Monday, 12 October 2026 Hijri: — 02:28:41 pm
MalayalamQuran.in
Quran translation reader

ഖുറൈശ് قريش Quraysh

Surah 106 മക്കിയ്യ • مكية • Makkiyah 4 ആയത്തുകൾ • 4 Ayahs

സൂറത്ത് ഖുറൈശ് (Quraysh), ഖുർആൻ അധ്യായം 106 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 4 ആയത്തുകൾ വായിക്കുക. Read Surah Quraysh with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

ഖുറൈശ് ഗോത്രത്തെ ശൈത്യകാലത്തെ യമന്‍യാത്രയും ഉഷ്ണകാലത്തെ സിറിയന്‍ യാത്രയുമായി കൂട്ടിയിണക്കിയതിനാല്‍, ഈ കഅ്ബയുടെ നാഥനെ -തങ്ങളുടെ വിശപ്പിന്ന് ഭക്ഷണവും ഭയത്തിനു പകരം ശാന്തിയും നല്‍കിയവനെ-അവര്‍ ആരാധിച്ചു കൊള്ളട്ടെ1

1 വിശദീകരണം കാണുക

1. മക്കയിലെ ഖുറൈശ് തണുപ്പു കാലത്ത് യമനിലേക്കാണ് -അതിശൈത്യം മൂലം ആ സീസണില്‍ സിറിയന്‍ യാത്ര അതീവ ദുഷ്‌കരമാകും-കച്ചവടയാത്രകള്‍ ചെയ്തിരുന്നത്; ഉഷ്ണ കാലത്ത് സിറിയയിലേക്കും. ഉപദ്വീപിലാകമാനം കൊള്ളയും കവര്‍ച്ചയും പിടിച്ചുപറിയും അക്രമങ്ങളും വ്യാപകമായിരുന്നെങ്കിലും കഅ്ബയുടെ നാട്ടുകാരും സംരക്ഷകരുമാണെന്ന പരിഗണനയില്‍ ഖുറൈശിനെ ആരും അക്രമിച്ചിരുന്നില്ല; പൂര്‍ണ ശാന്തിയിലും സമാധാനത്തോടെയും വിജയകരമായുമാണ് അവരത് നിര്‍വഹിച്ചത്. ഇത് സവിശേഷമായ ഒരു ദിവ്യാനുഗ്രഹമായിരുന്നു. അതിനു കൃതജ്ഞതയായി അല്ലാഹുവിനെ ധിക്കരിക്കയും നിഷേധിക്കയുമല്ല, വിശ്വസിക്കയും ആരാധിക്കുകയുമാണ് വേണ്ടതെന്നര്‍ത്ഥം..

لِإِيلَٰفِ قُرَيۡشٍ ۝١
إِۦلَٰفِهِمۡ رِحۡلَةَ ٱلشِّتَآءِ وَٱلصَّيۡفِ ۝٢
فَلۡيَعۡبُدُواْ رَبَّ هَٰذَا ٱلۡبَيۡتِ ۝٣
ٱلَّذِيٓ أَطۡعَمَهُم مِّن جُوعٖ وَءَامَنَهُم مِّنۡ خَوۡفِۭ ۝٤