Monday, 12 October 2026 Hijri: — 02:27:56 pm
MalayalamQuran.in
Quran translation reader

അൽ കൗസർ الكوثر Al-Kawthar

Surah 108 മക്കിയ്യ • مكية • Makkiyah 3 ആയത്തുകൾ • 3 Ayahs

സൂറത്ത് അൽ കൗസർ (Al-Kawthar), ഖുർആൻ അധ്യായം 108 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 3 ആയത്തുകൾ വായിക്കുക. Read Surah Al-Kawthar with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

നബീ, അങ്ങേക്കു നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ട് നാഥനു വേണ്ടി നമസ്‌കരിക്കുകയും ബലികര്‍മം നടത്തുകയും ചെയ്യുക. താങ്കളോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവന്‍ തന്നെയാണ് ഭാവി തുലഞ്ഞവന്‍1

1 വിശദീകരണം കാണുക

1. തിരുമേനി(സ്വ)ക്ക് അല്ലാഹു കനിഞ്ഞേകിയ കണക്കറ്റ നന്മകളും അനുഗ്രഹങ്ങളുമാണ് അല്‍കൗസര്‍ എന്ന് ഹസ്രത്ത് ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി). 'അല്‍ഹൗദുല്‍കൗസര്‍' എന്ന സ്വര്‍ഗീയ നദിയും അതില്‍ പെട്ടതു തന്നെ എന്ന് ഹസ്രത്ത് സഈദുബ്‌നു ജുബൈര്‍(റ) വിശദീകരിക്കയുണ്ടായി. ആസ്വുബ്‌നുവാഇല്‍ എന്ന മുശ്‌രിക്ക് നേതാവ് നബി(സ്വ)ക്ക് ആണ്‍മക്കളില്ലാത്തതിന്റെ പേരില്‍ ഇകഴ്ത്തുകയും അധിക്ഷേപിക്കുകയും മരണത്തോടെ നബിയുടെ ശ്രുതി നശിച്ചു പോകുമെന്ന് ജല്‍പിക്കുകയും ചെയ്തതിന്നുള്ള മറുപടിയാണിത്. തിരുനബി(സ്വ)യുടെ സല്‍പേര് ഇന്നും ലോകമെങ്ങും നിലനില്‍ക്കുന്നുണ്ടല്ലോ. 94:1-4 കാണുക

إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ ۝١
فَصَلِّ لِرَبِّكَ وَٱنۡحَرۡ ۝٢
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ ۝٣