Monday, 12 October 2026 Hijri: — 01:26:13 pm
MalayalamQuran.in
Quran translation reader

അൽ ഹശ്ർ الحشر Al-Hashr

Surah 59 മദനിയ്യ • مدنية • Madaniyah 24 ആയത്തുകൾ • 24 Ayahs

സൂറത്ത് അൽ ഹശ്ർ (Al-Hashr), ഖുർആൻ അധ്യായം 59 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 24 ആയത്തുകൾ വായിക്കുക. Read Surah Al-Hashr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

ഭുവന-വാനങ്ങളിലുള്ളവ അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്ത്തിനച്ചിരിക്കുന്നു. അവന്‍ അധൃഷ്യനും യുക്തിമാനുമത്രേ. വേദക്കാരില്‍ പെട്ട നിഷേധികളെ പ്രാഥമിക നാടുകടത്തലില്‍ തന്നെ സ്വഭവനങ്ങളില്‍ നിന്ന് പുറന്തള്ളിയത് അവനാണ്. അവര്‍ വെളിയിലേക്ക് വരുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന് അവര്‍ വിചാരിക്കുകയുമുണ്ടായി. എന്നാല്‍ നിനച്ചിരിക്കാത്തവിധം ദൈവശിക്ഷ വന്നെത്തുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം നിക്ഷേപിക്കുകയും ചെയ്തു. അവരുടെ സ്വന്തം കരങ്ങള്‍ കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍ കൊണ്ടും അവരുടെ വസതികള്‍ സംഹരിക്കുകയുണ്ടായി. അതുകൊണ്ട്, കണ്ണുള്ളവരേ, പാഠം പഠിച്ചോളൂ!1

1 വിശദീകരണം കാണുക

1. ഹിജ്‌റ നാലാം വര്ഷം നടന്ന മദീനയിലെ ബനുന്നളീര്‍ ജൂതഗോത്രത്തിന്റെ നാടുകടത്തല്‍ സംഭവമാണിത്. വേദക്കാരിലെ നിഷേധികള്‍ അവരാണ്. നബി(സ്വ) അവരുമായി സന്ധിചെയ്തിരുന്നെങ്കിലും അവര്‍ പലവട്ടം ലംഘിച്ചു; നബി(സ്വ)യെ വധിക്കാന്‍ ഗൂഢാലോചന നടത്തി വിജയത്തിന്റെ വക്കോളമെത്തി; മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ അവരുടെ നേതാവ് കഅ്ബ് മക്കയില്‍ ചെന്ന് ഖുറൈശിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി. ഈ പശ്ചാത്തലത്തില്‍ നബി(സ്വ) അവര്ക്ക് മുന്നറിയിപ്പ് നല്കിി: പത്തു ദിവസത്തിനകം നിങ്ങള്‍ മദീന വിടണം, ഇല്ലെങ്കില്‍ യുദ്ധം. അവര്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ മൂന്നു കിലോമീറ്റര്‍ മാത്രമകലെയുള്ള അവരുടെ ആസ്ഥാനത്തേക്ക് മുസ്‌ലിം സൈന്യം ചെന്ന് ഉപരോധമേര്പെ്ടുത്തി. ഉള്ള ധൈര്യമത്രയും ചോര്ന്ന് ഭയാക്രാന്തരായ അവര്‍ സ്വത്ത് സമ്പാദ്യങ്ങളെല്ലാം മുസ്‌ലിംകള്ക്ക്മ വിട്ടുകൊടുത്ത് സിറിയയിലേക്ക് പോയി ആത്മരക്ഷ നേടി.
മദീന വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് തങ്ങളുടെ വീടുകള്‍ മുസ്‌ലിംകള്ക്ക്ക ഉപകാരപ്പെടരുതെന്ന് കരുതിയാണ് ജൂതന്മാര്‍ അവ പൊളിച്ചത്. മുസ്‌ലിംകള്‍ പൊളിച്ചതാകട്ടെ, ജൂതരോടുള്ള വൈരനിര്യാതനത്തിനും അവരെ കൂടുതല്‍ പ്രകോപിതരും രോഷാകുലരുമാക്കാനും വേണ്ടിയായിരുന്നു. അവരുടെ കണ്മുപമ്പിലായിരുന്നല്ലോ അത്.
ബനുന്നളീറിന്റെ താമസസ്ഥലത്തിന്നടുത്തായി അവരുടെ ഈന്തപ്പനത്തോട്ടങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത് മുറിക്കാനും ചിലത് തീവെക്കാനും നബി(സ്വ) കല്പിവക്കുകയുണ്ടായി. കൊടുംചതിയരായ ഒരു സംഘത്തോടുള്ള ഉരസലാണല്ലോ നടക്കുന്നത്. അവരെ പേടിപ്പെടുത്തലും നിസ്സാരമാക്കലുമായിരുന്നു ഇതിന്റെ ലക്ഷ്യം. പക്ഷേ, ജൂതര്‍ അതും പ്രചാരണായുധമാക്കി: നബിയാണെന്നവകാശപ്പെടുന്നയാള്‍ ഇതൊക്കെ ചെയ്യുമോ? അതിനു മറുപടിയാണിത്. അതൊക്കെ അല്ലാഹുവിന്റെ അനുമതിയോടെയായിരുന്നു.

