Monday, 12 October 2026 Hijri: — 06:24:12 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അൽ ഖാരിഅ القارعة Al-Qariah

Surah 101 മക്കിയ്യ • مكية • Makkiyah 11 ആയത്തുകൾ • 11 Ayahs

സൂറത്ത് അൽ ഖാരിഅ (Al-Qariah), ഖുർആൻ അധ്യായം 101 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Qariah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–11

ആ ഭീതിജനകമായ സംഭവം! എന്താണ് ആ ഭയങ്കര വിപത്ത്? ആ ഭീകര സംഭവം എന്താണെന്ന് താങ്കള്‍ക്കറിയാമോ? ആളുകള്‍ അങ്ങിങ്ങ് ചിതറിയ പാറ്റകള്‍ക്കു തുല്യവും മലകള്‍ കടഞ്ഞ രോമസമാനവുമായിത്തീരുന്ന നാള്‍! അപ്പോള്‍, ആരുടെ തുലാസ് നന്മകൊണ്ട് കനം തൂങ്ങിയോ അവന്‍ ആഹ്ലാദനിര്‍ഭരമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസ് കനം കുറഞ്ഞതായോ, 'ഹാവിയ' ആയിരിക്കും അവന്റെ ആവാസകേന്ദ്രം. അതെന്താണെന്നോ? അതിതീക്ഷ്ണമായ ചൂടുള്ള നരകം!1

1 വിശദീകരണം കാണുക

1. അന്ത്യനാളിന്റെ ആഗമമാണിവിടെ പ്രതിപാദ്യം. അതിന്റെ അപകടകാരിതയും ഭയവിഹ്വലതയും പ്രകടിപ്പിക്കാന്‍ പര്യാപ്തമായ പല വിശേഷണങ്ങളും അതിന്റെ പേരായി ഉപയോഗിക്കാറുണ്ട്. അല്‍ഗാശിയ 88:1, അല്‍വാഖിഅ 56:1, അത്ത്വാമ്മ 79:34, അസ്സ്വാഘ്ഘ 80:33 തുടങ്ങിയവ ഉദാഹരണം. ചിന്നിച്ചിതറിയ പാറ്റകള്‍ പോലെ ജനകോടികള്‍ അങ്ങിങ്ങ് ഭയാക്രാന്തരായി ഓടും. മത്തു പിടിച്ച അവസ്ഥയാകും അവര്‍ക്ക്-22:1,2. ചുരുക്കത്തില്‍, സത്യവിശ്വാസികള്‍ക്ക് മാത്രമാണ് അന്ന് വിജയം..

ٱلۡقَارِعَةُ ۝١
مَا ٱلۡقَارِعَةُ ۝٢
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ ۝٣
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ ۝٤
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ ۝٥
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ ۝٦
فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٧
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ ۝٨
فَأُمُّهُۥ هَاوِيَةٞ ۝٩
وَمَآ أَدۡرَىٰكَ مَا هِيَهۡ ۝١٠
نَارٌ حَامِيَةُۢ ۝١١