6–12
ഹേ മനുഷ്യാ, ഔദാര്യവാനായ നാഥന്റെ കാര്യത്തില്‍ എന്താണ് നിന്നെ വഞ്ചിതനാക്കിയത്? അവനാണ് നിന്നെ സൃഷ്ടിച്ചതും സംവിധാനിച്ചതും ശരിയായ രൂപത്തിലാക്കിയതും താന്‍ ഇച്ഛിച്ച രൂപത്തില്‍ ക്രമീകരിച്ചതും. അതല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതറിയുകയും രേഖപ്പെടുത്തി വെക്കുകയും ചെയ്യുന്ന മാന്യന്മാരായ ചില മേല്‍നോട്ടക്കാര്‍ നിങ്ങളുടെ നിരീക്ഷണത്തിനുണ്ടായിട്ടും പാരത്രിക വിചാരണാപ്രക്രിയയെ നിഷേധിച്ചു തള്ളുകയാണ് നിങ്ങള്‍2
1 വിശദീകരണം കാണുക
2. ഏറ്റം സുന്ദരമായ ആകാരരീതിയില്‍ തന്നെ സൃഷ്ടിച്ച (17:70, 95:4) സര്‍വശക്തനും ഔദാര്യവാനുമായ അല്ലാഹുവിനോട് ഈ വിധം ധിക്കാരം കാണിക്കുവാനുള്ള ധാര്‍ഷ്ട്യവും പ്രചോദനവും മനുഷ്യന്ന് എങ്ങനെയുണ്ടാകുന്നു, ആരാണ്, എന്താണ് ഈ വിധം അവനെ കബളിപ്പിച്ചത് എന്നാണ് ചോദിക്കുന്നത്. ഉത്തരം പ്രതീക്ഷിച്ചുള്ളതല്ല ചോദ്യം. കാരണം, അതിന് യാതൊരു മറുപടിയും ഇല്ല എന്നതുതന്നെ. പ്രത്യുത അവന്റെ മനസ്സ് ഉണര്‍ന്നെങ്കിലോ എന്ന ഒരു സാധ്യതയുണ്ടല്ലോ, ചിന്തിച്ചുവെങ്കിലോ?മനുഷ്യന്റെ നന്മ-തിന്മകള്‍ രേഖപ്പെടുത്തുന്ന മലക്കുകളെക്കുറിച്ചാണ് 10-12 സൂക്തങ്ങള്‍ പറയുന്നത്. 50:18ലും ഇവരെ പരാമര്‍ശിച്ചിട്ടുണ്ട്. വലിയ അശുദ്ധിയുണ്ടാകുമ്പോഴും മലമൂത്ര വിസര്‍ജന സമയത്തുമല്ലാതെ നിങ്ങളെ വിട്ടുപിരിയാത്ത ആദരണീയ എഴുത്തുകാരായ മലക്കുകളെ നിങ്ങള്‍ ബഹുമാനിക്കുക. എന്ന് തിരുനബി(സ്വ) നിര്‍ദേശിച്ചതായി കാണാം (ഇബ്‌നുഅബീഹാത്തിം).
يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ ٦
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ٧
فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ ٨
كـَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ ٩
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ ١٠
كِرَامٗا كَٰتِبِينَ ١١
يَعۡلَمُونَ مَا تَفۡعَلُونَ ١٢