Sunday, 11 October 2026 Hijri: — 05:57:29 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അന്നിസാഅ് النساء An-Nisa

Surah 4 മദനിയ്യ • مدنية • Madaniyah 176 ആയത്തുകൾ • 176 Ayahs

സൂറത്ത് അന്നിസാഅ് (An-Nisa), ഖുർആൻ അധ്യായം 4 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 176 ആയത്തുകൾ വായിക്കുക. Read Surah An-Nisa with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

മനുഷ്യരേ, നിങ്ങളെ ഒരേ ഒരു വ്യക്തിയില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുത്തനെ മുന്‍നിറുത്തി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുണ്ടോ ആ അല്ലാഹുവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു നിങ്ങളെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നവനായിരിക്കുന്നു.

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمُ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَخَلَقَ مِنۡهَا زَوۡجَهَا وَبَثَّ مِنۡهُمَا رِجَالٗا كَثِيرٗا وَنِسَآءٗۚ وَٱتَّقُواْ ٱللَّهَ ٱلَّذِي تَسَآءَلُونَ بِهِۦ وَٱلۡأَرۡحَامَۚ إِنَّ ٱللَّهَ كَانَ عَلَيۡكُمۡ رَقِيبٗا ۝١
2

അനാഥക്കുട്ടികളുടെ ധനം (പ്രായപൂര്‍ത്തി യായാല്‍) അവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിന് പകരം ചീത്തയെ നിങ്ങള്‍ എടുക്കരുത്. നിങ്ങളുടെ ധനം അവരുടെ ധനത്തോട് കൂട്ടിക്കലര്‍ത്തി ഭക്ഷിക്കുകയുമരുത്. നിശ്ചയമായുമത് വമ്പിച്ച കുറ്റമാകുന്നു.

وَءَاتُواْ ٱلۡيَتَٰمَىٰٓ أَمۡوَٰلَهُمۡۖ وَلَا تَتَبَدَّلُواْ ٱلۡخَبِيثَ بِٱلطَّيِّبِۖ وَلَا تَأۡكُلُوٓاْ أَمۡوَٰلَهُمۡ إِلَىٰٓ أَمۡوَٰلِكُمۡۚ إِنَّهُۥ كَانَ حُوبٗا كَبِيرٗا ۝٢
3

അനാഥക്കുട്ടികളുടെ കാര്യത്തില്‍ നീതി പാലിക്കാനാവുകയില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നന്നായിത്തോന്നുന്ന സ്ത്രീകളെ രണ്ടു വീതമോ മൂന്നു വീതമോ നാലു വീതമോ വിവാഹം ചെയ്യുക. എന്നാല്‍ (അവര്‍ക്കിടയിലും) നീതി പാലിക്കാന്‍ കഴിയുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെ മാത്രം (വിവാഹം ചെയ്യുക). അല്ലെങ്കില്‍ നിങ്ങള്‍ ഉടമയാക്കിയ വെള്ളാട്ടികളെ (കൊണ്ട് തൃപ്തിപ്പെടുക). നിങ്ങള്‍ അനീതി ചെയ്യാതിരിക്കുന്നതിന് ഏറ്റവും ഉപയുക്ത മാര്‍ഗം അതാകുന്നു.

وَإِنۡ خِفۡتُمۡ أَلَّا تُقۡسِطُواْ فِي ٱلۡيَتَٰمَىٰ فَٱنكِحُواْ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثۡنَىٰ وَثُلَٰثَ وَرُبَٰعَۖ فَإِنۡ خِفۡتُمۡ أَلَّا تَعۡدِلُواْ فَوَٰحِدَةً أَوۡ مَا مَلَكَتۡ أَيۡمَٰنُكُمۡۚ ذَٰلِكَ أَدۡنَىٰٓ أَلَّا تَعُولُواْ ۝٣
4

സ്ത്രീകള്‍ക്ക് അവരുടെ 'മഹ്ര്‍' നിര്‍ബന്ധമായി കൊടുക്കുക. എന്നാല്‍ അതില്‍ നിന്ന് വല്ലതും സ്വമേധയാ അവര്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെട്ടുതന്നാല്‍ അത് സന്തോഷമായും സുഖമായും ഭക്ഷിക്കാവുന്നതാണ്.

وَءَاتُواْ ٱلنِّسَآءَ صَدُقَٰتِهِنَّ نِحۡلَةٗۚ فَإِن طِبۡنَ لَكُمۡ عَن شَيۡءٖ مِّنۡهُ نَفۡسٗا فَكُلُوهُ هَنِيٓـٔٗا مَّرِيٓـٔٗا ۝٤
5

നിലനില്‍പിനുള്ള താങ്ങായിക്കൊണ്ട് അല്ലാഹു നിശ്ചയിച്ച നിങ്ങളുടെ ധനത്തെ ഭോഷന്മാര്‍ക്ക് വിട്ടുകൊടുക്കരുത്. അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ ഭക്ഷണവും വസ്ത്രവും കൊടുക്കുകയും അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.

وَلَا تُؤۡتُواْ ٱلسُّفَهَآءَ أَمۡوَٰلَكُمُ ٱلَّتِي جَعَلَ ٱللَّهُ لَكُمۡ قِيَٰمٗا وَٱرۡزُقُوهُمۡ فِيهَا وَٱكۡسُوهُمۡ وَقُولُواْ لَهُمۡ قَوۡلٗا مَّعۡرُوفٗا ۝٥
6

അനാഥക്കുട്ടികളെ നിങ്ങള്‍ പരീക്ഷിക്കുക. വിവാഹപ്രായമെത്തിയാല്‍, അവരില്‍ നന്മ കാണുന്നുണ്ടെങ്കില്‍, അവരുടെ ധനം നിങ്ങള്‍ വിട്ടുകൊടുക്കുക. അവര്‍ പ്രായപൂര്‍ത്തി പ്രാപിക്കുമെന്ന ഭയത്താല്‍ അമിതമായും ബദ്ധപ്പെട്ടും അത് നിങ്ങള്‍ തിന്നുകളയരുത്. (അനാഥക്കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍) ആരെങ്കിലും ധനികനാണെങ്കില്‍ തന്റെ സ്വന്തം ആവശ്യത്തിന് യത്തീമിന്റെ ധനം ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കട്ടെ. ആരെങ്കിലും ദരിദ്രനാണെങ്കില്‍ മര്യാദയനുസരിച്ച് (അതില്‍ നിന്ന്) അവന് തിന്നാവുന്നതാണ്. ധനം അവര്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ അവരുടെ മേല്‍ നിങ്ങള്‍ സാക്ഷി നിറുത്തുക. കണക്ക് നോക്കുന്നവനായിട്ട് അല്ലാഹുതന്നെ മതി.

وَٱبۡتَلُواْ ٱلۡيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُواْ ٱلنِّكَاحَ فَإِنۡ ءَانَسۡتُم مِّنۡهُمۡ رُشۡدٗا فَٱدۡفَعُوٓاْ إِلَيۡهِمۡ أَمۡوَٰلَهُمۡۖ وَلَا تَأۡكُلُوهَآ إِسۡرَافٗا وَبِدَارًا أَن يَكۡبَرُواْۚ وَمَن كَانَ غَنِيّٗا فَلۡيَسۡتَعۡفِفۡۖ وَمَن كَانَ فَقِيرٗا فَلۡيَأۡكُلۡ بِٱلۡمَعۡرُوفِۚ فَإِذَا دَفَعۡتُمۡ إِلَيۡهِمۡ أَمۡوَٰلَهُمۡ فَأَشۡهِدُواْ عَلَيۡهِمۡۚ وَكَفَىٰ بِٱللَّهِ حَسِيبٗا ۝٦
7

മാതാപിതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളും (മരണപ്പെടുമ്പോള്‍) ഉപേക്ഷിച്ചുപോയ ധനത്തില്‍ പുരുഷന്മാര്‍ക്ക് ഒരംശമുണ്ട്. മാതാപിതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളും ഉപേക്ഷിച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഒരംശമുണ്ട്. അതില്‍ നിന്ന് കുറഞ്ഞതിലും അധികമുള്ളതിലും-നിശ്ചയിക്കപ്പെട്ട ഓഹരിയായിട്ട്.

لِّلرِّجَالِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ وَلِلنِّسَآءِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ مِمَّا قَلَّ مِنۡهُ أَوۡ كَثُرَۚ نَصِيبٗا مَّفۡرُوضٗا ۝٧
8

ഓഹരി ചെയ്യുന്ന സമയം (അവകാശികളല്ലാത്ത) അടുത്ത ബന്ധുക്കളോ അനാഥക്കുട്ടികളോ അഗതികളോ അവിടെ വന്നാല്‍ അവര്‍ക്കതില്‍ നിന്ന് (ഓഹരി ചെയ്യുംമുമ്പ്) വല്ലതും കൊടുക്കുകയും അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.

وَإِذَا حَضَرَ ٱلۡقِسۡمَةَ أُوْلُواْ ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينُ فَٱرۡزُقُوهُم مِّنۡهُ وَقُولُواْ لَهُمۡ قَوۡلٗا مَّعۡرُوفٗا ۝٨
9

തങ്ങളുടെ പിന്നില്‍ ബലഹീനരായ സന്താനങ്ങളെ വിട്ടുപോയാല്‍ അവരെക്കുറിച്ച് ഭയപ്പെടുന്നവര്‍ (അനാഥക്കുട്ടികളുടെ കാര്യത്തില്‍) ഭയപ്പെട്ടുകൊള്ളട്ടെ. അങ്ങനെ അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവും നീതിയുമുള്ള വാക്ക് പറയുകയും ചെയ്യട്ടെ.

وَلۡيَخۡشَ ٱلَّذِينَ لَوۡ تَرَكُواْ مِنۡ خَلۡفِهِمۡ ذُرِّيَّةٗ ضِعَٰفًا خَافُواْ عَلَيۡهِمۡ فَلۡيَتَّقُواْ ٱللَّهَ وَلۡيَقُولُواْ قَوۡلٗا سَدِيدًا ۝٩
10

നിശ്ചയമായും അനാഥക്കുട്ടികളുടെ ധനം അക്രമമായി തിന്നുന്നവര്‍ തങ്ങളുടെ ഉദരങ്ങളില്‍ അഗ്നിയാണ് തിന്നുനിറക്കുന്നത്. അവര്‍ ജ്വലിക്കുന്ന അഗ്നിയില്‍ കടക്കുകതന്നെ ചെയ്യുന്നതാണ്.

إِنَّ ٱلَّذِينَ يَأۡكُلُونَ أَمۡوَٰلَ ٱلۡيَتَٰمَىٰ ظُلۡمًا إِنَّمَا يَأۡكُلُونَ فِي بُطُونِهِمۡ نَارٗاۖ وَسَيَصۡلَوۡنَ سَعِيرٗا ۝١٠
11

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു: രണ്ട് സ്ത്രീകളുടെ ഓഹരിയോട് തുല്യമായത് ഒരു പരുഷന്നുണ്ട്. ഇനി ആ സന്താനങ്ങള്‍ രണ്ടില്‍ അധികമുള്ള സ്ത്രീകള്‍ മാത്രമായാല്‍ അവര്‍ (മരിച്ച പിതാവോ മാതാവോ) വിട്ടുപോയ ധനത്തിന്റെ മൂന്നില്‍ രണ്ടംശം അവര്‍ക്കുണ്ട്. ഇനി, സന്തതി ഒരു മകള്‍ മാത്രമായാല്‍ പകുതി അവള്‍ക്കാണ്. അവന്റെ (മരിച്ച ആളുടെ) മാതാപിതാക്കള്‍ക്ക്-അവരില്‍ ഓരോരുത്തര്‍ക്കും-അവന് സന്താനമുണ്ടെങ്കില്‍ താന്‍ വിട്ടുപോയ ധനത്തിന്റെ ആറില്‍ ഒന്നുവീതം അവകാശമുണ്ട്; ഇനി സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അവന്റെ (ധനത്തിന്) അവകാശികളായി വരികയും ചെയ്താല്‍ ധനത്തിന്റെ മൂന്നില്‍ ഒരംശം അവന്റെ മാതാവിനാണ്. ഇനി അവന് (മരിച്ച ആള്‍ക്ക്) ഒന്നിലധികം സഹോദരന്മാരോ സഹോദരിമാരോ ഉണ്ടായാല്‍ സ്വത്തിന്റെ ആറില്‍ ഒരംശം മാതാവിനുണ്ട്. (ഇങ്ങനെയെല്ലാം ഭാഗിച്ചെടുക്കേണ്ടത്) അവന്റെ വസ്വിയ്യത്ത് നിറവേറ്റുകയും കടം വീട്ടുകയും ചെയ്ത ശേഷമായിരിക്കേണ്ടതാണ്. നിങ്ങളുടെ മാതാപിതാക്കളും സന്താനങ്ങളും-അവരില്‍ ആരില്‍ നിന്നാണ് ഉപകാരം ലഭിക്കുവാന്‍ കൂടുതല്‍ ഇടവരിക എന്ന് നിങ്ങള്‍ അറിയുകയില്ല. (അതെല്ലാം അറിയുന്നവന്‍ അല്ലാഹുവാണ്. അതിനാല്‍) അല്ലാഹുവിങ്കല്‍ നിന്ന് നിര്‍ണയിക്കപ്പെട്ട ഓഹരിയാണ് (മുകളില്‍ വിവരിച്ചത്). നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

يُوصِيكُمُ ٱللَّهُ فِيٓ أَوۡلَٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۚ فَإِن كُنَّ نِسَآءٗ فَوۡقَ ٱثۡنَتَيۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَٰحِدَةٗ فَلَهَا ٱلنِّصۡفُۚ وَلِأَبَوَيۡهِ لِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٞۚ فَإِن لَّمۡ يَكُن لَّهُۥ وَلَدٞ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥٓ إِخۡوَةٞ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِيَّةٖ يُوصِي بِهَآ أَوۡ دَيۡنٍۗ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ لَا تَدۡرُونَ أَيُّهُمۡ أَقۡرَبُ لَكُمۡ نَفۡعٗاۚ فَرِيضَةٗ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ۝١١
12

നിങ്ങളുടെ ഭാര്യമാര്‍ വിട്ടുപോയ സ്വത്തിന്റെ പകുതി-അവര്‍ക്ക് സന്താനമില്ലെങ്കില്‍-നിങ്ങള്‍ക്കാകുന്നു; സന്താനമുണ്ടെങ്കില്‍ അവര്‍ വിട്ടുപോയ ധനത്തിന്റെ നാലില്‍ ഒരംശമാണ് നിങ്ങള്‍ക്കുള്ളത്-അവര്‍ ചെയ്ത വസ്വിയ്യത്തും കടബാധ്യതയും നിറവേറ്റിയ ശേഷം. നിങ്ങള്‍ വിട്ടുപോയതിന്റെ നാലില്‍ ഒരംശം-നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍-അവര്‍ക്കു (ഭാര്യമാര്‍ക്കു)ള്ളതാകുന്നു; സന്താനമുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടുപോയതിന്റെ എട്ടില്‍ ഒരംശമാണ് അവര്‍ക്കുള്ളത്-നിങ്ങള്‍ ചെയ്ത വസ്വിയ്യത്തോ കടമോ വീട്ടിയ ശേഷം. ഒരു പുരുഷനോ സ്ത്രീയോ 'കലാല'യായി അനന്തരാവകാശ സ്വത്ത് വിട്ടുപോവുകയും അവന് ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം വീതം അകാശമുണ്ട്. ഇനി അവര്‍ അതിലധികമാണെങ്കില്‍ അവരെല്ലാം ധനത്തിന്റെ മൂന്നില്‍ ഒരംശത്തില്‍ പങ്കാളികളാണ്-അവകാശികളെ ഉപദ്രവിക്കാതെ ചെയ്ത വസ്വിയ്യത്തോ കടമോ വീട്ടിയ ശേഷം. അല്ലാഹുവിങ്കല്‍ നിന്നുള്ള കല്‍പനയാണിതെല്ലാം. അല്ലാഹു ഏറ്റവും അറിയുന്നവനും വളരെ സഹനമുള്ളവനുമാകുന്നു.

۞ وَلَكُمۡ نِصۡفُ مَا تَرَكَ أَزۡوَٰجُكُمۡ إِن لَّمۡ يَكُن لَّهُنَّ وَلَدٞۚ فَإِن كَانَ لَهُنَّ وَلَدٞ فَلَكُمُ ٱلرُّبُعُ مِمَّا تَرَكۡنَۚ مِنۢ بَعۡدِ وَصِيَّةٖ يُوصِينَ بِهَآ أَوۡ دَيۡنٖۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكۡتُمۡ إِن لَّمۡ يَكُن لَّكُمۡ وَلَدٞۚ فَإِن كَانَ لَكُمۡ وَلَدٞ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكۡتُمۚ مِّنۢ بَعۡدِ وَصِيَّةٖ تُوصُونَ بِهَآ أَوۡ دَيۡنٖۗ وَإِن كَانَ رَجُلٞ يُورَثُ كَلَٰلَةً أَوِ ٱمۡرَأَةٞ وَلَهُۥٓ أَخٌ أَوۡ أُخۡتٞ فَلِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُۚ فَإِن كَانُوٓاْ أَكۡثَرَ مِن ذَٰلِكَ فَهُمۡ شُرَكَآءُ فِي ٱلثُّلُثِۚ مِنۢ بَعۡدِ وَصِيَّةٖ يُوصَىٰ بِهَآ أَوۡ دَيۡنٍ غَيۡرَ مُضَآرّٖۚ وَصِيَّةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَلِيمٞ ۝١٢
13

ഇതെല്ലാം അല്ലാഹുവിന്റെ പരിധികളാകുന്നു. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആരെങ്കിലും അനുസരിച്ചാല്‍ അവനെ ചില സ്വര്‍ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കും. അവയുടെ താഴ്ഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ അതില്‍ നിരന്തരവാസികളായിരിക്കും. അത് മഹത്തായ വിജയം തന്നെയാകുന്നു!

تِلۡكَ حُدُودُ ٱللَّهِۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ۝١٣
14

ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കാതിരിക്കുകയും അവന്റെ പരിധികള്‍ വിട്ടുകടക്കുകയും ചെയ്യുന്നപക്ഷം അല്ലാഹു അവനെ നരകത്തില്‍ പ്രവേശിപ്പിക്കും. അതില്‍ അവന്‍ ശാശ്വതവാസിയാണ്. അവന് നിന്ദ്യമായ ശിക്ഷയുണ്ട്.

وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ ۝١٤
15

നിങ്ങളുടെ സ്ത്രീകളില്‍ നിന്നുള്ള നീചവൃത്തിക്കെതിരായി നിങ്ങളില്‍ നാലു പേരെ സാക്ഷി നിറുത്തുക. അങ്ങനെ അവര്‍ സാക്ഷി നിന്നാല്‍ ആ സ്ത്രീകളെ മരണം വരെയോ അല്ലാഹു അവര്‍ക്ക് എന്തെങ്കിലും ഒരു മാര്‍ഗം ഉണ്ടാക്കുന്നതുവരെയോ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെക്കുക.

وَٱلَّٰتِي يَأۡتِينَ ٱلۡفَٰحِشَةَ مِن نِّسَآئِكُمۡ فَٱسۡتَشۡهِدُواْ عَلَيۡهِنَّ أَرۡبَعَةٗ مِّنكُمۡۖ فَإِن شَهِدُواْ فَأَمۡسِكُوهُنَّ فِي ٱلۡبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلۡمَوۡتُ أَوۡ يَجۡعَلَ ٱللَّهُ لَهُنَّ سَبِيلٗا ۝١٥
16

നിങ്ങളില്‍ നിന്ന് നീചവൃത്തിയില്‍ പ്രവേശിക്കുന്ന രണ്ട് പുരുഷന്മാരെ വിഷമിപ്പിക്കുക. പിന്നീട് അവര്‍ രണ്ടുപേരും പശ്ചാത്തപിക്കുകയും (പ്രവൃത്തികള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ അവരില്‍ നിന്ന് നിങ്ങള്‍ പിന്മാറുക. അല്ലാഹു ധാരാളം തൗബ സ്വീകരിക്കുന്നവനും പരമകാരുണികനുമാകുന്നു.

