Sunday, 11 October 2026 Hijri: — 02:17:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഫജ്റ് الفجر Al-Fajr

Surah 89 മക്കിയ്യ • مكية • Makkiyah 30 ആയത്തുകൾ • 30 Ayahs

സൂറത്ത് അൽ ഫജ്റ് (Al-Fajr), ഖുർആൻ അധ്യായം 89 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 30 ആയത്തുകൾ വായിക്കുക. Read Surah Al-Fajr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

പ്രഭാതം, പത്ത് രാത്രികള്‍, ഇരട്ടയും ഒറ്റയും, സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാത്രി എന്നിവ തന്നെ ശപഥം, ഇവയില്‍ ബുദ്ധിമാന്മാര്‍ക്ക് പര്യാപ്തമായ ശപഥമുണ്ടോ?1

1 വിശദീകരണം കാണുക

1. സര്‍വജീവജാലങ്ങളും പ്രഭാതോദയം ആകാംക്ഷയോടെ കാത്തിരിക്കും. മനുഷ്യന്ന് നാനാതരം ആവശ്യങ്ങള്‍ക്ക് പുറത്തുപോകാന്‍, പക്ഷി പറവകള്‍ക്കും മറ്റു ജന്തുക്കള്‍ക്കും അന്നം തേടി പുറത്തിറങ്ങാന്‍... ഇത്തരം പ്രസക്തിയാണ് പ്രഭാതത്തിന്. പത്തുരാത്രികള്‍ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തു നാളുകളാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ കഅ്ബയിലേക്ക് യാത്ര ചെയ്യുന്ന നാളുകള്‍. ഹജ്ജ്-ഉംറയുടെ ബഹുമുഖ നന്മകള്‍ കൈവരിക്കുന്ന പുണ്യവേള. ഒറ്റയും ഇരട്ടയുമെന്നാല്‍ അല്ലാഹുവും സൃഷ്ടികളുമാണ്. ഓരോ ജീവിയും ആണ്, പെണ്ണ് എന്നിങ്ങനെ ഇരട്ടയാണല്ലോ

وَٱلۡفَجۡرِ ۝١
وَلَيَالٍ عَشۡرٖ ۝٢
وَٱلشَّفۡعِ وَٱلۡوَتۡرِ ۝٣
وَٱلَّيۡلِ إِذَا يَسۡرِ ۝٤
هَلۡ فِي ذَٰلِكَ قَسَمٞ لِّذِي حِجۡرٍ ۝٥
6–14

ആദ് സമൂഹത്തെ-നാട്ടിലെങ്ങും തത്തുല്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും ഉന്നത സൗധങ്ങളുള്ളവരുമായ ഇറം ഗോത്രത്തെ-യും താഴ്‌വരകളില്‍ പാറവെട്ടിത്തുരന്ന് വീടുണ്ടാക്കിയ സമൂദ് ഗോത്രത്തെയും ആണികളടിച്ച് ശിക്ഷിച്ച ഫിര്‍ഔനെയും താങ്കളുടെ നാഥന്‍ ചെയ്തതെങ്ങനെ എന്ന് കണ്ടിട്ടുണ്ടോ? അവരൊക്കെ നാടുകളില്‍ അതിക്രമം കാട്ടുകയും ധാരാളം കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു; തന്മൂലം അങ്ങയുടെ നാഥന്‍ അവര്‍ക്കു മേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. അങ്ങയുടെ രക്ഷിതാവ് പതിസ്ഥലത്തുതന്നെയുണ്ട്2

1 വിശദീകരണം കാണുക

2. മനുഷ്യന്‍ തന്റെ ശത്രുവിനെയോ വേട്ടക്കാരന്‍ ഉരുവിനെ യാദൃച്ഛികമായി പിടികൂടാന്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ് പതിസ്ഥലം. അല്ലാഹുവിന്റെ ശത്രുക്കളായ നിഷേധികളെ അവന്‍ കെണിയില്‍ കുടുക്കുക തന്നെചെയ്യുമെന്ന് താല്‍പര്യം.

أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِعَادٍ ۝٦
إِرَمَ ذَاتِ ٱلۡعِمَادِ ۝٧
ٱلَّتِي لَمۡ يُخۡلَقۡ مِثۡلُهَا فِي ٱلۡبِلَٰدِ ۝٨
وَثَمُودَ ٱلَّذِينَ جَابُواْ ٱلصَّخۡرَ بِٱلۡوَادِ ۝٩
وَفِرۡعَوۡنَ ذِي ٱلۡأَوۡتَادِ ۝١٠
ٱلَّذِينَ طَغَوۡاْ فِي ٱلۡبِلَٰدِ ۝١١
فَأَكۡثَرُواْ فِيهَا ٱلۡفَسَادَ ۝١٢
فَصَبَّ عَلَيۡهِمۡ رَبُّكَ سَوۡطَ عَذَابٍ ۝١٣
إِنَّ رَبَّكَ لَبِٱلۡمِرۡصَادِ ۝١٤
15–20

എന്നാല്‍ മനുഷ്യനെ നാഥന്‍ പരീക്ഷണ വിധേയനാക്കുകയും അങ്ങനെ അവന് ബഹുമാനമേകുകയും സുഖാഡംബരങ്ങള്‍ നല്‍കുകയും ചെയ്താല്‍ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന് അവന്‍ പ്രതികരിക്കും; ഇനിയവനെ പരീക്ഷണ വിധേയനാക്കി ഉപജീവന മാര്‍ഗങ്ങള്‍ ഇടുങ്ങിയതാക്കിയാല്‍ നാഥന്‍ എന്നെ അവഹേളിച്ചിരിക്കുന്നു എന്നാണവന്‍ പറയുക. അങ്ങനെയല്ല, നിങ്ങള്‍ അനാഥയെ ബഹുമാനിക്കുകയോ പാവപ്പെട്ടവന്ന് ഭക്ഷണം നല്‍കാന്‍ അന്യോന്യം പ്രേരണ നല്‍കുകയോ ചെയ്യുന്നില്ല, അനന്തരാവകാശ സ്വത്ത് നിങ്ങള്‍ കൂട്ടിക്കുഴച്ച് തിന്നുകയും ധനത്തെ അമിതമായി സ്‌നേഹിക്കുകയും ചെയ്യുന്നു3

1 വിശദീകരണം കാണുക

3. നന്മകൊടുത്തും തിന്മ കൊടുത്തും അല്ലാഹു മനുഷ്യനെ പരീക്ഷിക്കും (21:35). മിക്ക മനുഷ്യരും ഇത് ഗ്രഹിക്കാറില്ല. പ്രയാസങ്ങളുണ്ടാകുമ്പോള്‍ അവന്‍ അസ്വസ്ഥനാകുന്നു; അല്ലാഹു തന്നെ അവഹേളിച്ചു എന്ന് ചിന്തിക്കും. സമ്പത്തിന്മേല്‍ കുരുങ്ങിക്കിടക്കുകയാണ് നിങ്ങളുടെ ചിന്താഗതിയത്രയും. അത് മാറണം. അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും മറ്റും ധനം വ്യയം ചെയ്ത് ഹൃദയശുദ്ധി കരസ്ഥമാക്കുകയും ധനപൂജാ മനസ്ഥിതി വര്‍ജിക്കുകയും വേണം. അനന്തരാവകാശ സ്വത്തുകള്‍ അവിഹിതമായി കൈയടക്കി വെക്കരുത്

فَأَمَّا ٱلۡإِنسَٰنُ إِذَا مَا ٱبۡتَلَىٰهُ رَبُّهُۥ فَأَكۡرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّيٓ أَكۡرَمَنِ ۝١٥
وَأَمَّآ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَيۡهِ رِزۡقَهُۥ فَيَقُولُ رَبِّيٓ أَهَٰنَنِ ۝١٦
كـَلَّاۖ بَل لَّا تُكۡرِمُونَ ٱلۡيَتِيمَ ۝١٧
وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝١٨
وَتَأۡكُلُونَ ٱلتُّرَاثَ أَكۡلٗا لَّمّٗا ۝١٩
وَتُحِبُّونَ ٱلۡمَالَ حُبّٗا جَمّٗا ۝٢٠
21–26