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١
هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَٰٓأُوْلِي ٱلۡأَبۡصَٰرِ ۝٢
7–8

വിവിധ നാടുകളില്‍ നിന്ന് അല്ലാഹു ദൂതന്ന് നേടിക്കൊടുത്ത സമ്പത്ത് അല്ലാഹുവിന്നും റസൂലിന്നും അടുത്ത ബന്ധുക്കള്ക്കും് അനാഥക്കുട്ടികള്ക്കും അഗതികള്ക്കും യാത്രക്കാര്ക്കുവമുള്ളതാണ്.3

1 വിശദീകരണം കാണുക

3. ഫൈഅ് വിഭാഗത്തിലായി വരുന്ന ധനം ചെലവു ചെയ്യേണ്ട വഴികളാണിതില്‍ വ്യക്തമാക്കുന്നത്. അല്ലാഹുവിന്ന് എന്നതുകൊണ്ടുള്ള വിവക്ഷ അവന്റെ സംതൃപ്തിക്കും കല്‍പനക്കും വിധേയമായാണ് ആ വിഭജനം വേണ്ടത് എന്നാണ്. റസൂലിനുള്ള ഓഹരി ബനൂഹാശിം-ബനുല്‍മുത്ത്വലിബ് എന്നീ നബികുടുംബങ്ങളിലെ അംഗങ്ങള്‍ക്കുള്ളതാകുന്നു. അനാഥ കുട്ടികള്‍ക്കും അഗതികള്‍ക്കും നിരാശ്രയരായ യാത്രക്കാര്‍ക്കും ഫൈഇല്‍ വിഹിതമുണ്ട്.

مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡ أَهۡلِ ٱلۡقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ كَيۡ لَا يَكُونَ دُولَةَۢ بَيۡنَ ٱلۡأَغۡنِيَآءِ مِنكُمۡۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٧
لِلۡفُقَرَآءِ ٱلۡمُهَٰجِرِينَ ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِمۡ وَأَمۡوَٰلِهِمۡ يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ۝٨
3–6

നാടുകടത്താന്‍ തീരുമാനിച്ചിട്ടില്ലായിരുന്നുവെങ്കില്‍ തന്നെ അവര്ക്ക് ഇഹലോകത്ത് അല്ലാഹു വേറെ ശിക്ഷ നല്കുമമായിരുന്നു; പരലോകത്താകട്ടെ നരകശിക്ഷയുമുണ്ട്. അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലര്ത്തി യതുകൊണ്ടാണത്. അല്ലാഹുവിനോട് ആരെങ്കിലും മാത്സര്യപ്രകടനം നടത്തിയാല്‍, നിശ്ചയം, കഠിനമായി ശിക്ഷിക്കുന്നവനത്രേ അവന്‍. നിങ്ങള്‍ അവരുടെ ഈന്തപ്പന മുറിച്ചുകളയുകയോ അപ്പടി മുരടില്‍ തന്നെ നില്ക്കാ ന്വിചടുകയോ എന്തുചെയ്തിട്ടുണ്ടെങ്കിലും അത് അല്ലാഹുവിന്റെ അനുമതിയോടെയും അധര്മനകാരികളെ നിന്ദിക്കാന്‍ വേണ്ടിയും ആകുന്നു. അല്ലാഹു റസൂലിനു വേണ്ടി അവരില്‍ നിന്ന് നേടിക്കൊടുത്ത സമ്പത്തിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിച്ചിട്ടില്ല; പ്രത്യുത, താനുദ്ദേശിക്കുന്നവരിലേക്കവന്‍ തന്റെ ദൂതന്മാരെ അധികാരപ്പെടുത്തിവിടുന്നു. സര്വതകാര്യങ്ങള്ക്കും കഴിവുറ്റവനാണവന്‍.2