وَٱلَّذَانِ يَأۡتِيَٰنِهَا مِنكُمۡ فَـَٔاذُوهُمَاۖ فَإِن تَابَا وَأَصۡلَحَا فَأَعۡرِضُواْ عَنۡهُمَآۗ إِنَّ ٱللَّهَ كَانَ تَوَّابٗا رَّحِيمًا ۝١٦
17

നിശ്ചയമായും വിവരമില്ലാതെ തെറ്റ് ചെയ്യുകയും പിന്നെ ഉടനെത്തന്നെ ഖേദിച്ചുമടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാത്താപം മാത്രമേ അല്ലാഹു ഏറ്റെടുക്കുകയുള്ളൂ. അവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു നല്ലവണ്ണം അറിയുന്നവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

إِنَّمَا ٱلتَّوۡبَةُ عَلَى ٱللَّهِ لِلَّذِينَ يَعۡمَلُونَ ٱلسُّوٓءَ بِجَهَٰلَةٖ ثُمَّ يَتُوبُونَ مِن قَرِيبٖ فَأُوْلَٰٓئِكَ يَتُوبُ ٱللَّهُ عَلَيۡهِمۡۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ۝١٧
18

ദുര്‍വൃത്തികള്‍ സദാ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താല്‍ 'ഞാനിതാ ഇപ്പോള്‍ തൗബ ചെയ്യുന്നു' എന്ന് പറയുന്നവര്‍ക്കും സത്യനിഷേധികളായി മരണമടയുന്നവര്‍ക്കും തൗബയില്ല. അവര്‍ക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.

وَلَيۡسَتِ ٱلتَّوۡبَةُ لِلَّذِينَ يَعۡمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلۡمَوۡتُ قَالَ إِنِّي تُبۡتُ ٱلۡـَٰٔنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمۡ كُفَّارٌۚ أُوْلَٰٓئِكَ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا ۝١٨
19

സത്യവിശ്വാസികളേ, സ്ത്രീകളെ നിര്‍ബന്ധപൂര്‍വം അനന്തരാവകാശമായി കൈവശം വെക്കാന്‍ നിങ്ങള്‍ക്ക് പാടുള്ളതല്ല. അവര്‍ക്ക് കൊടുത്തതില്‍ നിന്ന് ഒരംശം സ്വയം തന്നെ കരസ്ഥമാക്കിക്കൊണ്ടുപോകേണ്ടതിനായി അവരെ തടഞ്ഞുവെക്കലും നിങ്ങള്‍ക്ക് പാടുള്ളതല്ല; അവര്‍ വ്യക്തമായ വല്ല ദുര്‍വൃത്തിയിലും ഏര്‍പ്പെട്ടാല്‍ ഒഴികെ. അവരോട് നല്ല നിലക്ക് വര്‍ത്തിക്കുക. ഇനി അവരോട് വെറുപ്പ് തോന്നിയാല്‍ (ക്ഷമിക്കുക. എന്തുകൊണ്ടെന്നാല്‍) നിങ്ങള്‍ ഒരു സാധനത്തെ വെറുക്കുകയും അല്ലാഹു അതില്‍ നിങ്ങള്‍ക്ക് ധാരാളം നന്മ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തെന്നു വന്നേക്കാം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَحِلُّ لَكُمۡ أَن تَرِثُواْ ٱلنِّسَآءَ كَرۡهٗاۖ وَلَا تَعۡضُلُوهُنَّ لِتَذۡهَبُواْ بِبَعۡضِ مَآ ءَاتَيۡتُمُوهُنَّ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَعَاشِرُوهُنَّ بِٱلۡمَعۡرُوفِۚ فَإِن كَرِهۡتُمُوهُنَّ فَعَسَىٰٓ أَن تَكۡرَهُواْ شَيۡـٔٗا وَيَجۡعَلَ ٱللَّهُ فِيهِ خَيۡرٗا كَثِيرٗا ۝١٩
20

ഒരു ഭാര്യയുടെ സ്ഥാനത്ത് വേറെ ഒരു ഭാര്യയെ സ്വീകരിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിച്ചു; അവരില്‍ ഒരാള്‍ക്ക് നിങ്ങള്‍ ധാരാളം ധനം നല്‍കിയിട്ടുണ്ടായിരുന്നുതാനും. എന്നാല്‍ അതില്‍ നിന്ന് ഒന്നുംതന്നെ മടക്കിവാങ്ങരുത്. അക്രമമായും വ്യക്തമായ പാപമായും നിങ്ങള്‍ അത് മടക്കിവാങ്ങുകയോ?

وَإِنۡ أَرَدتُّمُ ٱسۡتِبۡدَالَ زَوۡجٖ مَّكَانَ زَوۡجٖ وَءَاتَيۡتُمۡ إِحۡدَىٰهُنَّ قِنطَارٗا فَلَا تَأۡخُذُواْ مِنۡهُ شَيۡـًٔاۚ أَتَأۡخُذُونَهُۥ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا ۝٢٠
21

നിങ്ങള്‍ എങ്ങനെയാണത് മടക്കിവാങ്ങുക! (അത് ഒട്ടുംതന്നെ ന്യായീകരിക്കത്തക്കതല്ല.) നിങ്ങള്‍ അന്യോന്യം (പ്രേമബദ്ധരായി) കൂടിച്ചേരുകയും (വിവാഹവേളയില്‍) അവര്‍ (ഭാര്യമാര്‍) നിങ്ങളുടെ പക്കല്‍ നിന്ന് ശക്തിമത്തായ കരാര്‍ വാങ്ങുകയും ചെയ്തിട്ടുണ്ടല്ലോ!

وَكَيۡفَ تَأۡخُذُونَهُۥ وَقَدۡ أَفۡضَىٰ بَعۡضُكُمۡ إِلَىٰ بَعۡضٖ وَأَخَذۡنَ مِنكُم مِّيثَٰقًا غَلِيظٗا ۝٢١
22

സ്വന്തം പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. പക്ഷേ, മുമ്പ് കഴിഞ്ഞുപോയത് (മാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു). നിശ്ചയമായും അത് അതിനീചവൃത്തിയും കോപഹേതുകവുമാകുന്നു. അതെത്ര ദുഷിച്ച മാര്‍ഗം!

وَلَا تَنكِحُواْ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدۡ سَلَفَۚ إِنَّهُۥ كَانَ فَٰحِشَةٗ وَمَقۡتٗا وَسَآءَ سَبِيلًا ۝٢٢
23

നിങ്ങളുടെ മാതാക്കളും പുത്രിമാരും സഹോദരികളും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദരപുത്രികളും സഹോദരീപുത്രികളും നിങ്ങള്‍ക്ക് മുല തന്ന മാതാക്കളും മുലകുടിബന്ധത്തിലുള്ള സഹോദരികളും ഭാര്യമാരുടെ മാതാക്കളും നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞ ഭാര്യമാരില്‍ നിന്നുള്ള നിങ്ങളുടെ രക്ഷയിലിരിക്കുന്ന വളര്‍ത്തുപുത്രിമാരും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അവരില്‍ (ആ ഭാര്യമാരില്‍) നിങ്ങള്‍ പ്രവേശിച്ചിട്ടില്ലെങ്കില്‍ അവരുടെ പുത്രിമാരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് വിരോധമില്ല. നിങ്ങളുടെ സ്വന്തം പുത്രന്മാരുടെ ഭാര്യമാരും രണ്ട് സഹോദരിമാരെ (ഒരേ അവസരത്തില്‍ വിവാഹബന്ധത്തില്‍) ഒരുമിച്ചുകൂട്ടുന്നതും (നിഷിദ്ധമാണ്). എന്നാല്‍ മുമ്പ് കഴിഞ്ഞുപോയതിന് വിരോധമില്ല. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും ആയിരിക്കുന്നു.

حُرِّمَتۡ عَلَيۡكُمۡ أُمَّهَٰتُكُمۡ وَبَنَاتُكُمۡ وَأَخَوَٰتُكُمۡ وَعَمَّٰتُكُمۡ وَخَٰلَٰتُكُمۡ وَبَنَاتُ ٱلۡأَخِ وَبَنَاتُ ٱلۡأُخۡتِ وَأُمَّهَٰتُكُمُ ٱلَّٰتِيٓ أَرۡضَعۡنَكُمۡ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ وَأُمَّهَٰتُ نِسَآئِكُمۡ وَرَبَٰٓئِبُكُمُ ٱلَّٰتِي فِي حُجُورِكُم مِّن نِّسَآئِكُمُ ٱلَّٰتِي دَخَلۡتُم بِهِنَّ فَإِن لَّمۡ تَكُونُواْ دَخَلۡتُم بِهِنَّ فَلَا جُنَاحَ عَلَيۡكُمۡ وَحَلَٰٓئِلُ أَبۡنَآئِكُمُ ٱلَّذِينَ مِنۡ أَصۡلَٰبِكُمۡ وَأَن تَجۡمَعُواْ بَيۡنَ ٱلۡأُخۡتَيۡنِ إِلَّا مَا قَدۡ سَلَفَۗ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا ۝٢٣
24

ഭര്‍ത്താക്കളുള്ള സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാണ്). നിങ്ങള്‍ ഉടമയാക്കിയ സ്ത്രീകള്‍ ഒഴികെ. (ഇത്) നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കുപുറമെയുള്ള സ്ത്രീകളെ, നിങ്ങള്‍ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരും വ്യഭിചരിക്കാത്തവരുമായ നിലയില്‍ സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍ നിന്ന് ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രതിഫലം (മഹ്ര്‍) കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച ചെയ്യുന്നതില്‍) നിങ്ങള്‍ക്ക് വിരോധമില്ല. നിശ്ചയമായും അല്ലാഹു ഏറ്റവും അറിയുന്നവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമായിരിക്കുന്നു.

۞ وَٱلۡمُحۡصَنَٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتۡ أَيۡمَٰنُكُمۡۖ كِتَٰبَ ٱللَّهِ عَلَيۡكُمۡۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمۡ أَن تَبۡتَغُواْ بِأَمۡوَٰلِكُم مُّحۡصِنِينَ غَيۡرَ مُسَٰفِحِينَۚ فَمَا ٱسۡتَمۡتَعۡتُم بِهِۦ مِنۡهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةٗۚ وَلَا جُنَاحَ عَلَيۡكُمۡ فِيمَا تَرَٰضَيۡتُم بِهِۦ مِنۢ بَعۡدِ ٱلۡفَرِيضَةِۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ۝٢٤
25

നിങ്ങളില്‍ ആര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം ചെയ്യാന്‍ കഴിവില്ലാതെവന്നാല്‍ നിങ്ങള്‍ ഉടമപ്പെടുത്തിയിട്ടുള്ള സത്യവിശ്വാസിനികളായ അടിമസ്ത്രീകളില്‍ നിന്ന് (ആരെയെങ്കിലും) വിവാഹം ചെയ്യാവുന്നതാണ്. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്ന് ഉത്ഭവിച്ചതാകുന്നു. അതുകൊണ്ട് അവരുടെ രക്ഷിതാക്കളുടെ അനുമതിയോടുകൂടി അവരെ നിങ്ങള്‍ വിവാഹം ചെയ്യുക; അവരുടെ മഹ്ര്‍, ന്യായമായ നിലയില്‍ അവര്‍ക്ക് കൊടുക്കുക-(അവര്‍) വേശ്യകളോ ജാരന്മാരെ ഉണ്ടാക്കിവെച്ചവരോ അല്ലാത്ത പതിവ്രതകളായ നിലയില്‍. എന്നാല്‍ വിവാഹിതകളായിക്കഴിഞ്ഞിട്ട് വല്ല ദുര്‍നടപ്പിലും അവരേര്‍പ്പെട്ടാല്‍ സ്വതന്ത്രകളായ കന്യകകള്‍(വ്യഭിചരിച്ചാല്‍ അവര്‍)ക്കുള്ള ശിക്ഷയുടെ പകുതി ഇവര്‍ക്ക് ബാധകമാണ്. ഇത് (കഴിവില്ലാത്തവര്‍ക്ക് അടിമസ്ത്രീകളെ വിവാഹം ചെയ്യാമെന്ന അനുമതി) നിങ്ങളില്‍ നിന്ന് വ്യഭിചാരം വന്നുപോകുമെന്ന് ഭയപ്പെടുന്നവര്‍ക്ക് മാത്രമാകുന്നു. ക്ഷമ അവലംബിക്കുന്നത് നിങ്ങള്‍ക്കേറ്റവും നല്ലതാണ്. അല്ലാഹു വളരെയധികം പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

وَمَن لَّمۡ يَسۡتَطِعۡ مِنكُمۡ طَوۡلًا أَن يَنكِحَ ٱلۡمُحۡصَنَٰتِ ٱلۡمُؤۡمِنَٰتِ فَمِن مَّا مَلَكَتۡ أَيۡمَٰنُكُم مِّن فَتَيَٰتِكُمُ ٱلۡمُؤۡمِنَٰتِۚ وَٱللَّهُ أَعۡلَمُ بِإِيمَٰنِكُمۚ بَعۡضُكُم مِّنۢ بَعۡضٖۚ فَٱنكِحُوهُنَّ بِإِذۡنِ أَهۡلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلۡمَعۡرُوفِ مُحۡصَنَٰتٍ غَيۡرَ مُسَٰفِحَٰتٖ وَلَا مُتَّخِذَٰتِ أَخۡدَانٖۚ فَإِذَآ أُحۡصِنَّ فَإِنۡ أَتَيۡنَ بِفَٰحِشَةٖ فَعَلَيۡهِنَّ نِصۡفُ مَا عَلَى ٱلۡمُحۡصَنَٰتِ مِنَ ٱلۡعَذَابِۚ ذَٰلِكَ لِمَنۡ خَشِيَ ٱلۡعَنَتَ مِنكُمۡۚ وَأَن تَصۡبِرُواْ خَيۡرٞ لَّكُمۡۗ وَٱللَّهُ غَفُورٞ رَّحِيمٞ ۝٢٥
26

(മതകാര്യങ്ങള്‍) നിങ്ങള്‍ക്ക് വിവരിച്ചുതരുവാനും മുമ്പുള്ളവരുടെ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു സര്‍വജ്ഞനും മഹാതന്ത്രശാലിയുമാകുന്നു.

يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمۡ وَيَهۡدِيَكُمۡ سُنَنَ ٱلَّذِينَ مِن قَبۡلِكُمۡ وَيَتُوبَ عَلَيۡكُمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٢٦
27

നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. ദേഹേച്ഛകളെ പിന്‍പറ്റി നടക്കുന്നവര്‍ ഉദ്ദേശിക്കുന്നതാവട്ടെ, നിങ്ങള്‍ സത്യമാര്‍ഗത്തില്‍ നിന്ന് തീരെ അകന്നുപോകണമെന്നാണ്.

وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيۡكُمۡ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُواْ مَيۡلًا عَظِيمٗا ۝٢٧
28

അല്ലാഹു നിങ്ങള്‍ക്ക് (മതത്തിന്റെ വിധികള്‍) ലഘുവാക്കിത്തരുവാന്‍ ഉദ്ദേശിക്കുന്നു. (എന്തുകൊണ്ടെന്നാല്‍) മനുഷ്യന്‍ ബലഹീനനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَٰنُ ضَعِيفٗا ۝٢٨
29

സത്യവിശ്വാസികളേ, നിങ്ങളുടെ ധനങ്ങളെ അധാര്‍മികമായ വിധത്തില്‍ അന്യോന്യം തിന്നരുത്. എന്നാല്‍ പരസ്പരം തൃപ്തിപ്പെട്ട് നടത്തുന്ന കച്ചവടം അതില്‍ നിന്നൊഴിവാണ്. നിങ്ങള്‍ സ്വന്തത്തെതന്നെ കൊന്നുകളയുകയുമരുത്. അല്ലാഹു നിങ്ങളോട് ഏറ്റവും കാരുണ്യമുള്ളവനാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٖ مِّنكُمۡۚ وَلَا تَقۡتُلُوٓاْ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِيمٗا ۝٢٩
30

അന്യായമായോ അക്രമമായോ അതാരെങ്കിലും ചെയ്താല്‍ അവനെ നാം നരകത്തില്‍ പ്രവേശിപ്പിക്കും. അത് അല്ലാഹുവിന് ഏറ്റവും എളുപ്പമുള്ളതാണ്.

وَمَن يَفۡعَلۡ ذَٰلِكَ عُدۡوَٰنٗا وَظُلۡمٗا فَسَوۡفَ نُصۡلِيهِ نَارٗاۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ۝٣٠
31

നിങ്ങളോട് വിരോധിക്കപ്പെട്ട മഹാപാപങ്ങളെ ഉപേക്ഷിക്കുകയാണെങ്കില്‍ ചെറിയ പാപങ്ങള്‍ നിങ്ങള്‍ക്ക് നാം മാപ്പ് ചെയ്തുതരികയും മാന്യമായ ഒരു സ്ഥലത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.

إِن تَجۡتَنِبُواْ كَبَآئِرَ مَا تُنۡهَوۡنَ عَنۡهُ نُكَفِّرۡ عَنكُمۡ سَيِّـَٔاتِكُمۡ وَنُدۡخِلۡكُم مُّدۡخَلٗا كَرِيمٗا ۝٣١
32

നിങ്ങളില്‍ ചിലര്‍ക്ക് വേറെ ചിലരെക്കാള്‍ വിശേഷമായി അല്ലാഹു നല്‍കിയിട്ടുള്ളത് നിങ്ങള്‍ അഭിലഷിക്കരുത്. പുരുഷന്മാര്‍ പ്രവര്‍ത്തിച്ചതുകൊണ്ടുള്ള പ്രതിഫലം അവര്‍ക്കുണ്ട്. സ്ത്രീകള്‍ പ്രവര്‍ത്തിച്ചതുകൊണ്ടുള്ള പ്രതിഫലം അവര്‍ക്കുമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അവനോട് നിങ്ങള്‍ ചോദിക്കുക. നിശ്ചയമായും അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും പൂര്‍ണമായി അറിയുന്നവനാണ്.

وَلَا تَتَمَنَّوۡاْ مَا فَضَّلَ ٱللَّهُ بِهِۦ بَعۡضَكُمۡ عَلَىٰ بَعۡضٖۚ لِّلرِّجَالِ نَصِيبٞ مِّمَّا ٱكۡتَسَبُواْۖ وَلِلنِّسَآءِ نَصِيبٞ مِّمَّا ٱكۡتَسَبۡنَۚ وَسۡـَٔلُواْ ٱللَّهَ مِن فَضۡلِهِۦٓۚ إِنَّ ٱللَّهَ كَانَ بِكُلِّ شَيۡءٍ عَلِيمٗا ۝٣٢
33

ഓരോരുത്തര്‍ക്കും അവര്‍ വിട്ടുപോയ സ്വത്തുക്കളില്‍ നിന്ന് നല്‍കപ്പെടേണ്ട അവകാശികളെ നാം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ മാതാപിതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളുമാണ്. നിങ്ങളുടെ വലംകൈകള്‍ ബന്ധിച്ചവര്‍ക്ക് അവരുടെ അവകാശം കൊടുക്കുക. നിശ്ചയമായും അല്ലാഹു എല്ലാ കാര്യങ്ങളും ശരിക്കും കാണുന്നവനാകുന്നു.

وَلِكُلّٖ جَعَلۡنَا مَوَٰلِيَ مِمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَۚ وَٱلَّذِينَ عَقَدَتۡ أَيۡمَٰنُكُمۡ فَـَٔاتُوهُمۡ نَصِيبَهُمۡۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا ۝٣٣
34

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ (പുരുഷന്മാരെ) ചിലരെക്കാള്‍ (സ്ത്രീകളെക്കാള്‍) ഉല്‍കൃഷ്ടരാക്കിയതുകൊണ്ടും അവരുടെ (പുരുഷന്മാരുടെ) ധനത്തില്‍ നിന്ന് അവര്‍ (സ്ത്രീകള്‍ക്ക്) ചെലവ് ചെയ്യുന്നതുകൊണ്ടുമാണ് (അങ്ങനെ നിശ്ചയിച്ചത്). അതുകൊണ്ട് ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും, അല്ലാഹു അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക; (അതും ഫലപ്രദമായില്ലെങ്കില്‍) അവരെ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു.

ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضٖ وَبِمَآ أَنفَقُواْ مِنۡ أَمۡوَٰلِهِمۡۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٞ لِّلۡغَيۡبِ بِمَا حَفِظَ ٱللَّهُۚ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِي ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُواْ عَلَيۡهِنَّ سَبِيلًاۗ إِنَّ ٱللَّهَ كَانَ عَلِيّٗا كَبِيرٗا ۝٣٤
35

അവരിരുവര്‍ക്കുമിടയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവന്റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ പ്രതിനിധിയെ നിങ്ങള്‍ അയക്കുക. അവര്‍ രണ്ടുപേരും സന്ധിയുണ്ടാക്കണമെന്നുദ്ദേശിക്കുന്നപക്ഷം അല്ലാഹു അവരെ തമ്മില്‍ യോജിപ്പിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും മഹാസൂക്ഷ്മജ്ഞാനിയുമാകുന്നു.

