വേദക്കാരും ബഹുദൈവ വിശ്വാസികളുമായ നിഷേധികള്‍ തെളിവ് -അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതന്‍- വന്നെത്തുന്നതുവരെ നിഷേധം കൈവിട്ടില്ല1
ആ ദൂതന്‍ അവര്‍ക്ക് ഋജുവായ മതസിദ്ധാന്തങ്ങളടങ്ങുന്ന പവിത്രമായ ഏടുകള്‍ പാരായണം ചെയ്തുകൊടുക്കുന്നു. തങ്ങള്‍ക്ക് സ്പഷ്ടമായ പ്രമാണം ലഭ്യമായതിനുശേഷമേ വേദം ലഭിച്ചവര്‍ ഭിന്നപക്ഷക്കാരായിട്ടുള്ളു. വിധേയത്വം ആത്മാര്‍ത്ഥമായി അല്ലാഹുവിനു മാത്രമാക്കി ഋജുമാനസരായി അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കുവാനുമേ അവര്‍ അനുശാസിക്കപ്പെട്ടിരുന്നുള്ളു. അതത്രേ നേരെചൊവ്വേയുള്ള മതം2
2 വിശദീകരണങ്ങൾ കാണുക
1. അറേബ്യന്‍ ഉപദ്വീപില്‍ താമസമാക്കിയിരുന്ന ജൂത-ക്രിസ്ത്യാനികളിലൂടെ അടുത്തു തന്നെ അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെടാന്‍ പോകുന്നുണ്ടെന്ന് അറബികളും ഗ്രഹിച്ചിരുന്നു. ദുര്‍മാര്‍ഗവും അന്ധകാരവും വ്യാപകമായി വരുന്നതുകൊണ്ട് ഒരു പ്രവാചകാഗമത്തില്‍ വേദക്കാര്‍ സന്തോഷിച്ചു; അത് ഒരു അറബി വംശജനാകുന്നുവെന്നതില്‍ അറബികളും അഭിമാന മനസ്‌കരായി. എല്ലാവരും ശുഭപ്രതീക്ഷയിലായിരുന്നുവെങ്കിലും നബി(സ്വ) നിയുക്തരായപ്പോള്‍ സര്‍വരുടെയും മട്ടുമാറി
2. ജൂത-ക്രിസ്ത്യാനികളുടെ വേദങ്ങളിലും ഖുര്‍ആനിലും വിശ്വാസ സിദ്ധാന്തങ്ങളും മൗലികാരാധനകളുമൊക്കെ ഒന്നു തന്നെയാണ്. എന്നിട്ടും ഖുര്‍ആനും നബിയെയും അംഗീകരിക്കാനും വിശ്വസിക്കാനും വേദക്കാര്‍ തയ്യാറായില്ല. അവരും ഖുറൈശ് മുശ്‌രിക്കുകളും അടിസ്ഥാനരഹിതമായ മത്സര മനഃസ്ഥിതിയിലും വിദ്വേഷത്തിലും വാശിയിലും മാത്രമായിരുന്നു.