Monday, 12 October 2026 Hijri: — 02:27:57 pm
MalayalamQuran.in
Quran translation reader

അൽ ഗാശിയ الغاشية Al-Ghashiyah

Surah 88 മക്കിയ്യ • مكية • Makkiyah 26 ആയത്തുകൾ • 26 Ayahs

സൂറത്ത് അൽ ഗാശിയ (Al-Ghashiyah), ഖുർആൻ അധ്യായം 88 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 26 ആയത്തുകൾ വായിക്കുക. Read Surah Al-Ghashiyah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

നബീ, സര്‍വത്തെയും ഗ്രസിച്ചു കളയുന്ന അന്ത്യനാളിന്റെ വൃത്താന്തം അങ്ങേക്കു ലഭിച്ചിട്ടുണ്ടോ? അന്ന് ചിലരുടെ മുഖങ്ങള്‍ ഭയാക്രാന്തവും അധ്വാനിക്കുന്നതും പരവശവുമായിരിക്കും. ചുട്ടുപൊള്ളുന്ന നരകത്തില്‍ അവര്‍ പ്രവേശിക്കുന്നതും തീക്ഷ്ണമായ ചൂടുള്ള ഒരു ഉറവയില്‍ നിന്ന് അവര്‍ക്ക് പാനം ചെയ്യിക്കപ്പെടുന്നതുമാണ്. ശരീരം പോഷിപ്പിക്കുകയോ വിശപ്പ് ശമിപ്പിക്കുകയോ ചെയ്യാത്ത കള്ളിമുള്‍ചെടിയില്‍ നിന്നല്ലാത്ത ഒരാഹാരവും അവര്‍ക്കുണ്ടാവില്ല1

1 വിശദീകരണം കാണുക

1. ശ്രോതാവിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ സവിശേഷ അവതരണ ശൈലി. അന്ത്യനാളോടെ സര്‍വവും നശിക്കും. വിചാരണ നേരിടുന്ന അവിശ്വാസികള്‍ നരകമോര്‍ത്ത് പേടിച്ചരണ്ട് പരിഭ്രമിച്ച് കഴിയുകയാകും; വിശ്വാസികള്‍ സ്വര്‍ഗീയ സുഖങ്ങള്‍ കണ്ട് ആനന്ദതുന്ദിലരും ആഹ്ലാദഭരിതരുമായിരിക്കുക്കും

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ۝١
وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ۝٢
عَامِلَةٞ نَّاصِبَةٞ ۝٣
تَصۡلَىٰ نَارًا حَامِيَةٗ ۝٤
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ۝٥
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ۝٦
لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ۝٧
8–16

ചില മുഖങ്ങള്‍ അന്ന് സ്വന്തം കര്‍മങ്ങളില്‍ സംതൃപ്തിപൂണ്ട് സമുന്നത സ്വര്‍ഗങ്ങളില്‍ പ്രസന്നരായിരിക്കും. യാതൊരു അനാവശ്യവാക്കും അവരവിടെ കേള്‍ക്കില്ല. പ്രവഹിക്കുന്ന നീരുറവയും ഉയര്‍ത്തി സ്ഥാപിക്കപ്പെട്ട കട്ടിലുകളും സജ്ജീകരിക്കപ്പെട്ട കോപ്പകളും നിരത്തിവെക്കപ്പെട്ട തലയണകളും വിരിച്ചു വെക്കപ്പെട്ട പരവതാനികളും അതിലുണ്ട്.

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ۝٨
لِّسَعۡيِهَا رَاضِيَةٞ ۝٩
فِي جَنَّةٍ عَالِيَةٖ ۝١٠
لَّا تَسۡمَعُ فِيهَا لَٰغِيَةٗ ۝١١
فِيهَا عَيۡنٞ جَارِيَةٞ ۝١٢
فِيهَا سُرُرٞ مَّرۡفُوعَةٞ ۝١٣
وَأَكۡوَابٞ مَّوۡضُوعَةٞ ۝١٤
وَنَمَارِقُ مَصۡفُوفَةٞ ۝١٥
وَزَرَابِيُّ مَبۡثُوثَةٌ ۝١٦
17–26