وَإِنۡ خِفۡتُمۡ شِقَاقَ بَيۡنِهِمَا فَٱبۡعَثُواْ حَكَمٗا مِّنۡ أَهۡلِهِۦ وَحَكَمٗا مِّنۡ أَهۡلِهَآ إِن يُرِيدَآ إِصۡلَٰحٗا يُوَفِّقِ ٱللَّهُ بَيۡنَهُمَآۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرٗا ۝٣٥
36

നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; അവനോട് യാതൊരു വസ്തുവിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥക്കുട്ടികള്‍, അഗതികള്‍, ബന്ധമുള്ള അയല്‍വാസി, ബന്ധമില്ലാത്ത അയല്‍വാസി, ഒന്നിച്ചു വസിക്കുന്ന കൂട്ടുകാരന്‍, യാത്രക്കാരന്‍, നിങ്ങള്‍ ഉടമയാക്കിയവര്‍ എന്നിവര്‍ക്കും നന്മ ചെയ്യുക. നിശ്ചമായും അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു സ്‌നേഹിക്കുന്നതല്ല.

۞ وَٱعۡبُدُواْ ٱللَّهَ وَلَا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗا وَبِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱلۡجَارِ ذِي ٱلۡقُرۡبَىٰ وَٱلۡجَارِ ٱلۡجُنُبِ وَٱلصَّاحِبِ بِٱلۡجَنۢبِ وَٱبۡنِ ٱلسَّبِيلِ وَمَا مَلَكَتۡ أَيۡمَٰنُكُمۡۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخۡتَالٗا فَخُورًا ۝٣٦
37

സ്വയം പിശുക്ക് കാട്ടുകയും മറ്റുള്ളവരോട് പിശുക്ക് കാട്ടുവാന്‍ ഉപദേശിക്കുകയും തന്റെ അനുഗ്രഹത്തില്‍ നിന്ന് അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ മറച്ചുവെക്കുകയും ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അത്തരം നന്ദികെട്ടവര്‍ക്ക് നിന്ദ്യമായ ശിക്ഷ നാം ഒരുക്കി വെച്ചിരിക്കുന്നു.

ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِ وَيَكۡتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۗ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابٗا مُّهِينٗا ۝٣٧
38

തങ്ങളുടെ ധനങ്ങള്‍ ജനങ്ങളെ കാണിക്കുവാനായി മാത്രം ചെലവ് ചെയ്യുകയും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്. (അവന്റെ കൂട്ടുകാരന്‍ പിശാചാകുന്നു.) പിശാച് ആരുടെയെങ്കിലും കൂട്ടുകാരനായാല്‍, അവന്‍ ഏറ്റവും ദുഷിച്ച ഒരു കൂട്ടുകാരന്‍ തന്നെയാണ്.

وَٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِۗ وَمَن يَكُنِ ٱلشَّيۡطَٰنُ لَهُۥ قَرِينٗا فَسَآءَ قَرِينٗا ۝٣٨
39

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്താല്‍ അവര്‍ക്കെന്തൊരു ദോഷമാണ് വരാനുള്ളത്? അല്ലാഹു അവരെ സംബന്ധിച്ച് ഏറ്റവും അറിയുന്നനാകുന്നു.

وَمَاذَا عَلَيۡهِمۡ لَوۡ ءَامَنُواْ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَنفَقُواْ مِمَّا رَزَقَهُمُ ٱللَّهُۚ وَكَانَ ٱللَّهُ بِهِمۡ عَلِيمًا ۝٣٩
40

നിശ്ചയമായും അല്ലാഹു ആരോടും ഒരണുത്തൂക്കം ദ്രോഹം ചെയ്യുകയില്ല. ഒരണുത്തൂക്കം നന്മ ആയിരുന്നാല്‍ അത് ഇരട്ടിയായി അവന്‍ വര്‍ധിപ്പിക്കും. കൂടാതെ തന്റെ പക്കല്‍ നിന്ന് മഹത്തായ പ്രതിഫലം അവന്‍ നല്‍കുകയും ചെയ്യും.

إِنَّ ٱللَّهَ لَا يَظۡلِمُ مِثۡقَالَ ذَرَّةٖۖ وَإِن تَكُ حَسَنَةٗ يُضَٰعِفۡهَا وَيُؤۡتِ مِن لَّدُنۡهُ أَجۡرًا عَظِيمٗا ۝٤٠
41

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം ഹാജറാക്കുകയും അവരുടെ മേല്‍ സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ സ്ഥിതി എന്തായിരിക്കും?

فَكَيۡفَ إِذَا جِئۡنَا مِن كُلِّ أُمَّةِۭ بِشَهِيدٖ وَجِئۡنَا بِكَ عَلَىٰ هَٰٓؤُلَآءِ شَهِيدٗا ۝٤١
42

സത്യം നിഷേധിക്കുകയും അല്ലാഹുവിന്റെ റസൂലിനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തവര്‍ 'തങ്ങളോടുകൂടി ഭൂമിയെ സമനിരപ്പാക്കപ്പെട്ടെങ്കില്‍ നന്നായിരുന്നു' എന്ന് ആ ദിവസം ആശിച്ചുപോകും. യാതൊരു വര്‍ത്തമാനവും അല്ലാഹുവിന്റെ മുമ്പില്‍ അന്നവര്‍ മറച്ചുവെക്കുന്നതല്ല.

يَوۡمَئِذٖ يَوَدُّ ٱلَّذِينَ كَفَرُواْ وَعَصَوُاْ ٱلرَّسُولَ لَوۡ تُسَوَّىٰ بِهِمُ ٱلۡأَرۡضُ وَلَا يَكۡتُمُونَ ٱللَّهَ حَدِيثٗا ۝٤٢
43

സത്യവിശ്വാസികളേ, നിങ്ങള്‍ ലഹരി ബാധിച്ചവരായ നിലക്ക് നമസ്‌കാരത്തോട് സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്താണെന്ന് അറിയുന്നതുവരെ. ജനാബത്തുകാരായ നിലയിലും നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ കുളിക്കുന്നതുവരെ. എന്നാല്‍ വഴിനടന്ന് പോകുന്നവര്‍ക്ക് അതിന് വിരോധമില്ല. ഇനി നിങ്ങള്‍ രോഗികളോ യാത്രയിലോ ആയാല്‍, അല്ലെങ്കില്‍ നിങ്ങളില്‍ ആരെങ്കിലും മലമൂത്രവിസര്‍ജനം ചെയ്തുവന്നാല്‍ അല്ലെങ്കില്‍ സ്ത്രീകളെ തൊട്ടാല്‍ എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടാതെ വന്നുവെങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉദ്ദേശിക്കുകയും അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു വളരെ മാപ്പ് ചെയ്യുന്നവനും ഏറ്റവും പൊറുക്കുന്നവനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقۡرَبُواْ ٱلصَّلَوٰةَ وَأَنتُمۡ سُكَٰرَىٰ حَتَّىٰ تَعۡلَمُواْ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغۡتَسِلُواْۚ وَإِن كُنتُم مَّرۡضَىٰٓ أَوۡ عَلَىٰ سَفَرٍ أَوۡ جَآءَ أَحَدٞ مِّنكُم مِّنَ ٱلۡغَآئِطِ أَوۡ لَٰمَسۡتُمُ ٱلنِّسَآءَ فَلَمۡ تَجِدُواْ مَآءٗ فَتَيَمَّمُواْ صَعِيدٗا طَيِّبٗا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُمۡۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا ۝٤٣
44

വേദത്തില്‍നിന്ന് ഒരംശം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടില്ലേ? അവരതാ ദുര്‍മാര്‍ഗത്തെ വിലക്കുവാങ്ങുന്നു. (അവരെപ്പോലെ) നിങ്ങളും വഴിതെറ്റിപ്പോകണമെന്ന് അവരുദ്ദേശിക്കുകയും ചെയ്യുന്നു.

أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يَشۡتَرُونَ ٱلضَّلَٰلَةَ وَيُرِيدُونَ أَن تَضِلُّواْ ٱلسَّبِيلَ ۝٤٤
45

നിങ്ങളുടെ ശത്രുക്കളെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്. സംരക്ഷകനായി അല്ലാഹു മതി. സഹായകനായും അവന്‍ തന്നെ മതി.

وَٱللَّهُ أَعۡلَمُ بِأَعۡدَآئِكُمۡۚ وَكَفَىٰ بِٱللَّهِ وَلِيّٗا وَكَفَىٰ بِٱللَّهِ نَصِيرٗا ۝٤٥
46

യഹൂദികളില്‍ (ഒരു വിഭാഗമുണ്ട്). അവര്‍ വാക്കുകളെ അതിന്റെ ശരിയായ സ്ഥാനങ്ങളില്‍ നിന്ന് തെറ്റിക്കും. അവരുടെ നാവുകള്‍ കൊണ്ട് വളച്ചൊടിക്കുവാനും മതത്തെക്കുറിച്ച് അധിക്ഷേപിക്കുവാനുമായി 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു, നീ കേള്‍പ്പിക്കപ്പെടാത്തവനായി കേള്‍ക്കുക' എന്നും 'റാഇനാ' എന്നും അവര്‍ പറയും. എന്നാല്‍ 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു, താങ്കള്‍ കേള്‍ക്കുകയും ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ചെയ്താലും' എന്ന് അവര്‍ പറഞ്ഞിരുന്നുവെങ്കില്‍ അതവര്‍ക്ക് ഗുണകരമായതും ശരിയുമായിരുന്നു. പക്ഷേ, അവരുടെ സത്യനിഷേധം മൂലം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതുകൊണ്ട് അല്‍പം മാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ.

مِّنَ ٱلَّذِينَ هَادُواْ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعۡنَا وَعَصَيۡنَا وَٱسۡمَعۡ غَيۡرَ مُسۡمَعٖ وَرَٰعِنَا لَيَّۢا بِأَلۡسِنَتِهِمۡ وَطَعۡنٗا فِي ٱلدِّينِۚ وَلَوۡ أَنَّهُمۡ قَالُواْ سَمِعۡنَا وَأَطَعۡنَا وَٱسۡمَعۡ وَٱنظُرۡنَا لَكَانَ خَيۡرٗا لَّهُمۡ وَأَقۡوَمَ وَلَٰكِن لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا ۝٤٦
47

ഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്നതായി നാം അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കുക-മുഖങ്ങളെ നാം മായിച്ചുകളഞ്ഞ് അവയെ പിന്‍ഭാഗത്തേക്ക് മാറ്റുകയോ അല്ലെങ്കില്‍ ശനിയാഴ്ചക്കാരെ നാം ശപിച്ചതുപോലെ അവരെ ശപിക്കുകയോ ചെയ്യുന്നതിന്റെ മുമ്പ്. അല്ലാഹുവിന്റെ കല്‍പന നടപ്പില്‍ വരികതന്നെ ചെയ്യുന്നതാണ്.

يَٰٓأَيُّهَا ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ ءَامِنُواْ بِمَا نَزَّلۡنَا مُصَدِّقٗا لِّمَا مَعَكُم مِّن قَبۡلِ أَن نَّطۡمِسَ وُجُوهٗا فَنَرُدَّهَا عَلَىٰٓ أَدۡبَارِهَآ أَوۡ نَلۡعَنَهُمۡ كَمَا لَعَنَّآ أَصۡحَٰبَ ٱلسَّبۡتِۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولًا ۝٤٧
48

നിശ്ചയമായും അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കുന്നത് അവന്‍ പൊറുക്കുന്നതല്ല. അതല്ലാത്ത ദോഷങ്ങളെ താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. വല്ലവനും അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കിയാല്‍ നിശ്ചയമായും ഒരു വമ്പിച്ച തെറ്റാണ് അവന്‍ നിര്‍മിച്ചിട്ടുള്ളത്.

إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُۚ وَمَن يُشۡرِكۡ بِٱللَّهِ فَقَدِ ٱفۡتَرَىٰٓ إِثۡمًا عَظِيمًا ۝٤٨
49

തങ്ങള്‍ പരിശുദ്ധരാണെന്ന് സ്വയം വാദിക്കുന്നവരെ താങ്കള്‍ കണ്ടില്ലേ? പക്ഷേ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ പരിശുദ്ധരാക്കുന്നു. അവര്‍ അശേഷം ദ്രോഹിക്കപ്പെടുകയില്ല.

أَلَمۡ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ يُزَكِّي مَن يَشَآءُ وَلَا يُظۡلَمُونَ فَتِيلًا ۝٤٩
50

നോക്കുക, അല്ലാഹുവിന്റെ മേല്‍ എങ്ങനെയെല്ലാമാണ് അവര്‍ കളവ് കെട്ടിപ്പറയുന്നത്. തെളിഞ്ഞ കുറ്റമായി അതുതന്നെ മതി.

ٱنظُرۡ كَيۡفَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَكَفَىٰ بِهِۦٓ إِثۡمٗا مُّبِينًا ۝٥٠
51

വേദത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടില്ലേ? അവര്‍ ബിംബങ്ങളിലും പിശാചുക്കളിലും വിശ്വസിക്കുകയും, അവിശ്വാസികളെ ചൂണ്ടിക്കൊണ്ട് '(മുഹമ്മദില്‍) വിശ്വസിച്ചവരെക്കാള്‍ ഇവരാണ് കൂടുതല്‍ നേര്‍വഴി പ്രാപിച്ചവര്‍' എന്ന് പറയുകയും ചെയ്യുന്നു.

أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يُؤۡمِنُونَ بِٱلۡجِبۡتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُواْ هَٰٓؤُلَآءِ أَهۡدَىٰ مِنَ ٱلَّذِينَ ءَامَنُواْ سَبِيلًا ۝٥١
52

അവര്‍ അല്ലാഹു ശപിച്ചവരാണ്. അല്ലാഹു വല്ലവനെയും ശപിച്ചാല്‍ അവന് യാതൊരു സഹായിയെയും താങ്കള്‍ കാണുന്നതല്ല.

أُوْلَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُۖ وَمَن يَلۡعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا ۝٥٢
53

അഥവാ അവര്‍ക്ക് ആധിപത്യത്തില്‍ നിന്ന് വല്ല ഓഹരിയുമുണ്ടോ? എങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് ഒരണുവോളം കൊടുക്കുന്നതല്ല.

أَمۡ لَهُمۡ نَصِيبٞ مِّنَ ٱلۡمُلۡكِ فَإِذٗا لَّا يُؤۡتُونَ ٱلنَّاسَ نَقِيرًا ۝٥٣
54

അതല്ലെങ്കില്‍ തന്റെ അനുഗ്രഹത്തില്‍ നിന്ന് അല്ലാഹു ജനങ്ങള്‍ക്ക് (അറബികള്‍ക്ക്) നല്‍കിയതില്‍ ഇവര്‍ അസൂയപ്പെടുന്നോ? എന്നാല്‍ ഇബ്‌റാഹീം നബിയുടെ കുടുംബത്തിനും നാം ഗ്രന്ഥവും വിജ്ഞാനവും കൊടുത്തിട്ടുണ്ടല്ലോ. അവര്‍ക്ക് വമ്പിച്ച ആധിപത്യവും നാം നല്‍കിയിട്ടുണ്ട്.

أَمۡ يَحۡسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۖ فَقَدۡ ءَاتَيۡنَآ ءَالَ إِبۡرَٰهِيمَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَءَاتَيۡنَٰهُم مُّلۡكًا عَظِيمٗا ۝٥٤
55

എന്നിട്ട് അവരില്‍ ചിലര്‍ അതില്‍ വിശ്വസിച്ചു. ചിലര്‍ അതില്‍ നിന്ന് പിന്മാറിക്കളഞ്ഞു. (അവര്‍ക്ക്) ജ്വലിക്കുന്ന നരകം തന്നെ മതി.

فَمِنۡهُم مَّنۡ ءَامَنَ بِهِۦ وَمِنۡهُم مَّن صَدَّ عَنۡهُۚ وَكَفَىٰ بِجَهَنَّمَ سَعِيرًا ۝٥٥
56

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ നിശ്ചയമായും പിന്നീട് നാം ഭയങ്കരമായ അഗ്നിയില്‍ കടത്തിവിടും. അവരുടെ തൊലികള്‍ കരിഞ്ഞുപോകുമ്പോഴെല്ലാം തല്‍സ്ഥാനത്ത് വേറെ തൊലികള്‍ അവര്‍ക്ക് നാം പകരമാക്കും; ശിക്ഷയെ അവര്‍ രുചി നോക്കുവാനായി. നിശ്ചയമായും അല്ലാഹു പ്രതാപിയും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാണ്.

إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا سَوۡفَ نُصۡلِيهِمۡ نَارٗا كُلَّمَا نَضِجَتۡ جُلُودُهُم بَدَّلۡنَٰهُمۡ جُلُودًا غَيۡرَهَا لِيَذُوقُواْ ٱلۡعَذَابَۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمٗا ۝٥٦
57

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന ചില തോട്ടങ്ങളില്‍ (സ്വര്‍ഗത്തില്‍) നാം പ്രവേശിപ്പിക്കും. അതില്‍ അവര്‍ നിരന്തരവാസികളാണ്. അവര്‍ക്കതില്‍ പരിശുദ്ധകളായ ഇണകളുണ്ടായിരിക്കും. നിത്യമായ തണലില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതുമാണ്.

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَنُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ لَّهُمۡ فِيهَآ أَزۡوَٰجٞ مُّطَهَّرَةٞۖ وَنُدۡخِلُهُمۡ ظِلّٗا ظَلِيلًا ۝٥٧
58

നിങ്ങളെ വിശ്വസിച്ചേല്‍പിച്ചിട്ടുള്ള സാധനങ്ങള്‍ അതിന്റെ അവകാശികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുവാനും നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം വിധിക്കുവാനും അല്ലാഹു നിങ്ങളോട് കല്‍പിക്കുകതന്നെ ചെയ്യുന്നു. നിശ്ചയമായും അല്ലാഹു നിങ്ങളോട് ഉപദേശിക്കുന്ന കാര്യം എത്ര നല്ലതാണ്! അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു.

۞ إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تُؤَدُّواْ ٱلۡأَمَٰنَٰتِ إِلَىٰٓ أَهۡلِهَا وَإِذَا حَكَمۡتُم بَيۡنَ ٱلنَّاسِ أَن تَحۡكُمُواْ بِٱلۡعَدۡلِۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓۗ إِنَّ ٱللَّهَ كَانَ سَمِيعَۢا بَصِيرٗا ۝٥٨
59

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുക. ഇനി വല്ല വിഷയത്തിലും നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉളവായാല്‍ അത് അല്ലാഹുവിങ്കലേക്കും റസൂലിങ്കലേക്കും മടക്കുക-നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരായിട്ടുണ്ടെങ്കില്‍. അതാണ് ഉത്തമവും ഏറ്റവും നല്ല അന്ത്യഫലം നല്‍കുന്നതും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا ۝٥٩
60

താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചവരാണെന്ന് ജല്‍പിക്കുന്ന ചിലരെ താങ്കള്‍ കണ്ടില്ലേ? ദുര്‍മൂര്‍ത്തിയുടെ അടുക്കല്‍ അന്യായം ബോധിപ്പിക്കുവാനാണവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ അതിനെ നിഷേധിക്കുവാന്‍ അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്താനും. ആ പിശാചാകട്ടെ സത്യവഴിയില്‍ നിന്ന് വളരെ ദൂരത്തേക്ക് അവരെ തെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.

أَلَمۡ تَرَ إِلَى ٱلَّذِينَ يَزۡعُمُونَ أَنَّهُمۡ ءَامَنُواْ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ يُرِيدُونَ أَن يَتَحَاكَمُوٓاْ إِلَى ٱلطَّٰغُوتِ وَقَدۡ أُمِرُوٓاْ أَن يَكۡفُرُواْ بِهِۦۖ وَيُرِيدُ ٱلشَّيۡطَٰنُ أَن يُضِلَّهُمۡ ضَلَٰلَۢا بَعِيدٗا ۝٦٠
61

അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ റസൂലിങ്കലേക്കും വരിക എന്ന് അവരോട് പറയപ്പെട്ടാല്‍ താങ്കളില്‍ നിന്ന് അവര്‍ മനഃപൂര്‍വം പിന്തിരിഞ്ഞുകളയുന്നത് കാണാം.

وَإِذَا قِيلَ لَهُمۡ تَعَالَوۡاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيۡتَ ٱلۡمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودٗا ۝٦١
62

എന്നാല്‍ തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവര്‍ക്ക് വല്ല വിപത്തും സംഭവിക്കുകയും പിന്നീട് താങ്കളുടെ അടുക്കല്‍ വന്നുകൊണ്ട് 'ഞങ്ങള്‍ നന്മയും യോജിപ്പുമല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ചിട്ടില്ല' എന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് പറയുകയും ചെയ്യുമ്പോള്‍ അവരുടെ സ്ഥിതി എങ്ങനെ ആയിരിക്കും?

