Sunday, 11 October 2026 Hijri: — 12:29:42 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അശ്ശംസ് الشمس Ash-Shams

Surah 91 മക്കിയ്യ • مكية • Makkiyah 15 ആയത്തുകൾ • 15 Ayahs

സൂറത്ത് അശ്ശംസ് (Ash-Shams), ഖുർആൻ അധ്യായം 91 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 15 ആയത്തുകൾ വായിക്കുക. Read Surah Ash-Shams with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–10

സൂര്യനും അതിന്റെ പ്രകാശവും തന്നെ സത്യം; ചന്ദ്രന്‍ തന്നെ സത്യം, അത് സൂര്യനു വഴിയെ വരുമ്പോള്‍; പകലിനെ തന്നെ സത്യം, അത് സൂര്യനെ വെളിപ്പെടുത്തുമ്പോള്‍; രാത്രിയെ തന്നെ സത്യം, അത് സൂര്യനെ ആവരണം ചെയ്യുമ്പോള്‍; ആകാശത്തെയും അത് സ്ഥാപിച്ച മഹച്ഛക്തിയെയും തന്നെ സത്യം, ഭൂമിയെയും അത് വിരിപ്പാക്കിയ മഹച്ഛക്തിയെയും തന്നെ സത്യം; ആത്മാവിനെക്കൊണ്ടും അതിനെ ന്യൂനതാമുക്തമാക്കി നന്മ-തിന്മകള്‍ ഗ്രഹിപ്പിച്ചുകൊടുത്ത മഹച്ഛക്തിയെ കൊണ്ടും സത്യം1
ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു; അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു2

2 വിശദീകരണങ്ങൾ കാണുക

1. സൂര്യന്‍ ചന്ദ്രന്‍, രാത്രി പകല്‍, ആകാശം ഭൂമി, മനുഷ്യമനസ്സ് എന്നിവ മാനവലോകത്തിന്റെ അടിസ്ഥാന ശിലകളാണെന്ന് പറയാം. ഇവയെക്കൊണ്ടാണിവിടെ സത്യം ചെയ്തിരിക്കുന്നത്. ഇവയിലോരോന്നും പ്രപഞ്ചനാഥന്റെ അജയ്യമായ കഴിവിന്റെ തെളിവുകളാണല്ലോ

2. സത്യം ചെയ്തു ദൃഢീകരിച്ചു പറയുന്ന വിഷയമാണ് ഒമ്പത്, പത്ത് സൂക്തങ്ങളില്‍. മനുഷ്യമനസ്സ് എന്നത് അല്ലാഹു സൃഷ്ടിച്ച ഒരമൂല്യനിധിയാണ്. എന്നാല്‍ ശുദ്ധീകരിച്ച് സംസ്‌കരിച്ച് ശ്രദ്ധയോടെ സൂക്ഷിച്ചു വന്നുവെങ്കിലേ അതിന്റെ തിളക്കവും മഹത്ത്വവും നിലനിര്‍ത്താനാകൂ. മറിച്ചാണെങ്കില്‍ അതു ദുഷിച്ചു നശിച്ചു പോകും; സര്‍വ തിന്മകളുടെയും സംവിധാനവും ആവിഷ്‌കാരവും അവിടെയാണ് നടക്കുക. മനുഷ്യന്റെ വിജയ-പരാജയ കേന്ദ്രം മനസ്സാണെന്നു വിവക്ഷ.

وَٱلشَّمۡسِ وَضُحَىٰهَا ۝١
وَٱلۡقَمَرِ إِذَا تَلَىٰهَا ۝٢
وَٱلنَّهَارِ إِذَا جَلَّىٰهَا ۝٣
وَٱلَّيۡلِ إِذَا يَغۡشَىٰهَا ۝٤
وَٱلسَّمَآءِ وَمَا بَنَىٰهَا ۝٥
وَٱلۡأَرۡضِ وَمَا طَحَىٰهَا ۝٦
وَنَفۡسٖ وَمَا سَوَّىٰهَا ۝٧
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا ۝٨
قَدۡ أَفۡلَحَ مَن زَكَّىٰهَا ۝٩
وَقَدۡ خَابَ مَن دَسَّىٰهَا ۝١٠
11–15

സമൂദ് സമുദായം അഹംഭാവംമൂലം സത്യത്തെ വ്യാജമാക്കി-അവരിലെ പരമഭാഗ്യശൂന്യന്‍ ധിക്കാരത്തിന് ധൃഷ്ടനായപ്പോള്‍! തത്സമയം ദൈവദൂതന്‍ സ്വാലിഹ് നബി 'അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ ജലപാനത്തെയും തൊട്ടുപോകരുത്' എന്ന് അന്ത്യശാസനം നല്‍കി. എന്നാല്‍ അവരദ്ദേഹത്തെ നിഷേധിക്കുകയും ഒട്ടകത്തെ അറുകൊല നടത്തുകയും ചെയ്തു. അന്നേരം, അവരുടെ പാതകം നിമിത്തം, രക്ഷിതാവ് അവരെ ഉന്മൂലനം ചെയ്ത് നിരപ്പാക്കി. അതിന്റെ പരിണതി അവന്‍ ഒട്ടുമേ ഭയപ്പെടുന്നില്ല3

1 വിശദീകരണം കാണുക

3. മനുഷ്യമനസ്സുകള്‍ ദുഷിച്ചു പോയാല്‍ സമൂഹം ഒന്നടങ്കം അതിന് ഏറ്റം വലിയ വില നല്‍കേണ്ടതായി വരും, ഗുരുതര വിപത്തുകള്‍ക്ക് അതു വഴിതെളിക്കും എന്നതിന്റെ അനുഭവമായി സമൂദ് ഗോത്രത്തിന്റെ ദുര്യോഗം സൂചിപ്പിച്ചിരിക്കയാണ്. സ്വാലിഹ്‌നബി(അ)ന്റെ മാര്‍ഗദര്‍ശനവും താക്കീതുമൊക്കെ അവഗണിച്ച്, പാറപിളര്‍ന്ന് പുറത്തുവന്ന മുഅ്ജിസത്തിന്റെ ഒട്ടകത്തെ അവര്‍ കൊന്നു. ഫലമോ? ഒരു കുഞ്ഞു പോലും ശേഷിക്കാതെ നിഷേധീ സമൂഹം ഒന്നടങ്കം ജിബ്‌രീലിന്റെ അതീവഘോരമായ അട്ടഹാസത്തില്‍ ചത്തുവീണു നാമാവശേഷമായി

كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ ۝١١
إِذِ ٱنۢبَعَثَ أَشۡقَىٰهَا ۝١٢
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا ۝١٣
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا ۝١٤
وَلَا يَخَافُ عُقۡبَٰهَا ۝١٥