1 വിശദീകരണം കാണുക

2. യുദ്ധം ചെയ്തും അല്ലാതെയും പ്രഖ്യാപിത ശത്രുക്കളുടെ ധനം മുസ്‌ലിംസേനക്ക് ലഭിക്കും. ഒന്നാമത്തേതാണ് ഗനീമത്ത്. യുദ്ധം ചെയ്യാതെ-ബനുന്നളീറിന്റേതുപോലെ-ലഭിക്കുന്നതിന് ഫൈഅ് എന്നാണ് പറയുക. ത്യാഗങ്ങളോ സാഹസങ്ങളോ യുദ്ധക്കെടുതികളോ അഭിമുഖീകരിക്കാതെ നിഷ്പ്രയാസം ലഭിച്ചതാണാണിതെന്നു വിവക്ഷ.

وَلَوۡلَآ أَن كَتَبَ ٱللَّهُ عَلَيۡهِمُ ٱلۡجَلَآءَ لَعَذَّبَهُمۡ فِي ٱلدُّنۡيَاۖ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابُ ٱلنَّارِ ۝٣
ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٤
مَا قَطَعۡتُم مِّن لِّينَةٍ أَوۡ تَرَكۡتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذۡنِ ٱللَّهِ وَلِيُخۡزِيَ ٱلۡفَٰسِقِينَ ۝٥
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡهُمۡ فَمَآ أَوۡجَفۡتُمۡ عَلَيۡهِ مِنۡ خَيۡلٖ وَلَا رِكَابٖ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٦
9–10

എന്നാല്‍ നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അന്‍സ്വാറുകളാകട്ടെ, സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്‌നേഹിക്കുന്നവരും അവര്‍ക്കു കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സില്‍ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു; തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെങ്കില്‍ പോലും മുഹാജിറുകള്‍ക്കാണവര്‍ മുന്‍ഗണന കൊടുക്കുക. സ്വശരീരത്തിന്റെ പിശുക്കില്‍ നിന്ന് ആര് സുരക്ഷിതരായോ അവര്‍ തന്നെയാണ് ജേതാക്കള്‍
നിങ്ങളിലെ സമ്പന്നര്ക്കി ടയില്‍ മാത്രം അത് വിനിമയം ചെയ്യപ്പെടാതിരിക്കാനാണിത്.4
റസൂല്‍ നിങ്ങള്ക്കാംയി സമര്പിതച്ചതെന്തോ അതു നിങ്ങള്‍ മുറുകെ പിടിക്കുകയും വിലക്കിയതെന്തോ അതില്‍ നിന്ന് അകന്നുനില്ക്കുികയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക5
കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണവന്‍. അതായത്, സ്വഗൃഹങ്ങളിലും സ്വത്തുകളിലും നിന്ന് ബഹിഷ്‌കൃതരായ ദരിദ്രമുഹാജിറുകള്ക്കു ള്ളതാണ് ആ ധനം. അവര്‍ അല്ലാഹുവിന്റെ ഔദാര്യവും സംതൃപ്തിയും അഭിലഷിക്കുകയും അല്ലാഹുവിനെയും ദൂതനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാണ് സത്യനിഷ്ഠയുള്ളവര്‍.6
അവരുടെ വഴിയേ വന്ന വിശ്വാസികള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും: രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസസമേതം ഞങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സഹോദരങ്ങള്‍ക്കും നീ പൊറുക്കേണമേ; സത്യവിശ്വാസം വരിച്ചവരോട് ഒരുവിധ വിദ്വേഷവും ഞങ്ങളുടെ മനസ്സിലുണ്ടാക്കരുതേ; നാഥാ, നിശ്ചയം, നീ ഏറെ ആര്‍ദ്രനും കാരുണ്യവാനുമാകുന്നു.7