فَكَيۡفَ إِذَآ أَصَٰبَتۡهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ ثُمَّ جَآءُوكَ يَحۡلِفُونَ بِٱللَّهِ إِنۡ أَرَدۡنَآ إِلَّآ إِحۡسَٰنٗا وَتَوۡفِيقًا ۝٦٢
63

അക്കൂട്ടരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. എന്നാല്‍ താങ്കള്‍ അവരെ അഗണ്യമാക്കുകയും അവര്‍ക്ക് ഉപദേശം നല്‍കുകയും അവരുടെ ഹൃദയങ്ങളില്‍ തറക്കുന്ന വാക്ക് പറയുകയും ചെയ്യുക.

أُوْلَٰٓئِكَ ٱلَّذِينَ يَعۡلَمُ ٱللَّهُ مَا فِي قُلُوبِهِمۡ فَأَعۡرِضۡ عَنۡهُمۡ وَعِظۡهُمۡ وَقُل لَّهُمۡ فِيٓ أَنفُسِهِمۡ قَوۡلَۢا بَلِيغٗا ۝٦٣
64

അല്ലാഹു നിര്‍ദ്ദേശിച്ചിരിക്കകൊണ്ട്, അനുസരിക്കപ്പെടേണ്ടതിനുവേണ്ടിയല്ലാതെ ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. സ്വന്തത്തോടുതന്നെ ദ്രോഹം ചെയ്തപ്പോള്‍ അവര്‍ താങ്കളുടെ അടുക്കല്‍ വരികയും എന്നിട്ട് അല്ലാഹുവിനോട് പൊറുക്കുവാന്‍ അപേക്ഷിക്കുകയും അല്ലാഹുവിന്റെ റസൂലും അവര്‍ക്ക് പൊറുക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നുവെങ്കില്‍, തങ്ങളുടെ തൗബ സ്വീകരിക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ക്ക് കാണാമായിരുന്നു.

وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذۡنِ ٱللَّهِۚ وَلَوۡ أَنَّهُمۡ إِذ ظَّلَمُوٓاْ أَنفُسَهُمۡ جَآءُوكَ فَٱسۡتَغۡفَرُواْ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّابٗا رَّحِيمٗا ۝٦٤
65

എന്നാല്‍ താങ്കളുടെ രക്ഷിതാവിനെത്തന്നെ സത്യം, തങ്ങള്‍ക്കിടയിലെ ഭിന്നിപ്പുകളില്‍ താങ്കളെ അവര്‍ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് താങ്കള്‍ വിധിച്ചതിനെ സംബന്ധിച്ച് തങ്ങളുടെ ഹൃദയങ്ങളില്‍ തീരെ വിഷമം തോന്നാതിരിക്കുകയും പൂര്‍ണമായും ആ വിധിക്ക് കീഴടങ്ങുകയും ചെയ്യുന്നതുവരെ അവര്‍ സത്യവിശ്വാസികളാകുന്നതല്ല.

فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا ۝٦٥
66

നിങ്ങള്‍ സ്വജീവനെ ബലിയര്‍പ്പിക്കുക എന്നോ സ്വഭവനങ്ങളില്‍ നിന്ന് പുറത്തുപോകുക എന്നോ അവരോട് നാം കല്‍പിച്ചാല്‍ അവരില്‍ ചുരുക്കം പേരല്ലാതെ അത് നിര്‍വഹിക്കയില്ല. തങ്ങളോട് ഉപദേശിക്കപ്പെടുന്നത് ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്കതേറ്റവും ഗുണകരമാകുമായിരുന്നു. (അവരുടെ വിശ്വാസത്തെ) ഏറ്റവും സാക്ഷാല്‍ക്കരിക്കുന്നതുമാകുമായിരുന്നു അത്.

وَلَوۡ أَنَّا كَتَبۡنَا عَلَيۡهِمۡ أَنِ ٱقۡتُلُوٓاْ أَنفُسَكُمۡ أَوِ ٱخۡرُجُواْ مِن دِيَٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٞ مِّنۡهُمۡۖ وَلَوۡ أَنَّهُمۡ فَعَلُواْ مَا يُوعَظُونَ بِهِۦ لَكَانَ خَيۡرٗا لَّهُمۡ وَأَشَدَّ تَثۡبِيتٗا ۝٦٦
67

(അവരുടെ വിശ്വാസം സാക്ഷാല്കൃതമായാല്) നമ്മുടെ പക്കല്‍ നിന്ന് മഹത്തായ പ്രതിഫലം അവര്ക്ക്ക നാം കൊടുക്കുമായിരുന്നു.

وَإِذٗا لَّأٓتَيۡنَٰهُم مِّن لَّدُنَّآ أَجۡرًا عَظِيمٗا ۝٦٧
68

നേരായ മാര്‍ഗത്തില്‍ അവരെ വഴിനടത്തുകയും ചെയ്യുമായിരുന്നു.

وَلَهَدَيۡنَٰهُمۡ صِرَٰطٗا مُّسۡتَقِيمٗا ۝٦٨
69

ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെട്ട് നടന്നാല്‍ അവര്‍ (പരലോകത്ത്) അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ-നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവരുടെ - കൂടെയായിരിക്കും. അവരെത്ര വിശിഷ്ട സഹവാസികള്‍!

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقٗا ۝٦٩
70

അത് അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹം തന്നെയാണ്. എല്ലാം അറിയുന്നവനായി അല്ലാഹു മതി.

ذَٰلِكَ ٱلۡفَضۡلُ مِنَ ٱللَّهِۚ وَكَفَىٰ بِٱللَّهِ عَلِيمٗا ۝٧٠
71

സത്യവിശ്വാസികളേ, നിങ്ങള്‍ എപ്പോഴും ജാഗ്രതയോടുകൂടി ഇരിക്കുക. അങ്ങനെ (സന്ദര്‍ഭം വരുമ്പോള്‍) പല സംഘങ്ങളായോ ഒന്നായോ നിങ്ങള്‍ യുദ്ധത്തിന് പുറപ്പെടുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ خُذُواْ حِذۡرَكُمۡ فَٱنفِرُواْ ثُبَاتٍ أَوِ ٱنفِرُواْ جَمِيعٗا ۝٧١
72

നിശ്ചയമായും പിന്തിരിയുന്നവര്‍ നിങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും പറ്റിയാല്‍ അവന്‍ പറയും: നിശ്ചയമായും അല്ലാഹു എന്നെ അനുഗ്രഹിച്ചു; എന്തുകൊണ്ടെന്നാല്‍ ഞാന്‍ അവരൊന്നിച്ച് ഹാജറുണ്ടായിരുന്നില്ല.

وَإِنَّ مِنكُمۡ لَمَن لَّيُبَطِّئَنَّ فَإِنۡ أَصَٰبَتۡكُم مُّصِيبَةٞ قَالَ قَدۡ أَنۡعَمَ ٱللَّهُ عَلَيَّ إِذۡ لَمۡ أَكُن مَّعَهُمۡ شَهِيدٗا ۝٧٢
73

നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവുമാണ് ലഭിച്ചതെങ്കില്‍ അവനും നിങ്ങള്‍ക്കുമിടയില്‍ യാതൊരു സ്‌നേഹബന്ധവുമില്ലാത്ത ഭാവത്തില്‍ അവന്‍ പറയും: ഞാന്‍ അവരൊന്നിച്ചുണ്ടായിരുന്നെങ്കില്‍ എനിക്കും വമ്പിച്ച വിജയം നേടാമായിരുന്നേനെ!

وَلَئِنۡ أَصَٰبَكُمۡ فَضۡلٞ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمۡ تَكُنۢ بَيۡنَكُمۡ وَبَيۡنَهُۥ مَوَدَّةٞ يَٰلَيۡتَنِي كُنتُ مَعَهُمۡ فَأَفُوزَ فَوۡزًا عَظِيمٗا ۝٧٣
74

എന്നാല്‍, പരലോകത്തിനുപകരം ഇഹലോകജീവിതത്തെ വില്‍ക്കുന്നവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തിട്ട് അതില്‍ വധിക്കപ്പെടുകയോ വിജയിക്കുകയോ (രണ്ടില്‍ ഏതായിരുന്നാലും) ചെയ്തിട്ടുണ്ടെങ്കില്‍ അവന് നാം പിന്നീട് മഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു.

۞ فَلۡيُقَٰتِلۡ فِي سَبِيلِ ٱللَّهِ ٱلَّذِينَ يَشۡرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا بِٱلۡأٓخِرَةِۚ وَمَن يُقَٰتِلۡ فِي سَبِيلِ ٱللَّهِ فَيُقۡتَلۡ أَوۡ يَغۡلِبۡ فَسَوۡفَ نُؤۡتِيهِ أَجۡرًا عَظِيمٗا ۝٧٤
75

നിങ്ങള്‍ക്കെന്തായിപ്പോയി! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (നിങ്ങളെന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല?) ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ നിവാസികളുള്ള ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്റെ അടുക്കല്‍ നിന്ന് ഒരു രക്ഷാധികാരിയെ ഞങ്ങള്‍ക്ക് നിയോഗിക്കുകയും നിന്റെ അടുക്കല്‍ നിന്ന് ഞങ്ങള്‍ക്കൊരു സഹായിയെ നിയമിച്ചുതരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിക്കുന്ന ബലഹീനരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനവിഷയത്തിലും നിങ്ങള്‍ എന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല?

وَمَا لَكُمۡ لَا تُقَٰتِلُونَ فِي سَبِيلِ ٱللَّهِ وَٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخۡرِجۡنَا مِنۡ هَٰذِهِ ٱلۡقَرۡيَةِ ٱلظَّالِمِ أَهۡلُهَا وَٱجۡعَل لَّنَا مِن لَّدُنكَ وَلِيّٗا وَٱجۡعَل لَّنَا مِن لَّدُنكَ نَصِيرًا ۝٧٥
76

സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ പിശാചിന്റെ മാര്‍ഗത്തിലും യുദ്ധം ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ പിശാചിന്റെ മിത്രങ്ങളോട് യുദ്ധം ചെയ്യുക. നിശ്ചയമായും പിശാചിന്റെ കുതന്ത്രം (യഥാര്‍ഥത്തില്‍) ബലഹീനമാണ്. (അവരുടെ കോലാഹലങ്ങള്‍ കണ്ട് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല).

ٱلَّذِينَ ءَامَنُواْ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ وَٱلَّذِينَ كَفَرُواْ يُقَٰتِلُونَ فِي سَبِيلِ ٱلطَّٰغُوتِ فَقَٰتِلُوٓاْ أَوۡلِيَآءَ ٱلشَّيۡطَٰنِۖ إِنَّ كَيۡدَ ٱلشَّيۡطَٰنِ كَانَ ضَعِيفًا ۝٧٦
77

ചില ആളുകളെ താങ്കള്‍ കണ്ടില്ലേ! നിങ്ങളുടെ കൈകളെ അടക്കിവെക്കുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുക എന്ന് അവരോട് പറയപ്പെട്ടു. അങ്ങനെ യുദ്ധം വിധിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗം മാത്രം, അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ അഥവാ അതിലും ശക്തിയായി ജനങ്ങളെ ഭയപ്പെടുന്നു! 'ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങള്‍ക്ക് യുദ്ധം വിധിച്ചതെന്തിന്, അടുത്ത ഒരവധി വരെ സമയം നീട്ടിത്തന്നുകൂടെയോ' എന്നവര്‍ ചോദിക്കുകയും ചെയ്യുന്നു. താങ്കള്‍ അവരോട് പറയുക: ഇഹലോകവിഭവം തുച്ഛമാണ്; പരലോകജീവിതമാണ് തഖ്‌വ ഉള്ളവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ഒട്ടും ദ്രോഹിക്കപ്പെടുകയില്ല.

أَلَمۡ تَرَ إِلَى ٱلَّذِينَ قِيلَ لَهُمۡ كُفُّوٓاْ أَيۡدِيَكُمۡ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيۡهِمُ ٱلۡقِتَالُ إِذَا فَرِيقٞ مِّنۡهُمۡ يَخۡشَوۡنَ ٱلنَّاسَ كَخَشۡيَةِ ٱللَّهِ أَوۡ أَشَدَّ خَشۡيَةٗۚ وَقَالُواْ رَبَّنَا لِمَ كَتَبۡتَ عَلَيۡنَا ٱلۡقِتَالَ لَوۡلَآ أَخَّرۡتَنَآ إِلَىٰٓ أَجَلٖ قَرِيبٖۗ قُلۡ مَتَٰعُ ٱلدُّنۡيَا قَلِيلٞ وَٱلۡأٓخِرَةُ خَيۡرٞ لِّمَنِ ٱتَّقَىٰ وَلَا تُظۡلَمُونَ فَتِيلًا ۝٧٧
78

നിങ്ങള്‍ എവിടെ ആയിരുന്നാലും-പ്രബലവും ഉന്നതവുമായ കോട്ടകള്‍ക്കുള്ളിലാണെങ്കില്‍ തന്നെയും-മരണം നിങ്ങളെ പ്രാപിക്കുന്നതാണ്. അവര്‍ക്കൊരു നന്മ ലഭിച്ചാല്‍ 'ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ്' എന്നും ഒരു തിന്മ പറ്റിയാല്‍ 'ഇത് നിന്റെ അടുക്കല്‍ നിന്നുള്ളതാണ്' എന്നും അവര്‍ പറയും. താങ്കള്‍ പ്രഖ്യാപിക്കുക: 'എല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളത് തന്നെയാണ്.' ഇവര്‍ക്കെന്തായിപ്പോയി? വിഷയത്തിന്റെ യാഥാര്‍ഥ്യം ഇവര്‍ ഗ്രഹിക്കാറാകുന്നില്ലല്ലോ.

أَيۡنَمَا تَكُونُواْ يُدۡرِككُّمُ ٱلۡمَوۡتُ وَلَوۡ كُنتُمۡ فِي بُرُوجٖ مُّشَيَّدَةٖۗ وَإِن تُصِبۡهُمۡ حَسَنَةٞ يَقُولُواْ هَٰذِهِۦ مِنۡ عِندِ ٱللَّهِۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَقُولُواْ هَٰذِهِۦ مِنۡ عِندِكَۚ قُلۡ كُلّٞ مِّنۡ عِندِ ٱللَّهِۖ فَمَالِ هَٰٓؤُلَآءِ ٱلۡقَوۡمِ لَا يَكَادُونَ يَفۡقَهُونَ حَدِيثٗا ۝٧٨
79

(മനുഷ്യാ,) നിനക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാകുന്നു. നിനക്ക് വല്ല തിന്മയും ബാധിച്ചാല്‍ അത് നിന്റെ പ്രവൃത്തിദോഷം കൊണ്ടുതന്നെ ഉണ്ടായതാണ്. (നബിയേ,) നാം താങ്കളെ എല്ലാ ജനങ്ങള്‍ക്കും റസൂലായി അയച്ചിരിക്കുന്നു. അതിന് സാക്ഷിയായി അല്ലാഹുതന്നെ മതി.

مَّآ أَصَابَكَ مِنۡ حَسَنَةٖ فَمِنَ ٱللَّهِۖ وَمَآ أَصَابَكَ مِن سَيِّئَةٖ فَمِن نَّفۡسِكَۚ وَأَرۡسَلۡنَٰكَ لِلنَّاسِ رَسُولٗاۚ وَكَفَىٰ بِٱللَّهِ شَهِيدٗا ۝٧٩
80

ആരെങ്കിലും അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചാല്‍ അവന്‍ നിശ്ചയമായും അല്ലാഹുവിനെ അനുസരിച്ചവനായി. ഇനി, ആരെങ്കിലും പിന്തിരിഞ്ഞുകളഞ്ഞുവെങ്കിലോ, അവന്റെ കാവല്‍ക്കാരനായി താങ്കളെ നാം അയച്ചിട്ടില്ല!

مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا ۝٨٠
81

(ഞങ്ങളുടെ നിലപാട് അങ്ങയെ) അനുസരിക്കലാണ് എന്നവര്‍ പറയും; താങ്കളുടെ അടുക്കല്‍ നിന്ന് വിട്ടുപോയാല്‍ അവരില്‍ നിന്ന് ഒരു വിഭാഗമാളുകള്‍, താങ്കള്‍ പറഞ്ഞതിന് വിരുദ്ധമായ നടപടികളെടുക്കുവാന്‍ രാത്രിയില്‍ ഗൂഢാലോചന നടത്തും. അവര്‍ നടത്തുന്ന ഗൂഢാലോചന അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് അവരെ താങ്കള്‍ അഗണ്യമാക്കുകയും (എല്ലാം) അല്ലാഹുവിങ്കല്‍ അര്‍പിക്കുകയും ചെയ്യുക. കാര്യങ്ങളെല്ലാം ഭരമേല്‍പിക്കുന്നവനായി അല്ലാഹുതന്നെ മതി.

وَيَقُولُونَ طَاعَةٞ فَإِذَا بَرَزُواْ مِنۡ عِندِكَ بَيَّتَ طَآئِفَةٞ مِّنۡهُمۡ غَيۡرَ ٱلَّذِي تَقُولُۖ وَٱللَّهُ يَكۡتُبُ مَا يُبَيِّتُونَۖ فَأَعۡرِضۡ عَنۡهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلًا ۝٨١
82

അവര്‍ ഖുര്‍ആനില്‍ മനസ്സിരുത്തി ചിന്തിക്കുന്നില്ലേ! അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്ന് വരുന്നതാണെങ്കില്‍ ധാരാളം വ്യത്യാസങ്ങള്‍ അതിലവര്‍ കാണുമായിരുന്നു.

أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفٗا كَثِيرٗا ۝٨٢
83

അവരുടെ അടുക്കല്‍ സമാധാനത്തിന്റെയോ ഭയത്തിന്റെയോ വാര്‍ത്ത എത്തിയാല്‍ അവരത് പറഞ്ഞുപരത്തും. ആ വാര്‍ത്ത അവര്‍ റസൂലിങ്കലേക്കും അവരില്‍ നിന്ന് കാര്യബോധമുള്ളവരിലേക്കും തിരിച്ചിരുന്നെങ്കില്‍ അവരില്‍ നിന്ന് അതിന്റെ സൂക്ഷ്മാവസ്ഥ കണ്ടുപിടിക്കാന്‍ കഴിയുന്നവര്‍ അത് മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെങ്കില്‍ നിങ്ങളില്‍ ചുരുക്കം പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിശാചിനെ പിന്‍പറ്റുമായിരുന്നു.

وَإِذَا جَآءَهُمۡ أَمۡرٞ مِّنَ ٱلۡأَمۡنِ أَوِ ٱلۡخَوۡفِ أَذَاعُواْ بِهِۦۖ وَلَوۡ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُوْلِي ٱلۡأَمۡرِ مِنۡهُمۡ لَعَلِمَهُ ٱلَّذِينَ يَسۡتَنۢبِطُونَهُۥ مِنۡهُمۡۗ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ لَٱتَّبَعۡتُمُ ٱلشَّيۡطَٰنَ إِلَّا قَلِيلٗا ۝٨٣
84

അതുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കള്‍ യുദ്ധം ചെയ്യുക. സ്വന്തത്തെ സംബന്ധിച്ചല്ലാതെ താങ്കള്‍ ശാസിക്കപ്പെടുകയില്ല. സത്യവിശ്വാസികളെ (സമരം ചെയ്യുവാന്‍) താങ്കള്‍ പ്രേരിപ്പിക്കുക. സത്യം നിഷേധിച്ചവരുടെ ശക്തിയെ അല്ലാഹു തടയുവാന്‍ സാധ്യതയുണ്ട്. അല്ലാഹു ഏറ്റവും ശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.

فَقَٰتِلۡ فِي سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفۡسَكَۚ وَحَرِّضِ ٱلۡمُؤۡمِنِينَۖ عَسَى ٱللَّهُ أَن يَكُفَّ بَأۡسَ ٱلَّذِينَ كَفَرُواْۚ وَٱللَّهُ أَشَدُّ بَأۡسٗا وَأَشَدُّ تَنكِيلٗا ۝٨٤
85

വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ അക്കാരണം കൊണ്ട് അതിന്റെ പ്രതിഫലത്തില്‍ നിന്ന് ഒരംശം അവനുണ്ട്. വല്ലനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ അക്കാരണത്താല്‍ അതിന്റെ ശിക്ഷയില്‍ നിന്ന് ഒരംശം അവനുമുണ്ടാകും. അല്ലാഹു എല്ലാ കാര്യവും മേല്‍നോട്ടം ചെയ്യുന്നവനാണ്.

