Sunday, 11 October 2026 Hijri: — 07:24:54 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ഹിജ്ർ الحجر Al-Hijr

Surah 15 മക്കിയ്യ • مكية • Makkiyah 99 ആയത്തുകൾ • 99 Ayahs

സൂറത്ത് അൽ ഹിജ്ർ (Al-Hijr), ഖുർആൻ അധ്യായം 15 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 99 ആയത്തുകൾ വായിക്കുക. Read Surah Al-Hijr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ് ലാം റാ അതിമഹത്തായ ഗ്രന്ഥത്തിലെയും സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെയും വാക്യങ്ങളാണിവ.

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ وَقُرۡءَانٖ مُّبِينٖ ۝١
2

തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നു സത്യനിഷേധികള്‍ പലപ്പോഴും ആശിച്ചു പോകുന്നതാണ്.

رُّبَمَا يَوَدُّ ٱلَّذِينَ كَفَرُواْ لَوۡ كَانُواْ مُسۡلِمِينَ ۝٢
3

അവരെ (തങ്ങളുടെ വഴിക്ക്) താങ്കള്‍ അങ്ങു വിട്ടേക്കുക. തിന്നുകയും സുഖിക്കുകയും (വിശ്വസിക്കുന്നതിലും പശ്ചാത്തപിക്കുന്നതിലും നിന്ന്) വ്യാമോഹങ്ങള്‍ മുടക്കുകയും ചെയ്തുകൊണ്ട് അവരങ്ങനെ ജീവിച്ചുകൊള്ളട്ടെ. പിന്നീട് അവര്‍ അറിഞ്ഞുകൊള്ളും.

ذَرۡهُمۡ يَأۡكُلُواْ وَيَتَمَتَّعُواْ وَيُلۡهِهِمُ ٱلۡأَمَلُۖ فَسَوۡفَ يَعۡلَمُونَ ۝٣
4

നിശ്ചിതമായി എഴുതപ്പെട്ട ഒരവധിയുള്ള സ്ഥിതിക്കല്ലാതെ ഒരു നാട്ടിനെയും നാം നശിപ്പിച്ചിട്ടില്ല.

وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا وَلَهَا كِتَابٞ مَّعۡلُومٞ ۝٤
5

യാതൊരു സമുദായവും തങ്ങളുടെ അവധി കവച്ചുവെച്ചു മുമ്പോട്ടു പോകുകയോ പിന്തിനില്‍ക്കുകയോ ചെയ്യുന്നതല്ല.

مَّا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ ۝٥
6

അവര്‍ പറഞ്ഞു: ഓ അല്ലാഹുവിങ്കല്‍ നിന്നു ഖുര്‍ആന്‍ ലഭിച്ച(തായവകാശപ്പെടുന്ന) മനുഷ്യാ, നീ ഒരു ഭ്രാന്തന്‍തന്നെയാണ്.

وَقَالُواْ يَٰٓأَيُّهَا ٱلَّذِي نُزِّلَ عَلَيۡهِ ٱلذِّكۡرُ إِنَّكَ لَمَجۡنُونٞ ۝٦
7

സത്യവാദികളില്‍ പെട്ടവനാണെങ്കില്‍ എന്തുകൊണ്ട് നീ ഞങ്ങളുടെ അടുക്കലേക്കു മലക്കുകളെ (സാക്ഷികളായി) കൊണ്ടുവരുന്നില്ല?

لَّوۡمَا تَأۡتِينَا بِٱلۡمَلَٰٓئِكَةِ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٧
8

ന്യായമായ ആവശ്യാര്‍ത്ഥമല്ലാതെ മലക്കുകളെ നാം ഇറക്കാറില്ല. എന്നാല്‍ മലക്കുകളെ ഇറക്കി കഴിഞ്ഞാല്‍ പിന്നീടവര്‍ അവസരം നല്‍കപ്പെടുന്നവരാകയില്ല.

مَا نُنَزِّلُ ٱلۡمَلَٰٓئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوٓاْ إِذٗا مُّنظَرِينَ ۝٨
9

നിശ്ചയമായും നാമാണ് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചത്; നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും, തീര്‍ച്ച.

إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥ لَحَٰفِظُونَ ۝٩
10

നിശ്ചയമായും താങ്കള്‍ക്കു മുമ്പ് പൂര്‍വ്വസമുദായങ്ങളില്‍ (പല പ്രവാചകന്മാരെ) നാം അയച്ചിട്ടുണ്ട്.

