വരാണെന്ന് ധരിച്ച)വരായും കൊണ്ട് അവര്‍ പുലര്‍ച്ചെ എത്തുകയും ചെയ്തു.

وَغَدَوۡاْ عَلَىٰ حَرۡدٖ قَٰدِرِينَ ۝٢٥
26

അങ്ങനെ ആ തോട്ടം കണ്ടപ്പോള്‍, നിശ്ചയമായും നാം വഴി തെറ്റിപ്പോയവരാണ് എന്ന് അവര്‍ പറഞ്ഞു.

فَلَمَّا رَأَوۡهَا قَالُوٓاْ إِنَّا لَضَآلُّونَ ۝٢٦
27

പക്ഷേ, നാം (ആഹാരമാര്‍ഗം) തടയപ്പെട്ടവരാണ്.

بَلۡ نَحۡنُ مَحۡرُومُونَ ۝٢٧
28

അവരില്‍ കൂടുതല്‍ നീതിമാനായ ആള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ, നിങ്ങള്‍ അല്ലാഹുവിന് തസ്ബീഹ് ചെയ്യാത്തതെന്താണ്?

قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ ۝٢٨
29

അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞങ്ങളിതാ പ്രകീര്‍ത്തനം ചെയ്യുന്നു. നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.

قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ۝٢٩
30

അങ്ങനെ തമ്മതമ്മില്‍ കുറ്റം പറഞ്ഞുകൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു.

فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ ۝٣٠
31

അവര്‍ പറഞ്ഞു: നമ്മുടെ കഷ്ടമേ! നാം അതിക്രമികളാവുക തന്നെ ചെയ്തിരിക്കുന്നു.

قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ ۝٣١
32

നമ്മുടെ രക്ഷിതാവ് ഇതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നമ്മുടെ റബ്ബിങ്കലേക്ക് നാം ആഗ്രഹം സമര്‍പ്പിക്കുന്നവരാകുന്നു.

عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ۝٣٢
33

ശിക്ഷ അപ്രകാരമാണ്. പരലോകശിക്ഷയാകട്ടെ കൂടുതല്‍ വലിയതുമാകുന്നു. അവര്‍ അറിയുന്നവരായിരുന്നുവെങ്കില്‍!

كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٣٣
34

നിശ്ചയമായും ഭയഭക്തന്മാര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗങ്ങളുണ്ടായിരിക്കുന്നതാണ്.

إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّٰتِ ٱلنَّعِيمِ ۝٣٤
35

എന്നാല്‍, കുറ്റവാളികളെപ്പോലെ മുസ്‌ലിംകളെ നാം ആക്കുമോ?

أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ ۝٣٥
36

നിങ്ങള്‍ക്കെന്തായിപ്പോയി! എങ്ങനെയെല്ലാമാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?

مَا لَكُمۡ كَيۡفَ تَحۡكُمُونَ ۝٣٦
37

അതോ നിങ്ങള്‍ക്ക് വല്ല ഗ്രന്ഥവുമുണ്ടോ? അതില്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നു.

أَمۡ لَكُمۡ كِتَٰبٞ فِيهِ تَدۡرُسُونَ ۝٣٧
38

നിശ്ചയമായും നിങ്ങള്‍ (ഇഷ്ടപ്പെട്ടു) തെരഞ്ഞെടുക്കുന്നത് അതില്‍ നിങ്ങള്‍ക്കുണ്ട് (എന്നുണ്ടോ?)

إِنَّ لَكُمۡ فِيهِ لَمَا تَخَيَّرُونَ ۝٣٨
39

അഥവാ നിങ്ങള്‍ തീരുമാനം കല്‍പിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നതിന് പുനരുത്ഥാന ദിനം വരെ നീണ്ടുനില്‍ക്കുന്ന വല്ല സത്യപ്രതിജ്ഞയും നിങ്ങള്‍ക്കുവേണ്ടി നമ്മുടെ ബാധ്യതയിലുണ്ടോ?

أَمۡ لَكُمۡ أَيۡمَٰنٌ عَلَيۡنَا بَٰلِغَةٌ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ إِنَّ لَكُمۡ لَمَا تَحۡكُمُونَ ۝٣٩
40

(നബിയേ,) അവരോട് ചോദിക്കുക: അവരില്‍ ആരാണ് അത് സംബന്ധിച്ച് (അവര്‍ക്കു വേണ്ടി) ഏറ്റു പറയുന്നവന്‍.

سَلۡهُمۡ أَيُّهُم بِذَٰلِكَ زَعِيمٌ ۝٤٠
41

അഥവാ അവര്‍ക്ക് വല്ല പങ്കുകാരും ഉണ്ടോ? എന്നാലവര്‍ സത്യവാദികളാണെങ്കില്‍ അവരുടെ പങ്കുകാരെ കൊണ്ടുവരട്ടെ.

