Sunday, 11 October 2026 Hijri: — 02:16:59 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഇൻശിഖാഖ് الانشقاق Al-Inshiqaq

Surah 84 മക്കിയ്യ • مكية • Makkiyah 25 ആയത്തുകൾ • 25 Ayahs

സൂറത്ത് അൽ ഇൻശിഖാഖ് (Al-Inshiqaq), ഖുർആൻ അധ്യായം 84 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 25 ആയത്തുകൾ വായിക്കുക. Read Surah Al-Inshiqaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

ആകാശം പൊട്ടിപ്പിളരുകയും അതിന്റെ നാഥന്ന് അത് കീഴ്‌പെടുകയും-ആ വിധേയത്വം അതിന്റെ ബാധ്യത തന്നെ-ഭൂമി വിരിച്ച് വിസ്തൃതമാക്കപ്പെടുകയും അന്തര്‍ഭാഗത്തുള്ളതൊക്കെ ബഹിര്‍ഗമിപ്പിച്ച് അത് കാലിയാവുകയും അതിന്റെ രക്ഷിതാവിന്ന് അത് വിധേയമാവുകയും ചെയ്യുമ്പോള്‍ -ആ കീഴ്‌പ്പെടല്‍ അതിന്റെ ഉത്തരവാദിത്വം തന്നെ-വിചാരണാ ദിനം ഉറപ്പായി1

1 വിശദീകരണം കാണുക

1. ഖിയാമനാളും മഹ്ശറും വിചാരണയും നിഷേധിച്ചിരുന്ന മുശ്‌രിക്കുകളുടെ മുമ്പിലാണ് വിഷയം അവതരിപ്പിക്കുന്നത്. ഭൂമിയും ആകാശവും മറ്റെല്ലാ വസ്തുക്കളും അന്ന് തകര്‍ന്ന് തരിപ്പണമാകും; ഭൂമിക്കകത്ത് ശ്മശാനങ്ങളില്‍ മറവ്‌ചെയ്യപ്പെട്ടവര്‍, വിവിധതരം ഖനികള്‍-ലോഹങ്ങള്‍ എല്ലാം അന്ന് ബഹിര്‍ഗമിക്കുന്നതാണ്

إِذَا ٱلسَّمَآءُ ٱنشَقَّتۡ ۝١
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ۝٢
وَإِذَا ٱلۡأَرۡضُ مُدَّتۡ ۝٣
وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ ۝٤
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ۝٥
6–15

ഓ മനുഷ്യാ, നീ രക്ഷിതാവിങ്കലേക്ക് തീവ്രശ്രമം നടത്തി ചെന്നെത്തുന്നതും അവനെ കണ്ടുമുട്ടുന്നതുമാകുന്നു. എന്നാല്‍, ആര്‍ക്കു വലതുകൈയില്‍ തന്റെ പ്രമാണം നല്‍കപ്പെട്ടുവോ, അവന്‍ ഹ്രസ്വവിചാരണ മാത്രം ചെയ്യപ്പെടുന്നതും സ്വന്തക്കാരിലേക്ക് സാമോദം തിരിച്ചുപോകുന്നതുമാണ്2
ആര്‍ക്ക് പിന്‍ഭാഗത്തുകൂടെ പ്രമാണം നല്‍കപ്പെട്ടുവോ അവന്‍ നാശം വിളിച്ചുകേഴുന്നതും നരകത്തില്‍ കടക്കുന്നതുമാണ്. നിശ്ചയം, സ്വന്തക്കാരൊന്നിച്ച് സാമോദം കഴിഞ്ഞുകൂടുകയായിരുന്നു അവന്‍; ഇനിയൊരു പുനരുത്ഥാനം സംഭവിക്കയേയില്ലെന്നവന്‍ ധരിച്ചു. അതെ, അവന്റെ രക്ഷിതാവ് അവനെ കണ്ടറിയുന്നവന്‍ തന്നെയായിരിക്കുന്നു3

