Sunday, 11 October 2026 Hijri: — 05:57:49 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അശ്ശുഅറാഅ് الشعراء Ash-Shuara

Surah 26 മക്കിയ്യ • مكية • Makkiyah 227 ആയത്തുകൾ • 227 Ayahs

സൂറത്ത് അശ്ശുഅറാഅ് (Ash-Shuara), ഖുർആൻ അധ്യായം 26 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 227 ആയത്തുകൾ വായിക്കുക. Read Surah Ash-Shuara with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഥാ സീന്‍ മീം

طسٓمٓ ۝١
2

മഹത്തായ ഈ അധ്യായത്തിലെ വാക്യങ്ങള്‍ സുവ്യക്തമായ ഖുര്‍ആനിലെ സൂക്തങ്ങളാകുന്നു.

تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ۝٢
3

അവര്‍ സത്യവിശ്വാസികളാകാത്തതിനാല്‍ സ്വന്തം ജീവനെ താങ്കള്‍ അപകടപ്പെടുത്തുന്നത്‌ ഭയപ്പെട്ടുകൊള്ളുക!

لَعَلَّكَ بَٰخِعٞ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ ۝٣
4

നാം ഉദ്ദേശിക്കുന്നപക്ഷം ആകാശത്തുനിന്ന്‌ ഒരു ദൃഷ്ടാന്തം അവര്‍ക്കു നാം ഇറക്കുകയും അങ്ങനെ അവരുടെ പിരടികള്‍ അതിന്ന്‌ കീഴൊതുങ്ങുകയും ചെയ്യും. (പക്ഷേ, അത്‌ നാം ഉദ്ദേശിക്കുന്നില്ല.)

إِن نَّشَأۡ نُنَزِّلۡ عَلَيۡهِم مِّنَ ٱلسَّمَآءِ ءَايَةٗ فَظَلَّتۡ أَعۡنَٰقُهُمۡ لَهَا خَٰضِعِينَ ۝٤
5

കരുണാനിധിയായ അല്ലാഹുവിങ്കല്‍ നിന്നു പുതുതായി ഏതൊരു സന്ദേശം വന്നുകിട്ടുമ്പോഴും അവരതിനെ അഗണ്യമാക്കി തിരിഞ്ഞുകളയുന്നവരാവുക തന്നെയാണ്‌.

وَمَا يَأۡتِيهِم مِّن ذِكۡرٖ مِّنَ ٱلرَّحۡمَٰنِ مُحۡدَثٍ إِلَّا كَانُواْ عَنۡهُ مُعۡرِضِينَ ۝٥
6

അങ്ങനെ അവരതു നിഷേധിച്ചു. എന്നാല്‍ ഏതൊന്നിനെ അവര്‍ പരിസഹിച്ചുകൊണ്ടിരിക്കുന്നുവോ അതിന്റെ പ്രത്യാഘാതം അവര്‍ക്കു വന്നുകൊള്ളും.

فَقَدۡ كَذَّبُواْ فَسَيَأۡتِيهِمۡ أَنۢبَٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٦
7

അവര്‍ ഭൂമിയിലേക്കു നോക്കുന്നില്ലേ? എല്ലാ തരം ഉല്‍കൃഷ്ടമായ ഇണകളില്‍ നിന്നും എത്രയെത്ര വസ്‌തുക്കളെയാണ്‌ നാം അതില്‍ മുളപ്പിച്ചിട്ടുള്ളതെന്ന്‌.

أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ ۝٧
8

തീര്‍ച്ചയായും അതില്‍ വമ്പിച്ച ദൃഷ്ടാന്തമുണ്ട്‌. പക്ഷേ, അവരില്‍ അധികമാളുകളും സത്യവിശ്വാസികളാകുന്നില്ല.

إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝٨
9

നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപവാനും പരമകാരുണികനും.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٩
10

(നബിയേ,) താങ്കളുടെ രക്ഷിതാവ് മൂസാനബിയോട് വിളിച്ചുപറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക); നിങ്ങള്‍ അക്രമികളായ ആ ജനതയുടെ അടുത്ത് ചെല്ലുക.

وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٠
11

(അതായത്) ഫിര്‍ഔന്റെ ജനതയുടെ (അടുക്കല്‍). അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ (എന്ന് ചോദിക്കുകയും ചെയ്യുക).

قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ ۝١١
12

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും അവരെന്നെ നിഷേധിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നുണ്ട്‌.

قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ ۝١٢
13

എന്റെ ഹൃദയം ഇടുങ്ങിപ്പോകും; എനിക്കു സംസാരവൈഭവം ഉണ്ടാവുകയുമില്ല. അതുകൊണ്ട്‌ ഹാറൂന്റെ അടുക്കലേക്ക്‌ നീ (ദൂതനെ) അയച്ചാലും.

وَيَضِيقُ صَدۡرِي وَلَا يَنطَلِقُ لِسَانِي فَأَرۡسِلۡ إِلَىٰ هَٰرُونَ ۝١٣
14

മാത്രമല്ല എന്റെ മേല്‍ അവര്‍ക്കൊരു കുറ്റവും ആരോപിക്കാനുണ്ട്‌. അതിനാല്‍ അവരെന്നെ കൊല്ലുമെന്നു ഞാന്‍ ഭയപ്പെടുന്നു.

وَلَهُمۡ عَلَيَّ ذَنۢبٞ فَأَخَافُ أَن يَقۡتُلُونِ ۝١٤
15

. അല്ലാഹു പറഞ്ഞു: `അതൊരിക്കലും ഉണ്ടാവില്ല.അതുകൊണ്ട്‌ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും നാം നിങ്ങളോടൊപ്പമുണ്ട്‌; സംഭവിക്കുന്നതെല്ലാം ശരിക്ക്‌ കേള്‍ക്കുന്നതുമാണ്‌'.

قَالَ كـَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ ۝١٥
16

`അങ്ങനെ നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തുചെല്ലണം. എന്നിട്ട്‌ ഞങ്ങള്‍ ഓരോരുത്തരും ലോകരക്ഷിതാവിന്റെ ദൂതനാണെന്ന്‌ പറയുക.

فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَٰلَمِينَ ۝١٦
17

ഇസ്രാഈല്യരെ ഞങ്ങളോടൊപ്പം നീ വിട്ടയച്ചുതരണം (എന്നതാണ്‌ ഞങ്ങളുടെ ദൗത്യം എന്നും പറയണം)'.

أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ ۝١٧
18

ഫിര്‍ഔന്‍ പറഞ്ഞു: `നീ ശിശുവായിരുന്നപ്പോള്‍ ഞങ്ങളോടു കൂടെ നിന്നെ ഞങ്ങള്‍ താമസിപ്പിച്ചു പോറ്റിവളര്‍ത്തുകയും നിന്റെ വയസ്സില്‍ കുറേ കൊല്ലങ്ങള്‍ നീ ഞങ്ങളൊന്നിച്ചു താമസിക്കുകയും ചെയ്‌തില്ലേ?

قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدٗا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ ۝١٨
19

(എന്നിട്ട്‌) നീ ചെയ്‌തതൊക്കെ നീ ചെയ്‌തു. നന്ദിയില്ലാത്തവരില്‍ പെട്ടവനാണ്‌ നീ'.

وَفَعَلۡتَ فَعۡلَتَكَ ٱلَّتِي فَعَلۡتَ وَأَنتَ مِنَ ٱلۡكَٰفِرِينَ ۝١٩
20

മൂസാനബി പറഞ്ഞു: ഞാന്‍ അന്നത്‌ ചെയ്‌തു. എനിക്ക്‌ അല്ലാഹു പിന്നീട്‌ നല്‍കിയ വിജ്ഞാനം ലഭിക്കാത്തവരില്‍ പെട്ടവനായിരുന്നു ഞാന്‍.