أَمۡ لَهُمۡ شُرَكَآءُ فَلۡيَأۡتُواْ بِشُرَكَآئِهِمۡ إِن كَانُواْ صَٰدِقِينَ ۝٤١
42

കാര്യം ഗൗരവത്തില്‍ എത്തുകയും സുജൂദ് ചെയ്യുവാന്‍ അവര്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍ അവര്‍ക്കതിന് കഴിയുന്നതല്ല.

يَوۡمَ يُكۡشَفُ عَن سَاقٖ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ ۝٤٢
43

അവരുടെ കണ്ണുകള്‍ (താഴ്ത്തി) നിന്ദ്യമായ നിലയില്‍. അവരെ അപമാനം ആവരണം ചെയ്തിരിക്കും. അവര്‍ സുരക്ഷിതരായിരുന്നപ്പോള്‍ സുജൂദ് ചെയ്യുവാന്‍ ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. (അന്നവരത് ചെയ്തില്ല.)

خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۖ وَقَدۡ كَانُواْ يُدۡعَوۡنَ إِلَى ٱلسُّجُودِ وَهُمۡ سَٰلِمُونَ ۝٤٣
44

ആകയാല്‍ എന്നെയും ഈ വാര്‍ത്തയെ(ഖുര്‍ആനെ)യും നിഷേധിക്കുന്നവരെ വിട്ടേക്കുക. നാം അവരറിയാത്ത വശത്തിലൂടെ പടിപടിയായി കൊണ്ടുവന്ന് അവരെ ശിക്ഷിച്ചുകൊള്ളാം.

فَذَرۡنِي وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِۖ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ۝٤٤
45

ഞാന്‍ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുകയാണ്. നിശ്ചയമായും എന്റെ ശിക്ഷ വമ്പിച്ചതാകുന്നു.

وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ۝٤٥
46

അതല്ല, താങ്കള്‍ അവരോട് വല്ല പ്രതിഫലവും ചോദിക്കുകയും എന്നിട്ട് കടബാധ്യത നിമിത്തം അവര്‍ ഭാരപ്പെട്ടവരാവുകയും ചെയ്തിട്ടുണ്ടോ?

أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ ۝٤٦
47

അതല്ലെങ്കില്‍ അവരുടെ പക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവരെഴുതുകയാണോ?

أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ ۝٤٧
48

അതുകൊണ്ട് (നബിയേ,) താങ്കളുടെ റബ്ബ് (അവരില്‍) വിധി നല്‍കുന്നതുവരെ ക്ഷമിച്ചിരിക്കുക. താങ്കള്‍ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത്. അദ്ദേഹം വ്യസനം നിറഞ്ഞുകൊണ്ട് പ്രാര്‍ഥിച്ച സന്ദര്‍ഭം.

فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلۡحُوتِ إِذۡ نَادَىٰ وَهُوَ مَكۡظُومٞ ۝٤٨
49

തന്റെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള ഒരു മഹത്തായ അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിരുന്നില്ലെങ്കില്‍ ആക്ഷേപിക്കപ്പെട്ടവനായുംകൊണ്ട് ആ പാഴ്ഭൂമിയില്‍ അദ്ദേഹം പുറംതള്ളപ്പെടുമായിരുന്നു.

لَّوۡلَآ أَن تَدَٰرَكَهُۥ نِعۡمَةٞ مِّن رَّبِّهِۦ لَنُبِذَ بِٱلۡعَرَآءِ وَهُوَ مَذۡمُومٞ ۝٤٩
50

എന്നാല്‍, തന്റെ റബ്ബ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹത്തെ സദ്‌വൃത്തരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

فَٱجۡتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّٰلِحِينَ ۝٥٠
51

സത്യനിഷേധികള്‍ ഖുര്‍ആന്‍ കേള്‍ക്കുന്ന നേരത്ത് അവരുടെ കണ്ണുകള്‍ (പതിപ്പിച്ചു) കൊണ്ട് താങ്കളെ അവര്‍ വഴുതി വീഴുമാറാക്കുകതന്നെ ചെയ്യുന്നു. നിശ്ചയമായും ഇവന്‍ ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയുകയും ചെയ്യുന്നു.

وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٞ ۝٥١
52

(വാസ്തവത്തില്‍) ഈ ഖുര്‍ആന്‍ ലോക ജനതക്കുള്ള ഉല്‍ബോധാനമാല്ലാതെ മറ്റൊന്നുമല്ല

وَمَا هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٥٢