Sunday, 11 October 2026 Hijri: — 11:47:56 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ അഅ്റാഫ് الأعراف Al-Araf

Surah 7 മക്കിയ്യ • مكية • Makkiyah 206 ആയത്തുകൾ • 206 Ayahs

സൂറത്ത് അൽ അഅ്റാഫ് (Al-Araf), ഖുർആൻ അധ്യായം 7 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 206 ആയത്തുകൾ വായിക്കുക. Read Surah Al-Araf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

അലിഫ് ലാം മീം സ്വാദ്1
നബിയേ, താങ്കള്‍ക്ക് അവതീര്‍ണമായ മഹല്‍ ഗ്രന്ഥമത്രേ ഇത്. താങ്കളുടെ മനസ്സില്‍ യാതൊരു പ്രയാസവും ഇതു സംബന്ധിച്ചുണ്ടാവാതിരിക്കട്ടെ2
ഇതു വഴി താങ്കള്‍ താക്കീതു നല്‍കുവാനും സത്യവിശ്വാസികള്‍ക്ക് ഉദ്‌ബോധനമായിരിക്കാനും വേണ്ടി.

2 വിശദീകരണങ്ങൾ കാണുക

1. ചില സൂറകളുടെ തുടക്കത്തിലുള്ള ഖണ്ഡിതാക്ഷരങ്ങളെപ്പറ്റി അല്‍ ബഖറയുടെ ആദ്യം വിശദീകരിച്ചിട്ടുണ്ട്. അറബി അക്ഷരമാലയിലെ ഇതുപോലെയുള്ള അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടായതാണ് ഖുര്‍ആന്‍ എന്നും അതു ദൈവികമാണെന്നതില്‍ സംശയമുണ്ടെങ്കില്‍ തത്തുല്യമായ ഒന്നു നിങ്ങളും കൊണ്ടു വരൂ എന്നും വ്യംഗ്യമായി ദ്യോതിപ്പിക്കുകയാണിത്.

2. ജനങ്ങള്‍ നിഷേധിച്ചു കളഞ്ഞേക്കുമോ എന്ന ആശങ്കയും തജ്ജന്യമായ മനഃപ്രയാസവുമൊന്നും താങ്കളെ പിടികൂടരുത്. ഖുര്‍ആന്‍ നൂറു ശതമാനവും ദൈവികവും സത്യനിഷ്ഠവുമാണ്.

الٓمٓصٓ ۝١
كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ ۝٢
3–7

രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കായി അവതീര്‍ണമാകുന്നത് അനുധാവനം ചെയ്തുകൊള്ളുക; അവനല്ലാത്ത മറ്റു രക്ഷാധികാരികളെ പിന്‍പറ്റരുത്. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ. എത്രയെത്ര രാജ്യങ്ങളാണ് നാം സംഹരിച്ചു കളഞ്ഞിട്ടുള്ളത്! രാത്രിയിലോ ഉച്ചയുറക്കത്തിലായിരുന്നപ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്കു വന്നെത്തി. അപ്പോള്‍, 'ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ' എന്നു പറഞ്ഞു വിലപിക്കുക മാത്രമായിരുന്നു അവര്‍. ഏതേതു സമൂഹങ്ങളിലേക്ക് പ്രവാചകനിയോഗമുണ്ടായോ, അവരെയൊക്കെയും ആ ദൂതന്മാരെയും നാം വിചാരണാവിധേയരാക്കുക തന്നെ ചെയ്യും3
എന്നിട്ട് പൂര്‍ണജ്ഞാനസമേതം നാമവര്‍ക്കു വസ്തുതകള്‍ പ്രതിപാദിച്ചു കൊടുക്കുന്നതാണ്. നാം അപ്രത്യക്ഷമാവുകയേ ചെയ്തിട്ടില്ലായിരുന്നു!

1 വിശദീകരണം കാണുക

3. ഏതു കടുത്ത ധിക്കാരിയും അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുമ്പോള്‍ മുറവിളി കൂട്ടും, പശ്ചാത്തപിക്കും. പക്ഷെ, സമയം കഴിഞ്ഞതിനാല്‍ അത് തീര്‍ത്തും നിഷ്ഫലമാകും. ജനങ്ങളെ വിചാരണ ചെയ്യും എന്നത് താക്കീതിന്റെ ശൈലിയിലാണ്. എന്നാല്‍ പ്രാവചകന്മാരെ വിചാരണ ചെയ്യുന്നത് അങ്ങനെയല്ല; സമൂഹത്തെ ഉത്തരം മുട്ടിക്കാനും പ്രവാചകര്‍ക്ക് സമാശ്വാസമായിട്ടുമാണ്; തങ്ങളുടെ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടുത്താനവര്‍ക്ക് സുവര്‍ണാവസരം ലഭിക്കുകയാണ്, ജന കോടികള്‍ക്കു മുമ്പില്‍. (അല്‍മാഇദ: 109,116,117,118 എന്നിവ കാണുക.)

ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ ۝٣
وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ ۝٤
فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ ۝٥
فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ ۝٦
فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ ۝٧
8–9

അന്നു മര്‍ത്യകര്‍മങ്ങള്‍ തൂക്കുമെന്നത് സത്യമാണ്4
അപ്പോള്‍ ആരുടെ തുലാസുകള്‍ കനമുള്ളതായോ അവരാണ് ജേതാക്കള്‍; ആരുടെ തുലാസുകള്‍ കനശൂന്യമായോ അവരാണ് ആത്മ നഷ്ടം വരുത്തിയവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളോട് അവര്‍ അനീതി പ്രവര്‍ത്തിച്ചതുമൂലമത്രേ അത്.

1 വിശദീകരണം കാണുക

4. ചൂടും തണുപ്പും രക്തസമ്മര്‍ദവും ഹൃദയമിടിപ്പും അന്തരീക്ഷ മര്‍ദവും കാറ്റിന്റെ വേഗതയും ഭൂമിയുടെ കനവും തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ അളന്നും തൂക്കിയും കണക്കാക്കാനുള്ള യന്ത്രങ്ങള്‍ ഇന്ന് ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നു. അപ്പോള്‍, അല്ലാഹു മനുഷ്യന്റെ കര്‍മങ്ങള്‍ അളന്നു തൂക്കുമെന്ന വസ്തുത ഒട്ടുമേ ദുര്‍ഗ്രഹമല്ലല്ലോ.

وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٨
وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ ۝٩
10–13

നിങ്ങള്‍ക്കു നാം ഭൂമിയില്‍ അധികാരം തരികയും ഉപജീവനമാര്‍ഗങ്ങള്‍ സംവിധാനിക്കുകയും ചെയ്തു. പക്ഷെ, വളരെ കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി പ്രകാശിപ്പിക്കുന്നുള്ളൂ. നിങ്ങളെ നാം സൃഷ്ടിക്കുകയും രൂപകല്‍പന ചെയ്യുകയും പിന്നീട് 'നിങ്ങള്‍ ആദമിനു സാഷ്ടാംഗം ചെയ്യുക' എന്ന് മലക്കുകളോടു കല്‍പിക്കുകയും അപ്പോള്‍ ഇബ്‌ലീസൊഴികെ അവരെല്ലാം സുജൂദ് ചെയ്യുകയുമുണ്ടായി5
അവന്‍ സാഷ്ടാംഗം ചെയ്തവരില്‍ പെട്ടില്ല. അല്ലാഹു ചോദിച്ചു: 'ഞാന്‍ കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്താണ് തടസ്സമുണ്ടായത്?' അവന്‍ പറഞ്ഞു:'ആദമിനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്; എന്നെ തീയിലും അവനെ മണ്ണിലും നിന്നാണ് നീ സൃഷ്ടിച്ചിരിക്കുന്നത്.' അല്ലാഹു അരുളി: 'ഉടന്‍ ഇറങ്ങിപ്പോകണം നീ ഇവിടന്ന്. നിനക്ക് അഹങ്കരിക്കുവാന്‍ ഇവിടെ പറ്റില്ല; കടക്ക് പുറത്ത്! നിന്ദ്യരില്‍ പെട്ടവനാണു നീ, തീര്‍ച്ച.'

1 വിശദീകരണം കാണുക

5. ഇബ്‌ലീസ് മലക്ക് അല്ല, എങ്കിലും അനുശാസിതരില്‍ അവനും ഉള്‍പ്പെട്ടിരുന്നു. മനുഷ്യ പിതാവായ ആദം നബി(അ)യുടെ മഹത്വവും ശ്രേഷ്ഠതയും വെളിപ്പെടുത്തുന്നതിന് വേണ്ടി അല്ലാഹുവിന്റെ കല്‍പന പ്രകാരം തന്നെയുള്ള സുജൂദായിരുന്നു ഇത്. 'നിങ്ങളെ സൃഷ്ടിച്ചു' എന്നതിന്റെ വിവക്ഷ ആദി പിതാവായ ആദം നബി(അ)യെ എന്നാണ്.

وَلَقَدۡ مَكَّنَّٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ ۝١٠
وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّٰجِدِينَ ۝١١
قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ ۝١٢
قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّٰغِرِينَ ۝١٣
14–18

ഇബ്‌ലീസ് അപേക്ഷിച്ചു: 'ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ എനിക്ക് അവധി നീട്ടിത്തരേണമേ.' അല്ലാഹു പറഞ്ഞു:' അവധി നല്‍കപ്പെട്ടവരില്‍ തന്നെയാണു നീ'6
ഇബ്‌ലീസ് വ്യക്തമാക്കി: 'നീ എന്നെ വഴിതെറ്റിച്ചതിനാല്‍ നിന്റെ ഋജുവായ പന്ഥാവില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടുക്കാനായി ഞാന്‍ കാത്തിരിക്കുകയും അവരുടെ മുന്നിലൂടെയും പിന്നിലൂടെയും ഇടം-വലം ഭാഗങ്ങളിലൂടെയും ഞാനവരെ സമീപിക്കുകയും ചെയ്യും, തീര്‍ച്ച. അവരില്‍ മിക്കവരെയും കൃതജ്ഞരായി നിനക്ക് കാണാനാകില്ല.' അല്ലാഹു അരുളി: 'ഹീനനും അഭിശപ്തനുമായി നീ പുറത്തു കടക്കുക. അവരിലാരെങ്കിലും നിന്നെ പിന്തുടരുന്നുവെങ്കില്‍ നിങ്ങളെല്ലാവരെയും കൊണ്ട് നരകം ഞാന്‍ നിറച്ചു കളയുക തന്നെ ചെയ്യും, തീര്‍ച്ച.'

1 വിശദീകരണം കാണുക

6. പുനരുത്ഥാന നാള്‍ വരെ അവധി നീട്ടിക്കൊടുക്കാനാണു പിശാച് ആവശ്യപ്പെടുന്നത്; അതിനു ശേഷം മരണമെന്ന പ്രതിഭാസം ഉണ്ടാവുകയില്ല; എന്നെന്നും ജീവിച്ചിരിക്കാനുള്ള അനുമതി നേടലാണിതുവഴി അവന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അന്ത്യനാള്‍ വരെയാണവധി നല്‍കിയത്. അന്ന് അവനും മരിക്കും.

قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝١٤
قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ ۝١٥
قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ ۝١٦
ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ ۝١٧
قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ ۝١٨
19–21

ആദം നബിയേ, താങ്കളും സഹധര്‍മിണിയും ഈ സ്വര്‍ഗത്തില്‍ നിവസിക്കുകയും യഥേഷ്ടം ആഹരിക്കുകയും ചെയ്തുകൊള്ളുക; എന്നാല്‍ ഈ വൃക്ഷത്തെ സമീപിച്ചു പോകരുത്; അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെട്ടുപോകുന്നതാണ് എന്ന് അല്ലാഹു അരുളി7
അങ്ങനെ പിശാച് അവരില്‍ ദുഷ്‌പ്രേരണ ചെലുത്തി. തദ്ഫലമായി അവരുടെ ഗുപ്തഗുഹ്യങ്ങള്‍ വെളിപ്പെട്ടു. 'നിങ്ങളിരുവരും മലക്കുകളോ ശാശ്വതരോ ആയിത്തീരരുതെന്നുവെച്ചു മാത്രമാണ് രക്ഷിതാവ് ഈ മരത്തില്‍ നിന്നു നിങ്ങളെ നിരോധിച്ചത്' എന്നവന്‍ തട്ടിവിട്ടു. ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണെന്നവന്‍ ആണയിട്ടു പറയുകയുമുണ്ടായി.

1 വിശദീകരണം കാണുക

7. ആദം നബിയുടെ സൃഷ്ടിപ്പ്, സ്വര്‍ഗനിയോഗം, മലക്കുകളുടെ സുജൂദ്, ഇബ്‌ലീസിന്റെ ബഹിഷ്‌കരണം മുതലായവ സൂറത്തുല്‍ ബഖറയിലും (20-39) മറ്റും പറഞ്ഞിട്ടുണ്ട്.

وَيَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ۝١٩
فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ ۝٢٠
وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّٰصِحِينَ ۝٢١
22–23

അങ്ങനെ അവന്‍ അവരിരുവരെയും കബളിപ്പിച്ച് താഴേക്കിറക്കി. ആ വൃക്ഷത്തില്‍ നിന്നു രുചിച്ചപ്പോള്‍ അവരുടെ ഗുഹ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. സ്വര്‍ഗത്തിലെ ഇലകള്‍ പറിച്ചു വെച്ച് അവര്‍ ശരീരം മറയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ രക്ഷിതാവ് അവരിരുവരെയും വിളിച്ചു ചോദിച്ചു: ആ വൃക്ഷത്തില്‍ നിന്നു ഞാന്‍ നിങ്ങളെ തടയുകയും പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുതന്നെയാണെന്ന് പറയുകയും ചെയ്തിരുന്നില്ലേ? അവര്‍ പറഞ്ഞു: നാഥാ, സ്വന്തത്തോടു തന്നെ ഞങ്ങള്‍ അക്രമം ചെയ്തു പോയി, നീ പൊറുക്കുകയും കരുണ വര്‍ഷിക്കുകയും ചെയ്യുന്നില്ല എങ്കില്‍ ഞങ്ങള്‍ സര്‍വ നഷ്ടം വന്നവരായിപ്പോവുക തന്നെ ചെയ്യും, തീര്‍ച്ച8

1 വിശദീകരണം കാണുക

8. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടപ്പോള്‍ അവര്‍ പാപമോചനം തേടുകയാണ്. തെറ്റു കുറ്റങ്ങള്‍വന്നുപോയാല്‍ ഉടന്‍ പശ്ചാത്തപിക്കണമെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. അല്‍ ബഖറ 37, ഥാഹാ 122 മുതലായ സൂക്തങ്ങളില്‍ ഈ പശ്ചാത്താപ സംഭവം വ്യക്തമാക്കിയിട്ടുണ്ട്.

فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ ۝٢٢
قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ۝٢٣
24–25

അല്ലാഹു അരുളി: ഇറങ്ങിപ്പോവുക; നിങ്ങള്‍ പരസ്പരം ശത്രുക്കളായിരിക്കും9
ഭൂമിയില്‍ നിങ്ങള്‍ക്ക് വാസസ്ഥലവും ഒരു നിശ്ചിത സമയം വരെ ജീവിത സൗകര്യങ്ങളുമുണ്ടായിരിക്കും. അവിടെ നിങ്ങള്‍ ജീവിക്കുകയും മരിക്കുകയും അതില്‍ നിന്നു തന്നെ പുനര്‍ജീവിപ്പിക്കപ്പെടുക യും ചെയ്യുന്നതാണ്10

2 വിശദീകരണങ്ങൾ കാണുക

9. ഇറങ്ങാന്‍ കല്‍പിക്കപ്പെട്ടവരില്‍ പിശാചും ഉണ്ടായിരുന്നു. അവനും മനുഷ്യരും പരസ്പര ശത്രുക്കളാണെന്നാണു വിവക്ഷ. പിശാച് നിങ്ങളുടെ ശത്രുവാകുന്നു; അതുകൊണ്ട് നിങ്ങള്‍ അവനെയും ശത്രുവായി പരിഗണിക്കണം എന്നു ഖുര്‍ആന്‍ (ഫാഥിര്‍ 6) കല്‍പിച്ചിട്ടുണ്ട്.

10. ഭൂമിയിലേക്ക് വിടുന്നത് ശാശ്വത വാസത്തിനല്ല, നിശ്ചിത സമയത്തേക്കു മാത്രമാണ്. ജീവിതവും മരണവും പുനരുത്ഥാനവുമൊക്കെ ഭൂമിയില്‍ തന്നെ. ശേഷം സൗഭാഗ്യവാന്മാരും വിജയികളും സ്വര്‍ഗത്തില്‍ തിരിച്ചെത്തും, അല്ലാത്തവര്‍ നരകത്തിലും.

قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ ۝٢٤
قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ ۝٢٥
26–27

ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറയ്ക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാ തന്നിരിക്കുന്നു; എന്നാല്‍ ഭക്തിയുടെ പുടവയാണ് ഏറ്റം ഉദാത്തം. അവര്‍ പാഠമുള്‍ക്കൊള്ളാനായി അല്ലാഹു അവതരിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണത്11
ഹേ മാനവ സമൂഹമേ, മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്നു ബഹിഷ്‌കരിച്ചതുപോലെ പിശാച് നിങ്ങളെ നരകത്തിലകപ്പെടുത്താതിരിക്കട്ടെ. തങ്ങളുടെ ഗുപ്തഗുഹ്യങ്ങള്‍ കാണിച്ചു കൊടുക്കാനായി അവരുടെ ഉടയാടകള്‍ അവനഴിക്കുകയാണുണ്ടായത്. നിങ്ങള്‍ അവരെ കാണാത്ത വിധം അവനും സംഘവും നിങ്ങളെ കാണുക തന്നെ ചെയ്യുന്നുണ്ട്. വിശ്വാസം കൈകൊള്ളാത്തവര്‍ക്ക് പിശാചുക്കളെ നാം ചങ്ങാതിമാരാക്കിക്കൊടുത്തിരിക്കയാണ്12

2 വിശദീകരണങ്ങൾ കാണുക

11. നഗ്നത മറയ്ക്കാനുള്ള ബോധം മനുഷ്യരില്‍ അല്ലാഹു അങ്കുരിപ്പിച്ചതാണ്. ആദിമമനുഷ്യനു തന്നെ അതിനുള്ള സംവിധാനങ്ങളും അല്ലാഹു സജ്ജീകരിച്ചു. മനുഷ്യന്റെ ബാഹ്യന്യൂനത-നഗ്നത-വസ്ത്രങ്ങള്‍ മറച്ചു വെക്കുന്നതുപോലെ ആന്തരികന്യൂനത -ദുസ്വഭാവവും ദുഷ്പ്രവൃത്തികളും- മറച്ചുവെക്കുക ദൈവഭക്തിയത്രേ. അതുകൊണ്ടാണ് ആലങ്കാരികമായി 'ഭക്തിയുടെ പുടവ' എന്നു പ്രയോഗിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമാണിത് എന്ന് വ്യക്തമാക്കുന്നു.

12. പിശാചിന്റെ കുടിപ്പകയും മുരത്ത അസൂയയും മൂലമാണ് നിങ്ങളുടെ മാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ നിന്നു പുറത്തായത്. അതേകാരണത്താല്‍ തന്നെ നിങ്ങളുടെ വിജയത്തിനും സ്വര്‍ഗ പ്രാപ്തിക്കും മുമ്പില്‍ അവന്‍ കെണിവെച്ച് ഉപരോധമുണ്ടാക്കും, സൂക്ഷിക്കണം. പിശാചുക്കളുടെ നിരന്തര നിരീക്ഷണത്തിലാണു നിങ്ങള്‍.

يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ ۝٢٦
يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ ۝٢٧
28–30

എന്തെങ്കിലും മ്ലേച്ഛവൃത്തി ചെയ്യുമ്പോള്‍ 'സ്വപിതാക്കള്‍ ഇങ്ങനെയനുവര്‍ത്തിക്കുന്നതാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്, അല്ലാഹു ഞങ്ങളോടങ്ങനെ അനുശാസിച്ചതാണ്' എന്ന് അവര്‍ തട്ടിവിടും. നബിയേ, താങ്കള്‍ പ്രതികരിക്കുക: മ്ലേച്ഛവൃത്തി ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല തന്നെ. അല്ലാഹുവിന്റെ പേരില്‍ വിവരമില്ലാത്തത് പറയുകയാണോ നിങ്ങള്‍?13
അങ്ങ് പ്രഖ്യാപിക്കുക: എന്റെ നാഥന്‍ നീതിയാണനുശാസിച്ചിരിക്കുന്നത്. എല്ലാ നമസ്‌കാരവേളയിലും നിങ്ങളുടെ വദനം അവങ്കലേക്കഭിമുഖമാക്കുക. മതം അല്ലാഹുവിന് ആത്മാര്‍ത്ഥ സമര്‍പ്പണം ചെയ്ത് അവനോടു പ്രാര്‍ത്ഥിക്കുക. അവന്‍ ആദ്യം സൃഷ്ടിച്ച സ്ഥിതിയിലേക്കു തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു14
ഒരു കൂട്ടരെ അവന്‍ സന്മാര്‍ഗത്തിലാക്കി, മറ്റൊരു കൂട്ടരാകട്ടെ, ദുര്‍മാര്‍ഗത്തിനവര്‍ അര്‍ഹരായി; അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണവര്‍ മിത്രങ്ങളാക്കിയിരിക്കുന്നത്. സന്മാര്‍ഗപ്രാപ്തരാണ് തങ്ങളെന്ന് അവര്‍ ധരിക്കുകയും ചെയ്യുന്നു15

3 വിശദീകരണങ്ങൾ കാണുക

13. അറബികള്‍ ജാഹിലിയ്യ കാലത്ത് നൂല്‍ബന്ധം പോലുമില്ലാതെ പൂര്‍ണനഗ്നരായി കഅ്ബ ഥവാഫ് ചെയ്തിരുന്നു. സ്ത്രീകളിത് രാത്രിയാണ് നിര്‍വഹിച്ചിരുന്നത്. ഇത് അല്ലാഹു കല്‍പിച്ചതാണെന്നും പൂര്‍വികരുടെ അധ്യാപനമാണെന്നുമായിരുന്നു അവരുടെ ന്യായീകരണം. ഈ ജല്‍പനത്തിനു മറുപടിയാണിത്. നബി(സ്വ) അതു നിരോധിക്കുകയും ചെയ്തു.

14. മ്ലേച്ഛത, ദുസ്വഭാവം, അനീതി തുടങ്ങിയതൊന്നും അല്ലാഹു കല്‍പിക്കയില്ല. ആത്മാര്‍ത്ഥമായി അല്ലാഹുവില്‍ വിശ്വസിച്ച് അവനെ മാത്രം നിഷ്‌കളങ്കമായി ആരാധിച്ചു ജീവിച്ച മനുഷ്യന്‍ പുനരുത്ഥാന ശേഷം സ്വര്‍ഗത്തിന്നവകാശിയാകും. പ്രസവിക്കപ്പെട്ട അതേ ദിനത്തിലെപ്പോലെ നഗ്നപാദരും വിവസ്ത്രരും ചേലാകര്‍മം ചെയ്യപ്പെടാത്തവരുമായാണ് മനുഷ്യര്‍ മഹ്ശറില്‍ സംഗമിപ്പിക്കപ്പെടുകയെന്ന് ഹദീസില്‍ (മുസ്‌ലിം) കാണാം.

15. ആരുടെയും മാര്‍ഗദര്‍ശനം അംഗീകരിക്കാതെ, ഇസ്‌ലാമിന്റെ നിയമസംഹിതകള്‍ക്കു വിധേയരാകാതെ സ്വേച്ഛ പ്രകാരം ജീവിക്കുന്ന അധര്‍മകാരികള്‍ പിശാചുക്കളെ രക്ഷാകര്‍ത്താക്കളും ആത്മമിത്രങ്ങളുമാക്കിയവരാണെന്നാണു വ്യക്തമാക്കുന്നത്. എന്നാല്‍, തങ്ങള്‍ ഉത്തമമാര്‍ഗത്തിലാണെന്നും സല്‍പ്രവൃത്തികളാണ് ചെയ്യുന്നതെന്നും അവര്‍ പറയുകയും ചെയ്യും. അല്‍ കഹ്ഫ് 104-ാം ആയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٢٨
قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ ۝٢٩
فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ ۝٣٠
31–32

ഹേ മനുഷ്യരേ, ആരാധനാ വേളകളിലൊക്കെ നിങ്ങള്‍ വസ്ത്രാലങ്കാരമണിയുക. അന്ന-പാനാദികള്‍ കഴിക്കുക, എന്നാല്‍ ദുര്‍വ്യയം അരുത്. ദുര്‍വ്യയക്കാരെ അവന്‍ ഇഷ്ടപ്പെടുകയില്ല. നബിയേ, ചോദിക്കുക: തന്റെ അടിമകള്‍ക്കായി അല്ലാഹു ഉല്‍പാദിപ്പിച്ച അലങ്കാര വസ്തുക്കളും ഉത്തമാഹാരങ്ങളും ആരാണു നിഷിദ്ധമാക്കിയത്? ഭൗതിക ലോകത്ത് അവ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്കവകാശപ്പെട്ടതാണ്; അന്ത്യനാളില്‍ അവര്‍ക്കു മാത്രവും16
വിവരമുള്ള ജനങ്ങള്‍ക്കായി ഇപ്രകാരം നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു

1 വിശദീകരണം കാണുക

16. ഭൗതിക ലോകത്തുള്ള വിഭവങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനുമുള്ള ശരിയായ അര്‍ഹത സത്യവിശ്വാസികള്‍ക്കാണ്; അനുഗ്രഹദാതാവായ അല്ലാഹുവിനെ തള്ളിപ്പറയുന്നവര്‍ക്ക് അവന്റെ ഔദാര്യമനുഭവിക്കാന്‍ എന്തവകാശം? അവരത് അനര്‍ഹമായാണുപയോഗിക്കുന്നത്. തന്റെ കാരുണ്യം അതീവ വിസ്തൃതമായതുകൊണ്ട് അവന്‍ മറ്റുള്ളവര്‍ക്കും നല്‍കുന്നുവെന്നു മാത്രം. എന്നാല്‍, പരലോകത്ത് ഈ 'കൈയേറ്റം' നടക്കില്ല. അവിശ്വാസികള്‍ക്ക് സ്വര്‍ഗീയ വിഭവങ്ങള്‍ നിഷിദ്ധമായിരിക്കും.

