നബീ, പറയുക: ഒരു സംഘം ജിന്നുകള്‍ ഖുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യസന്ദേശം ലഭിച്ചു1
എന്നിട്ട്, സ്വന്തം സമൂഹത്തിന്ന് അവര്‍ ഉദ്‌ബോധനം നല്കിന: 'സല്പ്ന്ഥാവിലേക്ക് വഴികാട്ടുന്ന അദ്ഭുതകരമായ ഒരു ഖുര്ആന്‍ ഞങ്ങള്‍ ശ്രവിക്കുകയും തന്മൂലം ഞങ്ങളതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഇനി മേല്‍ നാഥനോട് ഒരാളെയും ഞങ്ങള്‍ പങ്കാളികളാക്കുകയേയില്ല, തീര്ച്ചങ. നമ്മുടെ നാഥന്റെ മഹത്ത്വം അത്യുന്നതമാകുന്നു; അവന്‍ സഹധര്മിനണിയെയോ സന്താനത്തെയോ വരിച്ചിട്ടില്ല.
1 വിശദീകരണം കാണുക
1. മനുഷ്യരെപ്പോലെ തന്നെ ശരീഅത്തിന്റെ കല്‍പനകള്‍ പാലിക്കാന്‍ അനുശാസിക്കപ്പെട്ട ഒരു അഗോചര സൃഷ്ടിവിഭാഗമത്രേ ജിന്ന്. ദൃഷ്ടിയില്‍ നിന്ന് മറഞ്ഞവര്‍ എന്നാണ് പേരിന്റെ ഉദ്ദിഷ്ടാര്‍ത്ഥം. തീജ്വാല കൊണ്ട് സൃഷ്ടിക്കപ്പെട്ട (15:40) അവര്‍ക്ക് അതിദ്രുതം സഞ്ചരിക്കാനും ഏത് ഭാരിച്ച കാര്യം ചെയ്യാനും കഴിവുണ്ട്. 34:12,13 കാണുക.
ഒരു സംഘം ജിന്നുകള്‍ ഒരിക്കല്‍ നബി(സ്വ) ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ശ്രവിക്കുകയുണ്ടായി. 46:29ല്‍ ഇക്കാര്യം പറഞ്ഞത് നോക്കുക. ഇങ്ങനെ പലപ്പോഴും സംഭവിച്ചതായി പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഏതായാലും ഖുര്‍ആന്‍ കേട്ട് ശ്രോതാക്കള്‍ അതംഗീകരിച്ചു എന്ന് മാത്രമല്ല, തങ്ങളുടെ സമുദായക്കാരിലേക്ക് ചെന്ന് ഇതു മുന്‍നിര്‍ത്തി അവര്‍ ദഅ്‌വത്ത് നിര്‍വഹിക്കുകയും അവര്‍ പലരും സത്യവിശ്വാസം അംഗീകരിക്കുകയും ചെയ്തു എന്നതാണ് പ്രധാനം. മക്കയിലെ മുശ്‌രിക്കുകള്‍ക്കാകട്ടെ, ഒരു മനംമാറ്റവുമില്ല താനും.