Monday, 12 October 2026 Hijri: — 05:18:10 pm
MalayalamQuran.in
Quran translation reader

അൽ അലഖ് العلق Al-Alaq

Surah 96 മക്കിയ്യ • مكية • Makkiyah 19 ആയത്തുകൾ • 19 Ayahs

സൂറത്ത് അൽ അലഖ് (Al-Alaq), ഖുർആൻ അധ്യായം 96 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 19 ആയത്തുകൾ വായിക്കുക. Read Surah Al-Alaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

സൃഷ്ടി കര്‍മം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക. രക്തപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. വായിക്കുക, അങ്ങയുടെ നാഥന്‍ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രേ. തനിക്കറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു1

1 വിശദീകരണം കാണുക

1. തിരുനബിക്ക് ഏറ്റമാദ്യമായി ഹിറാഗുഹയില്‍ വെച്ച് ജിബ്‌രീല്‍ മുഖേന അവതരിച്ചു കിട്ടിയ ഖുര്‍ആനിക സൂക്തങ്ങളാണ് ഈ അഞ്ചെണ്ണം. മക്കയിലെ ബഹളസാന്ദ്രവും ശിര്‍ക്ക്മയവുമായ ചുറ്റുപാടുകളില്‍ നിന്ന് മാറിയിരിക്കാന്‍ വേണ്ടി മാസങ്ങളായി അവിടന്ന് ജബലുന്നൂറിലെ ഹിറാഗുഹയില്‍ ചെന്നിരിക്കാറുണ്ടായിരുന്നു. ഏതാനും നാളുകള്‍ക്കുള്ള ഭക്ഷണവും വെള്ളവും സജ്ജീകരിച്ചായിരുന്നു ഈ പോക്ക്. അവിടെ ഒറ്റക്ക് ധ്യാനനിമഗ്നമായി കഴിയുകയായിരുന്നു. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് അത്യുദാരനായ ആ സ്രഷ്ടാവിന്റെ നാമത്തിലായിരിക്കണം വായനയും പഠനവുമെന്നാണ് അനുശാസിക്കുന്നത്. അക്ഷരജ്ഞാനമില്ലാതിരുന്ന തിരുനബി(സ്വ) അങ്ങനെ, ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്നത് ഗ്രഹിച്ച് ലോകത്തിന്ന് പാരായണം ചെയ്തുകൊണ്ട് മഹാദ്ഭുതം സൃഷ്ടിക്കുകയായിരുന്നു.

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ۝١
خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ ۝٢
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ۝٣
ٱلَّذِي عَلَّمَ بِٱلۡقَلَمِ ۝٤
عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ ۝٥
6–14

അതല്ല, താന്‍ സ്വയം പര്യാപ്തനാണെന്നുകണ്ട് ആ മനുഷ്യന്‍ അഹങ്കാരിയായിരിക്കയാണ്. അങ്ങയുടെ നാഥങ്കലേക്കു തന്നെയാണവന്റെ മടക്കം2
ഒരാള്‍ നമസ്‌കരിക്കുകയാണെങ്കില്‍ അതു മുടക്കുന്നവനെ താങ്കള്‍ കണ്ടുവോ? അദ്ദേഹം നേര്മാുര്ഗമത്തിലായിരിക്കുകയോ ജീവിതത്തില്‍ സൂക്ഷ്മത പുലര്ത്താ ന്‍ അനുശാസിക്കുകയോ ആണെങ്കില്‍, അഥവാ ഈ മുടക്കുന്നവന്‍ നിഷേധിയാവുകയും സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞു കളയുകയും ചെയ്യുകയാണെങ്കില്‍ എത്ര ഹതഭാഗ്യനാണവന്‍! തന്നെ അല്ലാഹു കാണുന്നുണ്ടെന്ന് അവന്‍ ഗ്രഹിച്ചിട്ടില്ലേ?

1 വിശദീകരണം കാണുക

2. ആറാം സൂക്തം മുതല്‍ അധ്യായാവസാനം വരെ അബൂജഹ്‌ലിന്റെ അഹന്തയും ധിക്കാരവും സംബന്ധിച്ചാണ് അവതരിച്ചത്. എങ്കിലും ഈ സ്വഭാവങ്ങളും ലക്ഷണങ്ങളുമുള്ള എല്ലാവര്‍ക്കുമിത് ബാധകമാണ്. അവനൊരിക്കല്‍ കഅ്ബക്ക് സമീപം നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന തിരുനബി(സ്വ)യെ സുജൂദില്‍ കഴുത്തിനു ചവിട്ടാനായി ഈറ്റപ്പുലിയെപ്പോലെ ചാടിയടുത്തു. പെട്ടെന്നുതന്നെയതാ പിന്തിരിഞ്ഞ് ഓടെടാഓട്ടം! അവന്‍ ആളുകളോട് പറഞ്ഞു: ഞാന്‍ പിച്ചിച്ചീന്തപ്പെടുമാറായി... ഇതറിഞ്ഞ് നബി (സ്വ) വ്യക്തമാക്കി: അവനെന്റെയടുത്ത് എത്തിയിരുന്നുവെങ്കില്‍ മലക്കുകള്‍ ഛിന്നഭിന്നമാക്കുമായിരുന്നു (ബുഖാരി, മുസ്‌ലിം).

كـَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ ۝٦
أَن رَّءَاهُ ٱسۡتَغۡنَىٰٓ ۝٧
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ ۝٨
أَرَءَيۡتَ ٱلَّذِي يَنۡهَىٰ ۝٩
عَبۡدًا إِذَا صَلَّىٰٓ ۝١٠
أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ ۝١١
أَوۡ أَمَرَ بِٱلتَّقۡوَىٰٓ ۝١٢
أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ ۝١٣
أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ ۝١٤
15–19

വേണ്ട, ഇപ്പണി അവന്‍ നിര്ത്തു ന്നില്ലെങ്കില്‍ വ്യാജം പറയുകയും പാപമനുവര്ത്തി ക്കുകയും ചെയ്യുന്ന അവന്റെ കുടുമ നാം പിടിച്ച് നരകത്തിലേക്കു വലിക്കുക തന്നെ ചെയ്യും. തന്റെ സ്വന്തക്കാരെ അവന്‍ സഹായത്തിനു വിളിച്ചുകൊള്ളട്ടെ; നരകശിക്ഷയുടെ മലക്കുകളെ നാമും വിളിക്കും. വേണ്ട, താങ്കള്‍ അവനെ അനുസരിച്ചു പോകരുത്; സാഷ്ടാംഗം നമിക്കുകയും ദൈവസാമീപ്യം നേടുകയും ചെയ്യുക.3

1 വിശദീകരണം കാണുക

3. ഈ ധിക്കാരം നിര്‍ത്തണമെന്ന് അന്ത്യശാസനം നല്‍കുകയാണ് അല്ലാഹു. ഇതിന്റെ പരിണതി അവനെ കുടുമപിടിച്ച് നരകത്തിലേക്ക് വലിച്ചിഴക്കലായിരിക്കും. ഏതായാലും താങ്കള്‍ അവനെ ഗൗനിക്കേണ്ട, അനുസരിക്കുകയും വേണ്ട. അല്ലാഹുവുമായുള്ള സാമീപ്യം നിലനിര്‍ത്തുക. 74:11-30 നോക്കുക.

كـَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ ۝١٥
نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ ۝١٦
فَلۡيَدۡعُ نَادِيَهُۥ ۝١٧
سَنَدۡعُ ٱلزَّبَانِيَةَ ۝١٨
كـَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩ ۝١٩