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ فِي شِيَعِ ٱلۡأَوَّلِينَ ۝١٠
11

ഏതൊരു ദുതന്‍ അവരുടെ അടുക്കല്‍ ചെല്ലുമ്പോഴും അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

وَمَا يَأۡتِيهِم مِّن رَّسُولٍ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝١١
12

അപ്രകാരം (അവരുടെ ഹൃദയങ്ങളിലേക്കു സത്യനിഷേധം കടത്തിവിട്ടതുപോലെ) ഈ കുറ്റവാളികളുടെ ഹൃദയങ്ങളിലേക്കും നാമത് കടത്തിവിടും.

كَذَٰلِكَ نَسۡلُكُهُۥ فِي قُلُوبِ ٱلۡمُجۡرِمِينَ ۝١٢
13

അവര്‍ സത്യത്തില്‍ വിശ്വസിക്കയില്ല. പൂര്‍വ്വ സമുദായങ്ങളുടെ നടപടിച്ചട്ടം കഴിഞ്ഞുപോയിട്ടുണ്ടല്ലോ!

لَا يُؤۡمِنُونَ بِهِۦ وَقَدۡ خَلَتۡ سُنَّةُ ٱلۡأَوَّلِينَ ۝١٣
14

നാം അവര്‍ക്കു ആകാശത്തില്‍ നിന്നു ഒരു വാതില്‍ തുറന്നുകൊടുക്കുകയും എന്നിട്ട് അവര്‍ അതില്‍ കയറുകയും ചെയ്‌തെന്നുവെക്കുക.

وَلَوۡ فَتَحۡنَا عَلَيۡهِم بَابٗا مِّنَ ٱلسَّمَآءِ فَظَلُّواْ فِيهِ يَعۡرُجُونَ ۝١٤
15

എന്നാല്‍ അവര്‍ പറയും: നിശ്ചയമായും ഞങ്ങള്‍ക്കു കണ്‍കെട്ടു ബാധിച്ചതാണ്. എന്നല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ജനതയാകുന്നു.

لَقَالُوٓاْ إِنَّمَا سُكِّرَتۡ أَبۡصَٰرُنَا بَلۡ نَحۡنُ قَوۡمٞ مَّسۡحُورُونَ ۝١٥
16

നിശ്ചയമായും നാം ആകാശത്ത് ഭ്രമണപഥങ്ങള്‍ സ്ഥാപിക്കുകയും നോക്കുന്നവര്‍ക്കത് ഭംഗിയാക്കുകയും ചെയ്തിരിക്കുന്നു.

وَلَقَدۡ جَعَلۡنَا فِي ٱلسَّمَآءِ بُرُوجٗا وَزَيَّنَّٰهَا لِلنَّٰظِرِينَ ۝١٦
17

ആട്ടിയോടിക്കപ്പെട്ട എല്ലാ പിശാചില്‍ നിന്നും അതിനെ നാം സംരക്ഷിച്ചിട്ടുമുണ്ട്;

وَحَفِظۡنَٰهَا مِن كُلِّ شَيۡطَٰنٖ رَّجِيمٍ ۝١٧
18

പക്ഷേ കട്ടുകേള്‍ക്കാന്‍ ശ്രമിക്കുന്നവനെ പ്രകാശിക്കുന്ന തീജ്വാല പിന്‍തുടരുന്ന താണ്.

إِلَّا مَنِ ٱسۡتَرَقَ ٱلسَّمۡعَ فَأَتۡبَعَهُۥ شِهَابٞ مُّبِينٞ ۝١٨
19

നാം ഭൂമിയെ വിശാലമാക്കുകയും കനത്ത പര്‍വ്വതങ്ങളതില്‍ സ്ഥാപിക്കുകയും എല്ലാ വസ്തുക്കളില്‍ നിന്നും വ്യവസ്ഥാപിതമായ തോതില്‍ അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ ۝١٩
20

നിങ്ങളുടെയും നിങ്ങള്‍ ആഹാരം നല്‍കാത്ത ജീവജാലങ്ങളുടെയും ജീവിതത്തിന്നുവേണ്ട വിഭവങ്ങള്‍ അതില്‍ നാം ഉണ്ടാക്കിയിട്ടുമുണ്ട്.

وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَ وَمَن لَّسۡتُمۡ لَهُۥ بِرَٰزِقِينَ ۝٢٠
21

ഏതൊരു വസ്തുവിന്റെയും ഭണ്ഡാരം നമ്മുടെ അടുക്കല്‍ മാത്രമാണുള്ളത്. സുനിശ്ചിതമായ ഒരു തോതനുസരിച്ചു മാത്രമേ നാമതു വിട്ടുകൊടുക്കുകയുള്ളൂ.

