കിതച്ചു പായുന്നതും കുളമ്പ് കല്ലില്‍തട്ടി തീപ്പൊരി പറത്തുന്നതും പുലര്‍കാലത്ത് ആക്രമണം നടത്തുന്നതും തത്സമയം പൊടിപാറ്റി പ്രതിയോഗീവ്യൂഹങ്ങളില്‍ പ്രവേശിക്കുന്നതുമായ കുതിരകള്‍ തന്നെ ശപഥം, നിശ്ചയം മനുഷ്യന്‍ തന്റെ നാഥനോട് നന്ദികെട്ടവന്‍ തന്നെ. അവന്‍ തന്നെ അതിന് സാക്ഷിയുമാണ്. ധനത്തോട് അതീവഭ്രമം തന്നെയാണവന്ന്1
1 വിശദീകരണം കാണുക
1. ലോകത്തിന്റെ പടയോട്ട ചരിത്രത്തില്‍ നിര്‍ണായകവും അനിഷേധ്യവുമായ ഭാഗഭാഗിത്വമുള്ള ജീവിയാണ് കുതിര. അറബി സാഹിത്യമുള്‍പ്പെടെ മിക്ക സാഹിത്യങ്ങളിലും അതിന്റെ വീരേതിഹാസങ്ങള്‍ അനാവൃതമായിട്ടുണ്ട്. കുതിരയുടെ ഭിന്നവും ആവേശോജ്ജ്വലവുമായ ഭാവഹാവങ്ങളെടുത്താണ് അല്ലാഹു ശപഥം ചെയ്യുന്നത്. തുടര്‍ന്ന് മനുഷ്യന്റെ സാമ്പത്തിക ഭ്രമവും ധനത്തോടുള്ള അത്യാര്‍ത്തിയും (89:19,20) തദ്വാരാ അല്ലാഹുവിനോടു കാട്ടുന്ന കൃതഘ്‌നതയും അനാവരണം ചെയ്യുന്നു.