4 വിശദീകരണങ്ങൾ കാണുക

4. ഇസ്‌ലാമിന്റെ മൗലികമായ ഒരു സാമ്പത്തിക ശാസ്ത്ര സിദ്ധാന്തമാണിത്. സമ്പത്ത് ഏതാനും പേരുടെ കൈയില്‍ മാത്രം കുന്നുകൂടുക എന്നത് അതിഷ്ടപ്പെടുന്നില്ല. സര്‍വസാമ്പത്തിക അരാജകത്വങ്ങള്‍ക്കും അത് വഴിതെളിക്കും. ആധുനിക ലോകം അതിന് സാക്ഷിയാണ്. പ്രത്യുത, സകാത്തും സ്വദഖയും മറ്റു ദാനധര്‍മങ്ങളും സംഭാവനകളും വസ്വിയ്യത്തുകളും വഖ്ഫുകളും ട്രസ്റ്റുകളും മറ്റുമായി പാവങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടേണ്ടതാണ്.

5. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഹദീസിന്റെ മഹത്ത്വവും പ്രാധാന്യവും എടുത്തുകാട്ടുന്ന സ്പഷ്ടമായ തെളിവാണ് ഈ സൂക്താംശം. തിരുനബി(സ്വ) അവതരിപ്പിച്ച മതാധ്യാപനങ്ങളും സിദ്ധാന്തങ്ങളും ആശയങ്ങളും ദര്‍ശനങ്ങളും ആരാധനാരീതികളും സദാചാര ശീലങ്ങളും മറ്റും എന്തൊക്കെയാണോ അത് മുസ്‌ലിംകള്‍ അംഗീകരിക്കണം; അവിടന്ന് നിരോധിച്ചത് അവര്‍ ജീവിതത്തില്‍ നിന്ന് ദൂരീകരിക്കുകയും വേണം. ഹസ്രത്ത് അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) ഇത് തറപ്പിച്ചു പറഞ്ഞത് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത 2125-ാം നമ്പര്‍ ഹദീസില്‍ കാണാം. ഫൈഇന്റെ പശ്ചാത്തലത്തിലാണിത് വന്നിട്ടുള്ളതെങ്കിലും സര്‍വകാര്യങ്ങളിലും ഇത് ബാധകമാണെന്നത് മുസ്‌ലിം പണ്ഡിത ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമാണ്.

6. മക്കയില്‍ നിന്ന് വീടും സമ്പത്തുകളുമൊക്കെ ഇട്ടെറിഞ്ഞ് മദീനയിലെത്തിച്ചേര്‍ന്ന മുഹാജിറുകള്‍ നിര്‍ധനരായിരുന്നു. അവരാണ് ബനുന്നളീര്‍ ഫൈഇന്റെ പ്രഥമ പരിഗണനയര്‍ഹിക്കുന്നവര്‍ എന്നാണ് വിവക്ഷ. കാരണം, എല്ലാറ്റിലുമുപരി അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച് മുന്‍ഗണന നല്‍കിയവരാണ് അവര്‍.

7. അന്‍സ്വാറുകള്‍ക്കുള്ള മഹത്തായ അംഗീകാരമാണ് ഈ ഒമ്പതാം സൂക്തം. തിരുനബി(സ്വ) മക്കയിലായിരിക്കെ തന്നെ അവിടെ ചെന്ന് ഇസ്‌ലാം സ്വീകരിച്ചു; നബി(സ്വ)ക്കും സ്വഹാബികള്‍ക്കും നാട്ടില്‍ നില്‍ക്കപ്പൊറുതിയില്ലാത്ത ദുര്‍ഘടഘട്ടം വന്നപ്പോള്‍ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചു; അഭയം വാഗ്ദാനം ചെയ്തു. അവയത്രയും പാലിച്ചു. ബനുന്നളീറില്‍ നിന്ന് ലഭിച്ച ഫൈഇല്‍ നിന്ന് യാതൊന്നും അന്‍സ്വാറുകള്‍ക്ക് നല്‍കിയില്ലെന്നതില്‍ ഒരുവിധ അസൂയയും അസ്വസ്ഥതയും അവര്‍ക്കുണ്ടായില്ല; പിന്നെയും കൂടുതല്‍ സഹായസഹകരണങ്ങള്‍ മുഹാജിറുകള്‍ക്ക് നല്‍കുകയാണവര്‍ ചെയ്തത്... ലോക ചരിത്രത്തിലെങ്ങും കാണാത്ത ആത്മാര്‍ത്ഥമായ സൗഹൃദവും സ്‌നേഹവും സഹകരണവും ത്യാഗമനസ്‌കതയും!

