Sunday, 11 October 2026 Hijri: — 08:26:52 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അശ്ശൂറാ الشورى Ash-Shura

Surah 42 മക്കിയ്യ • مكية • Makkiyah 53 ആയത്തുകൾ • 53 Ayahs

സൂറത്ത് അശ്ശൂറാ (Ash-Shura), ഖുർആൻ അധ്യായം 42 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 53 ആയത്തുകൾ വായിക്കുക. Read Surah Ash-Shura with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹാമീം

حمٓ ۝١
2

ഐന്‍, സീന്‍, ഖാഫ്

عٓسٓقٓ ۝٢
3

(നബിയേ,) താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും പ്രതാപശാലിയും അഗാധജ്ഞനുമായ അല്ലാഹു (ഈ സൂറത്തിലുള്ള) ഇതേപ്രകാരം ദിവ്യബോധനം (വഹ്‌യ്) നല്‍കിവരുന്നു.

كَذَٰلِكَ يُوحِيٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ۝٣
4

ആകാശഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്. അവര്‍ ഉന്നതനും മഹാനുമാകുന്നു.

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ ۝٤
5

ആകാശങ്ങള്‍ അവയുടെ മേല്‍ഭാഗത്തുനിന്ന് പൊട്ടിപ്പിളരാന്‍ അടുക്കുന്നു. മലക്കുകള്‍ അവരുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുകയും ഭൂമിയിലുള്ളവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നുണ്ട്. അറിയുക, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِن فَوۡقِهِنَّۚ وَٱلۡمَلَٰٓئِكَةُ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيَسۡتَغۡفِرُونَ لِمَن فِي ٱلۡأَرۡضِۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٥
6

അല്ലാഹുവിനു പുറമെ (ബിംബങ്ങളെ) കാര്യകര്‍ത്താക്കളാക്കിവെക്കുന്നവരാകട്ടെ അവരെപ്പറ്റി അല്ലാഹു സസൂക്ഷ്മം വീക്ഷിക്കുന്നവനാണ്. താങ്കള്‍ അവരെ സംബന്ധിച്ച ബാധ്യത ഏല്‍പിക്കപ്പെട്ട ആളല്ല.

وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡهِمۡ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ ۝٦
7

ഉമ്മുല്‍ ഖുറായെയും അതിന്റെ ചുറ്റുമുള്ളവരെയും താങ്കള്‍ താക്കീത് ചെയ്യുവാന്‍ വേണ്ടി അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനെ അപ്രകാരം താങ്കള്‍ക്ക് നാം വഹ്‌യ് നല്‍കി; എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ദിവസത്തെയും-അതില്‍ ഒട്ടും സംശയമില്ല-താങ്കള്‍ താക്കീത് ചെയ്യുവാന്‍ വേണ്ടി. (അന്ന്) ഒരു കക്ഷി സ്വര്‍ഗത്തിലും ഒരു കക്ഷി നരകത്തിലുമായിരിക്കും.

وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ ۝٧
8

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ കരുണയില്‍ പ്രവേശിപ്പിക്കുന്നു. അക്രമികള്‍ക്കാകട്ടെ, ഒരു രക്ഷാധികാരിയും ഒരു സഹായകനുമുണ്ടായിരിക്കുന്നതല്ല.

وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ ۝٨
9

അതല്ല, അല്ലാഹുവിന് പുറമെ അവര്‍ ചില രക്ഷാധികാരികളെ (ഇലാഹുകളെ) ആക്കിയിരിക്കയാണോ? എന്നാല്‍, അല്ലാഹു തന്നെയാണ് രക്ഷാധികാരി. അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. എല്ലാ കാര്യത്തിനും കഴിവുള്ളവനാണവന്‍.

أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٩
10

നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ചിരിക്കുന്നുവോ അതിന്റെ തീരുമാനം അല്ലാഹുവിങ്കലേക്കാണ്. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്കുതന്നെ ഞാന്‍ മടങ്ങുകയും ചെയ്യുന്നു.

وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ۝١٠
11

അവന്‍ ആകാശഭൂമികളുടെ സ്രഷ്ടാവാണ്. അവന്‍ നിങ്ങള്‍ക്കുവേണ്ടി നിങ്ങളില്‍ നിന്ന് തന്നെ ഇണകളെയുണ്ടാക്കിത്തന്നിരിക്കുന്നു. കാലികളില്‍ നിന്നും ഇണകളെ (അവനുണ്ടാക്കി). അതുമുഖേന അവന്‍ നിങ്ങളെ വര്‍ധിപ്പിക്കുന്നു. അവനെപ്പോലെ ഒരു സാധനവും ഇല്ലതന്നെ. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ ۝١١
12

ആകാശഭൂമികളുടെ (ഖജനാവുകളുടെ) താക്കോലുകള്‍ അവന്റെ അധീനത്തിലാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആഹാരം സമൃദ്ധിയായി നല്‍കുകയും (ഉദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും നല്ല വണ്ണം അറിയുന്നവന്‍ തന്നെയാകുന്നു.

لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ بِكُلِّ شَيۡءٍ عَلِيمٞ ۝١٢
13

നൂഹിനോട് അവന്‍ (അല്ലാഹു) കല്‍പിച്ചതും താങ്കള്‍ക്ക് നാം വഹ്‌യ് നല്‍കിയിട്ടുള്ളതും ഇബ്രാഹീമിനോടും മൂസായോടും ഈസായോടും നാം കല്‍പിച്ചിട്ടുള്ളതുമായ മതം തന്നെയാണ് അവന്‍ നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിട്ടുള്ളത്. അതായത് ഈ മതത്തെ നിങ്ങള്‍ നിലനിറുത്തണം, അതില്‍ ഭിന്നിക്കരുത് എന്ന്. ബഹുദൈവ വിശ്വാസികളെ താങ്കള്‍ ഏതൊന്നിലേക്ക് വിളിക്കുന്നുവോ അതവര്‍ക്ക് വളരെ ഭാരമുള്ളതായിരിക്കയാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ അടുക്കലേക്ക് തെരഞ്ഞെടുക്കുകയും തന്നിലേക്ക് മടങ്ങുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു.

۞ شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ ۝١٣
14

അവര്‍ക്ക് ജ്ഞാനം ലഭിച്ച ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അതെ, അവര്‍ക്കിടയിലെ ധിക്കാരം നിമിത്തം. ഒരു നിശ്ചിത അവധിവരേക്കും ബാധകമായ ഒരു വാക്ക് താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് മുമ്പുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. അവര്‍ക്കുശേഷം വേദഗ്രന്ഥം അനന്തരാവകാശമായി നല്‍കപ്പെട്ടവരാകട്ടെ, നിശ്ചയമായും അതിനെപ്പറ്റി വലിയ സംശയത്തിലുമാണ്.

وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ۝١٤
15

(നബിയേ,) ആകയാല്‍ അതിലേക്ക് (ആ തത്ത്വത്തിലേക്ക്) താങ്കള്‍ (ജനങ്ങളെ) ക്ഷണിക്കുകയും കല്‍പിക്കപ്പെട്ട പ്രകാരം താങ്കള്‍ ശരിക്ക് ചൊവ്വായി നിലകൊള്ളുകയും ചെയ്യുക; അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. (അവരോടിങ്ങനെ) പറഞ്ഞേക്കുക: അല്ലാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥങ്ങളിലും ഞാന്‍ വിശ്വസിക്കുകയും നിങ്ങള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ എന്നോട് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണ്. ഞങ്ങളുടെ കര്‍മ(ഫല)ങ്ങള്‍ ഞങ്ങള്‍ക്കും നിങ്ങളുടെ കര്‍മ(ഫല)ങ്ങള്‍ നിങ്ങള്‍ക്കുമാകുന്നു. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു തര്‍ക്കവുമില്ല. അല്ലാഹു നമ്മെയെല്ലാം (ഒരു സ്ഥലത്ത്) ഒരുമിച്ചുകൂട്ടും. അവങ്കലേക്കുതന്നെയാണ് (എല്ലാവരുടെയും) മടക്കം.

فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ ۝١٥
16

അല്ലാഹുവിന് (അവന്റെ മതത്തിന്) സ്വീകരണം ലഭിച്ച ശേഷം അതില്‍ തര്‍ക്കം നടത്തുന്നവരാകട്ടെ അവരുടെ ന്യായവാദങ്ങള്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ഫലശൂന്യമാണ്. അവരുടെ മേല്‍ കോപവും അവര്‍ക്ക് കഠിനമായ ശിക്ഷയും ഉണ്ടായിരിക്കും.

وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ ۝١٦
17

സത്യസമേതം വേദഗ്രന്ഥവും നീതിയും ഇറക്കിയവനത്രെ അല്ലാഹു. താങ്കള്‍ക്ക് എങ്ങനെ അറിവ് ലഭിക്കുന്നു? അന്ത്യസമയം അടുത്തതായിരിക്കാം.

ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ ۝١٧
18

അതില്‍ വിശ്വസിക്കാത്തവര്‍ അതിന് ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു. അതില്‍ വിശ്വസിക്കുന്നവര്‍ അതിനെക്കുറിച്ച് ഭയപ്പെടുന്നവരും അത് യാഥാര്‍ഥ്യമാണെന്ന് അവര്‍ക്കറിയാവുന്നതുമാണ്. അറിയുക: അന്ത്യദിനത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ നിശ്ചയമായും (സത്യത്തില്‍ നിന്ന്) വിദൂരമായ വഴിപിഴവില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

يَسۡتَعۡجِلُ بِهَا ٱلَّذِينَ لَا يُؤۡمِنُونَ بِهَاۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡهَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِي ٱلسَّاعَةِ لَفِي ضَلَٰلِۭ بَعِيدٍ ۝١٨
19

അല്ലാഹു അവന്റെ അടിമകളോട് വളരെ സൗമ്യതയുള്ളവനാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആഹാരം നല്‍കുന്നു. അവന്‍ ശക്തിയുള്ളവനും പ്രതാപശാലിയുമാകുന്നു.

ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُۖ وَهُوَ ٱلۡقَوِيُّ ٱلۡعَزِيزُ ۝١٩
20

വല്ലവനും (തന്റെ പ്രവൃത്തികൊണ്ട്) പരലോകവരുമാനം ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ വരുമാനത്തില്‍ നാം അവന് വര്‍ധനവുണ്ടാക്കും. വല്ലവനും ഇഹലോകവരുമാനമാണുദ്ദേശിക്കുന്നതെങ്കില്‍ അവന് അതില്‍ നിന്നും നാം കൊടുക്കും. (പക്ഷേ,) പരലോകത്തില്‍ അവന് ഒരംശവും ഉണ്ടായിരിക്കുന്നതല്ല.

مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ ۝٢٠
21

പക്ഷേ, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത ചിലത് മതത്തില്‍ പെട്ടതായി അവര്‍ക്ക് നിയമിച്ചുകൊടുത്തിട്ടുള്ള ചില പങ്കാളികള്‍ അവര്‍ക്കുണ്ട്. തീരുമാനത്തിന്റെ വാക്ക് (മുമ്പ്) ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനടി) വിധി കല്‍പിക്കപ്പെടുമായിരുന്നു. നിശ്ചയമായും അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.

أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ۝٢١
22

തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി (പരലോകത്തുവെച്ച്) ഭയപ്പെടുന്നവരായി ഈ അക്രമികളെ താങ്കള്‍ക്ക് കാണാം. ആ ശിക്ഷ അവരില്‍ സംഭവിക്കുകതന്നെ ചെയ്യുന്നതാണ്. സത്യവിശ്വാസം സ്വീകരിക്കയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. തങ്ങളുദ്ദേശിക്കുന്നത് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ട്. അതുതന്നെയാണ് മഹത്തായ അനുഗ്രഹം!

تَرَى ٱلظَّٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ۝٢٢
23

വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്ത തന്റെ അടിമകള്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതാണിത്. (നബിയേ,) പറയുക: ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല. അടുത്ത ബന്ധത്തിനുവേണ്ടി സ്‌നേഹം മാത്രമേ ഞാനാവശ്യപ്പെടുന്നുള്ളൂ. ആരെങ്കിലും ഒരു നന്മ പ്രവര്‍ത്തിക്കുന്നതായാല്‍ അതില്‍ അവന് നാം പ്രതിഫലം വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും പ്രതിഫലം ഏറ്റിക്കൊടുക്കുന്നവനുമാകുന്നു.

ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ ۝٢٣
24

അദ്ദേഹം (നബി) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുകയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം താങ്കളുടെ ഹൃദയത്തിന് അവന്‍ സീല്‍ വെക്കും. അല്ലാഹു അസത്യമായതിനെ മായിച്ചുകളയുകയും സത്യമായതിനെ തന്റെ വചനങ്ങള്‍ മൂലം അവന്‍ സ്ഥാപിച്ച് നിലനിറുത്തുകയും ചെയ്യും. നിശ്ചയമായും അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി നല്ല വണ്ണം അറിയുന്നവനാകുന്നു.

أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗاۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَۗ وَيَمۡحُ ٱللَّهُ ٱلۡبَٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَٰتِهِۦٓۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٢٤
25

തന്റെ അടിമകളില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നത് അവനാണ്. അവന്‍ തിന്മകള്‍ മാപ്പ് ചെ്തുകൊടുക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അറിയുകയും ചെയ്യുന്നു.

وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ ۝٢٥
26

വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവന്‍ ഉത്തരം നല്‍കുകയും തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് വര്‍ധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.

وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ ۝٢٦
27

തന്റെ അടിമകള്‍ക്ക് അല്ലാഹു ആഹാരം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, താനുദ്ദേശിക്കുന്നത് ഒരു തോതനുസരിച്ച് അവന്‍ ഇറക്കിക്കൊടുക്കുന്നു. നിശ്ചയമായും തന്റെ അടിമകളെക്കുറിച്ച് അവന്‍ സസൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാണ്.

۞ وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ ۝٢٧
28

അവന്‍ തന്നെയാണ് ജനങ്ങള്‍ നിരാശപ്പെട്ടതിനുശേഷം മഴ വര്‍ഷിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാണ് രക്ഷാധികാരിയും സ്തുത്യര്‍ഹനും.

وَهُوَ ٱلَّذِي يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ وَهُوَ ٱلۡوَلِيُّ ٱلۡحَمِيدُ ۝٢٨
29

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവവസ്തുക്കളെ പരത്തിയതും. താനുദ്ദേശിക്കുന്നതായാല്‍ അവയെ ഒരുമിച്ചുകൂട്ടുവാന്‍ അവന്‍ കഴിവുള്ളവനാണ്.

وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٖۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٞ ۝٢٩
30

നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിക്കുന്നതായാല്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു.

وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ ۝٣٠
31

നിങ്ങള്‍ ഭൂമിയില്‍ (അവനെ) പരാജയപ്പെടുത്തുന്നവരല്ല. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് ഒരു രക്ഷാധികാരിയും സഹായകനുമില്ല.

وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ۝٣١
32

മലകള്‍ പോലെ (ഉയര്‍ന്ന്) സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.

وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ ۝٣٢
33

താനുദ്ദേശിക്കുന്നുവെങ്കില്‍ കാറ്റിനെ അവന്‍ അടക്കി നിറുത്തുകയും അങ്ങനെ അവ സമുദ്രത്തിന്റെ മുകളില്‍ നിശ്ചലമായിത്തീരുകയും ചെയ്യുന്നതാണ്. നിശ്ചയമായും അതില്‍ എല്ലാ ക്ഷമാശീലര്‍ക്കും നന്ദിയുള്ളവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.

إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ ۝٣٣
34

അല്ലെങ്കില്‍ ജനങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ കാരണമായി കപ്പലുകളെ അവന്‍ നശിപ്പിച്ചുകളഞ്ഞേക്കുന്നതാണ്. പലതിനെക്കുറിച്ചും അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു.

أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٖ ۝٣٤
35

തങ്ങള്‍ക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ലെന്ന് നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കിക്കുന്നവര്‍ക്ക് അറിയുന്നതാണ്.

وَيَعۡلَمَ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٖ ۝٣٥
36

എന്നാല്‍, നിങ്ങള്‍ക്ക് വല്ല സാധനവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹിക ജീവിതത്തിന്റെ ഉപകരണമാണ്, അല്ലാഹുവിന്റെ പക്കല്‍ ഉള്ളതാകട്ടെ, വിശ്വസിക്കുകയും കാര്യങ്ങള്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ അര്‍പ്പിക്കുകയും ചെയ്തവര്‍ക്ക് കൂടുതല്‍ ഉത്തമവും കൂടുതല്‍ നിലനില്‍ക്കുന്നതും ആകുന്നു;

فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٣٦
37

വമ്പിച്ച കുറ്റങ്ങളും നീചവൃത്തികളും വിട്ടകന്ന് നില്‍ക്കുന്നവര്‍ക്കും കോപം വന്നാല്‍ മാപ്പ് ചെയ്യുന്നവര്‍ക്കും.

وَٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ ۝٣٧
38

തങ്ങളുടെ രക്ഷിതാവിന് ഉത്തരം നല്‍കുകയും നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്തവര്‍ക്കും. തങ്ങളുടെ കാര്യം പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും (അങ്ങനെയുള്ളവര്‍ക്കുമാകുന്നു).

وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٣٨
39

തങ്ങള്‍ക്ക് വല്ലവരില്‍ നിന്നും അതിക്രമം ബാധിച്ചാല്‍ സ്വയം രക്ഷാനടപടി എടുക്കുന്നവര്‍ക്കും.

وَٱلَّذِينَ إِذَآ أَصَابَهُمُ ٱلۡبَغۡيُ هُمۡ يَنتَصِرُونَ ۝٣٩
40

ഒരു തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാകുന്നു. എന്നാല്‍, ആരെങ്കിലും മാപ്പ് നല്‍കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന് പ്രതിഫലം കൊടുക്കുവാനുള്ള ബാധ്യത അല്ലാഹുവിങ്കലാണ്. നിശ്ചയമായും അവന്‍ അക്രമികളെ ഇഷ്ടപ്പെടുകയില്ല.

وَجَزَٰٓؤُاْ سَيِّئَةٖ سَيِّئَةٞ مِّثۡلُهَاۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُۥ عَلَى ٱللَّهِۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ ۝٤٠
41

വല്ലവനും താന്‍ അക്രമിക്കപ്പെട്ട ശേഷം പ്രതികാരനടപടി എടുക്കുന്ന പക്ഷം അവര്‍ക്കെതിരില്‍ (വല്ലതും പ്രവര്‍ത്തിക്കുവാന്‍) യാതൊരു മാര്‍ഗവുമില്ല.

وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَٰٓئِكَ مَا عَلَيۡهِم مِّن سَبِيلٍ ۝٤١
42

നിശ്ചയമായും (കുറ്റം ചുമത്തുവാന്‍) മാര്‍ഗമുള്ളത് ജനങ്ങളെ അക്രമിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ പേരില്‍ മാത്രമാണ്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.

إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۚ أُوْلَٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ ۝٤٢
43

ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്താല്‍ നിശ്ചയമായും അത് മനോദാര്‍ഢ്യതയുള്ള കാര്യങ്ങളില്‍ പെട്ടതാകുന്നു.

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ ۝٤٣
44

അല്ലാഹു വല്ലവനെയും വഴി പിഴപ്പിച്ചാല്‍ അതിനുശേഷം ഒരു രക്ഷാധികാരിയും അവനുണ്ടായിരിക്കയില്ല. അക്രമികള്‍ (നമ്മുടെ) ശിക്ഷ കാണുമ്പോള്‍, (മുന്‍ലോകത്തേക്ക്) ഒരു തിരിച്ചുപോക്കിന് വല്ല മാര്‍ഗവുമുണ്ടോ എന്ന് അവര്‍ ചോദിക്കുന്നതായി നീ അവരെ കാണുന്നതാണ്.

وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن وَلِيّٖ مِّنۢ بَعۡدِهِۦۗ وَتَرَى ٱلظَّٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدّٖ مِّن سَبِيلٖ ۝٤٤
45

അപമാനത്താല്‍ വിനയം കാണിക്കുന്നവരായി നരകത്തിന്റെ അടുക്കല്‍ അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായും നിനക്കവരെ കാണാം. ഗോപ്യമായ കണ്ണുകളാല്‍ അവര്‍ നോക്കുന്നതാണ്. (അപ്പോള്‍) സത്യവിശ്വാസികള്‍ പറയും: നിശ്ചയമായും സാക്ഷാല്‍ നഷ്ടക്കാര്‍ ഖിയാമനാളില്‍ തങ്ങളെത്തന്നെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപ്പെടുത്തിയവരാണ്. അറിയുക, നിശ്ചയമായും അക്രമികള്‍ നിത്യമായ ശിക്ഷയിലാണ്.

وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّٰلِمِينَ فِي عَذَابٖ مُّقِيمٖ ۝٤٥
46

അല്ലാഹുവിനു പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളൊന്നും അവര്‍ക്കുണ്ടായിരുന്നതല്ല. അല്ലാഹു വല്ലനെയും വഴി പിഴപ്പിച്ചാല്‍ അവന് യാതൊരു രക്ഷാമാര്‍ഗവുമില്ലതന്നെ.

وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ ۝٤٦
47

(ജനങ്ങളേ) ഒരു ദിവസം വരുന്നതിനുമുമ്പ് നിങ്ങളുടെ രക്ഷിതാവിന് നിങ്ങള്‍ ഉത്തരം ചെയ്യുക. അല്ലാഹുവിങ്കല്‍ നിന്ന് ആ ദിവസത്തെ മാറ്റിനിറുത്തലുണ്ടാവുകയില്ല. അന്ന് നിങ്ങള്‍ക്ക് ഒരു രക്ഷാകേന്ദ്രവുമുണ്ടായിരിക്കയില്ല. നിങ്ങളുടെ കുറ്റങ്ങളെ നിഷേധിക്കുവാനും നിങ്ങള്‍ക്ക് കഴിയുന്നതല്ല.

ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ ۝٤٧
48

അവര്‍ (ഇതെല്ലാം കേട്ടിട്ടും) തിരിഞ്ഞുപോകയാണെങ്കില്‍, (നബിയേ,) താങ്കളെ അവരുടെ മേല്‍ കാവല്‍ക്കാരനായി നാം അയച്ചിട്ടില്ല. ദൗത്യം എത്തിച്ചുകൊടുക്കല്‍ അല്ലാതെ താങ്കള്‍ക്കൊരു ബാധ്യതയുമില്ല. നമ്മുടെ പക്കല്‍ നിന്ന് ഒരു കാരുണ്യം നാം മനുഷ്യനെ ആസ്വദിപ്പിച്ചാല്‍ അതുമൂലം അവന്‍ ആഹ്ലാദിക്കും. അവരുടെ കരങ്ങള്‍ മുന്‍കൂട്ടി ചെയ്തതുമൂലം വല്ല ആപത്തും അവരെ ബാധിച്ചാല്‍ അപ്പോള്‍ മനുഷ്യനതാ നന്ദികെട്ടവനായിത്തീരുക തന്നെ ചെയ്യുന്നു!

فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ ۝٤٨
49

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാണ്. അവനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെയും ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.

لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ۝٤٩
50

അല്ലെങ്കില്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടുക്കുകയും ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു.

أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ ۝٥٠
51

യാതൊരു മനുഷ്യനോടും (താഴെ പറയുന്ന നിലക്കല്ലാതെ) അല്ലാഹു സംസാരിക്കലുണ്ടാകുന്നതല്ല: ബോധനം നല്‍കുക, അല്ലെങ്കില്‍ ഒരു മറയുടെ പിന്നില്‍ നിന്ന്. അല്ലെങ്കില്‍ അവന്‍ ഒരു ദൂതനെ അയച്ചു, എന്നിട്ട് അദ്ദേഹം അവന്റെ അനുവാദപ്രകാരം അവനുദ്ദേശിക്കുന്നത് ബോധനം നല്‍കുക. നിശ്ചയമായും അവന്‍ ഉന്നതനും അഗാധജ്ഞനുമാണ്.

۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآيِٕ حِجَابٍ أَوۡ يُرۡسِلَ رَسُولٗا فَيُوحِيَ بِإِذۡنِهِۦ مَا يَشَآءُۚ إِنَّهُۥ عَلِيٌّ حَكِيمٞ ۝٥١
52

അപ്രകാരം നമ്മുടെ കല്‍പനയനുസരിച്ച് താങ്കള്‍ക്ക് നാം മഹത്തായ ആത്മാവിനെ (ഖുര്‍ആനെ) വഹ്‌യ് നല്‍കിയിരിക്കുന്നു. വേദഗ്രന്ഥമാവട്ടെ, സത്യവിശ്വാസമാകട്ടെ എന്താണെന്ന് താങ്കള്‍ക്ക് അറിയുമായിരുന്നില്ല. പക്ഷേ, അതിനെ നാം ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു. അതുകൊണ്ട് നമ്മുടെ അടിമകളില്‍ നിന്ന് ഉദ്ദേശിക്കുന്നവരെ നാം നേര്‍മാര്‍ഗത്തിലാക്കുന്നതാണ്. നിശ്ചയമായും താങ്കള്‍ നേര്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുക തന്നെ ചെയ്യുന്നു.

وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ رُوحٗا مِّنۡ أَمۡرِنَاۚ مَا كُنتَ تَدۡرِي مَا ٱلۡكِتَٰبُ وَلَا ٱلۡإِيمَٰنُ وَلَٰكِن جَعَلۡنَٰهُ نُورٗا نَّهۡدِي بِهِۦ مَن نَّشَآءُ مِنۡ عِبَادِنَاۚ وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٥٢
53

അതായത്, ആകാശ ഭൂമികളിലുള്ളതെല്ലാം യാതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിയുക, അല്ലാഹുവിങ്കലേക്കാണ് എല്ലാ കാര്യങ്ങളും മടങ്ങുന്നത്.

صِرَٰطِ ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ ۝٥٣