21–24
നൂഹ് നബി സങ്കടം ബോധിപ്പിച്ചു: നാഥാ, എന്നോടിവര്‍ ധിക്കാരം കാട്ടുകയും, സമ്പത്തും സന്താനങ്ങളും വര്‍ധിത നഷ്ടം മാത്രമുണ്ടാക്കിയവരെ പിന്തുടരുകയും ഇവരെ ആ നേതാക്കള്‍ അതീവ ഗുരുതര വഞ്ചന നടത്തുകയും ചെയ്തിരിക്കുന്നു-അവര്‍ കല്‍പിച്ചു: നിങ്ങളുടെ ദൈവങ്ങളെ, വിശിഷ്യ വദ്ദ്-സുവാഅ്-യഗുസ്-യഊഖ്-നസ്‌റിനെ നിങ്ങള്‍ കൈവെടിയരുത്. ഇവ്വിധം ഒട്ടനേകമാളുകളെ അവര്‍ ദുര്‍മാര്‍ഗത്തിലാക്കുക തന്നെ ചെയ്തു. അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതെ മറ്റൊന്നും വര്‍ധിപ്പിച്ചു കൊടുക്കരുതേ!5
1 വിശദീകരണം കാണുക
5. പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ധിക്കാരികളും സമ്പന്നരുമായ ചിലരാണ് എല്ലായിടത്തും നേതാക്കളായി ഉണ്ടാവുക. നൂഹ് നബിയുടെ സമൂഹത്തിലും ചിത്രം ഇതുതന്നെയായിരുന്നു. തങ്ങളുടെ പ്രധാനപ്പെട്ട അഞ്ച് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ്, ഒരു കാരണവശാലും അവയെ കൈവെടിയരുതെന്ന് നേതാക്കള്‍ പ്രത്യേകം അനുയായികളെ ഉപദേശിക്കയാണ്.
قَالَ نُوحٞ رَّبِّ إِنَّهُمۡ عَصَوۡنِي وَٱتَّبَعُواْ مَن لَّمۡ يَزِدۡهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارٗا ٢١
وَمَكَرُواْ مَكۡرٗا كُبَّارٗا ٢٢
وَقَالُواْ لَا تَذَرُنَّ ءَالِهَتَكُمۡ وَلَا تَذَرُنَّ وَدّٗا وَلَا سُوَاعٗا وَلَا يَغُوثَ وَيَعُوقَ وَنَسۡرٗا ٢٣
وَقَدۡ أَضَلُّواْ كَثِيرٗاۖ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا ضَلَٰلٗا ٢٤