مَّن يَشۡفَعۡ شَفَٰعَةً حَسَنَةٗ يَكُن لَّهُۥ نَصِيبٞ مِّنۡهَاۖ وَمَن يَشۡفَعۡ شَفَٰعَةٗ سَيِّئَةٗ يَكُن لَّهُۥ كِفۡلٞ مِّنۡهَاۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقِيتٗا ۝٨٥
86

ഒരു ഉപചാര വചനം കൊണ്ട് നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ അതിനേക്കാള്‍ വിശേഷമായതുകൊണ്ട് അങ്ങോട്ടും അഭിവാദ്യം ചെയ്യുക; അല്ലെങ്കില്‍ അത് മടക്കുക. അല്ലാഹു എല്ലാ കാര്യവും കണക്ക് നോക്കുന്നവനാകുന്നു.

وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٍ حَسِيبًا ۝٨٦
87

അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല. നിശ്ചയമായും അന്ത്യനാളില്‍ അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. അതില്‍ ഒട്ടും സംശയമില്ല. വാര്‍ത്തകളില്‍ അല്ലാഹുവിനേക്കാള്‍ സത്യവാനായി ആരാണുള്ളത്?

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِۗ وَمَنۡ أَصۡدَقُ مِنَ ٱللَّهِ حَدِيثٗا ۝٨٧
88

നിങ്ങള്‍ക്കെന്തായിപ്പോയി! കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ട് കക്ഷികളായിത്തീര്‍ന്നതെന്തുകൊണ്ട്? അവര്‍ പ്രവര്‍ത്തിച്ച തിന്മയുടെ ഫലമായി അല്ലാഹു അവരെ പിന്നോട്ട് മറിച്ചിരിക്കുന്നു. അല്ലാഹു വഴിതെറ്റിച്ചവരെ നേര്‍വഴിയിലാക്കുവാനാണോ നിങ്ങളുദ്ദേശിക്കുന്നത്! വല്ലവനെയും അല്ലാഹു വഴിതെറ്റിച്ചാല്‍ അവന് ഒരു മാര്‍ഗവും നീ കണ്ടെത്തുന്നതല്ല.

۞ فَمَا لَكُمۡ فِي ٱلۡمُنَٰفِقِينَ فِئَتَيۡنِ وَٱللَّهُ أَرۡكَسَهُم بِمَا كَسَبُوٓاْۚ أَتُرِيدُونَ أَن تَهۡدُواْ مَنۡ أَضَلَّ ٱللَّهُۖ وَمَن يُضۡلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلٗا ۝٨٨
89

അവര്‍ അവിശ്വാസികളായതുപോലെ നിങ്ങളും സത്യനിഷേധികളാവണമെന്നും അങ്ങനെ അവരോട് നിങ്ങള്‍ സമന്മാരായിത്തീരണമെന്നും അവരാഗ്രഹിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ ഹിജ്‌റ ചെയ്യുന്നതുവരെ അവരില്‍ നിന്നാരെയും നിങ്ങള്‍ മിത്രങ്ങളാക്കിവെക്കരുത്. ഇനി അവര്‍ പിന്തിരിഞ്ഞുകളഞ്ഞുവെങ്കില്‍ അവരെ പിടിക്കുകയും കണ്ടിടത്തുവെച്ച് കൊല്ലുകയും ചെയ്യുക. അവരില്‍ നിന്ന് ആരെയും നിങ്ങള്‍ മിത്രവും സഹായിയുമാക്കിവെക്കരുത്.

وَدُّواْ لَوۡ تَكۡفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَآءٗۖ فَلَا تَتَّخِذُواْ مِنۡهُمۡ أَوۡلِيَآءَ حَتَّىٰ يُهَاجِرُواْ فِي سَبِيلِ ٱللَّهِۚ فَإِن تَوَلَّوۡاْ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَيۡثُ وَجَدتُّمُوهُمۡۖ وَلَا تَتَّخِذُواْ مِنۡهُمۡ وَلِيّٗا وَلَا نَصِيرًا ۝٨٩
90

നിങ്ങളുമായി ഉടമ്പടിയിലിരിക്കുന്ന ഒരു ജനതയിലേക്ക് ചെന്നുചേരുകയോ, നിങ്ങളോടോ സ്വന്തം ജനതയോടോ യുദ്ധം ചെയ്യുവാന്‍ മനസ്സ് അനുവദിക്കാതെ നിങ്ങളുടെ അടുക്കല്‍ വരികയോ ചെയ്തിട്ടുള്ളവര്‍ ഈ വിധിയില്‍ നിന്നൊഴിവാണ്. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നിങ്ങള്‍ക്കെതിരില്‍ അവരെ അവന്‍ കല്‍പിച്ചയക്കുകയും അങ്ങനെ അവന്‍ നിങ്ങളോട് പോരാടുകയും ചെയ്യുമായിരുന്നു. ഇനി അവര്‍ നിങ്ങളുമായി അകന്നുനില്‍ക്കുകയും യുദ്ധം ചെയ്യാതിരിക്കുകയും സന്ധിയാകുവാന്‍ തയ്യാറാവുകയും ചെയ്താല്‍, അവരുമായി യുദ്ധം ചെയ്യുവാന്‍ യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചിട്ടില്ല.

إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٌ أَوۡ جَآءُوكُمۡ حَصِرَتۡ صُدُورُهُمۡ أَن يُقَٰتِلُوكُمۡ أَوۡ يُقَٰتِلُواْ قَوۡمَهُمۡۚ وَلَوۡ شَآءَ ٱللَّهُ لَسَلَّطَهُمۡ عَلَيۡكُمۡ فَلَقَٰتَلُوكُمۡۚ فَإِنِ ٱعۡتَزَلُوكُمۡ فَلَمۡ يُقَٰتِلُوكُمۡ وَأَلۡقَوۡاْ إِلَيۡكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمۡ عَلَيۡهِمۡ سَبِيلٗا ۝٩٠
91

വേറെ ചില ആളുകളെയും നിങ്ങള്‍ കാണും. അവര്‍ നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും അഭയം ലഭിക്കുവാന്‍ ഉദ്ദേശിക്കുന്നവരാണ്. കുഴപ്പത്തിലേക്ക് വിളിക്കപ്പെടുമ്പോഴെല്ലാം അവര്‍ അതില്‍ ശക്തിയോടെ ചെന്നുവീഴുന്നതാണ്. എന്നാല്‍ അവര്‍ നിങ്ങളുമായി അകന്നുനില്‍ക്കുകയും സന്ധിയാകുവാന്‍ തയ്യാറാവുകയും സ്വന്തം കൈകളെ നിങ്ങളില്‍ നിന്ന് തടയുകയും ചെയ്തിട്ടില്ലെങ്കില്‍, അവരെ നിങ്ങള്‍ പിടിക്കുകയും കണ്ടുമുട്ടുന്നേടത്തുവെച്ച് കൊന്നുകളയുകയും ചെയ്യുക. അവര്‍ക്കെതിരായി യുദ്ധം ചെയ്യുന്നതിന് വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുണ്ട്.

سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأۡمَنُوكُمۡ وَيَأۡمَنُواْ قَوۡمَهُمۡ كُلَّ مَا رُدُّوٓاْ إِلَى ٱلۡفِتۡنَةِ أُرۡكِسُواْ فِيهَاۚ فَإِن لَّمۡ يَعۡتَزِلُوكُمۡ وَيُلۡقُوٓاْ إِلَيۡكُمُ ٱلسَّلَمَ وَيَكُفُّوٓاْ أَيۡدِيَهُمۡ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَيۡثُ ثَقِفۡتُمُوهُمۡۚ وَأُوْلَٰٓئِكُمۡ جَعَلۡنَا لَكُمۡ عَلَيۡهِمۡ سُلۡطَٰنٗا مُّبِينٗا ۝٩١
92

അബദ്ധമായി വന്നുപോകുന്നതല്ലാതെ ഒരു സത്യവിശ്വാസിയെ വധിക്കുവാന്‍ യാതൊരു സത്യവിശ്വാസിക്കും അവകാശമില്ല. ഇനി ഒരു സത്യവിശ്വാസിയെ വല്ലവനും അബദ്ധത്തില്‍ കൊന്നുപോയാല്‍ സത്യവിശ്വാസിയായ ഒരു അടിമക്ക് സ്വാതന്ത്ര്യം നല്‍കേണ്ടതും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് ദണ്ഡം കൊടുക്കേണ്ടതും നിര്‍ബന്ധമാണ്. അവര്‍ മാപ്പ് ചെയ്താല്‍ ദണ്ഡം കൊടുക്കേണ്ടതില്ല. ഇനി കൊല്ലപ്പെട്ടവന്‍ നിങ്ങളുടെ ശത്രുസമുദായത്തില്‍ പെട്ടവനും അതേയവസരത്തില്‍ ഒരു സത്യവിശ്വാസിയുമാണെങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രനാക്കല്‍ നിര്‍ബന്ധമാകുന്നു. ഇനി കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി ഉടമ്പടിയില്‍ ജീവിക്കുന്ന ഒരു സമുദായത്തില്‍ പെട്ടവനായിരുന്നെങ്കില്‍ അവന്റെ അവകാശികള്‍ക്ക് ദണ്ഡം കൊടുക്കുകയും സത്യവിശ്വാസിയായ ഒരടിമക്ക് സ്വാതന്ത്ര്യം നല്‍കുകയും വേണം. ഒരാള്‍ക്ക് അടിമ ലഭിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പശ്ചാത്താപമാണിത്. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

وَمَا كَانَ لِمُؤۡمِنٍ أَن يَقۡتُلَ مُؤۡمِنًا إِلَّا خَطَـٔٗاۚ وَمَن قَتَلَ مُؤۡمِنًا خَطَـٔٗا فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖ وَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦٓ إِلَّآ أَن يَصَّدَّقُواْۚ فَإِن كَانَ مِن قَوۡمٍ عَدُوّٖ لَّكُمۡ وَهُوَ مُؤۡمِنٞ فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ وَإِن كَانَ مِن قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞ فَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦ وَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ تَوۡبَةٗ مِّنَ ٱللَّهِۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ۝٩٢
93

ഒരു സത്യവിശ്വാസിയെ വല്ലവനും മനഃപൂര്‍വം വധിച്ചുകളഞ്ഞാല്‍ അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ ശാശ്വതമായി വസിക്കുന്നവനാണ്. അല്ലാഹു അവനോട് കോപിക്കുകയും അവനെ ശപിക്കുകയും അവന് കഠിന ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

وَمَن يَقۡتُلۡ مُؤۡمِنٗا مُّتَعَمِّدٗا فَجَزَآؤُهُۥ جَهَنَّمُ خَٰلِدٗا فِيهَا وَغَضِبَ ٱللَّهُ عَلَيۡهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمٗا ۝٩٣
94

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുവാനായി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ സൂക്ഷ്മാവസ്ഥ പരിശോധിച്ച് മനസ്സിലാക്കുക. നിങ്ങള്‍ക്ക് സലാം പറഞ്ഞവനോട് ഇഹലോക ജീവിതത്തിന്റെ ചരക്കുകള്‍ ആഗ്രഹിച്ചുകൊണ്ട്, 'നീ സത്യവിശ്വാസിയല്ല' എന്ന് നിങ്ങള്‍ പറയരുത്-അല്ലാഹുവിങ്കല്‍ ധാരാളം ഗനീമത്ത് മുതലുകളുണ്ട്-ഇതിനു മുമ്പ് നിങ്ങളും ഇപ്രകാരമായിരുന്നല്ലോ. അങ്ങനെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതുകൊണ്ട് സൂക്ഷ്മാവസ്ഥ പരിശോധിച്ച് മനസ്സിലാക്കുക. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا ضَرَبۡتُمۡ فِي سَبِيلِ ٱللَّهِ فَتَبَيَّنُواْ وَلَا تَقُولُواْ لِمَنۡ أَلۡقَىٰٓ إِلَيۡكُمُ ٱلسَّلَٰمَ لَسۡتَ مُؤۡمِنٗا تَبۡتَغُونَ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٞۚ كَذَٰلِكَ كُنتُم مِّن قَبۡلُ فَمَنَّ ٱللَّهُ عَلَيۡكُمۡ فَتَبَيَّنُوٓاْۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا ۝٩٤
95

പ്രതിബന്ധങ്ങളൊന്നുമില്ലാതെത്തന്നെ യുദ്ധത്തിന് പോകാതെ വീട്ടിലിരിക്കുന്ന സത്യവിശ്വാസികളും ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരും സമമാകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും യുദ്ധം ചെയ്യുന്നവര്‍ക്ക് (പ്രതിബന്ധം മൂലം) യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരേക്കാള്‍ ഉല്‍കൃഷ്ടപദവി അല്ലാഹു നല്‍കിയിരിക്കുന്നു. എല്ലാവര്‍ക്കും വിശിഷ്ട പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. യുദ്ധം ചെയ്യുന്നവരെ, (പ്രതിബന്ധമില്ലാതെ) യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരെക്കാള്‍ മഹത്തായ പ്രതിഫലം കൊണ്ട് അല്ലാഹു ഉല്‍കൃഷ്ടരാക്കിയിട്ടുണ്ട്-

لَّا يَسۡتَوِي ٱلۡقَٰعِدُونَ مِنَ ٱلۡمُؤۡمِنِينَ غَيۡرُ أُوْلِي ٱلضَّرَرِ وَٱلۡمُجَٰهِدُونَ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ فَضَّلَ ٱللَّهُ ٱلۡمُجَٰهِدِينَ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ عَلَى ٱلۡقَٰعِدِينَ دَرَجَةٗۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَفَضَّلَ ٱللَّهُ ٱلۡمُجَٰهِدِينَ عَلَى ٱلۡقَٰعِدِينَ أَجۡرًا عَظِيمٗا ۝٩٥
96

അതായത് അവന്റെ പക്കല്‍ നിന്ന് ഉന്നത പദവികളും പാപമോചനവും കാരുണ്യവും നല്‍കിക്കൊണ്ട്. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

دَرَجَٰتٖ مِّنۡهُ وَمَغۡفِرَةٗ وَرَحۡمَةٗۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا ۝٩٦
97

സ്വന്തത്തോടുതന്നെ ദ്രോഹം ചെയ്തവരായ സ്ഥിതിയില്‍ ഏതൊരു കൂട്ടരെ മലക്കുകള്‍ മരണപ്പെടുത്തുന്നുവോ അവരോട് മലക്കുകള്‍ ഇങ്ങനെ ചോദിക്കുകതന്നെ ചെയ്യും: 'നിങ്ങള്‍ ഏത് സ്ഥിതിയിലായിരുന്നു?' അപ്പോള്‍ അവര്‍ പറയും: 'ഞങ്ങള്‍ (ഞങ്ങളുടെ ജന്മ)ഭൂമിയില്‍ ബലഹീനരായിരുന്നു.' മലക്കുകള്‍ ചോദിക്കും: 'അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? അതില്‍ നിങ്ങള്‍ക്ക് എവിടെയെങ്കിലും മാറിത്താമസിക്കാമായിരുന്നില്ലേ?' അവരുടെ വാസസ്ഥലം നരകമാണ്. അത് വളരെ ദുഷിച്ച സങ്കേതമത്രെ.

إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِي ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةٗ فَتُهَاجِرُواْ فِيهَاۚ فَأُوْلَٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَآءَتۡ مَصِيرًا ۝٩٧
98

എന്നാല്‍, സ്വദേശം വിട്ടുപോകുന്നതിന് തീരെ കഴിവില്ലാത്തവരും മാര്‍ഗം അറിയാത്തവരുമായ ബലഹീനരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ പെടുകയില്ല.

إِلَّا ٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ لَا يَسۡتَطِيعُونَ حِيلَةٗ وَلَا يَهۡتَدُونَ سَبِيلٗا ۝٩٨
99

അവര്‍ക്ക് അല്ലാഹു മാപ്പ് ചെയ്‌തേക്കാം. അല്ലാഹു വളരെ മാപ്പ് ചെയ്യുന്നവനും ഏറ്റവും പൊറുത്തുകൊടുക്കുന്നവനുമാകുന്നു.

فَأُوْلَٰٓئِكَ عَسَى ٱللَّهُ أَن يَعۡفُوَ عَنۡهُمۡۚ وَكَانَ ٱللَّهُ عَفُوًّا غَفُورٗا ۝٩٩
100

ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിയുകയാണെങ്കില്‍ അവന്‍ ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലതയും കണ്ടെത്തുന്നതാണ്. വല്ലവനും സ്വഭവനം വിട്ട് അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിങ്കലേക്കും പുറപ്പെട്ടുപോകുകയും പിന്നെ വഴിക്കുവെച്ച് മരണം പ്രാപിക്കുകയും ചെയ്താല്‍ നിശ്ചയമായും അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടുകഴിഞ്ഞു. അല്ലാഹു വളരെ അധികം പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

۞ وَمَن يُهَاجِرۡ فِي سَبِيلِ ٱللَّهِ يَجِدۡ فِي ٱلۡأَرۡضِ مُرَٰغَمٗا كَثِيرٗا وَسَعَةٗۚ وَمَن يَخۡرُجۡ مِنۢ بَيۡتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدۡرِكۡهُ ٱلۡمَوۡتُ فَقَدۡ وَقَعَ أَجۡرُهُۥ عَلَى ٱللَّهِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ۝١٠٠
101

നാടുകളില്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളെ സത്യനിഷേധികള്‍ ദ്രോഹിക്കുമെന്ന് ഭയപ്പെടുന്നപക്ഷം നമസ്‌കാരത്തില്‍ നിന്ന് ചുരുക്കുന്നതിന് വിരോധമില്ല. നിശ്ചയമായും അവിശ്വാസികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.

وَإِذَا ضَرَبۡتُمۡ فِي ٱلۡأَرۡضِ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَقۡصُرُواْ مِنَ ٱلصَّلَوٰةِ إِنۡ خِفۡتُمۡ أَن يَفۡتِنَكُمُ ٱلَّذِينَ كَفَرُوٓاْۚ إِنَّ ٱلۡكَٰفِرِينَ كَانُواْ لَكُمۡ عَدُوّٗا مُّبِينٗا ۝١٠١
102

താങ്കള്‍ സ്വഹാബികളൊന്നിച്ചുണ്ടായിരിക്കുകയും അവര്‍ക്ക് (ഇമാമായി) നമസ്‌കാരം നടത്തുകയും ചെയ്യുന്നതായാല്‍ അവരില്‍ ഒരു വിഭാഗം താങ്കളുടെ കൂടെ നിന്ന് നമസ്‌കരിക്കട്ടെ. അവരുടെ ആയുധങ്ങള്‍ കൈവശംതന്നെ ഉണ്ടായിരിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നമസ്‌കരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിന്നിലേക്ക് മാറുകയും നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് താങ്കളുടെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ. അവരും ശരിക്ക് ജാഗ്രത പാലിക്കുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തുകൊള്ളട്ടെ. സ്വന്തം ആയുധങ്ങളും സാധനങ്ങളും സംബന്ധിച്ച് നിങ്ങള്‍ അശ്രദ്ധരായിപ്പോകുകയും അപ്പോള്‍ നിങ്ങളുടെ നേരെ പെട്ടെന്നൊരാക്രമണം നടത്തുകയും ചെയ്യുവാന്‍ സത്യനിഷേധികള്‍ ആഗ്രഹിക്കുന്നുണ്ട്. (അതുകൊണ്ട് നിതാന്ത ജാഗ്രത പുലര്‍ത്തുക!) നിങ്ങള്‍ മഴ മൂലം വിഷമിക്കുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് വിരോധമില്ല. അപ്പോഴും ശരിക്കും ജാകരൂഗരായിരിക്കണം. നിശ്ചയമായും അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.

وَإِذَا كُنتَ فِيهِمۡ فَأَقَمۡتَ لَهُمُ ٱلصَّلَوٰةَ فَلۡتَقُمۡ طَآئِفَةٞ مِّنۡهُم مَّعَكَ وَلۡيَأۡخُذُوٓاْ أَسۡلِحَتَهُمۡۖ فَإِذَا سَجَدُواْ فَلۡيَكُونُواْ مِن وَرَآئِكُمۡ وَلۡتَأۡتِ طَآئِفَةٌ أُخۡرَىٰ لَمۡ يُصَلُّواْ فَلۡيُصَلُّواْ مَعَكَ وَلۡيَأۡخُذُواْ حِذۡرَهُمۡ وَأَسۡلِحَتَهُمۡۗ وَدَّ ٱلَّذِينَ كَفَرُواْ لَوۡ تَغۡفُلُونَ عَنۡ أَسۡلِحَتِكُمۡ وَأَمۡتِعَتِكُمۡ فَيَمِيلُونَ عَلَيۡكُم مَّيۡلَةٗ وَٰحِدَةٗۚ وَلَا جُنَاحَ عَلَيۡكُمۡ إِن كَانَ بِكُمۡ أَذٗى مِّن مَّطَرٍ أَوۡ كُنتُم مَّرۡضَىٰٓ أَن تَضَعُوٓاْ أَسۡلِحَتَكُمۡۖ وَخُذُواْ حِذۡرَكُمۡۗ إِنَّ ٱللَّهَ أَعَدَّ لِلۡكَٰفِرِينَ عَذَابٗا مُّهِينٗا ۝١٠٢
103

അങ്ങനെ നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിന്നവരും ഇരുന്നവരും കിടന്നവരുമായി (എല്ലാ സമയങ്ങളിലും) അല്ലാഹുവിനെ സ്മരിക്കുക. എന്നിട്ട് സമാധാനനില പ്രാപിച്ചാല്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുക. നിശ്ചയമായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയനിര്‍ണിതമായ ഒരു നിര്‍ബന്ധ കര്‍മമാകുന്നു.

