Sunday, 11 October 2026 Hijri: — 02:17:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഹുമസ الهمزة Al-Humazah

Surah 104 മക്കിയ്യ • مكية • Makkiyah 9 ആയത്തുകൾ • 9 Ayahs

സൂറത്ത് അൽ ഹുമസ (Al-Humazah), ഖുർആൻ അധ്യായം 104 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 9 ആയത്തുകൾ വായിക്കുക. Read Surah Al-Humazah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–9

മറ്റുള്ളവരെ ഗുരുതരമായി ദൂഷണം പറയുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന, ധനം ശേഖരിച്ചുവെച്ച് എണ്ണിക്കണക്കാക്കിക്കൊണ്ടിരിക്കുന്ന സര്‍വര്‍ക്കും മഹാനാശം! സമ്പത്ത് തന്നെ ശാശ്വതനാക്കിയിരിക്കുന്നു എന്നാണ് അവന്റെ ധാരണ. അതുവേണ്ട, ഹുഥമ യിലേക്ക് അവന്‍ തള്ളിവിടപ്പെടുക തന്നെ ചെയ്യും. ' ഹുഥമ ' എന്താണെന്ന് അങ്ങേക്കറിയാമോ? അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെടുന്ന അഗ്നിയാണത്; ഹൃദയങ്ങളെ അതാവരണം ചെയ്യും. നീട്ടി നിര്‍മിക്കപ്പെട്ട സ്തംഭങ്ങളില്‍ അതവര്‍ക്കു മീതെ മൂടപ്പെട്ടതായിരിക്കും1

1 വിശദീകരണം കാണുക

1. മക്കയിലെ സമ്പന്നനും ധിക്കാരിയുമായിരുന്ന അഖ്‌നസുബ്‌നു ശരീഖ് എന്ന വിധ്വംസകന്റെ വിഷയത്തിലാണ് ഇതവതരിച്ചത്. എങ്കിലും ഈ പിന്തിരിപ്പന്‍ ലക്ഷണങ്ങളുള്ള സര്‍വരും ഇതിന്റെ പരിധിയില്‍ വരും. അഹംഭാവവും അന്യരെ നിസ്സാരമാക്കലും തന്‍പോരിമയുമായിരിക്കും ഇത്തരക്കാരുടെ മുഖമുദ്ര. അല്ലാഹു ഒട്ടുമേ ഇവയൊന്നും ഇഷ്ടപ്പെടില്ല. നരകത്തിന്റെ വിവിധ പേരുകളിലൊന്നാണ് അല്‍ഹുഥമ.

وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ ۝١
ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ ۝٢
يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ ۝٣
كـَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ ۝٤
وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ ۝٥
نَارُ ٱللَّهِ ٱلۡمُوقَدَةُ ۝٦
ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ ۝٧
إِنَّهَا عَلَيۡهِم مُّؤۡصَدَةٞ ۝٨
فِي عَمَدٖ مُّمَدَّدَةِۭ ۝٩