2 വിശദീകരണങ്ങൾ കാണുക

2. സത്യവിശ്വാസിയുടെ വിചാരണ ലഘുവാണെന്ന് ഇവിടെ സ്പഷ്ടമാക്കിയിരിക്കുന്നു. തിരുനബി (സ്വ) പ്രസ്താവിക്കയുണ്ടായി: സത്യവിശ്വാസിയെ അല്ലാഹു അടുപ്പിക്കുന്നതും ഇങ്ങനെ പറയുന്നതുമാണ്: ദുന്‍യാവില്‍ വെച്ച് ഇന്നയിന്ന പാപങ്ങളൊക്കെ നീ ചെയ്തിരുന്നു; അവ മറച്ചുവെച്ചിരിക്കുകയായിരുന്നു ഞാന്‍; ഇന്ന് അവയത്രയും നിനക്ക് പൊറുത്ത് തന്നിരിക്കുന്നു. ഈ നടപടിക്ക് 'അര്‍ള്' (ക്ലഢ™ഥ) എന്നാണ് ഹദീസുകളിലുള്ളത്. മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്: വിചാരണക്ക് ഒരാള്‍ വിധേയനാകുന്നുവെങ്കില്‍ നശിച്ചതു തന്നെ. തത്സമയം ആഇശ ബീവി ചോദിച്ചു: ഹിസാബ് അതീവ ലളിതമാണെന്നല്ലേ? (ഈ 7-9 സൂക്തങ്ങള്‍). നബി(സ്വ) പ്രതികരിച്ചു: ഇത് അര്‍ള് (കേവലാവതരണം) മാത്രമാണ്; ഒരാള്‍ വിചാരണാവിധേയനായാല്‍ അവന്‍ നശിച്ചതു തന്നെ (ബുഖാരി, മുസ്‌ലിം). ഹിസാബ് ഏറെ ദുഷ്‌കരമാണെന്നര്‍ത്ഥം.

3. പരാജിതരായ ആളുകള്‍ക്ക് ഇടതുകൈയിലാണ് ഏട് നല്‍കപ്പെടുക. അത് പിന്‍ഭാഗത്തുകൂടിയാണ് എന്ന് കൂടി ചില സൂക്തങ്ങളില്‍ പരാമര്‍ശിച്ചതു കാണാം. ഭൗതിക ലോകത്ത് അല്ലാഹുവിനെ ധിക്കരിച്ച്, പുനരുത്ഥാനം മറന്ന് ആനന്ദതുന്ദിലരായി കൂട്ടുകുടുംബങ്ങളോടൊപ്പം ആഡംബരജീവിതം നയിച്ചിരുന്നവരാണവര്‍. സ്വന്തം ദൗര്‍ഭാഗ്യവും കഷ്ടപ്പാടും വിളിച്ചു കേണു സങ്കടപ്പെടും അവര്‍. പക്ഷേ, യാതൊരു ഫലവുമുണ്ടാകില്ല.

يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ ۝٦
فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ ۝٧
فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا ۝٨
وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا ۝٩
وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ ۝١٠
فَسَوۡفَ يَدۡعُواْ ثُبُورٗا ۝١١
وَيَصۡلَىٰ سَعِيرًا ۝١٢
إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا ۝١٣
إِنَّهُۥ ظَنَّ أَن لَّن يَحُورَ ۝١٤
بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا ۝١٥
16–25