قَالَ فَعَلۡتُهَآ إِذٗا وَأَنَا۠ مِنَ ٱلضَّآلِّينَ ۝٢٠
21

അങ്ങനെ നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന്‌ ഞാന്‍ ഓടിപ്പോയി. അപ്പോള്‍ എന്റെ രക്ഷിതാവ്‌ എനിക്ക്‌ വിജ്ഞാനം പ്രദാനം ചെയ്യുകയും എന്നെ മുര്‍സലുകളില്‍ ഉള്‍പെടുത്തുകയും ചെയ്‌തു.

فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِي رَبِّي حُكۡمٗا وَجَعَلَنِي مِنَ ٱلۡمُرۡسَلِينَ ۝٢١
22

ആ പോറ്റിവളര്‍ത്തല്‍ ഇസ്രാഈല്യരെ നീ അടിമകളാക്കി വെച്ചതിനാല്‍ എന്റെ മേല്‍ എടുത്തു പറയുന്ന ഒരു അനുഗ്രഹമാണ്‌.

وَتِلۡكَ نِعۡمَةٞ تَمُنُّهَا عَلَيَّ أَنۡ عَبَّدتَّ بَنِيٓ إِسۡرَٰٓءِيلَ ۝٢٢
23

ഫിര്‍ഔന്‍ ചോദിച്ചു: ലോകരക്ഷിതാവ്‌ എന്ന്‌ പറയുന്നത്‌ എന്താണ്‌?

قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ ۝٢٣
24

അദ്ദേഹം പറഞ്ഞു: ആകാശഭൂമികളുടെയും അവക്കിടയിലുള്ള അഖില വസ്‌തുക്കളുടെയും രക്ഷിതാവാണ്‌; നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍!

قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ ۝٢٤
25

അവന്‍ തന്റെ ചുറ്റുമുള്ള പ്രധാനികളോട്‌ ചോദിച്ചു: ഇവന്‍ പറയുന്നത്‌ നിങ്ങള്‍ ശരിക്ക്‌ കേള്‍ക്കുന്നില്ലേ?

قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ ۝٢٥
26

അദ്ദേഹം പ്രസ്‌താവിച്ചു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വപിതാക്കളുടെ രക്ഷിതാവും തന്നെ.

قَالَ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ ۝٢٦
27

അവന്‍ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൂതന്‍ നിശ്ചയമായും ഒരു ഭ്രാന്തന്‍ തന്നെയാണ്‌.

قَالَ إِنَّ رَسُولَكُمُ ٱلَّذِيٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٞ ۝٢٧
28

അദ്ദേഹം പ്രതിവചിച്ചു: അവന്‍ ഉദയസ്ഥാനത്തിന്റെയും അസ്‌തമയസ്ഥാനത്തിന്റെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവാണ്‌; നിങ്ങള്‍ ബുദ്ധിയുള്ളവരാണെങ്കില്‍.

قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَهُمَآۖ إِن كُنتُمۡ تَعۡقِلُونَ ۝٢٨
29

അവന്‍ പറഞ്ഞു: ഞാനല്ലാത്തൊരു ഇലാഹിനെ നീ സ്വീകരിച്ചാല്‍ നിശ്ചയമായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കും.

قَالَ لَئِنِ ٱتَّخَذۡتَ إِلَٰهًا غَيۡرِي لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ ۝٢٩
30

അദ്ദേഹം ചോദിച്ചു: നിനക്ക്‌ ഞാന്‍ വ്യക്തമായ ഒരു ദൃഷ്ടാന്തം കൊണ്ടുവന്നാലും (നീ സമ്മതിക്കുകയില്ലേ?)

قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ ۝٣٠
31

അവന്‍ പറഞ്ഞു: എന്നാല്‍ അതുകൊണ്ടുവന്നാട്ടെ. നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍.

قَالَ فَأۡتِ بِهِۦٓ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٣١
32

അപ്പോള്‍ അദ്ദേഹം തന്റെ വടി നിലത്തിട്ടു. അപ്പോഴതാ അതൊരു സ്‌പഷ്ടമായ സര്‍പ്പമായിരിക്കുന്നു!

فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ ۝٣٢
33

അദ്ദേഹം തന്റെ കൈ (കക്ഷത്തുനിന്നു) പുറത്തെടുത്തു. അപ്പോഴതാ, നോക്കുന്നവര്‍ക്ക്‌ അത്‌ പ്രകാശമുള്ളതായിരിക്കുന്നു!

وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّٰظِرِينَ ۝٣٣
34

തന്റെ ചുറ്റുമുണ്ടായിരുന്ന പ്രധാനികളോട്‌ ഫിര്‍ഔന്‍ പറഞ്ഞു: നിശ്ചയമായും ഇവന്‍ വള രെ വിദഗ്‌ദനായ ഒരു ജാലവിദ്യക്കാരനാണ്‌.

قَالَ لِلۡمَلَإِ حَوۡلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ ۝٣٤
35

തന്റെ ജാലവിദ്യകൊണ്ട്‌ നാട്ടില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കുവാനാണ്‌ അവനുദ്ദേശിക്കുന്നത്‌. അതുകൊണ്ട്‌ അവന്റെ കാര്യത്തില്‍ നിങ്ങളെന്തു നിര്‍ദ്ദേശിക്കുന്നു?

يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ ۝٣٥
36

അവര്‍ പ്രതികരിച്ചു: അവന്നും അവന്റെ സഹോദരന്നും അങ്ങുന്ന്‌ ഇടകൊടുക്കുക. എന്നിട്ട്‌ അങ്ങയുടെ അധികാരത്തില്‍ പെട്ട എല്ലാ നാടുകളിലേക്കും (ജാലവിദ്യക്കാരെ) ശേഖരിച്ചുകൊണ്ടുവരുന്ന ആളുകളെ പറഞ്ഞയക്കുക;

قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ۝٣٦
37

എന്നാല്‍ അവര്‍ നിപുണന്മാരായ എല്ലാ ജാലവിദ്യക്കാരെയും അങ്ങയുടെ അടുക്കല്‍ കൊണ്ടുവരുന്നതാണ്‌.

يَأۡتُوكَ بِكُلِّ سَحَّارٍ عَلِيمٖ ۝٣٧
38

അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിത സമയത്തേക്ക്‌ ജാലവിദ്യക്കാരെല്ലാം ഒരുമിച്ചുകൂട്ടപ്പെട്ടു.

فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوۡمٖ مَّعۡلُومٖ ۝٣٨
39

നിങ്ങള്‍ സമ്മേളിക്കുന്നുണ്ടോ എന്ന്‌ പൊതുജനങ്ങളോട്‌ (രാജകീയ വിളംബരംമൂലം) ചോദിക്കപ്പെട്ടു.

وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ ۝٣٩
40

ജാലവിദ്യക്കാര്‍ തന്നെയാണ്‌ വിജയികളാകുന്നതെങ്കില്‍ നമുക്കവരെ പിന്‍പറ്റാമല്ലോ (എന്നും അവരോട്‌ പറയപ്പെട്ടു).

لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَٰلِبِينَ ۝٤٠
41

അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ അവര്‍ ഫിര്‍ഔനോട്‌ ചോദിച്ചു: ഞങ്ങള്‍ തന്നെയാണ്‌ വിജയികളാകുന്നതെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ക്ക്‌ പ്രതിഫലമുണ്ടാകുമോ?

فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ۝٤١
42

ഫിര്‍ഔന്‍ പറഞ്ഞു: അതെ; മാത്രമല്ല, അന്നേരം നിങ്ങള്‍ നമ്മുടെ സന്നിധിയില്‍ സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവരുമായിരിക്കും.

