Sunday, 11 October 2026 Hijri: — 11:47:56 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അത്തീൻ التين At-Tin

Surah 95 മക്കിയ്യ • مكية • Makkiyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അത്തീൻ (At-Tin), ഖുർആൻ അധ്യായം 95 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah At-Tin with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

അത്തിയും ഒലീവും സീനീന്‍ മലയും വിശ്വസ്തതയുള്ള ഇന്നാടും തന്നെ ശപഥം1
നിശ്ചയം, മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു. അനന്തരം അവനെ നാം ഏറ്റം അധഃപതിച്ചവനാക്കി- സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്; അവര്‍ക്ക് അവിച്ഛേദ്യമായ പ്രതിഫലമുണ്ട്2

2 വിശദീകരണങ്ങൾ കാണുക

1. പ്രവാചക കുടുംബത്തിലെ ഏറ്റം തലയെടുപ്പുള്ള മൂന്നു പേരുടെ ജന്മസ്ഥലങ്ങള്‍ കൊണ്ടുള്ള ശപഥമാണിതെന്നു വ്യാഖ്യാതാക്കള്‍ പറയുന്നു: അത്തിയും ഒലീവും സുലഭമായുണ്ടാകുന്നത് അവിഭക്ത ശാമിലാണ്, വിശിഷ്യ ഫലസ്ഥീനില്‍. ഇസ്രയേല്യരിലേക്ക് അവസാനമായി നിയോഗിക്കപ്പെട്ട റസൂലായ ഈസാ നബി(അ)യുടെ ജന്മസ്ഥലം അവിടെയാണ്. സീനീന്‍മല അഥവാ സീനാപര്‍വതം ഹസ്രത്ത് മൂസാ നബി (അ)ക്ക് വഹ്‌യും കിതാബും കിട്ടിയ സ്ഥലമത്രേ. വിശ്വസ്ത നാട് മക്കയാണ്- തിരുനബിയുടെ ജന്മനാട്. ഈ മൂന്ന് സ്ഥലങ്ങള്‍ ബൈബിളിലും പരാമൃഷ്ടമായിട്ടുണ്ട്. ആവര്‍ത്തന പുസ്തകം 33:2,3 കാണുക. മുഹമ്മദുര്‍റസൂലുല്ലാഹ് പേജ് 47ഉം നോക്കുക.

2. മനുഷ്യന്റെ സവിശേഷമായ ഉല്‍കൃഷ്ടാവസ്ഥയാണ് സത്യം ചെയ്തു പറയുന്നത്. ആകാര സൗഷ്ഠവം മാത്രമല്ല വിവക്ഷ. ബുദ്ധിശക്തി, വിവേചനശേഷി, അറിവ്, ചിന്ത തുടങ്ങിയ പ്രത്യേകതകളൊക്കെ ഉദ്ദേശ്യമാണ്. പക്ഷേ, അവ ശരിയായി ഉപയോഗപ്പെടുത്തപ്പെടാതെ മനുഷ്യന്‍ താന്തോന്നിയായി ജീവിച്ചാല്‍ അങ്ങേയറ്റം അധഃപതിച്ചവനായിത്തീരും

وَٱلتِّينِ وَٱلزَّيۡتُونِ ۝١
وَطُورِ سِينِينَ ۝٢
وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ ۝٣
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ ۝٤
ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ ۝٥
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ ۝٦
7–8

എന്നിട്ടും, അവിശ്വാസീ, എന്തു ന്യായീകരണമാണ് നിന്നെ പ്രതിഫലദിന നിഷേധിയാക്കുന്നത്? വിധികര്‍ത്താക്കളില്‍ ഏറ്റം വലിയ നീതിനിഷ്ഠന്‍ അല്ലാഹുവല്ലേ?3

1 വിശദീകരണം കാണുക

3. ഇന്ദ്രിയ കണത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച് ഉന്നത നിലവാരത്തിലെത്തിച്ച അല്ലാഹുവിന്റെ സൃഷ്ടിപ്രക്രിയകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും അവന്റെ മഹത്ത്വമംഗീകരിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയുമാണു മനുഷ്യന്‍ ചെയ്യേണ്ടത്. പക്ഷേ, അവന്‍ നിഷേധിയായി പരിണമിക്കുന്നു! എന്തൊരു അദ്ഭുതവും വൈപരീത്യവുമാണിത്! ഏറ്റം വലിയ നീതിനിഷ്ഠനും മഹോന്നതനുമാണ് അല്ലാഹു.

فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ ۝٧
أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ ۝٨