وَإِن مِّن شَيۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٖ مَّعۡلُومٖ ۝٢١
22

നാം ജലാംശങ്ങള്‍ വഹിച്ച നിലയ്ക്ക് കാറ്റുകളെ അയച്ചു; എന്നിട്ട് ആകാശത്തുനിന്നു മഴ പെയ്യിച്ചു. അങ്ങനെ അത് നാം നിങ്ങള്‍ക്കു കുടിപ്പിച്ചു. നിങ്ങള്‍ ആ വെള്ളം സൂക്ഷിച്ചുവെച്ചവരല്ല!

وَأَرۡسَلۡنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَسۡقَيۡنَٰكُمُوهُ وَمَآ أَنتُمۡ لَهُۥ بِخَٰزِنِينَ ۝٢٢
23

നിശ്ചയമായും നാം തന്നെയാണ് ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നത്. അവസാനം എല്ലാവരുടെയും സമ്പാദ്യങ്ങള്‍ വന്നെത്തുന്നതും നമ്മുടെ പക്കല്‍ തന്നെ.

وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ ۝٢٣
24

നിങ്ങളില്‍ നിന്നുള്ള മുന്‍ഗാമികളെയും പിന്നീട് വരാനിരിക്കുന്നവരെയും നാം അറിയുക തന്നെ ചെയ്തിരിക്കുന്നു.

وَلَقَدۡ عَلِمۡنَا ٱلۡمُسۡتَقۡدِمِينَ مِنكُمۡ وَلَقَدۡ عَلِمۡنَا ٱلۡمُسۡتَـٔۡخِرِينَ ۝٢٤
25

25. താങ്കളുടെ രക്ഷിതാവ് തന്നെ അവരെ പരലോകത്ത് ഒരുമിച്ചുകൂട്ടും, തീര്‍ച്ച. അവന്‍തന്നെയാണ് മഹായുക്തിമാനും സര്‍വ്വജ്ഞനും.

وَإِنَّ رَبَّكَ هُوَ يَحۡشُرُهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ ۝٢٥
26

നിശ്ചയമായും മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന മിനുസമുള്ള കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു.

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ۝٢٦
27

അതിന്നുമുമ്പ് തന്നെ ഇബ്‌ലീസിനെ രോമക്കുഴികളില്‍ പ്രവേശിക്കുന്ന അതികഠിനമായ ചൂടുള്ള തീകൊണ്ടും നാം പടച്ചു.

وَٱلۡجَآنَّ خَلَقۡنَٰهُ مِن قَبۡلُ مِن نَّارِ ٱلسَّمُومِ ۝٢٧
28

മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന മിനുസമുള്ള കറുത്ത കളിമണ്ണുകൊണ്ടു ഒരു മനുഷ്യനെ ഞാന്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്നു താങ്കളുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).

وَإِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ۝٢٨
29

അങ്ങനെ അവനെ ഞാന്‍ പൂര്‍ണമായ വിധത്തില്‍ രൂപപ്പെടുത്തുകയും എന്റെ ആത്മാവിനെ ഞാനതില്‍ നടത്തുകയും ചെയ്താല്‍, അപ്പോള്‍ ആ മനുഷ്യന്നു നിങ്ങള്‍ സാഷ്ടാംഗം ചെയ്യുന്നവരായി വീഴുക' (എന്നു ഞാന്‍ കല്‍പിച്ചു.)

فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ ۝٢٩
30

അപ്പോള്‍ മലക്കുകള്‍ എല്ലാവരും സുജൂദ് ചെയ്തു;

فَسَجَدَ ٱلۡمَلَٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ ۝٣٠
31

ഇബ്‌ലീസ് ഒഴിഞ്ഞുനിന്നു. സുജൂദ് ചെയ്തവരുടെ കൂടെ ചേരുവാന്‍ അവന്‍ വിസമ്മതിച്ചു.

إِلَّآ إِبۡلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّٰجِدِينَ ۝٣١
32

അല്ലാഹു ചോദിച്ചു: ഓ ഇബ്‌ലീസ്, നീ എന്തുകൊണ്ട് സുജൂദ് ചെയ്തവരോടൊപ്പം ചേര്‍ന്നില്ല?

قَالَ يَٰٓإِبۡلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّٰجِدِينَ ۝٣٢
33

അവന്‍ പറഞ്ഞു: മുട്ടിയാല്‍ ശബ്ദിക്കുന്ന മിനുസമുള്ള കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യന്ന് സുജൂദ് ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനല്ല.