സൂര്യാസ്തമയാനന്തര ശോഭ കൊണ്ടും, രാത്രിയെയും അത് സംഗമിപ്പിക്കുന്ന ജീവികളെയും കൊണ്ടും, പൗര്‍ണമി കൊണ്ടും ഞാനിതാ ശപഥം ചെയ്യുന്നു- നിശ്ചയം, ക്രമപ്രവൃദ്ധമായി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങള്‍. ഇതു വിലയിരുത്തി എന്തുകൊണ്ടവര്‍ വിശ്വസിക്കുന്നില്ല?4
അവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ സാഷ്ടാംഗം നമിക്കുന്നുമില്ല അവര്‍? എന്നാല്‍ നിഷേധികള്‍ ഖുര്‍ആന്‍ വ്യാജമാക്കുകയാണ്. അവരുടെ ഉള്ളിലിരിപ്പ് അല്ലാഹുവിന്ന് നന്നായറിയാം. അതുകൊണ്ട് താങ്കളവര്‍ക്ക് വേദനയുറ്റ ശിക്ഷ സംബന്ധിച്ച് ശുഭവാര്‍ത്ത നല്‍കുക-സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ ഇങ്ങനെയല്ല; അവര്‍ക്ക് അവിച്ഛേദ്യമായ പ്രതിഫലമുണ്ട്5

2 വിശദീകരണങ്ങൾ കാണുക

4. എല്ലാ ജന്തുജാലങ്ങളും രാത്രി സമയത്ത് ആവാസകേന്ദ്രങ്ങളില്‍ സംഗമിക്കും; അപ്പോള്‍ മുഴുജീവജാലങ്ങളെയും പിടിച്ച് സത്യം ചെയ്തതുപോലെയായി. മനുഷ്യന്‍ ആത്മപരിശോധന നടത്തണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. ആദ്യം നിശ്ശൂന്യത, പിന്നെ ഇന്ദ്രിയകണം, ഗര്‍ഭസ്ഥശിശു, കുട്ടി, യുവാവ്, മധ്യവയസ്‌കന്‍, വൃദ്ധന്‍ ഇങ്ങനെ ക്രമേണ വളര്‍ന്നു വികസിക്കുകയാണവന്‍. പിന്നെ വീണ്ടും അപ്രത്യക്ഷനാകുന്നു, മേല്‍വിലാസം തന്നെ നിശ്ശേഷം നശിക്കുന്നു. ഇതില്‍ നിന്നൊക്കെ ചിന്താശീലനായ വ്യക്തിക്ക് എന്തെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്

5. ദൃഷ്ടാന്തങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും മക്കയിലെ ധിക്കാരികളായ മുശ്‌രിക്കുകള്‍ സത്യസന്ദേശം ഉള്‍ക്കൊള്ളുകയില്ലെന്നും അവര്‍ പഴയതേ പാടൂ എന്നുമാണ് പറയുന്നത്. ഖുര്‍ആന്‍ വഴി സത്യവിശ്വാസം കൈക്കൊള്ളുകയും അങ്ങനെ അല്ലാഹുവിനു മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യേണ്ടത്. പക്ഷേ, അവര്‍ വഴങ്ങുകയില്ല. അതിനാല്‍, താങ്കള്‍ പരിഭവിക്കേണ്ട; താങ്കളുടെ ഉത്തരവാദിത്വം പ്രബോധനനിര്‍വഹണമാണ്. അതു ചെയ്തുകൊള്ളുക. നിഷേധികള്‍ക്ക് നാശവും നരകവുമാണ് ഉണ്ടാവുക എന്ന വിവരമറിയിച്ചുകൊടുക്കുക.

فَلَآ أُقۡسِمُ بِٱلشَّفَقِ ۝١٦
وَٱلَّيۡلِ وَمَا وَسَقَ ۝١٧
وَٱلۡقَمَرِ إِذَا ٱتَّسَقَ ۝١٨
لَتَرۡكَبُنَّ طَبَقًا عَن طَبَقٖ ۝١٩
فَمَا لَهُمۡ لَا يُؤۡمِنُونَ ۝٢٠
وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩ ۝٢١
بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ ۝٢٢
وَٱللَّهُ أَعۡلَمُ بِمَا يُوعُونَ ۝٢٣
فَبَشِّرۡهُم بِعَذَابٍ أَلِيمٍ ۝٢٤
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ ۝٢٥