Sunday, 11 October 2026 Hijri: — 02:16:56 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അർ റൂം الروم Ar-Rum

Surah 30 മക്കിയ്യ • مكية • Makkiyah 60 ആയത്തുകൾ • 60 Ayahs

സൂറത്ത് അർ റൂം (Ar-Rum), ഖുർആൻ അധ്യായം 30 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 60 ആയത്തുകൾ വായിക്കുക. Read Surah Ar-Rum with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ്‌ ലാം മീം.

الٓمٓ ۝١
2

റോമക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.

غُلِبَتِ ٱلرُّومُ ۝٢
3

(അറേബ്യയോട്) ഏറ്റവും അടുത്ത് കിടക്കുന്ന നാട്ടില്‍ വെച്ച് തങ്ങളുടെ പരാജയത്തിനു ശേഷം ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാകുന്നതാണ്.

فِيٓ أَدۡنَى ٱلۡأَرۡضِ وَهُم مِّنۢ بَعۡدِ غَلَبِهِمۡ سَيَغۡلِبُونَ ۝٣
4

അതിന്റെ മുമ്പും പിമ്പും എല്ലാ നിയന്ത്രണാധികാരങ്ങളും അല്ലാഹുവിനു തന്നെയാകുന്നു. അന്ന് സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായത്താല്‍ സന്തോഷം കൊള്ളും.

فِي بِضۡعِ سِنِينَۗ لِلَّهِ ٱلۡأَمۡرُ مِن قَبۡلُ وَمِنۢ بَعۡدُۚ وَيَوۡمَئِذٖ يَفۡرَحُ ٱلۡمُؤۡمِنُونَ ۝٤
5

താനുദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപശാലിയും പരമകാരുണികനുമാകുന്നു.

بِنَصۡرِ ٱللَّهِۚ يَنصُرُ مَن يَشَآءُۖ وَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٥
6

ഇത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌. തന്റെ വാഗ്‌ദാനം അവന്‍ ലംഘിക്കുകയില്ല. പക്ഷെ അധികമാളുകളും അതറിയുന്നില്ല.

وَعۡدَ ٱللَّهِۖ لَا يُخۡلِفُ ٱللَّهُ وَعۡدَهُۥ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٦
7

ഐഹിക ജീവിതത്തില്‍ നിന്നുള്ള ഒരു ബാഹ്യവശം അവര്‍ അറിയുന്നു, (അത്രതന്നെ). അവരാകട്ടെ പരലോകത്തെ സംബന്ധിച്ച്‌ അശ്രദ്ധരാണ്‌ താനും.

يَعۡلَمُونَ ظَٰهِرٗا مِّنَ ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ عَنِ ٱلۡأٓخِرَةِ هُمۡ غَٰفِلُونَ ۝٧
8

അവര്‍ മനസ്സുകൊണ്ട്‌ ഉറ്റാലോചിക്കുന്നില്ലേ? (എന്നാല്‍ അവര്‍ക്ക്‌ മനസ്സിലാകും;) ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും ന്യായമായ കാര്യത്തോടും ഒരു നിശ്ചിത അവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാണ്‌.(5)

أَوَلَمۡ يَتَفَكَّرُواْ فِيٓ أَنفُسِهِمۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ بِلِقَآيِٕ رَبِّهِمۡ لَكَٰفِرُونَ ۝٨
9

അവര്‍ ഭൂമിയില്‍കൂടി സഞ്ചരിക്കുകയും എന്നിട്ട്‌ തങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെ ആയെന്നു നോക്കിക്കാണുകയും ചെയ്യുന്നില്ലേ? അവര്‍ (മുമ്പുണ്ടായിരുന്നവര്‍) ഇവരെക്കാള്‍ ശക്തികൂടിയവരായിരുന്നു. അവര്‍ ഭൂമിയെ ഉഴുതുമറി(ച്ചു കൃഷിയുണ്ടാ)ക്കുകയും അതില്‍ (എടുപ്പുകളും മറ്റും നിര്‍മിച്ച്‌) ഇവര്‍ അധിവസിച്ചതിനേക്കാള്‍ അധികം അധിവസിക്കുകയും ചെയ്‌തു. വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കല്‍ റസൂലുകള്‍ (അല്ലാഹുവിന്റെ ദൂതന്മാര്‍) വരികയുമുണ്ടായി. (അപ്പോള്‍ അവരെ അക്കൂട്ടര്‍ നിഷേധിക്കുകയും തന്നിമിത്തം അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടുകയും ചെയ്‌തു.) എന്നാല്‍ അല്ലാഹു അവരോട്‌ ഒരു അനീതിയും പ്രവര്‍ത്തിക്കുകയുണ്ടായിട്ടില്ല. പക്ഷെ അവര്‍ തങ്ങളോട്‌ തന്നെ അനീതി കാണിക്കുകയാണ്‌ ചെയ്‌തിരുന്നത്‌.

