Monday, 12 October 2026 Hijri: — 01:26:24 pm
MalayalamQuran.in
Quran translation reader

അൽ അൻആം الأنعام Al-Anam

Surah 6 മക്കിയ്യ • مكية • Makkiyah 165 ആയത്തുകൾ • 165 Ayahs

സൂറത്ത് അൽ അൻആം (Al-Anam), ഖുർആൻ അധ്യായം 6 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 165 ആയത്തുകൾ വായിക്കുക. Read Surah Al-Anam with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

ഭുവന-വാനങ്ങള്‍ സൃഷ്ടിക്കുകയും അന്ധകാരങ്ങളും പ്രകാശവുമുണ്ടാക്കുകയും ചെയ്ത അല്ലാഹുവിനാണ് സമസ്ത സ്‌തോത്രങ്ങളും. എന്നിട്ടും അവിശ്വാസികള്‍ തങ്ങളുടെ നാഥനോട് മറ്റുചിലതിനെ തുല്യമാക്കുന്നു1
കളിമണ്ണില്‍ നിന്നു നിങ്ങളെ പടച്ചത് അവനാണ്; എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഒരവധി നിര്‍ണയിച്ചു. അവങ്കല്‍ നിശ്ചിതമായ മറ്റൊരവധിയും (പുനരുത്ഥാനത്തിന്) ഉണ്ട്. എന്നിട്ടും നിഷേധികളേ, നിങ്ങള്‍ സംശയ ഗ്രസ്തരായിരിക്കുകയാണ്. അവന്‍ തന്നെയാണ് ഭുവനവാനങ്ങളിലുള്ള സാക്ഷാല്‍ ദൈവമായ അല്ലാഹു. നിങ്ങളുടെ രഹസ്യവും പരസ്യവും അവന റിയുന്നു. നിങ്ങള്‍ അനുവര്‍ത്തിക്കുന്നതിനെക്കുറിച്ചൊക്കെയും അവനഭിജ്ഞനാണ്.

1 വിശദീകരണം കാണുക

1. അന്‍ആം എന്നാല്‍ കാലികള്‍ എന്നാണര്‍ത്ഥം-ഏക വചനം 'നഅം'. പണ്ടുകാലത്ത് കാലികളെ മേയ്ക്കല്‍ മനുഷ്യരുടെ ഒരു പ്രധാന തൊഴിലായിരുന്നല്ലോ. മരുഭൂനിവാസികളായിരുന്നെങ്കിലും മരുപ്പച്ചകളിലും മറ്റുമായി അറബികളും ധാരാളം ആട്-മാട്-ഒട്ടകങ്ങളെ വളര്‍ത്തിയിരുന്നു. ഇവയില്‍ ചിലതിനെ ദൈവങ്ങള്‍ക്കു വേണ്ടി വ്യത്യസ്ത രീതിയിലായി അവര്‍ നേര്‍ച്ചവഴിപാടുകളര്‍പ്പിച്ചു. ഈ അധ്യായത്തിലെ വിവിധ സൂക്തങ്ങളിലായി ആറു പ്രാവശ്യം ആ പദം വരുന്നുണ്ട്. അതാണ് നാമകരണത്തിനു നിദാനം. ഈ നേര്‍ച്ചകളും വഴിപാടുകളും മൃഗങ്ങള്‍ക്കു നല്‍കപ്പെടുന്ന ദൈവിക മേല്‍വിലാസങ്ങളും തികച്ചും ബുദ്ധിശൂന്യമാണെന്നാണവയില്‍ പറയുന്നത്.
തൗഹീദാണല്ലോ ഇസ്‌ലാമിന്റെ ആധാരശില. അത് രൂഢമൂലമാക്കാന്‍ ഒട്ടേറെ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, മൂടുറച്ച ബഹുദൈവവിശ്വാസത്തിലും അന്ധമായ ബിംബാരാധനയിലും കൂപ്പുകുത്തിക്കഴിഞ്ഞവര്‍ക്ക് അന്ധകാര നിബിഡമായ ആ അഗാധ ഗര്‍ത്തത്തില്‍ നിന്നു പുറത്തുകടക്കുക വളരെ ദുഷ്‌കരമായിരിക്കും. ഇവിടെ അക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് അധ്യായം തുടങ്ങുന്നത്. ബഹുമുഖ മായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ക്കു മുമ്പിലും നിഷേധികള്‍ സംശയാലുക്കളായി നില്‍ക്കുന്നു! ബഹുദൈവങ്ങളെ അംഗീകരിച്ചു പൂജിക്കുന്നു. ഒരിക്കല്‍ മരിക്കണമെന്നും പിന്നീട് പുനരുത്ഥാന നാളിനെ അഭിമുഖീകരിക്കണമെന്നും നിഷേധികള്‍ ഗൗരവപൂര്‍വം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

ٱلۡحَمۡدُ لِلَّهِ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَۖ ثُمَّ ٱلَّذِينَ كَفَرُواْ بِرَبِّهِمۡ يَعۡدِلُونَ ۝١
هُوَ ٱلَّذِي خَلَقَكُم مِّن طِينٖ ثُمَّ قَضَىٰٓ أَجَلٗاۖ وَأَجَلٞ مُّسَمًّى عِندَهُۥۖ ثُمَّ أَنتُمۡ تَمۡتَرُونَ ۝٢
وَهُوَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَفِي ٱلۡأَرۡضِ يَعۡلَمُ سِرَّكُمۡ وَجَهۡرَكُمۡ وَيَعۡلَمُ مَا تَكۡسِبُونَ ۝٣
4–6

തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം വന്നുകിട്ടുമ്പോഴും അതവഗണിച്ചുകള യുക മാത്രമാണ് നിഷേധികള്‍ ചെയ്തുവന്നത്. അങ്ങനെ ഈ ഖുര്‍ആനിക സത്യം വന്നെത്തിയപ്പോ ഴും അവരത് വ്യാജമാക്കി. തന്മൂലം, ഏതൊന്നിനെ പരിഹസിച്ചിരുന്നുവോ അതിന്റെ വിവരങ്ങള്‍ പിന്നീട് അവര്‍ക്ക് വന്നെത്തുവാന്‍ പോവുകയാകുന്നു. അവര്‍ കാണുന്നില്ലേ: ഭൂമിയില്‍ എത്രയെത്ര തലമുറകളെ അവര്‍ക്കുമുമ്പ് നാം നശിപ്പിച്ചു? ഭൂമിയില്‍ നിങ്ങള്‍ക്കു കിട്ടിയിട്ടില്ലാത്ത സൗകര്യങ്ങള്‍ അവര്‍ക്കു നാം നല്‍കിയിരുന്നു. അവര്‍ക്കു നാം സമൃദ്ധമായ മഴ നല്‍കി; താഴെ പുഴകളൊഴുക്കി. എന്നിട്ട് കുറ്റകൃത്യങ്ങള്‍ മൂലം നാമവരെ നശിപ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് ശേഷം, മറ്റൊരു തലമുറയെ നാം സൃഷ്ടിക്കുകയുമുണ്ടായി.

وَمَا تَأۡتِيهِم مِّنۡ ءَايَةٖ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ ۝٤
فَقَدۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَسَوۡفَ يَأۡتِيهِمۡ أَنۢبَٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٥
أَلَمۡ يَرَوۡاْ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ مَّكَّنَّٰهُمۡ فِي ٱلۡأَرۡضِ مَا لَمۡ نُمَكِّن لَّكُمۡ وَأَرۡسَلۡنَا ٱلسَّمَآءَ عَلَيۡهِم مِّدۡرَارٗا وَجَعَلۡنَا ٱلۡأَنۡهَٰرَ تَجۡرِي مِن تَحۡتِهِمۡ فَأَهۡلَكۡنَٰهُم بِذُنُوبِهِمۡ وَأَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ ۝٦
7–11

നബിയേ, താങ്കള്‍ക്കു നാം കടലാസിലെഴുതിയ ഒരു ഗ്രന്ഥമവതരിപ്പിച്ചുതരികയും സ്വകരങ്ങള്‍കൊണ്ട് അവരതു സ്പര്‍ശിച്ചു ബോധ്യപ്പെടുകയും ചെയ്താലും ഇത് വ്യക്തമായ ആഭിചാരം മാത്രമാണ് എന്നാണു നിഷേധികള്‍ ജല്‍പിക്കുക. ഈ നബിയിലേക്ക് ഒരു മലക്കിനെ ഇറക്കപ്പെടാത്തതെന്താണ് എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍, മലക്കിനെ നാം ഇറക്കിയിരുന്നെങ്കി ല്‍ കഥകഴിഞ്ഞു പോയേനെ! പിന്നീടവര്‍ക്ക് ഒട്ടുമേ താമസം നല്‍കപ്പെടുന്നതല്ല. നാം നിയോഗിക്കുന്ന റസൂലിനെ മലക്കാക്കുകയാണെങ്കില്‍ തന്നെ, രൂപത്തില്‍ അതൊരു പുരുഷനായിരിക്കും. ആശയക്കുഴ പ്പമുണ്ടാകുന്ന കാര്യം അപ്പോഴുമവര്‍ക്ക് വിവേചിച്ചറിയാതായിപ്പോകുന്നതാണ്2
താങ്കള്‍ക്കു മുമ്പു ള്ള പല മുര്‍സലുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് എന്താണോ അത് ആ നിഷേധികളില്‍ വന്നുഭവിക്കുകയാണുണ്ടായത്. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് ആ നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്നു നോക്കിക്കാണൂ എന്നു താങ്കള്‍ പറയുക.

1 വിശദീകരണം കാണുക

2. ലഭിച്ചു കൊണ്ടിരിക്കുന്ന ഖുര്‍ആനിക വഹ്‌യുകള്‍ നബി(സ്വ) ജനങ്ങള്‍ക്ക് ഓതിക്കേള്‍പിക്കയാണു ചെയ്തിരുന്നത്. ഇതിനു പകരം കടലാസിലെഴുതി നബിയെ ഏല്‍പിക്കുകയും ജനങ്ങളത് തൊട്ടുനോക്കി ബോധ്യം വരുത്തുകയും ചെയ്താലും നിഷേധ നിലപാടില്‍ മാറ്റമുണ്ടാവുകയില്ല. ചിലപ്പോഴവര്‍ തട്ടിവിട്ടിരുന്ന ത് 'റസൂലാക്കേണ്ടത് ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനെയല്ല, മലക്കിനെയാണ്' എന്നാണ്. പക്ഷേ, മലക്കി നെ കാണാന്‍ മനുഷ്യനേത്രങ്ങള്‍ക്കാകില്ല; തന്മൂലം പുരുഷ രൂപത്തിലാക്കേണ്ടിവരും. അപ്പോഴും പ്രശ്‌നം പരിഹൃതമാകില്ല.
ചുരുക്കത്തില്‍ അല്ലാഹുവിനെയും മുര്‍സലുകളെയും അംഗീകരിക്കില്ല എന്ന ധിക്കാര മനഃസ്ഥിതി മാത്രമാണവര്‍ക്ക്. അതിനു ചികിത്സയോ പരിഹാരമാര്‍ഗമോ ഇല്ല. 'ഇതു സത്യമാണ് എങ്കില്‍ ഞങ്ങളെ നശിപ്പിക്കേണമേ' എന്നായിരുന്നു-സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യണേ എന്നല്ല-അവര്‍ ആവശ്യപ്പെട്ടത്! (അല്‍ അന്‍ഫാല്‍:32). മുരടിച്ച ഈ ധിക്കാരവും ദൈവ നിഷേധവും പ്രവാചകാവഹേളനവുമൊക്കെ പണ്ടുമുതലേയുണ്ടായിരുന്നതാണ്, പരിഭവിക്കേണ്ടതില്ലെന്ന് നബി(സ്വ)യെ സമാശ്വസിപ്പിച്ചിരിക്കുകയാണ് അല്ലാഹു. ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയാല്‍ നിരവധി നിഷേധീ സമൂഹങ്ങളെ അല്ലാഹു നശിപ്പിച്ചതിന്റെ ലക്ഷണങ്ങള്‍-ചാവുകടല്‍, മദാഇന്‍ സ്വാലിഹ് തുടങ്ങിയവ ഉദാഹരണം- കാണാന്‍ കഴിയും.

وَلَوۡ نَزَّلۡنَا عَلَيۡكَ كِتَٰبٗا فِي قِرۡطَاسٖ فَلَمَسُوهُ بِأَيۡدِيهِمۡ لَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٧
وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ مَلَكٞۖ وَلَوۡ أَنزَلۡنَا مَلَكٗا لَّقُضِيَ ٱلۡأَمۡرُ ثُمَّ لَا يُنظَرُونَ ۝٨
وَلَوۡ جَعَلۡنَٰهُ مَلَكٗا لَّجَعَلۡنَٰهُ رَجُلٗا وَلَلَبَسۡنَا عَلَيۡهِم مَّا يَلۡبِسُونَ ۝٩
وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝١٠
قُلۡ سِيرُواْ فِي ٱلۡأَرۡضِ ثُمَّ ٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ۝١١
12–14

നബീ, നിഷേധികളോട് അങ്ങു ചോദിക്കൂ: ഭുവന-വാനങ്ങളിലുള്ളവയത്രയും ആരുടേതാ ണ്? അല്ലാഹുവിന്റേതാണ് എന്ന് അങ്ങു മറുപടി നല്‍കുക. അവന്‍ കാരുണ്യം സ്വബാധ്യതയാക്കി വെച്ചിരിക്കയാണ്3
പുനരുത്ഥാന നാളില്‍ നിസ്സംശയം അവന്‍ നിങ്ങളെ സമ്മേളിപ്പിക്കുക തന്നെ ചെയ്യും. ആത്മനഷ്ടം വരുത്തിയവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയേ ഇല്ല. രാത്രിയിലും പകലിലുമായി സ്ഥിതി ചെയ്യുന്ന സര്‍വതും അവന്റേതാണ്. എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനു മത്രേ അവന്‍. നബീ, ചോദിക്കുക: ഭുവന-വാനങ്ങളുടെ സ്രഷ്ടാവായ അല്ലാഹു അല്ലാത്തവരെയാണോ ഞാന്‍ സംരക്ഷകനാക്കേണ്ടത്? എല്ലാറ്റിന്റെയും അന്നദാതാവ് അവനാണു താനും; അവന്ന് ആരും ഭക്ഷണം നല്‍കുന്നുമില്ല. താങ്കള്‍ പ്രഖ്യാപിക്കുക: അല്ലാഹുവിനോട് വിധേയത്വം പ്രകടിപ്പിക്കുന്നവരി ല്‍ ഒന്നാമനാകാനും ബഹുദൈവവിശ്വാസികളിലുള്‍പ്പെടാതിരിക്കാനുമാണ് ഞാന്‍ ശാസിക്കപ്പെട്ടിരി ക്കുന്നത്4

2 വിശദീകരണങ്ങൾ കാണുക

3. കാരുണ്യത്തിന്റെ കരകാണാക്കടലാണ് അല്ലാഹു. എന്റെ കാരുണ്യം ക്രോധത്തെ അതിജയിക്കുമെ ന്ന് അവന്‍ തന്നെ ഖുദ്‌സിയ്യായ ഹദീസിലൂടെ പഠിപ്പിച്ചിരിക്കുന്നു. അവന്‍ സ്വന്തം ബാധ്യതയായി അങ്ങനെ നിശ്ചയിച്ചതാണ്. ഈ കാരുണ്യത്താലാണ് ധിക്കാരികളും സത്യനിഷേധികളുമായ ബഹുദൈവാരാധകര്‍ ശിക്ഷാവിധേയരാകാത്തത്. പ്രപഞ്ചത്തിലുള്ള സകലതും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും സൃഷ്ടികള്‍ക്ക് അന്നപാനാദികള്‍ നല്‍കുകയും ചെയ്യുന്ന നിരാശ്രയനായ മഹച്ഛക്തിയെ യല്ലേ മനുഷ്യന്‍ ആരാധിക്കേണ്ടത്?

4. മുശ്‌രിക്കുകള്‍ ഒരിക്കല്‍ പ്രലോഭനവുമായി നബി (സ്വ)യെ സമീപിച്ചു. നമ്മുടെ പൂര്‍വികന്മാര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെത്തന്നെ നിനക്കും ആരാധിച്ചുകൂടേ? ആ ബിംബാരാധനയിലേക്ക് തന്നെ തിരിച്ചു വരികയാണെങ്കില്‍ നിനക്ക് ഞങ്ങള്‍ ധാരാളം സമ്പത്ത് ശേഖരിച്ചു തരാം- ഈ പശ്ചാത്തലത്തിലാണ് ഇതവതരിച്ചത്.

قُل لِّمَن مَّا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُل لِّلَّهِۚ كَتَبَ عَلَىٰ نَفۡسِهِ ٱلرَّحۡمَةَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِۚ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ۝١٢
۞ وَلَهُۥ مَا سَكَنَ فِي ٱلَّيۡلِ وَٱلنَّهَارِۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝١٣
قُلۡ أَغَيۡرَ ٱللَّهِ أَتَّخِذُ وَلِيّٗا فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَهُوَ يُطۡعِمُ وَلَا يُطۡعَمُۗ قُلۡ إِنِّيٓ أُمِرۡتُ أَنۡ أَكُونَ أَوَّلَ مَنۡ أَسۡلَمَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ۝١٤
15–16

നബീ, പറയുക: എന്റെ നാഥനോട് ധിക്കാരം കാണിച്ചാല്‍ ഗൗരവതരമായൊരു ദിനത്തിലെ ശിക്ഷയാണു ഞാന്‍ ഭയപ്പെടുന്നത്. അന്ന് ആ ശിക്ഷ ആരില്‍ നിന്നു ഒഴിവാക്കപ്പെടുന്നുവോ, അവന്ന് അല്ലാഹു കരുണ ചെയ്തു! അതത്രെ സ്പഷ്ടമായ വിജയം.

قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ۝١٥
مَّن يُصۡرَفۡ عَنۡهُ يَوۡمَئِذٖ فَقَدۡ رَحِمَهُۥۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡمُبِينُ ۝١٦
17–19

അല്ലാഹു താങ്കള്‍ക്ക് വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു പ്രതിരോധിക്കാന്‍ അവന ല്ലാതെ മറ്റാരുമുണ്ടാകില്ല. ഇനി എന്തെങ്കിലും ഗുണം അവനില്‍ നിന്നു ലഭിക്കുന്നുവെങ്കിലോ (അതു തട്ടിനീക്കാനും ആര്‍ക്കുമാകില്ല). അവന്‍ എല്ലാറ്റിനും കഴിവുറ്റവനത്രേ5
തന്റെ ദാസരെ അതിജയിക്കുന്നവനും യുക്തിമാനും സൂക്ഷ്മജ്ഞാനിയുമാണ് അവന്‍. ചോദിക്കുക: ഏറ്റം വലിയ സാക്ഷ്യം ഏതാണ്? പറയുക: എനിക്കും നിങ്ങള്‍ക്കുമിടക്കുള്ള സാക്ഷി അല്ലാഹുവാണ്. ഈ ഖുര്‍ആന്‍ എനിക്കു ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നത്, നിങ്ങള്‍ക്കും ഇതു ലഭിക്കുന്നവര്‍ക്കും ഇതുവഴി ഞാന്‍ മുന്നറിയിപ്പു നല്‍കാനാകുന്നു. അല്ലാഹുവൊന്നിച്ച് അന്യദൈവങ്ങളുണ്ടെന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: എനിക്കാ സാക്ഷ്യത്തിനാവില്ല. പ്രഖ്യാപിക്കുക: അവന്‍ ഒരേയൊരു ദൈവമാണ്; നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന അന്യദൈവങ്ങളില്‍ നിന്നൊക്കെ ഞാന്‍ മുക്തനത്രേ.

1 വിശദീകരണം കാണുക

5. അന്യദൈവങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നവരുടെ ബുദ്ധിശൂന്യത എത്ര ദയനീയ മാണ്! ഒരുപകാരവും ഉപദ്രവവും ആര്‍ക്കെങ്കിലും ചെയ്യാന്‍ അവക്ക് ഒട്ടുമാകില്ല. വിപത്തുകള്‍ തടുക്കാനും ഉപകാരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ. വസ്തുതാപരമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ആത്മാര്‍ത്ഥമായി പറയാനാകുമോ അല്ലാഹുവിനൊപ്പം വേറെ ദൈവമുണ്ടെന്ന്? ഒരിക്കലുമില്ല എന്നതാണു മറുപടി. ആ സത്യസന്ദേശമാണ് ഈ ഖുര്‍ആന്റെ ഉള്ളടക്കം.

وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يَمۡسَسۡكَ بِخَيۡرٖ فَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١٧
وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝١٨
قُلۡ أَيُّ شَيۡءٍ أَكۡبَرُ شَهَٰدَةٗۖ قُلِ ٱللَّهُۖ شَهِيدُۢ بَيۡنِي وَبَيۡنَكُمۡۚ وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ أَئِنَّكُمۡ لَتَشۡهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخۡرَىٰۚ قُل لَّآ أَشۡهَدُۚ قُلۡ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ وَإِنَّنِي بَرِيٓءٞ مِّمَّا تُشۡرِكُونَ ۝١٩
20–24

നാം വേദം നല്‍കിയ ആളുകള്‍ക്ക് സ്വന്തം മക്കളെ എന്നപോലെ മുഹമ്മദ് നബിയെ അറിയാം6
ആത്മനഷ്ടം വരുത്തിവെച്ചവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയേ ഇല്ല. അല്ലാഹുവി ന്റെ പേരില്‍ കള്ളം ചമക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരാണ്? അതിക്രമം ചെയ്തവര്‍ വിജയിക്കുകയേ ഇല്ല. നാം അവരെയെല്ലാം മഹ് ശറില്‍ സമ്മേളിപ്പിക്കുകയും അനന്തരം 'നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന ആ പങ്കാളികള്‍ എവിടെ' എന്നു ബഹുദൈവവിശ്വാസികളോട് ചോദിക്കുകയും ചെയ്യുന്ന ദിവസം സ്മരണീയമത്രേ. എന്നിട്ട്, അവരുടെ ശിര്‍ക്കിന്റെ ഫലം ഈ ജല്പനം മാത്രമാകും: 'ഞങ്ങളുടെ നാഥനായ അല്ലാഹുതന്നെ സത്യം, ഞങ്ങള്‍ ബഹുദൈവവിശ്വാസികള്‍ ആയിരുന്നിട്ടേയില്ല!' സ്വന്തത്തെക്കുറിച്ച് അവര്‍ എങ്ങനെ നുണപറയുന്നുവെന്നും തങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന ദൈവങ്ങള്‍ അവരില്‍ നിന്ന് എങ്ങനെ അപ്രത്യക്ഷമായി എന്നും ചിന്തിച്ചു നോക്കൂ!7

2 വിശദീകരണങ്ങൾ കാണുക

6. മുഹമ്മദ് നബി (സ്വ)യുടെ നിരവധി വിശേഷണങ്ങള്‍ തൗറാത്തിലും ഇന്‍ജീലിലുമുണ്ടായിരുന്നു. ഇതു കൊണ്ടുതന്നെ വേദക്കാര്‍ നബിയുടെ ആഗമനം സസന്തോഷം കാത്തിരുന്നു. അല്‍ ബഖറ 89,90 നോക്കുക. സല്‍മാനുല്‍ ഫാരിസി, അബ്ദുല്ലാഹിബ്‌നു സലാം തുടങ്ങി നിരവധിപേര്‍ ഈ ലക്ഷണങ്ങളിലൂടെ നബിയെ കണ്ടെത്തി സന്മാര്‍ഗം പുല്‍കിയിട്ടുണ്ട്. വേദക്കാര്‍ നബി (സ്വ)യെയും ഖുര്‍ആനും അംഗീകരിക്കാ ത്തത് സത്യം ഗ്രഹിക്കാത്തതു കൊണ്ടല്ല എന്നര്‍ത്ഥം.

7. പരലോകത്ത് സര്‍വരെയും അല്ലാഹു വിചാരണ ചെയ്യും. അമ്പിയാമുര്‍സലുകള്‍ വരെ അതില്‍ നിന്നൊഴിവാകില്ല (5: 109,110). എന്നാല്‍, ബഹുദൈവാരാധന എന്ന മഹാപാതകം ചെയ്തവര്‍ അവിടെയും നുണപറഞ്ഞു രക്ഷപ്പെടാന്‍ പാഴ്ശ്രമം നടത്തിനോക്കും. ഈസാനബിയെ ദൈവമാക്കിയ ക്രിസ്ത്യാനികള്‍ വരെ അവിടെ ഇളിഭ്യരാകും (5: 116-118). അതീവഗൗരവമായി ചിന്താവിധേയമാക്കേണ്ട വിഷയമാണിതെന്ന് ഉണര്‍ത്തിയിരിക്കയാണ്.

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمُۘ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ۝٢٠
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝٢١
وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُوٓاْ أَيۡنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ۝٢٢
ثُمَّ لَمۡ تَكُن فِتۡنَتُهُمۡ إِلَّآ أَن قَالُواْ وَٱللَّهِ رَبِّنَا مَا كُنَّا مُشۡرِكِينَ ۝٢٣
ٱنظُرۡ كَيۡفَ كَذَبُواْ عَلَىٰٓ أَنفُسِهِمۡۚ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٢٤
25–26

താങ്കളെ സശ്രദ്ധം ശ്രവിക്കുന്നവര്‍ അവരിലുണ്ട്. അതു ഗ്രഹിക്കുന്നതിന് അവരുടെ ഹൃദയ ങ്ങള്‍ക്കു ആവരണമിടുകയും കാതുകള്‍ക്ക് മൂടികള്‍ വെക്കുകയും ചെയ്തിരിക്കയാണു നാം. ദൃഷ്ടാന്തങ്ങളത്രയും കണ്ടാലും അവരതില്‍ വിശ്വസിക്കയേ ഇല്ല. അങ്ങനെ, കുതര്‍ക്കം നടത്താനായി താങ്കളുടെയടുത്തു വന്നാല്‍ അവര്‍ തട്ടിവിടും: 'ഇതു പൂര്‍വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.' അവര്‍ ഖുര്‍ആനില്‍ നിന്നു ജനങ്ങളെ തടയുകയും സ്വയമതില്‍ നിന്നു അകന്നു പോവുകയുമാണ്. സ്വന്തത്തെ തന്നെ നാശത്തിലാഴ്ത്തുകയാണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല8

1 വിശദീകരണം കാണുക

8. ഖുര്‍ആനും സത്യസന്ദേശങ്ങളും ശ്രവിക്കാനോ ഗ്രഹിക്കാനോ അവര്‍ ഒട്ടുമേ തയ്യാറില്ലായിരുന്നു. ഈ ഖുര്‍ആനിലേക്കു നിങ്ങള്‍ ചെവികൊടുക്കരുത്; അവിടെ കോലാഹലമുണ്ടാക്കണം എന്നതായിരുന്നു അവരുടെ നിലപാട് (ഖുര്‍ആന്‍ 41: 26). ഇക്കാരണത്താല്‍ അതു ഫലവത്താകാനുള്ള മാര്‍ഗം അല്ലാഹു അടക്കുകയും ചെയ്തു എന്നു താല്‍പര്യം. ഖുര്‍ആനെ അവഹേളിക്കാനും പരിഹസിക്കാനുമാണ് ആദ്യഘട്ടങ്ങളില്‍ അത് കേള്‍ക്കാനവര്‍ വന്നിരുന്നത്.

وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَۖ وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَاۖ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝٢٥
وَهُمۡ يَنۡهَوۡنَ عَنۡهُ وَيَنۡـَٔوۡنَ عَنۡهُۖ وَإِن يُهۡلِكُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ۝٢٦
27–28

അവര്‍ നരകത്തിന്മേല്‍ നിറുത്തപ്പെടുന്നതും 'ഞങ്ങള്‍ ദുന്‍യാവിലേക്ക് മടക്കപ്പെടുകയും നാഥന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കാതിരിക്കുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്തിരുന്നെങ്കില്‍' എന്നു അപേക്ഷിക്കുന്നതുമായ രംഗം അങ്ങു കണ്ടിരുന്നുവെങ്കില്‍..! അല്ല, ദുന്‍യാവില്‍ വെച്ച് മറച്ചുവെച്ചിരുന്നത് ഇപ്പോഴവര്‍ക്കു വെളിപ്പെട്ടിരിക്കുകയാകുന്നു9
മടക്കി അയക്കപ്പെട്ടാല്‍ തന്നെ നിരോധിതകാര്യങ്ങള്‍ തന്നെയാണ് വീണ്ടുമവര്‍ അനുവര്‍ത്തിക്കുക. നുണ പറയുക തന്നെയാണവര്‍, തീര്‍ച്ച.

1 വിശദീകരണം കാണുക

9. നബി (സ്വ) പഠിപ്പിക്കുന്നതും ഖുര്‍ആന്റെ അധ്യാപനങ്ങളുമൊക്കെ സത്യസന്ധമാണ് എന്നു ബോധ്യപ്പെട്ടിരുന്ന കാര്യമാണ് അവര്‍ മറച്ചുവെച്ചിരുന്നത്. ദുന്‍യാവിലേക്ക് തിരിച്ചയച്ചാലും ഇതുതന്നെയാ കും അവസ്ഥ. സത്യാന്വേഷണത്വരയും ആത്മാര്‍ത്ഥതയുമുള്ളവര്‍ക്ക് അല്ലാഹുവും റസൂലും സത്യം മാത്ര മേ പറയൂ എന്നറിയാം. അതിനാല്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ അവര്‍ക്ക് സന്നദ്ധതയുണ്ടാവുകയും ചെയ്യും.

وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَى ٱلنَّارِ فَقَالُواْ يَٰلَيۡتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلۡمُؤۡمِنِينَ ۝٢٧
بَلۡ بَدَا لَهُم مَّا كَانُواْ يُخۡفُونَ مِن قَبۡلُۖ وَلَوۡ رُدُّواْ لَعَادُواْ لِمَا نُهُواْ عَنۡهُ وَإِنَّهُمۡ لَكَٰذِبُونَ ۝٢٨
29–30

ജീവിതമെന്നത് ഞങ്ങളുടെ ഈ ഐഹികജീവിതം മാത്രമാണ്, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേ ല്‍പിക്കപ്പെടുന്നതല്ല എന്ന് അവര്‍ ജല്‍പിച്ചു. തങ്ങളുടെ നാഥങ്കല്‍ അവര്‍ നിറുത്തപ്പെടുന്ന രംഗം താങ്കള്‍ കാണുകയാണെങ്കില്‍...! ഈ പുനരുത്ഥാനം യാഥാര്‍ത്ഥ്യം തന്നെയല്ലേ എന്ന് അവന്‍ ചോദി ക്കുമ്പോള്‍ 'ഞങ്ങളുടെ നാഥന്‍ തന്നെ സത്യം, വസ്തുത തന്നെ' എന്നവര്‍ പ്രതികരിക്കും. 'നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുക'എന്ന് അവന്‍ അരുളുന്നതാണ്.

وَقَالُوٓاْ إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ ۝٢٩
وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَىٰ رَبِّهِمۡۚ قَالَ أَلَيۡسَ هَٰذَا بِٱلۡحَقِّۚ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝٣٠
31–32

അല്ലാഹുവുമായുള്ള ദര്‍ശനം വ്യാജമാക്കിയവര്‍ നഷ്ടത്തിലാപതിച്ചതു തന്നെ! അങ്ങനെ യാദൃച്ഛികമായി അന്ത്യനാള്‍ വന്നെത്തുമ്പോള്‍ 'ഹാ ഞങ്ങളുടെ കാര്യം മഹാകഷ്ടം, ഞങ്ങളിതില്‍ വീഴ്ച വരുത്തിയല്ലോ' എന്ന് അവര്‍ പരിഭവിക്കും. തങ്ങളുടെ കുറ്റകൃത്യങ്ങള്‍ സ്വന്തം മുതുകിലവര്‍ വഹിക്കുന്നതാണ്. അവര്‍ പേറുന്ന പാപഭാണ്ഡം എത്ര നികൃഷ്ടം! ഭൗതിക ജീവിതം കളിയും വിനോദ വും മാത്രമാണ്. എന്നാല്‍ സൂക്ഷ്മാലുക്കള്‍ക്ക് പാരത്രിക ജീവിതമാണ് ഉത്തമം. നിങ്ങളിത് ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?10

1 വിശദീകരണം കാണുക

10. ഭൗതികതയുടെ നിസ്സാരതയും ക്ഷണികതയുമൊക്കെ നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ പഠിപ്പിക്കപ്പെട്ടതാണ്. മുഴുവന്‍ മുര്‍സലുകളും അക്കാര്യം ദൃഢീകരിച്ചു. ഭൗതിക നേട്ടങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന വ്യക്തി അവസാനം ഭഗ്നാശനാവുകയാണ് ചെയ്യുന്നത് എന്നതിന്ന് അനുഭവങ്ങള്‍ സാ ക്ഷിയാണ്. ഇങ്ങനെയൊക്കെയായിട്ടും അല്ലാഹുവിനെയും മരണവും അനന്തമായ പാരത്രിക ജീവിതവും മറന്ന് വഴിതെറ്റിയ ജീവിതമാണ് മനുഷ്യന്‍ നയിക്കുന്നത്. മഹ്ശറില്‍ വെച്ച് വിചാരണാവേളയില്‍ കുമ്പസരി ച്ച് പരിഹാസ്യരാവുകയും നരകാവകാശികളാവുകയും ചെയ്യേണ്ടെന്ന് പഠിപ്പിക്കുകയാണിവിടെ അല്ലാഹു.

قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِۖ حَتَّىٰٓ إِذَا جَآءَتۡهُمُ ٱلسَّاعَةُ بَغۡتَةٗ قَالُواْ يَٰحَسۡرَتَنَا عَلَىٰ مَا فَرَّطۡنَا فِيهَا وَهُمۡ يَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ أَلَا سَآءَ مَا يَزِرُونَ ۝٣١
وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَعِبٞ وَلَهۡوٞۖ وَلَلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ۝٣٢
33–35

അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ താങ്കളെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാം നല്ലവ ണ്ണമറിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ താങ്കളെയല്ല, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ് അക്രമികള്‍ നിഷേധിച്ചു കൊണ്ടിരിക്കുന്നത്11
താങ്കള്‍ക്കു മുമ്പും മുര്‍സലുകള്‍ വ്യാജരാക്കപ്പെട്ടിട്ടുണ്ട്. നിഷേധ- പീഡനങ്ങള്‍ക്കു വിധേയമായതൊക്കെ അവര്‍ ക്ഷമിച്ചു; അങ്ങനെ നമ്മുടെ സഹായം അവര്‍ക്കു ലഭ്യമായി. അല്ലാഹുവിന്റെ കല്‍പനകള്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കുമാവില്ല. പൂര്‍വ ദൂതരുടെ വൃത്താന്തങ്ങള്‍ താങ്കള്‍ക്കുവന്നുകിട്ടിയിട്ടുണ്ടല്ലോ. ഇനി അവരുടെ അവഗണന ഗൗരവതരമാകുന്നു എങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമോ ആകാശത്തേക്ക് ഒരു കോണിയോ കണ്ടെത്തി അവര്‍ക്കൊരു ദൃഷ്ടാന്തം ഹാജറാക്കാന്‍ കഴിയുമെങ്കില്‍ ചെയ്‌തോളൂ12
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം ഋജുമാര്‍ഗത്തില്‍ ഒന്നിപ്പിച്ചേനേ. അതുകൊണ്ട്, മൂഢരുടെ ഗണത്തില്‍ ഒരിക്കലും താങ്കള്‍ അകപ്പെട്ടുപോകരുത്.

2 വിശദീകരണങ്ങൾ കാണുക

11. അഖ്‌നസുബ്‌നു ശരീഖ് ഒരിക്കല്‍ അബൂജഹ്‌ലുമായി കണ്ടുമുട്ടി. മറ്റാരും തന്നെ അവിടെയില്ലായി രുന്നു. ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി അഖ്‌നസ് ഒരു ചോദ്യം തൊടുത്തുവിട്ടു: അബുല്‍ ഹകം, മറ്റാരും ഇവിടെയില്ല, അല്ലാഹുവിനെ മുന്‍നിറുത്തിയാണ് താങ്കളോടു ഞാന്‍ ചോദിക്കുന്നത് -മുഹമ്മ ദ് സത്യവാനോ വ്യാജനോ?! അബൂജഹ്ല്‍: അല്ലാഹു തന്നെ ശപഥം, മുഹമ്മദ് സത്യസന്ധന്‍ തന്നെയാണ്; ഇന്നുവരെ അവന്‍ വ്യാജം പറഞ്ഞിട്ടില്ല! അഖ്‌നസ് : എങ്കില്‍ പിന്നെ മുഹമ്മദിനെ പിന്തുടരാതെ നിങ്ങളെന്തു കൊണ്ട് തള്ളിക്കളയുന്നു? അബൂജഹ്ല്‍: നേതൃത്വത്തിനു വേണ്ടി ഞങ്ങള്‍ ബനൂഹാശിം ഗോത്രവുമായി കിടമത്സരത്തിലായിരുന്നു. അവര്‍ ചെയ്ത കാരുണ്യ-ജനക്ഷേമ പ്രവര്‍ത്തനങ്ങളൊക്കെ ഞങ്ങളും ചെയ്തു. ഇപ്പോഴവരില്‍ നിന്നു നബി വന്നിരിക്കുന്നു; ഇനി ഞങ്ങള്‍ എങ്ങനെ ഒരു നബിയെ കൊണ്ടുവരും?! അല്ലാഹുവാണ, ഞങ്ങളവനെ അംഗീകരിക്കുകയോ പിന്‍പറ്റുകയോ ചെയ്യില്ല തീര്‍ച്ച! ഈ പശ്ചാത്തലത്തി ലാണ് സൂക്തമിറങ്ങിയത്.

12. അസൂയയും അഹങ്കാരവും കൈമുതലായുള്ള നിഷേധികള്‍ ഒരിക്കലും സത്യവിശ്വാസം സ്വീകരി ക്കുകയില്ല, അത് തീര്‍ത്തും അസംഭവ്യമാണ് എന്നു നബി(സ്വ)യെ മനസ്സിലാക്കിക്കൊടുക്കുക മാത്രമാണ് സൂക്തത്തിന്റെ താല്‍പര്യം; അധിക്ഷേപിക്കലല്ല.

قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ ۝٣٣
وَلَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَ فَصَبَرُواْ عَلَىٰ مَا كُذِّبُواْ وَأُوذُواْ حَتَّىٰٓ أَتَىٰهُمۡ نَصۡرُنَاۚ وَلَا مُبَدِّلَ لِكَلِمَٰتِ ٱللَّهِۚ وَلَقَدۡ جَآءَكَ مِن نَّبَإِيْ ٱلۡمُرۡسَلِينَ ۝٣٤
وَإِن كَانَ كَبُرَ عَلَيۡكَ إِعۡرَاضُهُمۡ فَإِنِ ٱسۡتَطَعۡتَ أَن تَبۡتَغِيَ نَفَقٗا فِي ٱلۡأَرۡضِ أَوۡ سُلَّمٗا فِي ٱلسَّمَآءِ فَتَأۡتِيَهُم بِـَٔايَةٖۚ وَلَوۡ شَآءَ ٱللَّهُ لَجَمَعَهُمۡ عَلَى ٱلۡهُدَىٰۚ فَلَا تَكُونَنَّ مِنَ ٱلۡجَٰهِلِينَ ۝٣٥
36–39

കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കു ന്നതാണ്; പിന്നീടവര്‍ അവങ്കലേക്കു മടക്കപ്പെടും13
ആ നിഷേധികള്‍ വാദിക്കുന്നു: മുഹമ്മദ് നബിക്ക് എന്തേ തന്റെ നാഥന്റെ പക്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടുന്നില്ല? പറയുക: ദൃഷ്ടാന്തം ഇറക്കുവാന്‍ ശക്തിയുള്ളവന്‍ തന്നെയാണ് അല്ലാഹു. പക്ഷേ, അവരില്‍ മിക്കവരും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല14
ഭൂതലത്തിലുള്ള ഏതൊരു ജീവിയും ഇരുചിറകുകളുമായി പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്. യാതൊരു ന്യൂനതയും ഈ ഗ്രന്ഥത്തി ല്‍ നാം വരുത്തിയിട്ടില്ല. ശേഷം തങ്ങളുടെ നാഥങ്കലേക്ക് അവര്‍ സംഗമിപ്പിക്കപ്പെടും. നമ്മുടെ സൂക്ത ങ്ങള്‍ നിഷേധിച്ചവര്‍ ബധിരരും ഊമകളും അന്ധകാരങ്ങളില്‍ നിപതിച്ചവരുമാണ്15
താനുദ്ദേശിച്ചവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുന്നതും ഉദ്ദേശിച്ചവരെ നേര്‍വഴിയിലേക്കു നയിക്കുന്ന തുമാകുന്നു.

3 വിശദീകരണങ്ങൾ കാണുക

13. കേവലകേള്‍വിയല്ല, സ്വീകാര സന്നദ്ധതയുള്ള കേള്‍വിയാണ് ഉദ്ദേശ്യം. മരിച്ചവര്‍ എന്നതിന്റെ വിവക്ഷ സത്യം ശ്രവിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാതെ മൃതഹൃദയരായിക്കഴിയുന്ന നിഷേധികളാ ണ്. പരലോകത്ത് അവര്‍ ഹാജറാക്കപ്പെടും.

14. ഏതുതരം അദ്ഭുതദൃഷ്ടാന്തം കണ്ടാലും നിഷേധത്തില്‍ നിന്ന് അവര്‍ പിന്മാറില്ല; അക്കാരണത്താല്‍ അവര്‍ ദൈവികശിക്ഷക്ക് വിധേയരാകേണ്ടിവരും. പൂര്‍വിക ചരിത്രങ്ങളില്‍ അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഈ യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുന്നില്ല.

15. നിഷേധികളുടെ മുരടിച്ച നിലപാട് ഉപമിച്ചിരിക്കയാണ്. സംസാരശേഷിയോ ശ്രവണ ശേഷിയോ ഇല്ലാത്ത ഒരാള്‍ കൂരിരുട്ടിലകപ്പെട്ടാല്‍ എന്താകും സ്ഥിതി? ഒരു നിലക്കും ആ ദുര്‍ഘടഘട്ടം തരണം ചെയ്യാന്‍ അയാള്‍ക്കാകില്ല. അതുപോലെയാണ് മുശ്‌രിക്കുകള്‍.

۞ إِنَّمَا يَسۡتَجِيبُ ٱلَّذِينَ يَسۡمَعُونَۘ وَٱلۡمَوۡتَىٰ يَبۡعَثُهُمُ ٱللَّهُ ثُمَّ إِلَيۡهِ يُرۡجَعُونَ ۝٣٦
وَقَالُواْ لَوۡلَا نُزِّلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةٗ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٣٧
وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ وَلَا طَٰٓئِرٖ يَطِيرُ بِجَنَاحَيۡهِ إِلَّآ أُمَمٌ أَمۡثَالُكُمۚ مَّا فَرَّطۡنَا فِي ٱلۡكِتَٰبِ مِن شَيۡءٖۚ ثُمَّ إِلَىٰ رَبِّهِمۡ يُحۡشَرُونَ ۝٣٨
وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا صُمّٞ وَبُكۡمٞ فِي ٱلظُّلُمَٰتِۗ مَن يَشَإِ ٱللَّهُ يُضۡلِلۡهُ وَمَن يَشَأۡ يَجۡعَلۡهُ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٣٩
40–41

നബിയേ, ചോദിക്കുക: നിങ്ങള്‍ക്ക് ദൈവിക ശിക്ഷ വന്നെത്തുകയോ അന്ത്യനാള്‍ ആസന്ന മാവുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്തവരോടുതന്നെയാണോ പ്രാര്‍ത്ഥിക്കുക? സത്യവാദി കളാണ് എങ്കില്‍ നിങ്ങള്‍ പറയൂ! അല്ല, തത്സമയം അല്ലാഹുവിനോടു മാത്രമേ നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ; അപ്പോള്‍ ഏതൊന്നിനായി നിങ്ങള്‍ കേണപേക്ഷിക്കുന്നുവോ അത് -താനുദ്ദേശിച്ചാല്‍-അവന്‍ നീക്കി ത്തരും. തത്സമയം, അവന്നു പങ്കാളികളാക്കിയിരുന്നവയെ നിങ്ങള്‍ വിസ്മരിച്ചുകളയുന്നതാണ്16

1 വിശദീകരണം കാണുക

16. മക്കയിലെ എന്നല്ല എവിടെയുമുള്ള ബഹുദൈവവിശ്വാസിയും ബിംബാരാധകനുമൊക്കെ ഗുരുത രമായ പ്രതിസന്ധിവരുമ്പോള്‍ സര്‍വശക്തനായ ഏകദൈവത്തെ, അല്ലാഹുവിനെയാണ് വിളിക്കുക, അവനോടേ പ്രാര്‍ത്ഥിക്കൂ, മറ്റുദൈവങ്ങളെ അവര്‍ മറന്നുകളയുന്നതാണ്. ഖുര്‍ആനില്‍ പലേടത്തും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നമുക്ക് അനുഭവവുമാണത്. ഇതാണവസ്ഥയെങ്കില്‍ എന്തിന് ഈ മൂഢവിശ്വാസം എന്നാണു ചോദ്യം.

قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ أَوۡ أَتَتۡكُمُ ٱلسَّاعَةُ أَغَيۡرَ ٱللَّهِ تَدۡعُونَ إِن كُنتُمۡ صَٰدِقِينَ ۝٤٠
بَلۡ إِيَّاهُ تَدۡعُونَ فَيَكۡشِفُ مَا تَدۡعُونَ إِلَيۡهِ إِن شَآءَ وَتَنسَوۡنَ مَا تُشۡرِكُونَ ۝٤١
42–45

താങ്കള്‍ക്കുമുമ്പ് വിവിധ സമൂഹങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. വിധേയത്വ മുള്ളവരാകാന്‍ വേണ്ടി അവരെ കഷ്ടതകളാലും ദുരിതങ്ങളാലും നാം പിടികൂടി. എന്നിട്ട് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്തേ വിധേയത്വം കാണിച്ചില്ല? പ്രത്യുത, അവരുടെ ഹൃദയങ്ങള്‍ കഠിനതരമാവുകയായിരുന്നു; സ്വന്തം ചെയ്തികളെ അവര്‍ക്ക് പിശാച് അലംകൃതമാക്കിക്കൊടുക്കുക യും ചെയ്തു. അങ്ങനെ, അനുസ്മരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ വിസ്മരിച്ചു കളഞ്ഞപ്പോള്‍ സകലവിഭവ കവാടങ്ങളും അവര്‍ക്കു നാം തുറന്നുകൊടുക്കുകയുണ്ടായി. എന്നിട്ട് അതിലവര്‍ തിമിര്‍ത്താഹ്ലാദിച്ച പ്പോള്‍ യദൃച്ഛയാ നാമവരെ പിടികൂടി. തത്സമയമതാ അവര്‍ ഭഗ്നാശരായിരിക്കുന്നു! അങ്ങനെ അക്രമീ സമൂഹം പിഴുതെറിയപ്പെട്ടു17
പ്രപഞ്ച സംരക്ഷകനായ അല്ലാഹുവിനു സ്‌തോത്രം!

1 വിശദീകരണം കാണുക

17. അവിശ്വാസികളായ ജനവിഭാഗങ്ങളെ സത്യവിശ്വാസികളും അല്ലാഹുവിനോടും മുര്‍സലുകളോടും വിധേയത്വമുള്ളവരും ആക്കാന്‍ വേണ്ടി അനുവര്‍ത്തിക്കപ്പെട്ടുവന്ന ദൈവിക രീതിയാണിവിടെ വിവരിക്കുന്ന ത്. ജീവിത പരീക്ഷണങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധരാകാതെ ധിക്കാരികളായിത്തന്നെ അവര്‍ ജീവിതം തുടരും. തത്സമയം ജീവിത സൗകര്യങ്ങള്‍ കൂടുതല്‍ നല്‍കി അല്ലാഹു പരീക്ഷണം തീവ്രമാക്കും. പെട്ടെന്നാണ് ദൈവിക ശിക്ഷ വരിക. ഒരു വിധ രക്ഷാമാര്‍ഗവും കാണാതെ അവര്‍ ഹതാശരാകും. അങ്ങനെ ഭൂതലത്തില്‍ നിന്ന് അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നു.
നബിതിരുമേനി (സ്വ) ഇങ്ങനെ പഠിപ്പിക്കുകയുണ്ടായി: പാപപങ്കിലമായ ജീവിതം തുടര്‍ന്നു കൊണ്ടേയി രിക്കേ ഒരാള്‍ക്ക് അല്ലാഹു വര്‍ധിതമായ അനുഗ്രഹങ്ങള്‍ നല്‍കുന്നതായികണ്ടാല്‍ അപകടവലയത്തില കപ്പെടുത്താനുള്ള പരീക്ഷണമാണ് അത് എന്ന് മനസ്സിലാക്കണം. തുടര്‍ന്നു ഈ നാല്‍പത്തിനാലാം സൂക്തം നബി പാരായണം ചെയ്യുകയുണ്ടായി. (അഹ്മദ്-മുസ്‌നദ്).

وَلَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٖ مِّن قَبۡلِكَ فَأَخَذۡنَٰهُم بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَتَضَرَّعُونَ ۝٤٢
فَلَوۡلَآ إِذۡ جَآءَهُم بَأۡسُنَا تَضَرَّعُواْ وَلَٰكِن قَسَتۡ قُلُوبُهُمۡ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ مَا كَانُواْ يَعۡمَلُونَ ۝٤٣
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ ۝٤٤
فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِينَ ظَلَمُواْۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٤٥
46–47

നബിയേ, ചോദിക്കുക: നിങ്ങളുടെ കേള്‍വിയും കാഴ്ചകളും അല്ലാഹു തിരിച്ചെടുക്കുകയും ഹൃദയങ്ങള്‍ക്കു മുദ്രവെക്കുകയും ചെയ്താല്‍ അവനല്ലാതെ, വേറെ ഏതൊരു ദൈവമാണ് അവ കൊണ്ടുവന്നു തരിക? നോക്കൂ, എങ്ങനെയൊക്കെയാണ് നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നത്? എന്നിട്ടും എങ്ങനെയെല്ലാമാണ് അവര്‍ വ്യതിചലിച്ചുകളയുന്നത്? നബിയേ, ചോദിക്കുക: നിങ്ങളൊന്നു പറഞ്ഞു തരൂ, യാദൃച്ഛികമായോ പ്രത്യക്ഷത്തിലോ ദൈവിക ശിക്ഷ വന്നെത്തിയാല്‍ അക്രമികളായ ജനങ്ങള്‍ മാത്രമല്ലേ സംഹരിക്കപ്പെടുകയുള്ളൂ?18

1 വിശദീകരണം കാണുക

18. ഏതൊക്കെ തരത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്താലും നിഷേധികള്‍ക്കു മനം മാറ്റമി ല്ല. ശിക്ഷ വരുമ്പോള്‍ നിര്‍നിമേഷരായി കൈയും കെട്ടി നിന്ന് അത് ഏറ്റുവാങ്ങാനല്ലാതെ ധിക്കാരികള്‍ക്ക് എന്തിനു കഴിയും? ഫിര്‍ഔനും ഖാറൂനും ഹാമാനും നംറൂദുമൊക്കെ ഈ നിസ്സഹായ പ്രകടനമാണ് കാഴ്ച വെച്ചത്. കമ്യൂണിസ്റ്റ് റഷ്യയില്‍ ഭൂകമ്പമുണ്ടായും ഇമ്പീരിയലിസ്റ്റ് അമേരിക്കയില്‍ കൊടുംകാറ്റും കാട്ടുതീയുമുണ്ടായും ജനലക്ഷങ്ങള്‍ മരിച്ചൊടുങ്ങിയപ്പോള്‍ ആ നിഷേധികള്‍ക്ക് എന്തു ചെയ്യാന്‍ കഴിഞ്ഞു? ധിക്കാരികള്‍ ഉന്മൂലനം ചെയ്യപ്പെടുകയാണ് ഈ ശിക്ഷകളിലൂടെ; സത്യവിശ്വാസികള്‍ അവയിലകപ്പെട്ടാല്‍ തന്നെ അവര്‍ക്കു രക്തസാക്ഷികളുടെ പദവിയാണുണ്ടാവുക. ശിക്ഷകള്‍ യാദൃച്ഛികമായി വരിക എന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ നിദ്രയിലായിരിക്കെ വന്നുഭവിക്കുന്നത് എന്നും പ്രത്യക്ഷത്തില്‍ വരിക എന്നതിന്റെ വിവക്ഷ പകല്‍ ഉണ്ടാകുന്നത് എന്നുമാണ്.

قُلۡ أَرَءَيۡتُمۡ إِنۡ أَخَذَ ٱللَّهُ سَمۡعَكُمۡ وَأَبۡصَٰرَكُمۡ وَخَتَمَ عَلَىٰ قُلُوبِكُم مَّنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِهِۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ ثُمَّ هُمۡ يَصۡدِفُونَ ۝٤٦
قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ بَغۡتَةً أَوۡ جَهۡرَةً هَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلظَّٰلِمُونَ ۝٤٧
48–49

ശുഭവാര്‍ത്താവാഹകരും താക്കീതു നല്‍കുന്നവരും മാത്രമായാണു നാം ദൂതന്മാരെ നിയോ ഗിക്കാറുള്ളത്. അതിനാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ദുഃഖിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കി യിരുന്നവരെ അവരുടെ ധിക്കാരം കാരണമായി ശിക്ഷ പിടികൂടുന്നതായിരിക്കും19

1 വിശദീകരണം കാണുക

19. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുന്നവരുടെ ധിക്കാരത്തിന്റെ പ്രത്യക്ഷ ലക്ഷണമാണല്ലോ സത്യനിഷേധം. കാഫിറുകള്‍ക്ക് ഗുരുതരമായ ശിക്ഷയുണ്ടാകും, ചിലര്‍ക്ക് ഐഹികലോകത്തുവെച്ചു തന്നെ; പരലോക ശിക്ഷയുടെ കാര്യം തീര്‍ച്ച. ഖുര്‍ആന്‍ പലേടത്തും പഠിപ്പിച്ചതാണത്.

وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۖ فَمَنۡ ءَامَنَ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٤٨
وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا يَمَسُّهُمُ ٱلۡعَذَابُ بِمَا كَانُواْ يَفۡسُقُونَ ۝٤٩
50–51

നബിയേ, പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ കൈയിലാണെന്നോ എനിക്ക് അദൃശ്യമറിയാമെന്നോ ഞാന്‍ ഒരു മലക്കാണെന്നോ നിങ്ങളോടു ഞാന്‍ അവകാശവാദമുന്ന യിക്കുന്നില്ലല്ലോ20
എനിക്കു നല്‍കപ്പെടുന്ന ദിവ്യസന്ദേശങ്ങള്‍ പിന്തുടരുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. ചോദിക്കുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാവുമോ? നിങ്ങള്‍ ചിന്തിച്ചുനോക്കുന്നി ല്ലേ?21
തങ്ങളുടെ നാഥങ്കലേക്ക് സമ്മേളിപ്പിക്കപ്പെടുന്നതിനെ പേടിക്കുന്നവര്‍ക്ക് ഈ ഖുര്‍ആന്‍ വഴി താങ്കള്‍ താക്കീതു നല്‍കുക. അവനല്ലാതെ യാതൊരു സംരക്ഷകനും ശുപാര്‍ശകനും അവര്‍ക്കു ണ്ടാവില്ല. അവര്‍ ദൈവഭയമുള്ളവരായേക്കാം.

2 വിശദീകരണങ്ങൾ കാണുക

20. ബഹുദൈവവിശ്വാസികള്‍ നബി(സ്വ)യോട് ചില വിചിത്രാവശ്യങ്ങളുന്നയിച്ചിരുന്നു: മക്കയിലൂടെ നദിയൊഴുക്കുക, അരുവികളുള്ള ഈത്തപ്പന-മുന്തിരിത്തോട്ടങ്ങളുണ്ടാക്കുക, ആകാശത്തിന്റെ കഷ്ണങ്ങള്‍ പൊട്ടിച്ചു വീഴ്ത്തുക, അല്ലാഹുവിനെയും മലക്കുകളെയും സംഘടിതരായി ഹാജറാക്കുക, നബിക്ക് സ്വര്‍ണ ത്തിന്റെ കൊട്ടാരമുണ്ടാവുക, നേരെ ആകാശത്തേക്കു കയറിപ്പോയി അല്ലാഹു എഴുതിയ കത്ത് നബി ഹാ ജറാക്കുകയും അവരത് വായിച്ചു നോക്കി ഉറപ്പുവരുത്തുകയും ചെയ്യുക മുതലായവയായിരുന്നു ആവശ്യങ്ങ ള്‍! (സൂറത്തുല്‍ ഇസ്രാഅ് 90-93). ഈ പശ്ചാത്തലത്തിലാണ് ഈ സൂക്തമിറങ്ങിയത്. വിശ്വാസമായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും അഹങ്കാരവും ദൈവനിന്ദയുമാണവര്‍ കൈമുതലാക്കിയിരുന്നതെന്നും ഈ ആവശ്യങ്ങളില്‍ നിന്നു വ്യക്തമാണല്ലോ.

21. ഹൃദയത്തിന്റെ അന്ധതയും കാഴ്ചയുമാണ് ഉദ്ദേശ്യം. മനസ്സിന്റെ കണ്ണുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും പ്രാപഞ്ചിക പ്രതിഭാസങ്ങളും വിലയിരുത്തി പാഠമുള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് ദൈവസാന്നി ധ്യവും അവന്റെ മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയും തള്ളിക്കളയാനാകില്ല.

قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّي مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُۚ أَفَلَا تَتَفَكَّرُونَ ۝٥٠
وَأَنذِرۡ بِهِ ٱلَّذِينَ يَخَافُونَ أَن يُحۡشَرُوٓاْ إِلَىٰ رَبِّهِمۡ لَيۡسَ لَهُم مِّن دُونِهِۦ وَلِيّٞ وَلَا شَفِيعٞ لَّعَلَّهُمۡ يَتَّقُونَ ۝٥١
52–53

തങ്ങളുടെ റബ്ബിന്റെ സംതൃപ്തി ഉദ്ദേശിച്ചുകൊണ്ട് പ്രഭാത-പ്രദോഷങ്ങളില്‍ അവനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ താങ്കള്‍ ആട്ടിയോടിക്കരുത്. അവരുടെ കണക്കുനോക്കേണ്ട ചുമത ല താങ്കള്‍ക്കോ താങ്കളുടെ കണക്കുപരിശോധിക്കേണ്ട ബാധ്യത അവര്‍ക്കോ ഇല്ലല്ലോ; അതുണ്ടെങ്കി ലല്ലേ ആട്ടിയോടിക്കേണ്ടതുള്ളൂ! അങ്ങനെ ചെയ്താല്‍ താങ്കള്‍ അക്രമികളില്‍ പെട്ടുപോകും22
അപ്രകാരം അവരില്‍ ചിലരെ ചിലരെക്കൊണ്ടു നാം പരീക്ഷണ വിധേയരാക്കുന്നതാണ്; 'നമുക്കിടയി ല്‍ നിന്നു ഈ പാവങ്ങള്‍ക്കാണോ അല്ലാഹു ഔദാര്യം ചെയ്തത്' എന്ന് അവര്‍ ചോദിക്കുവാന്‍ വേണ്ടി23
കൃതജ്ഞത പ്രകാശിപ്പിക്കുന്നവരെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനിയല്ലേ?

2 വിശദീകരണങ്ങൾ കാണുക

22. ഭൗതിക താല്‍പര്യങ്ങളോ മറ്റെന്തെങ്കിലും ദുരുദ്ദേശ്യങ്ങളോ ഇല്ലാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചും അവങ്കല്‍ നിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ചും പാവങ്ങളായ ചില സ്വഹാബികള്‍ നബി(സ്വ)യുടെ സദസ്സുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. അത്തരക്കാരെ ആട്ടിവിടുകയാണെങ്കില്‍ നിന്റെ സദസ്സില്‍ ഞങ്ങള്‍ വരാം എന്നു മുശ്‌രിക്കുകളുടെ നേതാക്കള്‍ പറഞ്ഞപ്പോഴാണ് ഈ സൂക്തമിറങ്ങിയത്. അന്നം കൊതിച്ചാണ് അവര്‍ പള്ളിയില്‍ വരുന്നത് എന്നായിരുന്നു മുശ്‌രിക്കുകളുടെ ആരോപണം. എന്നാല്‍ അല്ലാഹു അത് നിഷേധിച്ചിരിക്കയാണിവിടെ.

23. ദുരാഭിജാത്യവും സാമ്പത്തിക പ്രൗഢിയുമുള്ളവര്‍ എക്കാലവും ഇങ്ങനെയായിരിക്കും. തങ്ങളെയാ ണല്ലോ അല്ലാഹു-എന്നല്ല എല്ലാവരും-പരിഗണിക്കേണ്ടത് എന്നാണവര്‍ ചിന്തിക്കുക. എന്നാല്‍ ധനപരമായ നിലപാട് മാത്രം നോക്കി പരിഗണന നല്‍കുക എന്ന രീതി അല്ലാഹുവിങ്കലില്ല. തന്നോട് വിധേയത്വവും അനുസരണയുമുള്ളവരെ അവന്‍ സ്‌നേഹിക്കുന്നു, മാര്‍ഗദര്‍ശനം ചെയ്യുന്നു, അനുഗ്രഹിക്കുന്നു.

وَلَا تَطۡرُدِ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ مَا عَلَيۡكَ مِنۡ حِسَابِهِم مِّن شَيۡءٖ وَمَا مِنۡ حِسَابِكَ عَلَيۡهِم مِّن شَيۡءٖ فَتَطۡرُدَهُمۡ فَتَكُونَ مِنَ ٱلظَّٰلِمِينَ ۝٥٢
وَكَذَٰلِكَ فَتَنَّا بَعۡضَهُم بِبَعۡضٖ لِّيَقُولُوٓاْ أَهَٰٓؤُلَآءِ مَنَّ ٱللَّهُ عَلَيۡهِم مِّنۢ بَيۡنِنَآۗ أَلَيۡسَ ٱللَّهُ بِأَعۡلَمَ بِٱلشَّٰكِرِينَ ۝٥٣
54–55

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ താങ്കളുടെ സന്നിധിയില്‍ വന്നാല്‍ ഇങ്ങനെ പറയുക: നിങ്ങള്‍ക്കു സമാധാനമുണ്ടാകട്ടെ. അനുഗ്രഹം ചെയ്യുക എന്നത് നിങ്ങളുടെ നാഥന്‍ തന്റെ ബാധ്യതയായിട്ടാണു കാണുന്നത്. അതായത് നിങ്ങളിലൊരാള്‍ അവിവേകത്താല്‍ വല്ല ദോഷവും ചെയ്കയും എന്നിട്ട് പശ്ചാത്തപിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഏറ്റം പൊറുക്കുന്നവനും കരുണാമയനുമാകുന്നു. ഇപ്രകാരം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുകയാണു നാം; അധര്‍മകാരികളുടെ വഴി സ്പഷ്ടമായി വേര്‍തിരിഞ്ഞു കാണാന്‍ വേണ്ടി കൂടിയത്രേ ഇത്.

وَإِذَا جَآءَكَ ٱلَّذِينَ يُؤۡمِنُونَ بِـَٔايَٰتِنَا فَقُلۡ سَلَٰمٌ عَلَيۡكُمۡۖ كَتَبَ رَبُّكُمۡ عَلَىٰ نَفۡسِهِ ٱلرَّحۡمَةَ أَنَّهُۥ مَنۡ عَمِلَ مِنكُمۡ سُوٓءَۢا بِجَهَٰلَةٖ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورٞ رَّحِيمٞ ۝٥٤
وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلِتَسۡتَبِينَ سَبِيلُ ٱلۡمُجۡرِمِينَ ۝٥٥
56–58

നബിയേ, പ്രഖ്യാപിക്കുക: അല്ലാഹുവിനെവിട്ട് നിങ്ങളാരാധിക്കുന്ന ദൈവങ്ങളെ പൂജിക്കു ന്നതില്‍ നിന്നു ഞാന്‍ നിരോധിക്കപ്പെടുക തന്നെ ചെയ്തിട്ടുണ്ട്. പറയുക: നിങ്ങളുടെ സ്വേച്ഛകള്‍ ഞാന്‍ പിന്‍പറ്റുകയില്ല; അങ്ങനെ ചെയ്താല്‍ ഞാന്‍ ദുര്‍മാര്‍ഗത്തില്‍ നിപതിച്ചതുതന്നെ! സന്മാര്‍ഗ പ്രാപ്തരില്‍ ഞാനുള്‍പ്പെടുകയില്ല. താങ്കള്‍ പ്രഖ്യാപിക്കുക: ഞാന്‍ എന്റെ നാഥങ്കല്‍ നിന്നുള്ള സ്പഷ്ടമായ ദൃഷ്ടാന്തങ്ങളിന്മേല്‍ തന്നെയാണു തീര്‍ച്ച; നിങ്ങളാകട്ടെ അതു വ്യാജമാക്കി. നിങ്ങള്‍ ധൃതിപ്പെട്ട് ആവശ്യപ്പെടുന്ന ശിക്ഷ എന്റെ പക്കലില്ല. അതു സംബന്ധിച്ച വിധി അല്ലാഹുവി നുള്ളതാണ്. അവന്‍ സത്യം പ്രതിപാദിച്ചു തരുന്നു. വിധികല്‍പിക്കുന്നവരില്‍ ഉത്തമന്‍ അവനത്രേ. നബിയേ, പ്രഖ്യാപിക്കുക: നിങ്ങള്‍ ധൃതിപ്പെട്ടാവശ്യപ്പെടുന്ന ശിക്ഷ എന്റെ വശമാണെങ്കില്‍, എനിക്കും നിങ്ങള്‍ക്കുമിടക്കുള്ള പ്രശ്‌നം തീരുമാനിക്കപ്പെട്ടു കഴിഞ്ഞേനെ!24
അക്രമകാരികളെപ്പറ്റി ഏറ്റം നന്നായറിയുന്നവനത്രേ അല്ലാഹു.

1 വിശദീകരണം കാണുക

24. ദഅ്‌വത്തിന്റെ മാര്‍ഗത്തില്‍ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കുന്നവരും ഒരു കാരണവശാലും സത്യം അംഗീകരിക്കാന്‍ തയ്യാറില്ലാത്തവരുമായ നിങ്ങളെ എത്രയും പെട്ടെന്ന് ശിക്ഷയിറക്കി ഞാന്‍ നശിപ്പി ച്ചുകളയും എന്നര്‍ത്ഥം.

قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِۚ قُل لَّآ أَتَّبِعُ أَهۡوَآءَكُمۡ قَدۡ ضَلَلۡتُ إِذٗا وَمَآ أَنَا۠ مِنَ ٱلۡمُهۡتَدِينَ ۝٥٦
قُلۡ إِنِّي عَلَىٰ بَيِّنَةٖ مِّن رَّبِّي وَكَذَّبۡتُم بِهِۦۚ مَا عِندِي مَا تَسۡتَعۡجِلُونَ بِهِۦٓۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ يَقُصُّ ٱلۡحَقَّۖ وَهُوَ خَيۡرُ ٱلۡفَٰصِلِينَ ۝٥٧
قُل لَّوۡ أَنَّ عِندِي مَا تَسۡتَعۡجِلُونَ بِهِۦ لَقُضِيَ ٱلۡأَمۡرُ بَيۡنِي وَبَيۡنَكُمۡۗ وَٱللَّهُ أَعۡلَمُ بِٱلظَّٰلِمِينَ ۝٥٨
59–60

അല്ലാഹുവിങ്കല്‍ മാത്രമാണ് അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍. അവന്നല്ലാതെ മറ്റാര്‍ ക്കുമവ അറിയില്ല. കരയിലും കടലിലുമുള്ളവയെപ്പറ്റിയത്രയും അഭിജ്ഞനാണവന്‍. ഒരു ഇല വീഴുന്ന തു പോലും അവനറിയാതിരിക്കില്ല. ഭൂമിയിലെ അന്ധകാരങ്ങളിലുള്ള ഒരു വിത്തും പച്ചയോ ഉണങ്ങിയ തോ ആയ സര്‍വതും സ്പഷ്ടമായൊരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെടാതെയില്ല25
രാത്രിയില്‍ നിങ്ങളെ പൂര്‍ണമായി പിടിച്ചെടുക്കുന്നത് അവനാണ്. പകല്‍ നിങ്ങളനുവര്‍ത്തിച്ചത് അവനറിയുന്നു. പിന്നീട്, നിര്‍ണിതമായ അവധിയുടെ പൂര്‍ത്തീകരണത്തിനായി പകല്‍ നിങ്ങളെയവന്‍ എഴുന്നേല്‍പി ക്കുന്നു. ശേഷം നിങ്ങളുടെ മടക്കം അവങ്കലേക്കുതന്നെ. പിന്നീട് സ്വന്തം ചെയ്തികളെപ്പറ്റി നിങ്ങളെ അവന്‍ അറിയിച്ചു തരുന്നതാണ്26

2 വിശദീകരണങ്ങൾ കാണുക

25. മനുഷ്യന്റെ സങ്കല്‍പത്തിനു പോലും അതീതവും അതീവ വ്യാപകവുമാണ് അല്ലാഹുവിന്റെ ജ്ഞാനം. ഇവിടെ ചില കാര്യങ്ങള്‍ പറഞ്ഞത് ഉദാഹരണത്തിനു മാത്രമാണ്. പ്രപഞ്ചത്തിലെ ഓരോ കൊച്ചു കണികയെ സംബന്ധിച്ചുപോലും സര്‍വവിധേനയും സമഗ്രമായി അവനറിയുന്നുണ്ട്.

26. ഉറക്കം മരണത്തിനു സമാനമാണ്. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളൊക്കെ ഉറക്കത്തില്‍ നിശ്ചേഷ്ട മാകും. എന്നാല്‍, വീണ്ടും ഉണര്‍ന്ന് അവന്‍ കര്‍മകുശലനാകുന്നു. പിന്നീട്, നിശ്ചിത അവധിയെത്തുമ്പോള്‍ മരിക്കും; മഹ്ശറില്‍ സമ്മേളിപ്പിക്കും; സ്വര്‍ഗമോ നരകമോ ലഭിക്കും.

۞ وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ ۝٥٩
وَهُوَ ٱلَّذِي يَتَوَفَّىٰكُم بِٱلَّيۡلِ وَيَعۡلَمُ مَا جَرَحۡتُم بِٱلنَّهَارِ ثُمَّ يَبۡعَثُكُمۡ فِيهِ لِيُقۡضَىٰٓ أَجَلٞ مُّسَمّٗىۖ ثُمَّ إِلَيۡهِ مَرۡجِعُكُمۡ ثُمَّ يُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝٦٠
61–62

തന്റെ അടിമകളുടെമേല്‍ സര്‍വാധിപത്യമുള്ളവനത്രേ അവന്‍. നിങ്ങളുടെ സംരക്ഷകമല ക്കുകളെ അവന്‍ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലൊരുവ്യക്തിക്കു മരണം ആസന്നമായാല്‍ നമ്മുടെ ദൂതമാലാഖമാര്‍ അവനെ മരിപ്പിക്കുകയായി; ഒരു ന്യൂനതയും അവര്‍ വരുത്തില്ല. അനന്തരം, തങ്ങളുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിങ്കലേക്ക് അവര്‍ തിരിച്ചയക്കപ്പെടും. അതിദ്രുതം കണക്കുനോക്കുന്നവനാണവന്‍.

وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۖ وَيُرۡسِلُ عَلَيۡكُمۡ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلۡمَوۡتُ تَوَفَّتۡهُ رُسُلُنَا وَهُمۡ لَا يُفَرِّطُونَ ۝٦١
ثُمَّ رُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۚ أَلَا لَهُ ٱلۡحُكۡمُ وَهُوَ أَسۡرَعُ ٱلۡحَٰسِبِينَ ۝٦٢
63–64

ചോദിക്കുക: ഈ വിപത്തില്‍ നിന്നു അല്ലാഹു നമ്മെ രക്ഷിച്ചാല്‍ ഞങ്ങളവനോട് കൃത ജ്ഞരാവുക തന്നെ ചെയ്യും എന്ന് ഭവ്യതയോടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളെ കരയിലും കടലിലും പിടികൂടുന്ന ദുരന്തങ്ങളില്‍ നിന്നു വിമോചിപ്പിക്കുന്നതാരാണ്? അതിലും മറ്റെല്ലാ വിപത്തുകളിലും നിന്നു നിങ്ങളെ രക്ഷപ്പെടുത്തുന്നത് അല്ലാഹുവാകുന്നു എന്നു താങ്കള്‍ പറയുക. എന്നിട്ടും നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുകയാണ്!27

1 വിശദീകരണം കാണുക

27. അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുമ്പോള്‍ ബഹുദൈവവിശ്വാസികള്‍ കുട്ടിദൈവങ്ങളെ യും ബിംബങ്ങളെയും വിട്ട് വലിയ ദൈവത്തെ, പരമേശ്വരനെ അഭയം പ്രാപിക്കും. മക്കാമുശ്‌രിക്കുകളും അങ്ങനെയായിരുന്നു. (സൂറ 31:32 നോക്കുക.) അല്ലാഹുവാണ് സ്രഷ്ടാവും സംരക്ഷകനും ആരാധ്യനും എന്നു ബോധ്യമായിട്ടും അവനു പങ്കുകാരെ സ്ഥാപിക്കുക എന്നത് എത്ര വലിയ ബുദ്ധിശൂന്യതയാണ്!

قُلۡ مَن يُنَجِّيكُم مِّن ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ تَدۡعُونَهُۥ تَضَرُّعٗا وَخُفۡيَةٗ لَّئِنۡ أَنجَىٰنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ۝٦٣
قُلِ ٱللَّهُ يُنَجِّيكُم مِّنۡهَا وَمِن كُلِّ كَرۡبٖ ثُمَّ أَنتُمۡ تُشۡرِكُونَ ۝٦٤
65–67

പറയുക: 'നിങ്ങളുടെ മുകളിലോ കാല്‍ക്കീഴിലോ നിന്ന് ശിക്ഷ അയക്കുവാനും, പല കക്ഷികളായി നിങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ആക്രമണത്തിന്റെ രുചിയാസ്വദിപ്പിക്കാനും കഴിവുറ്റവ നാണവന്‍.' അവര്‍ ഗ്രഹിക്കാനായി എങ്ങനെയെല്ലാമാണ് നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നതെന്നു നോക്കൂ! താങ്കളുടെയാളുകള്‍ ഈ ഖുര്‍ആന്‍ നിഷേധിച്ചു; യഥാര്‍ത്ഥത്തില്‍ സത്യം തന്നെയാണത്. പറയുക: നിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തവനൊന്നുമല്ല ഞാന്‍! എല്ലാ വൃത്താന്തവും സാക്ഷാ ല്‍കൃതമാകുന്ന ഒരു ഘട്ടമുണ്ട്; വഴിയെ നിങ്ങളതു മനസ്സിലാക്കുന്നതാകുന്നു28

1 വിശദീകരണം കാണുക

28. ഇടിത്തീ, കന്മഴ, കൊടുങ്കാറ്റ് മുതലായവയാണ് മുകളില്‍ നിന്നുള്ള ശിക്ഷ എന്നതിന്റെ ഉദ്ദേശ്യം; കാല്‍കീഴില്‍ നിന്നുള്ളത്, രൂപഭേദപ്പെടല്‍്, സമുദ്രത്തില്‍ മുക്കി നശിപ്പിക്കല്‍, ഭൂകമ്പം, സുനാമി മുതലായ വയാണ്. മനുഷ്യര്‍ ഭിന്ന പക്ഷക്കാരും ഗ്രൂപ്പുകളുമായി കടിച്ചുകീറുക എന്നതും കഠിന ശിക്ഷയാണല്ലോ. പ്രവാചകന്മാര്‍ക്കും ദൂതന്മാര്‍ക്കും പ്രബോധകന്മാര്‍ക്കുമൊന്നും മനുഷ്യരെ കൈപിടിച്ചു നിര്‍ബന്ധിച്ച് രക്ഷാമാര്‍ഗത്തിലേക്ക് കൊണ്ടുപോകേണ്ട ബാധ്യതയൊന്നുമില്ല.

قُلۡ هُوَ ٱلۡقَادِرُ عَلَىٰٓ أَن يَبۡعَثَ عَلَيۡكُمۡ عَذَابٗا مِّن فَوۡقِكُمۡ أَوۡ مِن تَحۡتِ أَرۡجُلِكُمۡ أَوۡ يَلۡبِسَكُمۡ شِيَعٗا وَيُذِيقَ بَعۡضَكُم بَأۡسَ بَعۡضٍۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ لَعَلَّهُمۡ يَفۡقَهُونَ ۝٦٥
وَكَذَّبَ بِهِۦ قَوۡمُكَ وَهُوَ ٱلۡحَقُّۚ قُل لَّسۡتُ عَلَيۡكُم بِوَكِيلٖ ۝٦٦
لِّكُلِّ نَبَإٖ مُّسۡتَقَرّٞۚ وَسَوۡفَ تَعۡلَمُونَ ۝٦٧
68–70

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വ്യാപൃതരായി പരിഹസിക്കുന്നവരെ കണ്ടാല്‍, മറ്റുവിഷയങ്ങളി ല്‍ പ്രവേശിക്കുന്നതുവരെ അവരെവിട്ടു താങ്കള്‍ തിരിഞ്ഞു കളയണം. ഇനി, പിശാച് വിസ്മരിപ്പിച്ചു കളഞ്ഞാല്‍, ഓര്‍മയായശേഷം അതിക്രമികളൊന്നിച്ചിരിക്കരുത്. അക്രമികളുടെ കണക്കു പരിശോധിക്കേണ്ട യാതൊരു ബാധ്യതയും സൂക്ഷ്മാലുക്കളായവര്‍ക്കില്ല; എന്നാല്‍, ഉദ്‌ബോധിപ്പിക്കേ ണ്ടതുണ്ട്; അവര്‍ ഭക്തിയുള്ളവര്‍ ആയേക്കാമല്ലോ!29
സ്വന്തം മതകാര്യങ്ങളെ കളിയും വിനോദവുമാക്കുകയും ഭൗതികജീവിതം കബളിപ്പിക്കുകയും ചെയ്തവരെ താങ്കള്‍ കൈവിടുക. സ്വയംകൃതാനര്‍ത്ഥങ്ങളിലേക്ക് ഏതൊരാളും തള്ളപ്പെടുമെന്നതിനാല്‍ ഈ ഖുര്‍ആന്‍ കൊണ്ട് താങ്കള്‍ ഉല്‍ബോധിപ്പിക്കുക; അയാള്‍ക്ക് അല്ലഹുവല്ലാത്ത സംരക്ഷകനോ ശുപാര്‍ശകനോ ഉണ്ടാവി ല്ല30
സര്‍വവിധ പ്രായശ്ചിത്തവും ചെയ്താലും അയാളില്‍ നിന്ന് അത് സ്വീകരിക്കപ്പെടില്ല. സ്വന്തം ചെയ്തികള്‍ മൂലം നാശത്തിലാപതിച്ചവരത്രേ അവര്‍. തങ്ങളുടെ നിഷേധഫലമായി ചുട്ടുപൊള്ളുന്ന പാനീയവും വേദനാനിര്‍ഭരമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടാവുക.

2 വിശദീകരണങ്ങൾ കാണുക

29. ഇസ്‌ലാമിക സിദ്ധാന്തങ്ങളെയും മതമൂല്യങ്ങളെയും ശത്രുക്കള്‍ സംഘടിതമായി അവഹേളിക്കു ന്നതും അധിക്ഷേപിക്കുന്നതും കേള്‍ക്കുമ്പോള്‍ അവരൊന്നിച്ചിരിക്കരുത്. അവിചാരിതമോ അശ്രദ്ധമോ ആയി ഇരുന്നു പോയാല്‍ തന്നെ ശ്രദ്ധയില്‍ പെട്ടാലുടന്‍ അവരെ വിട്ടുമാറണം. മതനിരാസവും അവഹേ ളനവും ഇകഴ്ത്തലുമായി വിശ്വാസിക്ക് എങ്ങന രാജിയാകാനാകും!

30. പ്രബോധനത്തിന്റെ ഫലപ്രാപ്തി അല്ലാഹുവിങ്കലാണ്; പ്രബോധകന്ന് അത് നോക്കേണ്ടതില്ല. സ്വന്തത്തെ അനന്തമായ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നാഗ്രഹമുള്ളവര്‍ സ്വയം ചിന്തിച്ചു മനസ്സിലാക്കി സത്യം പുല്‍കുകയാണ് വേണ്ടത്.