فَإِذَا قَضَيۡتُمُ ٱلصَّلَوٰةَ فَٱذۡكُرُواْ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِكُمۡۚ فَإِذَا ٱطۡمَأۡنَنتُمۡ فَأَقِيمُواْ ٱلصَّلَوٰةَۚ إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا ۝١٠٣
104

ശത്രുസമൂഹത്തെ തേടിപ്പോകുന്നതില്‍ നിങ്ങള്‍ ഭീരുക്കളാകരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നതുപോലെ അവരും വേദന അനുഭവിക്കുക തന്നെ ചെയ്യുന്നുണ്ട്. അവര്‍ ആശിക്കാത്ത നേട്ടങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ ആശിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

وَلَا تَهِنُواْ فِي ٱبۡتِغَآءِ ٱلۡقَوۡمِۖ إِن تَكُونُواْ تَأۡلَمُونَ فَإِنَّهُمۡ يَأۡلَمُونَ كَمَا تَأۡلَمُونَۖ وَتَرۡجُونَ مِنَ ٱللَّهِ مَا لَا يَرۡجُونَۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ۝١٠٤
105

നിശ്ചയമായും നാം താങ്കള്‍ക്ക് സത്യസമേതം ഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കേണ്ടതിനുവേണ്ടി. അതിനാല്‍ താങ്കള്‍ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്ന ആളാവരുത്.

إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ لِتَحۡكُمَ بَيۡنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُۚ وَلَا تَكُن لِّلۡخَآئِنِينَ خَصِيمٗا ۝١٠٥
106

താങ്കള്‍ അല്ലാഹുവിനോട് പൊറുക്കലിനപേക്ഷിക്കുക. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

وَٱسۡتَغۡفِرِ ٱللَّهَۖ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا ۝١٠٦
107

ആത്മവഞ്ചന ചെയ്യുന്നവര്‍ക്കുവേണ്ടി താങ്കള്‍ തര്‍ക്കിക്കരുത്. കടുത്ത വഞ്ചകനും മഹാപാപിയുമായവനെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല.

وَلَا تُجَٰدِلۡ عَنِ ٱلَّذِينَ يَخۡتَانُونَ أَنفُسَهُمۡۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمٗا ۝١٠٧
108

അവര്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചുകളയുന്നു; എന്നാല്‍ അല്ലാഹുവില്‍ നിന്ന് ഒളിച്ചുകളയുന്നില്ല. അവന്‍ തൃപ്തിപ്പെടാത്ത വര്‍ത്തമാനത്തിന് അവര്‍ രാത്രി ഗൂഢമായി പരിപാടിയിടുമ്പോള്‍ അവരോടുകൂടെത്തന്നെ അവനുണ്ട്. എവരുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും അല്ലാഹു തികച്ചും അറിവുള്ളവനാകുന്നു.

يَسۡتَخۡفُونَ مِنَ ٱلنَّاسِ وَلَا يَسۡتَخۡفُونَ مِنَ ٱللَّهِ وَهُوَ مَعَهُمۡ إِذۡ يُبَيِّتُونَ مَا لَا يَرۡضَىٰ مِنَ ٱلۡقَوۡلِۚ وَكَانَ ٱللَّهُ بِمَا يَعۡمَلُونَ مُحِيطًا ۝١٠٨
109

ഓ കൂട്ടരേ, നിങ്ങള്‍ ഇഹലോകജീവിതത്തില്‍ അവര്‍ക്കുവേണ്ടി തര്‍ക്കിച്ചു. എന്നാല്‍ അന്ത്യനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് ആരാണ് തര്‍ക്കിക്കുക? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കുന്നവനായി ആരാണ് അന്നുണ്ടാവുക?

هَٰٓأَنتُمۡ هَٰٓؤُلَآءِ جَٰدَلۡتُمۡ عَنۡهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا فَمَن يُجَٰدِلُ ٱللَّهَ عَنۡهُمۡ يَوۡمَ ٱلۡقِيَٰمَةِ أَم مَّن يَكُونُ عَلَيۡهِمۡ وَكِيلٗا ۝١٠٩
110

വല്ലവനും ഒരു ചെറിയ തെറ്റ് ചെയ്യുകയോ ഒരു വലിയ പാപം മൂലം തന്നെത്താന്‍ ദ്രോഹിക്കുകയോ ചെയ്യുകയും എന്നിട്ട് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നപക്ഷം അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണെന്ന് അവന് അനുഭവപ്പെടുന്നതാണ്.

وَمَن يَعۡمَلۡ سُوٓءًا أَوۡ يَظۡلِمۡ نَفۡسَهُۥ ثُمَّ يَسۡتَغۡفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورٗا رَّحِيمٗا ۝١١٠
111

ആരെങ്കിലും വല്ല കുറ്റവും ചെയ്യുകയാണെങ്കില്‍ അത് തനിക്ക് ദോഷമായിട്ടുതന്നെയാണ് അവന്‍ ചെയ്യുന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിപൂര്‍വം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

وَمَن يَكۡسِبۡ إِثۡمٗا فَإِنَّمَا يَكۡسِبُهُۥ عَلَىٰ نَفۡسِهِۦۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ۝١١١
112

വല്ലവനും ഒരു ചെറിയ കുറ്റമോ ഒരു വലിയ കുറ്റമോ ചെയ്യുകയും എന്നിട്ട് അതൊരു നിരപരാധിയുടെ പേരില്‍ ചുമത്തുകയും ചെയ്താല്‍ നിശ്ചയമായും അവന്‍ ഒരു കള്ള ആരോപണവും പ്രത്യക്ഷമായ കുറ്റവും ചുമന്നുകഴിഞ്ഞു.

وَمَن يَكۡسِبۡ خَطِيٓـَٔةً أَوۡ إِثۡمٗا ثُمَّ يَرۡمِ بِهِۦ بَرِيٓـٔٗا فَقَدِ ٱحۡتَمَلَ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا ۝١١٢
113

അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ലഭിച്ചിരുന്നില്ലെങ്കില്‍ താങ്കളെ അവരില്‍ ഒരു വിഭാഗമാളുകള്‍ (സത്യസമേതം വിധി പറയുന്നതില്‍ നിന്ന്) വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുമായിരുന്നു. എന്നാല്‍ തങ്ങളെത്തന്നെയല്ലാതെ മറ്റാരെയും അവര്‍ വഴിതെറ്റിക്കുന്നില്ല. താങ്കള്‍ക്ക് ഒരു ദോഷവും അവര്‍ വരുത്തിവെക്കുന്നതുമല്ല. അല്ലാഹു താങ്കള്‍ക്ക് ഖുര്‍ആനും അതിലുള്ള തത്ത്വവും ഇറക്കിത്തരികയും താങ്കള്‍ അറിഞ്ഞിട്ടില്ലാത്തത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. താങ്കള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹം മഹത്തരമാണ്.

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكَ وَرَحۡمَتُهُۥ لَهَمَّت طَّآئِفَةٞ مِّنۡهُمۡ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡۖ وَمَا يَضُرُّونَكَ مِن شَيۡءٖۚ وَأَنزَلَ ٱللَّهُ عَلَيۡكَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَعَلَّمَكَ مَا لَمۡ تَكُن تَعۡلَمُۚ وَكَانَ فَضۡلُ ٱللَّهِ عَلَيۡكَ عَظِيمٗا ۝١١٣
114

അവരുടെ മിക്ക രഹസ്യാലോചനകളിലും ഒരു നന്മയുമില്ല. എന്നാല്‍ ഒരു ധര്‍മം ചെയ്യുവാനോ മറ്റു വല്ല നന്മയും പ്രവര്‍ത്തിക്കുവാനോ ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കുവാനോ ഉപദേശിക്കുന്നവന്‍ (അവന്റെ രഹസ്യാലോചന) ഇതില്‍ പെടുകയില്ല. അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് വല്ലവനും അത് ചെയ്താല്‍ അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.

۞ لَّا خَيۡرَ فِي كَثِيرٖ مِّن نَّجۡوَىٰهُمۡ إِلَّا مَنۡ أَمَرَ بِصَدَقَةٍ أَوۡ مَعۡرُوفٍ أَوۡ إِصۡلَٰحِۭ بَيۡنَ ٱلنَّاسِۚ وَمَن يَفۡعَلۡ ذَٰلِكَ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ فَسَوۡفَ نُؤۡتِيهِ أَجۡرًا عَظِيمٗا ۝١١٤
115

തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞിട്ടും വല്ലവനും അല്ലാഹുവിന്റെ റസൂലുമായി ഭിന്നിച്ച് നില്‍ക്കുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്തതിനെ പിന്‍പറ്റുകയും ചെയ്യുന്നതായാല്‍ അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് നാം അവനെ തിരിക്കും; അവസാനം അവനെ നാം നരകത്തിലിട്ട് കത്തിക്കുകയും ചെയ്യും. അത് എത്ര ദുഷിച്ച സങ്കേതം!

وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُ ٱلۡهُدَىٰ وَيَتَّبِعۡ غَيۡرَ سَبِيلِ ٱلۡمُؤۡمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصۡلِهِۦ جَهَنَّمَۖ وَسَآءَتۡ مَصِيرًا ۝١١٥
116

നിശ്ചയമായും തനിക്ക് പങ്കുകാരെ സ്ഥാപിക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവിന് പങ്കുകാരെ സ്ഥാപിച്ചാല്‍ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് വളരെ ദൂരം പിഴച്ചുപോവുക തന്നെ ചെയ്തു.

إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُۚ وَمَن يُشۡرِكۡ بِٱللَّهِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا ۝١١٦
117

അല്ലാഹുവിനെ വിട്ട് ചില പെണ്ണുങ്ങളോടല്ലാതെ അവര്‍ പ്രാര്‍ഥിക്കുന്നില്ല. അനുസരണക്കേട് കാണിക്കുന്ന പിശാചിനോടല്ലാതെയും അവര്‍ പ്രാര്‍ഥിക്കുന്നില്ല.

إِن يَدۡعُونَ مِن دُونِهِۦٓ إِلَّآ إِنَٰثٗا وَإِن يَدۡعُونَ إِلَّا شَيۡطَٰنٗا مَّرِيدٗا ۝١١٧
118

അവനെ അല്ലാഹു ശപിച്ചിരിക്കുന്നു. നിന്റെ അടിമകളില്‍ നിന്ന് നിശ്ചിതമായ ഒരംശം ഞാന്‍ സ്വാധീനമാക്കുകതന്നെ ചെയ്യും എന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.

لَّعَنَهُ ٱللَّهُۘ وَقَالَ لَأَتَّخِذَنَّ مِنۡ عِبَادِكَ نَصِيبٗا مَّفۡرُوضٗا ۝١١٨
119

നിശ്ചയമായും ഞാന്‍ അവരെ സത്യത്തില്‍ നിന്ന് തെറ്റിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാന്‍ അവരോട് കല്‍പിക്കും, അപ്പോള്‍ നാല്‍ക്കാലികളുടെ കാതുകളെ അവര്‍ കീറും. ഞാന്‍ അവരോട് ശാസിക്കും, അപ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അവര്‍ ഭേദപ്പെടുത്തും (എന്നെല്ലാം പിശാച് പറഞ്ഞിട്ടുണ്ട്). വല്ലവനും അല്ലാഹുവിനെ വിട്ട് പിശാചിനെ രക്ഷാധികാരിയാക്കിയാല്‍ അവന് വ്യക്തമായ നഷ്ടം സംഭവിച്ചുകഴിഞ്ഞു, തീര്‍ച്ച.

وَلَأُضِلَّنَّهُمۡ وَلَأُمَنِّيَنَّهُمۡ وَلَأٓمُرَنَّهُمۡ فَلَيُبَتِّكُنَّ ءَاذَانَ ٱلۡأَنۡعَٰمِ وَلَأٓمُرَنَّهُمۡ فَلَيُغَيِّرُنَّ خَلۡقَ ٱللَّهِۚ وَمَن يَتَّخِذِ ٱلشَّيۡطَٰنَ وَلِيّٗا مِّن دُونِ ٱللَّهِ فَقَدۡ خَسِرَ خُسۡرَانٗا مُّبِينٗا ۝١١٩
120

അവന്‍ അവരോട് വാഗ്ദാനം ചെയ്യുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാണ്.

يَعِدُهُمۡ وَيُمَنِّيهِمۡۖ وَمَا يَعِدُهُمُ ٱلشَّيۡطَٰنُ إِلَّا غُرُورًا ۝١٢٠
121

അവരുടെ സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരു സ്ഥലവും അവര്‍ കാണുന്നതല്ല.

أُوْلَٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُ وَلَا يَجِدُونَ عَنۡهَا مَحِيصٗا ۝١٢١
122

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ ചില സ്വര്‍ഗങ്ങളില്‍ നാം പ്രവേശിപ്പിക്കുന്നതാണ്. അവയുടെ അടിഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവിടെ അവര്‍ ശാശ്വതമായി താമസിക്കുന്നവരാണ്. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവിനെക്കാള്‍ വാക്കില്‍ സത്യസന്ധതയുള്ളവന്‍ ആരാണുള്ളത്!

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَنُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ وَعۡدَ ٱللَّهِ حَقّٗاۚ وَمَنۡ أَصۡدَقُ مِنَ ٱللَّهِ قِيلٗا ۝١٢٢
123

ആ വാഗ്ദത്തപ്രതിഫലം നിങ്ങളുടെ വ്യാമോഹങ്ങളും വേദക്കാരുടെ വ്യാമോഹങ്ങളും അനുസരിച്ച് ലഭിക്കുന്നതല്ല. തിന്മ ആര് പ്രവര്‍ത്തിച്ചാലും അതനുസരിച്ചുള്ള പ്രതിഫലം അവന് ലഭിക്കും. അല്ലാഹുവിനെ കൂടാതെ യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവന്‍ കണ്ടെത്തുന്നതല്ല.

لَّيۡسَ بِأَمَانِيِّكُمۡ وَلَآ أَمَانِيِّ أَهۡلِ ٱلۡكِتَٰبِۗ مَن يَعۡمَلۡ سُوٓءٗا يُجۡزَ بِهِۦ وَلَا يَجِدۡ لَهُۥ مِن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا ۝١٢٣
124

സത്യവിശ്വാസിയായിക്കൊണ്ട് വല്ലവനും സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചാല്‍-അത് പുരുഷനോ സ്ത്രീയോ ആരാവട്ടെ-അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല.

وَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ نَقِيرٗا ۝١٢٤
125

സുകൃതം ചെയ്യുന്നവനായിക്കൊണ്ട് തന്റെ ദേഹത്തെ അല്ലാഹുവിന് പരിപൂര്‍ണമായി കീഴ്‌പ്പെടുത്തുകയും സത്യത്തില്‍ ഉറച്ചുനിന്ന ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്യുന്നവനെക്കാള്‍ ഉത്തമമതസ്ഥനായി ആരാണുള്ളത്? ഇബ്‌റാഹീം നബിയെ അല്ലാഹു ഉറ്റ സ്‌നേഹിതനായി സ്വീകരിച്ചിട്ടുണ്ട്.

وَمَنۡ أَحۡسَنُ دِينٗا مِّمَّنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ وَٱتَّبَعَ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۗ وَٱتَّخَذَ ٱللَّهُ إِبۡرَٰهِيمَ خَلِيلٗا ۝١٢٥
126

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹു(വിന്റെ അറിവും ശക്തിയും) സര്‍വ സാധനങ്ങളെയും വലയം ചെയ്തിരിക്കുന്നു.

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٖ مُّحِيطٗا ۝١٢٦
127

സ്ത്രീകളെ സംബന്ധിച്ച് അവര്‍ താങ്കളോട് വിധി ആവശ്യപ്പെടുന്നു. പറയുക: അല്ലാഹു അവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് വിധി നല്‍കുന്നുണ്ട്. കല്‍പിക്കപ്പെട്ടത് നിങ്ങള്‍ കൊടുത്തിട്ടില്ലാത്തവരും വിവാഹം ചെയ്യുവാന്‍ നിങ്ങളാഗ്രഹിക്കുന്നവരും ആയ അനാഥബാലികമാരെയും ബലഹീനരായ കുട്ടികളെയും സംബന്ധിച്ച് ഖുര്‍ആനില്‍ നിങ്ങള്‍ക്കോതിത്തരുന്ന ആയത്തുകളും നിങ്ങള്‍ക്ക് വിധി നല്‍കുന്നുണ്ട്-അനാഥക്കുട്ടികളോട് നീതിപാലിക്കണമെന്ന് അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. നിങ്ങള്‍ വല്ല നന്മയും ചെയ്യുന്നുവെങ്കില്‍ നിശ്ചയമായും അല്ലാഹു അത് നല്ലവണ്ണം അറിയുന്നവനാണ്.

وَيَسۡتَفۡتُونَكَ فِي ٱلنِّسَآءِۖ قُلِ ٱللَّهُ يُفۡتِيكُمۡ فِيهِنَّ وَمَا يُتۡلَىٰ عَلَيۡكُمۡ فِي ٱلۡكِتَٰبِ فِي يَتَٰمَى ٱلنِّسَآءِ ٱلَّٰتِي لَا تُؤۡتُونَهُنَّ مَا كُتِبَ لَهُنَّ وَتَرۡغَبُونَ أَن تَنكِحُوهُنَّ وَٱلۡمُسۡتَضۡعَفِينَ مِنَ ٱلۡوِلۡدَٰنِ وَأَن تَقُومُواْ لِلۡيَتَٰمَىٰ بِٱلۡقِسۡطِۚ وَمَا تَفۡعَلُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمٗا ۝١٢٧
128

സ്വന്തം ഭര്‍ത്താവ് തന്നോട് പിണങ്ങുമെന്നോ തന്നെ അവഗണിക്കുമെന്നോ ഒരു സ്ത്രീ ഭയപ്പെട്ടാല്‍ അവര്‍ രണ്ടുപേരും കൂടി തങ്ങള്‍ക്കിടയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റം ഒന്നുമില്ല. യോജിപ്പ് നല്ലതാണ്. പിശുക്ക് മനുഷ്യാത്മാക്കളില്‍ നിന്ന് വിട്ടുപോകാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ (സ്ത്രീകളോട്) നല്ല നിലക്ക് വര്‍ത്തിക്കുകയും (അവരെ വിഷമിപ്പിക്കുന്നത്) സൂക്ഷിക്കുകയും ചെയ്താല്‍ (അതെത്ര നന്ന്!) നിശ്ചയമായും നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

وَإِنِ ٱمۡرَأَةٌ خَافَتۡ مِنۢ بَعۡلِهَا نُشُوزًا أَوۡ إِعۡرَاضٗا فَلَا جُنَاحَ عَلَيۡهِمَآ أَن يُصۡلِحَا بَيۡنَهُمَا صُلۡحٗاۚ وَٱلصُّلۡحُ خَيۡرٞۗ وَأُحۡضِرَتِ ٱلۡأَنفُسُ ٱلشُّحَّۚ وَإِن تُحۡسِنُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا ۝١٢٨
129

എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ സമത്വം പാലിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നതല്ല. അതുകൊണ്ട് (ഒരു ഭാര്യയിലേക്ക്) നിങ്ങള്‍ മുഴുവനുമായി ചായുകയും അങ്ങനെ മറ്റവളെ കെട്ടിയിടപ്പെട്ടവളെപ്പോലെ ഉപേക്ഷിക്കുകയും ചെയ്യരുത്. നിങ്ങള്‍ (ഭാര്യമാരോടുള്ള പെരുമാറ്റം) നന്നാക്കുകയും അനീതി സൂക്ഷിക്കുകയും ചെയ്താല്‍, നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

وَلَن تَسۡتَطِيعُوٓاْ أَن تَعۡدِلُواْ بَيۡنَ ٱلنِّسَآءِ وَلَوۡ حَرَصۡتُمۡۖ فَلَا تَمِيلُواْ كُلَّ ٱلۡمَيۡلِ فَتَذَرُوهَا كَٱلۡمُعَلَّقَةِۚ وَإِن تُصۡلِحُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا ۝١٢٩
130

ഇനി അവര്‍ രണ്ടുപേരും വേര്‍ പിരിയുന്ന പക്ഷം, അല്ലാഹു തന്റെ വിശാലമായ ഔദാര്യം മൂലം അവരില്‍ ഓരോരുത്തരെയും സ്വാശ്രയരാക്കുന്നതാണ്. അല്ലാഹു വിശാലമായ ഔദാര്യമുള്ളവനും യുക്തിപൂര്‍വം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

وَإِن يَتَفَرَّقَا يُغۡنِ ٱللَّهُ كُلّٗا مِّن سَعَتِهِۦۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمٗا ۝١٣٠
131

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരോടും നിങ്ങളോടും നിശ്ചയമായും നാം കല്‍പിച്ചിട്ടുണ്ട്. നിങ്ങള്‍ അവന്റെ കല്‍പനയെ നിഷേധിക്കുന്നപക്ഷം (അവന്റെ പദവിക്ക് ഒരു കോട്ടവും തട്ടുന്നതല്ല. കാരണം) ആകാശഭൂമികളിലുള്ളതെല്ലാം അവനു മാത്രമുള്ളത് തന്നെയാണ്. അല്ലാഹു പരാശ്രയരഹിതനും സ്തുത്യര്‍ഹനുമാകുന്നു.

