Monday, 12 October 2026 Hijri: — 02:27:51 pm
MalayalamQuran.in
Quran translation reader

അൽ ഫീൽ الفيل Al-Fil

Surah 105 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ ഫീൽ (Al-Fil), ഖുർആൻ അധ്യായം 105 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Fil with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

ആനക്കലഹക്കാരെക്കൊണ്ട് എങ്ങനെയാണ് താങ്കളുടെ നാഥന്‍ പ്രവര്‍ത്തിച്ചതെന്നു കണ്ടില്ലേ? അവരുടെ നിഗൂഢ തന്ത്രം അവന്‍ വൃഥാവിലാക്കിയില്ലേ? ചുട്ടുപഴുപ്പിച്ച കളിമണ്‍ശിലകള്‍ കൊണ്ട് എറിയുന്ന പക്ഷിക്കൂട്ടങ്ങളെ അവര്‍ക്കു നേരെ അവന്‍ അയക്കുകയുണ്ടായി. എന്നിട്ടവരെ ചവച്ചു തുപ്പിയ വൈക്കോല്‍ പോലെയാക്കി1

1 വിശദീകരണം കാണുക

1. യമന്‍ രാജാവായ അബ്‌റഹത്ത് അല്‍അശ്‌റം ക്രിസ്ത്വബ്ദം 571ല്‍ കഅ്ബ പൊളിക്കാന്‍ ആനപ്പടയുമായി വന്നു. മക്കയിലെത്തും മുമ്പ് അല്ലാഹു അവരെ തകര്‍ത്തു തരിപ്പണമാക്കി. ചുട്ടുപഴുപ്പിച്ച കല്ലുകള്‍ കൊക്കിലും കാലിലും വഹിച്ചെത്തിയ വന്‍ പക്ഷിപ്പടക്കൂട്ടം അവര്‍ക്കു മീതെ ചുടുകല്ലുകള്‍ വര്‍ഷിച്ച് ആ ധിക്കാരികള്‍ ചത്തുപോയി. ലോകത്തിനാകമാനം ഇതൊരു ഗുണപാഠമാണ്.

أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ ۝١
أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِي تَضۡلِيلٖ ۝٢
وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ ۝٣
تَرۡمِيهِم بِحِجَارَةٖ مِّن سِجِّيلٖ ۝٤
فَجَعَلَهُمۡ كَعَصۡفٖ مَّأۡكُولِۭ ۝٥