എങ്ങനെയാണ് ഒട്ടകം സൃഷ്ടിക്കപ്പെട്ടതെന്നും ആകാശം ഉയര്‍ത്തപ്പെട്ടതെന്നും പര്‍വതങ്ങള്‍ പൊക്കിനിര്‍ത്തപ്പെട്ടതെന്നും ഭൂമി പ്രവിശാലമാക്കപ്പെട്ടതെന്നും നിഷേധികള്‍ ചിന്തിച്ചു നോക്കുന്നില്ലേ?2
അതുകൊണ്ട്, നബീ, താങ്കള്‍ ഉപദേശിച്ചു കൊള്ളുക. നിശ്ചയം, ഒരു പ്രബോധകന്‍ മാത്രമാണ് താങ്കള്‍, അവരെ അടിച്ചേല്‍പിക്കേണ്ടയാളല്ല. എന്നാല്‍, ആരെങ്കിലും അതവഗണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുവെങ്കില്‍ അല്ലാഹു അവനെ കഠിനദണ്ഡനത്തിന് വിധേയനാക്കും. തീര്‍ച്ചയായും നമ്മിലേക്കാണ് അവരുടെ തിരിച്ചുവരവ്, നമുക്ക് തന്നെയാണവരുടെ വിചാരണാബാധ്യതയും3

2 വിശദീകരണങ്ങൾ കാണുക

2. ഖുര്‍ആന്റെ പ്രഥമാഭിസംബോധിതരായ അറബികള്‍ക്ക് ഏറെ സുപരിചിതമായിരുന്നു ഒട്ടകം. അതാണ് അതിലേക്ക് ഒന്നാമതായി ശ്രദ്ധ ക്ഷണിക്കുന്നത്. അവര്‍ക്ക് ഏറ്റവും അമൂല്യവും ഒപ്പം ഉപകാരപ്രദവുമാണ് ഒട്ടകം. മരുഭൂമിയില്‍ വസിക്കുകയും യാത്ര നടത്തുകയും ചെയ്തിരുന്ന അവര്‍ക്ക് ഒട്ടകത്തെ മാറ്റി നിര്‍ത്താനാവില്ല. മരുക്കപ്പലാണല്ലോ അത്. വലിയ ശക്തിയുള്ള മൃഗമാണെങ്കിലും കൊച്ചുകുട്ടികള്‍ക്കു പോലും അത് വഴങ്ങും. ധാരാളം ഭാരം വഹിക്കാനും അന്നപാനാദികളില്ലാതെ ഏറെനാള്‍ ക്ഷമിച്ചു കഴിയാനും ഒട്ടകത്തിന് സാധിക്കും. ഉയര്‍ന്ന ആകാശവും പൊക്കമുള്ള മലകളും നീണ്ടുപരന്ന ഭൂമിയും ചിന്തിക്കുന്നവര്‍ക്ക് വ്യത്യസ്ത പാഠങ്ങള്‍ നല്‍കുന്നുണ്ട്

3. ഏതു മനുഷ്യനും മരണാനന്തരം തിരിച്ചെത്തുക അല്ലാഹുവിങ്കലേക്കാണ്. ഖിയാമനാള്‍ വന്നുകഴിഞ്ഞാല്‍ മഹ്ശറില്‍ അവനെ വിചാരണ ചെയ്യുന്നതും അല്ലാഹു തന്നെ. അതുകൊണ്ട് രക്ഷപ്പെട്ടു കളയാമെന്ന് അധര്‍മകാരികള്‍ വ്യാമോഹിക്കേണ്ട.

أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ۝١٧
وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ۝١٨
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ۝١٩
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ۝٢٠
فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ۝٢١
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ۝٢٢
إِلَّا مَن تَوَلَّىٰ وَكَفَرَ ۝٢٣
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ۝٢٤
إِنَّ إِلَيۡنَآ إِيَابَهُمۡ ۝٢٥
ثُمَّ إِنَّ عَلَيۡنَا حِسَابَهُم ۝٢٦