قَالَ لَمۡ أَكُن لِّأَسۡجُدَ لِبَشَرٍ خَلَقۡتَهُۥ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ ۝٣٣
34

അല്ലാഹു കല്‍പിച്ചു: എന്നാല്‍ അവിടെ നിന്നു നീ പുറത്തുപോ! നീ ആട്ടപ്പെട്ടവന്‍ തന്നെയാണ്.

قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ ۝٣٤
35

നിശ്ചയമായും പ്രതിഫലം നല്‍കുന്ന ദിവസം വരെ നിനക്കു ശാപമുണ്ട്.

وَإِنَّ عَلَيۡكَ ٱللَّعۡنَةَ إِلَىٰ يَوۡمِ ٱلدِّينِ ۝٣٥
36

ഇബ്‌ലീസ് അപേക്ഷിച്ചു: എന്റെ രക്ഷിതാവേ, എന്നാല്‍ മനുഷ്യരെ പുനര്‍ജ്ജീവിപ്പിക്കുന്ന ദിവസം വരെ എനിക്കു നീ അവധി നീട്ടിത്തരേണമേ!

قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝٣٦
37

അല്ലാഹു അരുളി: എന്നാല്‍ നീ അവധി നീട്ടിക്കൊടുക്കപ്പെട്ടവരില്‍ പെട്ടവനാണ്.

قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ ۝٣٧
38

ഒരു നിശ്ചിത കാലഘട്ടം വരുന്നതുവരെ.

إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ ۝٣٨
39

അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നെ നീ വഴിപിഴപ്പിച്ചതുകൊണ്ട് ഭൂമിയില്‍ മനുഷ്യര്ക്കു (ദോഷമായ) പലതും ഞാന്‍ ഭംഗിയാക്കി കാണിച്ചുകൊടുക്കുക തന്നെ ചെയ്യും. (അതുവഴി) നിശ്ചയമായും അവരെ മുഴുവനും ഞാന്‍ വഴി പിഴപ്പിച്ചുകളയുന്നതുമാണ്-

قَالَ رَبِّ بِمَآ أَغۡوَيۡتَنِي لَأُزَيِّنَنَّ لَهُمۡ فِي ٱلۡأَرۡضِ وَلَأُغۡوِيَنَّهُمۡ أَجۡمَعِينَ ۝٣٩
40

നിന്റെ നിഷ്‌കളങ്ക ദാസരെയൊഴികെ

إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ ۝٤٠
41

അല്ലാഹു പറഞ്ഞു: എനിക്ക് സംരക്ഷണ ബാധ്യതയുള്ള നേര്‍വഴി ഇത് (നിഷ്‌കളങ്ക ദാസന്മാരായിരിക്കല്‍) ആകുന്നു.

قَالَ هَٰذَا صِرَٰطٌ عَلَيَّ مُسۡتَقِيمٌ ۝٤١
42

എന്റെ അടിമകളുടെമേല്‍ നിനക്കു യാതൊരു അധികാര ശക്തിയും ഉണ്ടാകുന്നതേയല്ല. എന്നാല്‍ വഴിതെറ്റിയവരായി നിന്നെ പിന്‍പറ്റിയവര്‍ അങ്ങനെ ആയിരിക്കയില്ല;

إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلۡغَاوِينَ ۝٤٢
43

അവര്‍ക്കെല്ലാം വന്നുചേരാന്‍ നിശ്ചയിച്ച സ്ഥലം നരകമാണ്, തീര്‍ച്ച-

وَإِنَّ جَهَنَّمَ لَمَوۡعِدُهُمۡ أَجۡمَعِينَ ۝٤٣
44

അതിന്നു ഏഴ് വാതിലുകളുണ്ട്. ഓരോവാതിലിലും പ്രവേശിക്കുവാന്‍ അവരില്‍ ഓരോ പ്രത്യേക വിഭാഗക്കാരുമുണ്ട്.

لَهَا سَبۡعَةُ أَبۡوَٰبٖ لِّكُلِّ بَابٖ مِّنۡهُمۡ جُزۡءٞ مَّقۡسُومٌ ۝٤٤
45

നിശ്ചയമായും ഭക്തന്മാര്‍ സ്വര്‍ഗങ്ങളിലും അരുവികള്‍ക്കിടയിലുമാണ് ജീവിക്കുക.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَعُيُونٍ ۝٤٥
46

ഇതില്‍ സമാധാനപൂര്‍വ്വം നിര്‍ഭയരായി പ്രവേശിക്കുക' (എന്നു അവരോട് പറയപ്പെടും).

ٱدۡخُلُوهَا بِسَلَٰمٍ ءَامِنِينَ ۝٤٦
47

അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന വിദ്വേഷവും പോരുമെല്ലാം നാം നിശ്ശേഷം ദൂരീകരിക്കും. അവര്‍ സഹോദരന്മാരായി ചില മേത്തരം കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നതാണ്.

وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلٍّ إِخۡوَٰنًا عَلَىٰ سُرُرٖ مُّتَقَٰبِلِينَ ۝٤٧
48

അവിടെ അവര്‍ക്കു യാതൊരു ക്ഷീണവും ബാധിക്കില്ല. അവിടെ നിന്നു ഒരിക്കലും ബഹിഷ്‌കൃതരാവുകയുമില്ല അവര്‍.

لَا يَمَسُّهُمۡ فِيهَا نَصَبٞ وَمَا هُم مِّنۡهَا بِمُخۡرَجِينَ ۝٤٨
49

നിശ്ചയമായും ഞാന്‍ തന്നെയാണ് വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനു'മെന്നു എന്റെ അടിമകളെ താങ്കള്‍ അറിയിക്കുക.

۞ نَبِّئۡ عِبَادِيٓ أَنِّيٓ أَنَا ٱلۡغَفُورُ ٱلرَّحِيمُ ۝٤٩
50

(അപ്രകാരം തന്നെ) എന്റെ ശിക്ഷതന്നെയാണ് വേദനാജനകമായ ശിക്ഷ (എന്നും അറിയിക്കുക).

وَأَنَّ عَذَابِي هُوَ ٱلۡعَذَابُ ٱلۡأَلِيمُ ۝٥٠
51

ഇബ്രാഹീംനബിയുടെ അഥിതികളെക്കുറിച്ചും താങ്കള്‍ അവരെ അറിയിക്കുക.

وَنَبِّئۡهُمۡ عَن ضَيۡفِ إِبۡرَٰهِيمَ ۝٥١
52

അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കടന്നുചെല്ലുകയും സലാം പറയുകയും ചെയ്ത സന്ദര്‍ഭം. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഭയമുള്ളവരാകുന്നു!

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ ۝٥٢
53

അവര്‍ പ്രതികരിച്ചു: താങ്കള്‍ ഭയപ്പെടേണ്ട; നിശ്ചയമായും ജ്ഞാനസമ്പന്നനായ ഒരാണ്‍കുട്ടിയെക്കുറിച്ചു താങ്കള്‍ക്കു ഞങ്ങളിതാ സന്തോഷവാര്‍ത്ത അറിയിക്കുന്നു!

قَالُواْ لَا تَوۡجَلۡ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٖ ۝٥٣
54

(അത്ഭുതപൂര്‍വം) അദ്ദേഹം ചോദിച്ചു: എനിക്കു വാര്‍ദ്ധക്യം ബാധിച്ചിട്ടും (ഒരു കുട്ടിയെകുറിച്ചു) നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുകയാണോ? എന്തടിസ്ഥാനത്തിലാണ് നിങ്ങളീ ശുഭവൃത്താന്തം അറിയിക്കുന്നത്?

قَالَ أَبَشَّرۡتُمُونِي عَلَىٰٓ أَن مَّسَّنِيَ ٱلۡكِبَرُ فَبِمَ تُبَشِّرُونَ ۝٥٤
55

അവര്‍ മറുപടി നല്‍കി: ഞങ്ങള്‍ താങ്കളെ അനുമോദിക്കുന്നതു ഒരു യഥാര്‍ത്ഥ മാര്‍ഗത്തില്‍കൂടി തന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരില്‍ പെട്ടുപോകരുത്.

قَالُواْ بَشَّرۡنَٰكَ بِٱلۡحَقِّ فَلَا تَكُن مِّنَ ٱلۡقَٰنِطِينَ ۝٥٥
56

അദ്ദേഹം പറഞ്ഞു: വഴിപിഴച്ചു പോയവരല്ലാതെ മറ്റാരാണ് തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെകുറിച്ചു നിരാശപ്പെടുക!

قَالَ وَمَن يَقۡنَطُ مِن رَّحۡمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ ۝٥٦
57

അദ്ദേഹം ചോദിച്ചു: ഓ ദൂതന്‍മാരേ, എന്നാല്‍ പിന്നെയെന്താണ് നിങ്ങളുടെ വിശേഷം?

قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ۝٥٧
58

അവര്‍ പ്രതികരിച്ചു: 'നിശ്ചയമായും കുറ്റവാളികളായ ഒരു ജനതയുടെ അടുക്കലേക്കു അയക്കപ്പെട്ടവരാണ് ഞങ്ങള്‍'

قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ۝٥٨
59

ലൂഥ് നബിയുടെ കുടുംബം അതില്‍ പെടുകയില്ല; അവരെ എല്ലാവരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും.

إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمۡ أَجۡمَعِينَ ۝٥٩
60

എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ അവരിലുള്‍പ്പെടില്ല. അവള്‍ നശിച്ചുപോകുന്നവരില്‍ പെട്ടവള്‍ തന്നെയാണെന്നു ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.'

إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ ۝٦٠
61

അങ്ങനെ ദൂതന്മാര്‍ ലൂഥ് കുടുംബത്തിന്റെ അടുത്ത് ചെന്നപ്പോള്‍,

فَلَمَّا جَآءَ ءَالَ لُوطٍ ٱلۡمُرۡسَلُونَ ۝٦١
62

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അപരിചിതരാണല്ലോ.

قَالَ إِنَّكُمۡ قَوۡمٞ مُّنكَرُونَ ۝٦٢
63

അവര്‍ പ്രതികരിച്ചു: അല്ല, ഏതൊരു ശിക്ഷയിലവര്‍ (താങ്കളുടെ ജനത) സംശയിക്കുന്നുണ്ടോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെയടുത്ത് വന്നിരിക്കുന്നത്.

قَالُواْ بَلۡ جِئۡنَٰكَ بِمَا كَانُواْ فِيهِ يَمۡتَرُونَ ۝٦٣
64

ഞങ്ങള്‍ യാഥാര്‍ത്ഥ്യവും കൊണ്ടാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ഞങ്ങള്‍ സത്യവാന്മാര്‍ തന്നെയാണ്.

وَأَتَيۡنَٰكَ بِٱلۡحَقِّ وَإِنَّا لَصَٰدِقُونَ ۝٦٤
65

അതുകൊണ്ട് താങ്കള്‍ രാവിന്റെ ഒരു ഘട്ടത്തില്‍ കുടുംബത്തെയും കൂട്ടി ഇവിടെനിന്നു പോവുക. താങ്കള്‍ അവരുടെ പിന്നിലായിരിക്കണം. നിങ്ങള്‍ ആരും തന്നെ തിരിഞ്ഞുനോക്കരുത്; കല്‍പിക്കപ്പെടുന്ന ഭാഗത്തേക്കുതന്നെ പോയ്‌ക്കൊള്ളുക.

فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَٱتَّبِعۡ أَدۡبَٰرَهُمۡ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٞ وَٱمۡضُواْ حَيۡثُ تُؤۡمَرُونَ ۝٦٥
66

അക്കാര്യം നാം അദ്ദേഹത്തെ അറിയിച്ചു-അതായത് പ്രഭാതവേളയില്‍ അവരെല്ലാം സമൂലം നശിപ്പിക്കപ്പെടുമെന്ന്.

وَقَضَيۡنَآ إِلَيۡهِ ذَٰلِكَ ٱلۡأَمۡرَ أَنَّ دَابِرَ هَٰٓؤُلَآءِ مَقۡطُوعٞ مُّصۡبِحِينَ ۝٦٦
67

പട്ടണവാസികള്‍ ആഹ്ലാദഭരിതരായി വന്നു.

وَجَآءَ أَهۡلُ ٱلۡمَدِينَةِ يَسۡتَبۡشِرُونَ ۝٦٧
68

(തല്സ്മയം അവരോട്) അദ്ദേഹം പറഞ്ഞു: ഇവര്‍ എന്റെ അതിഥികളാണ്. അതുകൊണ്ട് നിങ്ങളെന്നെ വഷളാക്കരുത്.

قَالَ إِنَّ هَٰٓؤُلَآءِ ضَيۡفِي فَلَا تَفۡضَحُونِ ۝٦٨
69

അല്ലാഹുവിനെ സൂക്ഷിക്കുക; എന്നെ മാനം കെടുത്തരുത്.

وَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ ۝٦٩
70

അവര്‍ പറഞ്ഞു: ലോകരുമായി ബന്ധം പുലര്‍ത്തുന്നതിനെപ്പറ്റി നിന്നെ ഞങ്ങള്‍ നിരോധിച്ചിട്ടില്ലേ?

قَالُوٓاْ أَوَلَمۡ نَنۡهَكَ عَنِ ٱلۡعَٰلَمِينَ ۝٧٠
71

അദ്ദേഹം പറഞ്ഞു: '(കാമ വികാര പരിഹാരത്തിന്നു) നിങ്ങള്‍ വല്ലതും ചെയ്യുന്നുവെങ്കില്‍, ഇതാ ഇവര്‍ എന്റെ പുത്രിമാരാണ്.