قَالَ نَعَمۡ وَإِنَّكُمۡ إِذٗا لَّمِنَ ٱلۡمُقَرَّبِينَ ۝٤٢
43

മൂസാനബി അവരോട്‌ നിര്‍ദ്ദേശിച്ചു: നിങ്ങള്‍ക്ക്‌ ഇടുവാനുള്ളത്‌ ഇട്ടുകൊള്ളുക.

قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ۝٤٣
44

അപ്പോള്‍ അവര്‍ തങ്ങളുടെ കയറുകളും വടികളും താഴെയിടുകയും ഇങ്ങനെ പറയുകയും ചെയ്‌തു: ഫിര്‍ഔന്റെ അന്തസ്സ്‌ കൊണ്ട്‌ സത്യം, നിശ്ചയമായും ഞങ്ങള്‍ തന്നെയാണ്‌ വിജയികളാവുക.

فَأَلۡقَوۡاْ حِبَالَهُمۡ وَعِصِيَّهُمۡ وَقَالُواْ بِعِزَّةِ فِرۡعَوۡنَ إِنَّا لَنَحۡنُ ٱلۡغَٰلِبُونَ ۝٤٤
45

അങ്ങനെ മൂസാനബിയും തന്റെ വടി നിലത്തിട്ടു. അപ്പോഴതാ അവര്‍ പകിട്ടാക്കിക്കാണിച്ചിരുന്നതിനെയെല്ലാം അത്‌ വിഴുങ്ങിക്കളയുന്നു!

فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝٤٥
46

ഉടനെ ജാലവിദ്യക്കാര്‍ സുജൂദ്‌ ചെയ്യുന്നവരായി നിലംപതിച്ചു.

فَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝٤٦
47

അവര്‍ പറഞ്ഞു: ലോക രക്ഷിതാവില്‍ ഞങ്ങള്‍ ഇതാ വിശ്വസിച്ചിരിക്കുന്നു.

قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝٤٧
48

മൂസാനബിയുടെയും ഹാറൂന്‍ നബിയുടെയും രക്ഷിതാവില്‍.

رَبِّ مُوسَىٰ وَهَٰرُونَ ۝٤٨
49

ഫിര്‍ഔന്‍ ആക്രോശിച്ചു: ഞാന്‍ സമ്മതം നല്‍കുന്നതിന്നു മുമ്പ്‌ നിങ്ങള്‍ അവനെ വിശ്വസിച്ചുവോ? നിശ്ചയമായും അവന്‍ നിങ്ങള്‍ ക്കു ജാലവിദ്യ പഠിപ്പിച്ചുതന്ന വലിയ ഗുരുവാണ്‌. അതിനാല്‍ ഇതിന്റെ ഫലം നിങ്ങളിതാ മനസ്സിലാക്കാന്‍ പോകയാണ്‌. നിശ്ചയമായും നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്‌ത നിലയില്‍ ഞാന്‍ മുറിച്ചുകളയും. നിങ്ങള്‍ എല്ലാവരെയും ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌.

قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ ۝٤٩
50

അവര്‍ പറഞ്ഞു: വിരോധമൊന്നുമില്ല. നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഞങ്ങള്‍ മടങ്ങിച്ചെല്ലുന്നവരാകുന്നു.

قَالُواْ لَا ضَيۡرَۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ۝٥٠
51

ഞങ്ങള്‍ (ഫിര്‍ഔന്റെ അനുയായികളില്‍) ആദ്യത്തെ സത്യവിശ്വാസികളായതുകൊണ്ട്‌ ഞങ്ങളുടെ തെറ്റുകള്‍ രക്ഷിതാവ്‌ പൊറുത്തുതരുമെന്നു നിശ്ചയമായും ഞങ്ങളാശിക്കുന്നു.

إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ ۝٥١
52

എന്റെ അടിമകളെയും കൊണ്ട്‌ താങ്കള്‍ രാത്രി പോയിക്കൊള്ളുക; നിശ്ചയമായും (ഫിര്‍ഔനും കൂട്ടരും) നിങ്ങളെ പിന്തുടരുന്നതാണ്‌ എന്ന്‌ മൂസാനബിക്ക്‌ നാം സന്ദേശം നല്‍കി.

۞ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِيٓ إِنَّكُم مُّتَّبَعُونَ ۝٥٢
53

അപ്പോള്‍ (അവര്‍ പോയ വിവരം അറിഞ്ഞ്‌) ഫിര്‍ഔന്‍ സൈന്യങ്ങളെ ശേഖരിക്കുന്നവരെ പട്ടണങ്ങളില്‍ അയച്ചു. (അവര്‍ ഇങ്ങനെ പ്രചാരണം നടത്തി:)

فَأَرۡسَلَ فِرۡعَوۡنُ فِي ٱلۡمَدَآئِنِ حَٰشِرِينَ ۝٥٣
54

നിശ്ചയമായും ഇവര്‍(ഇസ്രാഈല്യര്‍) കുറഞ്ഞ ആളുകളുള്ള ഒരു സംഘവും,

إِنَّ هَٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ ۝٥٤
55

നമ്മെ അരിശം കൊള്ളിച്ചവരും,

وَإِنَّهُمۡ لَنَا لَغَآئِظُونَ ۝٥٥
56

നാം ജാഗരൂകരായ ഒരു സംഘവുമാണ്.

وَإِنَّا لَجَمِيعٌ حَٰذِرُونَ ۝٥٦
57

അങ്ങനെ അവരെ ചില തോപ്പുകളില്‍ നിന്നും അരുവികളില്‍ നിന്നും നാം പുറത്താക്കി.

فَأَخۡرَجۡنَٰهُم مِّن جَنَّٰتٖ وَعُيُونٖ ۝٥٧
58

ഭണ്ഡാരങ്ങളില്‍ നിന്നും മേത്തരം സ്ഥാനങ്ങളില്‍ നിന്നും (നാം പുറത്താക്കി).

وَكُنُوزٖ وَمَقَامٖ كَرِيمٖ ۝٥٨
59

അപ്രകാരമാണ്‌ (നമ്മുടെ പ്രവൃത്തി). എന്നിട്ട്‌ ഇസ്രാഈല്യര്‍ക്ക്‌ അതിനെ നാം അനന്തരാവകാശമായി നല്‍കുകയും ചെയ്‌തു.

كَذَٰلِكَۖ وَأَوۡرَثۡنَٰهَا بَنِيٓ إِسۡرَٰٓءِيلَ ۝٥٩
60

എന്നിട്ട്‌ ഫിര്‍ഔനും സൈന്യവും സൂര്യോദയ സമയത്തായികൊണ്ട്‌ ഇസ്രാഈല്യരുടെ അടുത്ത്‌ എത്തിച്ചേര്‍ന്നു.

فَأَتۡبَعُوهُم مُّشۡرِقِينَ ۝٦٠
61

അങ്ങനെ ഇരുസംഘവും പരസ്‌പരം കണ്ടപ്പോള്‍ മൂസാനബിയുടെ കൂട്ടുകാര്‍ പറഞ്ഞു: നിശ്ചയമായും നാം പിടിക്കപ്പെടുന്നവര്‍ തന്നെയാണല്ലോ.

فَلَمَّا تَرَٰٓءَا ٱلۡجَمۡعَانِ قَالَ أَصۡحَٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ ۝٦١
62

അദ്ദേഹം(മൂസാനബി) പറഞ്ഞു: ഇല്ല; എന്റെ രക്ഷിതാവ്‌ എന്റെ കൂടെത്തന്നെയുണ്ട്‌. അവന്‍ എനിക്ക്‌ മാര്‍ഗദര്‍ശനം ചെയ്യും.

قَالَ كـَلَّآۖ إِنَّ مَعِيَ رَبِّي سَيَهۡدِينِ ۝٦٢
63

തല്‍സമയം, `താങ്കളുടെ വടികൊണ്ട്‌ സമുദ്രത്തില്‍ അടിക്കുക' എന്ന്‌ മൂസാനബിക്ക്‌ നാം സന്ദേശം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോഴത്‌ പിളര്‍ന്നു. എന്നിട്ട്‌ ഓരോ പിളര്‍പ്പും വലിയ പര്‍വതം പോലെയായി.

فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ ۝٦٣
64

അവിടേക്ക്‌ മറ്റേകൂട്ടരെ (ഫിര്‍ഔനെയും കൂട്ടുകാരെയും) നാം അടുപ്പിച്ചു.

وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ ۝٦٤
65

മൂസാനബിയെയും അദ്ദേഹത്തോടൊപ്പമുള്ള മുഴുവന്‍ പേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്‌തു.

وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُۥٓ أَجۡمَعِينَ ۝٦٥
66

പിന്നെ മറ്റേകൂട്ടരെ നാം വെള്ളത്തില്‍ മുക്കി നശിപ്പിച്ചു.

ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ ۝٦٦
67

നിശ്ചയമായും അതില്‍ ഒരു വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ അവരില്‍ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല.

إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝٦٧
68

താങ്കളുടെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപവാനും പരമകാരുണികനും, തീര്‍ച്ച.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٦٨
69

ഇബ്രാഹീം നബിയുടെ ചരിത്രം അവര്‍ക്കു താങ്കള്‍ ഓതിക്കേള്‍പ്പിക്കുക.

وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٰهِيمَ ۝٦٩
70

അതായത്‌ തന്റെ പിതാവിനോടും ജനതയോടും, `നിങ്ങള്‍ എന്തിനെയാണ്‌ ആരാധിക്കുന്നത്‌' എന്നദ്ദേഹം ചോദിച്ച സന്ദര്‍ഭം.

إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ ۝٧٠
71

അവര്‍ പറഞ്ഞു: ഞങ്ങള്‍ ബിംബങ്ങളെയാണ്‌ ആരാധിക്കുന്നത്‌; അവക്കു മുമ്പില്‍ എപ്പോഴും ഭജനമിരിക്കയും ചെയ്യുന്നുണ്ട്‌.

قَالُواْ نَعۡبُدُ أَصۡنَامٗا فَنَظَلُّ لَهَا عَٰكِفِينَ ۝٧١
72

അദ്ദേഹം ചോദിച്ചു: നിങ്ങള്‍ വിളിക്കുമ്പോള്‍ അവ വിളികേള്‍ക്കുന്നുണ്ടോ?

قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ ۝٧٢
73

വല്ല ഉപകാരമോ ഉപദ്രവമോ നിങ്ങള്‍ക്കവ ഉണ്ടാക്കുകയോ ചെയ്യുന്നുണ്ടോ?

أَوۡ يَنفَعُونَكُمۡ أَوۡ يَضُرُّونَ ۝٧٣
74

അവര്‍ മറുപടി നല്‍കി: അതൊന്നുമില്ല; പക്ഷെ ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു. (അവരെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്‌തു എന്നുമാത്രം.)

قَالُواْ بَلۡ وَجَدۡنَآ ءَابَآءَنَا كَذَٰلِكَ يَفۡعَلُونَ ۝٧٤
75

അദ്ദേഹം ചോദിച്ചു: എന്നാല്‍ നിങ്ങള്‍ ആരാധിച്ചു വരുന്ന വസ്തുക്കളെ നിങ്ങള്‍ കണ്ടുമനസ്സിലാക്കിയോ?

قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ ۝٧٥
76

76. നിങ്ങളും പൂര്‍വപിതാക്കളും (ആരാധിച്ച് വരുന്ന).

أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ ۝٧٦
77

അവര്‍ എനിക്ക്‌ ശത്രുക്കള്‍ തന്നെയാണ്‌; പക്ഷേ, ലോകരക്ഷിതാവ്‌ അങ്ങനെയല്ല.

فَإِنَّهُمۡ عَدُوّٞ لِّيٓ إِلَّا رَبَّ ٱلۡعَٰلَمِينَ ۝٧٧
78

അവന്‍ എന്നെ സൃഷ്ടിക്കുകയും എന്നിട്ട്‌ എന്നെ നേര്‍വഴിയിലാക്കുകയും ചെയ്‌തിരിക്കുന്നു.

ٱلَّذِي خَلَقَنِي فَهُوَ يَهۡدِينِ ۝٧٨
79

അവന്‍ എനിക്ക് ആഹാരവും പാനീയവും നല്‍കുകയും,

وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ ۝٧٩
80

രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും,

وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ ۝٨٠
81

എന്നെ മരണപ്പെടുത്തുകയും അനന്തരം ജീവിപ്പിക്കുകയും ചെയ്യുന്നു.

وَٱلَّذِي يُمِيتُنِي ثُمَّ يُحۡيِينِ ۝٨١
82

പ്രതിഫലം നല്‍കുന്ന ദിവസം(അന്ത്യനാളില്‍) അവന്‍ എന്റെ പാപം പൊറുത്തുതരുമെന്ന്‌ ഞാനാശിക്കുകയും ചെയ്യുന്നു. (ഇങ്ങനെയെല്ലാമുള്ളവനാണ്‌ ലോകരക്ഷിതാവ്‌. അതുകൊണ്ട്‌ അവനെ ഞാന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.)

وَٱلَّذِيٓ أَطۡمَعُ أَن يَغۡفِرَ لِي خَطِيٓـَٔتِي يَوۡمَ ٱلدِّينِ ۝٨٢
83

എന്റെ രക്ഷിതാവേ, എനിക്ക്‌ നീ വിജ്ഞാനം പ്രദാനം ചെയ്യുകയും എന്നെ സജ്ജനങ്ങളോട്‌ ചേര്‍ത്തി തരികയും ചെയ്യേണമേ!

رَبِّ هَبۡ لِي حُكۡمٗا وَأَلۡحِقۡنِي بِٱلصَّٰلِحِينَ ۝٨٣
84

എനിക്ക് നീ പിന്‍തലമുറകളില്‍ സല്‍കീര്‍ത്തി ഉണ്ടാക്കിത്തരികയും,

وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ ۝٨٤
85

അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗം അനന്തരാവകാശമെടുക്കുന്നവരില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ!

وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ۝٨٥
86

എന്റെ പിതാവിന്ന്‌ പൊറുത്തു കൊടുക്കേണമേ! നിശ്ചയമായും അദ്ദേഹം വഴിതെറ്റിയവരില്‍ പെട്ടുപോയിരിക്കുകയാണ്‌.

وَٱغۡفِرۡ لِأَبِيٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ ۝٨٦
87

ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ!

وَلَا تُخۡزِنِي يَوۡمَ يُبۡعَثُونَ ۝٨٧
88

ധനവും സന്താനങ്ങളും ഉപകരിക്കാത്ത നാള്‍,

يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ ۝٨٨
89

എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും ശുദ്ധമായ ഹൃദയത്തോടുകൂടി അല്ലാഹുവിങ്കല്‍ ചെല്ലുന്നവര്‍ ഒഴികെ. (അവര്‍ക്കത്‌ ഉപകരിക്കും.)

إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٖ سَلِيمٖ ۝٨٩
90

(ആ ദിവസം) ദോഷബാധയെ സൂക്ഷിച്ചവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുകയും,

وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ ۝٩٠
91

വഴിപിഴച്ചവര്‍ക്ക് നരകം വെളിവാക്കപ്പെടുകയും ചെയ്യും.

وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ ۝٩١
92

അവരോട് ചോദിക്കപ്പെടും: അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ഇബാദത്ത് ചെയ്തുവന്നിരുന്നവ എവിടെ?

وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ ۝٩٢
93

അവര്‍ നിങ്ങളെ സഹായിക്കുന്നുണ്ടോ അതോ സ്വന്തം കാര്യത്തില്‍ സഹായം തേടുന്നുണ്ടോ?

