Monday, 12 October 2026 Hijri: — 07:33:16 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അത്തലാഖ് الطلاق At-Talaq

Surah 65 മദനിയ്യ • مدنية • Madaniyah 12 ആയത്തുകൾ • 12 Ayahs

സൂറത്ത് അത്തലാഖ് (At-Talaq), ഖുർആൻ അധ്യായം 65 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 12 ആയത്തുകൾ വായിക്കുക. Read Surah At-Talaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

നബിയേ, നിങ്ങള്‍ സ്ത്രീകളെ (ഭാര്യമാരെ) വിവാഹമോചനം നടത്തുന്നതായാല്‍ 'ഇദ്ദ'ക്കാലത്ത് അവരെ വിവാഹമോചനം നടത്തുകയും ഇദ്ദയെ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ സൂക്ഷിക്കുക. അവരുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ പുറത്താക്കരുത്. അവര്‍ പുറത്തുപോവുകയും ചെയ്യരുത്. വ്യക്തമായ വല്ല നീചവൃത്തിയും അവര്‍ കൊണ്ടുവന്നാല്‍ അല്ലാതെ. (അപ്പോള്‍ പുറത്താക്കാവുന്നതാണ്.) അതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്. അല്ലാഹുവിന്റെ നിയമപരിധികള്‍ ആരെങ്കിലും വിട്ടുകടക്കുന്നതായാല്‍ അവന്‍ തന്നോടു തന്നെ അക്രമം പ്രവര്‍ത്തിച്ചു. നിനക്കറിയില്ല, അതിനു ശേഷം അല്ലാഹു വല്ല കാര്യവും പുതിയതായി ഉണ്ടാക്കിയേക്കാം.

يَٰٓأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ۝١
2

അങ്ങനെ ആ സ്ത്രീകള്‍ അവരുടെ അവധിക്ക് (അടുത്ത്) എത്തിയാല്‍ നിങ്ങള്‍ അവരെ മര്യാദയനുസരിച്ച് വെച്ചുകൊള്ളുകയോ മര്യാദയനുസരിച്ച് അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാരെ സാക്ഷ്യപ്പെടുത്തുകയും അല്ലാഹുവിനു വേണ്ടി സാക്ഷ്യം നിലനിറുത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചിരിക്കുന്നവര്‍ക്ക് ഇതുമൂലം ഉപദേശം നല്‍കപ്പെടുകയാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് അവന്‍ ഒരു രക്ഷാമാര്‍ഗം ഏര്‍പ്പെടുത്തിക്കൊടുക്കും.

فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ۝٢
3

(മാത്രമല്ല,) അവന്‍ വിചാരിക്കാത്ത ഭാഗത്തില്‍ അവന് അല്ലാഹു ഭക്ഷണം നല്‍കുകയും ചെയ്യും. ആരെങ്കിലും അല്ലാഹുവിങ്കലേക്ക് ഭരമേല്‍പിക്കുന്നതായാല്‍ തനിക്ക് അവന്‍ തന്നെ മതി. നിശ്ചയമായും അല്ലാഹു അവന്റെ (ഉദ്ദിഷ്ട)കാര്യം നടപ്പില്‍ വരുത്തുന്നവനാണ്. എല്ലാ കാര്യത്തിനും അല്ലാഹു നിശ്ചയമായും ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ۝٣
4

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെക്കുറിച്ച് നിരാശപ്പെട്ടവരാകട്ടെ (അവരുടെ ഇദ്ദക്കാലത്തെപ്പറ്റി) നിങ്ങള്‍ അജ്ഞരാണെങ്കില്‍ അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (അങ്ങനെത്തന്നെ). ഗര്‍ഭിണികളുടെ (ഇദ്ദയുടെ) അവധി അവര്‍ പ്രസവിക്കലാണ്. അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിച്ചാല്‍ അവന് തന്റെ കാര്യത്തില്‍ അവന്‍ സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നതാകുന്നു.

وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ۝٤
5

അത് അല്ലാഹുവിന്റെ കല്‍പനയാണ്. അവന്‍ അത് നിങ്ങള്‍ക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നു. അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നതായാല്‍ അവന്റെ തിന്മകളെ അവന്‍ മാപ്പാക്കിക്കൊടുക്കുന്നതും അവന് മികച്ച പ്രതിഫലം നല്‍കുന്നതുമാകുന്നു.

ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ۝٥
6

നിങ്ങള്‍ താമസിക്കുന്നിടത്ത്, അതായത് നിങ്ങളുടെ കഴിവനുസരിച്ചുള്ള ഒരു സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കുക. അവര്‍ക്ക് ഞെരുക്കം ഉണ്ടാക്കുവാനായി നിങ്ങള്‍ അവരെ ഉപദ്രവിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങള്‍ അവര്‍ക്ക് ചെലവ് കൊടുക്കുകയും വേണം. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി കുട്ടിക്ക് മുലകൊടുക്കുന്നപക്ഷം അവര്‍ക്ക് നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കണം. മര്യാദയനുസരിച്ച് നിങ്ങള്‍ പരസ്പരം കൂടിയാലോചിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഞെരുക്കം അനുഭവപ്പെടുകയാണെങ്കില്‍ മറ്റൊരു സ്ത്രീ അവനു വേണ്ടി മുല കൊടുക്കാവുന്നതാണ്.

أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ۝٦
7

കഴിവുള്ളവന്‍ അവന്റെ കഴിവില്‍ നിന്ന് ചെലവ് ചെയ്തുകൊള്ളട്ടെ. ആരുടെ മേല്‍ ആഹാരം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്‍ അല്ലാഹു തനിക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കട്ടെ. അല്ലാഹു നല്‍കിയതല്ലാതെ (ചെലവഴിക്കുവാന്‍) ആരെയും അവന്‍ ശാസിക്കുകയില്ല. വിഷമത്തിനു ശേഷം അല്ലാഹു സൗകര്യത്തെ കൈവരുത്തിക്കൊടുക്കുന്നതാണ്.

لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ۝٧
8

എത്രയോ രാജ്യം! തന്റെ രക്ഷിതാവിന്റെയും അവന്റെ ദൂതന്മാരുടെയും കല്‍പനയെ അത് ധിക്കരിച്ചുകളഞ്ഞു. അതിനാല്‍ അവയെ നാം കണിശമായി വിചാരണ ചെയ്യുകയും കഠിനമായി ശിക്ഷ നല്‍കുകയും ചെയ്തു.

وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابٗا شَدِيدٗا وَعَذَّبۡنَٰهَا عَذَابٗا نُّكۡرٗا ۝٨
9

അങ്ങനെ അവയുടെ കാര്യത്തിന്റെ ദുഷ്ഫലം അവ ആസ്വദിച്ചു. അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു.

فَذَاقَتۡ وَبَالَ أَمۡرِهَا وَكَانَ عَٰقِبَةُ أَمۡرِهَا خُسۡرًا ۝٩
10

ആ രാജ്യക്കാര്‍ക്ക് അല്ലാഹു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതുകൊണ്ട് ബുദ്ധിയുള്ളവരേ, അതെ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉല്‍ബോധനം ഇറക്കിത്തന്നിരിക്കുന്നു.

أَعَدَّ ٱللَّهُ لَهُمۡ عَذَابٗا شَدِيدٗاۖ فَٱتَّقُواْ ٱللَّهَ يَٰٓأُوْلِي ٱلۡأَلۡبَٰبِ ٱلَّذِينَ ءَامَنُواْۚ قَدۡ أَنزَلَ ٱللَّهُ إِلَيۡكُمۡ ذِكۡرٗا ۝١٠
11

വ്യക്തമായി വിവരിക്കുന്നതായിക്കൊണ്ട് അല്ലാഹുവിന്റെ ആയത്തുകളെ നിങ്ങള്‍ക്ക് ഓതിത്തരുന്ന ഒരു റസൂലിനെ (അവന്‍ അയക്കുകയും ചെയ്തിരിക്കുന്നു). സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരുവാന്‍വേണ്ടി. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ അടിഭാഗങ്ങളില്‍കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവന്‍ പ്രവേശിപ്പിക്കും. അതില്‍ അവര്‍ എന്നെന്നും നിരന്തരവാസികളായ നിലയില്‍. അവന് അല്ലാഹു ഉപജീവനം നന്നാക്കിക്കൊടുക്കുന്നതാണ്.

رَّسُولٗا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٖ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا ۝١١
12

ഏഴ് ആകാശങ്ങളെയും അവയെപ്പോലെത്തന്നെ ഭൂമിയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. അവക്കിടയില്‍ (അവന്റെ) കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും എല്ലാ വസ്തുക്കളെയും അറിവുകൊണ്ട് അവന്‍ വലയം ചെയ്തിരിക്കുന്നു വെന്നും നിങ്ങള്‍ അറിയുവാന്‍ വേണ്ടിയാണ് (ഇതെല്ലാം നിങ്ങളെ അറിയിക്കുന്നത്).

ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا ۝١٢