قَالَ هَٰٓؤُلَآءِ بَنَاتِيٓ إِن كُنتُمۡ فَٰعِلِينَ ۝٧١
72

താങ്കളുടെ ജീവന്‍തന്നെ സത്യം, തങ്ങളുടെ ലഹരിയില്‍ അവര്‍ അന്ധതയോടെ വിഹരിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു.

لَعَمۡرُكَ إِنَّهُمۡ لَفِي سَكۡرَتِهِمۡ يَعۡمَهُونَ ۝٧٢
73

അങ്ങനെ സൂര്യന്‍ ഉദിച്ചസമയത്ത് ഒരു ഘോരശബ്ദം അവരെ പിടികൂടി.

فَأَخَذَتۡهُمُ ٱلصَّيۡحَةُ مُشۡرِقِينَ ۝٧٣
74

എന്നിട്ട് നാം ആ നാട് കീഴ്‌മേലായി മറിക്കുകയും ചുട്ടുപഴുപ്പിച്ച കളിമണ്ണിന്റെ കല്ലുകൊണ്ടുള്ള ഒരു മഴ അവരുടേമേല്‍ വര്‍ഷിപ്പിക്കുകയും ചെയ്തു.

فَجَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهِمۡ حِجَارَةٗ مِّن سِجِّيلٍ ۝٧٤
75

യാഥാര്‍ത്ഥ്യം ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്കു ഈ സംഭവങ്ങളില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച.

إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡمُتَوَسِّمِينَ ۝٧٥
76

ആ ദേശം ഗതാഗതം നിലനിന്നുവരുന്ന ഒരു പാതയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. (ആര്‍ക്കും അതു നോക്കിക്കാണാം).

وَإِنَّهَا لَبِسَبِيلٖ مُّقِيمٍ ۝٧٦
77

നിശ്ചയമായും സത്യവിശ്വാസികള്‍ക്ക് അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.

إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ ۝٧٧
78

നിശ്ചയമായും 'ഐകത്ത്'കാര്‍ അ്രകമികള്‍ തന്നെയായിരിക്കുന്നു.

وَإِن كَانَ أَصۡحَٰبُ ٱلۡأَيۡكَةِ لَظَٰلِمِينَ ۝٧٨
79

അതിനാല്‍ അവരെയും നാം ശിക്ഷിച്ചു. ഈ രണ്ടു നാടുകളും ഒരു തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്.

فَٱنتَقَمۡنَا مِنۡهُمۡ وَإِنَّهُمَا لَبِإِمَامٖ مُّبِينٖ ۝٧٩
80

നിശ്ചയമായും ഹിജ്ര്‍ ദേശക്കാര്‍ (നമ്മുടെ) ദൂതന്മാരെ നിഷേധിച്ചു.

وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ ۝٨٠
81

നാം അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കി. അപ്പോള്‍ അവര്‍ അതവഗണിച്ചു പിന്തിരിഞ്ഞവരായിത്തീര്‍ന്നു.

وَءَاتَيۡنَٰهُمۡ ءَايَٰتِنَا فَكَانُواْ عَنۡهَا مُعۡرِضِينَ ۝٨١
82

അവര്‍ പര്‍വ്വതങ്ങള്‍ തുരന്നു സമാധാന ചിത്തരായി വീടുകള്‍ നിര്‍മ്മിച്ചിരുന്നു.

وَكَانُواْ يَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتًا ءَامِنِينَ ۝٨٢
83

എന്നിട്ടവരെ (അക്രമംമൂലം) ഒരുഭയങ്കരനാദം പ്രഭാതത്തില്‍ പിടികൂടി.

فَأَخَذَتۡهُمُ ٱلصَّيۡحَةُ مُصۡبِحِينَ ۝٨٣
84

അന്നേരം തങ്ങള്‍ ചെയ്തുവെച്ചതൊന്നും തെന്ന അവര്‍ക്ക് പ്രയോജനം ചെയ്തില്ല.

فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ۝٨٤
85

ആകാശ ഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും യുക്തിപൂര്‍വ്വകമായിത്തന്നെയാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. അന്ത്യനാള്‍ വരിക തന്നെ ചെയ്യും; അതിനാല്‍ (ഇപ്പോള്‍ ധിക്കാരികളോട്) മാന്യമായ നിലയില്‍ വിട്ടുവീഴ്ച ചെയ്യുക.

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّۗ وَإِنَّ ٱلسَّاعَةَ لَأٓتِيَةٞۖ فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِيلَ ۝٨٥
86

എല്ലാം സൃഷ്ടിക്കുന്നവനും സര്‍വജ്ഞനും താങ്കളുടെ രക്ഷിതാവ് തന്നെയാണ്, നിശ്ചയം.