۞ يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ۝٣١
قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝٣٢
33–34

നബിയേ, പ്രഖ്യാപിക്കുക: പ്രത്യക്ഷവും പരോക്ഷവുമായ ഹീന പ്രവൃത്തികള്‍, കുറ്റകൃത്യങ്ങള്‍, നീതിരഹിതമായ അധര്‍മങ്ങള്‍, അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവയെ അവനോടു പങ്കുചേര്‍ക്കല്‍, അറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമക്കല്‍ എന്നിവയേ എന്റെ നാഥന്‍ നിരോധിച്ചിട്ടുള്ളൂ. ഓരോ ഉമ്മത്തിനും ഓരോ അവധിയുണ്ട്; അത് ആസന്നമായാല്‍ ഒരിത്തിരിനേരം മുന്നോട്ടോ പിന്നോട്ടോ അവര്‍ നീങ്ങുകയില്ല17

1 വിശദീകരണം കാണുക

17. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും പ്രവാചകന്മാരുടെ മാര്‍ഗദര്‍ശനങ്ങളും തള്ളിക്കളയുന്ന ധിക്കാരികളായ സമൂഹങ്ങളുടെ വിളയാട്ടത്തിനു ഒരറുതിയില്ലാതിരിക്കില്ല. ഒരു ഭംഗവുമില്ലാതെ അവര്‍ ഉന്മൂലനം ചെയ്യപ്പെടും. സദ്‌വൃത്തരായ ആളുകളുണ്ടെങ്കിലും ഇങ്ങനെ സര്‍വനാശം ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'അതെ, അവരില്‍ അധര്‍മം പെരുകിയാല്‍' എന്നായിരുന്നു നബി (സ്വ)യുടെ മറുപടി (ബുഖാരി).

قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٣٣
وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ ۝٣٤
35–36

മര്‍ത്യ സഞ്ചയമേ, എന്റെ സൂക്തങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് സ്വന്തത്തില്‍ നിന്നുതന്നെയുള്ള മുര്‍സലുകള്‍ നിങ്ങള്‍ക്കു വന്നെത്തുമ്പോള്‍ സൂക്ഷ്മ ജീവിതം നയിക്കുകയും നന്മയനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു പേടിക്കാനൊന്നുമില്ല; ദുഃഖിക്കേണ്ടിവരുന്നതുമല്ല അവര്‍. എന്നാല്‍ നമ്മുടെ സൂക്തങ്ങള്‍ വ്യാജമാക്കുകയും അവയ്ക്കു നേരെ അഹന്ത നടിക്കുകയും ചെയ്തവര്‍ നരകക്കാര്‍ തന്നെയാണ്. അവരതില്‍ ശാശ്വതരായിരിക്കും18

1 വിശദീകരണം കാണുക

18. ദൈവദൂതന്മാരായി മതകല്‍പനകളും കൊണ്ട് അപരിചിതര്‍ വരുമ്പോള്‍ ജനം തള്ളിക്കളയും. അങ്ങനെ വരാതിരിക്കാന്‍ തങ്ങളില്‍ പെട്ട സുപരിചിതനും മാന്യനും ശ്രേഷ്ഠനുമായ വ്യക്തിയെയാണ് അല്ലാഹു റസൂലാക്കുക. ആ ദൂതനെ സമൂഹം പിന്‍പറ്റുകയാണു വേണ്ടത്. അവര്‍ക്ക് പാരത്രിക ലോകത്ത് സൗഭാഗ്യ പൂര്‍ണമായ ജീവിതമാണുണ്ടാവുക; നിഷേധികള്‍ക്ക് മറിച്ചും.

يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٣٥
وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٣٦
37–39

അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയോ ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? വിധിപ്രകാരമുള്ള വിഹിതം അവര്‍ക്കു ലഭിക്കും. അങ്ങനെ നമ്മുടെ ദൂതന്മാര്‍ അവരെ മരിപ്പിക്കാനായി ചെല്ലുമ്പോള്‍ ചോദിക്കും: അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിച്ചിരുന്നതെവിടെ? അവര്‍ പ്രതികരിക്കും: 'ഞങ്ങളെ വിട്ട് അവര്‍ അപ്രത്യക്ഷരായിരിക്കുന്നു.' തങ്ങള്‍ സത്യനിഷേധികള്‍ തന്നെയായിരുന്നുവെന്ന് സ്വന്തത്തിനെതിരെ അവര്‍ സാക്ഷ്യം വഹിക്കുന്നതാണ്. അല്ലാഹു അരുളും: 'ജിന്നുകളിലും മനുഷ്യരിലും നിന്നുള്ള മുന്‍ഗാമികളുടെ കൂടെ നരകത്തില്‍ നിങ്ങളും കടക്കൂ!' ഓരോ സമൂഹം നരകത്തില്‍ പ്രവേശിക്കുമ്പോഴും സഹസമൂഹത്തെ ശപിച്ചു കൊണ്ടിരിക്കുന്നതാണ്19
അങ്ങനെ നരകത്തില്‍ സകലരും ഒത്തുകൂടിക്കഴിഞ്ഞാല്‍ പിന്‍ഗാമികള്‍ മുമ്പേഗമിച്ചവരെ അധിക്ഷേപിച്ചു പറയും: 'ഞങ്ങളുടെ നാഥാ, ഇവര്‍ ഞങ്ങളെ വഴിതെറ്റിച്ചതാണ്; അതുകൊണ്ട് ഇരട്ടി ശിക്ഷ ഇവര്‍ക്കു നല്‍കേണമേ.' അല്ലാഹു പ്രതികരിക്കും: 'ഇരട്ടി ശിക്ഷ സര്‍വര്‍ക്കുമുണ്ട്; പക്ഷെ, നിങ്ങളതറിയുന്നില്ല.' അവരിലെ പൂര്‍വഗാമികള്‍ പിന്‍ഗാമികളോടു പറയും: ശിക്ഷാലഘൂകരണത്തിന് നിങ്ങള്‍ക്കു ഞങ്ങളേക്കാള്‍ മഹത്ത്വമൊന്നും ഇല്ലല്ലോ. അതുകൊണ്ട് സ്വന്തം ചെയ്തികള്‍ക്കുള്ള ശിക്ഷ നിങ്ങള്‍ തന്നെ രുചിച്ചുകൊള്ളുക!

1 വിശദീകരണം കാണുക

19. പരലോകത്ത് പരാജയത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും നരകക്കുണ്ടില്‍ തങ്ങള്‍ നിപതിക്കാനുള്ള കാരണം, ഓരോ വിഭാഗവും അപരരുടെ പേരില്‍ വെച്ചുകെട്ടാനുള്ള വിഫല ശ്രമം നടത്തും. ഈ ദയനീയ പരിണതിയെ കുറിച്ച് അല്ലാഹു നേരത്തെ അറിയിച്ചു കൊടുത്തിട്ടും മനുഷ്യര്‍ അതംഗീകരിച്ചില്ല, എന്തൊരു കഷ്ടം!

فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ ۝٣٧
قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ ۝٣٨
وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ ۝٣٩
40–41

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്തവരുടെ ആത്മാക്കള്‍ക്കായി ആകാശകവാടങ്ങള്‍ തുറക്കപ്പെടുന്നതേയല്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതു വരെ സ്വര്‍ഗത്തിലവര്‍ പ്രവേശിക്കയുമില്ല20
അങ്ങനെയാണ് അധര്‍മകാരികള്‍ക്കു നാം കൂലികൊടുക്കുക. നരകാഗ്നിയാലുള്ള മെത്തയും മീതെയുള്ള ആവരണങ്ങളും അവര്‍ക്കുണ്ടാകും. അക്രമികള്‍ക്ക് അങ്ങനെയാണു നാം പ്രതിഫലം നല്‍കുക21

2 വിശദീകരണങ്ങൾ കാണുക

20. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്നു പോവുക തീര്‍ത്തും അസംഭവ്യമാണെന്നതു പോലെയാ ണ് സത്യനിഷേധികളുടെ സ്വര്‍ഗ പ്രാപ്തി. സത്യവിശ്വാസം സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ യാതൊരു സാഹചര്യത്തിലും അവിശ്വാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നത് സംഭവിക്കുന്നതല്ല എന്നു താല്‍പര്യം. മരണ സമയത്ത് ആത്മാക്കളുടെ ആരോഹണത്തിനോ കര്‍മങ്ങളും പ്രാര്‍ത്ഥനകളും സ്വീകരിക്കപ്പെടുന്നതിനോ വേണ്ടി അവര്‍ക്കായി ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നതുമല്ല.

21. നരകക്കാരുടെ ശിക്ഷാകാഠിന്യം വ്യക്തമാക്കുകയാണ്. താഴെ വിരിപ്പുപോലെയും മീതെ പുതപ്പുപോലെയുമായി നരകാഗ്നി അവരെ ആവരണം ചെയ്യും. സൂറത്തുസ്സുമര്‍ 16 ലും ഇതു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ ۝٤٠
لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ۝٤١
42–43

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍- ഒരാളോടും കഴിവിനതീതമായത് നാം കല്‍പിക്കയില്ല- സ്വര്‍ഗക്കാരാണ്; അവരതില്‍ ശാശ്വതരായിരിക്കും. അവരുടെ നെഞ്ചകങ്ങളിലുള്ള അസൂയ നാം നീക്കിക്കളയും. അവരുടെ താഴെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ ഇങ്ങനെ പ്രതിവചിക്കും: 'നമ്മെ ഇതിലേക്ക് മാര്‍ഗദര്‍ശനം ചെയ്ത അല്ലാഹുവിനു സമസ്ത സ്‌തോത്രങ്ങളും; അവന്‍ വഴികാണിച്ചിട്ടില്ലായിരുന്നെങ്കില്‍ നാമൊരിക്കലും സന്മാര്‍ഗ പ്രാപ്തരാകില്ലായിരുന്നു. നാഥന്റെ ദൂതന്മാര്‍ നമ്മുടെയടുത്തുവന്നത് സത്യവുമായിത്തന്നെ, തീര്‍ച്ച! ഒരശരീരി വിളിച്ചു പറയും: അതാ, സ്വര്‍ഗലോകം! സ്വന്തം കര്‍മഫലമായി നിങ്ങള്‍ക്കതു അവകാശമായി ലഭിച്ചിരിക്കുന്നു22

1 വിശദീകരണം കാണുക

22. അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് ജീവിച്ച സത്യവിശ്വാസികള്‍ക്ക് അവന്റെ മഹത്തായ അനുഗ്രഹം ലഭിക്കുന്നു. ആ അനുഗ്രഹം വഴിയാണ് സ്വര്‍ഗ ലബ്ധി. തിരുനബി (സ്വ) പ്രസ്താവിച്ചു: നിങ്ങളിലൊരാളും തന്റെ കേവല കര്‍മം കൊണ്ട് സ്വര്‍ഗത്തില്‍ കടക്കുകയേ ഇല്ല! സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കളും കടക്കില്ലേ? നബി പ്രതികരിച്ചു: ഞാനും സ്വര്‍ഗ പ്രാപ്തനാകില്ല, തന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അല്ലാഹു എന്നെ അനുഗ്രഹിച്ചാലല്ലാതെ! (ബുഖാരി, മുസ്‌ലിം). എന്നാല്‍ സ്വര്‍ഗീയ പദവികളിലെ അന്തരം കര്‍മങ്ങളുടെ നിമ്‌നോന്നതിയനുസരിച്ചായിരിക്കും. ഈ അമൂല്യാനുഗ്രഹം ലഭിച്ചതുകൊണ്ടാണ് തങ്ങള്‍ സ്വര്‍ഗ പ്രാപ്തരായത് എന്നനുസ്മരിക്കുകയാണവര്‍.

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٤٢
وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ ۝٤٣
44–45

സ്വര്‍ഗക്കാര്‍ നരകക്കാരെ വിളിച്ചു ചോദിക്കും: ഞങ്ങള്‍ രക്ഷിതാവ് വാഗ്ദാനം ചെയ്തത് യാഥാര്‍ത്ഥ്യമായി കണ്ടെത്തിയിരിക്കുന്നു; നിങ്ങള്‍ നാഥന്റെ വാഗ്ദത്ത ശിക്ഷ നേരാകുന്നുവെന്നു കണ്ടെത്തിയോ? അവര്‍ പ്രതികരിക്കും: 'അതെ'. തത്സമയം അവര്‍ക്കിടയില്‍ ഒരു വിളംബരക്കാരന്‍ വിളിച്ചു പറയും: അല്ലാഹുവിന്റെ വഴിയില്‍ നിന്നു ജനങ്ങളെ തടയുകയും അതു വക്രമായവതരിപ്പിക്കാനാഗ്രഹിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ.

وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ۝٤٤
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ ۝٤٥
46–47

അവരിരുവിഭാഗത്തിനുമിടയില്‍ വലിയൊരു ഭിത്തിയുണ്ടായിരിക്കും; ആ ഉയര്‍ന്ന സ്ഥലങ്ങളില്‍ ചിലയാളുകളുണ്ടാകും. അടയാളം കൊണ്ട് സ്വര്‍ഗ-നരകക്കാരെല്ലാവരെയും അവര്‍ തിരിച്ചറിയുന്നതാണ്. 'നിങ്ങള്‍ക്കു സമാധാനം ഭവിക്കട്ടെ' എന്നവര്‍ സ്വര്‍ഗസ്ഥരോട് വിളിച്ചു പറയും. അവര്‍ അതുവരെയും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല, അതിനഭിലഷിച്ചു കൊണ്ടിരിക്കുകയാണ്23
തങ്ങളുടെ നേത്രങ്ങള്‍ നരകക്കാരുടെ നേരെ തിരിക്കപ്പെടുമ്പോള്‍ അവര്‍ അപേക്ഷിക്കും: നാഥാ, അക്രമികളായ ജനതയൊന്നിച്ച് ഞങ്ങളെ നീ ആക്കരുതേ.

1 വിശദീകരണം കാണുക

23. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മധ്യേ വലിയ മതില്‍ക്കെട്ടുപോലെ ഒരു മറയുണ്ടാകും. സൂറത്തുല്‍ ഹദീദ് 13ല്‍ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. അതിനുമുകളില്‍ കുറേയാളുകളുണ്ടാകും. സ്വര്‍ഗപ്രവേശനത്തിനര്‍ഹമായത്ര സല്‍കര്‍മങ്ങള്‍ അവര്‍ക്കുണ്ടാവില്ല; നരക ലബ്ധിക്കു മാത്രമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കയുമില്ല. പിന്നീടവര്‍ സ്വര്‍ഗത്തില്‍ കടക്കുമെന്ന് ഹദീസിലുണ്ട്. 'അതിനവര്‍ ആഗ്രഹിക്കുന്നുണ്ട്' എന്ന ഇവിടത്തെ സൂചനയും അതാണ്.

وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ ۝٤٦
۞ وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٤٧
48–49

ആ ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ അടയാളം കൊണ്ടു തങ്ങള്‍ക്കു മനസ്സിലാകുന്ന ചിലരെ വിളിച്ചു ചോദിക്കും: ആര്‍ജിത സമ്പത്തുകളും അഹങ്കാര നിബദ്ധമായ ജീവിതവും നിങ്ങള്‍ക്ക് എന്തു പ്രയോജനമാണിവിടെ ചെയ്തത്? ഈ സ്വര്‍ഗസ്ഥരെപ്പറ്റിയാണോ 'ഇക്കൂട്ടര്‍ക്ക് യാതൊരു കാരുണ്യവും അല്ലാഹു നല്‍കുകയില്ലെ'ന്ന് നിങ്ങള്‍ ശപഥം ചെയ്തിരുന്നത്? (ഇവരോടിതാ ഇപ്പോള്‍ അല്ലാഹുവിന്റെ കല്‍പ്പന:) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക, യാതൊന്നും ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടിവരില്ല24

1 വിശദീകരണം കാണുക

24. അഅ്‌റാഫിലുള്ളവര്‍ യാദൃച്ഛികമായി നരകക്കാരെ കാണുകയും അവരുടെ അതീവദയനീയവും വേദനാനിര്‍ഭരവുമായ അനുഭവം മനസ്സിലാക്കുകയും ചെയ്യും. സ്വാഭാവികമായും ഈ ദയനീയ പരിണതിയെക്കുറിച്ചവര്‍ അന്വേഷിച്ച് നരകക്കാരെ ഉത്തരം മുട്ടിക്കും. നരക പ്രവേശനത്തില്‍ നിന്ന് അല്ലാഹുവോട് കാവല്‍ ചോദിക്കും.

وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ ۝٤٨
أَهَٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ ۝٤٩
50–51

നരകക്കാര്‍ സ്വര്‍ഗസ്ഥരെ വിളിച്ചപേക്ഷിക്കും: നിങ്ങള്‍ ഞങ്ങള്‍ക്ക് അല്‍പം വെള്ളമൊഴിച്ചു തരികയോ അല്ലാഹു തന്ന ആഹാരം സ്വല്‍പം നല്‍കുകയോ ചെയ്യൂ! അവര്‍ പ്രതികരിക്കും: തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കുകയും ഭൗതികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്ത സത്യ നിഷേധികള്‍ക്ക് സ്വര്‍ഗത്തിലെ അന്നപാനീയങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട്, അവര്‍ ഈ ദിവസത്തെ അഭിമുഖീകരിക്കുമെന്ന് വിസ്മരിച്ചതുപോലെ, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതുപോലെ ഇന്നു നാം അവരെയും മറന്നുകളയുകയാണ്.25

1 വിശദീകരണം കാണുക

25. അല്ലാഹു മറക്കുക എന്നത് ആലങ്കാരികപ്രയോഗമാണ്. അവന്റെ യുക്തി സഹവും സുഗ്രാഹ്യവുമായ ഋജുവായ പന്ഥാവ് അനിഷേധ്യമായി, പകല്‍ വെളിച്ചം പോലെ നിഷേധികളുടെ മുമ്പിലുണ്ടായിരുന്നു. പക്ഷെ, അവര്‍ അജ്ഞത നടിച്ചു, സന്മാര്‍ഗത്തെ മറന്നു കളഞ്ഞു. തന്മൂലം അവരെ നാം അഗണ്യകോടിയില്‍ തള്ളുകയാണ് എന്നര്‍ത്ഥം.
ഇമാം ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നരകക്കാരന്‍ തന്റെ പിതാവിനെയോ സഹോദരനെയോ വിളിച്ചപേക്ഷിക്കും: ഞാന്‍ കത്തിക്കരിഞ്ഞു നശിക്കുകയാണ്, അതുകൊണ്ട് സ്വല്‍പം വെള്ളമിങ്ങോട്ടു ഒഴിച്ചു തരൂ! അയാള്‍ പ്രതികരിക്കും: സത്യനിഷേധികള്‍ക്കിത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അന്നപാനാദികള്‍ ലഭിക്കുമെന്ന പ്രതീക്ഷ ഒട്ടുമേ ഇല്ലാതെയാണ് ഈ യാചന. മുങ്ങിച്ചാകുന്നവര്‍ ഏതു നിസ്സാര മായ പുല്‍ക്കൊടിയിലും പിടിച്ചു രക്ഷപ്പെടാനുള്ള വിഫല ശ്രമം നടത്തുമല്ലോ.

وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ ۝٥٠
ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ۝٥١
52–53

വിശ്വാസമുള്ള ഒരു സമൂഹത്തിന് മാര്‍ഗദര്‍ശകവും കരുണ്യവുമായി ജ്ഞാന സമേതം കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വേദഗ്രന്ഥം അവര്‍ക്കു നാം നല്‍കുക തന്നെ ചെയ്തിട്ടുണ്ട്. അതിലുള്ളതിന്റെ സാക്ഷാല്‍ക്കാരമല്ലാതെ മറ്റെന്താണവര്‍ പ്രതീക്ഷിക്കുന്നത്? അതിനെ നേരത്തെ വിസ്മരിച്ചവര്‍ അതു പുലരുന്നനാള്‍ പരിഭവിക്കും: 'നമ്മുടെ നാഥന്റെ ദൂതന്മാര്‍ സത്യസമേതം തന്നെയാണ് സന്നിഹിതരായിരുന്നത്! അതുകൊണ്ട്, ഞങ്ങളെ ശുപാര്‍ശ ചെയ്തു രക്ഷപ്പെടുത്താന്‍ വല്ലവരുമുണ്ടോ? അല്ലെങ്കില്‍ ഭൗതികലോകത്തേക്ക് ഞങ്ങള്‍ തിരിച്ചയക്കപ്പെട്ടു തന്നേക്കുമോ? എങ്കില്‍ മുമ്പ് അനുവര്‍ത്തിച്ചതില്‍ നിന്നു ഭിന്നമായി ഞങ്ങള്‍ക്കു സല്‍കര്‍മങ്ങളനുഷ്ഠിക്കാമായിരുന്നു.' സ്വന്തത്തിന്നു തന്നെ അവര്‍ നഷ്ടം വരുത്തിവെക്കുകയും, കെട്ടിച്ചമച്ചിരുന്ന ദൈവങ്ങളെല്ലാം അവരെ വിട്ട് അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുകയാണ്.

وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ۝٥٢
هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٥٣
54–55

നിശ്ചയം നിങ്ങളുടെ നാഥന്‍ ഭുവന-വാനങ്ങള്‍ ആറുദിവസങ്ങളിലായി സൃഷ്ടിച്ചു സംവിധാനിച്ച അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തില്‍ ആധിപത്യം ചെലുത്തി. രാത്രിയെകൊണ്ട് പകലിനെ അവന്‍ ആവരണം ചെയ്യുന്നു; അതിദ്രുതം അത് പകലിനെത്തേടിച്ചെല്ലുകയാണ്. തന്റെ ചൊല്‍പടിയിലായി സൂര്യ-ചന്ദ്ര-താരകങ്ങളെയുമവന്‍ സൃഷ്ടിച്ചു. അറിയുക, സൃഷ്ടിപ്പും ആജ്ഞാധികാരവും അവന്റേതു മാത്രമാണ്. പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹ പൂര്‍ണന്‍ തന്നെ. നിങ്ങള്‍ ഭവ്യതയോടെയും പതുക്കെയും നാഥനോടു പ്രാര്‍ത്ഥിക്കുക; പരിധിവിടുന്നവരെ അവന്‍ സ്‌നേഹിക്കുന്നതേയല്ല.26

1 വിശദീകരണം കാണുക

26. ഭക്തി, വിധേയത്വം, സമര്‍പണ ബോധം, ശുഭപ്രതീക്ഷ, മിത ശബ്ദം തുടങ്ങി പല മര്യാദകളും വിശേഷണങ്ങളും പ്രാര്‍ത്ഥിക്കുമ്പോള്‍ ഉണ്ടായിരിക്കണമെന്നാണിവിടെ പഠിപ്പിക്കുന്നത്. തിരുമേനി(സ്വ) അരുളി: 'ബധിരനോടോ അസന്നിഹിതനോടോ അല്ല നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്; നന്നായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനോടാണ്. നിങ്ങളെവിടെയാണെങ്കിലും അവന്‍ നിങ്ങളൊന്നിച്ചുണ്ട്. (ബുഖാരി)
സഅ്ദുബ്‌നു അബീവഖ്ഖാസ്വ് എന്ന പ്രമുഖ സ്വഹാബി തന്റെ മകന്‍ ദുആ ചെയ്യുന്നത് കേട്ടു. സ്വര്‍ഗം മാത്രമല്ല, അതിലുള്ള സുഖ സൗകര്യങ്ങളുടെ നീണ്ട പട്ടികതന്നെ നിരത്തുകയാണ് മകന്‍; നരകത്തില്‍ നിന്നു മാത്രമല്ല അതിലെ ബഹുവിധ ശിക്ഷകളില്‍ നിന്നു കാവല്‍ ചോദിക്കുന്നുമുണ്ട്. ഇതു കേട്ട സഅ്ദി(റ)ന്റെ പ്രതികരണം: മോനേ, ദുആകളില്‍ പരിധിവിട്ട് ചോദിക്കുന്ന ഒരു വിഭാഗമാളുകള്‍ വഴിയെ ഉണ്ടാകുന്നതാണ് എന്നു നബി (സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. നിനക്ക് സ്വര്‍ഗം കിട്ടുകയാണെങ്കില്‍ മുഴുവന്‍ സുഖ സൗകര്യങ്ങളും അതിലുണ്ടാകുമല്ലോ; നരക സുരക്ഷ കിട്ടുന്നുവെങ്കില്‍ അതിലെ എല്ലാ തിന്മകളും നിനക്ക് കാക്കപ്പെടുകയും ചെയ്യും. (അഹ്മദ്, അബൂദാവൂദ്)

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ۝٥٤
ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ ۝٥٥
56

ഭൂമിയില്‍ അല്ലാഹു നന്മയുണ്ടാക്കിയ ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്. ആശങ്കയോടും ആശയോടുമൊപ്പം നിങ്ങളവനോടു പ്രാര്‍ത്ഥിക്കുക. അല്ലാഹുവിന്റെ കാരുണ്യം പുണ്യവാന്മാരോടു സമീപസ്ഥം തന്നെയാകുന്നു27

1 വിശദീകരണം കാണുക

27. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച ഭയപ്പാടുണ്ടാകണം, അതേ സമയം അവന്റെ കാരുണ്യത്തിലുള്ള പ്രത്യാശയും. അടിമ അല്ലാഹുവിനെ സമീപിക്കേണ്ടതിന്റെ രീതി അതാണ്. ആരാധനകളിലും പ്രാര്‍ത്ഥനകളിലുമൊക്കെ ഈ നിലപാടുണ്ടാകണം. ആത്മാര്‍ത്ഥര്‍ക്ക് അവന്റെ കാരുണ്യവര്‍ഷമുണ്ടാകും, തീര്‍ച്ച.

وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ ۝٥٦
57–58

തന്റെ അനുഗ്രഹമാകുന്ന മഴക്കുമുമ്പ് ശുഭവൃത്താന്തമായി കാറ്റുകളയക്കുന്നത് അവനാകുന്നു. അങ്ങനെ അവ ഭാരിച്ച മേഘങ്ങള്‍ വഹിച്ചാല്‍ ഏതെങ്കിലും നിര്‍ജീവ ദേശത്തേക്ക് നാമത് കൊണ്ടുപോവും. എന്നിട്ടവിടെ മഴവര്‍ഷിക്കുകയും തദ്വാരാ എല്ലാ ഫലങ്ങളും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് നാം മരിച്ചവരെ പുനര്‍ജനിപ്പിക്കുക, നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ?28
നല്ല ഭൂമിയില്‍ രക്ഷിതാവിന്റെ അനുമതിയോടെ സസ്യലതാദികള്‍ നന്നായി മുളച്ചുവരും. എന്നാല്‍ ചീത്ത മണ്ണില്‍ മുരടിച്ചേ അവ മുളക്കൂ29
ഇതുപോലെ, കൃതജ്ഞരായ ആളുകള്‍ക്കാ യി നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുകയാണ്.

2 വിശദീകരണങ്ങൾ കാണുക

28. ബഹുദൈവ വിശ്വാസികള്‍ പുനരുത്ഥാനത്തെ അടച്ചാക്ഷേപിച്ച് നിഷേധിച്ചിരുന്നു. അത്തരക്കാര്‍ക്ക് ഒരു ചൂണ്ടുപലകയാണ് ഈ സൂക്തം. ഉണങ്ങി വരണ്ടു കിടക്കുന്ന ഭൂമിയില്‍ അല്ലാഹു മഴ വര്‍ഷിക്കുകയും അതുവഴി സസ്യലതാദികളും ഫലവൃക്ഷങ്ങളും തഴച്ചു വളര്‍ന്നുണ്ടാവുകയും ചെയ്യുന്നു. കോടിക്കണക്കിനു പുതുജന്മങ്ങള്‍ അവിടെ നടക്കുന്നു. മനുഷ്യനെ പുനര്‍ജനിപ്പിക്കുക എന്നതും ഇതു പോലെ, അല്ലാഹുവിനു സുസാധ്യമാണ്.

29. സത്യവിശ്വാസിയുടെയും സത്യനിഷേധിയുടെയും ഉദാഹരണമാണിത്. വിശ്വാസിയില്‍ നിന്ന്, കൃഷിയിറക്കുന്ന നല്ല നിലത്തു നിന്നെന്നപോലെ ഉദാത്തകാര്യങ്ങള്‍ മാത്രമേയുണ്ടാകൂ, ദുഷിച്ച നിലത്തുനിന്നു കൊതുകും മറ്റു വിനാശകാരികളായ പ്രാണികളും കുറ്റിക്കാടുകളും പൊന്തച്ചെടികളും ഉണ്ടാകുന്നതു പോലെ, തിന്മയും ദ്രോഹവും നാശവും മാത്രമേ ഉണ്ടാകൂ.

وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ ۝٥٧
وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ ۝٥٨
59–64

നൂഹ് നബിയെ തന്റെ സമൂഹത്തിലേക്കു നാം നിയോഗിക്കുക തന്നെ ചെയ്തു. അദ്ദേഹം പറഞ്ഞു: എന്റെ സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക, അവനല്ലാതെ ഒരു ദൈവവും നിങ്ങള്‍ക്കില്ല. ഒരു ഭീകരദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്നു ഭയപ്പെടുകയാണു ഞാന്‍. തന്റെ ജനതയിലെ പ്രമുഖന്മാര്‍ പ്രതികരിച്ചു: ഞങ്ങള്‍ മനസ്സിലാക്കുന്നത്, നീ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലാണെന്നാകുന്നു. നൂഹ് നബി മറുപടി നല്‍കി: 'എന്റെ ജനങ്ങളേ, ദുര്‍മാര്‍ഗമൊന്നും എന്നിലില്ല; എന്നാല്‍ ലോക നാഥന്റെ ദൂതനാണു ഞാന്‍. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തരികയും നിങ്ങളോട് ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് അല്ലാഹുവിങ്കല്‍ നിന്ന് എനിക്കറിയാം. സ്വന്തത്തില്‍ നിന്നൊരാള്‍ മുഖേന നിങ്ങള്‍ക്കു താക്കീതു നല്‍കാനും അനുഗ്രഹം വര്‍ഷിക്കപ്പെടാനും നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്താനും വേണ്ടി രക്ഷിതാവിങ്കല്‍ നിന്നു ബോധനം കിട്ടിയതില്‍ നിങ്ങളദ്ഭുതപ്പെടുകയാണോ?' എന്നാല്‍ അവരദ്ദേഹത്തെ വ്യാജനാക്കി. അപ്പോള്‍, തന്നെയും കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷിച്ചു; നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ മുക്കിക്കൊന്നു. അവരൊരു അന്ധസമൂഹം തന്നെയായിരുന്നു30

1 വിശദീകരണം കാണുക

30. ശൈഖുല്‍ അമ്പിയാ എന്നു സ്ഥാനപ്പെരുള്ള നൂഹ് നബി(അ) പ്രബോധന ചരിത്രത്തിലെ നിസ്തുല മഹാരഥനാണ്. 950 കൊല്ലം ദഅ്‌വത്ത് നിര്‍വഹിച്ച തന്റെ കഥ ഖുര്‍ആനില്‍ പലേടത്തുമുണ്ട്. 71-ാം സൂറ തന്നെ മഹാന്റെ ചരിത്രമാണ്. അവിടെ നോക്കുക. അന്ധ സമൂഹം എന്നാല്‍ കണ്ണ് എന്ന അവയവത്തിനു കാഴ്ചശക്തിയില്ലാത്തവര്‍ എന്നല്ല, ഹൃദയത്തിനു അന്ധത ബാധിച്ചവര്‍ എന്നാണ്; അതുണ്ടായാല്‍ ഒരു സത്യവും കണ്ടെത്താന്‍ കഴിയില്ല.

لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ۝٥٩
قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ ۝٦٠
قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٦١
أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ۝٦٢
أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ ۝٦٣
فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ ۝٦٤
65–69

ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബിയെ നാം നിയോഗിച്ചു31
അദ്ദേഹം കല്‍പിച്ചു: എന്റെ ജനങ്ങളേ, അല്ലാഹുവിനെ ആരാധിക്കൂ നിങ്ങള്‍; അവനല്ലാതെ ഒരു ദൈവവും നിങ്ങള്‍ക്കില്ല. സൂക്ഷ്മത പുലര്‍ത്തുന്നില്ലേ നിങ്ങള്‍? തന്റെ സമൂഹത്തിലെ നിഷേധീ പ്രമാണികള്‍ പ്രതികരിച്ചു: നിശ്ചയം, നീ ഗുരുതരമായ മൗഢ്യത്തിലകപ്പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്; നീ വ്യാജന്മാരില്‍ പെട്ടിരിക്കുന്നുവെന്നാണ് ഞങ്ങളുടെയഭിപ്രായം. ഹൂദ് നബി പ്രതികരിച്ചു: എന്റെ ജനമേ, ഒരു വിധമൗഢ്യവും എന്നിലില്ല. പ്രത്യുത, സര്‍വലോക സംരക്ഷകനായ അല്ലാഹുവിങ്കല്‍ നിന്നു നിയുക്തനായ റസൂലാണു ഞാന്‍. നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തരുന്നു. നിങ്ങളുടെ വിശ്വസ്ത ഗുണകാംക്ഷിയാണു ഞാന്‍. മുന്നറിയിപ്പു നല്‍കാനായി സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരാള്‍ വഴി നാഥന്റെ ഉദ്‌ബോധനം വന്നു കിട്ടിയതില്‍ അദ്ഭുതപ്പെടുകയാണോ നിങ്ങള്‍? നൂഹ് നബിയുടെയാളുകള്‍ക്കു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കി; നിങ്ങള്‍ക്കവന്‍ കായിക ശേഷി വര്‍ധിപ്പിച്ചു. അതുകൊണ്ട്, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക, നിങ്ങള്‍ വിജയികളാകാന്‍.

1 വിശദീകരണം കാണുക

31. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കു വശത്ത് യമനിലെ അല്‍അഹ്ഖാഫ് പ്രവിശ്യയിലാണ് ആദ് സമൂഹം താമസിച്ചിരുന്നത്. ഹൂദ് നബി (അ)യെ അല്ലാഹു അവരുടെ റസൂലാക്കി. ഖുര്‍ആനില്‍ പലേടത്തും ഇവരുടെ ചരിത്രമുണ്ട്. 46-ാം അധ്യായത്തിന്റെ പേരു തന്നെ അല്‍ അഹ്ഖാഫ് എന്നാണ്.

۞ وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ۝٦٥
قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ ۝٦٦
قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٦٧
أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ ۝٦٨
أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ ۝٦٩
70–72

അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാനും പൂര്‍വികരാരാധിച്ചിരുന്നവ കൈവെടിയാനുമാണോ നീ വന്നിരിക്കുന്നത്? എങ്കില്‍ നിന്റെ ആ വാഗ്ദത്ത ശിക്ഷ ഇങ്ങു കൊണ്ടുവാ, നീ നേരാണു പറയുന്നതെങ്കില്‍! ഹൂദ് നബി പ്രതികരിച്ചു: 'നാഥങ്കല്‍ നിന്നുള്ള ശിക്ഷയും ക്രോധവുമിതാ നിങ്ങള്‍ക്ക് വരികയായി. അല്ലാഹു യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതും നിങ്ങളും പൂര്‍വ പിതാക്കളും പേരുവെച്ചതുമായ ചില നാമങ്ങളിലല്ലേ എന്നോടു നിങ്ങള്‍ തര്‍ക്കിക്കുന്നത്? അതുകൊണ്ട് ശിക്ഷ കാത്തിരുന്നുകൊള്ളുക, നിങ്ങളൊന്നിച്ച് ഞാനുമത് പ്രതീക്ഷിച്ചിരിക്കുക തന്നെയാണ്. അങ്ങനെ, അദ്ദേഹത്തെയും സഹചാരികളെയും നമ്മുടെ കാരുണ്യം മുഖേന രക്ഷപ്പെടുത്തുകയും, വിശ്വാസം കൈവരിക്കാതിരിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും ചെയ്തവരെ നാം ഉന്മൂലനാശം വരുത്തുകയുമുണ്ടായി32

1 വിശദീകരണം കാണുക

32. സൂറത്തുല്‍ അഹ്ഖാഫിലും (21-28) മറ്റും ഇവരുടെ ദയനീയ പരിണതി വിവരിച്ചിട്ടുണ്ട്. മറ്റു പല നിഷേധീ സമൂഹങ്ങളെയും പോലെ ഇവരും ബഹുദൈവാരാധനയിലും പ്രവാചകാവഹേളനത്തിലും അടിയുറച്ചു നിന്നു. ഇതിന്റെ ഗര്‍ഹണീയമായ ഭവിഷ്യത്ത് കഠോരമായ ദൈവിക ശിക്ഷയായിരിക്കുമെന്ന് സ്വാലിഹ് നബി (അ) താക്കീതു നല്‍കി. പക്ഷെ, അവര്‍ ചെവിക്കൊണ്ടില്ല. 'നിന്റെ ശിക്ഷ ഇങ്ങു കൊണ്ടുവാ' എന്നവര്‍ പരിഹസിച്ചു വെല്ലുവിളിച്ചു. ഒരാഴ്ച നീണ്ട ഘോരമായ കൊടുങ്കാറ്റിലൂടെ ആ നിര്‍ഭാഗ്യര്‍ ഭൂമുഖത്തു നിന്നു പിഴുതെറിയപ്പെടുകയായിരുന്നു ഫലം. (സൂറത്തുല്‍ ഹാഖ്ഖ 6-8) ബിംബങ്ങളെ ആരാധിക്കലും അവയുടെ വ്യത്യസ്ത പേരുകളുമൊന്നും അല്ലാഹു പഠിപ്പിച്ചതല്ല, നിങ്ങളും പൂര്‍വികരും സ്വയം നിര്‍മിച്ചുണ്ടാക്കിയതാണ് എന്നാണിവിടെ വ്യക്തമാക്കുന്നത്.

قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٧٠
قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ۝٧١
فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ ۝٧٢
73–74

സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹ് നബിയെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കൂ; അവനല്ലാതെ ഒരു ദൈവവും നിങ്ങള്‍ക്കില്ല. നാഥന്റെ പക്കല്‍ നിന്നു സ്പഷ്ടമായ ഒരു ദൃഷ്ടാന്തം നിങ്ങള്‍ക്കു വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്കു തെളിവായി ഇതാ അല്ലാഹുവിന്റെ ഒട്ടകം33
അതുകൊണ്ട് ഭൂമിയില്‍ മേഞ്ഞു തിന്നു നടക്കാനായി അതിനെ വിട്ടേക്കുക, ഒരു വിധ ദ്രോഹവും നിങ്ങളതിനെ ചെയ്തു പോകരുത്; അങ്ങനെ ചെയ്താല്‍ വേദനയുറ്റ ശിക്ഷ നിങ്ങളെ പിടികൂടും. നിങ്ങള്‍ ഓര്‍ക്കണം, ആദിനു ശേഷം നിങ്ങളെയവന്‍ പിന്‍ഗാമികളാക്കി; നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ ആവാസ കേന്ദ്രമൊരുക്കി- സമതലങ്ങളില്‍ നിങ്ങള്‍ കൊട്ടാരങ്ങള്‍ പണിയുന്നു, മലകള്‍ തുരന്നു വീടുകള്‍ നിര്‍മിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോര്‍ക്കുക, നാശകാരികളായി നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്34

2 വിശദീകരണങ്ങൾ കാണുക

33. ഹിജാസിന്റെയും സിറിയയുടെയുമിടക്കുള്ള പ്രദേശമായ ഹിജ്‌റില്‍ ആണ് സമൂദ് ഗോത്രം നിവസിച്ചിരുന്നത്. ഖുര്‍ആനിലെ 12-ാം അധ്യായം ഇവരുടെ നാടിന്റെ പേരിലുള്ളതാണ്-സൂറത്തുല്‍ ഹിജ്‌റ്. അതിലും മറ്റു പലേടത്തും ഇവരുടെ ചരിത്രമുണ്ട്. സ്വന്തം ഗോത്രത്തിലെ അംഗമായ സ്വാലിഹ്‌നബി(അ)യെ അവരിലേക്ക് അല്ലാഹു റസൂലാക്കി നിയോഗിച്ചു. 'സഹോദരന്‍'എന്നതിന്റെ വിവക്ഷ അതാണ്. കടുത്ത ധിക്കാരികളും നിഷേധികളുമായ അവര്‍ വാശിപിടിച്ചു: ഇക്കാണുന്ന വലിയ പാറക്കെട്ടു പിളര്‍ന്നു അതില്‍ നിന്നു ഗര്‍ഭം തികഞ്ഞ ഒരൊട്ടകത്തെ നീ പുറത്തു കൊണ്ടുവന്നാല്‍ ഞങ്ങള്‍ നിന്നെ വിശ്വസിക്കാം. നബി അല്ലാഹുവോടപേക്ഷിച്ചു; ഒട്ടകം പുറത്തു വന്നു!

34. ദൈവിക ദൃഷ്ടാന്തമായ ഒട്ടകത്തെ കണ്ടുകഴിഞ്ഞപ്പോള്‍ അവരുടെ മട്ടുമാറി. മറ്റു പല ദൃഷ്ടാന്തങ്ങളും അവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. (12:81) ഒക്കെയുമവര്‍ നിഷേധിച്ചു. ഒട്ടകം അവരുടെ മരണ മണിയായിരുന്നു. സ്വാലിഹ് നബി(അ) ഇക്കാര്യമവരെ അന്ത്യശാസനം ചെയ്യുകയുമുണ്ടായി. മുഅ്ജിസത്തിന്റെ മൃഗത്തെ ഒരു നിലക്കും ദ്രോഹിക്കരുതെന്ന കല്‍പന അവര്‍ ലംഘിച്ചു. അതിനെയവര്‍ കൊന്നു. സംഹാരാത്മകവും കഠിനതരവുമായ ഭൂമി കുലുക്കമുണ്ടായി. അവര്‍ നശിച്ചു മണ്ണടിഞ്ഞു പോയി.

وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ ۝٧٣
وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝٧٤
75–79

തന്റെ സമുദായത്തില്‍ പെട്ട അഹങ്കാരികളായ പ്രമുഖര്‍ പാവപ്പെട്ട സത്യവിശ്വാസികളോടു ചോദിച്ചു: തന്റെ രക്ഷിതാവിങ്കല്‍ നിന്നു നിയോഗിക്കപ്പെട്ട പ്രവാചകനാണ് എന്ന് സ്വാലിഹ് നിങ്ങള്‍ക്ക് ബോധ്യമാണോ? അവര്‍ പ്രതികരിച്ചു: അദ്ദേഹം നിയുക്തനായ മതത്തില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആ ധിക്കാരികള്‍ പറഞ്ഞു: 'നിങ്ങള്‍ വിശ്വസിക്കുന്ന മതത്തെ ഞങ്ങള്‍ നിഷേധിച്ചു തള്ളിക്കളയുക തന്നെയാണ്'! അങ്ങനെയവര്‍ ആ ഒട്ടകത്തെ കശാപ്പു ചെയ്യുകയും തങ്ങളുടെ നാഥന്റെ കല്‍പന ധിക്കരിക്കുകയും ഇങ്ങനെ വെല്ലുവിളിച്ചു പറയുകയുമുണ്ടായി: 'സ്വാലിഹേ, നീ പ്രവാചകന്മാരില്‍ പെട്ടവനാണെങ്കില്‍, താക്കീതു ചെയ്തിരുന്ന ആ ശിക്ഷയിങ്ങോട്ടു കൊണ്ടുവാ!' അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. പ്രഭാതത്തിലവര്‍ സ്വഗൃഹങ്ങളില്‍ മുട്ടു കുത്തി വീണു മരിച്ചു കിടന്നു. അവരെവിട്ട് മാറി നിന്ന് സ്വാലിഹ് നബി സങ്കടപ്പെട്ടു: എന്റെ സമുദായമേ, ഞാന്‍ നാഥന്റെ സന്ദേശം നിങ്ങള്‍ക്കു എത്തിച്ചു തരിക തന്നെ ചെയ്തു; നിഷ്‌കളങ്കമായി നിങ്ങളെ ഉപദേശിച്ചു. പക്ഷെ, ഉപദേശം നല്‍കുന്നവരെ നിങ്ങളിഷ്ടപ്പെടുന്നില്ല35

1 വിശദീകരണം കാണുക

35. സ്വന്തം മക്കള്‍ കൂട്ടമായ ദുരന്തമരണത്തിനിടയാകുമ്പോള്‍ ഒരു പിതാവിന്റെ മാനസികസ്ഥിതി എന്തായിരിക്കും? അതാണു സ്വാലിഹ് നബിയുടെ തത്സമയത്തെ അവസ്ഥ. ഞാന്‍ നിരന്തരമായി ഗുണദോഷിച്ചിട്ടും നിങ്ങളുടെ ഗുണകാംക്ഷിയായി വര്‍ത്തിച്ചിട്ടം സന്മാര്‍ഗത്തിലേക്കു ക്ഷണിച്ചിട്ടും ഈയൊരു ദയനീയ പരിണതിയല്ലേ നിങ്ങള്‍ക്കുണ്ടായത് എന്നു താല്‍പര്യം.

قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ ۝٧٥
قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ ۝٧٦
فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ ۝٧٧
فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ۝٧٨
فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّٰصِحِينَ ۝٧٩
80–84

ലൂഥ് നബിയെയും നാം റസൂലാക്കി. തന്റെ ജനത്തോട് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഇതിനു മുമ്പ് മറ്റൊരാളും ചെയ്യാത്ത ഈ ഹീന കൃത്യം നിങ്ങള്‍ ചെയ്യുന്നുവോ? വികാര ശമനത്തിന് സ്ത്രീകളെ വിട്ട് ആണുങ്ങളെ സമീപിക്കുകയാണു നിങ്ങള്‍; പരിധിവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടര്‍ തന്നെ. തന്റെ ജനതയുടെ മറുപടി ഈ പരസ്പരാക്രോശം മാത്രമായിരുന്നു: 'ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറന്തള്ളുക, ഇവര്‍ വലിയ വിശുദ്ധന്മാരാണല്ലോ.' അങ്ങനെ ലൂഥ് നബിയെയും ഭാര്യയൊഴിച്ചുള്ള കുടുംബത്തെയും നാം രക്ഷപ്പെടുത്തി -അവള്‍ പുറം തിരിഞ്ഞു നിന്നവരിലായിരുന്നു. അവരുടെ മേല്‍ നാം കന്മഴ വര്‍ഷിച്ചു. നോക്കൂ! ആ അപരാധികളുടെ പര്യവസാനം എങ്ങനെയുണ്ടായിരുന്നു?36

1 വിശദീകരണം കാണുക

36. ലൂത്ത് നബി(അ) ഇബ്രാഹീം നബി(അ)യുടെ സഹോദരന്റെ മകനാണ്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ തെക്കു മാറി സദൂം എന്ന സ്ഥലത്തായിരുന്നു താനും ജനതയും നിവസിച്ചിരുന്നത്. സത്യ നിഷേധികളായിരുന്ന അവര്‍ വികാര ശമനത്തിന് സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരുടെ മലദ്വാരം ഉപയോഗപ്പെടുത്തുന്ന പ്രകൃതി വിരുദ്ധവും അതീവ ഹീനവുമായ മാര്‍ഗം ലോകത്താദ്യമായി സ്വീകരിച്ചു. ജനതയെ ഉപദേശിക്കുകയും സത്യമതത്തിലേക്കുക്ഷണിക്കുകയും പൈശാചികമായ നീച വൃത്തി കൈവെടിയാന്‍ കല്‍പിക്കുകയും ചെയ്ത ലൂഥ് നബിയെ അവര്‍ ഭര്‍ത്സിക്കുകയും പരിഹസിക്കുകയുമാണുണ്ടായത്. നബിയെയും കുടുംബത്തെയും നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കാനവര്‍ ധൃഷ്ടരായി. സ്വന്തം ശവക്കുഴി തോണ്ടുന്ന അഹങ്കാരമാര്‍ഗം ജനം തുടര്‍ന്നപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നു ഉന്മൂല നാശത്തിന്റെ മുന്നറിയിപ്പു ലൂഥ് നബിക്കു കിട്ടി. രണ്ടു പെണ്‍മക്കളെ കൂട്ടി രാത്രി ആ മഹാന്‍ നാടുവിട്ടു. ഭാര്യ നിഷേധികളൊന്നിച്ചായിരുന്നു. പ്രഭാതത്തില്‍ ഘോര ശിക്ഷ വന്നെത്തി. അതിരൂക്ഷമായ കന്മഴ, പുറമെ ഭൂമി കുലുക്കം; അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് ജിബ്‌രീല്‍(അ) ആ ഭൂപ്രദേശം പറിച്ചെടുത്ത് കീഴ്‌മേല്‍ മറിച്ചിട്ടു! ധിക്കാരികള്‍ ചോദിച്ചു വാങ്ങിയ കൊടിയ ദുരന്തം!

