Sunday, 11 October 2026 Hijri: — 02:16:56 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അത്തകാസുർ التكاثر At-Takathur

Surah 102 മക്കിയ്യ • مكية • Makkiyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അത്തകാസുർ (At-Takathur), ഖുർആൻ അധ്യായം 102 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah At-Takathur with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–8

ശ്മശാനക്കുഴികള്‍ സന്ദര്‍ശിക്കാനെത്തുന്നതു വരെയും അന്യോന്യമുള്ള തന്‍പോരിമാ പ്രകടനം പാരത്രിക ചിന്തയില്‍ നിന്നു നിങ്ങളെ വ്യാപൃതരാക്കിയിരിക്കുകയാണ്!1
അങ്ങനെ വേണ്ട, നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും; വീണ്ടും പറയട്ടെ, അതല്ല, തിക്തഭവിഷ്യത്ത് ഭാവിയില്‍ നിങ്ങള്‍ മനസ്സിലാക്കാനിരിക്കുകയാണ്. ദൃഢവിജ്ഞാനമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഈ നിലപാടെടുക്കുമായിരുന്നില്ല. നിശ്ചയം, നരകം നിങ്ങള്‍ കാണുക തന്നെ ചെയ്യും; പിന്നെ ദാര്‍ഢ്യതയുടെ കണ്ണുകൊണ്ട് നിങ്ങളതിനെ ഉറപ്പായും ദര്‍ശിക്കും. ശേഷം, അന്ത്യനാളില്‍ അനുഗ്രഹങ്ങളെ സംബന്ധിച്ച് നിശ്ചയം നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്!2

2 വിശദീകരണങ്ങൾ കാണുക

1. ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതുവരെ എന്നാണ് പ്രയുക്ത വചനം. മരിക്കുന്നതുവരെ എന്നാണ് ഉദ്ദേശ്യം. ആഢ്യത്വ പ്രകടനവും പെരുമകാട്ടലും മനുഷ്യനെ ദൈവസ്മരണയിലും പാരത്രിക തയ്യാറെടുപ്പിലും നിന്നു വ്യതിചലിപ്പിച്ചു കളയുന്നുവല്ലോ എന്ന് സഗൗരവം ഉണര്‍ത്തുകയാണ്. പരിസരം ഉപരിപ്ലവമായി മാത്രം കണ്ട് വസ്തുതകള്‍ മറന്ന് ചതിക്കുഴിയില്‍ വീഴുകയാണവന്‍. ഇമാം ഹസനുല്‍ബസ്വ്‌രീ(റ) പറഞ്ഞു: ചുറ്റും കാണുന്നവരില്‍ വഞ്ചിതനാകേണ്ട; നീ മരിക്കുന്നതും പുനര്‍ജീവിപ്പിക്കപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും ഒറ്റക്കാണ്.

2. വിശന്നു വലഞ്ഞ തിരുനബി(സ്വ) ഹസ്രത്ത് അബൂബക്ര്‍, ഹസ്രത്ത് ഉമര്‍(റ) എന്നിവരൊന്നിച്ച് അബൂഥല്‍ഹ നല്‍കിയ ഭക്ഷണം കഴിച്ചപ്പോള്‍ അന്ന് ഉണര്‍ത്തിയത് പ്രസിദ്ധമാണ്: ... അന്ത്യനാളില്‍ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരനുഗ്രഹം തന്നെയാണിത്...! (മുസ്‌ലിം)..

أَلۡهَىٰكُمُ ٱلتَّكَاثُرُ ۝١
حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ۝٢
كـَلَّا سَوۡفَ تَعۡلَمُونَ ۝٣
ثُمَّ كـَلَّا سَوۡفَ تَعۡلَمُونَ ۝٤
كـَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ ۝٥
لَتَرَوُنَّ ٱلۡجَحِيمَ ۝٦
ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ ۝٧
ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ ۝٨