Monday, 12 October 2026 Hijri: — 02:27:49 pm
MalayalamQuran.in
Quran translation reader

അന്നസ്ർ النصر An-Nasr

Surah 110 മദനിയ്യ • مدنية • Madaniyah 3 ആയത്തുകൾ • 3 Ayahs

സൂറത്ത് അന്നസ്ർ (An-Nasr), ഖുർആൻ അധ്യായം 110 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 3 ആയത്തുകൾ വായിക്കുക. Read Surah An-Nasr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

അല്ലാഹുവിന്റെ സഹായവും മക്കാ വിജയവും കൈവരികയും ആളുകള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമില്‍ പ്രവേശിക്കുന്നതായി കാണുകയും ചെയ്താല്‍ നാഥനെ സ്തുതിക്കുന്നതോടൊപ്പം താങ്കള്‍ അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുക. അവന്‍ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, തീര്‍ച്ച1

1 വിശദീകരണം കാണുക

1. മക്കാ വിജയത്തിന് മുമ്പാണ് ഈ സൂറയുടെ അവതരണം; അതിന്റെ ശുഭവൃത്താന്തപ്രവചനമാണ് ഇത്. ഹിജ്‌റ എട്ടാം വര്‍ഷം റമളാനില്‍ ഇസ്‌ലാമിന്റെ വിജയവൈജയന്തി മക്കയില്‍ പറത്തപ്പെട്ടതോടെ ഉപദ്വീപിന്റെ അകത്തും പുറത്തും നിന്ന് ജങ്ങള്‍ കൂട്ടം കൂട്ടമായി പുണ്യമതത്തിലേക്ക് കടന്നുവരാന്‍ തുടങ്ങി. ഹിജ്‌റ പതിനൊന്ന് റബീഉല്‍അവ്വലില്‍ നബി(സ്വ) വഫാത്തായി..

إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ ۝١
وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا ۝٢
فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا ۝٣