مِن دُونِ ٱللَّهِ هَلۡ يَنصُرُونَكُمۡ أَوۡ يَنتَصِرُونَ ۝٩٣
94

അങ്ങനെ ആ ആരാധ്യവസ്തുക്കളെയും അവരെ ആരാധിച്ചു വഴിതെറ്റിയവരെയും നരകത്തില്‍ മുഖം കുത്തി തള്ളിയിടപ്പെടും.

فَكُبۡكِبُواْ فِيهَا هُمۡ وَٱلۡغَاوُۥنَ ۝٩٤
95

ഇബ്‌ലീസിന്റെ സൈന്യങ്ങളെ മുഴുവനും (നരകത്തില്‍ മുഖം കുത്തി തള്ളിയിടപ്പെടും)

وَجُنُودُ إِبۡلِيسَ أَجۡمَعُونَ ۝٩٥
96

അതില്‍ വഴക്കടിച്ചുകൊണ്ട്‌ ആരാധകര്‍ ആരാധ്യരോടു പറയും:

قَالُواْ وَهُمۡ فِيهَا يَخۡتَصِمُونَ ۝٩٦
97

അല്ലാഹു തന്നെ സത്യം, നിശ്ചയമായും ഞങ്ങള്‍ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലായിരിക്കുന്നു;

تَٱللَّهِ إِن كُنَّا لَفِي ضَلَٰلٖ مُّبِينٍ ۝٩٧
98

സര്‍വലോക രക്ഷിതാവിനോട്‌ തുല്യമായ സ്ഥാനം നിങ്ങള്‍ക്ക്‌ ഞങ്ങള്‍ കല്‍പിച്ചപ്പോള്‍.

إِذۡ نُسَوِّيكُم بِرَبِّ ٱلۡعَٰلَمِينَ ۝٩٨
99

ആ കുറ്റവാളികള്‍ തന്നെയാണ്‌ ഞങ്ങളെ വഴിപിഴപ്പിച്ചത്‌.

وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ ۝٩٩
100

ഞങ്ങള്‍ക്കിപ്പോള്‍ ഒരു ശുപാര്‍ശക്കാരനുമില്ല.

فَمَا لَنَا مِن شَٰفِعِينَ ۝١٠٠
101

അനുകമ്പയുള്ള ചങ്ങാതിയുമില്ല.

وَلَا صَدِيقٍ حَمِيمٖ ۝١٠١
102

ഇനി ഞങ്ങള്‍ക്ക്‌ (ഇഹലോകത്തേക്ക്‌) ഒരു മടക്കം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസികളില്‍ ഉള്‍പെടുമായിരുന്നു.

فَلَوۡ أَنَّ لَنَا كَرَّةٗ فَنَكُونَ مِنَ ٱلۡمُؤۡمِنِينَ ۝١٠٢
103

നിശ്ചയമായും ഈ പറഞ്ഞതില്‍ വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ, അവരില്‍ അധികപേരും വിശ്വസിക്കുന്നവരായിട്ടില്ല.

إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٠٣
104

നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ പ്രതാപവാനും പരമകാരുണികനും തന്നെയാകുന്നു.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٠٤
105

നൂഹ്‌നബിയുടെ ജനത മുര്‍സലുകളെ നിഷേധിച്ചു.

كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ ۝١٠٥
106

നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ എന്ന്‌ തങ്ങളുടെ സഹോദരന്‍ നൂഹ്‌ അവരോട്‌ ചോദിച്ച സന്ദര്‍ഭത്തില്‍.

إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ ۝١٠٦
107

`നിശ്ചയമായും ഞാന്‍ നിങ്ങളുടെ അടുത്തേക്ക്‌ വന്ന വിശ്വസ്‌തനായ ഒരു റസൂലാണ്‌' (എന്നദ്ദേഹം പറഞ്ഞു).

إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٠٧
108

`അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٠٨
109

അതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ മാത്രമാണ്‌.

وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٠٩
110

അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക'.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١١٠
111

അവര്‍ ചോദിച്ചു: ഈ നിസ്സാരന്മാരായ ആളുകള്‍ നിന്നെ പിന്തുടര്‍ന്നിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?

۞ قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ ۝١١١
112

അദ്ദേഹം പറഞ്ഞു: അവരുടെ പ്രവൃത്തിയെ പ്പറ്റി എനിക്കെന്തറിവാണുള്ളത്‌?

قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ ۝١١٢
113

`അവരെ വിചാരണ ചെയ്യുവാനുള്ള ഉത്തരവാദിത്വം എന്റെ രക്ഷിതാവിന്നു മാത്രമാണ്‌. നിങ്ങള്‍ കാര്യബോധമുള്ളവരായിരുന്നുവെങ്കില്‍!

إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ ۝١١٣
114

`ഞാന്‍ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല തന്നെ.

وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ ۝١١٤
115

`ഞാന്‍ പ്രത്യക്ഷമായ ഒരു താക്കീതുകാരന്‍ മാത്രമാണ്‌'.

إِنۡ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ۝١١٥
116

അവര്‍ പറഞ്ഞു: നൂഹേ, ഇതില്‍ നിന്ന്‌ വിരമിക്കുന്നില്ലെങ്കില്‍ നീ എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍ ഉള്‍പെട്ടവനായിത്തീരും.

قَالُواْ لَئِن لَّمۡ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ ۝١١٦
117

അദ്ദേഹം പറഞ്ഞു: `എന്റെ രക്ഷിതാവേ, നിശ്ചയമായും എന്റെ ജനത എന്നെ നിഷേധിച്ചുകളഞ്ഞിരിക്കുന്നു.'

قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ ۝١١٧
118

`അതുകൊണ്ട്‌ എനിക്കും അവര്‍ക്കുമിടയില്‍ നീ വ്യക്തമായ ഒരു വിധി നല്‍കുകയും എന്നെയും എന്റെയൊന്നിച്ചുള്ള സത്യവിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ!

فَٱفۡتَحۡ بَيۡنِي وَبَيۡنَهُمۡ فَتۡحٗا وَنَجِّنِي وَمَن مَّعِيَ مِنَ ٱلۡمُؤۡمِنِينَ ۝١١٨
119

അപ്പോള്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തി.

فَأَنجَيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ ۝١١٩
120

പിന്നെ ബാക്കിയുള്ളവരെ അതിനുശേഷം നാം വെള്ളത്തില്‍ മുക്കിക്കൊല്ലുകയും ചെയ്‌തു.

ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ ۝١٢٠
121

നിശ്ചയമായും അതില്‍ ഒരു വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ അവരില്‍ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല.

إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٢١
122

നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ പ്രതാപവാനും പരമകാരുണികനും തന്നെയാകുന്നു.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٢٢
123

ആദ്‌ ഗോത്രം മുര്‍സലുകളെ നിഷേധിച്ചു.

كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ ۝١٢٣
124

തങ്ങളുടെ സഹോദരന്‍ ഹൂദ്‌നബി അവരോട്‌ പറഞ്ഞ സന്ദര്‍ഭത്തില്‍: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?

إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ ۝١٢٤
125

നിശ്ചയമായും ഞാന്‍ നിങ്ങളുടെ അടുക്കലേക്കുവന്ന വിശ്വസ്‌തനായ ഒരു റസൂലാണ്‌.

إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٢٥
126

`അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٢٦
127

അതിന്റെ പേരില്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ഞാന്‍ ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ മാത്രമാണ്‌.

وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٢٧
128

നിങ്ങള്‍ വിനോദിക്കുന്നവരായിക്കൊണ്ട്‌ എല്ലാ കുന്നുകളിലും അടയാളം (ആയി കെട്ടിടം) നിര്‍മിച്ചു വരികയാണോ?

