Sunday, 11 October 2026 Hijri: — 02:17:01 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അസ്സൽസല الزلزلة Az-Zalzalah

Surah 99 മദനിയ്യ • مدنية • Madaniyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അസ്സൽസല (Az-Zalzalah), ഖുർആൻ അധ്യായം 99 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah Az-Zalzalah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

ഭൂമി ഗുരുതരമാം വിധം പ്രകമ്പനം കൊള്ളുകയും അതിന്റെ ഭാരങ്ങള്‍ ബഹിര്‍ഗമിപ്പിക്കുകയും 'ഇതിന്ന് എന്തു സംഭവിച്ചു പോയി 'എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെയ്താല്‍, അന്ന് -നിന്റെ രക്ഷിതാവ് ബോധനം നല്‍കിയതിനാല്‍-ഭൂമി അതിന്റെ വൃത്താന്തങ്ങള്‍ പറഞ്ഞറിയിക്കും1

1 വിശദീകരണം കാണുക

1. അന്ത്യനാളാണ് വിവക്ഷ. ചെറിയൊരു ഭൂചലനമുണ്ടാകുമ്പോഴേക്ക് തന്നെ മനുഷ്യര്‍ കെട്ടിടങ്ങളില്‍ നിന്നിറങ്ങി ചിന്നിച്ചിതറിയോടുന്നത് എല്ലാവര്‍ക്കുമറിയാം. പിന്നെ, ഖിയാമനാളിലെ സ്ഥിതി എന്തുപറയാന്‍? 1991 ഏപ്രില്‍ 29 ന് റഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ 46000 വീടുകളാണ് തകര്‍ന്നത്. ഉച്ചക്ക് 1:13നായതിനാല്‍-ജനങ്ങളധികവും വയലുകളിലും മറ്റുമായിരുന്നു-മരണം മുന്നൂറോളമേ സംഭവിച്ചുളളു. 1999-ല്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ നാല്‍പതിനായിരം പേരാണ് മരിച്ചത്. ഇങ്ങനെ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള ഈയടുത്ത കാലത്തു തന്നെ എത്രയെത്ര ഭൂകമ്പങ്ങളും ഗുരുതരനാശ-നഷ്ടങ്ങളുമുണ്ടായി!ഇതിലെ നാലാം സൂക്തം ഓതിക്കൊണ്ട് നബി(സ്വ) ഒരുനാള്‍ ചോദിച്ചു: എന്താണ് ഭൂമിയുടെ വൃത്താന്തങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാമോ? ...ഓരോ വ്യക്തിയും ഇന്ന ദിവസം ഇന്ന പ്രവൃത്തി ചെയ്തിരുന്നു എന്ന് അത് വെളിപ്പെടുത്തുന്നതാണ്-അതാണ് ഭൂമിയുടെ വൃത്താന്തങ്ങള്‍ (തുര്‍മുദി).

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا ۝١
وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا ۝٢
وَقَالَ ٱلۡإِنسَٰنُ مَا لَهَا ۝٣
يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا ۝٤
بِأَنَّ رَبَّكَ أَوۡحَىٰ لَهَا ۝٥
6–8

അന്ന് വിവിധ സംഘങ്ങളായി മനുഷ്യര്‍-അവരുടെ കര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ വേണ്ടി- ശ്മശാനങ്ങളില്‍ നിന്നു പുറപ്പെടുന്നതാണ്. അപ്പോള്‍, ഒരു അണുമണിത്തൂക്കം നന്മ ആര് അനുവര്‍ത്തിച്ചിരുന്നുവോ അതവന്‍ കാണും; ഒരണുവിന്റെ തൂക്കം തിന്മ ആര് ചെയ്തിരുന്നുവോ അതവനും കാണുന്നതാകുന്നു2

1 വിശദീകരണം കാണുക

2. അന്ന് സര്‍വമനുഷ്യരും ഖബ്‌റുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് മഹ്ശറിലേക്ക് കൂട്ടംകൂട്ടമായി പുറപ്പെടും; വിചാരണയെ നേരിടും. അതിസൂക്ഷ്മമായ കണക്കുപരിശോധനയും (21:47) നീതിനിഷ്ഠമായ വിധിയും. അണുമണിത്തൂക്കം അനീതിയോ അവകാശനിഷേധമോ ഉണ്ടാവില്ല. തുടര്‍ന്ന് വിജയികളും പരാജിതരും, സ്വര്‍ഗക്കാരും നരകക്കാരും വേര്‍തിരിക്കപ്പെടുന്നു

يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ ۝٦
فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ ۝٧
وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ ۝٨