Sunday, 11 October 2026 Hijri: — 12:29:42 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ലൈൽ الليل Al-Layl

Surah 92 മക്കിയ്യ • مكية • Makkiyah 21 ആയത്തുകൾ • 21 Ayahs

സൂറത്ത് അൽ ലൈൽ (Al-Layl), ഖുർആൻ അധ്യായം 92 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 21 ആയത്തുകൾ വായിക്കുക. Read Surah Al-Layl with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

രാത്രിയെ തന്നെ സത്യം, അത് ഭൂതലത്തെ ആവരണം ചെയ്യുമ്പോള്‍; പകലിനെ തന്നെ സത്യം, അത് വെളിപ്പെടുമ്പോള്‍; പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച മഹച്ഛക്തിയെ തന്നെ സത്യം-നിശ്ചയം നിങ്ങളുടെ കര്‍മങ്ങള്‍ വ്യത്യസ്ത രീതിയിലുള്ളതത്രേ1
എന്നാല്‍ ഏതൊരു വ്യക്തി ദാനം ചെയ്യുകയും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും അത്യുദാത്തമായ സ്വര്‍ഗത്തെ അംഗീകരിക്കുകയും ചെയ്തുവോ, വിജയത്തിന്റെ വഴി അവനു നാം സുഗമമാക്കിക്കൊടുക്കുന്നതാണ്2

2 വിശദീകരണങ്ങൾ കാണുക

1. മനുഷ്യര്‍ ഒരു മാതാപിതാക്കളുടെ മക്കളാണ്; എല്ലാവരുടെയും ലക്ഷ്യം ശാന്തിയും സമാധാനവും വിജയവും. എന്നാല്‍ പ്രവര്‍ത്തന രീതികള്‍ പരിശോധിച്ചാല്‍ അവ നൂറുനൂറായിരം തരത്തിലുള്ളതാണ്. മേല്‍പറഞ്ഞ ശോഭനമായ ലക്ഷ്യത്തിലെത്തിച്ചേരാന്‍ പര്യാപ്തമായ മാര്‍ഗമാണ് ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്.

2. സത്യവിശ്വാസം കൈക്കൊള്ളുക, ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുക, ദാന-ധര്‍മാദികള്‍ ചെയ്യുക, പാരത്രിക ജീവിതത്തിലും സ്വര്‍ഗ-നരകങ്ങളിലും വിശ്വസിക്കുക തുടങ്ങിയ സുപ്രധാന ലക്ഷണങ്ങളുള്ളവര്‍ക്ക് പ്രയാസരഹിതമായി ജീവിതം നയിക്കാനും പാരത്രിക വിജയം നേടാനും കഴിയും എന്നു വിവക്ഷ.

وَٱلَّيۡلِ إِذَا يَغۡشَىٰ ۝١
وَٱلنَّهَارِ إِذَا تَجَلَّىٰ ۝٢
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ۝٣
إِنَّ سَعۡيَكُمۡ لَشَتَّىٰ ۝٤
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ۝٥
وَصَدَّقَ بِٱلۡحُسۡنَىٰ ۝٦
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ۝٧
8–11

എന്നാല്‍ ഏതൊരാള്‍ ലുബ്ധത കാട്ടുകയും ഐശ്വര്യം നടിക്കുകയും അത്യുദാത്തമായ സ്വര്‍ഗം നിഷേധിക്കുകയും ചെയ്യുന്നുവോ, അവനു നാം ഏറ്റം പ്രയാസകരമായതിലേക്ക് വഴി എളുപ്പമാക്കിക്കൊടുക്കുന്നതാണ്. നാശത്തിലേക്ക് നിപതിക്കുന്ന നേരം തന്റെ സമ്പത്ത് അവന്ന് ഫലപ്രദമാകില്ല3

1 വിശദീകരണം കാണുക

3. മിക്ക മനുഷ്യര്‍ക്കും സമ്പത്ത് കണ്‍കണ്ടദൈവമാണ്. എന്നാല്‍ അല്ലാഹുവിന്റെ സഹായവും പിന്‍ബലവുമില്ലെങ്കില്‍ സമ്പത്തു കൊണ്ട്മാത്രം മനുഷ്യന്ന് യാതൊരു നേട്ടവുമുണ്ടാവില്ല. ഇവിടെ കെട്ടിപ്പൂട്ടിവെച്ച് പിശുക്ക് കാട്ടുന്ന ഈ ധനം നാളെ പരലോകത്തു വെച്ച് പ്രായശ്ചിത്തം ചെയ്യാന്‍ ഏതു അറുപിശുക്കനും സന്നദ്ധനാകും. പക്ഷേ, തീര്‍ത്തും നിഷ്ഫലമാകും

