Monday, 12 October 2026 Hijri: — 01:26:34 pm
MalayalamQuran.in
Quran translation reader

അൽ മാഊൻ الماعون Al-Maun

Surah 107 മക്കിയ്യ • مكية • Makkiyah 7 ആയത്തുകൾ • 7 Ayahs

സൂറത്ത് അൽ മാഊൻ (Al-Maun), ഖുർആൻ അധ്യായം 107 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 7 ആയത്തുകൾ വായിക്കുക. Read Surah Al-Maun with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

പുനരുത്ഥാനത്തെ നിഷേധിക്കുന്നവനെ അങ്ങ് കണ്ടിട്ടുണ്ടോ? അനാഥക്കുട്ടിയെ ആട്ടിയകറ്റുന്നവനും പാവപ്പെട്ടവന്റെ അന്നദാനക്കാര്യത്തില്‍ അന്യരോട് പ്രേരണ ചെലുത്താത്തവനുമാണവന്‍. എന്നാല്‍, സ്വന്തം നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരും ആളുകളെ കാണിക്കാനായി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കള്‍ തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാണ് മഹാനാശം1

1 വിശദീകരണം കാണുക

1. അല്‍മാഊന്‍ എന്നാല്‍ അന്യര്‍ക്ക് ഉപകാരമുള്ള കൊച്ചുവസ്തുക്കള്‍ എന്നാണ് വിവക്ഷ. പാത്രം, ഗ്ലാസ്, സൂചി, കൈക്കോട്ട് തുടങ്ങിയവ ഉദാഹരണം. അനാഥക്കുട്ടികളെ ആട്ടിയകറ്റുകയും അഗതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുകയും ലോകമാന്യതക്കും അശ്രദ്ധയോടെയും നമസ്‌കരിക്കുകയും അന്യര്‍ക്ക് ചെറിയ സഹായങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നവര്‍ അന്ത്യനാളിനെയും മഹ്ശറിനെയും നിഷേധിക്കുന്നവരാണ് എന്നാണിതില്‍ പറയുന്നത്. കപട വിശ്വാസികളെക്കുറിച്ചായിരുന്നു ഇതിന്റെ അവതരണം

أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ۝١
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ۝٢
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣
فَوَيۡلٞ لِّلۡمُصَلِّينَ ۝٤
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ۝٥
ٱلَّذِينَ هُمۡ يُرَآءُونَ ۝٦
وَيَمۡنَعُونَ ٱلۡمَاعُونَ ۝٧