അതല്ല, ഭൂമി ഇടിച്ചുപൊളിച്ചു പൊടിയാക്കപ്പെടുകയും താങ്കളുടെ രക്ഷിതാവും അണിയൊപ്പിച്ച മലക്കുകളും ആഗതരാവുകയും ആ ദിവസം നരകം ഹാജറാക്കപ്പെടുകയും ചെയ്താല്‍ അന്ന് മനുഷ്യന്ന് ബോധോദയമുണ്ടാകും. ആ നേരത്ത് ഓര്‍മവന്നതുകൊണ്ട് എന്തു ഫലം? അവന്‍ പരിഭവിക്കും. സ്വന്തം ജീവിതവിജയത്തിന്നായി ഞാന്‍ നേരത്തേ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചെങ്കില്‍ എത്ര നന്നായിരുന്നു! അന്ന് അല്ലാഹു ശിക്ഷിക്കുന്നതു പോലെ മറ്റൊരാളും ശിക്ഷിക്കുകയോ അവന്‍ ബന്ധനസ്ഥനാക്കുന്നതുപോലെ വേറെയാതൊരാളും പിടിച്ചുകെട്ടുകയോ ചെയ്യുന്നതല്ല4

1 വിശദീകരണം കാണുക

4. സകലമാന മുന്നറിയിപ്പുകളും താക്കീതുകളും അവഗണിച്ച് ഗുണകാംക്ഷികളായ പ്രവാചകന്മാരെ അവഹേളിച്ച്തള്ളി കളിയാക്കിയവരാണ് നിഷേധികള്‍. കഠിനമായ ശിക്ഷക്ക് എല്ലാ വിധ അര്‍ഹതയും ഒത്തവരാണവര്‍.

كـَلَّآۖ إِذَا دُكَّتِ ٱلۡأَرۡضُ دَكّٗا دَكّٗا ۝٢١
وَجَآءَ رَبُّكَ وَٱلۡمَلَكُ صَفّٗا صَفّٗا ۝٢٢
وَجِاْيٓءَ يَوۡمَئِذِۭ بِجَهَنَّمَۚ يَوۡمَئِذٖ يَتَذَكَّرُ ٱلۡإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكۡرَىٰ ۝٢٣
يَقُولُ يَٰلَيۡتَنِي قَدَّمۡتُ لِحَيَاتِي ۝٢٤
فَيَوۡمَئِذٖ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٞ ۝٢٥
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٞ ۝٢٦
27–30

അരുളപ്പെടും. മനഃശാന്തി കൈവരിച്ച ആത്മാവേ, രക്ഷിതാവിങ്കലേക്ക് സ്വയം സംതൃപ്തനായും ദിവ്യസംതൃപ്തിക്ക് വിധേയനായും നീ തിരിച്ചു പോവുകയും എന്റെ അടിമകളുടെ കൂട്ടത്തില്‍ പ്രവേശിക്കുകയും എന്റെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്തുകൊള്ളുക5

1 വിശദീകരണം കാണുക

5. അല്ലാഹുവിനോട് അനുസരണവും പ്രവാചകീയാധ്യാപനങ്ങളോട് വിധേയത്വവുമുള്ളവര്‍ക്ക് ശാന്തിയും സമാധാനവും കൈവരിക്കാന്‍ സാധിക്കും. അവര്‍ക്ക് സ്വര്‍ഗ ലോകങ്ങളിലേക്ക് സ്വാഗതമോതപ്പെടും.

يَٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ ۝٢٧
ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةٗ مَّرۡضِيَّةٗ ۝٢٨
فَٱدۡخُلِي فِي عِبَٰدِي ۝٢٩
وَٱدۡخُلِي جَنَّتِي ۝٣٠