Monday, 12 October 2026 Hijri: — 05:18:26 pm
MalayalamQuran.in
Quran translation reader

അൽ മസദ് المسد Al-Masad

Surah 111 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ മസദ് (Al-Masad), ഖുർആൻ അധ്യായം 111 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Masad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

അബൂലഹബിന്റെ ഇരുകൈകളും തുലയട്ടെ. അവന്‍ സര്‍വനാശമടഞ്ഞുപോയിരിക്കുന്നു! തന്റെ ധനമോ സമ്പാദ്യങ്ങളോ അവന്ന് ഉപകരിച്ചില്ല. ജ്വലിച്ചു നില്‍ക്കുന്ന നരകാഗ്നിയില്‍ അവന്‍ കടക്കാന്‍ പോവുകയാണ്; വിറകു ചുമന്ന് നടന്ന അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പന നാരിന്റെ പാശമുണ്ടാകും1

1 വിശദീകരണം കാണുക

1. നബിതിരുമേനി(സ്വ)യുടെ ബദ്ധവൈരിയും കഠിന ശത്രുവുമായിരുന്നു അബൂലഹബ്. ' തബ്ബന്‍ ലക്ക് ' (മുഹമ്മദേ നീ നശിക്കട്ടെ) എന്ന് അവന്‍ പറഞ്ഞതിനുള്ള തിരിച്ചടിയായാണ് ഇതവതരിച്ചത്. അവന്റെ ഭാര്യയും നബി(സ്വ)യെ പരമാവധി ദ്രോഹിച്ചിരുന്നു. ബദ്ര്‍ യുദ്ധം കഴിഞ്ഞയുടനെ വസൂരി ബാധിച്ച് ഗുരുതരമായ ദുര്‍ഗന്ധം വമിച്ച് ആരും അടുത്തുചെല്ലാതെ മൂന്നു നാള്‍ അവന്‍ തള്ളിനീക്കി. ആളുകളറിഞ്ഞ് കഠിനമായ അപമാനം സഹിക്കേണ്ടി വരുമെന്ന് കണ്ട് നീചന്‍ ചീഞ്ഞളിഞ്ഞു കിടക്കുന്നതിനടുത്ത് സ്വന്തക്കാര്‍ തന്നെ വലിയൊരു കുഴിവെട്ടി നീണ്ട മരത്തടികള്‍ കൊണ്ട് ജീവനോടെ അതിലേക്ക് തള്ളിവീഴ്ത്തി കുഴിച്ചു മൂടുകയായിരുന്നു. വിറകുവാഹിനി എന്നാല്‍ ഏഷണിക്കാരിയാണ്. തന്റെ കഴുത്തിലുണ്ടായിരുന്ന തടിച്ച സ്വര്‍ണമാല കാട്ടി ഒരിക്കലവള്‍ പറഞ്ഞുവത്രേ: ഈ പണം മുഴുവന്‍ മുഹമ്മദിനെതിരെ ഞാന്‍ ചെലവഴിക്കും! അതിന്റെ പ്രതീകമായി നരകത്തില്‍ ഈന്തപ്പനനാരിന്റെ മാല അവള്‍ക്ക് ചാര്‍ത്തപ്പെടും.

تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ ۝١
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ۝٢
سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ ۝٣
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ۝٤
فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ ۝٥