Monday, 12 October 2026 Hijri: — 02:28:40 pm
MalayalamQuran.in
Quran translation reader

അൽ കാഫിറൂൻ الكافرون Al-Kafirun

Surah 109 മക്കിയ്യ • مكية • Makkiyah 6 ആയത്തുകൾ • 6 Ayahs

സൂറത്ത് അൽ കാഫിറൂൻ (Al-Kafirun), ഖുർആൻ അധ്യായം 109 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 6 ആയത്തുകൾ വായിക്കുക. Read Surah Al-Kafirun with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

നബീ, പ്രഖ്യാപിക്കുക: ഹേ നിഷേധികളേ, നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല; ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങളുടെ ആരാധ്യരെ ഞാന്‍ ആരാധിക്കാന്‍ പോകുന്നുമില്ല. ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം1

1 വിശദീകരണം കാണുക

1. ബഹുദൈവ വിശ്വാസികള്‍ ഒരിക്കല്‍ നബി(സ്വ)യെ ഒരു സന്ധിക്ക് ക്ഷണിച്ചു. അവര്‍ സമര്‍പ്പിച്ച പദ്ധതി ഇതായിരുന്നു: അവര്‍ നബിയുടെ ആരാധ്യനെ ഒരു കൊല്ലം ആരാധിക്കുക; പകരം നബി ഒരു വര്‍ഷക്കാലം അവരുടെ ബഹുദൈവങ്ങളെ ആരാധിക്കുക! ഈ ബുദ്ധിശൂന്യ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് അധ്യായാവതരണം. ഇപ്പോഴോ ഭാവിയിലോ, ഞാന്‍ നിങ്ങളുടെ ദൈവങ്ങളെ ആരാധിക്കില്ല; സ്ഥിരം ധിക്കാരികളും ബഹുദൈവ വിശ്വാസികളുമാകയാല്‍ അല്ലാഹുവിനെ നിങ്ങളും ആരാധിക്കില്ല.

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ ۝١
لَآ أَعۡبُدُ مَا تَعۡبُدُونَ ۝٢
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ۝٣
وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ ۝٤
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ۝٥
لَكُمۡ دِينُكُمۡ وَلِيَ دِينِ ۝٦