وَإِذَا رَأَيۡتَ ٱلَّذِينَ يَخُوضُونَ فِيٓ ءَايَٰتِنَا فَأَعۡرِضۡ عَنۡهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦۚ وَإِمَّا يُنسِيَنَّكَ ٱلشَّيۡطَٰنُ فَلَا تَقۡعُدۡ بَعۡدَ ٱلذِّكۡرَىٰ مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٦٨
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنۡ حِسَابِهِم مِّن شَيۡءٖ وَلَٰكِن ذِكۡرَىٰ لَعَلَّهُمۡ يَتَّقُونَ ۝٦٩
وَذَرِ ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَعِبٗا وَلَهۡوٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ وَذَكِّرۡ بِهِۦٓ أَن تُبۡسَلَ نَفۡسُۢ بِمَا كَسَبَتۡ لَيۡسَ لَهَا مِن دُونِ ٱللَّهِ وَلِيّٞ وَلَا شَفِيعٞ وَإِن تَعۡدِلۡ كُلَّ عَدۡلٖ لَّا يُؤۡخَذۡ مِنۡهَآۗ أُوْلَٰٓئِكَ ٱلَّذِينَ أُبۡسِلُواْ بِمَا كَسَبُواْۖ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ ۝٧٠
71–72

ചോദിക്കുക: ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തവയെ, അല്ലാഹുവിനെ വിട്ട് ഞങ്ങള്‍ ആരാധിക്കുകയോ! അവന്‍ സന്മാര്‍ഗത്തിലാക്കിയിട്ടും ഞങ്ങള്‍ പിന്നിലേക്ക് മടക്കപ്പെടുക യോ! ഇങ്ങോട്ടുവാ, ഇവിടെയിതാ നേരായ പന്ഥാവ് എന്നു സ്‌നേഹിതന്മാര്‍ വിളിച്ചു ക്ഷണിച്ചിട്ടും അവഗണിച്ചു, മരുഭൂമിയില്‍ പിശാച് വഴിതെറ്റിച്ചിട്ട് പരിഭ്രാന്തനായി അലഞ്ഞു തിരിയുന്നവനെപ്പോലെ ഞങ്ങളാവുകയോ!31
താങ്കള്‍ പ്രഖ്യാപിക്കുക: അല്ലാഹുവിന്റേതാണ് ശരിയായ നേര്‍മാര്‍ഗം; സര്‍വലോക സംരക്ഷകന്നു വിധേയരാകുവാനും നമസ്‌കാരം നിലനിറുത്താനും അവനെ സൂക്ഷി ച്ചു ജീവിക്കാനുമാണു ഞങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുള്ളത്. അവങ്കലേക്കാണ് നിങ്ങള്‍ സംഗമിപ്പിക്ക പ്പെടുക.

1 വിശദീകരണം കാണുക

31. ബഹുദൈവവിശ്വാസികളും ബിംബാരാധകരുമായ മക്കാ നിവാസികള്‍ ഒരിക്കല്‍ നബി(സ്വ)യുടെ മുമ്പില്‍ ഒരു സന്ധീവ്യവസ്ഥ വെച്ചു: തങ്ങളാരാധിക്കുന്ന ദൈവങ്ങളെ ഒരു വര്‍ഷം നബി ആരാധിക്കുക; പകരം അടുത്ത ഒരു കൊല്ലം അവര്‍ അല്ലാഹുവിനെ ആരാധിക്കും -ഈ പശ്ചാത്തലത്തില്‍ അവതരിച്ചതാ ണിത്. ബഹുദൈവാരാധകരുടെ ബുദ്ധിശൂന്യമായ നിലപാടിന്റെ ഏറ്റം സ്പഷ്ടമായ ചിത്രമാണിവിടെ ഉദാഹ രിച്ചിരിക്കുന്നത്. ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.

قُلۡ أَنَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعۡقَابِنَا بَعۡدَ إِذۡ هَدَىٰنَا ٱللَّهُ كَٱلَّذِي ٱسۡتَهۡوَتۡهُ ٱلشَّيَٰطِينُ فِي ٱلۡأَرۡضِ حَيۡرَانَ لَهُۥٓ أَصۡحَٰبٞ يَدۡعُونَهُۥٓ إِلَى ٱلۡهُدَى ٱئۡتِنَاۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۖ وَأُمِرۡنَا لِنُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ ۝٧١
وَأَنۡ أَقِيمُواْ ٱلصَّلَوٰةَ وَٱتَّقُوهُۚ وَهُوَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ ۝٧٢
73

ഭുവന-വാനങ്ങള്‍ സത്യസമേതം സൃഷ്ടിച്ചത് അവനാണ്. 'ഉണ്ടാവുക' എന്ന് അവന്‍ ഉത്തരവിടുമ്പോള്‍ അതു സംഭവിക്കുന്നു32
സത്യമത്രേ അവന്റെ വചനം. കാഹളത്തില്‍ ഊതപ്പെടു ന്ന അന്ത്യനാളില്‍ അവന്ന് മാത്രമായിരിക്കും ആധിപത്യം. ദൃശ്യവും അദൃശ്യവും അറിയുന്നവനും യുക്തിമാനും സൂക്ഷ്മ ജ്ഞാനിയുമാണവന്‍.

1 വിശദീകരണം കാണുക

32. മുഴുവന്‍ വസ്തുക്കളുടെയും സൃഷ്ടിയുടെ സന്ദര്‍ഭം ഇവിടെ ഉദ്ദേശ്യമാണ്; വിശിഷ്യ അന്ത്യനാളില്‍ സര്‍വജീവജാലങ്ങളെയും പുനര്‍ജീവിപ്പിക്കുന്ന സന്ദര്‍ഭം. കോടാനുകോടി ജീവജാലങ്ങള്‍ ക്ഷണമാത്രയില്‍ അവിടെ ഉയിര്‍ക്കൊള്ളുന്നു. അവന്റെ സര്‍വാധിപത്യം സര്‍വരാലും അംഗീകരിക്കപ്പെടുന്ന സംഭീതമായ സാഹചര്യം.

وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ كُن فَيَكُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِي ٱلصُّورِۚ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝٧٣
74

ഇബ്രാഹീം നബി പിതാവ് ആസറിനോട് ചോദിച്ച ഘട്ടം സ്മരണീയമാണ്: 'ബിംബങ്ങളെയാ ണോ താങ്കള്‍ ദൈവങ്ങളായി വരിച്ചിരിക്കുന്നത്? താങ്കളും സ്വജനതയും സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്!' അങ്ങനെ ഭുവന-വാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹീം നബിക്കു നാം കാണിച്ചു കൊടുത്തു; താന്‍ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുള്‍പ്പെ ടാന്‍ വേണ്ടി.

۞ وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصۡنَامًا ءَالِهَةً إِنِّيٓ أَرَىٰكَ وَقَوۡمَكَ فِي ضَلَٰلٖ مُّبِينٖ ۝٧٤
75–79

അങ്ങനെ രാത്രിയായപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു, 'ഇതാണ് എന്റെ നാഥന്‍' എന്നു പറഞ്ഞു. പിന്നെ അത് അസ്തമിച്ചപ്പോള്‍, 'മറഞ്ഞുപോകുന്നവരെ ദൈവമായി ഞാന്‍ ഇഷ്ടപ്പെ ടുന്നില്ല' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അനന്തരം ചന്ദ്രന്‍ ഉദിച്ചുകണ്ടപ്പോള്‍ 'ഇതാണ് എന്റെ റബ്ബ്' എന്ന് അദ്ദേഹം പറഞ്ഞു. അതും അസ്തമിച്ചപ്പോള്‍ താന്‍ പ്രതികരിച്ചു: 'എന്റെ നാഥന്‍ എനിക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ല എങ്കില്‍ ഞാന്‍ വഴിതെറ്റിയവരില്‍ പെട്ടുപോവുകതന്നെ ചെയ്യുന്നതാണ്.' പിന്നീട്, സൂര്യനുദിച്ചുകണ്ടപ്പോള്‍ 'ഇതാണ് എന്റെ നാഥന്‍, ഏറ്റം വലുതാണല്ലോ ഇത്' എന്നദ്ദേഹം പ്രസ്താവിച്ചു. അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: 'എന്റെ ജനങ്ങളേ, അല്ലാഹുവിനോ ട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നത്രയും നിശ്ചയം ഞാന്‍ മുക്തനാകുന്നു.' ഭുവന-വാനങ്ങള്‍ പടച്ച അല്ലാഹുവിലേക്ക് ഞാനിതാ മുഖംതിരിച്ചിരിക്കുന്നു. സല്‍പന്ഥാവിനെ അഭിമുഖീകരിച്ചവനാണ് ഞാന്‍; ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല!33

1 വിശദീകരണം കാണുക

33. ബഹുദൈവാരാധനയില്‍ മൂടുറച്ചുപോയവരായിരുന്നു ഇബ്രാഹീം നബി(അ)യുടെ ജനത; ബിംബ നിര്‍മാണ കേന്ദ്രത്തിലായിരുന്നു തന്റെ ജനനം. ആ ജനവിഭാഗത്തിന്റെ ശ്രദ്ധയും ചിന്തയും തട്ടിയുണ ര്‍ത്താന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ ഒരു സംവാദമാണിവിടെ വിവരിക്കുന്നത്. നക്ഷത്രവും ചന്ദ്രനും സൂര്യനുമൊക്കെ 'തന്റെ ദൈവമാണ്' എന്ന് അദ്ദേഹം പറയുന്നത്, എതിര്‍ കക്ഷികളുടെ വാദം ഉദ്ധരിച്ചുകൊ ണ്ടാണ്. പുതുതായി ഉണ്ടാവുകയും കുറച്ചു കഴിഞ്ഞു അപ്രത്യക്ഷമാവുകയും ചെയ്യുന്ന വസ്തു എങ്ങനെ ദൈവമാകും എന്ന ചിന്തോദ്ദീപകമായ നഗ്നയാഥാര്‍ത്ഥ്യത്തിലേക്കാണദ്ദേഹം സമുഹ ശ്രദ്ധ തിരിക്കുന്നത്.

وَكَذَٰلِكَ نُرِيٓ إِبۡرَٰهِيمَ مَلَكُوتَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلِيَكُونَ مِنَ ٱلۡمُوقِنِينَ ۝٧٥
فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبٗاۖ قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأٓفِلِينَ ۝٧٦
فَلَمَّا رَءَا ٱلۡقَمَرَ بَازِغٗا قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَئِن لَّمۡ يَهۡدِنِي رَبِّي لَأَكُونَنَّ مِنَ ٱلۡقَوۡمِ ٱلضَّآلِّينَ ۝٧٧
فَلَمَّا رَءَا ٱلشَّمۡسَ بَازِغَةٗ قَالَ هَٰذَا رَبِّي هَٰذَآ أَكۡبَرُۖ فَلَمَّآ أَفَلَتۡ قَالَ يَٰقَوۡمِ إِنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ۝٧٨
إِنِّي وَجَّهۡتُ وَجۡهِيَ لِلَّذِي فَطَرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ حَنِيفٗاۖ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ۝٧٩
80–82

ഇബ്രാഹീം നബിയോട് തന്റെ ജനം വാഗ്വാദം നടത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു34
അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരിക്കെ അവന്റെ കാര്യത്തിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കു ന്നത്? നിങ്ങളവനോട് പങ്കാളികളാക്കുന്ന യാതൊന്നിനെയും എനിക്കു പേടിയില്ല! എന്റെ നാഥനുദ്ദേശി ച്ചതേ സംഭവിക്കൂ. സമസ്തകാര്യങ്ങളെക്കുറിച്ചും എന്റെ രക്ഷിതാവ് പൂര്‍ണ ജ്ഞാനിയത്രേ. ചിന്തി ക്കുന്നില്ലേ നിങ്ങള്‍? അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചു തരാത്തവയെ അവന്റെ പങ്കാളിക ളാക്കുന്നത് നിങ്ങള്‍ ഭയപ്പെടാതിരിക്കെ നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയെ ഞാനെന്തിനു പേടിക്കണം? നാമിരു കക്ഷികളില്‍ ആരാണു നിര്‍ഭയരാകാന്‍ കൂടുതല്‍ അര്‍ഹരെന്നു നമുക്കു നോക്കാം, നിങ്ങള്‍ വിവരമുള്ളവരാണെങ്കില്‍!35
സത്യവിശ്വാസം കൈക്കൊള്ളുകയും വിശ്വാസത്തില്‍ ബഹുദൈ വത്വം കലര്‍ത്താതിരിക്കുകയും ചെയ്തവര്‍ക്കാണ് നിര്‍ഭയത്വം. സന്മാര്‍ഗപ്രാപ്തരും അവര്‍ തന്നെ.

2 വിശദീകരണങ്ങൾ കാണുക

34. ഇബ്രാഹീം നബി(അ) സ്വന്തം പിതാവുമായും സമൂഹവുമായും സംവാദവും വാദപ്രതിവാദവും നടത്തിയതായി കാണാം. സ്വാഭാവികമായും, ഒരു റസൂല്‍ എന്നനിലക്ക് പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടു ണ്ടാകും. അവയില്‍ ശ്രദ്ധേയമായ ചിലതാണ് ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്.

35. ചിന്തിക്കുക, പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുക, പ്രവാചകന്മാര്‍ പഠിപ്പിക്കു ന്ന കാര്യങ്ങള്‍ പരിശോധിക്കുക, വേദവാക്യങ്ങള്‍ ആലോചനാവിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും സത്യം കണ്ടെത്താന്‍ കഴിയും. ഈ അനിഷേധ്യ വസ്തുതയിലേക്കാണ് ഖലീലുല്ലാഹ് ഇവിടെ വിരല്‍ ചൂണ്ടുന്നത്. ബിംബങ്ങളെ അവഹേളിച്ചാല്‍, അവിശ്വസിച്ചാല്‍ ഒരു ഈച്ചയെ ആട്ടാന്‍ പോലുമാകാത്ത അവയുടെ 'ഗുരുത്വക്കേട്' ഏല്‍ക്കുമെന്നായിരുന്നു മുശ്‌രിക്കുകളുടെ വിശ്വാസം; അതേ സമയം സര്‍വശക്തനും രാജാധിരാജനുമായ അല്ലാഹുവിന്റെ 'ഗുരുത്വക്കേട്' അവര്‍ പേടിക്കയുമില്ല! ഈ വിചിത്രവാദത്തിലേക്കും ഇബ്രാഹീം നബി ഇവിടെ വിരല്‍ ചൂണ്ടിയിരിക്കുന്നു.

وَحَآجَّهُۥ قَوۡمُهُۥۚ قَالَ أَتُحَٰٓجُّوٓنِّي فِي ٱللَّهِ وَقَدۡ هَدَىٰنِۚ وَلَآ أَخَافُ مَا تُشۡرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّي شَيۡـٔٗاۚ وَسِعَ رَبِّي كُلَّ شَيۡءٍ عِلۡمًاۚ أَفَلَا تَتَذَكَّرُونَ ۝٨٠
وَكَيۡفَ أَخَافُ مَآ أَشۡرَكۡتُمۡ وَلَا تَخَافُونَ أَنَّكُمۡ أَشۡرَكۡتُم بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ عَلَيۡكُمۡ سُلۡطَٰنٗاۚ فَأَيُّ ٱلۡفَرِيقَيۡنِ أَحَقُّ بِٱلۡأَمۡنِۖ إِن كُنتُمۡ تَعۡلَمُونَ ۝٨١
ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَٰنَهُم بِظُلۡمٍ أُوْلَٰٓئِكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ ۝٨٢
83–88

ഇബ്രാഹീം നബി സ്വജനതക്കെതിരെ സമര്‍പ്പിച്ച ആ ന്യായ പ്രമാണങ്ങള്‍ നാം നല്‍കിയ വയത്രേ36
നാം ഉദ്ദേശിക്കുന്നവര്‍ക്ക് പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. താങ്കളുടെ നാഥന്‍ യുക്തിമാ നും സര്‍വജ്ഞാനിയുമാണ്. അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും കനിഞ്ഞേ കി. അവരെയെല്ലാം-അതിനുമുമ്പ് നൂഹ് നബിയെയും-നാം മാര്‍ഗദര്‍ശനം ചെയ്തു; ഇബ്രാഹീമിന്റെ സന്തതികളില്‍ നിന്ന് ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ എന്നിവരെയും. പു ണ്യവാന്മാര്‍ക്ക് ഇങ്ങനെയാണു നാം പ്രതിഫലം നല്‍കുക. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്-ഇവരൊക്കെ സദ്‌വൃത്തരില്‍ പെട്ടവരായിരുന്നു-ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂഥ് എന്നിവര്‍ക്കും നാം മാര്‍ഗദര്‍ശനമേകി. ഇവരെയൊക്കെ മറ്റുള്ളവരേക്കാള്‍ നാം സമാദരണീയരാക്കി യിരുന്നു. അവരുടെ പിതാക്കളിലും സന്തതികളിലും സഹോദരങ്ങളിലും നിന്നു പലരെയും നാം നേര്‍വഴിയിലാക്കി. അവരെയെല്ലാം നാം ശ്രേഷ്ഠരായി തെരഞ്ഞെടുക്കുകയും സല്‍പന്ഥാവിലേക്ക് നയിക്കുകയുമുണ്ടായി. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. സ്വന്തം അടിമകളില്‍ നിന്നു താനുദ്ദേ ശിക്കുന്നവരെ അവന്‍ വഴികാട്ടുന്നു. അവര്‍ ബഹുദൈവ വിശ്വാസം വരിച്ചിരുന്നുവെങ്കില്‍, അനുവര്‍ ത്തിച്ചിരുന്ന സല്‍കര്‍മങ്ങളത്രയും തകര്‍ന്നു പോയേനെ.

1 വിശദീകരണം കാണുക

36. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഒരു സാമ്രാജ്യവും ചക്രവര്‍ത്തിയും സമൂഹവും ഒന്നടങ്കം ഇബ്രാഹീം നബിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും ചിന്തോദ്ദീപകവും എതിര്‍കക്ഷിയെ അടിച്ചിരുത്തു ന്നതുമായ പ്രമാണങ്ങള്‍ നിരത്തി ഇബ്രാഹീം നബി അവരെ മുട്ടുകുത്തിച്ചു. അല്ലാഹുവാണ് ഈ ന്യായങ്ങള്‍ പഠിപ്പിച്ചു കൊടുത്തത് എന്നാണിവിടെ സൂചിപ്പിക്കുന്നത്.

وَتِلۡكَ حُجَّتُنَآ ءَاتَيۡنَٰهَآ إِبۡرَٰهِيمَ عَلَىٰ قَوۡمِهِۦۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٞ ۝٨٣
وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۚ كُلًّا هَدَيۡنَاۚ وَنُوحًا هَدَيۡنَا مِن قَبۡلُۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيۡمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٨٤
وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلّٞ مِّنَ ٱلصَّٰلِحِينَ ۝٨٥
وَإِسۡمَٰعِيلَ وَٱلۡيَسَعَ وَيُونُسَ وَلُوطٗاۚ وَكُلّٗا فَضَّلۡنَا عَلَى ٱلۡعَٰلَمِينَ ۝٨٦
وَمِنۡ ءَابَآئِهِمۡ وَذُرِّيَّٰتِهِمۡ وَإِخۡوَٰنِهِمۡۖ وَٱجۡتَبَيۡنَٰهُمۡ وَهَدَيۡنَٰهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٨٧
ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ ۝٨٨
89–90

നാം വേദഗ്രന്ഥവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇനി, ഈ സമൂഹം അവ തിരസ്‌കരിക്കുന്നുവെങ്കില്‍, നിഷേധിക്കുന്നവരല്ലാത്ത ഒരു സമൂഹത്തെ നാമത് ഏല്‍പി ക്കുന്നതാണ്! അല്ലാഹു സന്മാര്‍ഗത്തിലാക്കിയവരാണവര്‍. അതുകൊണ്ട്, അവരുടെ ഋജുവായ പന്ഥാവ് താങ്കള്‍ അനുധാവനം ചെയ്യണം. നബിയേ, പറയുക: ഈ മതപ്രബോധനത്തിനു യാതൊരു കൂലിയും നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല, ലോകരോടുള്ള ഉദ്‌ബോധനം മാത്രമാണിത്37

1 വിശദീകരണം കാണുക

37. ഇബ്രാഹീം നബി(അ)യുടെ പുത്രന്‍ ഇസ്മാഈല്‍ നബി(അ)യുടെ സന്തതീപരമ്പരയാണ് അറ ബികള്‍. അവര്‍ അല്ലാഹുവിന്റെ റസൂലിനെയും ഗ്രന്ഥവും തള്ളിക്കളയുന്നുവെങ്കില്‍ നഷ്ടം മറ്റാര്‍ക്കുമല്ല; സത്യത്തിന്റെ നിലനില്‍പിന്നായി അല്ലാഹു മറ്റു വിഭാഗങ്ങളെ ഏല്‍പിക്കുമെന്നാണു വ്യക്തമാക്കുന്നത്. മുഹാജിറുകളും അന്‍സ്വാറുകളുമായ മുസ്‌ലിംകളാണിവിടെ ഉദ്ദേശ്യം. സത്യത്തിലേക്ക് നിങ്ങളെ മാര്‍ഗദര്‍ശ നം ചെയ്തു കൊണ്ടുപോകുന്നതിനു പകരം യാതൊരു പ്രതിഫലവും ഞാന്‍ ചോദിക്കുന്നില്ല; നിങ്ങളുടെ ഗുണവും രക്ഷയും മാത്രമാണ് എന്റെ ലക്ഷ്യം, അതിന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു എന്നര്‍ത്ഥം.

أُوْلَٰٓئِكَ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِهَا هَٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِهَا قَوۡمٗا لَّيۡسُواْ بِهَا بِكَٰفِرِينَ ۝٨٩
أُوْلَٰٓئِكَ ٱلَّذِينَ هَدَى ٱللَّهُۖ فَبِهُدَىٰهُمُ ٱقۡتَدِهۡۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ هُوَ إِلَّا ذِكۡرَىٰ لِلۡعَٰلَمِينَ ۝٩٠
91

ഒരു മനുഷ്യനും അല്ലാഹു യാതൊരു ദിവ്യസന്ദേശവും അവതരിപ്പിച്ചിട്ടില്ല എന്നു ജല്‍പിച്ചപ്പോ ള്‍ അല്ലാഹുവിനെ യഥായോഗ്യം അവര്‍ ബഹുമാനിച്ചില്ല!38
താങ്കള്‍ ചോദിക്കുക: ജനങ്ങള്‍ക്ക് സന്മാര്‍ഗവും പ്രകാശവുമായി മൂസാനബി കൊണ്ടുവന്ന തൗറാത്ത് ആരാണവതരിപ്പിച്ചത്? നിങ്ങളത് ഭൂരിഭാഗവും ഒളിപ്പിക്കുകയും ചിലതുമാത്രം വെളിപ്പെടുത്തുകയും ചെയ്യുന്ന കടലാസു കഷ്ണങ്ങളാ ക്കി. നിങ്ങള്‍ക്കും പൂര്‍വ പിതാക്കള്‍ക്കും അറിവില്ലാത്തത് അതു വഴി നിങ്ങള്‍ക്ക് അഭ്യസിപ്പിക്കപ്പെടു കയുണ്ടായി. അല്ലാഹുവാണ് തൗറാത്ത് അവതരിപ്പിച്ചത് എന്നു താങ്കള്‍ പ്രഖ്യാപിക്കുക; എന്നിട്ടവരെ കൈവെടിയുക-തങ്ങളുടെ വിനോദങ്ങളില്‍ സൈ്വരവിഹാരം നടത്തട്ടെ അവര്‍39

2 വിശദീകരണങ്ങൾ കാണുക

38. നബി(സ്വ)യോടുള്ള കോപവും വിദ്വേഷവും അസൂയയും കാരണം ഒരിക്കല്‍ മാലിക്കുബ്‌നു സ്സൈഫ് എന്ന തടിമാടജൂതന്‍ 'അല്ലാഹു യാതൊരാള്‍ക്കും ഒരു കിത്താബും ദിവ്യസന്ദേശവും അവതരിപ്പി ച്ചിട്ടില്ല' എന്നു തട്ടിവിട്ടു. അതാണ് അവതരണ പശ്ചാത്തലം.

39. ജൂതരെയും മുശ്‌രിക്കുകളെയും നബിയോടുള്ള അസൂയയും വിദ്വേഷവും അന്ധരാക്കുകയായിരു ന്നു. മൂസാ നബിക്ക് തൗറാത്ത് ലഭിച്ചിട്ടുണ്ടെന്നും അല്ലാഹു അവതരിപ്പിച്ചതാണ് അതെന്നും നന്നായി അറിയുന്നവരാണ് ജൂതന്മാര്‍. അതേ അല്ലാഹു തന്നെയാണ് മുഹമ്മദ് നബി(സ്വ)ക്ക് ഖുര്‍ആന്‍ നല്‍കിയത്. ഈ യാഥാര്‍ത്ഥ്യം ഉണര്‍ത്തിക്കൊടുത്ത് അവരെ പാട്ടിനുവിടാനാണ് നിര്‍ദ്ദേശിക്കുന്നത്. താന്തോന്നി കളായുള്ള ഈ ജീവിതത്തിന്റെ ദയനീയ പരിണതി പരലോകത്ത് കാണാം എന്ന താക്കീതാണിത്.

وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٖ مِّن شَيۡءٖۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِي جَآءَ بِهِۦ مُوسَىٰ نُورٗا وَهُدٗى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرٗاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِي خَوۡضِهِمۡ يَلۡعَبُونَ ۝٩١
92–94

ഈ ഖുര്‍ആന്‍ അനുഗൃഹീതവും മുമ്പുള്ളതിനെ ശരിവെക്കുന്നതുമായി, മക്കക്കാരെയും അതിനുചുറ്റുമുള്ളവരെയും താങ്കള്‍ താക്കീതു ചെയ്യാനായി നാമവതരിപ്പിച്ചതാണ്. പരലോകവിശ്വാസ മുള്ളവര്‍ ഇതിനെയും വിശ്വസിക്കും; തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായനുഷ്ഠിക്കുകയും ചെയ്യും അവര്‍. അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമക്കുകയോ, യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ദിവ്യസന്ദേശം ലഭിച്ചിരിക്കുന്നു' എന്നു തട്ടിവിടുകയോ ചെയ്തവനേക്കാളും, 'അല്ലാഹു ഇറക്കിയത് പോലുള്ളത് എനിക്കും അവതരിപ്പിക്കാന്‍ കഴിയും' എന്നു ജല്‍പിച്ചവനെക്കാളും40
വലിയ അക്രമി ആരുണ്ട്! 'നിങ്ങളുടെ ആത്മാക്കളെ പുറന്തള്ളൂ' എന്നു ശാസിച്ചുകൊണ്ട് മലക്കുകള്‍ കൈനീട്ടിക്കൊണ്ടിരിക്കെ ആ അക്രമികള്‍ മരണവെപ്രാളങ്ങളിലകപ്പെടുന്ന സന്ദര്‍ഭം താങ്കള്‍ കാണു കയാണെങ്കില്‍..! 'അല്ലാഹുവിന്റെ പേരില്‍ അസത്യങ്ങള്‍ തട്ടിവിട്ടിരുന്നതിനാലും അവന്റെ ദൃഷ്ടാന്ത ങ്ങളെവിട്ട് അഹങ്കരിച്ചിരുന്നതിനാലും ഇന്നു നിങ്ങള്‍ക്ക് നീചമായ ശിക്ഷ നല്‍കപ്പെടുന്നതാണ്' എന്നു അല്ലാഹു പറയും41
ആദ്യവട്ടം സൃഷ്ടിച്ചപ്പോഴെന്നപോലെ നിങ്ങളിതാ ഒറ്റക്ക് നമ്മുടെയടു ത്തുവന്നിരിക്കുന്നു! നാം നല്‍കിയിരുന്നതൊക്കെയും പിന്നില്‍ വിട്ടേച്ചു പോന്നിരിക്കയാണ് നിങ്ങള്‍! അല്ലാഹുവിന്റെ പങ്കുകാരാണെന്നു നിങ്ങള്‍ വാദിച്ചിരുന്ന ശുപാര്‍ശകന്മാരെയൊന്നും നിങ്ങളൊന്നിച്ചു നാം കാണുന്നില്ല! നിങ്ങള്‍ പരസ്പരമുണ്ടായിരുന്ന ബന്ധമറ്റുപോവുകയും ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെവിട്ടു അപ്രത്യക്ഷമാവുകയും ചെയ്തിരിക്കയാണ്42

3 വിശദീകരണങ്ങൾ കാണുക

40. മുസൈലിമ, അസ്‌വദുല്‍ അന്‍സി തുടങ്ങിയവര്‍ പ്രവാചകത്വം വാദിച്ചിരുന്നു. വേണമെന്നു വിചാരിക്കയാണെങ്കില്‍ ഞങ്ങളും ഖുര്‍ആനു സമാനമായ സൂക്തങ്ങള്‍ പറയും എന്നു മക്കയിലെ ബഹുദൈ വവിശ്വാസികള്‍ തട്ടിവിട്ടു. (അല്‍ അന്‍ഫാല്‍ 31) ഇതൊക്കെയാണ് പരാമര്‍ശങ്ങളുടെ പശ്ചാത്തലം.

41. പരിഹാസവും ധിക്കാരവും അഹങ്കാരവും ദുരാഭിജാത്യവുമൊക്കെയായി നടന്ന ബഹുദൈവവിശ്വാ സികള്‍ മരണപ്പെടുന്ന രംഗം അതീവ ബീഭത്സമായിരിക്കും. ശിക്ഷയുടെ മലക്കുകള്‍ ഇറങ്ങി വന്ന് ഭീഷണമാ യ ശൈലിയില്‍ 'പുറന്തള്ള് നിന്റെ ആത്മാവ്' എന്നാക്രോശിക്കുകയും ഇരുമ്പു ദണ്ഡുകള്‍കൊണ്ട് മുഖത്തും പിന്‍ഭാഗത്തും പ്രഹരിക്കുകയും ചെയ്യും. സ്വയംകൃതാനര്‍ത്ഥങ്ങളുടെ ശിക്ഷ നിങ്ങളാസ്വദിക്കാന്‍ പോകയാ ണെന്ന് ഓര്‍മപ്പെടുത്തും. എന്തൊരു നിര്‍ഭാഗ്യം..!

42. ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ടുവീണപ്പോഴെന്ന പോലെ വിവസ്ത്രരും നഗ്നപാദരുമായാണ് ജനം മഹ്ശറില്‍ ഹാജറാവുക. ഊണും ഉറക്കവുമില്ലാതെ വാരിവലിച്ചുകൂട്ടിയ സമ്പാദ്യങ്ങള്‍ ഇട്ടെറിഞ്ഞാണല്ലോ എല്ലാവരും മഹ്ശറില്‍ വരുന്നത്. ബഹുദൈവാരാധകര്‍ക്ക് ആരുമവിടെ ശുപാര്‍ശകരായി ഉണ്ടാവില്ല. ഇനി ആ ദുര്‍നടപ്പിന്റെ ശിക്ഷ ആസ്വദിക്കുക മാത്രമേ വഴിയുള്ളൂ.

وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ مُّصَدِّقُ ٱلَّذِي بَيۡنَ يَدَيۡهِ وَلِتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَاۚ وَٱلَّذِينَ يُؤۡمِنُونَ بِٱلۡأٓخِرَةِ يُؤۡمِنُونَ بِهِۦۖ وَهُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ ۝٩٢
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ قَالَ أُوحِيَ إِلَيَّ وَلَمۡ يُوحَ إِلَيۡهِ شَيۡءٞ وَمَن قَالَ سَأُنزِلُ مِثۡلَ مَآ أَنزَلَ ٱللَّهُۗ وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِي غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ ٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَٰتِهِۦ تَسۡتَكۡبِرُونَ ۝٩٣
وَلَقَدۡ جِئۡتُمُونَا فُرَٰدَىٰ كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةٖ وَتَرَكۡتُم مَّا خَوَّلۡنَٰكُمۡ وَرَآءَ ظُهُورِكُمۡۖ وَمَا نَرَىٰ مَعَكُمۡ شُفَعَآءَكُمُ ٱلَّذِينَ زَعَمۡتُمۡ أَنَّهُمۡ فِيكُمۡ شُرَكَٰٓؤُاْۚ لَقَد تَّقَطَّعَ بَيۡنَكُمۡ وَضَلَّ عَنكُم مَّا كُنتُمۡ تَزۡعُمُونَ ۝٩٤
95–98

അല്ലാഹു തന്നെയാണ് വിത്തും ഈത്തപ്പഴക്കുരുവും പിളര്‍ത്തി മുളപ്പിക്കുന്നത്. അവന്‍ നിര്‍ജീവവസ്തുക്കളില്‍ നിന്നു ജീവനുള്ളവ പുറത്തുകൊണ്ടുവരുന്നു; ജീവനുള്ളവയില്‍ നിന്നു നിര്‍ ജീവങ്ങളും. അല്ലാഹു മാത്രമാണിതൊക്കെ ചെയ്യുന്നത്.-എന്നിട്ടും എങ്ങനെ നിങ്ങള്‍ വഴിതെറ്റിക്കപ്പെ ടുന്നു? പ്രഭാതം പിളര്‍ത്തെടുക്കുന്നതും രാത്രിയെ വിശ്രമവേളയാക്കുന്നതും സൂര്യ-ചന്ദ്രന്മാരെ കണ ക്കുകള്‍ക്കു നിദാനമാക്കിയതും അവന്‍ തന്നെ. പ്രതാപശാലിയും സര്‍വജ്ഞാനിയുമായ അല്ലാഹുവി ന്റെ നിര്‍ണയമാണത്. കടലിലും കരയിലും അന്ധകാരങ്ങളില്‍ വഴികണ്ടെത്താനായി നക്ഷത്രങ്ങള്‍ പടച്ചതും അവനാകുന്നു. കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കായി നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചിരിക്കു കയാണ്. ഒരേയൊരാത്മാവില്‍ നിന്നു അവനാണ് നിങ്ങളെ സൃഷ്ടിച്ചത്, പിന്നീട് നിങ്ങള്‍ക്ക് ഓരോ സ്ഥിര സങ്കേതവും താവളവുമുണ്ട്. കാര്യബോധമുള്ളവര്‍ക്കായി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കു ന്നു43

1 വിശദീകരണം കാണുക

43. മുസ്തഖര്‍റ്, മുസ്തൗദഅ് എന്നാണ് പ്രയുക്ത പദങ്ങള്‍, ബീജവും അണ്ഡവും സങ്കലിച്ച് മനുഷ്യന്‍ കഴിഞ്ഞു കൂടുന്ന ഗര്‍ഭാശയമാണിതിന്റെ വിവക്ഷ, അതാണ് സ്ഥിര സങ്കേതം. നിക്ഷേപിക്കപ്പെടു ന്ന ഇടം എന്നാണ് മുസ്തൗദഇന്റെ ഭാഷാര്‍ത്ഥം. ഖബ്ര്‍ ആണ് ഉദ്ദേശ്യം. ഇവിടെ പരാമൃഷ്ടമായ ഓരോ വിഷയവും അല്ലാഹുവിന്റെ അജയ്യമായ ശക്തിയെ വിളിച്ചറിയിക്കുന്നവയാണ്. പക്ഷേ, വിഷയങ്ങള്‍ ചിന്തിച്ചു സത്യം കണ്ടെത്താനുള്ള സന്നദ്ധതയും ശ്രമവും മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടാകണം

۞ إِنَّ ٱللَّهَ فَالِقُ ٱلۡحَبِّ وَٱلنَّوَىٰۖ يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَمُخۡرِجُ ٱلۡمَيِّتِ مِنَ ٱلۡحَيِّۚ ذَٰلِكُمُ ٱللَّهُۖ فَأَنَّىٰ تُؤۡفَكُونَ ۝٩٥
فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنٗا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ۝٩٦
وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلنُّجُومَ لِتَهۡتَدُواْ بِهَا فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝٩٧
وَهُوَ ٱلَّذِيٓ أَنشَأَكُم مِّن نَّفۡسٖ وَٰحِدَةٖ فَمُسۡتَقَرّٞ وَمُسۡتَوۡدَعٞۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَفۡقَهُونَ ۝٩٨
99

അന്തരീക്ഷത്തില്‍ നിന്നു മഴവര്‍ഷിപ്പിക്കുന്നത് അവനാണ്. അതുവഴി നാം എല്ലാ സസ്യങ്ങളെയും മുളപൊട്ടിക്കുകയും അതില്‍ നിന്നു പച്ചച്ചെടികള്‍ ഉണ്ടാക്കുകയും അവയില്‍ നിന്നു ഇടതൂര്‍ന്നു തിങ്ങിയ ധാന്യം ബഹിര്‍ഗമിപ്പിക്കുകയും ചെയ്യുന്നു; ഈന്തപ്പനയുടെ കൊതുമ്പില്‍ നിന്നു തൂങ്ങുന്ന കുലകളും, പരസ്പര സദൃശവും എന്നാല്‍ വ്യതിരിക്തവുമായ മുന്തിരിയുടെയും ഒലീവിന്റെയും ഉറുമാനിന്റെയും തോട്ടങ്ങളും നാമുണ്ടാക്കി. ഇവ കായ്ക്കുമ്പോള്‍, അതില്‍ ഫലങ്ങളുണ്ടാകുന്നതും അവ പാകമാകുന്നതും സൂക്ഷ്മ നിരീക്ഷണം നടത്തുക-വിശ്വാസമുള്ളജനതക്ക് അതില്‍ ദൃഷ്ടാന്തങ്ങ ളുണ്ട്, തീര്‍ച്ച44

1 വിശദീകരണം കാണുക

44. സസ്യലതാദികളിലും വൃക്ഷങ്ങളിലും നിന്നു കായ്കനികളും പഴങ്ങളുമുണ്ടായി അവ പഴുത്ത് പാകമാകുന്നതുവരെ സംഭവിക്കുന്ന പ്രക്രിയകള്‍ എത്ര അത്ഭുതകരമാണ്! പക്ഷേ മനുഷ്യന്‍ അത്തരം പ്രാപഞ്ചിക പ്രതിഭാസങ്ങളൊന്നും പഠനവിധേയമാക്കുന്നില്ല, പാഠമുള്‍ക്കൊള്ളുന്നില്ല; കഷ്ടം!

وَهُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَيۡءٖ فَأَخۡرَجۡنَا مِنۡهُ خَضِرٗا نُّخۡرِجُ مِنۡهُ حَبّٗا مُّتَرَاكِبٗا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٞ دَانِيَةٞ وَجَنَّٰتٖ مِّنۡ أَعۡنَابٖ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهٗا وَغَيۡرَ مُتَشَٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦٓ إِذَآ أَثۡمَرَ وَيَنۡعِهِۦٓۚ إِنَّ فِي ذَٰلِكُمۡ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٩٩
100–103

ജിന്നുകളെ അല്ലാഹു പടച്ചതായിട്ടും മുശ്‌രിക്കുകള്‍ അവരെ അവന്റെ പങ്കുകാരാക്കി. ഒരറിവുമില്ലാതെ അവന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവര്‍ കെട്ടിച്ചമച്ചു. അവര്‍ അപ്പറ യുന്നതില്‍ നിന്നൊക്കെ അവന്‍ എത്ര സമുന്നതനും പരിശുദ്ധനുമാണ്! ഭുവന-വാനങ്ങള്‍ മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനാണവന്‍. ഒരു സഹധര്‍മിണിയില്ലാതെ എങ്ങനെയാണവനു സന്താനമു ണ്ടാവുക!45
സമസ്ത വസ്തുക്കളെയും പടച്ചത് അവനാണ്. എല്ലാ വസ്തുക്കളെക്കുറിച്ചും സൂക്ഷ് മജ്ഞാനിയാണവന്‍. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അവനല്ലാതെ മറ്റൊരു ദൈവവും ഇല്ലതന്നെ. മുഴുവന്‍ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതുകൊണ്ട് അവനെ നിങ്ങള്‍ ആരാധി ക്കുക. എല്ലാ വസ്തുക്കളുടെയും മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്തുനിര്‍വഹിക്കുന്നതും അവനാകു ന്നു. ദൃഷ്ടികള്‍ അവനെ കണ്ടെത്തുകയില്ല; എന്നാല്‍ എല്ലാ കണ്ണുകളെയും അവന്‍ കാണുന്നതുമാണ്. അവന്‍ സൂക്ഷ്മ ദൃഷ്ടിയുള്ളവനും അതീവ ജ്ഞാനിയുമത്രേ.

1 വിശദീകരണം കാണുക

45. ബഹുദൈവവിശ്വാസികളുടെ മൂടുറച്ച ബുദ്ധിശൂന്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. എത്ര കടുത്ത മൗഢ്യമാണവര്‍ തട്ടിവിടുന്നത്! ചിലര്‍ ജല്‍പിക്കുന്നത്, ജിന്നുകളും ഭൂതങ്ങളും അല്ലാഹുവിന്റെ പങ്കാളികളാണെന്നാണ്. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് മക്കാമുശ്‌രിക്കുകള്‍ ജല്‍പിച്ചു. ഉസൈര്‍ പടച്ചവന്റെ മകനാണെന്ന് ജൂതരും യേശുക്രിസ്തു ദൈവപുത്രനാണെന്ന് നസ്രാണികളും തട്ടിവി ട്ടു. പ്രപഞ്ചത്തിലുള്ള സകലതും അവന്റെ സൃഷ്ടികളാണെന്നിരിക്കെ എത്ര ഗുരുതരമായ മണ്ടത്തരമാണിപ്പറ യുന്നതൊക്കെ!

وَجَعَلُواْ لِلَّهِ شُرَكَآءَ ٱلۡجِنَّ وَخَلَقَهُمۡۖ وَخَرَقُواْ لَهُۥ بَنِينَ وَبَنَٰتِۭ بِغَيۡرِ عِلۡمٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَصِفُونَ ۝١٠٠
بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَنَّىٰ يَكُونُ لَهُۥ وَلَدٞ وَلَمۡ تَكُن لَّهُۥ صَٰحِبَةٞۖ وَخَلَقَ كُلَّ شَيۡءٖۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ ۝١٠١
ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ۝١٠٢
لَّا تُدۡرِكُهُ ٱلۡأَبۡصَٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ ۝١٠٣
104–105

നിശ്ചയമായും നിങ്ങള്‍ക്കു രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിരിക്കു ന്നു. അതുകൊണ്ട്, ഒരാള്‍ ഉള്‍ക്കാഴ്ചയുള്ളവനായാല്‍ അതിന്റെ ഗുണം അവനുതന്നെയാണു ലഭിക്കു ക; അന്ധനായാല്‍ അതിന്റെ ദോഷവും അവനുമാത്രം. നിങ്ങളെ കാത്തു സംരക്ഷിക്കേണ്ട ചുലതലയു ള്ളവനൊന്നുമല്ല ഞാന്‍. ഇപ്രകാരം നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു-താങ്കള്‍ മറ്റെവിടെ നിന്നോ പഠിച്ചുവന്നതാണ് എന്ന് ബഹുദൈവവിശ്വാസികള്‍ പറയാന്‍ വേണ്ടി46
വിവരമള്ള ഒരു ജനവിഭാഗ ത്തിനായി നാം ഇത് പ്രതിപാദിച്ചു കൊടുക്കാന്‍ വേണ്ടിയും.

1 വിശദീകരണം കാണുക

46. സ്വന്തം ബുദ്ധി ഉപയോഗപ്പെടുത്തി സത്യം കണ്ടെത്തിയാല്‍ അതിന്റെ ഗുണം ആ വ്യക്തിക്കാണ്; മറിച്ചായാല്‍ ദോഷവും അയാള്‍ക്കു തന്നെ. പുറത്തെവിടെയോ പോയി പഠിച്ച് ഈ ഖുര്‍ആന്‍ അവതരിപ്പി ക്കുകയാണ് മുഹമ്മദ് ചെയ്യുന്നത് എന്ന് മുശ്‌രിക്കുകള്‍ പറഞ്ഞിരുന്നു. (അന്നഹ്‌ല്: 103) അതാണ് സൂചന.

قَدۡ جَآءَكُم بَصَآئِرُ مِن رَّبِّكُمۡۖ فَمَنۡ أَبۡصَرَ فَلِنَفۡسِهِۦۖ وَمَنۡ عَمِيَ فَعَلَيۡهَاۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ ۝١٠٤
وَكَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ وَلِيَقُولُواْ دَرَسۡتَ وَلِنُبَيِّنَهُۥ لِقَوۡمٖ يَعۡلَمُونَ ۝١٠٥
106–107

താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നു സന്ദേശം നല്‍കപ്പെടുന്നവ പിന്‍തുടരുക; അവനല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ബഹുദൈവവിശ്വാസികളെ താങ്കള്‍ അവഗണിക്കുക. അല്ലാഹു ഉദ്ദേശിച്ചി രുന്നുവെങ്കില്‍ അവര്‍ ബഹുദൈവത്വം പുലര്‍ത്തുമായിരുന്നില്ല. അവരെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമൊന്നും അങ്ങയുടെ മേല്‍ നാം നിശ്ചയിച്ചിട്ടില്ല. അവരുടെ ചുമതലയേല്‍ക്കാനുള്ള വക്കീലുമല്ല താങ്കള്‍.

ٱتَّبِعۡ مَآ أُوحِيَ إِلَيۡكَ مِن رَّبِّكَۖ لَآ إِلَٰهَ إِلَّا هُوَۖ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ ۝١٠٦
وَلَوۡ شَآءَ ٱللَّهُ مَآ أَشۡرَكُواْۗ وَمَا جَعَلۡنَٰكَ عَلَيۡهِمۡ حَفِيظٗاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ ۝١٠٧
108–109

അല്ലാഹുവിനെ വിട്ട് മുശ്‌രിക്കുകള്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ശകാരിക്കരുത്. വിവരമില്ലാതെ, അതിക്രമമായി അവര്‍ അല്ലാഹുവിനെ ചീത്ത പറയാന്‍ അതു നിമിത്തമാകും47
ഇങ്ങനെ ഓരോ സമൂഹത്തിനും അവരുടെ കര്‍മങ്ങള്‍ നാം അലംകൃതമാക്കിക്കൊടുത്തിരിക്കുകയാ ണ്. പിന്നീട്, തങ്ങളുടെ നാഥങ്കലേക്കായിരിക്കും അവരുടെ മടക്കം. തത്സമയം തങ്ങളുടെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് അവര്‍ക്ക് അവന്‍ അറിയിച്ചുകൊടുക്കുന്നതാണ്. എന്തെങ്കിലും ദൃഷ്ടാന്തം വന്നുകിട്ടുക യാണെങ്കില്‍ അതില്‍ തങ്ങള്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പരമാവധി ആണയിട്ടു പറയുന്നു. ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത് എന്നു താങ്കല്‍ പ്രതികരിക്കുക. മുസ്‌ലിംകളേ, നിങ്ങള്‍ക്ക് എന്തറിയാം, അവ വന്നുകിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുകയില്ല48

2 വിശദീകരണങ്ങൾ കാണുക

47. ബിംബങ്ങളുടെ ഉപകാര ശ്യൂന്യതയും കഴിവുകേടും സംബന്ധിച്ച് നബിയും മുസ്‌ലിംകളും സംസാരിക്കുമായിരുന്നു. അത് അവയെ ചീത്തപറയലാണ് എന്ന് ആരാധകര്‍ വ്യാഖ്യാനിച്ചു. അങ്ങനെ ഒരിക്കലവര്‍ അബൂഥാലിബിനെ നേരില്‍ കണ്ടു പരാതി ബോധിപ്പിച്ചു: ഒന്നുകില്‍, ഞങ്ങളുടെ ദൈവങ്ങളെ ചീത്തപറയുന്നതില്‍ നിന്നു മുഹമ്മദിനെയും അനുയായികളെയും നിങ്ങള്‍ തടയണം; അല്ലെങ്കില്‍ അവന്റെ ദൈവത്തെ ഞങ്ങള്‍ ചീത്തവിളിക്കയും അധിക്ഷേപിക്കയും ചെയ്യും-തല്‍സമയമാണ് ഈ സൂക്താവതരണം.

48. ബഹുദൈവവിശ്വാസികളായ പിടിവാശിക്കാര്‍ നബി(സ്വ)യോട് ഓരോ അമാനുഷ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. അങ്ങനെ ചെയ്തുകാണിച്ചാല്‍ ഞങ്ങള്‍ വിശ്വാസികളായിക്കൊള്ളാം എന്നാ ണവര്‍ പറയുക. ശുദ്ധഗതിക്കാരായ ചില മുസ്‌ലിംകള്‍ക്ക് അവരോട് അനുകമ്പതോന്നും: തിരുമേനി (സ്വ) അതു കാണിച്ചുകൊടുക്കുകയും തദ്വാരാ അവര്‍ സത്യവിശ്വാസം പുല്‍കുകയും ചെയ്‌തെങ്കില്‍ എത്ര നന്നായിരുന്നു എന്ന് അവര്‍ അഭിലഷിക്കും. അത്തരക്കാരോടാണ് ഈ സംബോധന.

وَلَا تَسُبُّواْ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدۡوَۢا بِغَيۡرِ عِلۡمٖۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمۡ ثُمَّ إِلَىٰ رَبِّهِم مَّرۡجِعُهُمۡ فَيُنَبِّئُهُم بِمَا كَانُواْ يَعۡمَلُونَ ۝١٠٨
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَتۡهُمۡ ءَايَةٞ لَّيُؤۡمِنُنَّ بِهَاۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِۖ وَمَا يُشۡعِرُكُمۡ أَنَّهَآ إِذَا جَآءَتۡ لَا يُؤۡمِنُونَ ۝١٠٩
110–111

ഈ ഖുര്‍ആന്‍ ആദ്യം വിശ്വസിക്കാതിരുന്നത് പോലെ ഇപ്പോഴും അവരുടെ ഹൃദയങ്ങളും കണ്ണുകളും നാം മറിച്ചുകൊണ്ടിരിക്കുകയും തങ്ങളുടെ ധിക്കാരവുമായി അന്ധമായി വിഹരിക്കാന്‍ വിട്ടുകളയുകയും ചെയ്യുകയാണ്. അവരിലേക്ക് നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും സകല വസ്തുക്കളെയും കൂട്ടമായി അവരുടെ മുമ്പിലേക്ക് നാം സംഗമിപ്പിച്ചു കൊടുക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ സത്യവിശ്വാസം കൈക്കൊള്ളാന്‍ പോകുന്നില്ല. പക്ഷേ, അവരില്‍ മിക്കവരും വിവരം കെട്ടവരാകുന്നു49

1 വിശദീകരണം കാണുക

49. നിഷേധികള്‍ക്ക് നബിയുടെയും ഖുര്‍ആന്റെയും സാധുത ബോധ്യപ്പെടാന്‍ സഹായകമായ നിരവധി അത്യത്ഭുത ദൃശ്യങ്ങളും അമാനുഷിക സംഭവങ്ങളും അല്ലാഹു കാണിച്ചു കൊടുത്തിട്ടുണ്ട്. മുഴുവന്‍ മുര്‍സലുകളിലും സംഭവിച്ചതാണിത്. പക്ഷേ, 'ദൃഷ്ടാന്തം കാണുമ്പോഴൊക്കെ അവര്‍ അവഗണിച്ചു തള്ളുകയും ഇതു സ്ഥിരം ആഭിചാരം തന്നെ'യെന്ന് തട്ടിവിടുകയും ചെയ്യും. (അല്‍ഖമര്‍ 2) മരിച്ചുപോയ ആരെങ്കിലും പുനര്‍ജനിച്ച് ഖുര്‍ആന്‍ സത്യമാണെന്നു ശരിവെച്ചാല്‍ ഞങ്ങള്‍ വിശ്വസിക്കാമെന്നു ചില മുശ്‌രിക്കുകള്‍ പറഞ്ഞിരുന്നതാണ് ആയത്തിലെ സൂചന.

وَنُقَلِّبُ أَفۡـِٔدَتَهُمۡ وَأَبۡصَٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦٓ أَوَّلَ مَرَّةٖ وَنَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١١٠
۞ وَلَوۡ أَنَّنَا نَزَّلۡنَآ إِلَيۡهِمُ ٱلۡمَلَٰٓئِكَةَ وَكَلَّمَهُمُ ٱلۡمَوۡتَىٰ وَحَشَرۡنَا عَلَيۡهِمۡ كُلَّ شَيۡءٖ قُبُلٗا مَّا كَانُواْ لِيُؤۡمِنُوٓاْ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكۡثَرَهُمۡ يَجۡهَلُونَ ۝١١١
112–113

അപ്രകാരം, മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ ഓരോ പ്രവാചകന്നും നാം പ്രതിയോഗികളാക്കിയിട്ടുണ്ട്. വഞ്ചനയില്‍ വീഴ്ത്തുന്ന ഭംഗിവാക്കുകള്‍ അവര്‍ പരസ്പരം ദുര്‍ ബോധനം ചെയ്യും -താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യില്ലായിരുന്നു; അതു കൊണ്ട്, അവരെയും അവര്‍ പടച്ചുവിടുന്ന നുണകളും വെറുതെ വിടുക-പരലോകവിശ്വാസമില്ലാത്ത വരുടെ ഹൃദയങ്ങള്‍ അതിലേക്ക് ആകൃഷ്ടമാകുവാനും അവരതില്‍ സംതൃപ്തരാകാനും തങ്ങളനുവര്‍ ത്തിക്കുന്ന കുറ്റകൃത്യങ്ങളില്‍ അവര്‍ നിരന്തരം നിലകൊള്ളുവാനും വേണ്ടി50

1 വിശദീകരണം കാണുക

50. വളരെ ഗൗരവതരമായൊരു യാഥാര്‍ത്ഥ്യമാണിവിടെ അനാവരണം ചെയ്തിരിക്കുന്നത്: മനുഷ്യരി ലും ജിന്നുകളിലും പെട്ട പിശാചുക്കള്‍ സത്യമാര്‍ഗത്തില്‍ വിലങ്ങുതടിയായി എന്നുമുണ്ടാകും എന്നതാണത്. മുഴുവന്‍ പ്രവാചകര്‍ക്കും ആ 'പിശാചു ബാധ'യുണ്ടായിരുന്നു. ഖാറൂന്‍, ഫിര്‍ഔന്‍, ഹാമാന്‍, നംറൂദ്, അബൂജഹ്ല്‍, അത്താതുര്‍ക്ക്, വ്യത്യസ്ത മേല്‍വിലാസങ്ങളിലുള്ള ഉല്‍പതിഷ്ണുക്കള്‍... അങ്ങനെ നീളും അത്. വര്‍ത്തമാനകാലത്തും നിരവധി മനുഷ്യപ്പിശാചുക്കളെ കാണാം. മുസ്‌ലിംകളെ അല്ലാഹുവിന്റെ ശരി യായ മാര്‍ഗത്തില്‍ നിന്നു പഞ്ചാരവാക്കുകളും വശ്യസിദ്ധാന്തങ്ങളും പറഞ്ഞ് വഴിതെറ്റിച്ചു കൊണ്ടേയിരി ക്കും അവര്‍. ഇക്കൂട്ടര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പാലിക്കണമെന്നാണു വിവക്ഷ.

وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا شَيَٰطِينَ ٱلۡإِنسِ وَٱلۡجِنِّ يُوحِي بَعۡضُهُمۡ إِلَىٰ بَعۡضٖ زُخۡرُفَ ٱلۡقَوۡلِ غُرُورٗاۚ وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ ۝١١٢
وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ ۝١١٣
114–115

ചോദിക്കുക: വിസ്തൃതമായി നിങ്ങള്‍ക്ക് ഖുര്‍ആന്‍ ഇറക്കിത്തന്നത് അല്ലാഹുവാണല്ലോ; എന്നിട്ടും അവനല്ലാത്തവരെയാണോ ഞാന്‍ വിധികര്‍ത്താവായി അന്വേഷിക്കേണ്ടത്?51
ഈ ഖുര്‍ ആന്‍ സത്യസമേതം നിങ്ങളുടെ നാഥങ്കള്‍ നിന്നു അവതരിപ്പിക്കപ്പെട്ടതാണെന്ന് നാം വേദം നല്‍കിയ ആളുകള്‍ക്കറിയാം. അത്‌കൊണ്ട് താങ്കള്‍ സംശയാലുക്കളില്‍ പെട്ടുപോവുകയേ അരുത്. താങ്കളുടെ നാഥന്റെ വചനം നീതിനിഷ്ഠവും സത്യസന്ധവുമായി സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ മാറ്റിമറിക്കുന്ന യാതൊന്നുമില്ല52
എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രേ അവന്‍.

2 വിശദീകരണങ്ങൾ കാണുക

51. തങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തില്‍, ബഹുദൈവവിശ്വാസികള്‍ ഒരിക്കല്‍ നബി(സ്വ)യോട് പറഞ്ഞു: നിന്നെക്കുറിച്ചുള്ള വിവരങ്ങളും വിശേഷണ ങ്ങളും അറിയുന്നവരാണല്ലോ ജൂതന്മാരും ക്രിസ്ത്യാനികളും. അതുകൊണ്ട് ജൂതറബ്ബിമാരെയോ ക്രിസ്തീയ പാതിരിമാരെയോ നമുക്കിടയില്‍ മാധ്യസ്ഥ്യം വഹിപ്പിക്കാം. അവര്‍ നിന്നെക്കുറിച്ചു പറയുന്നതു ഞങ്ങള്‍ അംഗീകരിച്ചുകൊള്ളാം -തത്സമയമാണ് ഈ സൂക്തം അവതീര്‍ണമായത്.

52. വിശുദ്ധ ഖുര്‍ആന്‍ നൂറുശതമാനവും സത്യസന്ധമാണ്. ഒരു പശ്ചാത്തലത്തിലും അതില്‍ സംശയിക്കേണ്ടതില്ല. ഏതു വലിയ പണ്ഡിതനോ അഭിജ്ഞനോ ആയാലും അതില്‍ ഭേദഗതി നിര്‍ദ്ദേശി ക്കാനും ആര്‍ക്കുമാവില്ല. കൂടുതല്‍ പഠിക്കുമ്പോള്‍ ഇക്കാര്യം ബോധ്യമാകും.

أَفَغَيۡرَ ٱللَّهِ أَبۡتَغِي حَكَمٗا وَهُوَ ٱلَّذِيٓ أَنزَلَ إِلَيۡكُمُ ٱلۡكِتَٰبَ مُفَصَّلٗاۚ وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡلَمُونَ أَنَّهُۥ مُنَزَّلٞ مِّن رَّبِّكَ بِٱلۡحَقِّۖ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ۝١١٤
وَتَمَّتۡ كَلِمَتُ رَبِّكَ صِدۡقٗا وَعَدۡلٗاۚ لَّا مُبَدِّلَ لِكَلِمَٰتِهِۦۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝١١٥
116–117

ഭൂമിയിലുള്ള ഭൂരിപക്ഷത്തെ അനുസരിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് താങ്കളെയവര്‍ വഴിതെറ്റിച്ചു കളയുന്നതാണ്. ഊഹങ്ങള്‍ പിന്‍പറ്റുകയും നുണപറയുകയും മാത്രമാണവര്‍ ചെയ്യുന്നത്53
തന്റെ പന്ഥാവില്‍ നിന്നു വഴിതെറ്റിപ്പോകുന്നവര്‍ ആരാണെന്ന് അല്ലാഹുവിനു നന്നായറിയാം. സന്മാര്‍ഗ പ്രാപ്തരെക്കുറിച്ചും അഭിജ്ഞനത്രേ അവന്‍.

1 വിശദീകരണം കാണുക

53. ഭൂരിപക്ഷത്തെ അനുകൂലിക്കുക, അവരെ പിന്തുടരുക എന്ന സാര്‍വത്രികനയം സത്യമാര്‍ഗം സ്വീകരിക്കുന്നതിലോ അതിനെ താരതമ്യം ചെയ്യുന്നതിലോ അപ്രായോഗികമാണ്. താങ്കള്‍ ഇച്ഛിച്ചാലും ഭൂരിഭാഗം ജനങ്ങളും സത്യവിശ്വാസം കൈക്കൊള്ളുകയില്ല എന്നും അല്ലാഹു (യൂസുഫ് 103) വ്യക്തമാക്കിയി ട്ടുണ്ട്. കാരണം, സ്വന്തം താല്‍പര്യങ്ങളും ദേഹേച്ഛകളും പിന്‍പറ്റാനാണ് മിക്കവര്‍ക്കും ആഗ്രഹം.

وَإِن تُطِعۡ أَكۡثَرَ مَن فِي ٱلۡأَرۡضِ يُضِلُّوكَ عَن سَبِيلِ ٱللَّهِۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ ۝١١٦
إِنَّ رَبَّكَ هُوَ أَعۡلَمُ مَن يَضِلُّ عَن سَبِيلِهِۦۖ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝١١٧
118–120

അതുകൊണ്ട്, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍, അവന്റെ പേരുപറഞ്ഞറുക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക54
അല്ലാഹുവിന്റെ നാമത്തിലറുക്ക പ്പെട്ടതില്‍ നിന്നു ആഹരിക്കുന്നതിനു നിങ്ങള്‍ക്കെന്തുണ്ട് കുഴപ്പം? അവനാകട്ടെ, നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് പ്രതിപാദിച്ചുതന്നിട്ടുമുണ്ടല്ലോ; തിന്നാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. അധികപേരും ഒരു വിധ ജ്ഞാനവുമില്ലാതെ സ്വേച്ഛാനുസൃതം മറ്റുള്ളവരെ വഴിതെറ്റിച്ചു കൊണ്ടിരി ക്കയാണ്. അതിക്രമികളെക്കുറിച്ച് താങ്കളുടെ നാഥന്‍ സൂക്ഷ്മജ്ഞന്‍ തന്നെ. കുറ്റങ്ങളില്‍ നിന്നു പ്രത്യക്ഷവും പരോക്ഷവുമായവ നിങ്ങള്‍ വര്‍ജിക്കുക. തങ്ങളനുവര്‍ത്തിക്കുന്നതിന്റെ പ്രതിഫലം കുറ്റം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുകതന്നെ ചെയ്യുന്നതാണ്.

1 വിശദീകരണം കാണുക

54. ബഹുദൈവവിശ്വാസികള്‍ ചിലപ്പോള്‍ ഇങ്ങനെയൊരു മൗഢ്യം തട്ടിവിടുമായിരുന്നു: നിങ്ങള്‍ അല്ലാഹുവിനെ മാത്രം ദൈവമായംഗീകരിക്കുന്നവരും അവനെ മാത്രം ആരാധിക്കുന്നവരുമാണല്ലോ. എന്നി ട്ടെന്താണ് അവന്‍ കൊന്ന മൃഗങ്ങള്‍ (ശവം) നിങ്ങള്‍ തിന്നാത്തത്? മനുഷ്യര്‍ കൊന്നത് (അറുത്തവ) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു? -ഇതാണ് അവതരണ പശ്ചാത്തലം. ശവം, പന്നിമാംസം മുതലായവ അല്ലാഹു തന്നെ നിഷിദ്ധമാക്കിയിട്ടുണ്ടെന്നു താല്‍പര്യം.

فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِـَٔايَٰتِهِۦ مُؤۡمِنِينَ ۝١١٨
وَمَا لَكُمۡ أَلَّا تَأۡكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ وَقَدۡ فَصَّلَ لَكُم مَّا حَرَّمَ عَلَيۡكُمۡ إِلَّا مَا ٱضۡطُرِرۡتُمۡ إِلَيۡهِۗ وَإِنَّ كَثِيرٗا لَّيُضِلُّونَ بِأَهۡوَآئِهِم بِغَيۡرِ عِلۡمٍۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِٱلۡمُعۡتَدِينَ ۝١١٩
وَذَرُواْ ظَٰهِرَ ٱلۡإِثۡمِ وَبَاطِنَهُۥٓۚ إِنَّ ٱلَّذِينَ يَكۡسِبُونَ ٱلۡإِثۡمَ سَيُجۡزَوۡنَ بِمَا كَانُواْ يَقۡتَرِفُونَ ۝١٢٠
121

അല്ലാഹുവിന്റെ പേരുച്ചരിച്ചറുക്കപ്പെടാത്തവ നിങ്ങള്‍ ഭക്ഷിക്കരുത്; അധര്‍മം തന്നെയാണത്55
നിങ്ങളോടു തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ മിത്രങ്ങള്‍ക്കു ദുര്‍ബോധനം നല്‍കുക തന്നെയാണു ചെയ്യുന്നത്. അവരെ അനുസരിച്ചാല്‍ നിങ്ങളും ബഹുദൈവാരാധകര്‍ തന്നെയായി ത്തീരും.

1 വിശദീകരണം കാണുക

55. അവതരണ സാഹചര്യവും കാലഘട്ടവും പരിഗണിക്കുമ്പോള്‍, അറുക്കപ്പെടുന്ന മൃഗങ്ങള്‍ രണ്ടു തരമായിരുന്നു -അല്ലാഹുവിന്റെ പേരുപറഞ്ഞും പറയാതെയും അറുക്കപ്പെടുന്നവ. ഈ രണ്ടാം ഗണം, ബിംബങ്ങളുടെ പേരിലറുക്കപ്പെടുന്നവയായിരുന്നു. ഒരു മുസ്‌ലിം അല്ലാഹുവിന്റെ പേരുപറയാതെ അറുത്താ ല്‍ ഭക്ഷ്യയോഗ്യമാണോ എന്നതില്‍ പണ്ഡിതര്‍ക്കു ഭിന്നപക്ഷങ്ങളുണ്ട്. ബിസ്മി ചൊല്ലല്‍ അനിവാര്യ ഘടക(ശര്‍ഥ്)മല്ലാത്തത് കൊണ്ട് ഭക്ഷിക്കാം എന്നാണ് ശാഫിഈ മദ്ഹബ്; ഹനഫീ മദ്ഹബനുസരിച്ച്, ബിസ്മി മറന്നുപോയതാണെങ്കില്‍ -മനഃപൂര്‍വമല്ല- തിന്നാവുന്നതാണ്.

وَلَا تَأۡكُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُۥ لَفِسۡقٞۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآئِهِمۡ لِيُجَٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ ۝١٢١
122–123

നിര്‍ജീവനായിക്കഴിയുകയും എന്നിട്ട് നാം ഉജ്ജീവിപ്പിക്കുകയും നാം നല്‍കിയ പ്രകാശ ത്തിലൂടെ ജനമദ്ധ്യേ നടക്കുകയും ചെയ്യുന്നൊരു വ്യക്തി, ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത അന്ധകാരങ്ങളിലാപതിച്ചവനെപ്പോലെയാണോ?56
അങ്ങനെ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സത്യനിഷേധികള്‍ക്കു അലംകൃതമാക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം ഓരോ നാട്ടിലും ചതിപ്രയോഗങ്ങ ള്‍ നടത്താന്‍ അവിടത്തെ അധര്‍മകാരികളിലെ നേതാക്കളെ നാം നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍, സ്വന്തത്തിനെതിരെത്തന്നെയാണവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്; പക്ഷേ, അവരതറിയുന്നില്ല.

1 വിശദീകരണം കാണുക

56. സത്യവിശ്വാസിയുടെയും ബഹുദൈവവിശ്വാസിയുടെയും ഒരു ഉപമയാണിത്. ഇതവതരിച്ചത് ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റെയും അബൂജഹ്‌ലിന്റെയും കാര്യത്തിലാണ്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന സത്യവിശ്വാസിയും, അവരെ നിഷേധിച്ച് ബഹുദൈവങ്ങളെ ആരാധിക്കുന്ന നിഷേധിയും എങ്ങനെ തുല്യരാകാന്‍?

أَوَمَن كَانَ مَيۡتٗا فَأَحۡيَيۡنَٰهُ وَجَعَلۡنَا لَهُۥ نُورٗا يَمۡشِي بِهِۦ فِي ٱلنَّاسِ كَمَن مَّثَلُهُۥ فِي ٱلظُّلُمَٰتِ لَيۡسَ بِخَارِجٖ مِّنۡهَاۚ كَذَٰلِكَ زُيِّنَ لِلۡكَٰفِرِينَ مَا كَانُواْ يَعۡمَلُونَ ۝١٢٢
وَكَذَٰلِكَ جَعَلۡنَا فِي كُلِّ قَرۡيَةٍ أَكَٰبِرَ مُجۡرِمِيهَا لِيَمۡكُرُواْ فِيهَاۖ وَمَا يَمۡكُرُونَ إِلَّا بِأَنفُسِهِمۡ وَمَا يَشۡعُرُونَ ۝١٢٣
124

ഏതു ദൃഷ്ടാന്തം വരുമ്പോഴും ദൈവദൂതര്‍ക്കു നല്‍കപ്പെട്ടത് ഞങ്ങള്‍ക്കും ലഭിക്കുന്നതുവ രെ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കില്ല എന്നവര്‍ ജല്‍പിക്കുന്നു57
തന്റെ ദൗത്യം എവിടെ നിക്ഷേപിക്കണമെന്ന് അല്ലാഹുവിന്ന് നന്നായറിയാം. തങ്ങളുടെ ഗൂഢാലോചനകളുടെ ഫലമായി പാപികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നു കഠിന ശിക്ഷയും നിന്ദ്യതയും വന്നെത്തുന്നതാണ്.

1 വിശദീകരണം കാണുക

57. അഹങ്കാരവും, ദുരയും മൂത്ത അബൂജഹ്ല്‍, മുഹമ്മദിനു ലഭിക്കുംവിധമുള്ള അത്ഭുത ദൃഷ്ടാന്തം തനിക്കും കിട്ടുകയാണെങ്കില്‍ സത്യവിശ്വാസം കൈക്കൊള്ളാമെന്നു തട്ടിവിട്ടിരുന്നു. അതാണ് അവതരണ പശ്ചാത്തലം.

وَإِذَا جَآءَتۡهُمۡ ءَايَةٞ قَالُواْ لَن نُّؤۡمِنَ حَتَّىٰ نُؤۡتَىٰ مِثۡلَ مَآ أُوتِيَ رُسُلُ ٱللَّهِۘ ٱللَّهُ أَعۡلَمُ حَيۡثُ يَجۡعَلُ رِسَالَتَهُۥۗ سَيُصِيبُ ٱلَّذِينَ أَجۡرَمُواْ صَغَارٌ عِندَ ٱللَّهِ وَعَذَابٞ شَدِيدُۢ بِمَا كَانُواْ يَمۡكُرُونَ ۝١٢٤
125–127

ഒരാള്‍ക്കു നേര്‍വഴികാണിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളുടെ ഹൃദയത്തിലേക്ക വന്‍ ഇസ്‌ലാമിനെ വിശാലമാക്കും; ഇനി ഒരാളെ വഴിതെറ്റിക്കാനാണുദ്ദേശിക്കുന്നതെങ്കില്‍ അവന്റെ ഹൃദയത്തെ കുടുങ്ങിയതും ദുഷ്‌കരവുമാക്കും-ആകാശത്തിലേക്കവന്‍ കയറിപ്പോകുന്നതു പോലെ58
സത്യവിശ്വാസം കൈകൊള്ളാത്തവരുടെ മേല്‍ അല്ലാഹു ഇങ്ങനെയാണ് ശിക്ഷ നിര്‍ണയിക്കു ന്നത്. ഇത് താങ്കളുടെ നാഥന്റെ ഋജുവായ പന്ഥാവാണ്. ചിന്തിക്കുന്ന ജനതക്കുവേണ്ടി നാം ദൃഷ്ടാന്ത ങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ സമാധാനത്തിന്റെ സ്വര്‍ഗീയ ഭവനമുണ്ട്. തങ്ങളനുവര്‍ത്തിച്ചു കൊണ്ടിരുന്ന ഉദാത്ത കര്‍മങ്ങള്‍ മൂലം അവരുടെ സംരക്ഷ കന്‍ അവനായി രിക്കും.

1 വിശദീകരണം കാണുക

58. മേലോട്ടു പോകുംന്തോറും വായുവിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കും, ശ്വാസതടസ്സമുണ്ടാകും, ക്രമേണയത് രൂക്ഷമാകും, പിന്നെ മരണത്തെ മുഖാമുഖം കാണും. ഇതുപോലെ ഗുരുതരമായാണ്, നിഷേധി കളെ സംബന്ധിച്ചിടത്തോളം സന്മാര്‍ഗാശ്ലേഷം അനുഭവപ്പെടുക. ഉപരിമണ്ഡലങ്ങളിലെ വായുവിന്റെ ലഭ്യത യെപ്പറ്റി ലോകം മനസ്സിലാക്കിയിട്ടില്ലാതിരുന്ന കാലത്ത് -14 നൂറ്റാണ്ട് മുമ്പ്- ആണ് ഖുര്‍ആന്‍ ഈ വസ്തുത യിലേക്ക് വിരല്‍ ചൂണ്ടിയതെന്നത് അതീവശ്രദ്ധേയമാണ്.

فَمَن يُرِدِ ٱللَّهُ أَن يَهۡدِيَهُۥ يَشۡرَحۡ صَدۡرَهُۥ لِلۡإِسۡلَٰمِۖ وَمَن يُرِدۡ أَن يُضِلَّهُۥ يَجۡعَلۡ صَدۡرَهُۥ ضَيِّقًا حَرَجٗا كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِۚ كَذَٰلِكَ يَجۡعَلُ ٱللَّهُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يُؤۡمِنُونَ ۝١٢٥
وَهَٰذَا صِرَٰطُ رَبِّكَ مُسۡتَقِيمٗاۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَذَّكَّرُونَ ۝١٢٦
۞ لَهُمۡ دَارُ ٱلسَّلَٰمِ عِندَ رَبِّهِمۡۖ وَهُوَ وَلِيُّهُم بِمَا كَانُواْ يَعۡمَلُونَ ۝١٢٧
128–132

സൃഷ്ടികളെയൊന്നടങ്കം അല്ലാഹു സംഗമിപ്പിക്കുന്ന ദിനം സ്മരണീയമത്രേ. അവന്‍ അരുളും: ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ ഒട്ടേറെ പേരെ നിങ്ങള്‍ ദുര്‍മാര്‍ഗികളാക്കിയിട്ടുണ്ടല്ലോ. മര്‍ത്യരില്‍ നിന്നുള്ള അവരുടെ കൂട്ടൂകാര്‍ പ്രതികരിക്കും: രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെ ഉപയോഗപ്പെടുത്തി, അങ്ങനെ നീ ഞങ്ങള്‍ക്കു നിശ്ചയിച്ച അവധി സമാഗതമായി59
അവന്‍ ഉത്തരവിടും: നരകമാണ് നിങ്ങളുടെ അഭയസങ്കേതം; നിങ്ങളതില്‍ ശാശ്വതരായിരിക്കും; അല്ലാഹു ഉദ്ദേശിച്ചതൊഴികെ60
താങ്കളുടെ നാഥന്‍ യുക്തിമാനും അഭിജ്ഞനും തന്നെയത്രെ. ഇപ്രകാരം അക്രമികളില്‍ ചിലര്‍ക്ക്-അവരുടെ ദുഷ്‌ചെയ്തികള്‍ നിമിത്തം- മറ്റുചിലരെ നാം മിത്രങ്ങളാക്കുന്നു. ജിന്ന്-മനുഷ്യസമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു പ്രതിപാദിക്കുകയും ഈ അന്ത്യനാളിനെ നേരിടേണ്ടിവരുമെന്ന് താക്കീതു നല്‍കുകയും ചെയ്തുകൊണ്ട് സ്വന്തത്തില്‍ നിന്നുതന്നെയുള്ള മുര്‍സലുകള്‍ നിങ്ങളിലേക്ക് വന്നിരുന്നില്ലേ? അവര്‍ പ്രതികരിക്കും: സ്വന്തത്തിനെതിരെ തന്നെ ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു! ഭൗതിക ജീവിതം അവരെ വഞ്ചനയില്‍ വീഴ്ത്തുകയായിരുന്നു. തങ്ങള്‍ അവിശ്വാസികളായിരുന്നു എന്ന് സ്വന്തത്തിനു പ്രതികൂലമായിത്തന്നെ അവര്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്! ഇത്, തദ്ദേശീയര്‍ സന്മാര്‍ഗം സംബന്ധിച്ച് അജ്ഞരാകവെ അന്യായമായി ഒരു രാജ്യത്തെയും താങ്കളുടെ നാഥന്‍ നശിപ്പിക്കില്ല എന്നതു കൊണ്ടാകുന്നു61
ഓരോരുത്തര്‍ക്കും സ്വന്തം കര്‍മഫലമായി വ്യത്യസ്ത പദവികളുണ്ടായിരിക്കും. അവരുടെ കര്‍മങ്ങളെപ്പറ്റി താങ്കളുടെ നാഥന്‍ അശ്രദ്ധനേ അല്ല62

4 വിശദീകരണങ്ങൾ കാണുക

59. ഭൗതികതയുടെ പൊലിമ വേണ്ടുവോളം ആസ്വദിക്കാനോ ദേഹേച്ഛകളത്രയും സാക്ഷാല്‍കരിക്കാ നോ സാധിക്കുംമുമ്പ് മരിക്കേണ്ടി വന്നു എന്നാണു സൂചന. പരാജയവും ശിക്ഷയും ബോധ്യപ്പെടുത്തി കഴിഞ്ഞ പശ്ചാത്തലത്തിലുള്ള ഒഴിവുകഴിവ് ബോധിപ്പിക്കലാണ് ഈ പ്രസ്താവം.

60. അല്ലാഹു ഉദ്ദേശിച്ച വിഭാഗം, അവനുദ്ദേശിച്ച സമയം എന്നൊക്കെ ഉദ്ദേശ്യമാകാം. മുശ്‌രിക്കുകള്‍ അല്ലാത്തവര്‍ക്ക്, നിശ്ചിത കാലം കഴിഞ്ഞാല്‍ നരകവിമോചനമുണ്ടാകും. മരിച്ചു കഴിഞ്ഞ സമയം മുതല്‍ ഖിയാമനാള്‍ വരെയുള്ളതും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടാത്ത സമയമാണല്ലോ.

61. ദൈവദൂതന്മാര്‍ നിയുക്തരായി ജനങ്ങള്‍ക്കു നേര്‍മാര്‍ഗം പഠിപ്പിച്ചുകൊടുത്ത് അതിലേക്ക് ക്ഷണി ക്കുന്ന രീതിയാണ് അല്ലാഹുവിന്റേത്. എന്നിട്ടും അവര്‍ ധിക്കരിച്ചാല്‍ ശിക്ഷിക്കും. ഇത് അനീതിയാണെന്ന് വിശേഷിപ്പിക്കാവതല്ല.

62. മനുഷ്യര്‍ക്കും ജിന്നുകള്‍ക്കുമുള്ള ശുഭവാര്‍ത്തയും അതേ സമയം താക്കീതുമാണിത്. ഈ രണ്ടു വിഭാഗത്തെയും സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധിക്കാനും അനുസരിക്കാനുമാണ്. അവന്റെ ആത്മാര്‍ത്ഥ രായ അടിമകള്‍ക്കു പാരത്രിക വിജയവും ഉന്നത പദവികളുമുണ്ടാകും; അല്ലാത്തവര്‍ക്ക് മറിച്ചും.

وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا يَٰمَعۡشَرَ ٱلۡجِنِّ قَدِ ٱسۡتَكۡثَرۡتُم مِّنَ ٱلۡإِنسِۖ وَقَالَ أَوۡلِيَآؤُهُم مِّنَ ٱلۡإِنسِ رَبَّنَا ٱسۡتَمۡتَعَ بَعۡضُنَا بِبَعۡضٖ وَبَلَغۡنَآ أَجَلَنَا ٱلَّذِيٓ أَجَّلۡتَ لَنَاۚ قَالَ ٱلنَّارُ مَثۡوَىٰكُمۡ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُۚ إِنَّ رَبَّكَ حَكِيمٌ عَلِيمٞ ۝١٢٨
وَكَذَٰلِكَ نُوَلِّي بَعۡضَ ٱلظَّٰلِمِينَ بَعۡضَۢا بِمَا كَانُواْ يَكۡسِبُونَ ۝١٢٩
يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ شَهِدۡنَا عَلَىٰٓ أَنفُسِنَاۖ وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ ۝١٣٠
ذَٰلِكَ أَن لَّمۡ يَكُن رَّبُّكَ مُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا غَٰفِلُونَ ۝١٣١
وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعۡمَلُونَ ۝١٣٢
133–135

താങ്കളുടെ രക്ഷിതാവ് സ്വയം പര്യാപ്തനും കരുണാമയനുമാകുന്നു. അവന്‍ ഉദ്ദേശിക്കു ന്നുവെങ്കില്‍ നിങ്ങളെ ഉന്മൂലനം ചെയ്ത് താനുദ്ദേശിക്കുന്നത് നിങ്ങള്‍ക്കു ശേഷം പകരം വെക്കും; മറ്റൊരു ജനപഥത്തിന്റെ പരമ്പരയില്‍ നിങ്ങള്‍ക്ക് ജന്മം നല്‍കിയതുപോലെ. നിങ്ങളോടുള്ള വാഗ്ദത്തശിക്ഷ സാക്ഷാല്‍കൃതമാവുക തന്നെ ചെയ്യും; അല്ലാഹുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവുകയേയില്ല. നബിയേ, പ്രഖ്യാപിക്കുക: എന്റെ സമുദായമേ, നിങ്ങളുടെ അവസ്ഥക്കനുസ രിച്ചു നിങ്ങള്‍ പ്രവര്‍ത്തിക്കുക; ഞാനും അങ്ങനെ ചെയ്യുന്നുണ്ട്63
പാരത്രിക ലോകത്ത് ആര്‍ക്കാ ണ് നന്മ കൈവരിക എന്ന് വഴിയെ നിങ്ങള്‍ക്കു ബോധ്യപ്പെടും. അക്രമികള്‍ വിജയം കൈവരിക്കുക യില്ല തീര്‍ച്ച.

1 വിശദീകരണം കാണുക

63. നിങ്ങളുടെ ഹിതമനുസരിച്ച് നിങ്ങള്‍ കര്‍മങ്ങളനുഷ്ഠിച്ചുകൊള്ളുക, എന്റെ ഇഷ്ടപ്രകാരം ഞാനും ചെയ്യുന്നുണ്ട് എന്നവചനം കൊണ്ടുദ്ദേശ്യം താക്കീതാണ്. ഞാന്‍ അനുവര്‍ത്തിക്കുന്നത് അല്ലാഹുവിന്റെ ദീനാകുന്നു; അതുകൊണ്ട് നിങ്ങളും അതു പിന്‍പറ്റി ജീവിക്കണം എന്നാണു വിവക്ഷ.

وَرَبُّكَ ٱلۡغَنِيُّ ذُو ٱلرَّحۡمَةِۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَسۡتَخۡلِفۡ مِنۢ بَعۡدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوۡمٍ ءَاخَرِينَ ۝١٣٣
إِنَّ مَا تُوعَدُونَ لَأٓتٖۖ وَمَآ أَنتُم بِمُعۡجِزِينَ ۝١٣٤
قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَامِلٞۖ فَسَوۡفَ تَعۡلَمُونَ مَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝١٣٥
136

അല്ലാഹു പടച്ചുണ്ടാക്കിയ കൃഷിയിലും കാലികളിലും നിന്ന് അവന്നൊരു വിഹിതം നിശ്ചയി ച്ചിരിക്കുകയാണവര്‍; എന്നിട്ട്, തങ്ങളുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനും മറ്റേതു തങ്ങളുടെ പരദൈവങ്ങള്‍ക്കും ഉള്ളതാണ് എന്ന് അവര്‍ തട്ടിവിടുന്നു. എന്നാല്‍ പരദൈവങ്ങള്‍ക്കുള്ളത് അല്ലാഹു വിനു കിട്ടുകയില്ല, അല്ലാഹുവിനുള്ളത് പരദൈവങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും64
എത്ര ഹീനമായ വിധിയാണ് അവരുടേത്!

1 വിശദീകരണം കാണുക

64. മക്കയിലെ ബഹുദൈവവിശ്വാസികള്‍ ചെയ്തിരുന്ന ബുദ്ധിശൂന്യമായ ഒരു പ്രവൃത്തി സൂചിപ്പിച്ചി രിക്കയാണ്. കൃഷി, കാലികള്‍, കായ്കനികള്‍ മുതലായവയില്‍ നിന്ന് അവര്‍ ഒരോഹരി അല്ലാഹുവിനും മറ്റൊന്ന് ബിംബങ്ങള്‍ക്കും നീക്കി വെക്കും. അല്ലാഹുവിന്റെ വിഹിതം അഗതികള്‍, ദരിദ്രര്‍, അനാഥകള്‍ മുതലായവര്‍ക്കും ബിംബങ്ങളുടേത് അവ കൊത്തിയുണ്ടാക്കുന്നതിനും അവയുടെ പൂജാരികള്‍ക്കും സേവകര്‍ക്കും മാത്രം നീക്കിവെക്കും. എന്നാല്‍ തങ്ങള്‍ക്കു തന്നെ ദാരിദ്ര്യമുണ്ടാവുകയോ മറ്റോ ചെയ്താ ല്‍ അല്ലാഹുവിന്റെ വിഹിതമെടുത്തുപയോഗിക്കുകയും 'അവന്ന് ഇതാവശ്യമില്ലല്ലോ' എന്നു ന്യായീകരിക്കു കയും ചെയ്യും. ബിംബങ്ങളുടെ വിഹിതത്തില്‍ കൃഷി നാശമോ മോഷണമോ മറ്റോ സംഭവിച്ചാല്‍ അല്ലാഹു വിന്റേതില്‍ നിന്നെടുത്ത് അതു നികത്തും; മറിച്ചാണെങ്കില്‍ ഇങ്ങനെ പരിഹരിക്കുകയുമില്ല. എന്തൊരു ബുദ്ധിഹീനത! 'ബഹുദൈവങ്ങള്‍' (പങ്കാളികള്‍) എന്ന പദം മൂന്നു തവണ സ്പഷ്ടമായി ഈ ആയത്തില്‍ പറഞ്ഞിട്ടും 'മഹാന്മാര്‍ക്കു നേര്‍ച്ചയാക്കുന്നവരെക്കുറിച്ചാണ് ഇതില്‍ പരാമര്‍ശിക്കുന്നതെ'ന്നു ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ മൗഢ്യവും ധിക്കാരവും തൊലിക്കട്ടിയും അതീവ ഗുരുതരം തന്നെ!

وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلۡحَرۡثِ وَٱلۡأَنۡعَٰمِ نَصِيبٗا فَقَالُواْ هَٰذَا لِلَّهِ بِزَعۡمِهِمۡ وَهَٰذَا لِشُرَكَآئِنَاۖ فَمَا كَانَ لِشُرَكَآئِهِمۡ فَلَا يَصِلُ إِلَى ٱللَّهِۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمۡۗ سَآءَ مَا يَحۡكُمُونَ ۝١٣٦
137–138

അപ്രകാരം തന്നെ, മിക്ക ബഹുദൈവവിശ്വാസികള്‍ക്കും സ്വന്തം മക്കളെ വധിക്കുന്നത് ആ ദൈവങ്ങള്‍ അലംകൃതമാക്കിയിരിക്കുന്നു, അവരെ നാശത്തില്‍ വീഴ്ത്തുവാനും തങ്ങളുടെ മതം അവര്‍ക്ക് തരിച്ചറിയാതിരിക്കാനും വേണ്ടി65
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അതവര്‍ ചെയ്യില്ലായിരുന്നു. അതിനാല്‍ തങ്ങളുടെ വ്യാജ സൃഷ്ടികളുമായി അവരെ താങ്കള്‍ വിട്ടേക്കുക. 'ഇവ നിഷിദ്ധമായ കാലികളും കൃഷിയുമാണ്, ഞങ്ങള്‍ ഉദ്ദേശിച്ചവര്‍ മാത്രമേ ഇവ ഭക്ഷിക്കാവൂ' എന്നു സ്വന്തം വാദപ്രകാരം അവര്‍ തട്ടിവിടുന്നു; പുറത്തു സവാരി നിഷിദ്ധമായവയും അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേരുച്ചരിക്കപ്പെടാത്തവയും ഉണ്ട്. അല്ലാഹുവിന്റെ മേല്‍ വ്യാജം ചമക്കുകയാണി തെല്ലാം. ഇങ്ങനെ കെട്ടിച്ചമച്ചതിന്റെ പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്66

2 വിശദീകരണങ്ങൾ കാണുക

65. പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന നിഷ്ഠുര ദുരാചാരം അറബികളിലുണ്ടായിരുന്നു. ഇത്ര ആണ്‍മക്ക ള്‍ എനിക്കു ജനിച്ചാല്‍ അവരില്‍ ഒരാളെ ഞാന്‍ ബലിയറുക്കുമെന്നു പറയുന്ന ഒരു സമ്പ്രദായവും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. 'അവരുടെ മതം' എന്നതിന്റെ വിവക്ഷ അറബികളുടെ പിതാമഹനായ ഇസ്മാഈല്‍ നബിയുടെ മതമാണ്.

66. കാലികളും കൃഷികളും കായ്കനികളുമൊക്കെ അല്ലാഹുവിനും ബഹുദൈവങ്ങള്‍ക്കും വിഹിതം വെച്ച് അവയിലോരോന്നിന്നും ഓരോ നിയമം-നിരോധം-നിശ്ചയിച്ച് ഒരു പ്രത്യേക രീതി അവരാവിഷ്‌കരിച്ച ത് സ്വേച്ഛപ്രകാരം മാത്രമായിരുന്നു. അല്ലാഹുവിനെതിരെയുള്ള വ്യാജ നിര്‍മിതിയുടെ ഗുരുതരമായ ശിക്ഷ അവര്‍ക്കു നല്‍കപ്പെടുകതന്നെ ചെയ്യും.

وَكَذَٰلِكَ زَيَّنَ لِكَثِيرٖ مِّنَ ٱلۡمُشۡرِكِينَ قَتۡلَ أَوۡلَٰدِهِمۡ شُرَكَآؤُهُمۡ لِيُرۡدُوهُمۡ وَلِيَلۡبِسُواْ عَلَيۡهِمۡ دِينَهُمۡۖ وَلَوۡ شَآءَ ٱللَّهُ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ ۝١٣٧
وَقَالُواْ هَٰذِهِۦٓ أَنۡعَٰمٞ وَحَرۡثٌ حِجۡرٞ لَّا يَطۡعَمُهَآ إِلَّا مَن نَّشَآءُ بِزَعۡمِهِمۡ وَأَنۡعَٰمٌ حُرِّمَتۡ ظُهُورُهَا وَأَنۡعَٰمٞ لَّا يَذۡكُرُونَ ٱسۡمَ ٱللَّهِ عَلَيۡهَا ٱفۡتِرَآءً عَلَيۡهِۚ سَيَجۡزِيهِم بِمَا كَانُواْ يَفۡتَرُونَ ۝١٣٨
139–140

അവര്‍ ജല്‍പിച്ചു: ഈ കാലികളുടെ ഗര്‍ഭസ്ഥശിശുക്കള്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക് മാത്ര മുള്ളതാണ്, സ്ത്രീകള്‍ക്കു നിഷിദ്ധവും; എന്നാലത് ശവമായാല്‍ സ്ത്രീ-പുരുഷര്‍ തുല്യപങ്കുകാരാ യിരിക്കും. അവരുടെ ഈ വിവരണത്തിന് പിന്നീടവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്. നിശ്ചയം, അവന്‍ യുക്തിമാനും അഭിജ്ഞനുമാകുന്നു. മൗഢ്യം കാരണമായി സ്വന്തം മക്കളെ യാതൊ രു ബോധവുമില്ലാതെ വധിച്ചു കളയുകയും തങ്ങള്‍ക്കല്ലാഹു നല്‍കിയ വിഭവങ്ങള്‍ അവന്റെ പേരില്‍ വ്യാജം ചമച്ച് നിഷിദ്ധമാക്കുകയും ചെയ്തവര്‍ നഷ്ടക്കാരായിരിക്കുന്നു, തീര്‍ച്ച. അവര്‍ വഴിപിഴച്ചു പോവുക തന്നെ ചെയ്തു; അവര്‍ നേര്‍മാര്‍ഗം സ്വീകരിക്കാന്‍ പോകുന്നില്ല67

1 വിശദീകരണം കാണുക

67. ബഹീറ, സാഇബ തുടങ്ങി ബിംബങ്ങള്‍ക്കു നേര്‍ച്ചയാക്കപ്പെട്ടിരുന്ന മൃഗങ്ങളുടെ കാര്യത്തില്‍ ചിലപുത്തന്‍ നിയമങ്ങള്‍ ബഹുദൈവവിശ്വാസികള്‍ ആവിഷ്‌കരിച്ചിരുന്നു: ചിലതിന്റെ പാല്‍ കുടിക്കരുത്, ചിലതിന്മേല്‍ സവാരി പാടില്ല, ചിലതിന്റെ ഗര്‍ഭസ്ഥ ശിശുക്കള്‍ പുരുഷന്മാര്‍ക്കു മാത്രം അനുവദനീയമാണ് സ്ത്രീകള്‍ക്കു നിഷിദ്ധവും.. ഇങ്ങനെ പോകുന്നു അവ. മതങ്ങളിലെ നിയമനിര്‍മാണാധികാരം എന്ന അല്ലാഹുവിന്റെ അവകാശം സ്വയം ഏറ്റെടുക്കുകയെന്ന ഈ സഗൗരവകൃത്യത്തിന്ന് തക്കപ്രതിഫലം അവര്‍ക്കു നല്‍കപ്പെടും. മാത്രമല്ല, ഈ നിയമങ്ങളൊക്കെ അങ്ങേയറ്റം ബുദ്ധിശൂന്യമാണെന്നും ആര്‍ക്കും ഗ്രഹിക്കാം. അറേബ്യയിലെ റബീഅ, മുളര്‍ ഗോത്രക്കാര്‍ പെണ്‍കുട്ടികളെ ദാരിദ്ര്യവും അപമാനവും ഭയന്നു കുഴിച്ചുമൂടിയിരുന്നതും ഇവിടെ അധിക്ഷേപിച്ചിരിക്കയാണ്.

وَقَالُواْ مَا فِي بُطُونِ هَٰذِهِ ٱلۡأَنۡعَٰمِ خَالِصَةٞ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزۡوَٰجِنَاۖ وَإِن يَكُن مَّيۡتَةٗ فَهُمۡ فِيهِ شُرَكَآءُۚ سَيَجۡزِيهِمۡ وَصۡفَهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ ۝١٣٩
قَدۡ خَسِرَ ٱلَّذِينَ قَتَلُوٓاْ أَوۡلَٰدَهُمۡ سَفَهَۢا بِغَيۡرِ عِلۡمٖ وَحَرَّمُواْ مَا رَزَقَهُمُ ٱللَّهُ ٱفۡتِرَآءً عَلَى ٱللَّهِۚ قَدۡ ضَلُّواْ وَمَا كَانُواْ مُهۡتَدِينَ ۝١٤٠
141–142

പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ വിവിധ തോട്ടങ്ങളും ഭിന്നരുചിയുള്ള ഈത്തപ്പനകളും മറ്റുവിളകളും പരസ്പര സദൃശവും അല്ലാത്തതുമായ ഒലീവും ഉറുമാനും പടച്ചുണ്ടാക്കിയത് അവനാണ്. അവ കായ്ക്കുമ്പോള്‍ നിങ്ങള്‍ പഴം തിന്നുകൊള്ളുക; വിളവെടുക്കു മ്പോള്‍ അതിന്റെ ബാധ്യത അവകാശികള്‍ക്കു നല്‍കുക; ദുര്‍വ്യയം ചെയ്യരുത്. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയേ ചെയ്യില്ല. ഭാരം ചുമക്കുന്നതും അറുത്തു തിന്നാനുള്ളതുമായ കാലികളെ യും അവന്‍ പടച്ചു. അല്ലാഹു തന്നതില്‍ നിന്നു നിങ്ങള്‍ ആഹരിച്ചുകൊള്ളുക; പിശാചിന്റെ കാല്‍പാടു കള്‍ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുതന്നെയാകുന്നു.

۞ وَهُوَ ٱلَّذِيٓ أَنشَأَ جَنَّٰتٖ مَّعۡرُوشَٰتٖ وَغَيۡرَ مَعۡرُوشَٰتٖ وَٱلنَّخۡلَ وَٱلزَّرۡعَ مُخۡتَلِفًا أُكُلُهُۥ وَٱلزَّيۡتُونَ وَٱلرُّمَّانَ مُتَشَٰبِهٗا وَغَيۡرَ مُتَشَٰبِهٖۚ كُلُواْ مِن ثَمَرِهِۦٓ إِذَآ أَثۡمَرَ وَءَاتُواْ حَقَّهُۥ يَوۡمَ حَصَادِهِۦۖ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ۝١٤١
وَمِنَ ٱلۡأَنۡعَٰمِ حَمُولَةٗ وَفَرۡشٗاۚ كُلُواْ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ۝١٤٢
143–144

കാലികളില്‍ എട്ട് ഇണകളെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് -ചെമ്മരിയാടില്‍ നിന്നു രണ്ടും (ആണും പെണ്ണും) കോലാടില്‍ നിന്നു രണ്ടും. താങ്കള്‍ ചോദിക്കുക: ഇതില്‍ ആണിനെയോ പെണ്ണിനെയോ അതല്ല, പെണ്‍മൃഗങ്ങളുടെ ഗര്‍ഭത്തിലുള്ളതോ ഏതാണ് അവന്‍ നിഷിദ്ധമാക്കിയിട്ടു ള്ളത്? സത്യവാദികളാണു നിങ്ങളെങ്കില്‍ അറിവു നിദാനമാക്കി മറുപടി തരൂ! ഒട്ടകത്തില്‍ നിന്നു രണ്ടും മാടില്‍ നിന്നു രണ്ടും അവന്‍ സൃഷ്ടിച്ചു. ചോദിക്കുക: ഇതില്‍ ആണിനെയോ പെണ്ണിനെയോ അതല്ല, പെണ്‍മൃഗങ്ങളുടെ ഗര്‍ഭത്തിലുള്ളതോ ഏതാണവന്‍ നിഷിദ്ധമാക്കിയിട്ടുള്ളത്? അതല്ല, അല്ലാഹു ഇതൊക്കെ കല്‍പിച്ചപ്പോള്‍ നിങ്ങള്‍ സാക്ഷികളായി അവിടെയുണ്ടായിരുന്നോ?! യാതൊരു വിവരവുമില്ലാതെ മനുഷ്യരെ ദുര്‍മാര്‍ഗത്തിലാക്കാനായി അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമച്ചുണ്ടാക്കു ന്നവനെക്കാള്‍ വലിയ അധര്‍മകാരി ആരുണ്ട്? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുന്നതേയല്ല.68

1 വിശദീകരണം കാണുക

68. ബഹുദൈവാരാധകരുടെ വിതണ്ഡവാദങ്ങള്‍ അത്യന്തം ബാലിശമാണെന്ന്, ചിന്തിക്കുന്ന ഏതൊ രാള്‍ക്കും സ്പഷ്ടമാകും വിധം പരത്തിപ്പറഞ്ഞിരിക്കയാണിവിടെ. കാലികളില്‍ ചിലതിനെ മാത്രം, അതും ചിലഘട്ടങ്ങളില്‍ ആണുങ്ങള്‍ക്ക് അല്ലെങ്കില്‍ പെണ്ണുങ്ങള്‍ക്ക് നിഷിദ്ധമാണ് എന്ന വാദത്തിന്ന് യാതൊരു പിന്‍ബലവുമില്ലെന്നാണിവിടെ സ്ഥിരീകരിക്കുന്നത്.

ثَمَٰنِيَةَ أَزۡوَٰجٖۖ مِّنَ ٱلضَّأۡنِ ٱثۡنَيۡنِ وَمِنَ ٱلۡمَعۡزِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ نَبِّـُٔونِي بِعِلۡمٍ إِن كُنتُمۡ صَٰدِقِينَ ۝١٤٣
وَمِنَ ٱلۡإِبِلِ ٱثۡنَيۡنِ وَمِنَ ٱلۡبَقَرِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ أَمۡ كُنتُمۡ شُهَدَآءَ إِذۡ وَصَّىٰكُمُ ٱللَّهُ بِهَٰذَاۚ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا لِّيُضِلَّ ٱلنَّاسَ بِغَيۡرِ عِلۡمٍۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٤٤
145

നബിയേ, പ്രഖ്യാപിക്കുക: എനിക്കു കിട്ടുന്ന ദിവ്യസന്ദേശങ്ങളില്‍ ആഹാരം കഴിക്കുന്ന ഒരു വ്യക്തിക്ക് ഭക്ഷിക്കല്‍ നിഷിദ്ധമായി ഇവയല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല: 'ശവം, ഒഴുക്കപ്പെട്ട രക്തം, പന്നിയിറച്ചി -അതു മഹാ മ്ലേച്ഛം തന്നെ- അല്ലാഹുവിന്റേതല്ലാത്ത പേരുപറഞ്ഞ റുക്കപ്പെട്ട് നിയമവിരുദ്ധമായിത്തീര്‍ന്നത്.' എന്നാല്‍, ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍ -മനഃപൂര്‍വം നിയമലംഘനത്തിനോ അത്യാവശ്യത്തില്‍ കവിഞ്ഞോ അല്ലാതെ- ഇവ കഴിച്ചാല്‍, താങ്കളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രേ.69

1 വിശദീകരണം കാണുക

69. അല്ലാഹുവിന്റേതല്ലാത്ത പേരുപറഞ്ഞറുക്കപ്പെട്ടത് എന്നതിന്റെ വിവക്ഷ ബിംബങ്ങളുടെ നാമത്തില റുത്തതാണ്; അക്കാരണത്താല്‍ അതു നിഷിദ്ധമായിത്തീരുകയാണു ചെയ്യുന്നത്. നേര്‍ച്ചയാക്കപ്പെട്ട മൃഗങ്ങള്‍ എന്ന ചിലരുടെ വിവരണം മൗഢ്യവും അടിസ്ഥാന രഹിതവുമാകുന്നു. മരിച്ചുപോയവരുടെ പേരില്‍ പണമോ മറ്റെന്തുമോ ദാനം ചെയ്യാം, അതിന്റെ പ്രതിഫലം അയാള്‍ക്കു കിട്ടും. ഏതു ദാനവും സുന്നത്താണ്; ഒരാളത് നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമായിത്തീരും.

قُل لَّآ أَجِدُ فِي مَآ أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٖ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمٗا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٖ فَإِنَّهُۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ رَبَّكَ غَفُورٞ رَّحِيمٞ ۝١٤٥
146–147

നഖമുള്ള മുഴുവന്‍ ജീവികളും ആടു-മാടുകളുടെ കൊഴുപ്പും യഹൂദികള്‍ക്കു നാം നിഷിദ്ധമാക്കുകയുണ്ടായി; അവയുടെ മുതുകിലും കുടലിന്മേലും എല്ലിലും ചേര്‍ന്നു നില്‍ക്കുന്നതൊ ഴികെ. അവരുടെ ധിക്കാരത്തിനു നാം പ്രതിഫലം നല്‍കിയതാണത്. നിശ്ചയം നാം സത്യം പറയുക തന്നെയാകുന്നു. ഇനി, താങ്കളെ അവര്‍ നിഷേധിക്കുകയാണെങ്കില്‍ ഇങ്ങനെ പ്രതികരിക്കുക: നിങ്ങളു ടെ നാഥന്‍ വിസ്തൃത കാരുണ്യമുള്ളവനാണ്; എന്നാല്‍ അധര്‍മകാരികളായ വിഭാഗങ്ങളില്‍ നിന്ന് അവന്റെ ശിക്ഷ തട്ടിമാറ്റപ്പെടുന്നതല്ല.

وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا كُلَّ ذِي ظُفُرٖۖ وَمِنَ ٱلۡبَقَرِ وَٱلۡغَنَمِ حَرَّمۡنَا عَلَيۡهِمۡ شُحُومَهُمَآ إِلَّا مَا حَمَلَتۡ ظُهُورُهُمَآ أَوِ ٱلۡحَوَايَآ أَوۡ مَا ٱخۡتَلَطَ بِعَظۡمٖۚ ذَٰلِكَ جَزَيۡنَٰهُم بِبَغۡيِهِمۡۖ وَإِنَّا لَصَٰدِقُونَ ۝١٤٦
فَإِن كَذَّبُوكَ فَقُل رَّبُّكُمۡ ذُو رَحۡمَةٖ وَٰسِعَةٖ وَلَا يُرَدُّ بَأۡسُهُۥ عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ۝١٤٧
148–149

ബഹുദൈവവിശ്വാസികള്‍ ജല്‍പിക്കും: 'ഞങ്ങളോ പിതാക്കളോ അല്ലാഹു ഉദ്ദേശിച്ചിരു ന്നുവെങ്കില്‍ അവനോട് മറ്റാരെയും പങ്കുചേര്‍ക്കുകയോ എന്തെങ്കിലും നിഷിദ്ധമാക്കുകയോ ചെയ്യില്ലാ യിരുന്നു.' ഇതുപോലെ തന്നെ ഇവരുടെ പൂര്‍വികന്മാരും നിഷേധിക്കുകയുണ്ടായി, അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ രുചിച്ചറിഞ്ഞു. താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍വശം വല്ല അറിവുമുണ്ടെങ്കില്‍ ഞങ്ങള്‍ ക്ക് അതൊന്നു വെളിപ്പെടുത്തിത്തരിക. ഊഹം പിന്തുടരുകയും നുണപറയുകയും മാത്രമാണു നിങ്ങള്‍. താങ്കള്‍ പറയുക: അതുകൊണ്ട്, മികച്ച പ്രമാണത്തിന്റെ പിന്‍ബലം അല്ലാഹുവിന്നാണ്. അവനുദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ സര്‍വരെയും നേര്‍മാര്‍ഗത്തിലാക്കുമായിരുന്നു.70

1 വിശദീകരണം കാണുക

70. ഞങ്ങളെ ബഹുദൈവാരാധകരാക്കിയത് അല്ലാഹുവാണ് എന്നാണവര്‍ പറയുന്നത്. അതവരുടെ വ്യാജവാദമാണ് എന്ന് വ്യക്തമാക്കുകയാണ്. അവന്റെ പ്രവിശാലമായ അറിവനുസരിച്ച് അവര്‍ ദുര്‍മാര്‍ഗിക ളാണ് എന്ന് അവന്‍ അറിഞ്ഞുവെന്നു മാത്രം. ആ അറിവ് ഇവര്‍ക്ക് ന്യായീകരണമല്ലല്ലോ. അല്ലാഹുവിന്റെ നിലപാടിനാണ് പ്രാമാണിക പിന്‍ബലമുള്ളത് എന്നും വ്യക്തമാക്കുന്നു.

سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَكۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَيۡءٖۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَكُم مِّنۡ عِلۡمٖ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ ۝١٤٨
قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَٰلِغَةُۖ فَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ ۝١٤٩
150

നബിയേ, പ്രഖ്യാപിക്കുക: 'നിങ്ങളിപ്പറയുന്നവയൊക്കെ അല്ലാഹു നിഷിദ്ധമാക്കിയതാണ് എന്നു തെളിയിക്കുന്ന സാക്ഷികളെ ഹാജറാക്കുക'! ഇനി വ്യാജസാക്ഷ്യം പറയുന്നുവെങ്കില്‍ അവരോടൊപ്പം താങ്കള്‍ സാക്ഷിയാകരുത്. നമ്മുടെ പ്രമാണങ്ങള്‍ വ്യാജമാക്കിയവരും പാരത്രിക ലോകത്തെ വിശ്വസിക്കാത്തവരും തങ്ങളുടെ നാഥനു പങ്കുകാരെ സ്വീകരിക്കുന്നവരുമായ ആളുകളുടെ സ്വേച്ഛകള്‍ താങ്കള്‍ അനുധാവനം ചെയ്യരുത്71

1 വിശദീകരണം കാണുക

71. തെളിവു ഹാജറാക്കാന്‍ സാധ്യമാകും എന്നതുകൊണ്ടല്ല അതിന്നാവശ്യപ്പെടുന്നത്; ലോകസമക്ഷം ബഹുദൈവവിശ്വാസികളുടെ അപ്രാമാണിക നിലപാട് സ്പഷ്ടമാക്കുകയാണുദ്ദേശ്യം. ഇനി, ഒരു വേള എന്തെങ്കിലും ദുര്‍ന്യായങ്ങള്‍ അവര്‍ സമര്‍പ്പിച്ചേക്കാം. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം യുക്തിവാദികളും നിരീശ്വരവാദികളും ഉദ്ധരിക്കുന്നതും പഠിപ്പിക്കുന്നതും ഇപ്പറഞ്ഞതിന് ഒന്നാന്തരം ഉദാഹരണമാണ്. ആ മൗഢ്യത്തിന്റെ പരിഹാസ്യത ശാസ്ത്രലോകം തന്നെ സലക്ഷ്യം പ്രതിപാദിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാലും ആ പഴകിപ്പുളിച്ച നിരര്‍ത്ഥക വാദമാണല്ലോ അവരുദ്ധരിക്കാറുള്ളത്. അത്തരം മൂഢരുടെ തന്നിഷ്ടങ്ങള്‍ പിന്‍തുടരരുത് എന്നാണ് പഠിപ്പിക്കുന്നത്

قُلۡ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشۡهَدُونَ أَنَّ ٱللَّهَ حَرَّمَ هَٰذَاۖ فَإِن شَهِدُواْ فَلَا تَشۡهَدۡ مَعَهُمۡۚ وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَهُم بِرَبِّهِمۡ يَعۡدِلُونَ ۝١٥٠
151–153

നബിയേ, പ്രഖ്യാപിക്കുക: വരൂ, നിങ്ങള്‍ക്ക് രക്ഷിതാവ് നിഷിദ്ധമാക്കിയത് എന്തൊക്കെ യാണെന്ന് ഞാന്‍ പ്രതിപാദിച്ചുതരാം: നിങ്ങളവനോട് യാതൊന്നും പങ്കുചേര്‍ക്കരുത്; മാതാപിതാക്കള്‍ ക്കു നന്മ ചെയ്യണം; ദാരിദ്യം മൂലം സ്വന്തം മക്കളെ കൊല്ലരുത് -നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം തരുന്നത് -; പ്രത്യക്ഷമോ പരോക്ഷമോ ആയ നീച കൃത്യങ്ങളോടടുക്കുക പോലും അരുത്; അല്ലാഹു ആദരിച്ച ജീവന്‍ ന്യായപ്രകാരമല്ലാതെ കൊല്ലരുത്; ചിന്തിച്ചു ഗ്രഹിക്കുവാനായി അവന്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്72
ഏറ്റം ഉദാത്തമാര്‍ഗേണയല്ലാതെ അനാഥയുടെ സമ്പത്തി നെ നിങ്ങള്‍ സമീപിച്ചു പോകരുത്; അവന്നു പ്രായപൂര്‍ത്തിയാകും വരെ സംരക്ഷിക്കണം. അളവും തൂക്കവും നീതി പൂര്‍വം പൂര്‍ണമായി നിര്‍വഹിക്കുക. ഏതൊരുവ്യക്തിയോടും കഴിവിനപ്പുറം നാം കല്‍പിക്കുന്നതല്ല. ബന്ധുക്കളോടാണെങ്കില്‍ പോലും, സംസാരിക്കുകയാണെങ്കില്‍ നീതി പുലര്‍ത്തു ക; അല്ലാഹുവുമായുള്ള ഉടമ്പടികള്‍ നിറവേറ്റുക. നിങ്ങള്‍ ചിന്തിക്കുന്നതിനായി അവന്‍ നല്‍കുന്ന സദുപദേശമാണിത്. ഇതത്രെ എന്റെ ഋജുവായ പന്ഥാവ്. അതു നിങ്ങള്‍ അനുധാവനം ചെയ്യുക, മറ്റു വഴികള്‍ പിന്തുടരരുത്; അവയത്രയും അവന്റെ മാര്‍ഗത്തില്‍ നിന്നു നിങ്ങളെ ഭിന്നിപ്പിക്കും73
നിങ്ങള്‍ ആലോചിക്കാനായി അവന്‍ സമര്‍പ്പിക്കുന്ന ഉപദേശമാണിത്74

3 വിശദീകരണങ്ങൾ കാണുക

72. അല്ലാഹുവിന്റെ ശരീഅത്തു ഏതുകാലഘട്ടത്തിലും പഠിപ്പിച്ച മൗലിക സിദ്ധാന്തങ്ങളാണ് ഈ രണ്ടു സൂക്തങ്ങളിലുള്ള പത്തുകല്‍പനകള്‍. ബൈബിള്‍ പഴയനിയമത്തിലും (പുറപ്പാട്: 20) പുതിയ നിയമത്തിലും (മത്തായി: 5,6) ഇവ പ്രതിപാദിച്ചതായി കാണാം.

73. ഒരിക്കല്‍ നബി(സ്വ) ഒരു നേര്‍രേഖവരച്ചിട്ട് ഇതാണ് സന്‍മാര്‍ഗം എന്നു പറഞ്ഞു. പിന്നീട് അതിന്റെ ഇരുപാര്‍ശ്വങ്ങളിലുമായി മറ്റു കുറേ വരകള്‍ രേഖപ്പെടുത്തി പ്രതിപാദിച്ചു: ഈ മാര്‍ഗങ്ങളില്‍ ഓരോന്നിലും അതിലേക്കു ക്ഷണിക്കുന്ന ഒരു പിശാചുണ്ടാവാതിരിക്കില്ല. എന്നിട്ട് അവിടന്ന് ഈ 153-ാമത്തെ സൂക്തം പാരായണം ചെയ്യുകയുണ്ടായി. (അഹ്മദ്, നസാഇ)

74. ഇപ്പറഞ്ഞ ധാര്‍മിക മുല്യങ്ങളത്രയും തന്റെ സ്വന്തം കാര്യത്തില്‍ നിലനിന്നു കാണണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നുണ്ട്. ഒരാള്‍ വ്യഭിചാരിയാണെങ്കിലും തന്റെ ഭാര്യയും മക്കളും അതു ചെയ്യുന്നത് ഒരിക്കലും സഹിക്കില്ല. ഈ അമൂല്യ സിദ്ധാന്തങ്ങള്‍ സകലര്‍ക്കും ലഭിക്കണമെന്നതുമാത്രമാണ് അല്ലാഹുവിന്റെ ദീനിന്റെ ദര്‍ശനം. മാനവ സമൂഹത്തിന്റെ മോക്ഷവും ഉന്നതിയുമാണതിന്റെ ലക്ഷ്യം.

۞ قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَيۡكُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗاۖ وَلَا تَقۡتُلُوٓاْ أَوۡلَٰدَكُم مِّنۡ إِمۡلَٰقٖ نَّحۡنُ نَرۡزُقُكُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ ۝١٥١
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ ۝١٥٢
وَأَنَّ هَٰذَا صِرَٰطِي مُسۡتَقِيمٗا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ ۝١٥٣
154

പിന്നീട് മൂസാ നബിക്കു നാം തൗറാത്ത് വേദം നല്‍കി, പുണ്യവാന്മാര്‍ക്ക് അനുഗ്രഹപൂര്‍ത്തീ കരണവും മുഴു കാര്യങ്ങളിലും വിശദീകരണവും സന്മാര്‍ഗദര്‍ശനവും ദിവ്യകാരുണ്യവുമായിക്കൊണ്ട്. തങ്ങളുടെ നാഥനുമായുള്ള ദര്‍ശനത്തില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി.

ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ تَمَامًا عَلَى ٱلَّذِيٓ أَحۡسَنَ وَتَفۡصِيلٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ ۝١٥٤
155–157

ഈ ഖുര്‍ആന്‍ നാമവതരിപ്പിച്ച അനുഗൃഹീത ഗ്രന്ഥമത്രേ. അതുകൊണ്ട് നിങ്ങളത് അനുധാവനം ചെയ്യുകയും കല്‍പനകള്‍ സൂക്ഷിക്കുകയും ചെയ്യുക; നിങ്ങള്‍ക്ക് കാരുണ്യം വര്‍ഷിക്ക പ്പെടാന്‍ വേണ്ടി. നിങ്ങള്‍ ഇപ്രകാരം ഒഴികഴിവു പറയാതിരിക്കാനാണിത് അവതരിപ്പിച്ചത്: 'ഞങ്ങള്‍ ക്കുമുമ്പുള്ള രണ്ടുവിഭാഗത്തിന്നേ വേദം നല്‍കപ്പെട്ടിട്ടുള്ളൂ; അവരുടെ അധ്യയനം സംബന്ധിച്ച് ഞങ്ങള്‍ അശ്രദ്ധര്‍ തന്നെയായിരുന്നു75
അല്ലെങ്കില്‍, 'ഞങ്ങള്‍ക്ക് ഒരു വേദം അവതീര്‍ണമാ യിരുന്നുവെങ്കില്‍ അവരെക്കാള്‍ സന്മാര്‍ഗ നിഷ്ഠര്‍ ഞങ്ങളായേനെ.' അതിനാല്‍, രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കിതാ പ്രമാണവും മാര്‍ഗദര്‍ശനവും അനുഗ്രഹവും വന്നെത്തിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും അവയില്‍നിന്നു വ്യതിചലിക്കുകയും ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു പിന്തിരിഞ്ഞുപോകു ന്നവര്‍ക്ക് അതിനു പ്രതിഫലമായി നാം കഠിനശിക്ഷ നല്‍കുന്നതാകുന്നു.

1 വിശദീകരണം കാണുക

75. ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ഉദ്ദേശ്യം. അവര്‍ക്ക് തൗറാത്തും ഇന്‍ജീലും നല്‍കപ്പെട്ടിരുന്നു; പക്ഷേ, അറബികളായ ഞങ്ങള്‍ക്ക് അവയുടെ ഭാഷയായ ഹിബ്രുവും സുരിയാനിയുമൊന്നും അറിയില്ല; അവര്‍ പഠിച്ചു വെച്ചിരുന്ന മതമൂല്യങ്ങളും സിദ്ധാന്തങ്ങളുമൊക്കെ ഞങ്ങള്‍ക്ക് അജ്ഞാതമായിരുന്നു എന്നു വിവക്ഷ.

وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ ۝١٥٥
أَن تَقُولُوٓاْ إِنَّمَآ أُنزِلَ ٱلۡكِتَٰبُ عَلَىٰ طَآئِفَتَيۡنِ مِن قَبۡلِنَا وَإِن كُنَّا عَن دِرَاسَتِهِمۡ لَغَٰفِلِينَ ۝١٥٦
أَوۡ تَقُولُواْ لَوۡ أَنَّآ أُنزِلَ عَلَيۡنَا ٱلۡكِتَٰبُ لَكُنَّآ أَهۡدَىٰ مِنۡهُمۡۚ فَقَدۡ جَآءَكُم بَيِّنَةٞ مِّن رَّبِّكُمۡ وَهُدٗى وَرَحۡمَةٞۚ فَمَنۡ أَظۡلَمُ مِمَّن كَذَّبَ بِـَٔايَٰتِ ٱللَّهِ وَصَدَفَ عَنۡهَاۗ سَنَجۡزِي ٱلَّذِينَ يَصۡدِفُونَ عَنۡ ءَايَٰتِنَا سُوٓءَ ٱلۡعَذَابِ بِمَا كَانُواْ يَصۡدِفُونَ ۝١٥٧
158

വിശ്വസിക്കാന്‍ എന്താണ് ഇനിയവര്‍ കാത്തിരിക്കുന്നത്? തങ്ങളുടെയടുത്ത് മലക്കുകള്‍ ഹാജറാകുന്നതോ താങ്കളുടെ നാഥന്‍ തന്നെ സന്നിഹിതനാകുന്നതോ അവന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വന്നെത്തുന്നതോ അല്ലാതെ! എന്നാല്‍ താങ്കളുടെ രക്ഷിതാവിന്റെ ഏതെങ്കിലും ദൃഷ്ടാന്തം വന്നെത്തുന്ന നാളില്‍, നേരത്തെ സത്യവിശ്വാസമവലംബിച്ച് ആ വിശ്വാസസമേതം നന്മചെയ്തിട്ടില്ലാ ത്ത ഒരാള്‍ക്കും തന്റെ വിശ്വാസം ഫലപ്രദമാകയില്ല. താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ കാത്തിരിക്കു ക, ഞങ്ങളും കാത്തിരക്കുകതന്നെയാകുന്നു!76

1 വിശദീകരണം കാണുക

76. നിഷേധികള്‍ക്കുള്ള അതീവ ഗുരുതരമായ താക്കീതാണിത്. അപകടം മുന്നിലെത്തിക്കഴിഞ്ഞ ശേഷമുള്ള വിശ്വാസം അസ്വീകാര്യമായിരിക്കും. ഫിര്‍ഔന്‍ പോലും ചെയ്തു അത് (ഖുര്‍ആന്‍ 10:90). തിരുനബി(സ്വ) പറഞ്ഞു: സൂര്യന്‍ പടിഞ്ഞാറുനിന്നു ഉദിക്കുന്നതുവരെയും ഖിയാമനാള്‍ സംഭവിക്കയില്ല. അത് അങ്ങനെ ഉദിക്കുകയും മനുഷ്യര്‍ അത് കാണുകയും ചെയ്താല്‍ അവരൊന്നടങ്കം വിശ്വസിക്കും; അതാണ്, നേരത്തെ സത്യവിശ്വാസമവലംബിച്ച് ആ വിശ്വാസസമേതം നന്മചെയ്തിട്ടില്ലാത്ത ഒരാള്‍ക്കും തന്റെ ഈമാന്‍ ഫലപ്രദമാകില്ല എന്നു വ്യക്തമാക്കിയിട്ടുള്ളത്. (ബുഖാരി)

هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَٰٓئِكَةُ أَوۡ يَأۡتِيَ رَبُّكَ أَوۡ يَأۡتِيَ بَعۡضُ ءَايَٰتِ رَبِّكَۗ يَوۡمَ يَأۡتِي بَعۡضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفۡسًا إِيمَٰنُهَا لَمۡ تَكُنۡ ءَامَنَتۡ مِن قَبۡلُ أَوۡ كَسَبَتۡ فِيٓ إِيمَٰنِهَا خَيۡرٗاۗ قُلِ ٱنتَظِرُوٓاْ إِنَّا مُنتَظِرُونَ ۝١٥٨
159–160

സ്വന്തം മതത്തില്‍ ഭിന്നിപ്പുണ്ടാക്കി വിവിധ ചേരികളായിത്തീര്‍ന്ന വേദക്കാരുമായി താങ്കള്‍ക്ക് യാതൊരു ബന്ധവുമില്ല. അവരെക്കുറിച്ച തീരുമാനം അല്ലാഹുവിങ്കല്‍ മാത്രമാണ്. തങ്ങളുടെ ചെയ്തികളെപ്പറ്റി അവരെ അല്ലാഹു അറിയിച്ചുകൊടുക്കും77
ആരെങ്കിലും ഒരു നന്മയനുവര്‍ത്തിച്ചാല്‍ പത്തിരട്ടി പ്രതിഫലമുണ്ട്; ഒരു തിന്മ ചെയ്താലാകട്ടെ, തുല്യകൂലി മാത്രമേ നല്‍കപ്പെടൂ. യാതൊരനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല78

2 വിശദീകരണങ്ങൾ കാണുക

77. മതത്തില്‍ ഭിന്നിപ്പുണ്ടാക്കി വ്യത്യസ്ത ചേരികളായവര്‍ ജൂതന്മാരും ക്രിസ്ത്യാനികളുമാണ്. ഇമാം മുജാഹിദ്(റ) തുടങ്ങി പല മഹാന്മാരും അതു വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ഗ്രൂപ്പുകള്‍ വേദക്കാരിലുണ്ടല്ലോ. പരസ്പരം തള്ളിപ്പറയുകയും ചെയ്യും അവര്‍. മതകല്‍പനകള്‍ ചിലത് കൊള്ളും, മറ്റുചിലത് തള്ളും (ഖുര്‍ആന്‍ 2:85, 9:29, 39; 6:140 നോക്കുക.) എന്നാല്‍, മദ്ഹബിന്റെ ഇമാമുകളാണ് ഇവിടെ വിവക്ഷ എന്ന നിലക്ക് ഈ സൂക്തം ദുര്‍വ്യാഖ്യാനം ചെയ്തവര്‍ തലമറന്ന് എണ്ണതേക്കുന്നവരാണ്; കഥയറിയാതെ ആട്ടം കാണുന്നവര്‍. അത്തരം മൂഢശിരോമണികളോട് ഒരു ചോദ്യം: സ്വഹാബികളും മറ്റു ഒന്നാം നൂറ്റാണ്ടു കാരും ഈ ആയത്തിന് നല്‍കിയ അര്‍ത്ഥം എന്തായിരുന്നു? ഹിജ്‌റാബ്ദം നൂറ്റി അമ്പതിനും ഇരുനൂറ്റമ്പതിനും ഇടയിലാണല്ലോ സുപ്രധാനമായ നാലു മദ്ഹബുകള്‍ ജന്മമെടുത്തത്. തന്നിഷ്ടത്തിനൊത്ത് വിശുദ്ധഖുര്‍ആന്‍ വചനങ്ങള്‍ വളച്ചൊടിക്കുന്നവരുടെ നിലപാട് അത്യന്തം ദയനീയം തന്നെ!

78. അല്ലാഹുവിന്റെ അതിമഹത്തായ ഒരനുഗ്രഹമാണിത്. ഒരു ഖുദ്‌സിയ്യായ ഹദീസില്‍ ഇങ്ങനെയുണ്ട്: ഒരാള്‍ ഒരു നന്മചെയ്താല്‍ അതിന്റെ പത്തിരട്ടി കൂലി അവനു ലഭിക്കും; ചിലപ്പോള്‍ ഞാന്‍ കൂടുതല്‍ നല്‍കുകയും ചെയ്യും. ഒരാള്‍ ഒരു തിന്മ പ്രവര്‍ത്തിച്ചാല്‍,

إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗا لَّسۡتَ مِنۡهُمۡ فِي شَيۡءٍۚ إِنَّمَآ أَمۡرُهُمۡ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفۡعَلُونَ ۝١٥٩
مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَا وَهُمۡ لَا يُظۡلَمُونَ ۝١٦٠
161–163

നബിയേ, പ്രഖ്യാപിക്കുക: നിശ്ചയം, എന്റെ നാഥന്‍ ഋജുവായ പന്ഥാവിലേക്ക്, വക്രതയി ല്ലാത്ത മതത്തിലേക്ക്, സന്മാര്‍ഗ നിഷ്ഠനായ ഇബ്രാഹീം നബിയുടെ ആദര്‍ശത്തിലേക്ക്-അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടയാളായിരുന്നില്ല-എന്നെ മാര്‍ഗദര്‍ശനം ചെയ്തിരിക്കുന്നു. പറയുക: എന്റെ നമസ്‌കാരവും മറ്റാരാധനകളും ജീവിതവും മരണവുമൊക്കെ സര്‍വലോക സംരക്ഷകനായ അല്ലാഹുവിനുള്ളതാകുന്നു. അവനു യാതൊരു പങ്കാളിയുമില്ല. ഇങ്ങനെ വിശ്വസിക്കാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനെ വണങ്ങുന്നവരില്‍ ഒന്നാമനാണു ഞാന്‍.

قُلۡ إِنَّنِي هَدَىٰنِي رَبِّيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ دِينٗا قِيَمٗا مِّلَّةَ إِبۡرَٰهِيمَ حَنِيفٗاۚ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ۝١٦١
قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝١٦٢
لَا شَرِيكَ لَهُۥۖ وَبِذَٰلِكَ أُمِرۡتُ وَأَنَا۠ أَوَّلُ ٱلۡمُسۡلِمِينَ ۝١٦٣
164

സകല വസ്തുക്കളുടെയും രക്ഷിതാവ് അല്ലാഹുവായിട്ടും അവനല്ലാത്തവരെ രക്ഷിതാവായി ഞാനന്വേഷിക്കുകയോ എന്നു താങ്കള്‍ ചോദിക്കുക79
ഏതൊരു വ്യക്തിയുടെയും ചെയ്തികള്‍ക്കു ഉത്തരവാദി അയാള്‍ മാത്രമായിരിക്കും. കുറ്റവാളിയായ ഏതൊരാളും മറ്റൊരാളുടെ കുറ്റം ഏല്‍ക്കേണ്ടി വരില്ല80
അനന്തരം നാഥങ്കലേക്കായിരിക്കും നിങ്ങളുടെ തിരിച്ചുപോക്ക്. നിങ്ങള്‍ ഭിന്നപക്ഷ ക്കാരായിരുന്ന കാര്യങ്ങളെക്കുറിച്ച് അപ്പോള്‍ നിങ്ങളെയവന്‍ അറിയിച്ചു തരുന്നതാകുന്നു.

2 വിശദീകരണങ്ങൾ കാണുക

79. നിങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നു കൊള്ളാമെന്നു പലപ്പോഴും ബഹുദൈവവിശ്വാസികള്‍ പറഞ്ഞിരുന്നു. അതിനു ബൗദ്ധികമായ എന്തു ന്യായീകരണമാണുള്ളത് എന്നാണ് വ്യംഗ്യഭാഷ്യം. സകല വസ്തുവിന്റെയും സ്രഷ്ടാവും നിയന്താവും രക്ഷിതാവുമൊക്കെ അല്ലാഹു ആണല്ലോ. അവന്‍ പടച്ചുണ്ടാക്കിയ സാധനങ്ങളോ വ്യക്തികളോ എങ്ങനെ ദൈവമാകും? ബഹുദൈവ വിശ്വാസികള്‍ വരിക്കുന്ന മുഴു ദൈവങ്ങളും അല്ലാഹുവിനാല്‍ സൃഷ്ടിക്കപ്പെട്ടതാണല്ലോ. ദൗര്‍ബല്യവും പരാശ്രയത്വവും അവയില്‍ ഏതിന്റെയും അടിസ്ഥാന സ്വഭാവവുമാണ്.

80. നിങ്ങള്‍ ഞങ്ങളുടെ വഴി സ്വീകരിക്കുക, പരലോകത്ത് അതിന്റെ പേരില്‍ നിങ്ങള്‍ക്ക് വല്ല ശിക്ഷയു മുണ്ടാകുമെങ്കില്‍ അതു ഞങ്ങള്‍ വഹിക്കാം എന്നു പലപ്പോഴും ബഹുദൈവവിശ്വാസികള്‍ മുസ്‌ലിംകളോട് (ഖുര്‍ആന്‍ 29:12) പറഞ്ഞിരുന്നതിന്റെ മറുപടിയാണിത്. ഒരാളുടെ കുറ്റം മറ്റൊരാളുടെ പുറത്ത് വെച്ചു കെട്ടുക എന്ന അക്രമം അല്ലാഹു ചെയ്യില്ല.

قُلۡ أَغَيۡرَ ٱللَّهِ أَبۡغِي رَبّٗا وَهُوَ رَبُّ كُلِّ شَيۡءٖۚ وَلَا تَكۡسِبُ كُلُّ نَفۡسٍ إِلَّا عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ ۝١٦٤
165

അവനാണ് നിങ്ങളെ ഭൂമിയില്‍ തന്റെ പ്രതിനിധികളാക്കിയിട്ടുള്ളത്; അവന്‍ നല്‍കിയതില്‍ പരീക്ഷിക്കുന്നതിനായി നിങ്ങളില്‍ ചിലര്‍ക്ക് മറ്റുചിലരെക്കാള്‍ പദവി ഉയര്‍ത്തിത്തരികയും ചെയ്തു81
താങ്കളുടെ രക്ഷിതാവ് അതിദ്രുതം ശിക്ഷാനടപടികളെടുക്കുന്നവനാണ്. ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രേ അവന്‍82

2 വിശദീകരണങ്ങൾ കാണുക

81. അല്ലാഹുവാണല്ലോ മനുഷ്യരെ സൃഷ്ടിച്ചതും തന്റെ പ്രതിനിധികളായി അവരെ ഭൂമിയില്‍ നിവസിപ്പിച്ചതും. അതുകൊണ്ട് ആ പ്രാതിനിധ്യ ദൗത്യം പൂര്‍ത്തീകരിക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടത്. അവന്റെ ദൈവികതയും അജയ്യതയുമെന്നപോലെത്തന്നെ മനുഷ്യരുടെ ദൗര്‍ബല്യവും പരാശ്രയത്വവും സാര്‍വത്രികമായി കാണാവുന്നതാണ്. ഒരു സവിശേഷ സൃഷ്ടി വിഭാഗമാണെന്നതോടൊപ്പം തന്നെ നാനാവിധ വൈജാത്യങ്ങള്‍ വ്യക്തികളില്‍ കാണാം. ദൈവദത്തമായ അനുഗ്രഹങ്ങള്‍ ഇങ്ങനെ വ്യത്യസ്ത മായി നല്‍കപ്പെടുന്നത് പരീക്ഷണാര്‍ത്ഥം മാത്രമാകുന്നു.

82. അവസാന ആയത്തിലെ ഈ രണ്ടു കൊച്ചു വചനങ്ങള്‍ ഒരേസമയം താക്കീതും ശുഭവാര്‍ത്തയു മാണ്. അവിശ്വസിക്കുകയും പാപങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കോടാനുകോടികളുണ്ടെങ്കിലും അല്ലാഹു വളരെപ്പെട്ടെന്ന് വിചാരണപൂര്‍ത്തിയാക്കി ശിക്ഷാനടപടികള്‍ കൈക്കൊള്ളും. അതേ പോലെ ത്തന്നെ, വിശ്വാസികളില്‍ നിന്ന് അബദ്ധവശാലോ അശ്രദ്ധമായോ വല്ല പാപങ്ങളും സംഭവിച്ചുപോകുന്നു വെങ്കില്‍ തന്നെ അവന്‍ പൊറുത്തുകൊടുത്തു കാരുണ്യം ചൊരിയും.

وَهُوَ ٱلَّذِي جَعَلَكُمۡ خَلَٰٓئِفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَبۡلُوَكُمۡ فِي مَآ ءَاتَىٰكُمۡۗ إِنَّ رَبَّكَ سَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمُۢ ۝١٦٥