നബീ, അങ്ങ് നിവാസിയായിരിക്കെ ഈ മക്കാനഗരത്തെ കൊണ്ടും1
പിതാവ് ആദമിനെയും സര്‍വസന്തതികളെയും കൊണ്ടും ഞാന്‍ ശപഥം ചെയ്യുന്നു. നിശ്ചയം, പ്രതിസന്ധികള്‍ അഭിമുഖീകരിക്കുംവിധമാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്2
തന്നെ പിടിക്കാന്‍ ആര്‍ക്കും ഒട്ടുമേ ആവില്ലെന്നാണോ നിഷേധിയുടെ ധാരണ? താന്‍ ഒട്ടേറെ ധനം ചെലവഴിച്ചു എന്ന് വീമ്പ്പറയുകയാണവന്‍! തന്നെയാരും കാണുന്നില്ലെന്നാണോ അവന്റെ വിചാരം?3
അവനു നാം രണ്ട് നേത്രങ്ങളും ഒരു നാക്കും രണ്ട് അധരങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും രണ്ട് പ്രസ്പഷ്ട മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടില്ലേ?
3 വിശദീകരണങ്ങൾ കാണുക
1. തിരുനബി(സ്വ) മക്കയില്‍ നിവസിച്ചുകൊണ്ടിരിക്കെ അവിടത്തെക്കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നതിന്റെ വിവക്ഷ രണ്ടിന്റെയും മഹത്ത്വം ഉയര്‍ത്തിക്കാട്ടലാണ്. അവിടത്തെ ജീവിതം -ആയുസ്സ്- കൊണ്ട് സ്പഷ്ടമായിത്തന്നെ അവന്‍ സത്യം ചെയ്തതായി മറ്റൊരിടത്ത് കാണാം- 15:72. നബി(സ്വ)യുടെ സാന്നിധ്യവും നിവാസവുംമൂലം മക്കക്കു പവിത്രത വര്‍ദ്ധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
2. പരവതാനിയും പട്ടുമെത്തയുമല്ല, പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വെല്ലുവിളികളുമാണ് മനുഷ്യന്‍ സ്വന്തം ജീവിതത്തില്‍ അഭിമുഖീകരിക്കുക എന്ന പൊതു തത്ത്വമാണിവിടെ വ്യക്തമാക്കുന്നത്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഒരു മേഖലയിലല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ സര്‍വരുടെയും അനുഭവമാണിത്. ഭൗതികലോകം പരീക്ഷണത്തിന്റേതാണ് എന്നതാണ് കാരണം. സുഖ സന്തോഷാഹ്ലാദ നിര്‍ഭരമായ ലോകം മനുഷ്യന്‍ ഇവിടെ വെച്ച് പണിയണം, നാളെ അത് സ്വായത്തമാക്കാന്‍
3. മക്കാമുശ്‌രിക്കുകളിലെ വലിയൊരു ധിക്കാരിയും തെമ്മാടിയുമായിരുന്ന അബുല്‍അശദ്ദിബ്‌നുകലദയെക്കുറിച്ചാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. വലിയ ശക്തനും ധീരനും മല്ലനുമായിരുന്ന അയാള്‍ തന്നെ കീഴ്‌പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടോ എന്ന് വെല്ലുവിളിച്ച് നടക്കുമായിരുന്നു. നബി(സ്വ)യെയും അനുയായികളെയും പരിഹസിക്കുന്നതിലും പീഡിപ്പിക്കുന്നതിലും മുന്‍നിരയില്‍ സ്ഥാനം നേടി. അവതരണ പശ്ചാത്തലം ഇയാളാണെങ്കിലും എല്ലാ ധിക്കാരികളും സൂക്തങ്ങളുടെ പരിധിയില്‍ വരും