Sunday, 11 October 2026 Hijri: — 08:19:54 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അത്തഹ്രീം التحريم At-Tahrim

Surah 66 മദനിയ്യ • مدنية • Madaniyah 12 ആയത്തുകൾ • 12 Ayahs

സൂറത്ത് അത്തഹ്രീം (At-Tahrim), ഖുർആൻ അധ്യായം 66 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 12 ആയത്തുകൾ വായിക്കുക. Read Surah At-Tahrim with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

നബിയേ, സ്വന്തം ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട് താങ്കള്‍ക്ക് അല്ലാഹു അനുവദനീയമാക്കിത്തന്നതിനെ എന്തിന് നിഷിദ്ധമാക്കുന്നു? അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

يَٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝١
2

നിങ്ങളുടെ സത്യങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ രക്ഷാധികാരിയാണ്. അവന്‍ സര്‍വജ്ഞനും അഗാധജ്ഞനുമാകുന്നു.

قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝٢
3

തന്റെ ഭാര്യമാരില്‍ ഒരാളോട് നബി(സ്വ) ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട് അവര്‍ (മറ്റൊരാളോട്) അത് സംബന്ധമായി വിവരം അറിയിക്കുകയും അല്ലാഹു അദ്ദേഹത്തിന് (നബിക്ക്) അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്റെ ചില ഭാഗം അദ്ദേഹം (അവരെ) അറിയിച്ചു; ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അദ്ദേഹം അതിനെപ്പറ്റി അവര്‍ക്ക് വിവരം നല്‍കിയപ്പോള്‍ അവര്‍ ചോദിച്ചു: ആരാണ് അങ്ങേക്ക് ഈ വിവരം അറിയിച്ചുതന്നത്? അദ്ദേഹം പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായ അല്ലാഹു എനിക്ക് വിവരം അറിയിച്ചുതന്നിരിക്കുന്നു.

وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ ۝٣
4

നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുകയാണെങ്കില്‍ (അത് സ്വീകരിക്കപ്പെടും). നിങ്ങളുടെ ഹൃദയങ്ങള്‍ തെറ്റിപ്പോയിരിക്കുന്നു. നിങ്ങളിരുവരും അദ്ദേഹത്തിനെതിരില്‍ പരസ്പരം സഹായം നല്‍കുകയാണെങ്കിലോ (നിങ്ങള്‍ അറിഞ്ഞിരിക്കട്ടെ) നിശ്ചയമായും അല്ലാഹുവാണ് അദ്ദേഹത്തിന്റെ സഹായി. ജിബ്‌രീലും സത്യവിശ്വാസികളിലെ സദ്‌വൃത്തരും (അദ്ദേഹത്തിന്റെ സഹായികളാണ്). അതിനു പുറമെ മലക്കുകളും സഹായിക്കുന്നവരാകുന്നു.

إِن تَتُوبَآ إِلَى ٱللَّهِ فَقَدۡ صَغَتۡ قُلُوبُكُمَاۖ وَإِن تَظَٰهَرَا عَلَيۡهِ فَإِنَّ ٱللَّهَ هُوَ مَوۡلَىٰهُ وَجِبۡرِيلُ وَصَٰلِحُ ٱلۡمُؤۡمِنِينَۖ وَٱلۡمَلَٰٓئِكَةُ بَعۡدَ ذَٰلِكَ ظَهِيرٌ ۝٤
5

(നബിയുടെ ഭാര്യമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നപക്ഷം നിങ്ങളെക്കാള്‍ ഉത്തമഭാര്യമാരെ തന്റെ രക്ഷിതാവ് അദ്ദേഹത്തിന് പകരം നല്‍കിയേക്കാം. അതായത് (അല്ലാഹുവിനെ) അനുസരിക്കുന്നവരും സത്യവിശ്വാസിനികളും ഭക്തിയുള്ളവരും പശ്ചാത്തപിക്കുന്നവരും ആരാധന നടത്തുന്നവരും വ്രതം അനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായ സ്ത്രീകളെ.

عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبۡدِلَهُۥٓ أَزۡوَٰجًا خَيۡرٗا مِّنكُنَّ مُسۡلِمَٰتٖ مُّؤۡمِنَٰتٖ قَٰنِتَٰتٖ تَٰٓئِبَٰتٍ عَٰبِدَٰتٖ سَٰٓئِحَٰتٖ ثَيِّبَٰتٖ وَأَبۡكَارٗا ۝٥
6

സത്യവിശ്വാസികളേ, സ്വന്തത്തെയും നിങ്ങളുടെ കുടുംബങ്ങളെയും നരകാഗ്നിയില്‍ നിന്ന് കാത്തുകൊള്ളുക. അതില്‍ കത്തിക്കപ്പെടുന്നത് മനുഷ്യരും കല്ലുമാകുന്നു. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവക്കാരും ശക്തരുമായ മലക്കുകള്‍ ഉണ്ടായിരിക്കും. തങ്ങളോട് കല്‍പിച്ച കാര്യങ്ങള്‍ക്ക് അവര്‍ അല്ലാഹുവിനോട് എതിര് പ്രവര്‍ത്തിക്കുകയില്ല. തങ്ങളോട് കല്‍പിക്കപ്പെടുന്നതെല്ലാം അവര്‍ ചെയ്യുന്നതുമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارٗا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ عَلَيۡهَا مَلَٰٓئِكَةٌ غِلَاظٞ شِدَادٞ لَّا يَعۡصُونَ ٱللَّهَ مَآ أَمَرَهُمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ ۝٦
7

സത്യനിഷേധികളേ, ഇന്ന് നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട; നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത് (എന്ന് സത്യനിഷേധികളോട് പറയപ്പെടും.)

