പകല്‍വെളിച്ചം തന്നെ സത്യം; രാത്രി തന്നെ സത്യം, അതിന്റെ ഇരുട്ട് ശക്തമാകുമ്പോള്‍- നബീ, നാഥന്‍ അങ്ങയെ കൈവിടുകയോ വെറുക്കുകയോ ചെയ്തിട്ടില്ല1
അങ്ങേക്ക് ഇഹലോകത്തെക്കാള്‍ ഉദാത്തം പരലോകം തന്നെ. രക്ഷിതാവ് താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ കനിഞ്ഞേകുന്നതും താങ്കളതില്‍ സംതൃപ്തനാകുന്നതുമാണ്.
1 വിശദീകരണം കാണുക
1. രണ്ടോ മൂന്നോ നാള്‍ രോഗം ബാധിച്ച് നബി(സ്വ) വീട്ടില്‍ കിടന്നു; പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തത്സമയം അബൂജഹ്‌ലിന്റെ ഭാര്യവന്നു ചോദിച്ചു: മുഹമ്മദേ, നിന്റെ ദൈവമെന്തേ നിന്നെ കൈവെടിഞ്ഞോ? രണ്ടുമൂന്ന് ദിവസമായി ആ പിശാച് (ജിബ്‌രീലിനെയാണവളുദ്ദേശിച്ചത്) വന്നിട്ടില്ലല്ലോ-അപ്പോഴാണ് ഈ സൂറത്ത് അവതരിച്ചത് (ബുഖാരി).