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلۡإِيمَٰنَ مِن قَبۡلِهِمۡ يُحِبُّونَ مَنۡ هَاجَرَ إِلَيۡهِمۡ وَلَا يَجِدُونَ فِي صُدُورِهِمۡ حَاجَةٗ مِّمَّآ أُوتُواْ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٞۚ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٩
وَٱلَّذِينَ جَآءُو مِنۢ بَعۡدِهِمۡ يَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلۡإِيمَٰنِ وَلَا تَجۡعَلۡ فِي قُلُوبِنَا غِلّٗا لِّلَّذِينَ ءَامَنُواْ رَبَّنَآ إِنَّكَ رَءُوفٞ رَّحِيمٌ ۝١٠
11–13

കപടവിശ്വാസികളെ നിങ്ങള്‍ കണ്ടില്ലേ? വേദക്കാരില്‍ നിന്ന് നിഷേധികളായ തങ്ങളുടെ സഹോദരങ്ങളോട് അവര്‍ പ്രലോഭിപ്പിക്കുന്നു: 'നിങ്ങള്‍ ബഹിഷ്‌കൃതരാവുകയാണെങ്കില്‍ ഞങ്ങളും നിങ്ങളൊന്നിച്ച് നാടുവിടുക തന്നെ ചെയ്യും; നിങ്ങളുടെ കാര്യത്തില്‍ മറ്റാരെയും ഞങ്ങളനുസരിക്കില്ല. ഇനി, നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാലോ, ഞങ്ങള്‍ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യുന്നതാണ്'8
അക്കൂട്ടര്‍ നുണ തന്നെയാണ് തട്ടിവിടുന്നതെന്നതിന് അല്ലാഹു സാക്ഷി. ജൂതര്‍ ബഹിഷ്‌കൃതരാകുന്ന പക്ഷം ഈ മുനാഫിഖുകള്‍ അവരൊന്നിച്ചു പോകില്ല, അവരോട് യുദ്ധം ചെയ്യപ്പെടുന്നുവെങ്കില്‍ ഇവര്‍ സഹായിക്കുകയുമില്ല; ഇനി സഹായിക്കുകയാണെങ്കില്‍ തന്നെ ഇവര്‍ തീര്‍ച്ചയായും പിന്തിരിഞ്ഞോടും; പിന്നെയവര്‍ക്ക് ഒരു സഹായവും കിട്ടില്ല; അല്ലാഹുവിനേക്കാള്‍ അവരുടെ മനസ്സുകളില്‍ ഏറെ ഭയപ്പാടുള്ളവര്‍, വിശ്വാസികളേ, നിങ്ങളാകുന്നു. വസ്തുതകള്‍ മനസ്സിലാക്കാത്ത ഒരു വിഭാഗമാണവര്‍ എന്നതുകൊണ്ടത്രേ അത്.

1 വിശദീകരണം കാണുക

8. ബനുന്നളീറിന്റെ പ്രശ്‌നങ്ങള്‍ പുകയാന്‍ തുടങ്ങിയപ്പോള്‍ കപടവിശ്വാസികള്‍ അവര്‍ക്ക് അധരവാഗ്ദാനം ചെയ്തു; നിങ്ങളൊരിക്കലും മദീന വിടരുത്. യുദ്ധമുണ്ടായാല്‍ നിങ്ങളൊന്നിച്ച് ഞങ്ങളുമുണ്ടാകും.... നിങ്ങള്‍ ബഹിഷ്‌കൃതരായാല്‍ ഞങ്ങളും കൂടെവരും. ഇതൊക്കെ നുണയും കേവല പ്രലോഭനങ്ങളുമായിരുന്നു.