أَتَبۡنُونَ بِكُلِّ رِيعٍ ءَايَةٗ تَعۡبَثُونَ ۝١٢٨
129

`നിങ്ങളിവിടെ നിത്യവാസികളായി തീര്‍ന്നേക്കുമെന്ന ഭാവേന പ്രബലമന്ദിരങ്ങള്‍ ഉണ്ടാക്കുകയുമാണോ?

وَتَتَّخِذُونَ مَصَانِعَ لَعَلَّكُمۡ تَخۡلُدُونَ ۝١٢٩
130

`നിങ്ങള്‍ വല്ലവരെയും ഊക്കോടെ പിടികൂടുകയാണെങ്കില്‍ നിഷ്‌ഠുരന്മാരായി പിടികൂടുകയും ചെയ്യുന്നു.

وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ ۝١٣٠
131

`ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٣١
132

`നിങ്ങള്‍ക്കറിയാവുന്ന അനുഗ്രഹങ്ങള്‍ ചെയ്‌തുതന്നുകൊണ്ട്‌ നിങ്ങളെ സഹായിച്ച അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക.

وَٱتَّقُواْ ٱلَّذِيٓ أَمَدَّكُم بِمَا تَعۡلَمُونَ ۝١٣٢
133

നാല്‍കാലികളെയും സന്താനങ്ങളെയും നല്‍കിക്കൊണ്ട് നിങ്ങളെ അവന്‍ സഹായിച്ചു.

أَمَدَّكُم بِأَنۡعَٰمٖ وَبَنِينَ ۝١٣٣
134

തോട്ടങ്ങളും നദികളും (നല്‍കിക്കൊണ്ടും നിങ്ങളെ അവന്‍ സഹായിച്ചു.)

وَجَنَّٰتٖ وَعُيُونٍ ۝١٣٤
135

`നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുകയാണ്‌.

إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ۝١٣٥
136

അവര്‍ പറഞ്ഞു: ഹൂദേ, നീ സദുപദേശം ചെയ്യലും സദുപദേശം ചെയ്യുന്നവരില്‍ പെടാതിരിക്കലും ഞങ്ങള്‍ക്ക്‌ സമമാണ്‌.

قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٰعِظِينَ ۝١٣٦
137

`ഇത്‌ പൂര്‍വികന്മാരുടെ നടപടി സമ്പ്രദായം മാത്രമാകുന്നു.

إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ ۝١٣٧
138

`ഞങ്ങള്‍ (മരണാനന്തരം) ശിക്ഷിക്കപ്പെടുന്നവരല്ല തന്നെ.'

وَمَا نَحۡنُ بِمُعَذَّبِينَ ۝١٣٨
139

അങ്ങനെ അവരദ്ദേഹത്തെ നിഷേധിച്ചു. അപ്പോള്‍ അവരെ നാം നശിപ്പിച്ചു. നിശ്ചയമായും അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ, അവരില്‍ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല.

فَكَذَّبُوهُ فَأَهۡلَكۡنَٰهُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٣٩
140

നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ പ്രതാപവാനും പരമകാരുണികനും തന്നെയാകുന്നു.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٤٠
141

സമൂദ്‌ സമുദായം മുര്‍സലുകളെ നിഷേധിച്ചു.

كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ ۝١٤١
142

താങ്കളുടെ സഹോദരന്‍ സ്വാലിഹ്‌ നബി അവരോട്‌ പറഞ്ഞപ്പോള്‍-`നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?

إِذۡ قَالَ لَهُمۡ أَخُوهُمۡ صَٰلِحٌ أَلَا تَتَّقُونَ ۝١٤٢
143

`നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ റസൂലാണ്‌.

إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٤٣
144

അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٤٤
145

അതിന്റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ മാത്രമാണ്‌.

وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٤٥
146

ഇവിടെയുള്ള ഭൗതിക സുഖങ്ങളില്‍ നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട്‌ വിട്ടേക്കപ്പെടുമോ?

أَتُتۡرَكُونَ فِي مَا هَٰهُنَآ ءَامِنِينَ ۝١٤٦
147

അതായത്‌, തോട്ടങ്ങളിലും നദികളിലും വയലുകളിലും പഴങ്ങളുടെ ഭാരത്താല്‍ കുല തൂങ്ങിനില്‍ക്കുന്ന ഈത്തപ്പന(ത്തോട്ട)ങ്ങളിലും.

فِي جَنَّٰتٖ وَعُيُونٖ ۝١٤٧
148

അമിതാഹ്ലാദഭരിതരായി മലകള്‍ തുരന്നുനിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു.

وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ ۝١٤٨
149

ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتٗا فَٰرِهِينَ ۝١٤٩
150

ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٥٠
151

അതിക്രമികളുടെ കല്‍പന നിങ്ങള്‍ അനുസരിക്കരുത്.

وَلَا تُطِيعُوٓاْ أَمۡرَ ٱلۡمُسۡرِفِينَ ۝١٥١
152

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നന്മയുണ്ടാക്കാതിരിക്കുകയും ചെയ്യുന്നവരായ.

ٱلَّذِينَ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ ۝١٥٢
153

അവര്‍ പറഞ്ഞു: `നീ മാരണബാധിതരില്‍ പെട്ടവന്‍ തന്നെയാകുന്നു.

قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ ۝١٥٣
154

നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌. അതുകൊണ്ട്‌ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍ ഒരു ദൃഷ്ടാന്തം നീ കൊണ്ടുവരണം.

مَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝١٥٤
155

അദ്ദേഹം പറഞ്ഞു: ഇതാ ദൃഷ്ടാന്തമായ ഒട്ടകം. ഒരു നിശ്ചിത ദിവസത്തെ ജലപാനം അതിനും ഒരു നിശ്ചിത ദിവസത്തെ ജലപാനം നിങ്ങള്‍ക്കുമാണ്‌.

قَالَ هَٰذِهِۦ نَاقَةٞ لَّهَا شِرۡبٞ وَلَكُمۡ شِرۡبُ يَوۡمٖ مَّعۡلُومٖ ۝١٥٥
156

`ഒരു വിധ തിന്മകൊണ്ടും നിങ്ങള്‍ അതിനെ തൊട്ടുപോകരുത്‌. തൊട്ടാല്‍ ഒരു വലിയ ആപല്‍കരമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌.

وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابُ يَوۡمٍ عَظِيمٖ ۝١٥٦
157

എന്നാല്‍ അവരതിനെ അറുത്തുകളഞ്ഞു. എന്നിട്ടവര്‍ ഖേദിച്ചു.

فَعَقَرُوهَا فَأَصۡبَحُواْ نَٰدِمِينَ ۝١٥٧
158

അപ്പോള്‍ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ, അവരില്‍ അധികമാളുകളും വിശ്വസിക്കുന്നവരായില്ല.

فَأَخَذَهُمُ ٱلۡعَذَابُۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٥٨
159

താങ്കളുടെ രക്ഷിതാവ്‌ പ്രതാപവാനും പരമകാരുണികനും തന്നെയാണ്‌, തീര്‍ച്ച.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٥٩
160

ലൂഥ് നബിയുടെ ജനത മുര്‍സലുകളെ നിഷേധിച്ചു.

كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ ۝١٦٠
161

തങ്ങളുടെ സഹോദരന്‍ ലൂഥ് അവരോട് പറഞ്ഞപ്പോള്‍: 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?

إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ ۝١٦١
162

നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു.

إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٦٢
163

അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٦٣
164

അതിന്റെ പേരില്‍ യാതൊരു പ്രതിഫലവും നിങ്ങളോട്‌ ഞാന്‍ ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ മാത്രമാണ്‌.

وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٦٤
165

ലോകജനതയില്‍ നിങ്ങള്‍ മാത്രം (കാമനിര്‍വൃതിക്കായി) പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും,

أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ ۝١٦٥
166

രക്ഷിതാവ് നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന ഇണകളെ വിട്ടുകളയുകയുമാണോ?എന്നാല്‍ നിങ്ങള്‍ അതിക്രമികളായ ഒരു ജനത തന്നെയാണ്.'

وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ ۝١٦٦
167

അവര്‍ പറഞ്ഞു: `ഓ ലൂഥ്‌, നീ ഇതില്‍ നിന്ന്‌ വിരമിക്കാത്ത പക്ഷം നിശ്ചയമായും നീ പുറത്താക്കപ്പെടുന്നവരില്‍ പെട്ടുപോകും'.

قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ ۝١٦٧
168

അദ്ദേഹം പറഞ്ഞു: `നിശ്ചയമായും ഞാന്‍ നിങ്ങളുടെ ഈ പ്രവൃത്തിയോട്‌ കഠിനകോപമുള്ളവരില്‍ പെട്ടവനാണ്‌.'

قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ ۝١٦٨
169

`എന്റെ രക്ഷിതാവേ, എന്നെയും എന്റെ സ്വന്തക്കാരെയും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ നീ രക്ഷിക്കേണമേ!'

رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ ۝١٦٩
170

അപ്പോള്‍ അദ്ദേഹത്തെയും തന്റെ സ്വന്തക്കാരെയുമെല്ലാം നാം രക്ഷപ്പെടുത്തി;

فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ ۝١٧٠
171

ഒരു വൃദ്ധസ്‌ത്രീ ഒഴികെ. അവള്‍ ബാക്കിയുള്ളവരില്‍ പെട്ടവളായിരുന്നു.

إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ ۝١٧١
172

പിന്നെ മറ്റുള്ളവരെ നാം നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.

ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ ۝١٧٢
173

അവരുടെ മീതെ നാം ഒരു പ്രത്യേകതരം മഴ വര്‍ഷിപ്പിച്ചു. മുന്നറിയിപ്പ്‌ നല്‍കപ്പെട്ടവര്‍ക്ക്‌ കിട്ടിയ മഴ വളരെ ചീത്ത!

وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ ۝١٧٣
174

നിശ്ചയമായും അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ അവരില്‍ അധികമാളുകളും വിശ്വസിക്കുന്നവരായില്ല.

إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٧٤
175

നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ പ്രതാപവാനും പരമകാരുണികനുമാണ്‌.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٧٥
176

ഐക്കത്തുകാര്‍ മുര്‍സലുകളെ നിഷേധിച്ചു.

كَذَّبَ أَصۡحَٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ ۝١٧٦
177

അവരോട്‌ ശുഐബ്‌ നബി പറഞ്ഞ സന്ദര്‍ഭത്തില്‍: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?

إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ ۝١٧٧
178

നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ റസൂലാണ്‌.

إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٧٨
179

അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٧٩
180

അതിന്റെ പേരില്‍ യാതൊരു പ്രതിഫലവും നിങ്ങളോട്‌ ഞാന്‍ ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ മാത്രമാണ്‌.

وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٨٠
181

നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുക; അതില്‍ കമ്മിവരുത്തുന്നവരില്‍ പെട്ടുപോകരുത്;

۞ أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ ۝١٨١
182

നിങ്ങള്‍ ശരിയായ തുലാസ് കൊണ്ട് തൂക്കുകയും ചെയ്യുക.

وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ ۝١٨٢
183

നിങ്ങള്‍ ജനങ്ങള്‍ക്ക്‌ അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തുകയും നാട്ടില്‍ നാശം ചെയ്യുന്നവരായിക്കൊണ്ട്‌ കുഴപ്പമുണ്ടാക്കുകയുമരുത്‌.

وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝١٨٣
184

നിങ്ങളെയും പൂര്‍വജനങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.

وَٱتَّقُواْ ٱلَّذِي خَلَقَكُمۡ وَٱلۡجِبِلَّةَ ٱلۡأَوَّلِينَ ۝١٨٤
185

അവര്‍ പറഞ്ഞു: നിശ്ചയമായും നീ മാരണബാധിതരില്‍ പെട്ടവന്‍ തന്നെയാകുന്നു.

قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ ۝١٨٥
186

നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌. നിശ്ചയമായും നീ അസത്യവാദികളില്‍ പെട്ടവന്‍ തന്നെയാണെന്നാണ്‌ ഞങ്ങള്‍ ധരിക്കുന്നത്‌.

وَمَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَٰذِبِينَ ۝١٨٦
187

`അതുകൊണ്ട്‌ നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍ ആകാശത്തുനിന്ന്‌ ചില കഷ്‌ണങ്ങള്‍ ഞങ്ങളുടെ മേല്‍ വീഴ്‌ത്തുക.'

فَأَسۡقِطۡ عَلَيۡنَا كِسَفٗا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝١٨٧
188

അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി എന്റെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു. (അവന്‍ യുക്തമായത്‌ പ്രവര്‍ത്തിക്കും.)

قَالَ رَبِّيٓ أَعۡلَمُ بِمَا تَعۡمَلُونَ ۝١٨٨
189

അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു. അതിനാല്‍ മേഘത്തണലിന്റെ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും അത്‌ വമ്പിച്ച ആപല്‍കരമായ ഒരു ദിവസത്തിലെ ശിക്ഷയായിരുന്നു.

فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ ۝١٨٩
190

നിശ്ചയമായും അതില്‍ വലിയ ദൃഷ്ടാന്തമുണ്ട്‌. പക്ഷേ, അവരില്‍ അധികമാളുകളും വിശ്വസിക്കുന്നവരായില്ല.

إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٩٠
191

താങ്കളുടെ രക്ഷിതാവ്‌ പ്രതാപവാനും പരമകാരുണികനുമാണ്‌, തീര്‍ച്ച.

وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٩١
192

നിശ്ചയമായും ഖുര്‍ആന്‍ ലോകരക്ഷിതാവായ അല്ലാഹു അവതരിപ്പിച്ചത്‌ തന്നെയാണ്‌.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ ۝١٩٢
193

ജിബ്‌രീല്എന്ന മലക്കാണ് അത്‌കൊണ്ട് താങ്കളുടെ ഹൃദയത്തില്‍ ഇറക്കിയത്.

نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ ۝١٩٣
194

താക്കീതു നല്‍കുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ ആയിരിക്കേണ്ടതിനുവേണ്ടി.

عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ ۝١٩٤
195

സ്‌പഷ്ടമായ അറബി ഭാഷയിലാണ്‌ (ഇത്‌ അവതരിപ്പിച്ചിട്ടുള്ളത്‌).

بِلِسَانٍ عَرَبِيّٖ مُّبِينٖ ۝١٩٥
196

നിശ്ചയമായും ഈ ഖുര്‍ആന്‍ പൂര്‍വികരുടെ വേദഗ്രന്ഥങ്ങളിലുള്ളതാണ്‌.

وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ ۝١٩٦
197

ഇസ്രാഈല്യരിലുള്ള പണ്ഡിതന്മാര്‍ക്ക്‌ ഇതിനെ സംബന്ധിച്ച്‌ അറിയാമെന്നത്‌ ഇവര്‍ക്ക്‌ (സത്യനിഷേധികള്‍ക്ക്‌) ഒരു ലക്ഷ്യമാകുന്നില്ലേ?

أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُۥ عُلَمَٰٓؤُاْ بَنِيٓ إِسۡرَٰٓءِيلَ ۝١٩٧
198

198. അനറബികളില്‍ ആര്‍ക്കെങ്കിലും ഈ ഖുര്‍ആനെ നാം അവതരിപ്പിക്കുകയും,

وَلَوۡ نَزَّلۡنَٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ ۝١٩٨
199

199. എന്നിട്ട് അദ്ദേഹമിത് ഇക്കൂട്ടര്‍ക്ക് ഓതിക്കേള്‍പിച്ച് കൊടുക്കുകയും ചെയ്തിരുന്നെങ്കിലും അവരതില്‍ വിശ്വസിക്കുന്നവരാകുകയില്ല.