إِنَّ رَبَّكَ هُوَ ٱلۡخَلَّٰقُ ٱلۡعَلِيمُ ۝٨٦
87

(നമസ്‌കാരത്തില്‍) ആവര്‍ത്തിച്ചോതുന്ന ഏഴെണ്ണം നിശ്ചയമായും താങ്കള്‍ക്കു നാം നല്‍കിയിരിക്കുന്നു; മഹത്തായ ഖുര്‍ആനെയും.

وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ ۝٨٧
88

സത്യനിഷേധികളില്‍ വിവിധ വിഭാഗങ്ങള്‍ക്കു നാം നല്‍കിയ സുഖസൗകര്യങ്ങളുടെ നേരെ താങ്കള്‍ കണ്ണുയര്‍ത്തി നോക്കുകയോ അവരെ കുറിച്ചു ദുഃഖിക്കുകയോ അരുത്. സത്യവിശ്വാസികളോട് വളരെ വിനയത്തോടും സൗമ്യതയോടും കൂടി പെരുമാറുക.

لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ وَلَا تَحۡزَنۡ عَلَيۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِينَ ۝٨٨
89

ഞാന്‍ പരസ്യമായി താക്കീതു ചെയ്യുന്നവന്‍ തന്നെയാണ്' എന്നു താങ്കള്‍ (അവരോട്) പറയുക.

وَقُلۡ إِنِّيٓ أَنَا ٱلنَّذِيرُ ٱلۡمُبِينُ ۝٨٩
90

പങ്കുവെച്ചവര്ക്ക് നമ്മുടെ സന്ദേശം അയച്ചുകൊടുത്തതു പോലെ തന്നെ(യാണ് ഈ കൂട്ടര്ക്കു് ഖുര്ആെന്‍ അയച്ചുകൊടുത്തതുകൊണ്ടുണ്ടായ അനുഭവവും!)

كَمَآ أَنزَلۡنَا عَلَى ٱلۡمُقۡتَسِمِينَ ۝٩٠
91

തങ്ങളുടെ വേദഗ്രന്ഥത്തെ കഷ്ണം കഷ്ണമാക്കി വെച്ചവരായ

ٱلَّذِينَ جَعَلُواْ ٱلۡقُرۡءَانَ عِضِينَ ۝٩١
92

അതുകൊണ്ട്, താങ്കളുടെ രക്ഷിതാവിനെ തന്നെ സത്യം, അവരെല്ലാവരോടും നാം ചോദിക്കുകതന്നെ ചെയ്യും.

فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ ۝٩٢
93

തങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെകുറിച്ച്.

عَمَّا كَانُواْ يَعۡمَلُونَ ۝٩٣
94

അതിനാല്‍ താങ്കളോട് കല്‍പിക്കപ്പെടുന്നതുപരസ്യമായി പ്രഖ്യാപിച്ചുകൊള്ളുക. ബഹുെദെവവിശ്വാസികളെ അവഗണിക്കുക.

فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ ۝٩٤
95

. പരിഹസിക്കുന്നവരുടെ ദ്രോഹത്തില്‍ നിന്നു താങ്കളെ നാം രക്ഷിക്കുക തന്നെ ചെയ്യുന്നതാണ്.

إِنَّا كَفَيۡنَٰكَ ٱلۡمُسۡتَهۡزِءِينَ ۝٩٥
96

അല്ലാഹുവിനോടുകൂടി വേറെ ഇലാഹിനെ സ്ഥാപിക്കുന്നവരാണവര്‍. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനഫലം അവര്‍ പിന്നീടറിയും.

ٱلَّذِينَ يَجۡعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَۚ فَسَوۡفَ يَعۡلَمُونَ ۝٩٦
97

അവര്‍ പറയുന്ന വാക്കുകള്‍ നിമിത്തം താങ്കളുടെ മനസ്സിന്നു ദുഃഖം ബാധിക്കുന്നുണ്ടെന്നു നിശ്ചയമായും നാം അറിയുന്നുണ്ട്.

وَلَقَدۡ نَعۡلَمُ أَنَّكَ يَضِيقُ صَدۡرُكَ بِمَا يَقُولُونَ ۝٩٧
98

അതുകൊണ്ടു താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുക. നമസ്‌കരിക്കുന്നവരില്‍ താങ്കള്‍ ഉള്‍പെട്ടവനായിരിക്കയും ചെയ്യുക.

فَسَبِّحۡ بِحَمۡدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ۝٩٨
99

മരണം വരുന്നതുവരെ താങ്കളുടെ രക്ഷിതാവിനെ ആരാധിക്കുക!

وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ ۝٩٩