۞ أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ لَئِنۡ أُخۡرِجۡتُمۡ لَنَخۡرُجَنَّ مَعَكُمۡ وَلَا نُطِيعُ فِيكُمۡ أَحَدًا أَبَدٗا وَإِن قُوتِلۡتُمۡ لَنَنصُرَنَّكُمۡ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ ۝١١
لَئِنۡ أُخۡرِجُواْ لَا يَخۡرُجُونَ مَعَهُمۡ وَلَئِن قُوتِلُواْ لَا يَنصُرُونَهُمۡ وَلَئِن نَّصَرُوهُمۡ لَيُوَلُّنَّ ٱلۡأَدۡبَٰرَ ثُمَّ لَا يُنصَرُونَ ۝١٢
لَأَنتُمۡ أَشَدُّ رَهۡبَةٗ فِي صُدُورِهِم مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ۝١٣
14–17

കോട്ടകെട്ടിയ പ്രദേശങ്ങളിലോ മതിലുകള്‍ക്ക് പിന്നിലായോ അല്ലാതെ ഒന്നിച്ച് നിങ്ങളോടവന്‍ അടരാടുകയില്ല; അവര്‍ക്കിടയിലുള്ള പരസ്പര പോരാട്ടം തന്നെ രൂക്ഷമാണ്.9
അവര്‍ ഒറ്റക്കെട്ടാണെന്ന് നീ ധരിക്കും, എന്നാല്‍ ഹൃദയങ്ങള്‍ ഭിന്നമാണ്. ചിന്തിച്ചു ഗ്രഹിക്കാത്ത ഒരു ജനതയാണവര്‍ എന്നതുകൊണ്ടാണത്. അവര്‍ക്കു മുമ്പ് സമീപകാലത്ത് കഴിഞ്ഞുപോയ ബദ്‌റ്-ബനൂഖൈനുഖാഉകാരുടെ അവസ്ഥ തന്നെ. തങ്ങളുടെ ചെയ്തികളുടെ നാശം അവര്‍ രുചിച്ചു കഴിഞ്ഞു; ഇനി, വേദനയുറ്റ പാരത്രിക ശിക്ഷയും അവര്‍ക്കുണ്ട്. പിശാചിന്റെയവസ്ഥയും തഥൈവ-നീ സത്യനിഷേധിയാകൂ എന്ന് മനുഷ്യനോടവന്‍ ശാസിച്ച സന്ദര്‍ഭം! അങ്ങനെ അയാള്‍ അവിശ്വാസിയായിക്കഴിഞ്ഞപ്പോള്‍ പിശാച് പറഞ്ഞു: 'നിന്നില്‍ നിന്ന് ഞാന്‍ വിമുക്തന്‍ തന്നെയാണ്; പ്രപഞ്ച നാഥനായ അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുന്നു.' അങ്ങനെ അവര്‍ രണ്ടുപേരുടെയും പരിണതി ശാശ്വതവാസം വിധിക്കപ്പെട്ട് നരകത്തിലാവുക എന്നതായി! അതിക്രമകാരികളുടെ പ്രതിഫലം അതാകുന്നു.10

2 വിശദീകരണങ്ങൾ കാണുക

9. സത്യവിശ്വാസികളോട് നേരിട്ട് യുദ്ധം ചെയ്യാന്‍ ജൂതന്മാര്‍ ധൃഷ്ടരാകില്ല. കാരണം, വിശ്വാസികള്‍ രക്തസാക്ഷ്യം സ്വാഗതം ചെയ്യുന്നവരാണ്. ജൂതരാകട്ടെ മരണമാഗ്രഹിക്കാത്തവരും (67:7) ഭൗതിക ലോകത്തെ അനന്തജീവിതം അഭിലഷിക്കുന്നവരാണ് (2:96). ഇനി ഏറ്റുമുട്ടലിനു നിര്‍ബന്ധമായാല്‍ തന്നെ കോട്ടകെട്ടി ഭദ്രമാക്കിയ സ്ഥലത്തോ ഒരു മറക്കോ മതിലിനോ പിന്നിലോ വെച്ച് മാത്രമേ അവരത് ചെയ്യൂ. ഇന്ന് അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളുമെന്ന മറയുടെ പിന്നില്‍ നിന്നാണവര്‍ വിശ്വാസികളോട് യുദ്ധം ചെയ്യുന്നത്. അവര്‍ തന്നെ പല കക്ഷികളും ഗ്രൂപ്പുകളും വിഭാഗങ്ങളുമാണിന്ന്.