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَلَقَدۡ وَصَّيۡنَا ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَإِيَّاكُمۡ أَنِ ٱتَّقُواْ ٱللَّهَۚ وَإِن تَكۡفُرُواْ فَإِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَانَ ٱللَّهُ غَنِيًّا حَمِيدٗا ۝١٣١
132

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അതിന് അല്ലാഹുതന്നെ മതിയായ സാക്ഷിയാകുന്നു.

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَفَىٰ بِٱللَّهِ وَكِيلًا ۝١٣٢
133

മനുഷ്യരേ, (നിങ്ങള്‍ അല്ലാഹുവിനെ ധിക്കരിക്കുന്ന പക്ഷം) അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ (ഇന്നുള്ള സ്ഥാനത്തുനിന്ന്) നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും (തല്‍സ്ഥാനത്ത്) മറ്റൊരു ജനതയെ കൊണ്ടുവരികയും ചെയ്യും. അല്ലാഹു അതിന് തികച്ചും കഴിവുള്ളവനാണ്.

إِن يَشَأۡ يُذۡهِبۡكُمۡ أَيُّهَا ٱلنَّاسُ وَيَأۡتِ بِـَٔاخَرِينَۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرٗا ۝١٣٣
134

വല്ലവനും ഇഹലോക പ്രതിഫലം ഉദ്ദേശിക്കുന്നുവെങ്കില്‍, ഇഹലോകത്തെയും പരലോകത്തെയും പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും സര്‍വതും കാണുന്നവനുമാകുന്നു.

مَّن كَانَ يُرِيدُ ثَوَابَ ٱلدُّنۡيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَكَانَ ٱللَّهُ سَمِيعَۢا بَصِيرٗا ۝١٣٤
135

സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നിഷ്‌കൃഷ്ടമായി പാലിക്കുകയും അല്ലാഹുവിനുവേണ്ടി സാക്ഷി പറയുന്നവരായിരിക്കുകയും ചെയ്യുക. ആ സാക്ഷ്യം നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ, അടുത്ത കുടുംബങ്ങള്‍ക്കോ, ദോഷകരമായിട്ടുള്ളതായാലും ശരി. അവന്‍ ഒരു ധനികനോ ദരിദ്രനോ ആരാണെങ്കിലും (അതൊന്നും നിങ്ങള്‍ നോക്കേണ്ടതില്ല). അല്ലാഹുവാണ് അവരിരുവരോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍. അതുകൊണ്ട് നീതി പാലിക്കാതിരുന്ന് തന്നിഷ്ടത്തെ നിങ്ങള്‍ പിന്‍പറ്റരുത്. (സാക്ഷി പറയുമ്പോള്‍) നാവിനെ വളച്ചുതിരിക്കുകയോ സാക്ഷി പറയുന്നതില്‍ നിന്ന് പിന്തിരിഞ്ഞുകളയുകയോ ചെയ്യുന്ന പക്ഷം, നിശ്ചയമായും അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. (അതിന്റെ ശിക്ഷ നിങ്ങള്‍ക്ക് ലഭിക്കും.)

۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّٰمِينَ بِٱلۡقِسۡطِ شُهَدَآءَ لِلَّهِ وَلَوۡ عَلَىٰٓ أَنفُسِكُمۡ أَوِ ٱلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَۚ إِن يَكُنۡ غَنِيًّا أَوۡ فَقِيرٗا فَٱللَّهُ أَوۡلَىٰ بِهِمَاۖ فَلَا تَتَّبِعُواْ ٱلۡهَوَىٰٓ أَن تَعۡدِلُواْۚ وَإِن تَلۡوُۥٓاْ أَوۡ تُعۡرِضُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا ۝١٣٥
136

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും തിരുമേനിക്ക് അവന്‍ ഇറക്കിക്കൊടുത്ത കിതാബിലും അതിനുമുമ്പ് ഇറക്കിയ കിതാബുകളിലും വിശ്വസിക്കുക. വല്ലവനും അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും അവിശ്വസിച്ചാല്‍ നിശ്ചയമായും അവന്‍ വഴിപിഴച്ച് സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നുപോയി.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِي نَزَّلَ عَلَىٰ رَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِيٓ أَنزَلَ مِن قَبۡلُۚ وَمَن يَكۡفُرۡ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلۡيَوۡمِ ٱلۡأٓخِرِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا ۝١٣٦
137

വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും വീണ്ടും വിശ്വസിക്കുകയും പിന്നെയും നിഷേധിക്കുകയും പിന്നെ നിഷേധം വര്‍ധിപ്പിക്കുകയും ചെയ്തവര്‍, അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല. അവരെ നേരായ മാര്‍ഗത്തില്‍ അവന്‍ ചേര്‍ത്തിക്കൊടുക്കുന്നതുമല്ല.

إِنَّ ٱلَّذِينَ ءَامَنُواْ ثُمَّ كَفَرُواْ ثُمَّ ءَامَنُواْ ثُمَّ كَفَرُواْ ثُمَّ ٱزۡدَادُواْ كُفۡرٗا لَّمۡ يَكُنِ ٱللَّهُ لِيَغۡفِرَ لَهُمۡ وَلَا لِيَهۡدِيَهُمۡ سَبِيلَۢا ۝١٣٧
138

കപടവിശ്വാസികള്‍ക്ക് നിശ്ചയമായും വേദനാജനകമായ ശിക്ഷയുണ്ടെന്നുള്ള സന്തോഷവാര്‍ത്ത അവരെ അറിയിക്കുക.

بَشِّرِ ٱلۡمُنَٰفِقِينَ بِأَنَّ لَهُمۡ عَذَابًا أَلِيمًا ۝١٣٨
139

അവര്‍ സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ മിത്രങ്ങളായി സ്വീകരിക്കുന്നവരാണ്. അവര്‍ ആ സത്യനിഷേധികളുടെ അടുക്കല്‍ അന്തസ്സ് നേടാമെന്നാശിക്കുന്നുണ്ടോ? എന്നാല്‍ നിശ്ചയമായും അന്തസ്സ് മുഴുവനും അല്ലാഹുവിനുള്ളതാകുന്നു.

ٱلَّذِينَ يَتَّخِذُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۚ أَيَبۡتَغُونَ عِندَهُمُ ٱلۡعِزَّةَ فَإِنَّ ٱلۡعِزَّةَ لِلَّهِ جَمِيعٗا ۝١٣٩
140

അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കപ്പെടുകയും അത് പരിഹസിക്കപ്പെടുകയും ചെയ്യുന്നതായി നിങ്ങള്‍ കേട്ടാല്‍ മറ്റൊരു വര്‍ത്തമാനത്തില്‍ അവര്‍ പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരുടെ കൂടെ ഇരിക്കരുത് എന്ന് നിങ്ങള്‍ക്ക് അല്ലാഹു ഖുര്‍ആനില്‍ ഇറക്കിത്തന്നിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ഇരിക്കുന്നപക്ഷം നിശ്ചയമായും നിങ്ങള്‍ അവരെപ്പോലെത്തന്നെയാണ്. തീര്‍ച്ചയായും അല്ലാഹു കപടവിശ്വാസികളെയും അവിശ്വാസികളെയുമെല്ലാം നരകത്തില്‍ ഒന്നായി ഒരുമിച്ചുകൂട്ടുന്നവനാകുന്നു.

وَقَدۡ نَزَّلَ عَلَيۡكُمۡ فِي ٱلۡكِتَٰبِ أَنۡ إِذَا سَمِعۡتُمۡ ءَايَٰتِ ٱللَّهِ يُكۡفَرُ بِهَا وَيُسۡتَهۡزَأُ بِهَا فَلَا تَقۡعُدُواْ مَعَهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦٓ إِنَّكُمۡ إِذٗا مِّثۡلُهُمۡۗ إِنَّ ٱللَّهَ جَامِعُ ٱلۡمُنَٰفِقِينَ وَٱلۡكَٰفِرِينَ فِي جَهَنَّمَ جَمِيعًا ۝١٤٠
141

അവര്‍ നിങ്ങള്‍ക്ക് നാശം നേരിടുന്നത് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് വല്ല വിജയവും നിങ്ങള്‍ക്ക് സിദ്ധിച്ചാല്‍, ഞങ്ങളും നിങ്ങളുടെ കൂടെ ആയിരുന്നില്ലേ എന്നവര്‍ ചോദിക്കും. ഇനി, അവിശ്വാസികള്‍ക്ക് (വിജയത്തിന്റെ) വല്ല അംശവും ലഭിച്ചാല്‍, ഞങ്ങള്‍ നിങ്ങളെ (രഹസ്യമായി) സഹായിക്കുകയും മുസ്‌ലിംകളില്‍ നിന്ന് രക്ഷിക്കുകയും ചെയ്തില്ലേ എന്ന് അവിശ്വാസികളോട് അവര്‍ ചോദിക്കും. എന്നാല്‍ പുനരുത്ഥാനദിനം നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്. സത്യവിശ്വാസികള്‍ക്കെതിരായി അവിശ്വാസികള്‍ക്ക് അല്ലാഹു വഴി തുറന്നുകൊടുക്കുന്നതേയല്ല.

ٱلَّذِينَ يَتَرَبَّصُونَ بِكُمۡ فَإِن كَانَ لَكُمۡ فَتۡحٞ مِّنَ ٱللَّهِ قَالُوٓاْ أَلَمۡ نَكُن مَّعَكُمۡ وَإِن كَانَ لِلۡكَٰفِرِينَ نَصِيبٞ قَالُوٓاْ أَلَمۡ نَسۡتَحۡوِذۡ عَلَيۡكُمۡ وَنَمۡنَعۡكُم مِّنَ ٱلۡمُؤۡمِنِينَۚ فَٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِۚ وَلَن يَجۡعَلَ ٱللَّهُ لِلۡكَٰفِرِينَ عَلَى ٱلۡمُؤۡمِنِينَ سَبِيلًا ۝١٤١
142

കപടവിശ്വാസികള്‍ (സ്വധാരണയനുസരിച്ച്) അല്ലാഹുവിനെ വഞ്ചിക്കുകയാണ്. അല്ലാഹു അവരുടെ വഞ്ചനക്ക് പ്രതിഫലം നല്‍കുന്നവനാകുന്നു. അവര്‍ നമസ്‌കാരത്തിന് എഴുന്നേല്‍ക്കുമ്പോള്‍ മടിയന്മാരായി എഴുന്നേല്‍ക്കും. അവര്‍ ജനങ്ങളെ കാണിക്കും. അല്‍പമല്ലാതെ അല്ലാഹുവിനെ അവര്‍ സ്മരിക്കുന്നതല്ല.

إِنَّ ٱلۡمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمۡ وَإِذَا قَامُوٓاْ إِلَى ٱلصَّلَوٰةِ قَامُواْ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلٗا ۝١٤٢
143

ആ കക്ഷിയിലേക്കും ഈ കക്ഷിയിലേക്കും പോകാതെ അത് രണ്ടിനുമിടയില്‍ ഇടയാടി നില്‍ക്കുന്നവരായി(ക്കൊണ്ടാണ് കപടവിശ്വാസികളുടെ നില). വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ പിന്നെ അവന് സത്യത്തിലേക്ക് യാതൊരു മാര്‍ഗവും താങ്കള്‍ എത്തിക്കുകയില്ല.

مُّذَبۡذَبِينَ بَيۡنَ ذَٰلِكَ لَآ إِلَىٰ هَٰٓؤُلَآءِ وَلَآ إِلَىٰ هَٰٓؤُلَآءِۚ وَمَن يُضۡلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلٗا ۝١٤٣
144

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെ വിട്ട് അവിശ്വാസികളെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കെതിരായി അല്ലാഹുവിന് വ്യക്തമായ ലക്ഷ്യമുണ്ടാക്കിവെക്കുവാന്‍ നിങ്ങളുദ്ദേശിക്കുകയാണോ?

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۚ أَتُرِيدُونَ أَن تَجۡعَلُواْ لِلَّهِ عَلَيۡكُمۡ سُلۡطَٰنٗا مُّبِينًا ۝١٤٤
145

നിശ്ചയമായും കപടവിശ്വാസികള്‍ നരകത്തിലെ ഏറ്റവും അടിയിലെ തട്ടിലാകുന്നു. അവര്‍ക്ക് യാതൊരു സഹായിയെയും താങ്കള്‍ കാണുകയില്ല.

إِنَّ ٱلۡمُنَٰفِقِينَ فِي ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِيرًا ۝١٤٥
146

എന്നാല്‍ ഖേദിച്ചുമടങ്ങുകയും നടപടി നന്നാക്കുകയും അല്ലാഹുവിനെ ബലമായി പിടിക്കുകയും മതനടപടികളെ അവന് നിഷ്‌കളങ്കമാക്കുകയും ചെയ്തവര്‍ അതില്‍ നിന്ന് ഒഴിവാണ്. അവര്‍ സത്യവിശ്വാസികളുടെ കൂടെയാകുന്നു. സത്യവിശ്വാസികള്‍ക്ക് പിന്നീട് അല്ലാഹു മഹത്തായ പ്രതിഫലം കൊടുക്കുന്നതാണ്.

إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَٱعۡتَصَمُواْ بِٱللَّهِ وَأَخۡلَصُواْ دِينَهُمۡ لِلَّهِ فَأُوْلَٰٓئِكَ مَعَ ٱلۡمُؤۡمِنِينَۖ وَسَوۡفَ يُؤۡتِ ٱللَّهُ ٱلۡمُؤۡمِنِينَ أَجۡرًا عَظِيمٗا ۝١٤٦
147

അല്ലാഹുവിന് നന്ദി കാണിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നപക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്താണ് നേടുവാനുള്ളത്? അല്ലാഹു നിങ്ങളുടെ നന്ദി സ്വീകരിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

مَّا يَفۡعَلُ ٱللَّهُ بِعَذَابِكُمۡ إِن شَكَرۡتُمۡ وَءَامَنتُمۡۚ وَكَانَ ٱللَّهُ شَاكِرًا عَلِيمٗا ۝١٤٧
148

ആക്ഷേപകരമായ വാക്കുകള്‍ പരസ്യമാക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. പക്ഷേ, അക്രമവിധേയന്‍ അങ്ങനെയല്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും സര്‍വവും അറിയുന്നവനുമാണ്.

۞ لَّا يُحِبُّ ٱللَّهُ ٱلۡجَهۡرَ بِٱلسُّوٓءِ مِنَ ٱلۡقَوۡلِ إِلَّا مَن ظُلِمَۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا ۝١٤٨
149

നിങ്ങള്‍ വല്ല നന്മയും പരസ്യമാക്കുകയോ രഹസ്യമാക്കുകയോ ഒരു തിന്മ മാപ്പാക്കുകയോ ചെയ്താല്‍ (അതെല്ലാം വളരെ നല്ലതാണ്. എന്തുകൊണ്ടെന്നാല്‍) അല്ലാഹു വളരെ മാപ്പ് ചെയ്യുന്നവനും സര്‍വശക്തനുമാകുന്നു.

إِن تُبۡدُواْ خَيۡرًا أَوۡ تُخۡفُوهُ أَوۡ تَعۡفُواْ عَن سُوٓءٖ فَإِنَّ ٱللَّهَ كَانَ عَفُوّٗا قَدِيرًا ۝١٤٩
150

നിശ്ചയമായും അല്ലാഹുവിനെയും അവന്റെ മുര്‍സലുകളെയും നിഷേധിക്കുകയും അല്ലാഹുവിനും അവന്റെ മുര്‍സലുകള്‍ക്കുമിടയില്‍ വ്യത്യാസമുണ്ടാക്കാനുദ്ദേശിക്കുകയും 'ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' എന്ന് പറയുകയും (അങ്ങനെ) അതിനിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍.

إِنَّ ٱلَّذِينَ يَكۡفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُواْ بَيۡنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤۡمِنُ بِبَعۡضٖ وَنَكۡفُرُ بِبَعۡضٖ وَيُرِيدُونَ أَن يَتَّخِذُواْ بَيۡنَ ذَٰلِكَ سَبِيلًا ۝١٥٠
151

അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.

أُوْلَٰٓئِكَ هُمُ ٱلۡكَٰفِرُونَ حَقّٗاۚ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابٗا مُّهِينٗا ۝١٥١
152

അല്ലാഹുവിലും അവന്റെ (എല്ലാ) മുര്‍സലുകളിലും വിശ്വസിക്കുകയും (വിശ്വാസ വിഷയത്തില്‍) അവരില്‍ ആര്‍ക്കിടയിലും വ്യത്യാസം കല്‍പിക്കാതിരിക്കുകയും ചെയ്യുന്നവരാരോ, അവര്‍ക്കുള്ള പ്രതിഫലം പിന്നീട് അല്ലാഹു കൊടുക്കുന്നതാണ്. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦ وَلَمۡ يُفَرِّقُواْ بَيۡنَ أَحَدٖ مِّنۡهُمۡ أُوْلَٰٓئِكَ سَوۡفَ يُؤۡتِيهِمۡ أُجُورَهُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ۝١٥٢
153

ആകാശത്തുനിന്ന് ഒരു ഗ്രന്ഥം തങ്ങള്‍ക്ക് ഇറക്കിത്തരണമെന്ന് വേദക്കാര്‍ താങ്കളോടാവശ്യപ്പെടുന്നു. (അതില്‍ പരിതപിക്കരുത്. എന്തുകൊണ്ടെന്നാല്‍) അതിലും വലിയ സംഗതി അവര്‍ മൂസാനബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് 'അല്ലാഹുവിനെ ഞങ്ങള്‍ക്ക് പ്രത്യക്ഷമായി കാണിച്ചുതരണം' എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ തങ്ങളുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയ ശേഷം തന്നെ അവര്‍ പശുക്കുട്ടിയെ ദൈവമാക്കി വെച്ചു. എന്നിട്ടും നാം അവര്‍ക്കത് മാപ്പാക്കി. മൂസാ നബിക്ക് വ്യക്തമായ ദൃഷ്ടാന്തം നാം നല്‍കുകയും ചെയ്തു.

يَسۡـَٔلُكَ أَهۡلُ ٱلۡكِتَٰبِ أَن تُنَزِّلَ عَلَيۡهِمۡ كِتَٰبٗا مِّنَ ٱلسَّمَآءِۚ فَقَدۡ سَأَلُواْ مُوسَىٰٓ أَكۡبَرَ مِن ذَٰلِكَ فَقَالُوٓاْ أَرِنَا ٱللَّهَ جَهۡرَةٗ فَأَخَذَتۡهُمُ ٱلصَّٰعِقَةُ بِظُلۡمِهِمۡۚ ثُمَّ ٱتَّخَذُواْ ٱلۡعِجۡلَ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ فَعَفَوۡنَا عَن ذَٰلِكَۚ وَءَاتَيۡنَا مُوسَىٰ سُلۡطَٰنٗا مُّبِينٗا ۝١٥٣
154

അവരുടെ കരാര്‍ സംബന്ധിച്ച് പര്‍വതം അവര്‍ക്കു മീതെ നാം ഉയര്‍ത്തി. തല കുനിച്ചുകൊണ്ട് പട്ടണവാതില്‍ കടക്കുക എന്ന് നാം അവരോട് കല്‍പിച്ചു. ശനിയാഴ്ച ദിവസം നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുതെന്നും നാം അവരോട് ശാസിക്കുകയുണ്ടായി. പ്രബലമായ കരാര്‍ നാം അവരോട് വാങ്ങുകയും ചെയ്തു.

