Monday, 12 October 2026 Hijri: — 02:27:39 pm
MalayalamQuran.in
Quran translation reader

അൽ അസ്റ് العصر Al-Asr

Surah 103 മക്കിയ്യ • مكية • Makkiyah 3 ആയത്തുകൾ • 3 Ayahs

സൂറത്ത് അൽ അസ്റ് (Al-Asr), ഖുർആൻ അധ്യായം 103 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 3 ആയത്തുകൾ വായിക്കുക. Read Surah Al-Asr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

കാലം തന്നെ ശപഥം, നിശ്ചയം, മനുഷ്യരാശി മഹാനഷ്ടത്തില്‍ തന്നെയാകുന്നു-സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ1

1 വിശദീകരണം കാണുക

1. ആയുഷ്‌കാലത്തിന്റെ ഒരംശം പോലും വൃഥാ വ്യയം ചെയ്തുകൂടെന്നാണ് കാലം കൊണ്ടുള്ള ശപഥത്തിന്റെ സൂചന. സത്യവിശ്വാസം, സല്‍കര്‍മാനുഷ്ഠാനം, സത്യവും സഹനവും മുറുകെ പിടിക്കാനുള്ള പരസ്പര ഉപദേശം-ഇവ മനുഷ്യവിജയത്തിന്റെ ആധാര ശിലകളാകുന്നു. ഇമാം ശാഫിഈ(റ) വിലയിരുത്തി: ഈയൊരധ്യായം മാത്രമേ അല്ലാഹു ഖുര്‍ആനായി ഇറക്കിയിരുന്നുള്ളുവെങ്കില്‍ തന്നെ മനുഷ്യര്‍ക്ക് ശാശ്വത വിജയം നേടാന്‍ ഇതുതന്നെ പര്യാപ്തമായിരുന്നു

وَٱلۡعَصۡرِ ۝١
إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ ۝٢
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ ۝٣