Monday, 12 October 2026 Hijri: — 02:28:40 pm
MalayalamQuran.in
Quran translation reader

അൽ ഖദ്റ് القدر Al-Qadr

Surah 97 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ ഖദ്റ് (Al-Qadr), ഖുർആൻ അധ്യായം 97 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Qadr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

നിശ്ചയം, ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് മഹത്ത്വപൂര്‍ണമായ രാത്രിയിലത്രേ. മഹത്ത്വപൂര്‍ണമായ രാത്രി എന്താണെന്ന് താങ്കള്‍ക്കറിയാമോ? ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ അത് ശാന്തിയത്രേ1

1 വിശദീകരണം കാണുക

1. വിശുദ്ധ ഖുര്‍ആന്‍ ലൈലത്തുല്‍ഖദ്‌റിലാണ് അവതരിപ്പിച്ചത്. മഹത്ത്വം നിറഞ്ഞ രാത്രി എന്നും വിധിനിര്‍ണയത്തിന്റെ രാത്രി എന്നും അതിനര്‍ത്ഥമുണ്ട്. ആ അനുഗൃഹീതരാത്രിയുടെ സുപ്രധാനമായ മൂന്ന് ശ്രേഷ്ഠതകളാണിവിടെ പറയുന്നത്. ഒന്ന്, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണത്. തൊട്ടു പിന്നിലെ പകല്‍ വ്രതമനുഷ്ഠിക്കുന്നതിനും അതേ മഹത്ത്വമുണ്ടെന്ന് ഇമാം മുജാഹിദ്(റ) പ്രസ്താവിച്ചിട്ടുണ്ട്. രണ്ട്, ജിബ്‌രീല്‍ ഉള്‍പ്പെടെ നിരവധി മലക്കുകള്‍ ഈ രാത്രിയുടെ മഹത്ത്വം പരിഗണിച്ച് ഭൂമിയിലേക്ക് ഇറങ്ങിവരും. മൂന്ന്, മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമൊക്കെ അന്ന് പ്രത്യേക ശാന്തിയും സമാധാനവും സന്തുഷ്ടിയും ലഭ്യമാകും. ലൗഹുല്‍മഹ്ഫൂളില്‍ നിന്ന് ഖുര്‍ആന്‍ ഒറ്റയടിക്ക് ഒന്നാം ആകാശത്തിലെ ബൈത്തുല്‍ഇസ്സയിലേക്കാണ് ഇറക്കപ്പെട്ടതെന്ന് ഹസ്രത്ത് ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. അവിടെ നിന്ന് ഘട്ടംഘട്ടമായി ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ടാണ് തിരുനബി(സ്വ)ക്ക് അവതീര്‍ണമായത്. റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാത്രികളിലൊന്നാണിത് എന്ന് ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ ۝١
وَمَآ أَدۡرَىٰكَ مَا لَيۡلَةُ ٱلۡقَدۡرِ ۝٢
لَيۡلَةُ ٱلۡقَدۡرِ خَيۡرٞ مِّنۡ أَلۡفِ شَهۡرٖ ۝٣
تَنَزَّلُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذۡنِ رَبِّهِم مِّن كُلِّ أَمۡرٖ ۝٤
سَلَٰمٌ هِيَ حَتَّىٰ مَطۡلَعِ ٱلۡفَجۡرِ ۝٥