فَقَرَأَهُۥ عَلَيۡهِم مَّا كَانُواْ بِهِۦ مُؤۡمِنِينَ ۝١٩٩
200

അപ്രകാരം ആ കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം സത്യനിഷേധത്തെ കടത്തി.

كَذَٰلِكَ سَلَكۡنَٰهُ فِي قُلُوبِ ٱلۡمُجۡرِمِينَ ۝٢٠٠
201

വേദനാജനകമായ ശിക്ഷ കാണുന്നത്‌ വരെ അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുകയില്ല.

لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ۝٢٠١
202

അവര്‍ ഓര്‍ക്കാത്തനിലയില്‍ പെട്ടെന്നാണ്‌ ആ ശിക്ഷ വന്നെത്തുക-

فَيَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٢٠٢
203

അപ്പോള്‍ `ഞങ്ങള്‍ കുറച്ചു താമസം നല്‍കപ്പെടുന്നവരാകുമോ' എന്ന്‌ അവര്‍ ചോദിക്കും.

فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ ۝٢٠٣
204

എന്നിട്ട്‌ (അങ്ങനെയുള്ള) നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവര്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നത്‌?

أَفَبِعَذَابِنَا يَسۡتَعۡجِلُونَ ۝٢٠٤
205

താങ്കള്‍ ചിന്തിച്ചു നോക്കുക: അവര്‍ക്ക് നാം കുറേ കൊല്ലം ക്ഷേമൈശ്വര്യം നല്‍കുകയും,

أَفَرَءَيۡتَ إِن مَّتَّعۡنَٰهُمۡ سِنِينَ ۝٢٠٥
206

തദനന്തരം, താക്കീതു നല്‍കപ്പെട്ടിരുന്ന ശിക്ഷ അവര്‍ക്കു വന്നെത്തുകയും ചെയ്താല്‍,

ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ ۝٢٠٦
207

തങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്ന ക്ഷേമൈശ്വര്യങ്ങള്‍ (ആ ശിക്ഷ തടഞ്ഞു നിറുത്തുന്നതില്‍) അവര്‍ക്കു വല്ല പ്രയോജനവും ചെയ്യുമോ? (ഒന്നും തന്നെ ചെയ്യുകയില്ല.)

مَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يُمَتَّعُونَ ۝٢٠٧
208

താക്കീതു നല്‍കുന്നവരെ (പ്രവാചകന്മാരെ) അയക്കാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല.

وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا لَهَا مُنذِرُونَ ۝٢٠٨
209

അവരെ ഓര്‍മപ്പെടുത്തുവാനായിട്ടാണ്‌ (അങ്ങനെ താക്കീതു നല്‍കുന്നവരെ നാം അയക്കുന്നത്‌). അക്രമം ചെയ്യുന്ന സമ്പ്രദായം നമുക്കില്ല.

ذِكۡرَىٰ وَمَا كُنَّا ظَٰلِمِينَ ۝٢٠٩
210

ഈ ഖുര്‍ആനുമായി പിശാചുക്കള്‍ ഇറങ്ങിയിട്ടില്ല;

وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ ۝٢١٠
211

അതവര്‍ക്ക് യോജിച്ചതുമല്ല; അവര്‍ക്കതിന് കഴിവുമില്ല.

وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ ۝٢١١
212

നിശ്ചയമായും അവര്‍ അത്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ അകറ്റപ്പെട്ടവര്‍ തന്നെയാണ്‌.

إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ ۝٢١٢
213

അതുകൊണ്ട്‌ അല്ലാഹുവിനോടുകൂടെ മറ്റൊരു ഇലാഹിന്നു താങ്കള്‍ ആരാധന ചെയ്യരുത്‌. എങ്കില്‍ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ പെട്ടുപോകും.

فَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ ۝٢١٣
214

അടുത്ത ബന്ധുക്കള്‍ക്ക്‌ താങ്കള്‍ ശിക്ഷയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുക.

وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ ۝٢١٤
215

താങ്കളെ പിന്തുടര്‍ന്ന സത്യവിശ്വാസികളോട്‌ വളരെ സൗമ്യമായി പെരുമാറുകയും ചെയ്യുക.

وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ ۝٢١٥
216

ഇനി അവര്‍ താങ്കളോട്‌ അനുസരണക്കേട്‌ കാണിക്കുകയാണെങ്കില്‍, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി നിശ്ചയമായും ഞാന്‍ നിരുത്തരവാദിയാകുന്നു എന്ന്‌ താങ്കള്‍ പറഞ്ഞേക്കണം.

فَإِنۡ عَصَوۡكَ فَقُلۡ إِنِّي بَرِيٓءٞ مِّمَّا تَعۡمَلُونَ ۝٢١٦
217

പ്രതാപവാനും പരമകാരുണികനുമായ അല്ലാഹുവിങ്കലേക്ക്‌ താങ്കള്‍ (സര്‍വവും) ഭരമേല്‍പിക്കുക.

وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ ۝٢١٧
218

താങ്കള്‍ നിന്നു നമസ്‌കരിക്കുന്ന സമയം അവന്‍ താങ്കളെ കാണുന്നുണ്ട്‌.

ٱلَّذِي يَرَىٰكَ حِينَ تَقُومُ ۝٢١٨
219

നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ താങ്കളുടെ ചലനത്തെയും (അവന്‍ കാണുന്നുണ്ട്‌).

وَتَقَلُّبَكَ فِي ٱلسَّٰجِدِينَ ۝٢١٩
220

നിശ്ചയമായും അവന്‍ തന്നെയാണ്‌ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും.

إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٢٢٠
221

ആരുടെയടുത്താണ്‌ പിശാചുക്കള്‍ ഇറങ്ങുകയെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ?

هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ۝٢٢١
222

ധാരാളം വ്യാജം പറയുകയും വളരെ കുറ്റം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരുടെ മേലുമാണ്‌ അവരിറങ്ങുക.

تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٖ ۝٢٢٢
223

തങ്ങള്‍ കേട്ടത്‌ മറ്റുചിലര്‍ക്ക്‌ അവര്‍ പറഞ്ഞുകൊടുക്കുന്നതാണ്‌. മിക്ക വാര്‍ത്തകളിലും അവര്‍ കള്ളം പറയുന്നവരാകുന്നു.

يُلۡقُونَ ٱلسَّمۡعَ وَأَكۡثَرُهُمۡ كَٰذِبُونَ ۝٢٢٣
224

കവികളെ പിന്തുടരുന്നത്‌ ദുര്‍മാര്‍ഗികളാണ്‌.

وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ ۝٢٢٤
225

താങ്കള്‍ കണ്ടില്ലേ: അവര്‍ (ഭാവനയുടെ) എല്ലാ വകുപ്പുകളിലും അലഞ്ഞു നടക്കുകയും,

أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ ۝٢٢٥
226

പ്രവര്‍ത്തിക്കാത്തത് പറയുകയും ചെയ്യുന്നതെങ്ങനെയാകുന്നു?

وَأَنَّهُمۡ يَقُولُونَ مَا لَا يَفۡعَلُونَ ۝٢٢٦
227

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും അല്ലാഹുവിനെ ധാരാളം സ്‌മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ട ശേഷം പ്രതികാരനടപടി എടുക്കുകയും ചെയ്‌തവരൊഴികെ. (അവരതില്‍ പെടുകയില്ല.) തങ്ങള്‍ എങ്ങോട്ടാണ്‌ തിരിച്ചു ചെല്ലുക എന്ന്‌ അക്രമികള്‍ക്ക്‌ പിന്നീട്‌ മനസ്സിലാകും.

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَذَكَرُواْ ٱللَّهَ كَثِيرٗا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَيَّ مُنقَلَبٖ يَنقَلِبُونَ ۝٢٢٧