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗ وَأَثَارُواْ ٱلۡأَرۡضَ وَعَمَرُوهَآ أَكۡثَرَ مِمَّا عَمَرُوهَا وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝٩
10

പിന്നീട്‌ ദുഷ്‌കര്‍മങ്ങള്‍ ചെയ്‌തുവന്ന അക്കൂട്ടരുടെ പര്യവസാനം മഹാദുരവസ്ഥയായിത്തീര്‍ന്നു. (കാരണം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും അവയെപ്പറ്റി അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നവരാകുകയും ചെയ്‌തു.

ثُمَّ كَانَ عَٰقِبَةَ ٱلَّذِينَ أَسَٰٓـُٔواْ ٱلسُّوٓأَىٰٓ أَن كَذَّبُواْ بِـَٔايَٰتِ ٱللَّهِ وَكَانُواْ بِهَا يَسۡتَهۡزِءُونَ ۝١٠
11

അല്ലാഹു സൃഷ്ടിപ്പ്‌ ആരംഭിക്കുന്നു. അനന്തരമത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌.

ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيۡهِ تُرۡجَعُونَ ۝١١
12

അന്ത്യസമയം (ലോകാവസാനഘട്ടം) നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ നിരാശയിലായിപ്പോകും.

وَيَوۡمَ تَقُومُ ٱلسَّاعَةُ يُبۡلِسُ ٱلۡمُجۡرِمُونَ ۝١٢
13

(അന്ന്‌) അവരുടെ പങ്കുകാരില്‍ നിന്ന്‌ അവര്‍ക്ക്‌ ശുപാര്‍ശക്കാരൊന്നും ഉണ്ടാകുന്നതല്ല. അവരുടെ പങ്കുകാരെ അവര്‍ നിഷേധിക്കുകയും ചെയ്യും.

وَلَمۡ يَكُن لَّهُم مِّن شُرَكَآئِهِمۡ شُفَعَٰٓؤُاْ وَكَانُواْ بِشُرَكَآئِهِمۡ كَٰفِرِينَ ۝١٣
14

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം-അന്ന്‌ അവര്‍ (സത്യവിശ്വാസികളും അവിശ്വാസികളും തമ്മില്‍) വേര്‍പിരിയുന്നതാണ്‌.

وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَتَفَرَّقُونَ ۝١٤
15

എന്നാല്‍ സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാകട്ടെ അവര്‍ സ്വര്‍ഗപ്പൂന്തോട്ടത്തില്‍ ആനന്ദംകൊള്ളുന്നവരാകുന്നു.

فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَهُمۡ فِي رَوۡضَةٖ يُحۡبَرُونَ ۝١٥
16

സത്യത്തെ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും കള്ളമാക്കുകയും ചെയ്‌തിട്ടുള്ളവരാരോ അവര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരാണ്‌.

وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا وَلِقَآيِٕ ٱلۡأٓخِرَةِ فَأُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ۝١٦
17

ആകയാല്‍ നിങ്ങള്‍ സന്ധ്യാവേളയിലായിരിക്കുമ്പോഴും പ്രഭാതവേളയിലായിരിക്കുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്‌തുകൊള്ളുക.

فَسُبۡحَٰنَ ٱللَّهِ حِينَ تُمۡسُونَ وَحِينَ تُصۡبِحُونَ ۝١٧
18

ആകാശഭൂമികളില്‍ എല്ലാ സ്‌തുതിയും അവന്നുതന്നെയാണ്‌. സായാഹ്ന വേളയിലും നിങ്ങള്‍ മധ്യാഹ്ന വേളയിലാകുമ്പോഴും (അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുക).

وَلَهُ ٱلۡحَمۡدُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَعَشِيّٗا وَحِينَ تُظۡهِرُونَ ۝١٨
19

അവന്‍ ജീവിയെ നിര്‍ജീവിയില്‍ നിന്നും നിര്‍ജീവിയെ ജീവിയില്‍ നിന്നും പുറത്തുകൊണ്ടുവരികയും ഭൂമി നിര്‍ജീവമായികിടന്ന ശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം നിങ്ങളും (മരണാനന്തരം ഖബ്‌റുകളില്‍ നിന്ന്‌) പുറത്തുകൊണ്ടുവരപ്പെടുന്നതാണ്‌.

يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَيُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ وَكَذَٰلِكَ تُخۡرَجُونَ ۝١٩
20

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്‌, നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന്‌ സൃഷ്ടിച്ചത്‌. അനന്തരം നിങ്ങളതാ ഭൂമിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായിത്തീര്‍ന്നിരിക്കുന്നു.

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَكُم مِّن تُرَابٖ ثُمَّ إِذَآ أَنتُم بَشَرٞ تَنتَشِرُونَ ۝٢٠
21

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്‌, സ്വവര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ (ഭാര്യമാരെ) സൃഷ്ടിച്ചുതന്നിട്ടുള്ളത്‌; നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന്‌ മനസ്സമാധാനം കൈവരുവാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്‌തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക്‌ അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا لِّتَسۡكُنُوٓاْ إِلَيۡهَا وَجَعَلَ بَيۡنَكُم مَّوَدَّةٗ وَرَحۡمَةًۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٢١
22

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്‌, ആകാശഭൂമികളെ സൃഷ്ടിച്ചതും നിങ്ങളുടെ ഭാഷകളും വര്‍ണങ്ങളും വ്യത്യസ്‌തമായതും. തീര്‍ച്ചയായും വിവരമുള്ളവര്‍ക്ക്‌ അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفُ أَلۡسِنَتِكُمۡ وَأَلۡوَٰنِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡعَٰلِمِينَ ۝٢٢
23

രാവിലും പകലിലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന്‌ ഉപജീവനമാര്‍ഗം അന്വേഷിക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്‌. നിശ്ചയമായും ശ്രദ്ധിച്ചുകേള്‍ക്കുന്ന ജനതക്ക്‌ അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

وَمِنۡ ءَايَٰتِهِۦ مَنَامُكُم بِٱلَّيۡلِ وَٱلنَّهَارِ وَٱبۡتِغَآؤُكُم مِّن فَضۡلِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ ۝٢٣
24

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്‌ നിങ്ങള്‍ക്ക്‌ ഭയവും ആശയും നല്‍കിക്കൊണ്ട്‌ മിന്നല്‍ കാണിച്ചുതരുന്നത്‌; അവന്‍ ആകാശത്തുനിന്ന്‌ മഴ വര്‍ഷിച്ചിട്ട്‌ അതുകൊണ്ട്‌ ഭൂമിയെ-അത്‌ നിര്‍ജീവമായി കിടന്ന ശേഷം-അവന്‍ ജീവിപ്പിക്കുന്നു എന്നതും. നിശ്ചയമായും ബുദ്ധികൊടുത്ത്‌ ചിന്തിക്കുന്ന ജനതക്ക്‌ അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

وَمِنۡ ءَايَٰتِهِۦ يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءٗ فَيُحۡيِۦ بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝٢٤
25

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്‌ ആകാശഭൂമികള്‍ അവന്റെ കല്‍പനയനുസരിച്ച്‌ നിലനിന്നുവരുന്നത്‌. പിന്നീട്‌ ഭൂമിയില്‍ നിന്ന്‌ നിങ്ങളെ അവന്‍ ഒരൊറ്റ വിളിവിളിച്ചാല്‍ നിങ്ങളതാ പുറത്തേക്കുവരുന്നു.

وَمِنۡ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلۡأَرۡضُ بِأَمۡرِهِۦۚ ثُمَّ إِذَا دَعَاكُمۡ دَعۡوَةٗ مِّنَ ٱلۡأَرۡضِ إِذَآ أَنتُمۡ تَخۡرُجُونَ ۝٢٥
26

ആകാശഭൂമികളിലുള്ളവരെല്ലാം അവനുള്ളതാണ്‌. അവരെല്ലാംതന്നെ അവന്ന്‌ കീഴടങ്ങുന്നവരുമാകുന്നു.

وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ ۝٢٦
27

അവന്‍ സൃഷ്ടിപ്പ്‌ ആരംഭിക്കുകയും പിന്നീടത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നവനാണ്‌. അവന്ന്‌ എളിയ കാര്യമാണത്‌. ആകാശഭൂമികളില്‍ അവന്‌ അത്യുന്നതങ്ങളായ ഗുണങ്ങളുണ്ട്‌. അവന്‍ പ്രതാപശാലിയും അഗാധതന്ത്രജ്ഞനുമാണ്‌.

وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٧
28

നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ഉപമ നിങ്ങള്‍ക്കവന്‍ വിവരിച്ചുതരുന്നു: നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍ നിങ്ങളുടെ അടിമകളില്‍ നിന്ന്‌ വല്ല പങ്കുകാരും നിങ്ങള്‍ക്കുണ്ടോ? എന്നിട്ട്‌ നിങ്ങള്‍ പരസ്‌പരം ഭയപ്പെടുന്ന നിലക്ക്‌ അതില്‍ നിങ്ങള്‍ രണ്ടുകൂട്ടരും സമന്മാരായിരിക്കുന്നതാണ്‌. (അങ്ങനെ ഉണ്ടാകുമോ?) ബുദ്ധി ഉപയോഗിക്കുന്ന ജനതക്ക്‌ നാം ഇപ്രകാരം ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നു.

ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ ۝٢٨
29

യാഥാര്‍ത്ഥ്യം അതല്ല, അക്രമം പ്രവര്‍ത്തിച്ചവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടത്തെ പിന്‍പറ്റിയിരിക്കുകയാണ്‌. എന്നിരിക്കെ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ്‌ നേര്‍വഴിയിലാക്കുക! അവര്‍ക്ക്‌ സഹായികളായി ആരും ഇല്ലതന്നെ.

بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓاْ أَهۡوَآءَهُم بِغَيۡرِ عِلۡمٖۖ فَمَن يَهۡدِي مَنۡ أَضَلَّ ٱللَّهُۖ وَمَا لَهُم مِّن نَّٰصِرِينَ ۝٢٩
30

ആകയാല്‍ ശുദ്ധമനസ്‌കനായികൊണ്ട്‌ താങ്കളുടെ മുഖം ഈ മതത്തിലേക്ക്‌ ചൊവ്വാക്കി നിറുത്തുക. അല്ലാഹു മനുഷ്യനെ ഏതൊരു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിരിക്കുന്നുവോ അതേ പ്രകൃതിയനുസരിച്ച്‌ (നിങ്ങള്‍ ജീവിച്ചുകൊള്ളുക). അല്ലാഹുവിന്റെ സൃഷ്ടിപ്പിന്‌ മാറ്റം വരുത്തലില്ല തന്നെ. അതാണ്‌ വക്രതയില്ലാതെ നിലനില്‍ക്കുന്ന മതം. പക്ഷെ മിക്ക ആളുകളും അറിയുന്നില്ല.

فَأَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗاۚ فِطۡرَتَ ٱللَّهِ ٱلَّتِي فَطَرَ ٱلنَّاسَ عَلَيۡهَاۚ لَا تَبۡدِيلَ لِخَلۡقِ ٱللَّهِۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٣٠
31

അല്ലാഹുവിങ്കലേക്ക്‌ മനസ്സുമടങ്ങിയവരായി (താങ്കളും മറ്റുള്ളവരും അതിനെ അവലംബിക്കുക). അവനെ സൂക്ഷിക്കുകയും നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവവിശ്വാസികളില്‍ പെട്ടവരാകരുത്‌;

۞ مُنِيبِينَ إِلَيۡهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلَوٰةَ وَلَا تَكُونُواْ مِنَ ٱلۡمُشۡرِكِينَ ۝٣١
32

അതായത്‌ തങ്ങളുടെ മതത്തെ വിഭിന്നമാക്കുകയും പല കക്ഷികളായിത്തീരുകയും ചെയ്‌തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും അവരുടെ പക്കലുള്ളതില്‍ സന്തോഷിക്കുന്നതാണ്‌.

مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ ۝٣٢
33

മനുഷ്യരെ വല്ല വിഷമവും ബാധിച്ചാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മനസ്സുമടങ്ങിക്കൊണ്ട്‌ അവനോട്‌ പ്രാര്‍ത്ഥിക്കും. പിന്നീടവന്‍ തന്റെ പക്കല്‍നിന്നുള്ള വല്ല കാരുണ്യവും അവര്‍ക്കാസ്വദിപ്പിച്ചാല്‍, അപ്പോഴതാ അവരിലൊരു വിഭാഗം തങ്ങളുടെ രക്ഷിതാവിനോട്‌ മറ്റു വസ്‌തുക്കളെ പങ്കുചേര്‍ക്കുന്നു.

وَإِذَا مَسَّ ٱلنَّاسَ ضُرّٞ دَعَوۡاْ رَبَّهُم مُّنِيبِينَ إِلَيۡهِ ثُمَّ إِذَآ أَذَاقَهُم مِّنۡهُ رَحۡمَةً إِذَا فَرِيقٞ مِّنۡهُم بِرَبِّهِمۡ يُشۡرِكُونَ ۝٣٣
34

അവര്‍ക്ക്‌ നാം കൊടുത്തതിന്‌ നന്ദികേട്‌ കാട്ടുകയാണ്‌ അതുകൊണ്ടുണ്ടാകുന്നത്‌. (ഹേ നന്ദികെട്ടവരേ,) നിങ്ങള്‍ സുഖിച്ചുകൊള്ളുക. അതിന്റെ ഫലം പിന്നീട്‌ നിങ്ങള്‍ അറിയുന്നതാണ്‌!

لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ ۝٣٤
35

അഥവാ വല്ല പ്രമാണവും അവര്‍ക്ക്‌ നാം അവതരിപ്പിച്ചുകൊടുക്കുകയും എന്നിട്ട്‌ അല്ലാഹുവിനോട്‌ പങ്കുചേര്‍ക്കുന്നതിനെ പറ്റി ആ പ്രമാണം അവരോട്‌ പ്രസ്‌താവിക്കുകയും ചെയ്‌തിട്ടുണ്ടോ?

أَمۡ أَنزَلۡنَا عَلَيۡهِمۡ سُلۡطَٰنٗا فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِۦ يُشۡرِكُونَ ۝٣٥
36

മനുഷ്യര്‍ക്ക്‌ വല്ല അനുഗ്രഹവും നാം ആസ്വദിപ്പിച്ചാല്‍ അതില്‍ അവര്‍ (അഹങ്കാരപുരസ്സരം) ആഹ്ലാദം കൊള്ളുന്നതാണ്‌. എന്നാല്‍ തങ്ങള്‍ മുമ്പ്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ല വിപത്തും ബാധിച്ചാല്‍ അവരതാ നിരാശപ്പെട്ടുപോകുന്നു.

وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ فَرِحُواْ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ إِذَا هُمۡ يَقۡنَطُونَ ۝٣٦
37

അല്ലാഹു ഉദ്ദേശിക്കുന്ന ചിലര്‍ക്ക്‌ അവന്‍ ആഹാരം വിശാലമാക്കിക്കൊടുക്കുന്നതും (ഉദ്ദേശിച്ച മറ്റുചിലര്‍ക്ക്‌) അവന്‍ പരിമിതമാക്കിക്കൊടുക്കുന്നതും അവര്‍ കണ്ടിട്ടില്ലേ? നിശ്ചയമായും സത്യത്തില്‍ വിശ്വസിക്കുന്ന ജനതക്ക്‌ അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٣٧
38

ആകയാല്‍ അടുത്ത കുടുംബങ്ങള്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ നല്‍കുക. അഗതിക്കും യാത്രക്കാരനും കൊടുക്കുക. അല്ലാഹുവിന്റെ പൊരുത്തമുദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ ഉത്തമമാണ്‌. അക്കൂട്ടര്‍ തന്നെയാണ്‌ വിജയികള്‍.

فَـَٔاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِۚ ذَٰلِكَ خَيۡرٞ لِّلَّذِينَ يُرِيدُونَ وَجۡهَ ٱللَّهِۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٣٨
39

ജനങ്ങളുടെ സ്വത്തുക്കളില്‍ വര്‍ധനവുണ്ടാകുവാനായി നിങ്ങള്‍ പലിശ കൊടുത്താല്‍ അല്ലാഹുവിങ്കല്‍ അത്‌ വര്‍ധിക്കുകയില്ല. അവന്റെ തൃപ്‌തി ഉദ്ദേശിച്ചുകൊണ്ട്‌ നിങ്ങള്‍ വല്ല ധര്‍മവും കൊടുത്താല്‍ അക്കൂട്ടര്‍ (തങ്ങളുടെ പ്രതിഫലം) ഇരട്ടിപ്പിക്കുന്നവരാണ്‌.

وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَٰٓئِكَ هُمُ ٱلۡمُضۡعِفُونَ ۝٣٩
40

നിങ്ങളെ സൃഷ്ടിക്കുകയും പിന്നീട്‌ നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുകയും അനന്തരം നിങ്ങളെ മരണപ്പെടുത്തുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യുന്നവനത്രേ അല്ലാഹു. അതില്‍ വല്ലതും ചെയ്യുന്നവന്‍ നിങ്ങളുടെ പങ്കുകാരില്‍ (ആരാധ്യരില്‍) ആരെങ്കിലുമുണ്ടോ? അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവന്‍ ഉന്നതനായിരിക്കുന്നു.

ٱللَّهُ ٱلَّذِي خَلَقَكُمۡ ثُمَّ رَزَقَكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۖ هَلۡ مِن شُرَكَآئِكُم مَّن يَفۡعَلُ مِن ذَٰلِكُم مِّن شَيۡءٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝٤٠
41

ജനങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ച കുറ്റങ്ങളുടെ ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവരെ രുചിപ്പിക്കുവാന്‍ വേണ്ടിയാണത്‌. അവര്‍ മടങ്ങിയേക്കാമല്ലോ.

ظَهَرَ ٱلۡفَسَادُ فِي ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَيۡدِي ٱلنَّاسِ لِيُذِيقَهُم بَعۡضَ ٱلَّذِي عَمِلُواْ لَعَلَّهُمۡ يَرۡجِعُونَ ۝٤١
42

താങ്കള്‍ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന്‌ നോക്കുക. അവരില്‍ അധികമാളുകളും അല്ലാഹുവിന്‌ പങ്കുകാരെ സ്ഥാപിക്കുന്നവരായിരുന്നു.

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلُۚ كَانَ أَكۡثَرُهُم مُّشۡرِكِينَ ۝٤٢
43

ആകയാല്‍ ഒരുവിധത്തിലും തടുക്കാന്‍ കഴിയാത്തൊരു ദിവസം അല്ലാഹുവിങ്കല്‍ നിന്ന്‌ വരുന്നതിനു മുമ്പായി താങ്കളുടെ മുഖം ശരിയായ ഈ മതത്തിലേക്ക്‌ ചൊവ്വാക്കി നിറുത്തുക. അന്നേദിവസം അവര്‍ പിളര്‍ന്നുപിരിയുന്നതാണ്‌.

فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ ۝٤٣
44

ആര്‌ സത്യത്തെ നിഷേധിച്ചിട്ടുണ്ടോ അവന്റെ സത്യനിഷേധഫലം അവന്‍ തന്നെ അനുഭവിക്കും. അര്‌ സല്‍കര്‍മം പ്രവര്‍ത്തിച്ചിരിക്കുന്നുവോ അവര്‍ തങ്ങള്‍ക്കു തന്നെ സൗകര്യമൊരുക്കുകയും ചെയ്യുന്നു.

مَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَمَنۡ عَمِلَ صَٰلِحٗا فَلِأَنفُسِهِمۡ يَمۡهَدُونَ ۝٤٤
45

സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക്‌ തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ അല്ലാഹു പ്രതിഫലം നല്‍കുവാനാണ്‌ (അങ്ങനെ പിളര്‍ന്നു പിരിയുന്നത്‌). നിശ്ചയമായും സത്യനിഷേധികളെ അവന്‍ സ്‌നേഹിക്കുന്നതല്ല.

لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِن فَضۡلِهِۦٓۚ إِنَّهُۥ لَا يُحِبُّ ٱلۡكَٰفِرِينَ ۝٤٥
46

സന്തോഷവാര്‍ത്ത അറിയിക്കുന്നതായി കാറ്റുകളെ അയക്കുന്നത്‌ അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്‌. തന്റെ കാരുണ്യത്തില്‍ നിന്ന്‌ നിങ്ങളെ ആസ്വദിപ്പിക്കുവാനും തന്റെ കല്‍പനയനുസരിച്ച്‌ കപ്പലുകള്‍ നടക്കുവാനും അതുവഴി തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ ഉപജീവനം അന്വേഷിക്കുവാനും നിങ്ങള്‍ നന്ദി ചെയ്യുന്നവരായിരിക്കുവാനും വേണ്ടിയാണത്‌.

وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝٤٦
47

നിശ്ചയമായും താങ്കള്‍ക്കുമുമ്പ്‌ പല റസൂലുകളെയും അവരുടെ ജനതയുടെ അടുത്തേക്ക്‌ നാം അയച്ചിട്ടുണ്ട്‌. അങ്ങനെ വ്യക്തമായ പല തെളിവുകളും അവര്‍ അവര്‍ക്കു കൊണ്ടുചെന്നു. (അപ്പോള്‍ അവരത്‌ നിഷേധിച്ചു.) തന്നിമിത്തം കുറ്റം പ്രവര്‍ത്തിച്ചവരുടെ മേല്‍ നാം ശിക്ഷാനടപടികളെടുത്തു. സത്യവിശ്വാസികളെ സഹായിക്കല്‍ നമ്മുടെ ബാധ്യതയായിരുന്നു. (അത്‌ നാം ചെയ്‌തു.

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ ۝٤٧
48

കാറ്റുകളെ അയക്കുന്നത്‌ അല്ലാഹുവാകുന്നു. അങ്ങനെ അത്‌ മേഘത്തെ ഇളക്കിവിടും. എന്നിട്ട്‌ അവന്‍ എപ്രകാരം ഉദ്ദേശിക്കുന്നുവോ അപ്രകാരം ആകാശത്തില്‍ അതിനെ പരത്തുകയും കഷ്‌ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍ നിന്ന്‌ മഴ പുറത്തുവരുന്നത്‌ നിനക്കു കാണാം. അങ്ങനെ തന്റെ അടിമകളില്‍ താനുദ്ദേശിക്കുന്നവര്‍ക്ക്‌ അതിനെ അല്ലാഹു എത്തിച്ചുകൊടുത്താല്‍ അപ്പോഴവരതാ സന്തോഷം കൊള്ളുന്നു.

ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ۝٤٨
49

നിശ്ചയമായും മഴ ഇറക്കപ്പെടുന്നതിനുമുമ്പ്‌ അവര്‍ നിരാശ പൂണ്ടവരായിരുന്നു.

وَإِن كَانُواْ مِن قَبۡلِ أَن يُنَزَّلَ عَلَيۡهِم مِّن قَبۡلِهِۦ لَمُبۡلِسِينَ ۝٤٩
50

അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യഫലങ്ങളിലേക്ക്‌ നോക്കുക; ഭൂമി നിര്‍ജീവമായി കിടന്ന ശേഷം എങ്ങനെയാണ്‌ അവന്‍ ജീവിപ്പിക്കുന്നത്‌? നിശ്ചയമായും അവന്‍ മരണമടഞ്ഞവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്‌. എല്ലാ കാര്യത്തിനും ഏറ്റവും കഴിവുള്ളവനാണ്‌ അവന്‍.

فَٱنظُرۡ إِلَىٰٓ ءَاثَٰرِ رَحۡمَتِ ٱللَّهِ كَيۡفَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ ذَٰلِكَ لَمُحۡيِ ٱلۡمَوۡتَىٰۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٥٠
51

നാം ഒരു കാറ്റയക്കുകയും തന്മൂലം തങ്ങളുടെ കൃഷി ഉണങ്ങി മഞ്ഞനിറം പൂണ്ടതായി അവര്‍ കാണുകയും ചെയ്‌താല്‍ അതിനുശേഷവും അവര്‍ നന്ദികേട്‌ കാട്ടുന്നവരായിത്തീരുന്നതാണ്‌.

وَلَئِنۡ أَرۡسَلۡنَا رِيحٗا فَرَأَوۡهُ مُصۡفَرّٗا لَّظَلُّواْ مِنۢ بَعۡدِهِۦ يَكۡفُرُونَ ۝٥١
52

(നബിയേ,) മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല. ബധിരരെ വിളികേള്‍പിക്കാനും താങ്കള്‍ക്കു സാധിക്കുകയില്ല; അവര്‍ പിന്തിരിഞ്ഞു പോകുന്നതായാല്‍.

فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ ۝٥٢
53

അന്ധന്മാര്‍ക്ക്‌, അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നകറ്റി നേര്‍മാര്‍ഗം കാട്ടുന്ന ആളുമല്ല താങ്കള്‍. നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരായി(മുസ്‌ലിംകളായി)രിക്കുകയും ചെയ്യുന്നവരെ മാത്രമേ താങ്കള്‍ക്ക്‌ കേള്‍പിക്കാനാകൂ.

وَمَآ أَنتَ بِهَٰدِ ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ ۝٥٣
54

നിങ്ങളെ ബലഹീനതയില്‍ നിന്ന്‌ സൃഷ്ടിച്ചവനത്രേ അല്ലാഹു. എന്നിട്ട്‌ ബലഹീനതക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ശക്തിനല്‍കി. പിന്നീട്‌ ശക്തിക്ക്‌ ശേഷം നിങ്ങള്‍ക്ക്‌ ബലഹീനതയും നരയും ഉണ്ടാക്കി. താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അവന്‍ സര്‍വജ്ഞനും സര്‍വശക്തനും തന്നെയാണ്‌.

۞ ٱللَّهُ ٱلَّذِي خَلَقَكُم مِّن ضَعۡفٖ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٖ قُوَّةٗ ثُمَّ جَعَلَ مِنۢ بَعۡدِ قُوَّةٖ ضَعۡفٗا وَشَيۡبَةٗۚ يَخۡلُقُ مَا يَشَآءُۚ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ ۝٥٤
55

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്‌തു പറയും, അല്‍പസമയമല്ലാതെ അവര്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടില്ലെന്ന്‌. അപ്രകാരമാണ്‌ അവര്‍ (ഇവിടെ വെച്ച്‌) സത്യത്തില്‍ നിന്ന്‌ തിരിക്കപ്പെട്ടിരുന്നത്‌.

وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٖۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ ۝٥٥
56

ജ്ഞാനവും സത്യവിശ്വാസവും നല്‍കപ്പെട്ടവര്‍ പറയും: അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തിയ പ്രകാരം) പുനരുത്ഥാന ദിവസം വരെ നിങ്ങള്‍ താമസിക്കുകതന്നെ ചെയ്‌തിട്ടുണ്ട്‌. അപ്പോള്‍ ഇത്‌ പുനരുത്ഥാന ദിവസമാണ്‌. പക്ഷെ നിങ്ങളിത്‌ സമ്മതിക്കുന്നവരായിരുന്നില്ല.

وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِي كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ ۝٥٦
57

അപ്പോള്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവു പറയല്‍ പ്രയോജനപ്പെടുന്നതല്ല. അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചു മടങ്ങുവാന്‍ അവരോട്‌ ആവശ്യപ്പെടുന്നതുമല്ല.

فَيَوۡمَئِذٖ لَّا يَنفَعُ ٱلَّذِينَ ظَلَمُواْ مَعۡذِرَتُهُمۡ وَلَا هُمۡ يُسۡتَعۡتَبُونَ ۝٥٧
58

നിശ്ചയമായും ജനങ്ങള്‍ക്ക്‌ വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാ തരം ഉപമയും നാം വ്യക്തമാക്കിയിട്ടുണ്ട്‌. വല്ല ദൃഷ്ടാന്തവും അവര്‍ക്ക്‌ താങ്കള്‍ കൊണ്ടുചെന്നാല്‍, `നിങ്ങള്‍ അസത്യവാദികള്‍ തന്നെയാണ്‌' എന്ന്‌ സത്യനിഷേധികള്‍ പറയുകതന്നെ ചെയ്യും.

وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖۚ وَلَئِن جِئۡتَهُم بِـَٔايَةٖ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ أَنتُمۡ إِلَّا مُبۡطِلُونَ ۝٥٨
59

അപ്രകാരം സത്യം അറിയുവാന്‍ തയ്യാറാവാത്തവരുടെ ഹൃദയങ്ങളുടെ മേല്‍ അല്ലാഹു സീല്‍ വെക്കുന്നു.

كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعۡلَمُونَ ۝٥٩
60

അതുകൊണ്ട്‌ (നബിയേ,) ക്ഷമിക്കുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാണ്‌. സത്യത്തില്‍ ഉറച്ച വിശ്വാസമില്ലാത്ത ആളുകള്‍ താങ്കളുടെ സ്ഥൈര്യത്തിന്‌ ചാഞ്ചല്യം വരുത്താതിരിക്കട്ടെ!

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۖ وَلَا يَسۡتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ ۝٦٠