ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് രാജത്വം. അവന്നാണ് സ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
അത്തഘാബുൻ التغابن At-Taghabun
സൂറത്ത് അത്തഘാബുൻ (At-Taghabun), ഖുർആൻ അധ്യായം 64 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 18 ആയത്തുകൾ വായിക്കുക. Read Surah At-Taghabun with Arabic text and മലയാളം translation.
അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട്, നിങ്ങളില്‍ സത്യനിഷേധികളും സത്യവിശ്വാസികളുമുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ശരിക്ക് കണ്ടറിയുന്നവനാകുന്നു.
അവന്‍ ആകാശഭൂമികളെ മുറപ്രകാരം സൃഷ്ടിച്ചു. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ നിങ്ങളുടെ രൂപങ്ങള്‍ നന്നാക്കുകയും ചെയ്തു. അവങ്കലേക്കു തന്നെയാണ് (നിങ്ങളുടെ) തിരിച്ചുചെല്ലലും.
ആകാശഭൂമികളിലുള്ളതെല്ലാം അവന്‍ അറിയുന്നുണ്ട്. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. ഹൃദയങ്ങളില്‍ ഉള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.(2)
നിങ്ങള്‍ക്കു മുമ്പ് സത്യം നിഷേധിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്ക് വന്നിട്ടില്ലേ? എന്നിട്ട് അവരുടെ പ്രവര്‍ത്തനങ്ങളുടെ ദുരന്തഫലം അവര്‍ ആസ്വദിച്ചു. അവര്‍ക്ക് (പരലോകത്ത്) വേദനാജനകമായ ശിക്ഷയുമുണ്ട്.
അതിന് കാരണം (ഇതാണ്:) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍, മനുഷ്യരാണോ നമുക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നത് എന്നവര്‍ ചോദിച്ചു. അങ്ങനെ അവര്‍ സത്യം നിഷേധിക്കുകയും തിരിഞ്ഞുകളയുകയുമുണ്ടായി. അല്ലാഹു (അവരില്‍ നിന്ന്) നിരാശ്രയത്വം വെളിപ്പെടുത്തുകയും ചെയ്തു. അല്ലാഹു നിരാശ്രയനും സ്തുത്യര്‍ഹനുമാകുന്നു.
സത്യനിഷേധികള്‍ ജല്‍പിക്കുന്നു: തങ്ങള്‍ (മരണശേഷം) എഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. (നബിയേ,) പറയുക: അതെ എന്റെ റബ്ബിനെത്തന്നെയാണ് (സത്യം), നിങ്ങള്‍ (മരണശേഷം) എഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യും. പിന്നെ, നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരം നല്‍കപ്പെടുന്നതാണ്. അത് അല്ലാഹുവിന് നിസ്സാരകാര്യമാകുന്നു.
അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിക്കുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.
ആ സമ്മേളിപ്പിക്കുംനാളിലേക്ക് അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ദിവസത്തെ (ഓര്‍ക്കുക). അത് നഷ്ടം വെളിപ്പെടുന്ന ദിവസമാണ്. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മം അനുഷ്ഠിക്കുകയും ചെയ്യുന്നുവോ അവരുടെ പാപങ്ങളെ അവന്‍ പൊറുക്കുന്നതാണ്. താഴ്ഭാഗങ്ങളില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും; അതില്‍ അവര്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അത് മഹത്തായ വിജയം തന്നെയാകുന്നു.
സത്യം നിഷേധിക്കുകയും നമ്മുടെ ആയത്തുകളെ കള്ളമാക്കുകയും ചെയ്തവരാകട്ടെ അവര്‍ നരകക്കാരാണ്; അവരതില്‍ സ്ഥിരവാസികളായ നിലയില്‍. തിരിച്ചെത്തുന്ന ആസ്ഥാനം വളരെ ചീത്തയായതു തന്നെ!
യാതൊരു വിപത്തും തന്നെ അല്ലാഹുവിന്റെ വേണ്ടുക കൂടാതെ ബാധിക്കുകയില്ല. ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചാല്‍ അവന്റെ ഹൃദയത്തിന് അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും അല്ലാഹു നന്നായി അറിയുന്നവനാകുന്നു.
നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. ഇനി നിങ്ങള്‍ തിരിഞ്ഞുപോകയാണെങ്കില്‍ നിശ്ചയമായും നമ്മുടെ റസൂലിന്റെ ബാധ്യത പ്രബോധനം മാത്രമാകുന്നു.
അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
സത്യവിശ്വാസികളേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ മാപ്പ് ചെയ്യുകയും വിട്ടുകൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് സ്വന്തം തന്നെ ഗുണമായ നിലക്ക് ധനം ചെലവഴിക്കുകയും ചെയ്യുക. ആരെങ്കിലും തന്റെ മനസ്സിന്റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതരാക്കപ്പെടുന്നതായാല്‍ അവര്‍ തന്നെയാണ് വിജയികള്‍.
അല്ലാഹുവിന് നിങ്ങള്‍ നല്ല കടം കൊടുക്കുന്നതായാല്‍ അവന്‍ നിങ്ങള്‍ക്കതിരട്ടിപ്പിച്ചുതരുന്നതും നിങ്ങള്‍ക്കവന്‍ പൊറുത്തുതരുന്നതുമാകുന്നു. അല്ലാഹു ഏറ്റവും നന്ദി സ്വീകരിക്കുന്നവനും സഹനശീലനുമാകുന്നു.
അവന്‍ അദൃശ്യകാര്യവും ദൃശ്യകാര്യവും അറിയുന്നവനും പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.