وَرَفَعۡنَا فَوۡقَهُمُ ٱلطُّورَ بِمِيثَٰقِهِمۡ وَقُلۡنَا لَهُمُ ٱدۡخُلُواْ ٱلۡبَابَ سُجَّدٗا وَقُلۡنَا لَهُمۡ لَا تَعۡدُواْ فِي ٱلسَّبۡتِ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا ۝١٥٤
155

അങ്ങനെ അവര്‍ ഉടമ്പടി ചെയ്ത കരാര്‍ ലംഘിക്കുകയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും അന്യായമായി പ്രവാചകന്മാരെ കൊല്ലുകയും 'ഞങ്ങളുടെ ഹൃദയങ്ങള്‍ പലതരം മൂടികള്‍ കൊണ്ട് അടക്കപ്പെട്ടിരിക്കുകയാണ്' എന്ന് പറയുകയും ചെയ്തതുനിമിത്തം (നാം അവരെ ശപിച്ചു. വാസ്തവത്തില്‍ അവരുടെ ഹൃദയങ്ങള്‍ മൂടി കൊണ്ട് അടക്കപ്പെട്ടിട്ടില്ല.) അവരുടെ സത്യനിഷേധം കാരണമായി അവയുടെ മേല്‍ അല്ലാഹു മുദ്ര വെച്ചതാണ്. അതിനാല്‍ അവരില്‍ നിന്ന് അല്‍പം പേര്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ.

فَبِمَا نَقۡضِهِم مِّيثَٰقَهُمۡ وَكُفۡرِهِم بِـَٔايَٰتِ ٱللَّهِ وَقَتۡلِهِمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَقَوۡلِهِمۡ قُلُوبُنَا غُلۡفُۢۚ بَلۡ طَبَعَ ٱللَّهُ عَلَيۡهَا بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا ۝١٥٥
156

അവര്‍ (ഈസാനബിയില്‍) അവിശ്വസിച്ചതുകൊണ്ടും മര്‍യമിന്റെ പേരില്‍ വമ്പിച്ച കള്ളം പറഞ്ഞതുകൊണ്ടും (അഭിശപ്തരായി).

وَبِكُفۡرِهِمۡ وَقَوۡلِهِمۡ عَلَىٰ مَرۡيَمَ بُهۡتَٰنًا عَظِيمٗا ۝١٥٦
157

അല്ലാഹുവിന്റെ ദൂതനായ മര്‍യമിന്റെ മകന്‍ ഈസാമസീഹിനെ നിശ്ചയമായും ഞങ്ങള്‍ കൊന്നു' എന്ന് വാദിച്ചതുകൊണ്ടും (നാം അവരെ ശപിച്ചു). വാസ്തവത്തില്‍ അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. അവര്‍ക്ക് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാതെ പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരായവര്‍ അതിനെക്കുറിച്ച് നിശ്ചയമായും സംശയത്തില്‍ തന്നെയാണിരിക്കുന്നത്. ഊഹത്തെ പിന്‍പറ്റുകയല്ലാതെ അവര്‍ക്കതിനെക്കുറിച്ച് യാതൊരു ജ്ഞാനവുമില്ല. (ഈസാ നബി ആണെന്ന്) ഉറപ്പായ നിലക്ക് അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല.

وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِيحَ عِيسَى ٱبۡنَ مَرۡيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِيهِ لَفِي شَكّٖ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ يَقِينَۢا ۝١٥٧
158

എന്നാല്‍, അല്ലാഹു തന്റെയടുക്കലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത്. അല്ലാഹു എല്ലാവരെയും വിജയിക്കുന്നവനും മഹാതന്ത്രജ്ഞനുമാകുന്നു.

بَل رَّفَعَهُ ٱللَّهُ إِلَيۡهِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ۝١٥٨
159

ഈസാനബിയുടെ മരണത്തിന്റെ മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരില്‍ ആരുമുണ്ടാകയില്ല. പുനരുത്ഥാന ദിനത്തില്‍ അവര്‍ക്കെതിരില്‍ അദ്ദേഹം സാക്ഷിയാകുന്നതുമാണ്.

وَإِن مِّنۡ أَهۡلِ ٱلۡكِتَٰبِ إِلَّا لَيُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَيَوۡمَ ٱلۡقِيَٰمَةِ يَكُونُ عَلَيۡهِمۡ شَهِيدٗا ۝١٥٩
160

ജൂതമതം സ്വീകരിച്ചവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ അധികമായി തടഞ്ഞുനിറുത്തിയതുകൊണ്ടും അനുവദിക്കപ്പെട്ടിരുന്ന പല നല്ല സാധനങ്ങളെയും അവക്ക് നാം നിഷിദ്ധമാക്കിക്കളഞ്ഞു.

فَبِظُلۡمٖ مِّنَ ٱلَّذِينَ هَادُواْ حَرَّمۡنَا عَلَيۡهِمۡ طَيِّبَٰتٍ أُحِلَّتۡ لَهُمۡ وَبِصَدِّهِمۡ عَن سَبِيلِ ٱللَّهِ كَثِيرٗا ۝١٦٠
161

അവര്‍ പലിശ വാങ്ങിയതുകൊണ്ടും-വാസ്തവത്തില്‍ അവര്‍ക്കത് നിരോധിക്കപ്പെട്ടതാണ്-ജനങ്ങളുടെ ധനം അന്യായമായി കൈവശപ്പെടുത്തി തിന്നതുകൊണ്ടും (ആണ് അവ നാം നിഷിദ്ധമാക്കിയത്). അവരിലുള്ള സത്യനിഷേധികള്‍ക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.

وَأَخۡذِهِمُ ٱلرِّبَوٰاْ وَقَدۡ نُهُواْ عَنۡهُ وَأَكۡلِهِمۡ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِۚ وَأَعۡتَدۡنَا لِلۡكَٰفِرِينَ مِنۡهُمۡ عَذَابًا أَلِيمٗا ۝١٦١
162

എന്നാല്‍ അവരില്‍ നിന്ന് വിജ്ഞാനത്തില്‍ അടിയുറച്ചവരും സത്യവിശ്വാസികളും താങ്കള്‍ക്കവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരാണ്. നമസ്‌കാരം കൃത്യമായി അനുഷ്ഠിക്കുന്നവരെ (നാം പ്രശംസിക്കുന്നു). സകാത്ത് കൊടുക്കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരും (താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും താങ്കളുടെ മുമ്പ് അവതീര്‍ണമായതിലും വിശ്വസിക്കുന്നവരാണ്). അവര്‍ക്ക് മഹത്തായ പ്രതിഫലം പിന്നീട് നാം നല്‍കുന്നതാകുന്നു.

لَّٰكِنِ ٱلرَّٰسِخُونَ فِي ٱلۡعِلۡمِ مِنۡهُمۡ وَٱلۡمُؤۡمِنُونَ يُؤۡمِنُونَ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَۚ وَٱلۡمُقِيمِينَ ٱلصَّلَوٰةَۚ وَٱلۡمُؤۡتُونَ ٱلزَّكَوٰةَ وَٱلۡمُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أُوْلَٰٓئِكَ سَنُؤۡتِيهِمۡ أَجۡرًا عَظِيمًا ۝١٦٢
163

നൂഹ് നബിക്കും അദ്ദേഹത്തിനു ശേഷമുള്ള നബിമാര്‍ക്കും നാം സന്ദേശങ്ങള്‍ നല്‍കിയതുപോലെ നിശ്ചയമായും താങ്കള്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്റെ സന്താനങ്ങള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നീ നബിമാര്‍ക്കും നാം സന്ദേശം നല്‍കിയിട്ടുണ്ട്. ദാവൂദ് നബിക്ക് നാം സബൂര്‍ നല്‍കുകയും ചെയ്തിരിക്കുന്നു.

۞ إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِۦۚ وَأَوۡحَيۡنَآ إِلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَٰرُونَ وَسُلَيۡمَٰنَۚ وَءَاتَيۡنَا دَاوُۥدَ زَبُورٗا ۝١٦٣
164

താങ്കള്‍ക്ക് ഇതിനുമുമ്പ് (ഖുര്‍ആന്‍ മുഖേന) വിവരിച്ചുതന്ന ദൂതന്മാരെയും താങ്കള്‍ക്ക് വിവരച്ചുതന്നിട്ടില്ലാത്ത മറ്റു ചില ദൂതന്മാരെയും (നാം അയച്ചിട്ടുണ്ട്). മൂസാനബിയോട് അല്ലാഹു നേരിട്ട് സംസാരിച്ചിട്ടുമുണ്ട്.

وَرُسُلٗا قَدۡ قَصَصۡنَٰهُمۡ عَلَيۡكَ مِن قَبۡلُ وَرُسُلٗا لَّمۡ نَقۡصُصۡهُمۡ عَلَيۡكَۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكۡلِيمٗا ۝١٦٤
165

അതായത് (സത്യവിശ്വാസത്തിന്റെ നേട്ടങ്ങളെക്കുറിച്ച്) സന്തോഷവാര്‍ത്ത അറിയിക്കുകയും (സത്യനിഷേധത്തിന്റെ ദുഷ്ഫലങ്ങളെപ്പറ്റി) താക്കീത് നല്‍കുകയും ചെയ്യുന്ന ദൂതന്മാരെ (നാം അയച്ചിട്ടുണ്ട്. അത്) ദൂതന്മാരുടെ ആഗമനത്തിനു ശേഷം അല്ലാഹുവിന്റെ സന്നിധിയില്‍ മനുഷ്യര്‍ എതിര്‍വാദമൊന്നും പറയുവാന്‍ ഇടവരാതിരിക്കുവാനായിട്ടാണ്. അല്ലാഹു എല്ലാവരെയും വിജയിക്കുന്നവനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.

رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ۝١٦٥
166

താങ്കള്‍ക്ക് അല്ലാഹു അവതരിപ്പിച്ചുതന്ന ഖുര്‍ആന്‍ മൂലം (പ്രവാചകത്വത്തിന്) അവന്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. അതിനെക്കുറിച്ച് ശരിയായ ജ്ഞാനത്തോടുകൂടിത്തന്നെയാണ് അവന്‍ അതിറക്കിയത്. മലക്കുകളും അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. സാക്ഷിയായി അല്ലാഹു തന്നെ തികച്ചും മതി.

لَّٰكِنِ ٱللَّهُ يَشۡهَدُ بِمَآ أَنزَلَ إِلَيۡكَۖ أَنزَلَهُۥ بِعِلۡمِهِۦۖ وَٱلۡمَلَٰٓئِكَةُ يَشۡهَدُونَۚ وَكَفَىٰ بِٱللَّهِ شَهِيدًا ۝١٦٦
167

നിശ്ചയമായും സത്യം നിഷേധിക്കുകയും അല്ലാഹുവിന്റെ വഴിയില്‍ നിന്ന് (തങ്ങളെത്തന്നെയും മറ്റുള്ളവരെയും) തടയുകയും ചെയ്യുന്നവര്‍ സത്യമാര്‍ഗത്തില്‍ നിന്ന് ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.

إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ قَدۡ ضَلُّواْ ضَلَٰلَۢا بَعِيدًا ۝١٦٧
168

നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും (മരണം വരെ അതേ നില തുടരുകയും) ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയോ രക്ഷാമാര്‍ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നതല്ല.

إِنَّ ٱلَّذِينَ كَفَرُواْ وَظَلَمُواْ لَمۡ يَكُنِ ٱللَّهُ لِيَغۡفِرَ لَهُمۡ وَلَا لِيَهۡدِيَهُمۡ طَرِيقًا ۝١٦٨
169

എന്നാല്‍ അവരെ ചേര്‍ത്തുന്നത് നരകത്തിലേക്കുള്ള മാര്‍ഗത്തിലായിരിക്കും. അതില്‍ അവര്‍ ശാശ്വതമായി താമസിക്കുന്നവരാണ്. അല്ലാഹുവിനത് എളുപ്പമുള്ള കാര്യമാകുന്നു.

إِلَّا طَرِيقَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدٗاۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا ۝١٦٩
170

ജനങ്ങളേ, നിശ്ചയമായും രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവും കൊണ്ടാണ് അവന്റെ റസൂല്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ളത്; അതുകൊണ്ട് അദ്ദേഹത്തില്‍ വിശ്വസിക്കുക. നിങ്ങള്‍ക്ക് ഗുണകരമായ കാര്യം (അനുവര്‍ത്തിക്കുകയും ചെയ്യുക). നിങ്ങള്‍ അദ്ദേഹത്തെ നിഷേധിച്ചാല്‍ (നിങ്ങള്‍ക്കുതന്നെയാണ് ദോഷം, അല്ലാഹുവിനല്ല! കാരണം) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതുതന്നെയാണ്. അല്ലാഹു സര്‍വജ്ഞനും മഹാതന്ത്രജ്ഞനുമാകുന്നു.

يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُمُ ٱلرَّسُولُ بِٱلۡحَقِّ مِن رَّبِّكُمۡ فَـَٔامِنُواْ خَيۡرٗا لَّكُمۡۚ وَإِن تَكۡفُرُواْ فَإِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ۝١٧٠
171

വേദക്കാരേ, നിങ്ങള്‍ സ്വന്തം മതത്തില്‍ അതിരുവിട്ട് പോവുകയോ അല്ലാഹുവിനെപ്പറ്റി സത്യമല്ലാത്തതെന്തെങ്കിലും പറയുകയോ ചെയ്യരുത്. മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുള്ളവരും മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിലും (ഈസാ ഉള്‍പ്പെടെയുള്ള) അവന്റെ ദൂതന്മാരിലും നിങ്ങള്‍ വിശ്വസിക്കുക. ഇലാഹ് മൂന്നെണ്ണമാണെന്നു പറയരുത്; (അത്തരം വാക്കുകളില്‍ നിന്നും മൂഢമായ വിശ്വാസത്തില്‍ നിന്നും) നിങ്ങള്‍ പിന്മാറുക. നിങ്ങള്‍ക്ക് ഉത്തമമായത് (അല്ലാഹു ഏകനാണെന്ന വിശ്വാസം) കൈക്കൊള്ളുക! ഒരേ ഒരു ഇലാഹ് മാത്രമാണല്ലാഹു. സന്താനങ്ങളുണ്ടാകുന്നതില്‍ നിന്ന് അവന്‍ എത്ര പരിശുദ്ധന്‍! ആകാശഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്. സര്‍വരെയും സംരക്ഷിക്കുവാന്‍ അല്ലാഹു തന്നെ മതി.

يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا ۝١٧١
172

താന്‍ അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് തീരെ അപമാനം കരുതുന്നില്ല. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകളും തങ്ങള്‍ അല്ലാഹുവിന്റെ അടിമകളായിരിക്കുന്നതില്‍ അപമാനം കരുതുന്നില്ല. അല്ലാഹുവിന് അങ്ങേയറ്റം കീഴ്‌പ്പെട്ടുജീവിക്കുന്നതില്‍ വല്ലവര്‍ക്കും അപമാനം തോന്നുകയും അവര്‍ അഹംഭാവം നടിക്കുകയും ചെയ്യുന്നതായാല്‍ (അവര്‍ക്ക് തക്ക ശിക്ഷ നല്‍കേണ്ടതിനായി) അവരെയെല്ലാം അല്ലാഹു അവങ്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

لَّن يَسۡتَنكِفَ ٱلۡمَسِيحُ أَن يَكُونَ عَبۡدٗا لِّلَّهِ وَلَا ٱلۡمَلَٰٓئِكَةُ ٱلۡمُقَرَّبُونَۚ وَمَن يَسۡتَنكِفۡ عَنۡ عِبَادَتِهِۦ وَيَسۡتَكۡبِرۡ فَسَيَحۡشُرُهُمۡ إِلَيۡهِ جَمِيعٗا ۝١٧٢
173

എന്നാല്‍ സത്യവിശ്വാസവും സല്‍കര്‍മങ്ങളും അവലംബിച്ചവര്‍ക്ക് അവരുടെ പ്രതിഫലം അവന്‍ പൂര്‍ത്തിയാക്കിക്കൊടുക്കുകയും അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതുല്‍ കൊടുക്കുകയും ചെയ്യും. അവന് കീഴടങ്ങി ജീവിക്കുന്നതിന് സങ്കോചവും അഹംഭാവവും നടിക്കുന്നവര്‍ക്കാകട്ടെ അവന്‍ വേദനാജനകമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് അല്ലാഹുവിനെക്കൂടാതെ ഒരു രക്ഷിക്കുന്നവനെയോ സഹായിക്കുന്നവനെയോ അവര്‍ കാണുന്നതല്ല.

فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُوَفِّيهِمۡ أُجُورَهُمۡ وَيَزِيدُهُم مِّن فَضۡلِهِۦۖ وَأَمَّا ٱلَّذِينَ ٱسۡتَنكَفُواْ وَٱسۡتَكۡبَرُواْ فَيُعَذِّبُهُمۡ عَذَابًا أَلِيمٗا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا ۝١٧٣
174

ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ലക്ഷ്യം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തിരിക്കുന്നു.

يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُم بُرۡهَٰنٞ مِّن رَّبِّكُمۡ وَأَنزَلۡنَآ إِلَيۡكُمۡ نُورٗا مُّبِينٗا ۝١٧٤
175

അതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിച്ച് അവനെ ബലമായി പിടിക്കുന്നവരെ അവന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹത്തിലും ഔദാര്യത്തിലും അവന്‍ പ്രവേശിപ്പിക്കുകയും അവങ്കലേക്കുള്ള നേരായ വഴിയില്‍ അവരെ ചേര്‍ത്തിക്കൊടുക്കുകയും ചെയ്യും.

فَأَمَّا ٱلَّذِينَ ءَامَنُواْ بِٱللَّهِ وَٱعۡتَصَمُواْ بِهِۦ فَسَيُدۡخِلُهُمۡ فِي رَحۡمَةٖ مِّنۡهُ وَفَضۡلٖ وَيَهۡدِيهِمۡ إِلَيۡهِ صِرَٰطٗا مُّسۡتَقِيمٗا ۝١٧٥
176

('കലാല'യെ സംബന്ധിച്ച്) അവര്‍ താങ്കളോട് വിധി ചോദിക്കുന്നു. പറയുക: അല്ലാഹു നിങ്ങള്‍ക്കിതാ 'കലാല'യില്‍ വിധി നല്‍കുന്നു. ഒരു മനുഷ്യന്‍ മരിച്ചു. അവന് സന്താനമോ (പിതാവോ) ഇല്ല; ഒരു സഹോദരിയുണ്ട്താനും. എന്നാല്‍ അവന്‍ വിട്ടുപോയ ധനത്തിന്റെ പകുതി അവള്‍ക്കുള്ളതാണ്. (ഇനി മരിച്ചത് ഒരു സ്ത്രീയായി,) അവള്‍ക്ക് സന്താനമോ (പിതാവോ) ഉണ്ടായിരുന്നില്ല; ഒരു സഹോദരനുണ്ട്. എന്നാല്‍ അവളുടെ സ്വത്ത് മുഴുവനും അവന്‍ അവകാശമെടുക്കുന്നതാണ്. ഇനി (പിതാവോ സന്താനമോ ഇല്ലാതെ മരിച്ചവന്) സഹോദരിമാര്‍ രണ്ടു പേര്‍ (അല്ലെങ്കിലതില്‍ കൂടുതല്‍) ആയാല്‍ അവന്‍ വിട്ടുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്ക് കിട്ടുന്നതാകുന്നു. ഇനി അവര്‍ പുരുഷന്മാരും സ്ത്രീകളും അടങ്ങിയ സഹോദരങ്ങളായാല്‍ ഒരു പുരുഷന് രണ്ട് സ്ത്രീകളുടേതിന് തുല്യമായ ഓഹരി ലഭിക്കും. നിങ്ങള്‍ വഴിപിഴച്ചുപോകാതിരിക്കേണ്ടതിനുവേണ്ടിയാണ് ഇതെല്ലാം അല്ലാഹു വിവരിച്ചു തന്നിരിക്കുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും സര്‍വജ്ഞനാകുന്നു.

يَسۡتَفۡتُونَكَ قُلِ ٱللَّهُ يُفۡتِيكُمۡ فِي ٱلۡكَلَٰلَةِۚ إِنِ ٱمۡرُؤٌاْ هَلَكَ لَيۡسَ لَهُۥ وَلَدٞ وَلَهُۥٓ أُخۡتٞ فَلَهَا نِصۡفُ مَا تَرَكَۚ وَهُوَ يَرِثُهَآ إِن لَّمۡ يَكُن لَّهَا وَلَدٞۚ فَإِن كَانَتَا ٱثۡنَتَيۡنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَۚ وَإِن كَانُوٓاْ إِخۡوَةٗ رِّجَالٗا وَنِسَآءٗ فَلِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۗ يُبَيِّنُ ٱللَّهُ لَكُمۡ أَن تَضِلُّواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ ۝١٧٦