10. ബന്നുന്നളീറിന്ന് ഹീനശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഉപമ, അല്‍പം മുമ്പ് ഖുറൈശിനും മറ്റൊരു ജൂതഗോത്രമായ ബനൂഖൈനുഖാഇനുമുണ്ടായതാണ്. നബി(സ്വ)യോട് തീക്ഷ്ണവിദ്വേഷവും രൂക്ഷ ശാത്രവവും വെച്ചു പുലര്‍ത്തിയ ഖുറൈശ് ബദ്‌റില്‍ അമ്പേ പരാജയപ്പെട്ടു. മദീനാ നിവാസികളായ ബനൂഖൈനുഖാഅ് നബി(സ്വ)യോട് യുദ്ധഭീഷണി മുഴക്കുകയും ഒരു മുസ്‌ലിം സ്ത്രീയെ അവഹേളിക്കുകയും ചെയ്തു. നബിയുടെ ഉപരോധമുണ്ടായി ഗത്യന്തരമില്ലാതെ ഹിജ്‌റ മൂന്ന് ശവ്വാലില്‍ അവര്‍ ശാമിലേക്ക് പോയി. പിശാചും അങ്ങനെ തന്നെ: മനുഷ്യനെ ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കും, കെണിയില്‍ വീണുകഴിഞ്ഞ ശേഷം പാലം വലിക്കും.

لَا يُقَٰتِلُونَكُمۡ جَمِيعًا إِلَّا فِي قُرٗى مُّحَصَّنَةٍ أَوۡ مِن وَرَآءِ جُدُرِۭۚ بَأۡسُهُم بَيۡنَهُمۡ شَدِيدٞۚ تَحۡسَبُهُمۡ جَمِيعٗا وَقُلُوبُهُمۡ شَتَّىٰۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ ۝١٤
كَمَثَلِ ٱلَّذِينَ مِن قَبۡلِهِمۡ قَرِيبٗاۖ ذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ۝١٥
كَمَثَلِ ٱلشَّيۡطَٰنِ إِذۡ قَالَ لِلۡإِنسَٰنِ ٱكۡفُرۡ فَلَمَّا كَفَرَ قَالَ إِنِّي بَرِيٓءٞ مِّنكَ إِنِّيٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ ۝١٦
فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِي ٱلنَّارِ خَٰلِدَيۡنِ فِيهَاۚ وَذَٰلِكَ جَزَٰٓؤُاْ ٱلظَّٰلِمِينَ ۝١٧
18–20

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നാളെക്കുവേണ്ടി എന്തു സന്നാഹമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുകയും ചെയ്യട്ടെ. നിങ്ങള്‍ അല്ലാഹുവിനോട് ഭയപ്പാടുള്ളവരാകണം, നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച സൂക്ഷ്മജ്ഞാനിയാണവന്‍.11
അല്ലാഹുവിനെ വിസ്മരിച്ചു കളഞ്ഞ ഒരു ജനപഥത്തെ പോലെ നിങ്ങളാവരുത്-തന്മൂലമവന്‍ അവരെ സ്വന്തത്തെ പറ്റി തന്നെ ഓര്‍മയില്ലാത്തവരാക്കി മാറ്റി-അധര്‍മകാരികളത്രേ അവര്‍. നരകക്കാരും സ്വര്‍ഗക്കാരും തുല്യരാവില്ല; സ്വര്‍ഗാവകാശികള്‍ തന്നെയാണ് വിജയം കൈവരിച്ചവര്‍12

2 വിശദീകരണങ്ങൾ കാണുക

11. ഓരോ മനുഷ്യനും തന്റെ സ്വന്തം ഭാവി ഭാസുരമാക്കേണ്ടതിനായി ഖുര്‍ആന്‍ സമര്‍പിക്കുന്ന അതീവ ഗൗരവമായ നിര്‍ദേശമാണിത്. ഭൗതികതയുടെ ഭദ്രതക്കു വേണ്ടിയാണ് എല്ലാവരുടെയും അവിശ്രമപരിശ്രമം. എന്നാല്‍ പരലോക ഭാവി എന്ത്?