يَٰٓأَيُّهَا ٱلَّذِينَ كَفَرُواْ لَا تَعۡتَذِرُواْ ٱلۡيَوۡمَۖ إِنَّمَا تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ ۝٧
8

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുക. എന്നാല്‍, രക്ഷിതാവ് നിങ്ങളുടെ തിന്മകളെ മാപ്പാക്കിത്തരികയും അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കും. നബിയെയും അദ്ദേഹത്തോടൊന്നിച്ച് സത്യവിശ്വാസം സ്വീകരിച്ചവരെയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം (ആണതുണ്ടാവുക). അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലഭാഗങ്ങളിലൂടെയും പാഞ്ഞുകൊണ്ടിരിക്കും. 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പ്രകാശം നീ പൂര്‍ത്തിയാക്കിത്തരികയും ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്നവര്‍ പറയും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ تُوبُوٓاْ إِلَى ٱللَّهِ تَوۡبَةٗ نَّصُوحًا عَسَىٰ رَبُّكُمۡ أَن يُكَفِّرَ عَنكُمۡ سَيِّـَٔاتِكُمۡ وَيُدۡخِلَكُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يَوۡمَ لَا يُخۡزِي ٱللَّهُ ٱلنَّبِيَّ وَٱلَّذِينَ ءَامَنُواْ مَعَهُۥۖ نُورُهُمۡ يَسۡعَىٰ بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۡ يَقُولُونَ رَبَّنَآ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَآۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٨
9

നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും താങ്കള്‍ സമരം ചെയ്യുകയും അവരോട് പരുഷമായി വര്‍ത്തിക്കുകയും ചെയ്യുക. അവരുടെ വാസസ്ഥലം നരകമാണ്. ആ മടങ്ങിയെത്തുന്ന സ്ഥാനം വളരെ ചീത്ത!

يَٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝٩
10

നൂഹിന്റെ ഭാര്യ(യുടെ സ്ഥിതി)യെയും ലൂഥിന്റെ ഭാര്യ(യുടെ സ്ഥിതി)യെയും സത്യനിഷേധികള്‍ക്ക് ഒരു ഉദാഹരണമായി അല്ലാഹു എടുത്തുകാട്ടുകയാണ്. ആ രണ്ട് സ്ത്രീകളും നമ്മുടെ അടിമകളില്‍ പെട്ട സദ്‌വൃത്തരായ രണ്ട് അടിമകളുടെ കീഴിലായിരുന്നു. എന്നിട്ട് ആ രണ്ട് സ്ത്രീകളും അവരെ വഞ്ചിച്ചു. എന്നാല്‍, ആ രണ്ട് സ്ത്രീകള്‍ക്കും അല്ലാഹുവില്‍ നിന്നുണ്ടാകുന്ന യാതൊന്നും ആ രണ്ടാളും തടഞ്ഞില്ല. 'നരകത്തില്‍ കടക്കുന്നവരോടൊപ്പം നിങ്ങളിരുവരും അതില്‍ കടന്നുകൊള്ളുക' എന്ന് അവരോട് പറയപ്പെടുകയും ചെയ്തു.

ضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ كَفَرُواْ ٱمۡرَأَتَ نُوحٖ وَٱمۡرَأَتَ لُوطٖۖ كَانَتَا تَحۡتَ عَبۡدَيۡنِ مِنۡ عِبَادِنَا صَٰلِحَيۡنِ فَخَانَتَاهُمَا فَلَمۡ يُغۡنِيَا عَنۡهُمَا مِنَ ٱللَّهِ شَيۡـٔٗا وَقِيلَ ٱدۡخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ۝١٠
11

സത്യവിശ്വാസികള്‍ക്ക് ഫിര്‍ഔന്റെ ഭാര്യയെ ഒരു ഉദാഹരണമായി അല്ലാഹു എടുത്തുകാട്ടുന്നു. 'എന്റെ രക്ഷിതാവേ, നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ എനിക്ക് നീ ഒരു വീട് തയ്യാര്‍ ചെയ്തുതരേണമേ! ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ! അക്രമികളായ ജനതയില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ!' എന്നവര്‍ പറഞ്ഞ സന്ദര്‍ഭത്തില്‍.

وَضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ ءَامَنُواْ ٱمۡرَأَتَ فِرۡعَوۡنَ إِذۡ قَالَتۡ رَبِّ ٱبۡنِ لِي عِندَكَ بَيۡتٗا فِي ٱلۡجَنَّةِ وَنَجِّنِي مِن فِرۡعَوۡنَ وَعَمَلِهِۦ وَنَجِّنِي مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝١١
12

ഇംറാന്റെ മകള്‍ മര്‍യമിനെയും (അല്ലാഹു ഒരു ഉദാഹരണമായി എടുത്തുകാണിക്കുന്നു). അവരുടെ ഗുഹ്യസ്ഥാനം അവര്‍ സൂക്ഷിക്കുകയും അങ്ങനെ നമ്മുടെ ആത്മാവിനാല്‍ നാം അതില്‍ ഊതുകയും ചെയ്തു. തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും അവന്റെ വേദങ്ങളിലും അവര്‍ വിശ്വസിക്കുകയും ചെയ്തു. അവര്‍ ഭക്തരില്‍ പെട്ടവരായിരുന്നുതാനും.

وَمَرۡيَمَ ٱبۡنَتَ عِمۡرَٰنَ ٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتۡ مِنَ ٱلۡقَٰنِتِينَ ۝١٢