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ۝٨
وَكَذَّبَ بِٱلۡحُسۡنَىٰ ۝٩
فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ۝١٠
وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ ۝١١
12–16

നിശ്ചയം, സന്മാര്‍ഗ ദര്‍ശനം നമ്മുടെ ബാധ്യതയാണ്; പരലോകവും ഇഹലോകവും നമ്മുടേത് തന്നെ. അതുകൊണ്ട്, കത്തിജ്ജ്വലിക്കുന്ന നരകത്തെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരികയാണ്. നിഷേധിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്ത മഹാഭാഗ്യശൂന്യനേ അതില്‍ കടക്കൂ4

1 വിശദീകരണം കാണുക

4. മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുക എന്നത് അല്ലാഹുവിന്റെ ബാധ്യതയാണ്; അതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടാകണം. മറിച്ചാണ് അവന്റെ നിലപാടെങ്കിലോ? ഒരു കാര്യവുമില്ല. സന്മാര്‍ഗത്തിലാകണമെന്ന് സ്വയം താല്‍പര്യമുള്ളവരെ മാത്രമേ അല്ലാഹു അങ്ങോട്ടു നയിക്കൂ.

إِنَّ عَلَيۡنَا لَلۡهُدَىٰ ۝١٢
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ ۝١٣
فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ ۝١٤
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ۝١٥
ٱلَّذِي كَذَّبَ وَتَوَلَّىٰ ۝١٦
17–21

വിശുദ്ധി കൈവരിക്കാന്‍ വേണ്ടി തന്റെ ധനം വ്യയം ചെയ്യുന്ന അതിസൂക്ഷ്മാലു അതില്‍ നിന്ന് ദൂരീകൃതനാകും. തന്റെ മഹോന്നതനാഥന്റെ സ്‌നേഹകാംക്ഷയല്ലാതെ ആര്‍ക്കെങ്കിലും പ്രത്യുപകാരം ചെയ്യേണ്ട ഒരു ബാധ്യതയും അദ്ദേഹത്തിനുണ്ടാവില്ല; വഴിയെ അദ്ദേഹം സംതൃപ്തിയടയും5

1 വിശദീകരണം കാണുക

5. ഈ അഞ്ചു സൂക്തങ്ങള്‍ ഹസ്രത്ത് അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിനെക്കുറിച്ച് അവതീര്‍ണമായതാണെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. സമ്പന്നനായിരുന്ന അദ്ദേഹം അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷീകരിച്ച് വിവിധ മാര്‍ഗേണ പണം ചെലവഴിച്ചിരുന്നു; പ്രധാനമായും അടിമവിമോചനത്തില്‍. ആദ്യമാദ്യം ഇസ്‌ലാമിലേക്കു കടന്നുവന്ന അടിമകളില്‍ പലരും കൊടിയ മുശ്‌രിക്കുകളുടെ കീഴിലായിരുന്നു. ഇസ്‌ലാം കൈവെടിയാന്‍ വേണ്ടി യജമാനന്മാര്‍ ആ പാവങ്ങളെ അതിനിഷ്ഠുരമായി മര്‍ദിക്കും; സ്വിദ്ദീഖ്(റ) അവരെ വലിയ വിലകൊടുത്തു വാങ്ങി സ്വതന്ത്രരാക്കി വിടും. ചുട്ടുപഴുത്ത മണലില്‍ കിടത്തി വന്‍കല്ലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ട് ഹസ്രത്ത് ബിലാല്‍(റ) ശിക്ഷിക്കപ്പെടുന്നത് കണ്ട് യജമാനന്‍ ഉമയ്യത്തുബ്‌നുഖലഫില്‍ നിന്ന് വന്‍വില കൊടുത്തു വാങ്ങി അദ്ദേഹം സ്വതന്ത്രനാക്കിയപ്പോഴാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്

وَسَيُجَنَّبُهَا ٱلۡأَتۡقَى ۝١٧
ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ۝١٨
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ۝١٩
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ۝٢٠
وَلَسَوۡفَ يَرۡضَىٰ ۝٢١