12. അവിശ്വാസവും ധിക്കാരവും അഹങ്കാരവും കൈമുതലായവര്‍ സ്വന്തം ഭാഗധേയങ്ങള്‍ വിസ്മരിക്കും. സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യാനവര്‍ക്കു കഴിയില്ല-ദുരാഭിജാത്യം പ്രകടിപ്പിക്കാനും നിലനിറുത്താനും ആവശ്യമായ കുത്സിത പ്രവര്‍ത്തനങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കേണ്ടി വരും. അവസാനം നരകത്തിലെത്തിച്ചേരുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَلۡتَنظُرۡ نَفۡسٞ مَّا قَدَّمَتۡ لِغَدٖۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ۝١٨
وَلَا تَكُونُواْ كَٱلَّذِينَ نَسُواْ ٱللَّهَ فَأَنسَىٰهُمۡ أَنفُسَهُمۡۚ أُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝١٩
لَا يَسۡتَوِيٓ أَصۡحَٰبُ ٱلنَّارِ وَأَصۡحَٰبُ ٱلۡجَنَّةِۚ أَصۡحَٰبُ ٱلۡجَنَّةِ هُمُ ٱلۡفَآئِزُونَ ۝٢٠
21–24

ഈ ഖുര്‍ആന്‍ ഒരു മലമുകളിലാണ് നാമവതരിപ്പിച്ചതെങ്കില്‍ അത് വിനയാന്വിതമാകുന്നതും ദൈവഭയത്താല്‍ ഛിന്നഭിന്നമാകുന്നതും നിനക്ക് കാണാമായിരുന്നു. ആളുകള്‍ ചിന്തിക്കാനാണ് നാം ഈ ഉപമകള്‍ പ്രതിപാദിക്കുന്നത്.13
താനല്ലാതെ മറ്റൊരാരാധ്യനുമില്ലാത്തവനും മറഞ്ഞതും സന്നിഹിതവും അറിയുന്നവനും പരമദയാലുവും കരുണാമയനുമായ അല്ലാഹുവുമാണവന്‍. ആരാധിക്കപ്പെടാന്‍ അര്‍ഹനായി മറ്റാരുമില്ലാത്തവനും രാജാധിപത്യമുള്ളവനും പരമവിശുദ്ധനും ശാന്തിയേകുന്നവനും അഭയദാതാവും മേല്‍നോട്ടം വഹിക്കുന്നവനും അജയ്യനും മേല്‍ക്കോയ്മയുള്ളവനും മഹത്വത്തിന്റെ ഉടമയുമാണവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പവിത്രതയുറ്റവന്‍. സൃഷ്ടികര്‍മം നടത്തുന്നവനും നിര്‍മാതാവും രൂപകല്‍പന നല്‍കുന്നവനുമായ അല്ലാഹുവാണവന്‍. ഏറ്റം ഉദാത്തമായ നാമങ്ങള്‍ അവന്നുണ്ട്. ഭുവന-വാനങ്ങളിലുള്ളവയത്രയും അവന്റെ മഹത്ത്വ പ്രകീര്‍ത്തനം നിര്‍വഹിക്കുന്നു. അധൃഷ്യനും യുക്തിമാനുമത്രേ അവന്‍.

1 വിശദീകരണം കാണുക

13. വിശുദ്ധ ഖുര്‍ആന്റെ സമുന്നത സ്ഥാനം ചിത്രീകരിക്കുന്ന ഒരു ഉപമയാണിത്. മനുഷ്യന്റേതുപോലുള്ള ബുദ്ധിയും വിവേകവും നല്‍കപ്പെട്ട ശേഷം പര്‍വതങ്ങളിലായിരുന്നു ഖുര്‍ആന്‍ ഇറക്കപ്പെട്ടിരുന്നതെങ്കില്‍ അതിന്റെ അന്യാദൃശമായ സ്വാധീനം നിമിത്തം ആ മലകള്‍ പൊട്ടിപ്പിളരുകയും ഛിന്നഭിന്നമാവുകയും ചെയ്യുമായിരുന്നു എന്നര്‍ത്ഥം. അല്ലാഹുവിന്റെ തേജസ്സിന്റെ ചെറിയ ഒരംശം വെളിപ്പെട്ടപ്പോള്‍ ഥൂര്‍ പര്‍വതത്തില്‍ ഇങ്ങനെ സംഭവിച്ചത് പരിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ-7:143 കാണുക.

لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ ۝٢١
هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ ۝٢٢
هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ ۝٢٣
هُوَ ٱللَّهُ ٱلۡخَٰلِقُ ٱلۡبَارِئُ ٱلۡمُصَوِّرُۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ يُسَبِّحُ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٤