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ ۝٨٠
إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ ۝٨١
وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ ۝٨٢
فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ ۝٨٣
وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ ۝٨٤
85–87

മദ്‌യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഐബ് നബിയെ നാം റസൂലാക്കി. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കൂ; അവനല്ലാത്ത ഒരു ദൈവവും നിങ്ങള്‍ക്കില്ല തന്നെ. നാഥങ്കല്‍ നിന്നുള്ള സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടുണ്ട് നിങ്ങള്‍ക്ക്; അതുകൊണ്ട് അളവും തൂക്കവും പൂര്‍ത്തീകരിച്ചു നല്‍കണം. ജനത്തിന് സാധനങ്ങളില്‍ കമ്മി വരുത്തരുത്. നാട്ടില്‍ അല്ലാഹു നന്മവരുത്തിയശേഷം നിങ്ങളിവിടെ നാശമുണ്ടാക്കരുത്. വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കു നല്ലത് അതാണ്37
ജനങ്ങളെ ഭീഷണിപ്പെടുത്തിയും വിശ്വാസികളെ സന്മാര്‍ഗത്തില്‍ നിന്നു തടഞ്ഞും അതു വക്രമായവതരിപ്പിക്കാനുദ്ദേശിച്ചും നിങ്ങള്‍ വഴിയോരങ്ങളിലിരിക്കരുത്. അംഗസംഖ്യ കുറവായിരുന്നപ്പോള്‍ അല്ലാഹു നിങ്ങളില്‍ വര്‍ധനവുണ്ടാക്കിയത് അനുസ്മരിക്കുക. നാശകാരികളുടെ ഭവിഷ്യത്ത് എങ്ങനെയായിരുന്നുവെന്നു ചിന്തിച്ചു നോക്കുക! എന്റെ ദൗത്യത്തില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹുവിന്റെ വിധിയുണ്ടാകും വരെ നിങ്ങള്‍ ക്ഷമിക്കുക! വിധികര്‍ത്താക്കളില്‍ ഏറ്റം ഉത്തമനത്രേ അവന്‍38

2 വിശദീകരണങ്ങൾ കാണുക

37. സിറിയ-ഹിജാസ് റൂട്ടില്‍ ജോര്‍ദാന്റെ കിഴക്ക് മആന്‍ എന്ന സ്ഥലത്തിനു സമീപമായിരുന്നു മദ്‌യന്‍. ശുഐബ് നബി(അ) അവിടത്തുകാരുടെ റസൂലായി നിയുക്തനായി. സത്യ നിഷേധികളായിരുന്ന അവര്‍ അളവു തൂക്കങ്ങളില്‍ ഗുരുതരമായ കൃത്രിമം കാട്ടിയിരുന്നു. അതു ഗര്‍ഹണീയമാണെന്നു നബി പഠിപ്പിച്ചു. സന്മാര്‍ഗം അവര്‍ക്കു മുമ്പില്‍ വരച്ചുകാട്ടി. അവര്‍ ചെയ്തിരുന്ന മറ്റു കുറ്റകൃത്യങ്ങളെ കുറിച്ചു ബോധവത്കരിച്ചു.

38. ഓരോ പ്രവാചകന്റെയും റസൂലിന്റെയും കാലത്ത് അദ്ദേഹത്തെയും വിശ്വാസികളെയും ലക്ഷ്യം വെച്ച് കുത്സിത പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും നടത്താന്‍ സത്യനിഷേധികളുടെ ഒരു മുന്നണി തന്നെയുണ്ടായിരുന്നു. ശുഐബ് നബി(അ)യുടെ നാട്ടുകാരായ അവിശ്വാസികള്‍ വഴിയോരങ്ങളിലിരുന്ന് യാത്രക്കാരെ ലക്ഷ്യമിടുക പതിവാക്കി. സത്യമതത്തെ തെറ്റായും വക്രമായും സന്ദേഹാത്മകമായും ചിത്രീകരിക്കുക, ശുഐബ് നബി(അ)യെ സമീപിക്കാനും സത്യവിശ്വാസം കൈക്കൊള്ളാനും ഉദ്ദേശിക്കുന്നവരെ ഭീഷണിപ്പെടുത്തുക, നബിയുടെ അനുയായികളെ അക്രമിക്കുകയോ കൊല്ലുകയോ ചെയ്യുക ഇതൊക്കെയായിരുന്നു അവരുടെ ജോലി. സ്വന്തം ജനത്തെ ആ മഹാന്‍ ഗുണദോഷിച്ചു; ഒരു അവിശ്വാസീ വിഭാഗം ഇവിടെയുണ്ടായാല്‍ അല്ലാഹുവിന്റെ ശിക്ഷ വരുമെന്നു മുന്നറിയിപ്പു നല്‍കി.

وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ۝٨٥
وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ۝٨٦
وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ۝٨٧
88–89

തന്റെ സമൂഹത്തിലെ ധിക്കാരികളായ പ്രമുഖന്മാര്‍ ആക്രോശിച്ചു: ശുഐബേ, നിന്നെയും കൂടെയുള്ള വിശ്വാസികളെയും നാട്ടില്‍ നിന്നു ഞങ്ങള്‍ ബഹിഷ്‌കരിക്കുക തന്നെ ചെയ്യും, തീര്‍ച്ച; അല്ലെങ്കില്‍ നിങ്ങളൊക്കെ ഞങ്ങളുടെ മതത്തിലേക്കു വരണം. നബി ചോദിച്ചു: ഞങ്ങളതു വെറുക്കുന്നുവെങ്കിലും വരണമെന്നാണോ? നിങ്ങളുടെ ബഹുദൈവത്വത്തില്‍ നിന്നു അല്ലാഹു ഞങ്ങളെ സുരക്ഷിതരാക്കിയിട്ടും അതിലേക്കു വരികയാണെങ്കില്‍, അവന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാവും ഞങ്ങള്‍ ചെയ്യുന്നത്! ആ തിരിച്ചുപോക്ക് ഞങ്ങള്‍ക്കു പാടില്ലാത്തതാണ്;39
രക്ഷിതാവ് ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ ജ്ഞാനം സമസ്ത വസ്തുക്കള്‍ക്കും പ്രവിശാലമത്രേ. അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. 'നാഥാ, ഞങ്ങള്‍ക്കും സ്വജനതക്കുമിടക്ക് സത്യത്തിന്റേതായ വിജയം നീ കനിഞ്ഞരുളേണമേ. തീരുമാനമെടുക്കുന്നവരില്‍ ഉത്തമനാണല്ലോ നീ.40

2 വിശദീകരണങ്ങൾ കാണുക

39. ബഹുദൈവാരാധനയുടെയും സത്യനിഷേധത്തിന്റെയും ബാലിശതയും ബുദ്ധിശൂന്യതയും വിശ്വാസികള്‍ക്കേ ഉള്‍ക്കൊള്ളാനാവൂ. വിവേചന ശക്തിയും തന്റേടവുമുള്ള ഒരു വ്യക്തി ആരോ കൊത്തിയുണ്ടാക്കിയ കല്‍പ്രതിമയെ നമിക്കുന്നത് എത്ര വലിയ മൗഢ്യമാണ്! സത്യമതത്തില്‍ നിന്ന്, നിങ്ങളാവശ്യപ്പെടുന്ന പോലെ നിഷേധത്തിലേക്ക് വരുന്നത് അചിന്ത്യമാണെന്നാണ് ആ വിശ്വാസികള്‍ പറയുന്നത്.

40. നിഷേധികളുടെ അക്രമ-മര്‍ദന-പീഡനങ്ങളിലും അവഹേളനങ്ങളിലും ക്ഷമകെട്ട നബിയും അനുയായികളും തങ്ങളുടെ മുഴുവന്‍ കാര്യങ്ങളും സൂക്ഷ്മജ്ഞാനിയായ രാജാധിരാജനില്‍ ഭരമേല്‍പിച്ച്, നിര്‍ണായകമായ ഒരു തീര്‍പ്പുകല്‍പിച്ചു കൊടുക്കുവാന്‍ അവനോടു പ്രാര്‍ത്ഥിക്കുകയാണ്.

۞ قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ ۝٨٨
قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ ۝٨٩
90–93

തന്റെ ജനതയിലെ നിഷേധികളായ പ്രമുഖര്‍ പറഞ്ഞു: ശുഐബിനെ പിന്തുടരുകയാണെങ്കില്‍, തത്സമയം നിങ്ങള്‍ കടുത്ത പരാജിതര്‍ തന്നെയായിപ്പോകുന്നതാണ്! അപ്പോള്‍ ഭൂമികുലുക്കം അവരെ ബാധിച്ചു. അങ്ങനെ പ്രഭാതത്തില്‍ സ്വഗൃഹങ്ങളില്‍ മുട്ടുകുത്തി വീണു കിടക്കുകയായിരുന്നു അവര്‍. ശുഐബ് നബിയെ വ്യാജമാക്കിയവരുടെ അവസ്ഥ, അവരവിടെ നിവസിക്കുകയേ ചെയ്തിരുന്നിട്ടില്ലാത്തതു പോലെയായി! അദ്ദേഹത്തെ തള്ളിക്കളഞ്ഞവര്‍ തന്നെയായി സര്‍വവും നഷ്ടപ്പെട്ടവര്‍41
അദ്ദേഹം അവരില്‍ നിന്നു മാറി നില്‍ക്കുകയും, ഇങ്ങനെ സഹതപിക്കുകയും ചെയ്തു: എന്റെ ജനമേ, ഞാന്‍ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചു തരികയും ആത്മാര്‍ത്ഥമായ ഉപദേശം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്നെ, നിഷേധീ സമൂഹത്തിന്റെ പേരില്‍ ഞാനെങ്ങനെ ദുഃഖിക്കും?

1 വിശദീകരണം കാണുക

41. നിഷേധികളായ മദ്‌യനുകാര്‍ ഒന്നടങ്കം ഉന്മൂലനം ചെയ്യപ്പെട്ടു; അങ്ങനെയൊരു വിഭാഗം അവിടെ താമസിച്ചിരുന്നു എന്ന പ്രതീതി പോലുമില്ലാതാവുംവിധം വേരോടെ പിഴുതെറിയപ്പെടുകയായിരുന്നു ആ ഹതഭാഗ്യര്‍. ശക്തമായ ഭൂകമ്പത്തിനു പുറമെ ജിബ്‌രീലിന്റെ ഘോരവും അസഹനീയവുമായ അട്ടഹാസം, മേഘാഗ്നി എന്നിവയും അവരെ പിടികൂടിയതായി ഖുര്‍ആനില്‍ തന്നെയുണ്ട്.

وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ ۝٩٠
فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ۝٩١
ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ ۝٩٢
فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ ۝٩٣
94–95

ഏതൊരു ദേശത്തേക്ക് നാം പ്രവാചകനെ നിയോഗിച്ചപ്പോഴും ദുരിതവും പ്രയാസവും കൊണ്ടു തദ്ദേശീയരെ പിടികൂടാതിരുന്നിട്ടില്ല; അവര്‍ വിധേയത്വമുള്ളവരാകാന്‍. അനന്തരം ദുരിതങ്ങള്‍ക്കു പകരം നാം സുഭിക്ഷത നല്‍കുന്നു. അങ്ങനെ അഭിവൃദ്ധി നേടുമ്പോള്‍ നിലപാടുമാറ്റി അവര്‍ തട്ടിവിടും: 'ഇങ്ങനെ കഷ്ടപ്പാടും സുഭിക്ഷതയുമൊക്കെ നമ്മുടെ പൂര്‍വപിതാക്കളിലുമുണ്ടായിരുന്നു.' തത്സമയം ഓര്‍ക്കാപ്പുറത്ത് അവരെ നാം പിടികൂടുകയുണ്ടായി42

1 വിശദീകരണം കാണുക

42. മാനവന്റെ ഒരു പൊതു സ്വഭാവമാണിവിടെ പറയുന്നത്. പ്രവാചകന്‍ വരുമ്പോള്‍ അവര്‍ നിഷേധിക്കും; അല്ലാഹു നിഷേധികളെ വിവിധ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കും. പിന്നീടവര്‍ സന്മാര്‍ഗം പുല്‍കുകയും അനുഗ്രഹങ്ങള്‍ക്കു പാത്രീഭൂതരാവുകയും ചെയ്യും. അല്ലെങ്കില്‍ പരീക്ഷണാര്‍ത്ഥം തന്നെ കഷ്ടപ്പാടുകള്‍ താല്‍ക്കാലികമായി നീക്കി ഏതറ്റം വരെ അവര്‍ ധിക്കരിക്കുമെന്നു നിരീക്ഷിക്കും. അങ്ങനെയിരിക്കെ, അനുഗ്രഹവിധാതാവായ അല്ലാഹുവിനെ അനുസ്മരിക്കുകയും അവനു കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യുന്നതിനു പകരം അവര്‍ പറയും: 'ലോകത്തിന്റെ സ്വഭാവം ഇങ്ങനെത്തന്നെയാണ്-നേട്ടവും കോട്ടവും, സുഭിക്ഷതയും ദൗര്‍ഭിക്ഷ്യവും മാറി മാറി വരും. നമ്മുടെ പൂര്‍വികരും ഇങ്ങനെയായിരുന്നല്ലോ.' പ്രത്യുത, അല്ലാഹുവിന്റെ പരീക്ഷണമാണിതെന്നും അവനില്‍ വിശ്വസിക്കണമെന്നും അവര്‍ ഗ്രഹിക്കില്ല. വസ്തുതകള്‍ അംഗീകരിക്കാനവര്‍ വിമുഖതകാട്ടും. ഈ നിഷേധ നിലപാടുകാരണം തികച്ചും അപ്രതീക്ഷിതമായി അവരെ ദൈവിക ശിക്ഷ പിടികൂടുന്നു.

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ ۝٩٤
ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٩٥
96–99

ആ നാടുകളില്‍ നിവസിച്ചിരുന്നവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശത്തും ഭൂമിയിലും നിന്ന് അവര്‍ക്ക് നാം അനുഗ്രഹങ്ങള്‍ തുറന്നു കൊടുത്തിരുന്നേനെ; പക്ഷെ, അവര്‍ വ്യാജമാക്കുകയാണു ചെയ്തത്. തന്മൂലം അവരുടെ ദുഷ്‌ചെയ്തികളുടെ ഫലമായി നാമവരെ ശിക്ഷിക്കുകയുണ്ടായി. രാത്രി ഉറങ്ങുമ്പോള്‍ നമ്മുടെ ശിക്ഷ ബാധിക്കുന്നതിനെപ്പറ്റി തദ്ദേശീയര്‍ നിര്‍ഭയരാണോ? പൂര്‍വാഹ്ന സമയത്ത് കളിച്ചുല്ലസിക്കുമ്പോള്‍ യാദൃച്ഛികമായി നമ്മുടെ ശിക്ഷ പിടികൂടുന്നതിനെ കുറിച്ച് അവര്‍ വിശ്വസ്തരായിരിക്കുകയാണോ? അതല്ല, അല്ലാഹുവിന്റെ തന്ത്രാവിഷ്‌കാരത്തെ സംബന്ധിച്ചു തന്നെ നിര്‍ഭയത്വത്തിലാണോ അവര്‍? എന്നാല്‍ പരാജിതരായ ജനത മാത്രമേ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയാവസ്ഥയിലാകൂ43

1 വിശദീകരണം കാണുക

43. സത്യനിഷേധത്തിലും ദുര്‍നടപ്പിലുമായി ജീവിതം കുടിച്ചു മദിച്ച് കൂത്താടിക്കഴിയുന്നവര്‍ അല്ലാഹുവിന്റെ മഹച്ഛക്തിയെയും തീരുമാനങ്ങളെയും നടപടികളെയും കുറിച്ച് വിസ്മരിച്ചു പോകരുതെന്നു താക്കീതു ചെയ്യുകയാണ്. ഇത്തരമൊരു കൂത്താട്ട വേളയിലാണ് 1912 ഏപ്രില്‍ 14 നു ടൈറ്റാനിക് എന്ന ഭീമന്‍ ഉല്ലാസക്കപ്പല്‍ 1513 പേരെയും കൊണ്ട് ന്യൂഫൗണ്ട്‌ലാന്റിനടുത്ത് അറ്റ്‌ലാന്റിക്കില്‍ മുങ്ങിത്താഴ്ന്നത്. 'മുങ്ങാന്‍ കഴിയാത്തത്' എന്ന് ഭൗതിക ശാസ്ത്രം നല്‍കിയ സര്‍ട്ടിഫിക്കറ്റ് അന്ധമായി വിശ്വസിക്കുകയും പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ച് നിര്‍ഭയരാവുകയും ചെയ്ത ആ ഹതഭാഗ്യര്‍ ആധുനിക ലോകത്തിനു മുമ്പില്‍ ഒരുഗ്രന്‍ പരസ്യ ബോര്‍ഡാണ്.

وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ ۝٩٦
أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ ۝٩٧
أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ ۝٩٨
أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ ۝٩٩
100–102

പൂര്‍വികാവകാശികളുടെ തിരോധാനാനന്തരം ഭൂമി പൈതൃകമായി ലഭിച്ചവരെ-നാമുദ്ദേശിക്കുന്നുവെങ്കില്‍-അവരുടെ പാപങ്ങള്‍ മൂലം നാം പിടികൂടുമെന്ന ഗുണപാഠം അവര്‍ക്കു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നില്ലേ? ഹൃദയങ്ങളില്‍ നാം മുദ്രവെച്ചിരിക്കുന്നതിനാല്‍ അവര്‍ സദുപദേശം കേള്‍ക്കാന്‍ സന്നദ്ധരാകുന്നില്ല. ആ ദേശവാസികളുടെ വൃത്താന്തങ്ങള്‍ താങ്കള്‍ക്കുനാം പ്രതിപാദിച്ചു തരികയാണ്; സ്വന്തത്തില്‍ നിന്നുള്ള ദൂതന്മാര്‍ സ്പഷ്ടമായ തെളിവുകളുമായി അവര്‍ക്കു വന്നെത്തുക തന്നെ ചെയ്തിട്ടും നേരത്തെ വ്യാജമാക്കിയിരുന്ന വിഷയങ്ങളില്‍ അവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയുണ്ടായില്ല. ഇങ്ങനെയാണ് നിഷേധീ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രയടിക്കുന്നത്. അവരില്‍ മിക്കവരിലും വാഗ്ദാനനിര്‍വഹണം നാം കണ്ടില്ല; ഭൂരിഭാഗത്തെയും അധര്‍മകാരികളായി തന്നെയാണ് നാം കണ്ടെത്തിയത്44

1 വിശദീകരണം കാണുക

44. അല്ലാഹുവിന്റെ ഉന്മൂലന ശിക്ഷകളുടെ ചരിത്രം നന്നായറിയുകയും ആ ശവപ്പറമ്പുകള്‍ക്ക് ദൃക്‌സാക്ഷികളാവുകയും ചെയ്യുന്ന മക്കാമുശ്‌രിക്കുകളെ മുന്നില്‍ കണ്ടാണ് ഇതു പറയുന്നത്. സര്‍വ സത്യനിഷേധികളും ബഹുദൈവാരാധകരും ഈ ഗുരുതര വസ്തുതകള്‍ യഥായോഗ്യം വിചിന്തന വിധേയമാക്കണം.

أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ ۝١٠٠
تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ ۝١٠١
وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ ۝١٠٢
103–106

തദനന്തരം മൂസാനബിയെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്റെയും അവന്റെ ജനപ്രമുഖരുടെയും അടുത്തേക്ക് നാം നിയോഗിച്ചു. പക്ഷെ, അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അതിക്രമം കാട്ടുകയാണുണ്ടായത്. ആ വിനാശകാരികളുടെ ഭവിഷ്യത്ത് എങ്ങനെയായിരുന്നുവെന്നു താങ്കള്‍ നോക്കൂ! മൂസാ നബി പറഞ്ഞു: ഹേ ഫിര്‍ഔന്‍, സര്‍വലോക നാഥന്റെ ദൂതന്‍ തന്നെയാണ് ഞാന്‍. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും എനിക്കു പറയാന്‍ പാടില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. അത് കൊണ്ട്, ഇസ്രയേല്യരെ എന്റെ കൂടെ വിട്ടയച്ചു തരണം45
ഫിര്‍ഔന്‍ പ്രതികരിച്ചു: ദൃഷ്ടാന്തവും കൊണ്ടാണു നീ വന്നിരിക്കുന്നതെങ്കില്‍ അതിങ്ങു കൊണ്ടുവാ, നീ സത്യസന്ധനാണെങ്കില്‍!

1 വിശദീകരണം കാണുക

45. യൂസുഫ് നബി(അ) ഈജിപ്തില്‍ രാജാവായിരിക്കെ പിതാവായ യഅ്ഖൂബ് നബി(അ)യെയും കുടുംബത്തെയും അങ്ങോട്ടു ക്ഷണിക്കുകയും അങ്ങനെ അവരവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കോപ്റ്റിക് വംശജര്‍ (ഫറോവമാര്‍) രാജാക്കളായപ്പോള്‍ ഇസ്രയേല്യരെ (യഅ്ഖൂബ് നബിയുടെ പരമ്പര) അവര്‍ അടിമകളും കീഴാള ജോലിക്കാരുമാക്കി. ഈ അടിമത്തത്തില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ കൂടിയായിരുന്നു മൂസാ നബി(അ) നിയുക്തരായത്. ഇവിടെ ആവശ്യപ്പെടുന്നത് ആ കാര്യമാണ്.

ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ۝١٠٣
وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝١٠٤
حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَٰٓءِيلَ ۝١٠٥
قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝١٠٦
107–110

തത്സമയം മൂസാനബി തന്റെ വടി താഴെയിട്ടു. അപ്പോഴത്, വ്യക്തമായ ഒരു പാമ്പായിരിക്കുന്നു! അദ്ദേഹം കൈ പുറത്തെടുത്തു കാണിച്ചപ്പോള്‍ തത്സമയമതാ ദ്രഷ്ടാക്കള്‍ക്ക് അത് വെളുത്തു തിളങ്ങുന്നു! ഫിര്‍ഔന്റെ ജനതയിലെ പ്രമുഖര്‍ തട്ടിവിട്ടു: ഇവന്‍ നിങ്ങളെ നാട്ടില്‍ നിന്നു പുറന്തള്ളാനുദ്ദേശിക്കുന്ന മികച്ച അഭിജ്ഞനായ ഒരു മാരണക്കാരന്‍ തന്നെയാകുന്നു. അതുകൊണ്ട് ഇവനെപ്പറ്റി നിങ്ങള്‍ക്കു അനുശാസിക്കാനുള്ളതെന്താണ്?

فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ ۝١٠٧
وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّٰظِرِينَ ۝١٠٨
قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ ۝١٠٩
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ ۝١١٠
111–114

അവര്‍ ഫിര്‍ഔനോടപേക്ഷിച്ചു: 'ഇവന്നും സഹോദരന്നും അല്‍പം അവധി നല്‍കുക. നാട്ടിലുള്ള നിപുണരായ മാരണ വിദ്യക്കാരെ താങ്കളുടെയടുത്തു ഹാജറാക്കാന്‍ ദൂതരെ വിടുകയും ചെയ്യണം.' അങ്ങനെ ആഭിചാരകന്മാര്‍ ഫിര്‍ഔന്റെയടുത്തു സന്നിഹിതരായി. അവര്‍ ചോദിച്ചു: ഞങ്ങളാണ് ജേതാക്കളെങ്കില്‍ മികച്ച പ്രതിഫലമുണ്ടാകുമോ? അവന്‍ പ്രതികരിച്ചു: അതെ, നിങ്ങള്‍ എന്റെ സമീപസ്ഥരാവുക കൂടി ചെയ്യുന്നതായിരിക്കും, തീര്‍ച്ച46

1 വിശദീകരണം കാണുക

46. ജാലവിദ്യക്കും ആഭിചാരവേലകള്‍ക്കും മാരണ പ്രവൃത്തികള്‍ക്കും വലിയ പ്രാചുര്യം ലഭിച്ച കാലമായിരുന്നു അത്. അസാധാരണമോ അത്ഭുതകരമോ അവിശ്വസനീയമോ ആയ എന്തുകണ്ടാലും ഒറ്റ പ്രതികരണമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ-മാരണം. ഈ നിലക്കാണവര്‍ മൂസാ നബി(അ)യുടെ മുഅ്ജിസത്തുകളെ കാണുന്നത്. നാട്ടിലെ മികവുറ്റ ആഭിചാരകരെ അണിനിരത്തി മൂസാ നബി(അ)യെ പരാജയപ്പെടുത്താനാണവരുടെ നീക്കം.

قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ۝١١١
يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ ۝١١٢
وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ۝١١٣
قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ ۝١١٤
115–119

ആഭിചാരകന്മാര്‍ പറഞ്ഞു: ഒന്നുകില്‍ നീ വടി ഇടുക; അല്ലെങ്കില്‍ ഞങ്ങള്‍ ഇടാം. മൂസാ നബി പ്രതികരിച്ചു: 'നിങ്ങള്‍ തന്നെ ഇടുക.' അങ്ങനെ അവര്‍ വടികള്‍ നിലത്തിട്ടപ്പോള്‍ ജന ദൃഷ്ടികള്‍ക്കു മാരണം ചെയ്കയും അവരെ പേടിപ്പെടുത്തുകയും ഭീകരമാരണം അവതരിപ്പിക്കുകയുമുണ്ടായി. മൂസാ നബിക്കു നാം ബോധനം നല്‍കി: 'താങ്കള്‍ വടി നിലത്തിടുക.' അപ്പോഴതാ, അവരുടെ വ്യാജ മാരണങ്ങളെയെല്ലാം അതു വിഴുങ്ങുന്നു! അങ്ങനെ സത്യം പുലര്‍ന്നു കാണുകയും അവരുടെ വ്യാജ വൃത്തികളെല്ലാം ശിഥിലമായിപ്പോവുകയുമുണ്ടായി. അവിടെയവര്‍ പരാജിതരാവുകയും നിന്ദ്യരായിത്തീരുകയും ചെയ്തു47

1 വിശദീകരണം കാണുക

47. ഈജിപ്തിലെ പ്രഗത്ഭരായ മുഴുവന്‍ ആഭിചാര വൃത്തിക്കാരും മൂസാ നബി(അ)യും ഏറ്റുമുട്ടുകയാണ്. അവരുടേതാണ് ആദ്യ പ്രകടനം. അവര്‍ വടികള്‍ നിലത്തിട്ടു ജനത്തെ ഭീഷണിപ്പെടുത്തി. എന്നാല്‍ മൂസാ നബി(അ) വടി എറിഞ്ഞപ്പോള്‍ അതു സര്‍പ്പമാവുകയും ആഭിചാരകരുടെ 'പാമ്പു'കളെയത്രയും വിഴുങ്ങിക്കളയുകയുകയുമുണ്ടായി. ഫലമോ, ആഭിചാരകരും ഫറോവയും പ്രജകളും ഒന്നടങ്കം ഇളിഭ്യരായിത്തീര്‍ന്നു.

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ ۝١١٥
قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ ۝١١٦
۞ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝١١٧
فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ۝١١٨
فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ۝١١٩
120–124

ആഭിചാരകന്മാര്‍ സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും 'സര്‍വലോക സംരക്ഷകനില്‍, മൂസാനബിയുടെയും ഹാറൂന്‍ നബിയുടെയും നാഥനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്നു പ്രഖ്യാപിക്കുകയുമുണ്ടായി. ഫിര്‍ഔന്‍ ആക്രോശിച്ചു: എന്റെ ഉത്തരവുണ്ടാകും മുമ്പ് നിങ്ങളവനെ വിശ്വസിക്കയോ? ഇന്നാട്ടുകാരെ ഇവിടെ നിന്നു ബഹിഷ്‌കരിക്കാനായി നിങ്ങളാവിഷ്‌കരിച്ച ഗൂഢാലോചനയാണിതെന്നു തീര്‍ച്ച. ഇതിന്റെ ഫലം നിങ്ങളറിയാന്‍ പോകയാണ്! നിങ്ങളുടെ കരചരണങ്ങള്‍ ഒന്നിനൊന്നു എതിരായി ഞാന്‍ വിച്ഛേദിച്ചുകളയുക തന്നെ ചെയ്യും, സകലത്തെയും ഞാന്‍ ക്രൂശിക്കുന്നതുമാണ്48

1 വിശദീകരണം കാണുക

48. കണ്‍കെട്ടിന്റെയും ജാലവിദ്യയുടെയും സര്‍വ സ്വഭാവങ്ങളും പ്രതിഫലന ശേഷിയുമൊക്കെ നന്നായറിയാമായിരുന്ന ആഭിചാരകര്‍ക്ക്, മൂസാ നബി(അ)യുടേത് ദൈവിക സിദ്ധി തന്നെയാണെന്നും അദ്ദേഹം റസൂല്‍ തന്നെയാണെന്നും ബോധ്യപ്പെട്ടു. സത്യവിശ്വാസം കൈക്കൊണ്ടതായി പ്രഖ്യാപിച്ച് അവരത്രയും സുജൂദില്‍ വീണു. സ്ഥിതിഗതികള്‍ ആകെ കീഴ്‌മേല്‍ മറിഞ്ഞ ഈ ദുര്‍ഘടഘട്ടത്തില്‍ ഫിര്‍ഔന് കലി കയറുകയും ഭ്രാന്ത് പിടിക്കുകയും ചെയ്യുമെന്ന് ആര്‍ക്കും മനസ്സിലാക്കാമല്ലോ. ഇമാം ഖതാദ(റ) പറഞ്ഞു: മത്സരത്തിനായി ഫറോവ ക്ഷണിച്ചു വരുത്തിയ അവര്‍ രാവിലെ സത്യ നിഷേധികളും ആഭിചാരകരുമായിരുന്നു; സന്ധ്യക്കാവട്ടെ പുണ്യവാന്മാരായ രക്തസാക്ഷികളായിത്തീര്‍ന്നു!

وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝١٢٠
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝١٢١
رَبِّ مُوسَىٰ وَهَٰرُونَ ۝١٢٢
قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ ۝١٢٣
لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ ۝١٢٤
125–127

അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ രക്ഷിതാവിങ്കലേക്കാണ് മടങ്ങിപ്പോകുന്നത്. നാഥന്റെ ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊരപരാധവും നീ ഞങ്ങളെ പ്പറ്റി പറയില്ലല്ലോ. 'രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ക്ഷമ ചൊരിഞ്ഞു തരികയും ഞങ്ങളെ മുസ്‌ലിംകളായി മരിപ്പിക്കുകയും ചെയ്യേണമേ!' ഫിര്‍ഔന്റെ ജനതയിലെ പ്രമുഖര്‍ ചോദിച്ചു: നാട്ടില്‍ കുഴപ്പമുണ്ടാക്കാനും തിരുമനസ്സിനെയും അവിടത്തെ ദൈവങ്ങളെയും കൈയൊഴിക്കാനുമായി മൂസായെയും അവന്റെയാള്‍ക്കാരെയും വിടുകയാണോ?49
അവന്‍ ആക്രോശിച്ചു: നാം ഇസ്രയേല്യരുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. അവര്‍ക്കുമീതെ നാം ആധിപത്യം വാഴുക തന്നെ ചെയ്യും50

2 വിശദീകരണങ്ങൾ കാണുക

49. ഫിര്‍ഔന്‍ ജനങ്ങള്‍ക്കു വേണ്ടി ചില ബിംബങ്ങളെ തന്റെ പ്രതീകങ്ങളായി ഉണ്ടാക്കിക്കൊടുത്തിരുന്നു. അവയാണ് പ്രമുഖന്മാര്‍ സൂചിപ്പിക്കുന്ന ദൈവങ്ങള്‍. 'ഞാന്‍ നിങ്ങളുടെ വലിയ റബ്ബ് ആകുന്നു' എന്ന് ഈ പശ്ചാത്തലത്തിലാണവന്‍ പ്രഖ്യാപിച്ചിരുന്നത് (79:23,24). തന്റെ സിംഹാസനം തകര്‍ക്കാന്‍ ഇസ്രയേലില്‍ നിന്നു ആരെങ്കിലും ധൃഷ്ടരായേക്കുമോ എന്ന ആശങ്കയാലും അവരുടെ വംശനശീകരണം ലക്ഷ്യമിട്ടുമാണ് ആണ്‍മക്കളെ വധിച്ചുകളയുന്നത്. തനിക്കും പ്രജകള്‍ക്കും വെള്ളാട്ടികളാക്കാനാണ് സ്ത്രീകളെ ജീവിക്കാന്‍ വിടുന്നത്.

50. സ്വേച്ഛാധിപതികളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണ് ഫിര്‍ഔന്‍. ആണ്‍കുട്ടികളെ കൊന്നൊടുക്കുക എന്ന ശിക്ഷാനടപടി നേരത്തെ ആരംഭിച്ചിരുന്നതാണ്. മൂസാ നബി(അ)യുടെ ജന്മം പ്രതിരോധിക്കാനായിരുന്നു അത്. അതിലവന്‍ തോറ്റു. ഇത് ബോധ്യമായപ്പോള്‍ അത് നിറുത്തിവെക്കപ്പെട്ടതായി വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. കലികയറിയപ്പോള്‍ ആ നടപടി പുനരാരംഭിക്കുമെന്നാണവന്‍ ആക്രോശിക്കുന്നത്. പണ്ടും ഇപ്പോഴും ഞങ്ങള്‍ക്കു പീഡനം തന്നെ എന്ന് ഇസ്രയേല്യര്‍ പരിതപിക്കുന്നത് ഇതഃപര്യന്തമുള്ള കോപ്റ്റിക് സമീപനങ്ങളും കിരാത രീതികളും ഉദ്ദേശിച്ചാണ്.

قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ۝١٢٥
وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ ۝١٢٦
وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ ۝١٢٧
128–129

മൂസാ നബി സ്വജനതയെ ഉദ്‌ബോധിപ്പിച്ചു: നിങ്ങള്‍ അല്ലാഹുവോട് സഹായമര്‍ത്ഥിക്കുകയും ക്ഷമകൈക്കൊള്ളുകയും ചെയ്യുക. ഭൂമി അല്ലാഹുവിന്റേതാണ്; ദാസന്മാരില്‍ താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് അവകാശമായി നല്‍കുകതന്നെ ചെയ്യും. അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്കാണ് ശ്ലാഘനീയ പര്യവസാനം ഉണ്ടാവുക. അവര്‍ ബോധിപ്പിച്ചു: താങ്കള്‍ റസൂലായി വരുന്നതിനു മുമ്പും അതിനു ശേഷവും ഞങ്ങള്‍ മര്‍ദന വിധേയരായിരിക്കുന്നുവല്ലോ? മൂസാ നബി പ്രത്യാശ പ്രകടിപ്പിച്ചു: രക്ഷിതാവ് നിങ്ങളുടെ പ്രതിയോഗിയെ നശിപ്പിക്കുകയും നാട്ടില്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും ചെയ്‌തേക്കാം! എന്നിട്ട് നിങ്ങളുടെ ചെയ്തികള്‍ എങ്ങനെയൊക്കെയാണെന്ന് അവന്‍ നിരീക്ഷിക്കുന്നതാണ്.

قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ۝١٢٨
قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ ۝١٢٩
130–133

ഫിര്‍ഔന്‍ സംഘത്തെ അവര്‍ ചിന്തിക്കാന്‍ വേണ്ടി, വരള്‍ച്ചയും ഫല ദൗര്‍ഭിക്ഷ്യവും കൊണ്ട് നാം പിടികൂടി. എന്നാല്‍ ഒരു നന്മ കൈവരുമ്പോള്‍ 'നമുക്കര്‍ഹതപ്പെട്ടതു തന്നെയാണിത്' എന്നവര്‍ തട്ടിവിടും; പ്രത്യുത, എന്തെങ്കിലും തിന്മയാണനുഭവിക്കുന്നതെങ്കില്‍ 'ഇതു മൂസായുടെയും അനുയായികളുടെയും ദുഃശകുനമാണ്' എന്നാണു ജല്‍പിക്കുക. അറിയണം, അവരുടെ അവലക്ഷണം അല്ലാഹുവിങ്കലുള്ള വിധിയനുസരിച്ചാകുന്നു. പക്ഷെ, അവരില്‍ മിക്കവരും അതു മനസ്സിലാക്കുന്നില്ല. അവര്‍ ജല്‍പിച്ചു: ഞങ്ങളെ മാരണം ചെയ്യാനായി എന്തു ദൃഷ്ടാന്തം കൊണ്ടുവന്നാലും ശരി, നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്ന പ്രശ്‌നമേയില്ല! അപ്പോള്‍, വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവള, രക്തം എന്നിങ്ങനെ സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നാമയച്ചു. എന്നിട്ടും അഹംഭാവം നടിക്കുകയും കുറ്റവാളികളായ ജനമായിത്തീരുകയുമാണവര്‍ ചെയ്തത്!

وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ ۝١٣٠
فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝١٣١
وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ ۝١٣٢
فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ۝١٣٣
134–137

അങ്ങനെ, ശിക്ഷ വന്നെത്തിയപ്പോള്‍ അവര്‍ കേണപേക്ഷിച്ചു: ഓ മൂസാ, താങ്കളുടെ നാഥന്റെ വാഗ്ദാനാനുസൃതം അവനോടു ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കൂ! ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം താങ്കളെ ഞങ്ങള്‍ വിശ്വസിക്കുക തന്നെ ചെയ്യും; ഇസ്രയേല്യരെ താങ്കളൊന്നിച്ചു വിട്ടയക്കുകയും ചെയ്യാം, തീര്‍ച്ച. എന്നാല്‍, വന്നെത്താനുള്ള ഒരവധിവരെ അവരുടെ ശിക്ഷ നാം മാറ്റി വെച്ചപ്പോള്‍, അവരതാ വാഗ്ദാന ലംഘനം നടത്തുന്നു! അക്കാരണത്താല്‍ അവരെ നാം ശിക്ഷിച്ചു; കടലില്‍ മുക്കി നശിപ്പിച്ചു-നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിത്തള്ളിക്കളയുകയും അവയെ കുറിച്ച് അശ്രദ്ധരാവുകയും ചെയ്തതുമൂലം. പീഡിതരായിക്കഴിഞ്ഞിരുന്ന ഇസ്രയേല്യര്‍ക്ക് നാമനുഗ്രഹം ചൊരിഞ്ഞു; ആ നാടിന്റെ കിഴക്കും പടിഞ്ഞാറുമൊക്കെ അവകാശപ്പെടുത്തിക്കൊടുത്തു. ക്ഷമകൈക്കൊണ്ടതിന്റെ ഫലമായി, താങ്കളുടെ നാഥന്റെ ഉദാത്തവചനം ഇസ്രയേല്യരില്‍ സാക്ഷാല്‍കൃതമാവുകയും51
ഫിര്‍ഔനും അനുയായികളും പടുത്തുയര്‍ത്തിക്കൊണ്ടിരുന്ന രമ്യഹര്‍മങ്ങളും കെട്ടിയുയര്‍ത്തിയ ഫല-കായ്കനികളും നാം സംഹരിച്ചു കളയുകയും ചെയ്തു.

1 വിശദീകരണം കാണുക

51. സൂറത്തുല്‍ ഖസ്വസ്വ് 5,6 സൂക്തങ്ങളില്‍ ഈ വാഗ്ദാനം സ്പഷ്ടമാക്കിയിട്ടുണ്ട്. പീഡിതരും പതിതരും അടിമത്തത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് നിപതിച്ചവരുമായ ഇസ്രയേല്യര്‍ക്ക് നാം ഔദാര്യം ചൊരിയുമെന്നും ആധിപത്യം നല്‍കുമെന്നുമാണത്. മുന്തിരി, ചുരക്ക, പടവലം, കൈപ്പക്ക മുതലായവ പോലെ പന്തലുകളില്‍ പടര്‍ത്തിയുണ്ടാക്കുന്നവയാണ് ആയത്തിന്റെ അവസാനം സൂചന.

وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَٰٓءِيلَ ۝١٣٤
فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ ۝١٣٥
فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ ۝١٣٦
وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ ۝١٣٧
138–140

ഇസ്രയേല്യരെ നാം ചെങ്കടല്‍ കടത്തി രക്ഷിച്ചു. എന്നിട്ട്, തങ്ങളുടെ വിഗ്രഹങ്ങളെ ഭജിച്ചു കഴിയുന്ന ഒരു സമൂഹത്തിന്റെയടുത്ത് അവരെത്തി. അവര്‍ ആവശ്യപ്പെട്ടു: ഹേ മൂസാ, ഇവര്‍ക്കു ദൈവങ്ങളുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ ഉണ്ടാക്കിത്തരൂ!52
അദ്ദേഹം പ്രതികരിച്ചു: വിവരമില്ലാത്ത ഒരു ജനത തന്നെയാണു നിങ്ങള്‍. ഇവരുടെ ഈ വിഗ്രഹാരാധനാമതം നാശവിധേയമാകുന്നതും ഇവരുടെ ചെയ്തികള്‍ ശിഥിലമാകുന്നതുമാണ്. സര്‍വരെക്കാളും അല്ലാഹു നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കെ അവനല്ലാത്ത മറ്റൊന്ന് നിങ്ങള്‍ക്കു ഞാന്‍ ദൈവമായി അന്വേഷിക്കണമെന്നോ?53

2 വിശദീകരണങ്ങൾ കാണുക

52. കൈറോവിന് സമീപമുള്ള ഹെലിയോപോളിസില്‍ നിന്ന് ഇസ്രയേല്യരെയും കൊണ്ട് ശാമിലേക്ക് പുറപ്പെട്ട മൂസാനബി(അ) സീനാ മരുഭൂമി മുറിച്ചു കടന്ന് യാത്ര ചെയ്യാനാണുദ്ദേശിച്ചത്. രാത്രിയായതിനാല്‍ അല്‍പം വലത്തോട്ടു തെറ്റി സഞ്ചരിച്ചു. അവര്‍ സൂയസ് ടൗണിന്റെ അല്‍പം തെക്കു കിഴക്കു ഭാഗത്തായി സൂയസ് ഉള്‍ക്കടലിനു (ഖുല്‍സും കടല്‍) മുമ്പിലാണു ചെന്നു പെട്ടത്. അവിടെ സമുദ്രം പിളര്‍ത്തി മറുകര കടത്തി അവരെ അല്ലാഹു രക്ഷിച്ചു. അതാണിവിടെ പറയുന്നത്. അവിടെയവര്‍ കാനാന്യരായ എമലേക്ക്യരെ (അമാലിഖ) ബിംബാരാധനയില്‍ മുഴുകിയതായി കണ്ടെത്തി.

53. അതീവ ഗുരുതരമായ നന്ദികേടും ധിക്കാരവും മൗഢ്യവുമാണ് ഈ ആവശ്യമെന്ന് ആര്‍ക്കും വ്യക്തമാണ്. മുഴുവന്‍ ദൈവദൂതന്മാരും ബിംബാരാധനയെ ഭൂതലത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനാണ് നിയുക്തരായത്. ആ മുര്‍സലുകളിലെ അഗ്രഗണനീയരിലൊരാളായ മൂസാ നബി(അ)യോടു നേരിട്ടു തന്നെ തങ്ങള്‍ക്കൊരു ബിംബമുണ്ടാക്കിത്തരണമെന്നാണ് ആ മടയന്മാര്‍ ആവശ്യപ്പെടുന്നത്!

وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ ۝١٣٨
إِنَّ هَٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ۝١٣٩
قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ ۝١٤٠
141–142

സ്വന്തം ആണ്‍മക്കളെ കൊന്നൊടുക്കുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്ത് നിങ്ങളെ ഹീന ശിക്ഷയനുഭവിപ്പിച്ചിരുന്ന ഫിര്‍ഔന്‍സംഘത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയത് അനുസ്മരിക്കുക. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഗുരുതര പരീക്ഷണമായിരുന്നു അത്. മൂസാ നബിയോട് മുപ്പതു രാത്രി നാം വാഗ്ദാനം ചെയ്യുകയും പത്തു കൂടി ചേര്‍ത്ത് പൂര്‍ത്തീകരിക്കുകയും അങ്ങനെ നിശ്ചിത നാല്‍പതു നാള്‍ സമ്പൂര്‍ണമാവുകയും ചെയ്തു. പോകുമ്പോള്‍ സഹോദരന്‍ ഹാറൂനിനോട് മൂസാ നബി നിര്‍ദ്ദേശിച്ചു: സ്വജനതയുടെ കാര്യത്തില്‍ താങ്കള്‍ എന്റെ പ്രാതിനിധ്യം വഹിക്കുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുക; കുഴപ്പക്കാരുടെ മാര്‍ഗം അനുധാവനം ചെയ്യരുത്54

1 വിശദീകരണം കാണുക

54. തൗറാത്ത് നല്‍കപ്പെടുന്നതിനു മുന്നോടിയായി മുപ്പത് ദിവസം പ്രത്യേകം ആരാധനകള്‍ നടത്താന്‍ അല്ലാഹു മൂസാ നബിയോടു നിര്‍ദ്ദേശിച്ചു, പിന്നീടതു നാല്‍പതു നാളാക്കി. വ്രതമനുഷ്ഠിച്ചും പ്രത്യേകം ആരാധനാനിമഗ്നനായും ആ നാളുകള്‍ കഴിച്ചു കൂട്ടിയ ശേഷം ഥൂര്‍ പര്‍വതത്തിലേക്കു പുറപ്പെടുമ്പോള്‍ സഹോദരന്‍ ഹാറൂന്‍ നബിക്കു നല്‍കിയ നിര്‍ദ്ദേശങ്ങളാണിത്.

وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ۝١٤١
۞ وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ ۝١٤٢
143

നിശ്ചിത സമയം മൂസാനബി എത്തുകയും നാഥനുമായി സംഭാഷണം നടത്തുകയും ചെയ്തപ്പോള്‍ അദ്ദേഹം അപേക്ഷിച്ചു: 'നാഥാ, നിന്നെ എനിക്ക് കാണിച്ചു തരേണമേ, ഞാനൊന്നു ദര്‍ശിക്കെട്ട.' അല്ലാഹു പ്രതികരിച്ചു: 'താങ്കള്‍ക്ക് എന്നെ കാണാന്‍ കഴിയുകയേ ഇല്ല; എങ്കിലും ആ പര്‍വതത്തിലേക്ക് നോക്കുക-അതു തല്‍സ്ഥാനത്തു തന്നെ നിലകൊള്ളുന്നുവെങ്കില്‍ താങ്കള്‍ക്കെന്നെ കാണാനാകും.' അങ്ങനെ തന്റെ നാഥന്റെ പ്രഭ ആ പര്‍വതത്തിലേക്ക് വെളിപ്പെട്ടപ്പോള്‍ അതിനെ ഛിന്നഭിന്നമാക്കുകയും മൂസാനബി ബോധരഹിതനായി നിലംപതിക്കുകയുമുണ്ടായി. എന്നിട്ട് ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ അദ്ദേഹം ബോധിപ്പിച്ചു: നീ എത്ര പരിശുദ്ധന്‍! നിന്നിലേക്കു ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. വിശ്വാസികളില്‍ പ്രഥമനാണു ഞാന്‍55

1 വിശദീകരണം കാണുക

55. നാല്‍പതു ദിവസത്തെ ഒരുക്കം കഴിഞ്ഞ് നിര്‍ദിഷ്ട സമയം മൂസാ നബി ഥൂര്‍പര്‍വതത്തില്‍ നിശ്ചിത സ്ഥലത്തെത്തി. ഒരു ഒറ്റ മലയല്ല ഥൂര്‍; സീനാ മരുഭൂമിയുടെ പകുതിയിലേറെ ഭാഗത്ത് പടര്‍ന്ന് കിടക്കുന്ന പര്‍വത ശൃംഖലയാണ്. അതുകൊണ്ട് സീനാ പര്‍വതമെന്നും അറിയപ്പെടും. ഏറ്റം ഉയര്‍ന്ന ഭാഗത്തിന് 2637 മീറ്റര്‍ പൊക്കമുണ്ട്. മൂസാ നബി(അ) നിന്ന മലയുടെ സമീപത്തുള്ള മറ്റൊന്നിലാണ് അല്ലാഹുവിന്റെ പ്രകാശം പ്രത്യക്ഷീഭവിച്ചത്. ' ആ മലയിലേക്ക് നോക്കുക'എന്നു കല്‍പിച്ചത് അതാണ്.
അങ്ങനെ അല്ലാഹുവിന്റെ പ്രഭയുടെ ചെറിയ ഒരംശം മലമുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതു പൊട്ടിത്തകരുകയും മൂസാ നബി(അ) പരിഭ്രമചിത്തനായി ബോധം കെട്ടു വീഴുകയും ചെയ്തു. ഒരു ചെറുവിരലിന്റെയത്ര ദിവ്യപ്രകാശം മാത്രമേ അവിടെ വെളിപ്പെട്ടിട്ടുള്ളൂ എന്നു തിരുനബി(സ്വ) വിവരിച്ചിട്ടുണ്ട്. (തുര്‍മുദി). അല്ലാഹുവിന്റെ ജാജ്വല്യ പ്രഭാപൂരം താങ്ങാനാവാതെ, അതിന്റെ ഗാംഭീര്യം മൂലമത്രേ പര്‍വതം ഛിന്നഭിന്നമായതും കലീമുല്ലാഹി മൂസാ നബി(അ) ബോധരഹിതനായി നിലംപതിച്ചതും. എന്നാല്‍, ദിവ്യ ദര്‍ശനത്തിനുള്ള ഈ കഴിവുകേട് ഭൂലോകത്ത് മാത്രമുള്ളതാണ്. പാരത്രിക ലോകത്ത്, സ്വര്‍ഗപ്രാപ്തരാകുന്ന സൗഭാഗ്യവാന്മാരെല്ലാം അല്ലാഹുവിനെ കാണുമെന്ന് ഖുര്‍ആനിലും (അല്‍ ഖിയാമ : 22,23) നിരവധി ഹദീസുകളിലും ഖണ്ഡിതമായി വ്യക്തമാക്കിയിട്ടുണ്ട്.

وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ ۝١٤٣
144–147

അല്ലാഹു പറഞ്ഞു: ഓ മൂസാ, എന്റെ സന്ദേശങ്ങളും സംസാരവും കൊണ്ട്, ജനങ്ങളില്‍ ശ്രേഷ്ഠനായി താങ്കളെ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ഞാന്‍ താങ്കള്‍ക്കു തന്നത് മുറുകെപ്പിടിക്കുകയും കൃതജ്ഞരിലുള്‍പ്പെടുകയും ചെയ്യുക. മുഴുവന്‍ വിഷയങ്ങളെക്കുറിച്ചും-സദുപദേശവും എല്ലാ കാര്യങ്ങളെപ്പറ്റിയുള്ള പ്രതിപാദനങ്ങളും- അദ്ദേഹത്തിനു നാം പലകകളില്‍ എഴുതിക്കൊടുക്കുകയും ഇങ്ങനെ കല്‍പിക്കുകയും ചെയ്തു: ഇതു മുറുകെ പിടിക്കുക; ഇതിലെ അത്യുദാത്തകാര്യങ്ങള്‍ പ്രയോഗവത്കരിക്കാന്‍ സ്വജനതയോടനുശാസിക്കുക. അധര്‍മകാരികളുടെ ആവാസ കേന്ദ്രം വഴിയെ നിങ്ങള്‍ക്കു ഞാന്‍ കാണിച്ചു തരുന്നതാണ്56
അന്യായമായി ഭൂമിയില്‍ അഹങ്കരിച്ചു കഴിയുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചു കളയും. ദൃഷ്ടാന്തങ്ങളത്രയും കാണുകയാണെങ്കില്‍ തന്നെയും അവരതില്‍ വിശ്വസിക്കുകയില്ല; സന്മാര്‍ഗം കണ്ടാല്‍ അവരതു സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ, അതാണവര്‍ വഴിയായി അംഗീകരിക്കുക. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും അവയെക്കുറിച്ച് അശ്രദ്ധരായിത്തീരുകയും ചെയ്തതിനാലാണിത്57
നമ്മുടെ ദൃഷ്ടാന്തങ്ങളെയും പാരത്രിക ജീവിതത്തെ അഭിമുഖീകരിക്കുന്നതിനെയും വ്യാജമാക്കിയവരുടെ കര്‍മങ്ങള്‍ ഫലശൂന്യമായിരിക്കുന്നു. തങ്ങള്‍ അനുവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമല്ലേ അവര്‍ക്കു നല്‍കപ്പെടുക?58

3 വിശദീകരണങ്ങൾ കാണുക

56. ഫിര്‍ഔനും ശിങ്കിടികളുമുള്‍ക്കൊള്ളുന്ന കോപ്റ്റിക്കുകളാണ് ഉദ്ദേശ്യം. ചെങ്കടലില്‍ അവര്‍ മുങ്ങിച്ചത്തതും അവരുടെ രമ്യഹര്‍മങ്ങളും സ്വത്തുസമ്പാദ്യങ്ങളും ഉടമപ്പെടുത്താന്‍ ആളില്ലാതെ പോയതും ഇസ്രയേല്യര്‍ക്ക് അല്ലാഹു നേര്‍ക്കു നേരെ കാണിച്ചു കൊടുത്തുവല്ലോ, പിന്നീട്.

57. ധിക്കാരികളുടെ മുഖമുദ്രയാണിത് -സത്യമാര്‍ഗമോ സന്മാര്‍ഗോപദേശമോ അവര്‍ക്ക് ആവശ്യമേയില്ല, അവഗണിച്ചു തിരിഞ്ഞുകളയും. ദുര്‍മാര്‍ഗമോ തിന്മയുടെ മാധ്യമങ്ങളോ കണ്ടാല്‍ വാരിപ്പുണരും, സസന്തോഷം സ്വീകരിക്കും. തനിക്ക് ഇതു മതി എന്നു വെക്കും. ഇവര്‍ എങ്ങനെ നന്നാകാന്‍?

58. സല്‍കര്‍മങ്ങള്‍ക്ക് പരലോകത്തുവെച്ച് പടച്ചവന്റെ പക്കല്‍ നിന്നു പ്രതിഫലം കിട്ടണമെങ്കില്‍ ആദ്യം അവനില്‍ വിശ്വസിക്കണം; അവിശ്വാസികളുടേത് സ്വീകാര്യമാവില്ല. ഭൗതിക ലോകത്ത് അത്തരക്കാര്‍ക്ക് പ്രതിഫലം കിട്ടിയേക്കാം.

قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّٰكِرِينَ ۝١٤٤
وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ ۝١٤٥
سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ ۝١٤٦
وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ۝١٤٧
148–149

മൂസാനബി ഥൂറിലേക്ക് പോയ ശേഷം സ്വജനത തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ട് ഒരു കാളക്കിടാവിനെ ദൈവമാക്കി; മുക്രയിടുന്ന ഒരു പ്രതിമ. തങ്ങളോടത് സംസാരിക്കുന്നില്ലെന്നും യാതൊരു വിഷയത്തിലും തങ്ങള്‍ക്കത് മാര്‍ഗദര്‍ശനം നല്‍കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ? അവരതിനെ ദൈവമാക്കുകയും അതിക്രമികളായിത്തീരുകയുമുണ്ടായി. അവര്‍ ഖേദിക്കുകയും തങ്ങള്‍ക്കു മാര്‍ഗഭ്രംശം സംഭവിച്ചിരിക്കുന്നു എന്ന് ബോധ്യമാവുകയും ചെയ്തപ്പോള്‍ അവര്‍ പരിതപിച്ചു: രക്ഷിതാവ് ഞങ്ങളോടു കരുണ കാണിക്കുകയും പൊറുത്തു തരികയും ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവര്‍ തന്നെ, തീര്‍ച്ച59

1 വിശദീകരണം കാണുക

59. അല്ലാഹുവുമായുള്ള അഭിമുഖത്തിനായി മൂസാ നബി(അ) ഥൂര്‍ പര്‍വതത്തിലേക്ക് പോയ ശേഷം അവരിലുണ്ടായിരുന്ന സാമിരി എന്ന, സ്വര്‍ണപ്പണി അറിയാമായിരുന്ന ഒരാള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ ശേഖരിച്ച് ഉരുക്കി ഒരു കാളക്കിടാവിന്റെ രൂപമുണ്ടാക്കി. ഒരു തരം ശബ്ദം അതിനുള്ളില്‍ നിന്നു വന്നിരുന്നു. അതിനെയവര്‍ ദൈവമാക്കി. പുരാതന ഈജിപ്ഷ്യര്‍ പശുക്കളെ ആരാധിക്കുന്നത് അവര്‍ കണ്ടിരുന്നതാണ്. പക്ഷെ, ഇസ്രയേല്യര്‍ താമസിയാതെ പശ്ചാത്തപിച്ചു. അതാണവസാനം പറയുന്നത്.

وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ ۝١٤٨
وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ۝١٤٩
150–151

കോപാകുലനും ദുഃഖിതനുമായി സ്വജനതയിലേക്ക് മടങ്ങിവന്നപ്പോള്‍ മൂസാ നബി പറഞ്ഞു: ഞാന്‍ പോയതിനു പിറകെ നിങ്ങളനുവര്‍ത്തിച്ച കാര്യം എത്ര ഹീനം! നാഥന്റെ ഉത്തരവും വിട്ട് നിങ്ങള്‍ ധൃതികാണിച്ചുവോ?60
തൗറാത്തിന്റെ ആ പലകകള്‍ അദ്ദേഹം താഴെയിടുകയും സഹോദരന്റെ തലമുടിപിടിച്ച് തന്നിലേക്കു വലിക്കുകയുമുണ്ടായി. ഹാറൂന്‍ നബി പ്രതികരിച്ചു: എന്റെ മാതാവിന്റെ മകനേ, എന്നെ ആളുകള്‍ ദുര്‍ബലനായിക്കാണുകയും വധിക്കുമാറാവുകയും ചെയ്തു. അതുകൊണ്ടു ഞാന്‍വഴി താങ്കള്‍ ശത്രുക്കളെ സന്തോഷിപ്പിക്കരുതേ! അക്രമികളൊന്നിച്ച് എന്നെ പരിഗണക്കുകയുമരുത്61

2 വിശദീകരണങ്ങൾ കാണുക

60. അതീവ ഗുരുതരമായ കാര്യമാണിവിടെ സംഭവിച്ചിരിക്കുന്നത്. അടിമത്തത്തിലും പീഡനങ്ങളിലും മൗലികാവകാശ നിഷേധങ്ങളിലും നിന്നു തങ്ങളെ മോചിപ്പിച്ചു കൊണ്ടുവരുന്ന മൂസാ നബി(അ)യുടെ ദൗത്യത്തിനു കടകവിരുദ്ധമായ ബിംബാരാധനയാണ് ഇസ്രയേല്യര്‍ ഇവിടെ അനുവര്‍ത്തിക്കുന്നത്. ഈ വിവരം ഥൂറിലുള്ള നബിയെ അല്ലാഹു അറിയിച്ചു. അതാണദ്ദേഹം രോഷാകുലനും ദുഃഖിതനുമായി വന്നെത്തുന്നത്. 'നാഥന്റെ ഉത്തരവ്' കൊണ്ടുദ്ദേശ്യം ദിവ്യദൗത്യവുമായി വന്ന മൂസാ നബി(അ) തന്നെ. ആ മഹാനാണല്ലോ അവരുടെ റസൂലും മാര്‍ഗദര്‍ശിയും വിമോചകനും. ഞാന്‍ തിരിച്ചു വന്നിട്ടും എന്റെ നിര്‍ദ്ദേശമനുസരിച്ചും മാത്രമേ പുതുതായി നിങ്ങള്‍ എന്തും ചെയ്യാന്‍ പാടുണ്ടായിരുന്നുള്ളൂ; പ്രത്യുത, എന്തുകൊണ്ട് ധൃതികൂട്ടി നിങ്ങള്‍ കാളക്കിടാവിനെ ആരാധിച്ചു എന്നാണു ചോദ്യം.

61. ശിര്‍ക്കിനോടും ബഹുദൈവാരാധനയോടുമുള്ള അക്ഷന്തവ്യമായ രോഷമാണ് മൂസാ നബി (അ)യില്‍ പ്രകടമായിക്കാണുന്നത്; അതു സംഭവിക്കുന്നതോ ഹാറൂന്‍ നബിയുടെ സാന്നിധ്യത്തിലും. ഈ പുത്തന്‍ പ്രവണതക്കെതിരെ ആ മഹാന്‍ ശബ്ദിച്ചിരുന്നു. പക്ഷെ, അനുയായികള്‍ അതവഗണിച്ചു. കണിശമായി അത് തടയുകയാണെങ്കില്‍ ജനം രണ്ടു വിഭാഗമായി ഛിദ്രിക്കുമെന്ന ദുരവസ്ഥ വന്നു. സൂറത്തു ഥാഹാ 94-ാം സൂക്തത്തില്‍ ഹാറൂന്‍ നബി(അ) അതു സ്പഷ്ടമാക്കിയതായി വിശദീകരിക്കുന്നുണ്ട്.

وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝١٥٠
قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ ۝١٥١
152–154

നിശ്ചയം, കാളക്കിടാവിനെ ദൈവമാക്കിയവര്‍ക്ക് രക്ഷിതാവിങ്കല്‍ നിന്നുള്ള ക്രോധവും ഭൗതിക ജീവിതത്തില്‍ നിസ്സാരതയും വന്നെത്തുക തന്നെ ചെയ്യും. വ്യാജം നിര്‍മിച്ചുണ്ടാക്കുന്നവര്‍ക്കു അങ്ങനെയാണു നാം പ്രതിഫലം നല്‍കുക. എന്നാല്‍ തിന്മകളനുവര്‍ത്തിക്കുകയും തദനന്തരം പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും ചെയ്തവര്‍ക്കു താങ്കളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനും തന്നെയാകുന്നു. തന്റെ ക്രോധം അടങ്ങിയപ്പോള്‍ മൂസാ നബി ആ വേദ ഫലകങ്ങള്‍ കൈയിലെടുത്തു. സ്വന്തം നാഥനെ പേടിയുള്ളവര്‍ക്ക് അതു മാര്‍ഗദര്‍ശകവും കാരുണ്യവുമാണെന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു.

إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ ۝١٥٢
وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ ۝١٥٣
وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ ۝١٥٤
155–156

നാം നിശ്ചയിച്ചു കൊടുത്ത സമയത്തേക്ക് തന്റെ ജനത്തില്‍ നിന്ന് എഴുപത് പേരെ മൂസാ നബി തെരഞ്ഞെടുക്കുകയുണ്ടായി. എന്നിട്ട് ആ തീവ്രപ്രകമ്പനം അവരെ പിടികൂടിയപ്പോള്‍ അദ്ദേഹം ബോധിപ്പിച്ചു62
നാഥാ നീ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരെയും എന്നെയും നേരത്തെ തന്നെ നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍പെട്ട വിഡ്ഢികളുടെ ചെയ്തിമൂലം ഞങ്ങളെ നീ സംഹരിക്കുകയാണോ? നിശ്ചയം, ഇതു നിന്റെ പരീക്ഷണം തന്നെയാണ്; നീയുദ്ദേശിക്കുന്നവരെ ഇതു മുഖേന നീ വഴിതെറ്റിക്കുകയും ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ സംരക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തു തരികയും കരുണവര്‍ഷിക്കുകയും ചെയ്യേണമേ; പൊറുക്കുന്നവരില്‍ ഉത്തമനാണു നീ. ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്കു നന്മ രേഖപ്പെടുത്തേണമേ. നിശ്ചയം, ഞങ്ങളിതാ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അല്ലാഹു പ്രതികരിച്ചു: ഞാനുദ്ദേശിക്കുന്നവരെ എന്റെ ശിക്ഷ ബാധിക്കും. എന്റെ കാരുണ്യം സമസ്ത വസ്തുക്കള്‍ക്കും പ്രവിശാലമത്രേ. സൂക്ഷ്മതയോടെ ജീവിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് വഴിയേ ഞാനത് രേഖപ്പെടുത്തുന്നതാണ്63

2 വിശദീകരണങ്ങൾ കാണുക

62. ഇസ്രയേല്യര്‍ കാളക്കിടാവിനെ ആരാധിച്ചുവെങ്കിലും പിന്നീട് പശ്ചാത്തപിച്ചുവെന്നു പറഞ്ഞുവല്ലോ. തുടര്‍ന്ന്, ഈ ഗുരുതരവീഴ്ചയെപ്പറ്റി ഒഴികഴിവ് ബോധിപ്പിക്കാനും മാപ്പപേക്ഷിക്കാനുമായി ജനത്തില്‍ നിന്ന് വിശിഷ്ടരായ എഴുപത് പേരെ തെരഞ്ഞെടുത്ത് ഥൂര്‍ പര്‍വതത്തിലേക്ക് ചെല്ലാന്‍ അല്ലാഹു മൂസാ നബി(അ)യെ അറിയിച്ചു. മലമുകളിലെത്തിയ ശേഷം, അവര്‍ക്കതാ പുതിയൊരു ഡിമാന്റ് -പ്രത്യക്ഷമായി അല്ലാഹുവിനെ കാണാതെ നിന്നെ ഞങ്ങള്‍ വിശ്വസിക്കയേ ഇല്ല! ഗുരുതരമായ ഈ ധിക്കാരവും നന്ദികേടും മൂലം ശിക്ഷ വന്നു-ഇടിവെട്ടിയും ഭൂമികുലുങ്ങിയും അവര്‍ മരിച്ചു വീണു. പിന്നീട് മൂസാ നബി(അ)യുടെ പ്രാര്‍ത്ഥന മൂലം അവരെ അല്ലാഹു പുനര്‍ ജീവിപ്പിച്ചു. (ഖുര്‍ആന്‍ 2: 55,56) അല്ലാഹുവുമായുള്ള കൂടിക്കാഴ്ചക്കായി മൂസാ നബി(അ) ഥൂറിലേക്ക് പോയത് ഇതിനു മുമ്പായിരുന്നു. രണ്ടും വ്യത്യസ്ത സംഭവങ്ങളാണ്. ഇതേ അധ്യായം 143-ാം സൂക്തത്തില്‍ പറഞ്ഞതാണ് 'മുനാജാത്ത്' യാത്ര.

63. യഹൂദികളുടെ അഹന്തയിലേക്കും നന്ദികേടിലേക്കുമുള്ള വലിയൊരു ചൂണ്ടുപലകയാണ് ഈ സംഭവം. കാളക്കിടാവിനെ ആരാധിക്കാത്തവരും സമൂഹത്തിലെ വിശിഷ്ടരും ഉന്നതരുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ട എഴുപത് പേര്‍. അവരാണ്, അല്ലാഹുവിനെ കാണിച്ചു തന്നില്ലെങ്കില്‍ നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുകയില്ലെന്നു മൂസാ നബി (അ)യോട് ശഠിച്ചു പറയുന്നത്! (അല്‍ ബഖറ: 55) എങ്കില്‍ പിന്നെ അവരിലെ സാധാരണക്കാരുടെ കാര്യം എന്തുപറയാന്‍?

وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ ۝١٥٥
۞ وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ ۝١٥٦
157

തങ്ങള്‍ വശമുള്ള തൗറാത്തിലും ഇന്‍ജീലിലും ഉല്ലേഖിതനായി അവര്‍ക്കു കാണാന്‍ കഴിയുന്ന, അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ മുഹമ്മദ് നബിയെ അനുധാവനം ചെയ്യുന്നവരാണവര്‍. ആ നബി അവരോട് നന്മകല്‍പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നു; എല്ലാ നല്ലതും അനുവദിക്കുകയും ചീത്ത നിഷിദ്ധമാക്കുകയും അവരുടെ ഭാരങ്ങള്‍ ഇറക്കി വെക്കുകയും ചെയ്യുന്നു; അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ അഴിച്ചു മാറ്റുന്നു64
അപ്പോള്‍, ആര് ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും തന്നോടൊപ്പം അവതീര്‍ണമായ ഖുര്‍ആനിക പ്രകാശം പിന്തുടരുകയും ചെയ്യുന്നുവോ അവര്‍ തന്നെയത്രേ വിജയികള്‍.

1 വിശദീകരണം കാണുക

64. അനുസരണരാഹിത്യവും ധിക്കാരവും തന്‍പോരിമയുമൊക്കെ മുഖമുദ്രയായതിനാല്‍ ഇസ്രയേല്യരെ ദുര്‍വഹവും കാഠിന്യമേറിയതുമായ മതകല്‍പനകള്‍ കൊണ്ട് അല്ലാഹു പരീക്ഷിച്ചിരുന്നു. നബി(സ്വ) യുടെ ശരീഅത്ത് അങ്ങനെയല്ല, സുഗമമാണ്.

ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝١٥٧
158

നബിയേ, പ്രഖ്യാപിക്കുക: മര്‍ത്യസഞ്ചയമേ, നിങ്ങള്‍ സര്‍വരിലേക്കുമായുള്ള ദൈവദൂതനാണ് ഞാന്‍65
ഭുവന-വാനങ്ങളുടെ ആധിപത്യം അവനാണ്. അവനല്ലാതെ ഒരു ദൈവവും ഇല്ല. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അവനാണ്. അതുകൊണ്ട് അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുക; അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന, അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ റസൂലിലും വിശ്വസിക്കുകയും അവിടത്തെ പിന്തുടരുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ സന്മാര്‍ഗ പ്രാപ്തരായേക്കാം66

2 വിശദീകരണങ്ങൾ കാണുക

65. താന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യത്തിന്റെ ആധികാരികതയും മനുഷ്യസമൂഹം അതംഗീകരിക്കേണ്ടതിന്റെ ന്യായതയും സ്പഷ്ടമാക്കുകയാണ് റസൂല്‍ (സ്വ). പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായ, സൃഷ്ടികളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, സത്യത്തില്‍ ആരാധനക്ക് അര്‍ഹനായ അല്ലാഹുവിന്റെ ദൂതനാണ് ഞാന്‍ എന്നതിനാല്‍ ബുദ്ധിയും വിവേകവുമുള്ള സര്‍വരും ആ റസൂലിനെ പിന്‍പറ്റിയേ തീരൂ. മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരും ദൈവ ദൂതരും ചില നാടുകളിലേക്കും വിഭാഗങ്ങളിലേക്കും മാത്രമായിരുന്നുവെങ്കില്‍ മുഹമ്മദ് നബി(സ്വ) സര്‍വരിലേക്കുമായി നിയോഗിക്കപ്പെട്ട അന്തിമ പ്രവാചകനാണ്.

66. നബി(സ്വ)യുടെ ദൗത്യം അംഗീകരിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ നേര്‍ക്കു നേരെ കണ്ടുകൊണ്ടിരുന്നവരാണ് ഖുര്‍ആന്റെ പ്രഥമ അഭിസംബോധിതര്‍. അവയില്‍ സുപ്രധാനമാണ് അക്ഷരം പഠിച്ചിട്ടില്ലാത്ത നബി(സ്വ)യിലൂടെ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്. നിരക്ഷരത മറ്റേതൊരു മനുഷ്യനും ന്യൂനതയാണെങ്കില്‍ തിരുമേനി (സ്വ)ക്ക് അതൊരു തിലകക്കുറിയാണ്. അതുകൊണ്ട് മര്‍ത്യസഞ്ചയം ഒന്നടങ്കം നബിയെ അംഗീകരിക്കുകയും അവിടന്നു കൊണ്ടുവന്ന ഖുര്‍ആന്‍ അനുധാവനം ചെയ്യുകയും വേണം. എങ്കില്‍ അവര്‍ വിജയത്തില്‍ എത്തിച്ചേരുന്നതാണ്.

قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ ۝١٥٨
159

എന്നാല്‍ സത്യസമേതം സന്മാര്‍ഗ ദര്‍ശനം ചെയ്യുകയും തദനുസൃതം നീതി മുറുകെ പിടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മൂസാ നബിയുടെ ജനതയിലുണ്ട്.67

1 വിശദീകരണം കാണുക

67. ഖുര്‍ആന്‍ ഒരു ദോഷൈകദൃക്കാണെന്നു ആരും തെറ്റിദ്ധരിക്കേണ്ട, വിശിഷ്യ വേദക്കാര്‍. ഇസ്രയേല്യരില്‍ ഉത്തമരായ ഒരു വിഭാഗവും ഉണ്ട് എന്ന വസ്തുത വ്യക്തമാക്കുകയാണ് ഈ സൂക്തം. സത്യ വിശ്വാസവും മൂസാനബിയോട് അനുസരണവുമുള്ളവരെ ഇവിടെ ശരിവെക്കുന്നു. സത്യവും നീതിയും ഖുര്‍ആന്റെ മുഖമുദ്രയാണല്ലോ.

وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ۝١٥٩
160–162

പന്ത്രണ്ട് ഗോത്ര സമൂഹങ്ങളായി ഇസ്രയേല്യരെ നാം വിഭജിച്ചു68
തന്റെ ജനം മൂസാ നബിയോട് പാനജലമാവശ്യപ്പെട്ടപ്പോള്‍ 'താങ്കളുടെ വടികൊണ്ട് ആ പാറമേല്‍ പ്രഹരിക്കുക' എന്നു നാം അദ്ദേഹത്തിനു ബോധനമേകി. തത്സമയം അതില്‍ നിന്നു പന്ത്രണ്ടു ഉറവകള്‍ പൊട്ടിയൊലിച്ചു. തങ്ങള്‍ക്കു കുടിക്കാനുള്ള സ്ഥലം ഓരോ വിഭാഗത്തിനും മനസ്സിലായി. അവര്‍ക്കു നാം മേഘത്തണല്‍ നല്‍കുകയും കട്ടിത്തേനും കാടപ്പക്ഷിയുമിറക്കിക്കൊടുക്കുകയും 'നാം നിങ്ങള്‍ക്കു തന്ന വിശിഷ്ട ഭോജ്യങ്ങള്‍ ആഹരിക്കുക' എന്നു നിര്‍ദേശിക്കുകയും ചെയ്തു. നമ്മെ അവര്‍ ഒരു ദ്രോഹവും ഏല്‍പിച്ചിട്ടില്ല; പ്രത്യുത, തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു അവര്‍69
അവരോട് ഇങ്ങനെ നിര്‍ദേശിക്കപ്പെട്ട സന്ദര്‍ഭം സ്മരണീയമത്രേ: 'നിങ്ങള്‍ ഈ ഖുദ്‌സില്‍ നിവസിക്കുകയും നിങ്ങള്‍ക്കിഷ്ടമുള്ളിടത്തു നിന്നു ആഹരിക്കുകയും ചെയ്യുക; പാപവിമുക്തിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍വം ഖുദ്‌സിന്റെ പ്രവേശനകവാടം നമ്രഃശിരസ്‌കരായി കടക്കണം. എങ്കില്‍ നാം നിങ്ങളുടെ ദോഷങ്ങള്‍ പൊറുക്കുന്നതും പുണ്യവാന്മാര്‍ക്ക് വര്‍ധനവ് നല്‍കുന്നതുമാണ്70
തത്സമയം, അവരില്‍ പെട്ട അതിക്രമകാരികള്‍ നിര്‍ദിഷ്ട പദമല്ലാത്ത മറ്റൊന്ന് പകരമാക്കി. തന്മൂലം, അക്രമം ചെയ്തതിന്റെ ഫലമായി ആകാശത്തുനിന്നു അവര്‍ക്കു നാം ശിക്ഷയിറക്കി71

4 വിശദീകരണങ്ങൾ കാണുക

68. അനുസരണരാഹിത്യവും ധിക്കാരവും സ്ഥിരശീലമായതിനാല്‍ ഓരോ നായകന്റെ കീഴില്‍ മേല്‍ നോട്ടം ചെയ്യപ്പെടാനായാണ് ഇങ്ങനെ വിഭജിക്കപ്പെട്ടത്. ഇസ്ഹാഖ് നബി(അ)യുടെ പന്ത്രണ്ടുമക്കളുടെ പൗത്രന്മാരായിരുന്നു ഈ വിഭാഗങ്ങള്‍.

69. സീനാ മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞു കാലം കഴിക്കാന്‍ വിധിക്കപ്പെട്ട വേളയില്‍ നല്‍കപ്പെട്ട മഹത്തായ അനുഗ്രഹങ്ങളായിരുന്നു ഈ പാനജലവും, കട്ടിത്തേനും, കാടപ്പക്ഷിയും. അമൂല്യമായ ഈ അനുഗ്രഹങ്ങളെ വിലമതിക്കാന്‍ പക്ഷെ, അവര്‍ക്കായില്ല. വീണ്ടുമവര്‍ ധിക്കാരം കാട്ടി. അല്ലാഹുവിന് അതുകൊണ്ട് ഒരു നഷ്ടവുമില്ല; കഠിന ശിക്ഷ അവര്‍ക്കു തന്നെയാണ്.

70. അനുഗൃഹീതഭവനമായ അല്‍ മസ്ജിദുല്‍ അഖ്‌സ്വാ നിലകൊള്ളുന്ന ഖുദ്‌സ് നഗരത്തില്‍ പ്രവേശിക്കാനും സുഖസമ്പൂര്‍ണ ജീവിതം നയിച്ചു കൊള്ളുവാനും ഇസ്രയേല്യരോട് അല്ലാഹു നിര്‍ദേശിച്ചപ്പോള്‍ അതും പരിഹാസ്യമാക്കിയവരാണവര്‍. അല്‍ബഖറ 57-60 വചനങ്ങളുടെ വിവരണം നോക്കുക.

71. പാപങ്ങള്‍ പൊറുത്തു കിട്ടാന്‍ പ്രാര്‍ത്ഥിച്ചും അല്ലാഹുവിനോടുള്ള വിധേയത്വ പ്രകടനമായി നമ്രഃശിരസ്‌കരായും ഖുദ്‌സിന്റെ നഗരകവാടം കടക്കാനായിരുന്നല്ലോ ദൈവിക നിര്‍ദേശം. എന്നാല്‍, പാപമോചനം ലഭിക്കണമെന്നപേക്ഷിക്കേണ്ടതിനു പകരം 'ഞങ്ങള്‍ക്ക് യവവും ഗോതമ്പും കിട്ടണം' എന്നാണവരാവശ്യപ്പെട്ടത്. തലകുനിക്കുന്നതിനു പകരം നിലത്തിരുന്ന് ആസനത്തിലിഴഞ്ഞ്, തലഉയര്‍ത്തി മോലോട്ടു നോക്കിയാണവര്‍ പ്രവേശിച്ചത് -അല്ലാഹുവിനോടുള്ള ഹീനമായ പരിഹാസം. തന്മൂലം ഗുരുതര ശിക്ഷക്ക് അവര്‍ വിധേയരായി. ഒരു മണിക്കൂറിനകം ഇരുപത്തിനാലായിരം പേര്‍ പ്ലേഗ് പിടിച്ചു മരിച്ചു.

وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝١٦٠
وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ ۝١٦١
فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ ۝١٦٢
163

സമുദ്ര തീരത്തെ ആ പട്ടണത്തെപ്പറ്റി താങ്കള്‍ യഹൂദികളോടു ചോദിച്ചു നോക്കൂ; അവര്‍ ശനിയാഴ്ച അതിക്രമം കാണിച്ചിരുന്നതിനെപ്പറ്റി. അതായത് അന്ന് മത്സ്യങ്ങള്‍ കൂട്ടമായി ജലോപരിതലത്തില്‍ പൊങ്ങിവരുമായിരുന്നു; മറ്റു ദിവസങ്ങളില്‍ വരികയുമില്ല. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചതിന്റെ ഫലമായി അങ്ങനെ നാമവരെ പരീക്ഷിക്കുകയായിരുന്നു72

1 വിശദീകരണം കാണുക

72. യഹൂദികളുടെ പൂര്‍വികരില്‍ ചിലരുടെ സത്യനിഷേധവും ധിക്കാരവും സംബന്ധിച്ചാണിവിടെ പറയുന്നത്. അക്വാബ (അഖബ) ഉള്‍ക്കടലിന്റെ അവസാനത്തെ അഗ്രത്തുള്ള 'ഐലത്ത്' (ഇലാത്ത് എന്നും പറയും) എന്ന സമുദ്രതീര നഗരത്തിലായിരുന്നു അവരുടെ താമസം. മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന അവരോട് ശനിയാഴ്ച ജോലി ചെയ്യരുതെന്ന് കല്‍പിക്കപ്പെട്ടിരുന്നുവെങ്കിലും കുതന്ത്രപരമായി അവരത് ലംഘിച്ചു. തന്മൂലം അല്ലാഹു അവരെ കുരങ്ങുകളാക്കി കോലം മറിച്ചു ശിക്ഷിച്ചു. 2: 65,66 നോക്കുക.

وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ ۝١٦٣
164–166

അല്ലാഹു സംഹരിച്ചുകളയുകയോ കഠിന ശിക്ഷ നല്‍കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനതതിയെ എന്തിനാണ് നിങ്ങള്‍ ഉപദേശിക്കുന്നത് എന്ന് അവരില്‍ ഒരു വിഭാഗം ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രേ. മറുകക്ഷി പ്രതികരിച്ചു: 'നിങ്ങളുടെ നാഥന്റെയടുത്ത് നമുക്ക് ഒഴിവ് കഴിവ് കിട്ടാനും അവര്‍ സൂക്ഷ്തയുള്ളവരായിത്തീരാനും വേണ്ടിയാകുന്നു.' എന്നാല്‍ തങ്ങള്‍ക്കു കിട്ടിയ സദുപദേശം അവര്‍ മറന്നു കളഞ്ഞപ്പോള്‍ കുറ്റകൃത്യം നിരോധിച്ചിരുന്നവരെ നാം സുരക്ഷിതരാക്കുകയും അതിക്രമികളെ ഹീനമായ ശിക്ഷയാല്‍ പിടികൂടുകയുമുണ്ടായി. അവര്‍ അധര്‍മം ചെയ്തിരുന്നതിനാലാണത്. അങ്ങനെ വിലക്കപ്പെട്ട കാര്യം ധാര്‍ഷ്ട്യപൂര്‍വം ചെയ്തപ്പോള്‍ 'നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളായിക്കൊള്ളൂ' എന്ന് നാം ഉത്തരവിട്ടു73

1 വിശദീകരണം കാണുക

73. 'ഐലത്തി'ലെ ഇസ്രയേല്യര്‍ അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ചു കൊണ്ടിരുന്നപ്പോള്‍ അവരില്‍ മൂന്നു വിഭാഗക്കാര്‍ ഉടലെടുത്തു- ഒരു കക്ഷി പാപങ്ങളിലും കുറ്റ കൃത്യങ്ങളിലും നിമഗ്നരായി, സമാദരണീയ ദിനമായ ശനിയാഴ്ച മത്സ്യങ്ങളെ കുഴികളിലാക്കി കുതന്ത്രം തുടര്‍ന്നു. രണ്ടാം കക്ഷി കുറ്റവാളികളെ ഗുണദോഷിച്ചു, സന്മാര്‍ഗദര്‍ശനം ചെയ്തു, സദുപദേശം നല്‍കി. മൂന്നാം കക്ഷിയാകട്ടെ, പാപങ്ങളനുവര്‍ത്തിച്ചില്ല; അതേ സമയം, രണ്ടാം കക്ഷിയോടവര്‍ ചോദിച്ചു: 'തീര്‍ത്തും നിഷ്ഫലമായി നിങ്ങളെന്തിനാണ് ഈ തെമ്മാടികളെ ഉപദേശിക്കുന്നത്? അവരിതാ ഉടനെ ഉന്മൂലനം ചെയ്യപ്പെടാന്‍ പോവുകയല്ലേ?' ഇവിടെ ഒന്നാം കക്ഷിയെ അല്ലാഹു കുരങ്ങുകളാക്കി ശിക്ഷിച്ചു. സദുപദേശം മുറുകെ പിടിച്ചതുമൂലം രണ്ടാം കക്ഷിയെ രക്ഷപ്പെടുത്തി. പാപികളുടെയും ധിക്കാരികളുടെയും ദുഷ്‌ചെയ്തികളില്‍ അസംതൃപ്തി പ്രകടിപ്പിച്ചതിനാല്‍ മൂന്നാം കക്ഷിയും മോക്ഷത്തിനര്‍ഹരായി എന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഇബ്‌നു കസീര്‍)

وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ ۝١٦٤
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ ۝١٦٥
فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ ۝١٦٦
167

ഇസ്രയേല്യരുടെ മേല്‍ അന്ത്യനാള്‍ വരെയും അവരെ ഹീനമായി മര്‍ദിച്ചു കൊണ്ടിരിക്കുന്ന വരെ താങ്കളുടെ നാഥന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ അറിയിച്ച ഘട്ടം സ്മരണീയ മത്രെ. താങ്കളുടെ രക്ഷിതാവ് അതിദ്രുതം ശിക്ഷിക്കുന്നവനും ഏറെ പൊറുക്കുന്നവനും കരുണാമയ നും തന്നെയാകുന്നു74

1 വിശദീകരണം കാണുക

74. മാറ്റമില്ലാത്ത നിഷേധാത്മക നിലപാടും ദൈവധിക്കാരവും വീണ്ടുവിചാരമില്ലാത്ത ദുര്‍നടപ്പും മൂലം അന്ത്യനാള്‍ വരെയും ഇസ്രയേല്യര്‍ മര്‍ദന പീഡനങ്ങള്‍ക്കു വിധേയരായിക്കൊണ്ടേയിരിക്കുമെന്ന് അല്ലാഹു നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണിവിടെ വ്യക്തമാക്കുന്നത്. ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാവുകയും ചെയ്യും. സ്വന്തം പ്രവാചകനും നായകനുമായ മൂസാ നബി(അ) തന്നെ അവരില്‍ നിന്നു കപ്പം വാങ്ങുകയും പരസ്പര വധം നടത്തിക്കുകയും (2:54) ചെയ്തിട്ടുണ്ട്.
പിന്നീട് ഗ്രീക്കുകാരാലും കെല്‍ദായരാലും മറ്റും യഹൂദികള്‍ ക്രൂര പീഡനങ്ങള്‍ക്കിരയായി. നെബുക്കഡ്‌നേസര്‍ ചക്രവര്‍ത്തി അവരെ കൊന്നൊടുക്കി; ശേഷിച്ചവരെ ബാബിലോണിലേക്ക് നാടുകടത്തി അടിമകളാക്കി. യൂറോപ്പിലെ ക്രിസ്തീയ മേല്‍ക്കോയ്മക്കാലത്തുടനീളം ലോകമെങ്ങും ജൂതര്‍ വേട്ടയാടപ്പെട്ടു. മുഹമ്മദ് നബി (സ്വ) വന്നപ്പോള്‍ മദീനയിലും ഖൈബറിലും അറേബ്യയിലും നിന്ന് അവര്‍ നിഷ്‌കാസിതരായി. പിന്നെയതാ ഹിറ്റ്‌ലര്‍ (1889-1945) വരുന്നു. ജൂതരെ ഭൗതിക നരകങ്ങളിലിട്ട് ചുട്ടുകരിക്കുക വരെ ചെയ്ത് ദശലക്ഷങ്ങള്‍ കൊന്നൊടുക്കപ്പെട്ടു. ഇന്നുമവര്‍ക്ക് സ്വസ്ഥമായി കഴിയാനാകുന്നില്ല- ഫലസ്ഥീനികള്‍, ഹമാസ്, ഒളിഭടന്മാര്‍, .. ഇനി, മുസ്‌ലിംകളുടെ കൈയാല്‍ അന്ത്യനാളിനുമുമ്പ് അവര്‍ പിഴുതെറിയപ്പെടും- ഇന്‍ശാ അല്ലാഹ്. തിരുനബിയുടെ പ്രവചനമാണത്. (മുസ്‌ലിം) ഇതിനൊക്കെ കാരണം, ആ സമൂഹത്തിന്റെ മതനിഷേധവും ദൈവധിക്കാരവും മുരത്ത അഹങ്കാരവും തീവ്രവാദവുമത്രേ.

وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ ۝١٦٧
168

ഭൂമിയില്‍ പല സമൂഹങ്ങളായി അവരെ നാം ഛിദ്രിപ്പിക്കുകയുണ്ടായി. സദ്‌വൃത്തന്മാരും അല്ലാത്തരും അവരിലുണ്ട്. നന്മകള്‍ കൊണ്ടും തിന്മകള്‍ കൊണ്ടും നാമവരെ പരീക്ഷണ വിധേയരാക്കി, അവര്‍ മടങ്ങാന്‍ വേണ്ടി.

وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ ۝١٦٨
169

പിന്നീട് അവര്‍ക്കു ശേഷം പിന്‍ഗാമികളായി ഒരു തലമുറ രംഗപ്രവേശം ചെയ്തു. അവര്‍ വേദത്തിന്റെ അനന്തരാവകാശികളായി. എന്നാല്‍, നിസ്സാരമായ ഈ ഭൗതിക ലോകവിഭവങ്ങള്‍ സ്വീകരിക്കയാണവര്‍ ചെയ്തത്; ഇതൊക്കെ ഞങ്ങള്‍ക്കു പൊറുക്കപ്പെടുന്നതാണ് എന്നവര്‍ ന്യായീകരിക്കുകയും ചെയ്യും. തത്തുല്യമായ മറ്റൊരു ഭൗതിക വിഭവം കിട്ടുന്നുവെങ്കില്‍ അതുമവര്‍ സ്വീകരിക്കും. അല്ലാഹുവിനെ കുറിച്ച് സത്യം മാത്രമേ പറയാവൂ എന്ന് വേദം മുഖേന അവരുമായി കരാര്‍ ചെയ്യപ്പെടുകയും ആ വേദത്തിലുള്ളത് അവര്‍ പഠിക്കുകയും ചെയ്തിട്ടില്ലേ? സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് പാരത്രിക ഭവനമാണ് ഉത്തമം. നിങ്ങള്‍ ആലോചിക്കുന്നില്ലേ?

فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ۝١٦٩
170

വേദഗ്രന്ഥം മുറുകെ പിടിക്കുകയും നമസ്‌കാരം കൃത്യമായി നിലനിറുത്തുകയും ചെയ്യുന്ന വരുണ്ടല്ലോ, ആ സല്‍ക്കര്‍മികളുടെ പ്രതിഫലം നാം പാഴാക്കുകയേ ഇല്ല, തീര്‍ച്ച.

وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ ۝١٧٠
171

പര്‍വതം ഒരു കുടപോലെ നാമവര്‍ക്കുമേല്‍ പറിച്ചുയര്‍ത്തുകയും അതു തങ്ങള്‍ക്കുമീതെ നിപതിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത ഘട്ടം സ്മരണീയമത്രേ. നാം കല്‍പിച്ചു: നിങ്ങള്‍ക്കു നാം തന്ന ഈ വേദം മുറുകെ പിടിക്കുകയും അതിലുള്ളത് ഓര്‍ക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം75

1 വിശദീകരണം കാണുക

75. ഭൗതിക പ്രമത്തതയും ധന സമ്പാദന ത്വരയും അവരുടെ വിട്ടുമാറാത്ത വിശേഷണമാണെന്നര്‍ത്ഥം. ഇന്നത്തെ ജൂതസമൂഹം ഇതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ്. ലോകത്തെ മുന്‍നിര വ്യവസായ-വാണിജ്യങ്ങള്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത് ഈ അഭിശപ്ത ജനവിഭാഗമത്രേ.

۞ وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ ۝١٧١
172–174

മനുഷ്യരില്‍ നിന്ന്-അവരുടെ മുതുകുകളില്‍ നിന്ന്-താങ്കളുടെ നാഥന്‍ അവരുടെ സന്താനപരമ്പരയെ ബഹിര്‍ഗമിപ്പിച്ച് തങ്ങളെത്തന്നെ അവര്‍ക്കുമേല്‍ സാക്ഷ്യം വഹിപ്പിച്ച ഘട്ടം അനുസ്മരിക്കുക. ഞാനല്ലെയോ നിങ്ങളുടെ നാഥന്‍ എന്ന് അവന്‍ ചോദിച്ചപ്പോള്‍, അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് അവര്‍ പ്രതികരിച്ചു. ഞങ്ങള്‍ ഇതു സംബന്ധിച്ച് അശ്രദ്ധരായിരുന്നു എന്നോ, 'ഞങ്ങളുടെ പിതാക്കള്‍ നേരത്തെത്തന്നെ ബഹുദൈവാരാധകരായിരുന്നു; ഞങ്ങളാകട്ടെ അവര്‍ക്കു പിന്‍ഗാമികളായി വന്ന സന്താനങ്ങളും; ആ ദുര്‍മാര്‍ഗികളനുവര്‍ത്തിച്ച പാപത്തിനു ഞങ്ങളെ നീ സംഹരിക്കുകയാണോ' എന്നോ അന്ത്യനാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് ഇപ്രകാരം ഉടമ്പടി ചെയ്തത്. ഇങ്ങനെ നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നു, അവര്‍ സത്യ ത്തിലേക്ക് മടങ്ങുവാന്‍ വേണ്ടി76

1 വിശദീകരണം കാണുക

76. ആദം നബി(അ)യെ അല്ലാഹു സൃഷ്ടിച്ച ശേഷം തന്റെ മുതുകില്‍ നിന്നു സ്വസന്താനങ്ങളെയും അവരില്‍ നിന്നു അന്ത്യനാള്‍ വരെ ജനിക്കാനിരിക്കുന്ന മുഴുവന്‍ മനുഷ്യാത്മാക്കളെയും പുറത്തുകൊണ്ടു വന്ന് മേല്‍ക്കണ്ട വിധം സാക്ഷ്യം വഹിപ്പിച്ച സംഭവമാണ് പറയുന്നത്. ആ സാക്ഷ്യം മാത്രമല്ല, പ്രപഞ്ചത്തിലെ സര്‍വസാധനങ്ങളും അല്ലാഹുവിന്റെ അസ്തിത്വവും അജയ്യതയും ഏകത്വവും ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നുമുണ്ടല്ലോ. അല്‍പം ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ ഏതു യുക്തിവാദിയും നിരീശ്വരനും മതനിഷേധിയും അല്ലാഹുവിലേക്കു ചെന്നെത്തും വിധം തുറന്ന പുസ്തകമാണ് പ്രപഞ്ചം.

وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ ۝١٧٢
أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ ۝١٧٣
وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ ۝١٧٤
175–178

നബിയേ, ഒരു വ്യക്തിയുടെ കഥ അവര്‍ക്കു താങ്കള്‍ പാരായണം ചെയ്തു കൊടുക്കുക: നാമയാള്‍ക്കു നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അയാളതില്‍ നിന്നു നിര്‍മുക്തനാവുകയും പിശാച് അയാളുടെ പിന്നാലെ കൂടുകയും അങ്ങനെ അയാള്‍ ദുര്‍മാര്‍ഗികളിലുള്‍പ്പെടുകയുമുണ്ടായി77
നാമുദ്ദേശിച്ചിരുന്നുവെങ്കില്‍ ആ ദൃഷ്ടാന്തങ്ങള്‍ വഴി അയാള്‍ക്ക് ഔന്നത്യം നല്‍കിയേനെ; പക്ഷെ, അയാള്‍ ഭൗതികതയിലേക്ക് കൂപ്പുകുത്തുകയും സ്വേച്ഛകള്‍ പിന്‍പറ്റുകയുമായിരുന്നു. ഒരു നായയുടെ ഉപമയാണയാളുടേത്-വിരട്ടിയോടിക്കുകയാണെങ്കിലും വെറുതെ വിടുകയാണെങ്കിലും അത് കിതച്ചു നാവു തൂക്കിയിടും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുന്നവരുടെ ഉപമയാണിത്. അതുകൊണ്ട്, ചിന്തിക്കാന്‍ വേണ്ടി അവര്‍ക്ക് ഈ കഥ താങ്കള്‍ പ്രതിപാദിച്ചു കൊടുക്കുക. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും സ്വന്തത്തെ ദ്രോഹിക്കുകയും ചെയ്യുന്നവരുടെ ഉപമ മഹാമോശം തന്നെ! അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗ പ്രാപ്തന്‍, ഏതൊരുത്തരെ അവന്‍ വഴിതെറ്റിക്കുന്നുവോ, അവരത്രേ പരാജിതര്‍.

1 വിശദീകരണം കാണുക

77. അല്ലാഹുവിങ്കല്‍ നിന്നുള്ള സന്മാര്‍ഗ ദര്‍ശനവും, അവനെയും ദീനിനെയും കുറിച്ച അറിവുകളും ലഭിച്ചവന്‍ അത്യുന്നതനും മഹാഭാഗ്യവാനുമാണ്. കൈയണഞ്ഞ അമൂല്യ സിദ്ധികള്‍ക്ക് നന്ദികാട്ടേണ്ടവനാണവന്‍. എന്നാല്‍ പകരം, അയാള്‍ ഭൗതിക പ്രമത്തനും സ്വേച്ഛകളുടെ ഉപാസകനുമായപ്പോള്‍ മഹാനിര്‍ഭാഗ്യനായി. നായയുടെ ഉപമയാണയാള്‍ക്ക്. നാക്ക് നീട്ടി കിതച്ചു കഴിയുന്ന ഉദാഹരണം. ശ്വസന പ്രക്രിയയിലൂടെ വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതിരിക്കുന്നതുകൊണ്ട് വായ തുറന്ന് നാക്കു നീട്ടി കൂടുതല്‍ ഓക്‌സിജന്‍ ആവാഹിച്ചെടുക്കുകയാണ് നായ ചെയ്യുന്നത്. മറ്റുജീവികളെപ്പോലെ വിയര്‍പ്പു ഗ്രന്ഥികളില്ലാത്തതിനാല്‍ വിസര്‍ജ്യ ജലാംശങ്ങള്‍ നാക്കിലൂടെ ഇറ്റിച്ചു വീഴ്ത്തുന്നതും കാണാം. അതിന്റെ പ്രകൃതം അങ്ങനെയാണ്. ഭൗതിക പ്രമത്തനും ഇച്ഛാപൂജകനും ഇങ്ങനെത്തന്നെ. എന്തൊക്കെ അറിവും യോഗ്യതയുമുണ്ടെങ്കിലും അവന്‍ ദുന്‍യാവ് ആവാഹിച്ചെടുക്കുന്നതിനും വാരിവലിച്ചു കൂട്ടുന്നതിനും വേണ്ടി എത്രയും അധഃപതിക്കും.
ബല്‍ആമുബ്‌നു ബാഊറ, ഉമയ്യത്തുബ്‌നു അബിസ്സ്വല്‍ത്ത്, അബൂആമിരിനിര്‍റാഹിബ് എന്നിങ്ങനെ, സൂചിതവ്യക്തി ആരാണെന്നതില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. പരാമൃഷ്ട ലക്ഷണങ്ങളുള്ള ഏതു വ്യക്തിയും ഇവിടെ ഉദ്ദേശ്യമാണെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്.

وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ ۝١٧٥
وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ ۝١٧٦
سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ ۝١٧٧
مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝١٧٨
179

ജിന്നിലും മനുഷ്യരിലും ധാരാളം പേരെ നരകത്തിലേക്കായി നാം സൃഷ്ടിച്ചിരിക്കുന്നു- അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ടവര്‍ സത്യം ഗ്രഹിക്കില്ല; കണ്ണുകളുണ്ട്, അവകൊണ്ടവര്‍ സത്യം കണ്ടെത്തില്ല; കാതുകളുണ്ട്, അവകൊണ്ടവര്‍ സത്യം ശ്രവിക്കില്ല. കാലികളെപ്പോലെയാണവര്‍; അല്ല, അവയെക്കാള്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ബോധശൂന്യന്മാര്‍!78

1 വിശദീകരണം കാണുക

78. ഹൃദയം, കണ്ണ്, കാത് എന്നീ ദിവ്യാനുഗ്രഹങ്ങള്‍ കൊണ്ട് സത്യം ഗ്രഹിക്കുകയാണ് മനുഷ്യനും ജിന്നുകളും ചെയ്യേണ്ടത്. മൃഗങ്ങള്‍ പോലും അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാല്‍ അവ ദുരുപയോഗം ചെയ്യുന്നവര്‍ കാലികളെക്കാള്‍ വഴിപിഴച്ച ഭാഗ്യശൂന്യരും പരാജിതരുമാണ്.

وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَٰٓئِكَ هُمُ ٱلۡغَٰفِلُونَ ۝١٧٩
180–183

അല്ലാഹുവിനു അത്യുദാത്ത നാമങ്ങളുണ്ട്; അവ കൊണ്ട് നിങ്ങളവനെ വിളിച്ചു കൊള്ളുക. അവന്റെ നാമങ്ങള്‍ വളച്ചൊടിക്കുന്നവരെ നിങ്ങള്‍ വിട്ടേക്കുക. തങ്ങളുടെ ദുഷ്‌ചെയ്തികളുടെ പ്രതിഫലം അവര്‍ക്ക് പിന്നീട് നല്‍കപ്പെടുന്നതാണ്79
ഋജുവായ പന്ഥാവിലേക്ക് വഴികാണിക്കുകയും സത്യം മുറുകെ പിടിച്ച് നീതി പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സൃഷ്ടികളിലുണ്ട്80
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവരെ തങ്ങള്‍ നിനച്ചിരിക്കാത്ത വിധം നാം ക്രമപ്രവൃദ്ധമായി പിടികൂടുകയും അവര്‍ക്കു നാം ഇടകൊടുക്കുകയും ചെയ്യുന്നതാണ്. നിശ്ചയം, എന്റെ തന്ത്രം സുശക്തം തന്നെ!81

3 വിശദീകരണങ്ങൾ കാണുക

79. അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും തങ്ങളുടെ ആരാധ്യര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന ബഹുദൈവ വിശ്വാസികളാണ് വിവക്ഷ. ലാത്ത്, ഉസ്സാ, മനാത്ത് എന്നീ ബിംബനാമങ്ങള്‍ അല്ലാഹ്, അല്‍ അസീസ്, മന്നാന്‍ എന്നിവയില്‍ നിന്നു രൂപഭേദം ചെയ്യപ്പെട്ട നാമങ്ങളാണെന്ന വാദഗതിയുമായാണ് മക്കാമുശ്‌രിക്കുകള്‍ ഉപയോഗിച്ചിരുന്നത്.

80. തിരുമേനിയുടെ സമുദായമാണ് ഉദ്ദേശ്യം. ഇമാം ബുഖാരി ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ജനവിഭാഗങ്ങളുടെ നാനാവിധ ഉത്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണവര്‍. 2:143 നോക്കുക.

81. ധിക്കാരികളും ദുര്‍നടപ്പുകാരുമായവര്‍ക്ക് അവരുടെ വക്രവഴിയില്‍ മുന്നോട്ടു പോകാന്‍ അല്ലാഹു കയറൂരിവിടും. എന്നാല്‍ അതേ സമയം തന്നെ, രക്ഷപ്പെടാന്‍ യാതൊരുപഴുതും നല്‍കാതെ അവരെ വലയിലാക്കുകയാണവന്‍ ചെയ്യുക. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് ഊരിച്ചാടാന്‍ ആര്‍ക്കുമാവില്ല.

وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ ۝١٨٠
وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ۝١٨١
وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ۝١٨٢
وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ۝١٨٣
184–186

തങ്ങളുടെ കൂട്ടുകാരന്‍ മുഹമ്മദ് നബി(സ്വ)ക്ക് യാതൊരുവിധ ഭ്രാന്തുമില്ലെന്ന് അവര്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ? സ്പഷ്ടമായ മുന്നറിയിപ്പുകാരന്‍ മാത്രമാണു റസൂല്‍. ഭുവന-വാനങ്ങളുടെ ഭരണ സംവിധാനം, അല്ലാഹു പടച്ച ഏതൊരു വസ്തുവും, തങ്ങളുടെ ജീവിതാവധി തീരാറായിരിക്കാം എന്നിവയെപ്പറ്റിയൊന്നും അവര്‍ ആലോചിച്ചു നോക്കുന്നില്ലേ? ഈ ഖുര്‍ആന്‍ അവിശ്വസിക്കയാണെങ്കില്‍, പിന്നെ ഏതൊരു വൃത്താന്തത്തിലാണവര്‍ വിശ്വസിക്കുക?! അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കിയാല്‍ പിന്നെ ഒരു സന്മാര്‍ഗദര്‍ശകനും അവനുണ്ടാകില്ല; തങ്ങളുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിക്കാനായി അവരെ അവന്‍ വിട്ടേച്ചു കളയും82

1 വിശദീകരണം കാണുക

82. നിനക്ക് ഭ്രാന്താണ് എന്നു നബിയോട് തട്ടിവിടാന്‍വരെ ധാര്‍ഷ്ട്യം കാണിച്ച മൂഢരാണ് (26:27) മുശ്‌രിക്കുകള്‍. ആ പോഴന്മാര്‍ക്കുള്ള സൗമ്യവും ചിന്തോദ്ദീപകവുമായ മറുപടിയാണിത്. നാല്‍പതുകൊല്ലം അവര്‍ക്കിടയില്‍ സര്‍വാദരണീയനും സുസമ്മതനുമായി ജീവിച്ച നബിയെക്കുറിച്ച് ഇങ്ങനെ വിലയിരുത്താന്‍ സ്വല്‍പമെങ്കിലും ചിന്താശീലമുണ്ടെങ്കില്‍ അവര്‍ക്കാകുമോ? എണ്ണിയാലൊടുങ്ങാത്ത പ്രാപഞ്ചിക പ്രതിഭാസങ്ങള്‍, തങ്ങളുടെത്തന്നെ അനിശ്ചിത ഭാവി തുടങ്ങി എന്തെല്ലാം വിഷയങ്ങളുണ്ട് ചിന്തിക്കാന്‍? ഖുര്‍ആനെ ധിക്കരിക്കുന്നവരുടെ അവസ്ഥ അതീവ ദയനീയം തന്നെ.

أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ ۝١٨٤
أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ ۝١٨٥
مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١٨٦
187

അന്ത്യദിനത്തെപ്പറ്റി, അതെപ്പോഴാണ് വരിക എന്ന് താങ്കളോടവര്‍ ചോദിക്കുന്നു. പറയുക: അതു സംബന്ധിച്ച അറിവ് എന്റെ നാഥങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അവന്‍ മാത്രമാണത് പ്രത്യക്ഷീഭവിപ്പിക്കുക. വാന-ഭുവന നിവാസികളില്‍ അത് കനത്തതായിരിക്കും! യാദൃച്ഛികമായേ നിങ്ങള്‍ക്കത് വന്നെത്തൂ. സൂക്ഷ്മമായന്വേഷിച്ചു ഗ്രഹിച്ചവനെന്ന നിലക്കാണ് താങ്കളോടതിനെക്കുറിച്ച് അവര്‍ ചോദിക്കുന്നത്. പറയുക: അതു സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. എന്നാല്‍ മിക്ക ജനങ്ങളും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല83

1 വിശദീകരണം കാണുക

83. അന്ത്യനാളിനെ നിഷേധിക്കുന്നവരായിരുന്നു മുശ്‌രിക്കുകള്‍. അവരുടെ ഈ ചോദ്യം പരിഹാസമാണ്. എന്നാല്‍, ആര് അവിശ്വസിച്ചാലും ഒരു ദിനം അതു സത്യസന്ധമായി പുലരും, യദൃച്ഛയാ, അവിശ്വാസികള്‍ നിനച്ചിരിക്കാതെ അത് വന്നെത്തും. മനുഷ്യര്‍, ജിന്നുകള്‍, മലക്കുകള്‍ തുടങ്ങി സര്‍വസൃഷ്ടികളെ സംബന്ധിച്ചും ഭയാനകമാകും അത്. എന്നാല്‍, അല്ലാഹുവിങ്കലുള്ള രഹസ്യകാര്യമാണത്; സൃഷ്ടികളിലാര്‍ക്കും അതിന്റെ ആഗമനസമയം അറിയില്ല.

يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝١٨٧
188

പ്രഖ്യാപിക്കുക: അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്, എനിക്കു തന്നെ ഒരു ഉപകാരമോ ഉപദ്രവമോ എന്റെ അധീനതയിലില്ല. ഞാന്‍ അദൃശ്യമറിഞ്ഞിരുന്നുവെങ്കില്‍, ധാരാളം നന്മകള്‍ ആര്‍ജിച്ചു വെക്കുമായിരുന്നു; തിന്മകള്‍ എന്നെ ബാധിക്കയുമില്ലായിരുന്നു. ദുര്‍മാര്‍ഗികള്‍ക്കു താക്കീതുകാരനും വിശ്വാസികള്‍ക്ക് ശുഭവാര്‍ത്താവാഹകനും മാത്രമാണു ഞാന്‍84

1 വിശദീകരണം കാണുക

84. അദൃശ്യ ജ്ഞാനി (ആലിമുല്‍ ഗൈബ്) എന്ന വിശേഷണം അല്ലാഹുവിന്റേതാണ്. അവനിഷ്ടമുള്ള ദൂതര്‍ക്ക് അതവന്‍ അറിയിച്ചു കൊടുക്കും. (ഖുര്‍ആന്‍ 72: 26,29) ഒരു റസൂലിന്റെ ദൗത്യം സന്മാര്‍ഗദര്‍ശനവും ദുര്‍മാര്‍ഗ നിരോധനവുമാണ്; ദുര്‍വാശിക്കാരായ നിഷേധികളാവശ്യപ്പെടുന്ന അദൃശ്യകാര്യങ്ങള്‍ വിവരിച്ചു കൊടുക്കലല്ല.

قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ ۝١٨٨
189–192

ഒരേയൊരു ശരീരത്തില്‍ നിന്നു നിങ്ങളെ പടച്ചത് അവനാണ്. എന്നിട്ട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും അവന്‍ സൃഷ്ടിച്ചു, അവളോടൊത്ത് മനസ്സമാധാനം നേടാന്‍85
അങ്ങനെ പുരുഷന്‍ അവളുമായി ഇണചേരുമ്പോള്‍ അവള്‍ ലഘുവായ ഗര്‍ഭഭാരം വഹിക്കുകയും അതുമായി നടക്കുകയും ചെയ്യുന്നു. എന്നിട്ട്, അവള്‍ക്കു ഗര്‍ഭഭാരം വര്‍ധിക്കുമ്പോള്‍ ഇരുവരും നാഥനായ അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കും: 'നീ ഒരുത്തമ സന്തതിയെ തരികയാണെങ്കില്‍ ഞങ്ങള്‍ കൃതജ്ഞരുടെ ഗണത്തില്‍ തന്നെയായിരിക്കും, തീര്‍ച്ച.' അങ്ങനെ അവരിരുവര്‍ക്കും അല്ലാഹു ഒരു നല്ല കുട്ടിയെ നല്‍കുമ്പോള്‍ അതിലവര്‍ അവനു പങ്കുകാരെ സ്ഥാപിക്കുന്നു! അവരുടെ കല്‍പിത ദൈവങ്ങളില്‍ നിന്നെല്ലാം മഹോന്നതനത്രേ അല്ലാഹു. അവര്‍ പങ്കാളികളാക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവയെയാണോ? അവ തന്നെ നിര്‍മിച്ചുണ്ടാക്കപ്പെടുന്നവയാണ്. അവര്‍ക്ക് യാതൊരുവിധ സഹായവും ചെയ്യാന്‍ ആ ആരാധ്യ വസ്തുക്കള്‍ക്കാവില്ല. സ്വന്തത്തെത്തന്നെ സഹായിക്കാന്‍ അവക്കു കഴിയില്ല.

1 വിശദീകരണം കാണുക

85. ഈ ആദ്യവാക്യങ്ങള്‍ ആദം നബിയെയും ഹവ്വാഅ് ബീവിയെയും കുറിച്ചാണ്. എന്നാല്‍, തുടര്‍ന്ന് വരുന്ന പരാമര്‍ശങ്ങള്‍ മനുഷ്യസമൂഹത്തിന്റെ പൊതു സ്വഭാവമാണ് അനാവരണം ചെയ്യുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കൈയണയുന്ന മക്കളെ ലാത്തിന്റെയും ഉസ്സയുടെയും മനാത്തിന്റെയും മറ്റു ബിംബങ്ങളുടെയും ദുന്‍യാവിന്റെയും ആഡംബരത്തിന്റെയും യുക്തിവാദത്തിന്റെയും കമ്യൂണിസത്തിന്റെയും മറ്റും അടിമകളാക്കി മാറ്റുന്നത് മാതാപിതാക്കളാണല്ലോ. നിര്‍മിത ദൈവങ്ങളുടെയും ആദര്‍ശങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പൂജകരായി മനുഷ്യന്‍ പരിവര്‍ത്തിതനായിത്തീരുന്നു. കഷ്ടം!

۞ هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّٰكِرِينَ ۝١٨٩
فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ ۝١٩٠
أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ ۝١٩١
وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ ۝١٩٢
193–195

നിങ്ങള്‍ സന്മാര്‍ഗത്തിലേക്കു ക്ഷണിക്കുന്നുവെങ്കില്‍ അവര്‍ നിങ്ങളെ പിന്തുടരുകയില്ല. അവരെ ക്ഷണിച്ചാലും മൗനം പാലിച്ചാലും നിങ്ങള്‍ക്കു സമമാണ്. അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്ന ദൈവങ്ങള്‍ നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാകുന്നു. അവരെ വിളിച്ചു നോക്കൂ, നിങ്ങള്‍ക്കവര്‍ ഉത്തരം തരട്ടെ, നിങ്ങള്‍ സത്യവാദികളാണെങ്കില്‍! അവര്‍ക്കു നടക്കുവാന്‍ കാലുകളോ പിടിക്കാന്‍ കൈകളോ കാണുവാന്‍ കണ്ണുകളോ കേള്‍ക്കുവാന്‍ കാതുകളോ ഉണ്ടോ?! നബിയേ, പറയുക: നിങ്ങളുടെ ആ പങ്കാളികളെ വിളിക്കുകയും എന്നിട്ട് ഒട്ടും ഇടതരാതെ എനിക്കെതിരെ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തു കൊള്ളുക!86

1 വിശദീകരണം കാണുക

86. ജീവനോ കണ്ണോ കാതോ കൈകാലുകളോ ഇല്ലാത്ത വസ്തുക്കളെ അവയൊക്കെയുള്ള ബുദ്ധിമാനായ മനുഷ്യന്‍ ദൈവമാക്കുക എന്നത് എത്ര വലിയ മൗഢ്യമാണെന്നാണ് സൂചിപ്പിക്കുന്നത്. ആ ബഹുദൈവങ്ങളെയൊക്കെ വിളിച്ച് ഹാജറാക്കി എനിക്കെതിരെ എന്ത് ഗൂഢാലോചനയും സംഹരണശ്രമങ്ങളും നിങ്ങള്‍ നടത്തിക്കൊള്ളൂ എന്നു വെല്ലുവിളിക്കയാണ്.

وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ ۝١٩٣
إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ ۝١٩٤
أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ ۝١٩٥
196–200

ഈ ഖുര്‍ആന്‍ ഇറക്കിയ അല്ലാഹുവാണ് എന്റെ സംരക്ഷകന്‍, സജ്ജനങ്ങളുടെ കാര്യം അവന്‍ ഏറ്റെടുക്കുന്നതാണ്. അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്ന പരദൈവങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല; സ്വന്തത്തെ തന്നെ അവ സഹായിക്കുന്നതല്ല. നേര്‍മാര്‍ഗത്തിലേക്ക് നിങ്ങളവരെ വിളിക്കുന്നുവെങ്കില്‍ അവ ശ്രവിക്കുകയില്ല. നിന്റെ നേരെ അവ നോക്കുന്നതായി കാണാം, എന്നാല്‍ യാതൊന്നും കാണുകയില്ല. താങ്കള്‍ മാപ്പ് മുറുകെ പിടിക്കുകയും നന്മ കല്‍പിക്കുകയും മൂഢന്മാരെ അവഗണിക്കുകയും ചെയ്യുക. പിശാചിന്റെ വല്ല ദുര്‍ബോധനവും നിങ്ങളെ ബാധിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുക; നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണവന്‍.

إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّٰلِحِينَ ۝١٩٦
وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ ۝١٩٧
وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ ۝١٩٨
خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ ۝١٩٩
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ ۝٢٠٠
201–202

സൂക്ഷ്മത പുലര്‍ത്തുന്നവര്‍ പൈശാചിക ദുര്‍ബോധനമുണ്ടാകുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കും. തത്സമയം അവര്‍ ഉള്‍ക്കാഴ്ചയുള്ളവരായിത്തീരുന്നതാണ്. എന്നാല്‍, പിശാചുക്കളുടെ മിത്രങ്ങളാകട്ടെ, ദുര്‍മാര്‍ഗത്തില്‍ അവരെ അയച്ചു വിട്ടുകൊണ്ടിരിക്കും അവര്‍; പിന്നെയവരതില്‍ ഒരു വീഴ്ചയും വരുത്തില്ല.87

1 വിശദീകരണം കാണുക

87. പിശാചിന്റെ മിത്രങ്ങള്‍ എന്നതിന്റെ വിവക്ഷ, ജിന്നുകളിലും മനുഷ്യരിലും നിന്നുള്ള ദുര്‍ന്നടപ്പുകാരും താന്തോന്നികളുമാണ്. ഇബ്‌ലീസ് അത്തരക്കാരെ അധര്‍മത്തിലൂടെ തന്നെ മുന്നോട്ടു നയിക്കും; ആ ദുര്‍നടപ്പിന്റെ വഴി ശീലിച്ച് പിന്നെ അതില്‍ നിന്ന് വിരമിക്കാന്‍ അവര്‍ക്കു സാധ്യമാകാതെ വരും.

إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ ۝٢٠١
وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ ۝٢٠٢
203–204

ആവശ്യപ്പെട്ട ദൃഷ്ടാന്തം അവര്‍ക്കു താങ്കള്‍ കാണിച്ചു കൊടുത്തില്ലെങ്കില്‍ 'നീ എന്തു കൊണ്ട് സ്വയമത് കാണിക്കുന്നില്ല' എന്നാണവരുടെ ചോദ്യം. പറയുക: എന്റെ നാഥങ്കല്‍ നിന്നു കിട്ടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണു ഞാന്‍. ഈ ഖുര്‍ആന്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവുകളും, വിശ്വസിക്കുന്ന ജനതക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ്88
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രവിക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക; എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യ വര്‍ഷമുണ്ടായേക്കാം89

2 വിശദീകരണങ്ങൾ കാണുക

88. മരിച്ചു പോയ ഇന്നയാളുകളെ പുനര്‍ജീവിപ്പിച്ചു തരണം; മക്കയിലെ മലകളൊക്കെ ഉന്മൂലനം ചെയ്യണം എന്നിങ്ങനെ പല വിചിത്രാവശ്യങ്ങളും നിവൃത്തിച്ചു കൊടുക്കാന്‍ നബി(സ്വ)യോടവര്‍ ആവശ്യപ്പെട്ടിരുന്നു. 'നിനക്ക് സ്വന്തമെന്താ അതങ്ങ് ചെയ്തു കൂടെ' എന്നുമവര്‍ പരിസഹിക്കും. അതാണ് പശ്ചാത്തലം. ബുദ്ധിയും ചിന്താശീലവുമുള്ള ആളുകള്‍ക്ക് സത്യം കണ്ടെത്താന്‍ ഈ ഖുര്‍ആന്‍ തന്നെ ധാരാളമാണെന്നാണു വ്യക്തമാക്കുന്നത്.

89. വിശുദ്ധ ഖുര്‍ആന്‍ ശ്രവിക്കാന്‍ പോലും നിഷേധികള്‍ തയ്യാറായിരുന്നില്ല. തത്സമയം ബഹളമുണ്ടാക്കുകയായിരുന്നു അവര്‍ (41:26). ഈ അവസ്ഥ മാറ്റി സശ്രദ്ധം കേട്ട് ചിന്താവിധേയമാക്കുകയാണെങ്കില്‍ ഏതു നിഷേധിയുടെ ഹൃദയവും പരിവര്‍ത്തന വിധേയമാകും. അര്‍ത്ഥമറിയാത്തവരില്‍ പോലും ഖുര്‍ആന്‍ പ്രതിഫലനമുണ്ടാക്കുന്നതായി കാണാം. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്ന പുണ്യവാന്മാരാണത്. ഖുര്‍ആന്റെ ദിവ്യ പ്രഭയിലേക്ക് ശ്രോതാവ് ആനയിക്കപ്പെടും. തിരുമേനി(സ്വ)യുടെ കഥ കഴിക്കാനിറങ്ങിത്തിരിച്ച ഉമര്‍ (റ) ഖുര്‍ആന്‍ ശ്രവിച്ച് അത്യത്ഭുതകരമായ പരിവര്‍ത്തനത്തിനു വിധേയനായ സംഭവം സുപ്രസിദ്ധമാണല്ലോ.

وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ ۝٢٠٣
وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ ۝٢٠٤
205–206

വിനയത്തോടെയും ഭയത്തോടെയും രാവിലെയും വൈകുന്നേരവും രഹസ്യമായി താങ്കളുടെ നാഥനെ അനുസ്മരിക്കുക; വാക്കുകള്‍ ഉച്ചത്തിലാകാതെയും അവനെ ഓര്‍ക്കുക. അശ്രദ്ധരുടെ കൂട്ടത്തില്‍ നിങ്ങളകപ്പെട്ടു പോകരുത്90
നിശ്ചയം, താങ്കളുടെ രക്ഷിതാവിന്റെയടുത്തുള്ള മലക്കുകള്‍ അവനെ ആരാധിക്കുന്നതില്‍ നിന്ന് അഹങ്കാരം നടിക്കുകയില്ല. അവര്‍ അവന്റെ മഹത്ത്വം വാഴ്ത്തുകയും അവനു സാഷ്ടാംഗം നമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു91

2 വിശദീകരണങ്ങൾ കാണുക

90. ആത്മാവിന്റെ ആഹാരമാണ് ദിക്‌റ്. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ എന്നാണതിന്റെയര്‍ത്ഥം. മനസാ-വാചാ-കര്‍മണാ ഇതുണ്ടായിരിക്കണം. ദിക്‌റ് ചൊല്ലുമ്പോള്‍ അനാവശ്യ ശബ്ദമുണ്ടാക്കേണ്ടതില്ല. ഖുര്‍ആന്‍ പരിധി നിശ്ചയിച്ചിട്ടില്ലാത്ത ആരാധനയത്രേ ദിക്‌റ് -സത്യവിശ്വാസികളേ, നിങ്ങള്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക, രാവിലെയും വൈകുന്നേരവും (നിരന്തരമായി) അവന്റെ മഹത്വം വാഴ്ത്തുക. (സൂറത്തുല്‍ അഹ്‌സാബ് 41,42)

91. അല്ലാഹുവിന്റെ സംതൃപ്തിയും സാമീപ്യവും നേടിയവരും സമുന്നതപദവിയുള്ളവരുമാണ് മലക്കുകള്‍. അവര്‍ പോലും അല്ലാഹുവിനെ ആരാധിക്കുന്നതിനെയും അനുസ്മരിക്കുന്നതിനെയും വിട്ട് അഹംഭാവം നടിക്കുന്നില്ല. നിസ്സാരനായ മനുഷ്യന്‍ പിന്നെയെങ്ങനെ ദുര്‍നടപ്പുകാരനും അഹങ്കാരിയുമായിത്തീരും?
(ഈ അവസാന സൂക്തം ഓതിക്കഴിയുമ്പോള്‍ തിലാവത്തിന്റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്.)

وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ ۝٢٠٥
إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩ ۝٢٠٦