Sunday, 11 October 2026 Hijri: — 11:47:55 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുല്ക് الملك Al-Mulk

Surah 67 മക്കിയ്യ • مكية • Makkiyah 30 ആയത്തുകൾ • 30 Ayahs

സൂറത്ത് അൽ മുല്ക് (Al-Mulk), ഖുർആൻ അധ്യായം 67 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 30 ആയത്തുകൾ വായിക്കുക. Read Surah Al-Mulk with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

രാജാധിപത്യം ആരുടെ കൈവശമാണോ അവന്‍ അനുഗ്രഹപൂര്‍ണനത്രേ. സര്‍വകാര്യത്തിനും കഴിവുറ്റവനാണവന്‍. നിങ്ങളില്‍ ഏറ്റം ഉദാത്തമായ പ്രവര്‍ത്തനങ്ങളനുവര്‍ത്തിക്കുന്നത് ആരാണെന്ന് പരീക്ഷിച്ചറിയാനായി മരണവും ജീവിതവും നിശ്ചയിച്ചവനും ഏറെ അജയ്യനും പൊറുക്കുന്നവനും സപ്തവാനങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനുമാണവന്‍.1
കരുണാമയനായ അവന്റെ സൃഷ്ടിപ്പില്‍ ഒരുവിധ ഏറ്റക്കുറച്ചിലും നിനക്ക് കാണാനാകില്ല. ഒരാവൃത്തി കൂടി നോക്കു, വല്ല വിടവും കാണാനുണ്ടോ? പിന്നെയും രണ്ടുവട്ടം ദൃഷ്ടി തിരിക്കൂ, കണ്ണുകള്‍ തോറ്റ് അവശമായി നിന്നിലേക്കു തന്നെ മടങ്ങിയെത്തുന്നതാണ്.2

2 വിശദീകരണങ്ങൾ കാണുക

1. മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ കര്‍മങ്ങളനുഷ്ഠിക്കുന്നവര്‍ ആരാണെന്ന ഒരു പരീക്ഷണമാണ് അല്ലാഹു നടത്തുന്നത്. മരണത്തെ ആദ്യം പറഞ്ഞത്, ഇല്ലായ്മയുടെ അവസ്ഥയിലാണ് മനുഷ്യന്‍ ആദ്യം ഉണ്ടായിരുന്നത് എന്നതിനാലാണ്. ഇനി ഭൗതിക ജീവിതത്തിനു ശേഷവും മരണമുണ്ട്. അത് മനുഷ്യന്റെ നാശമല്ല, ഒരു പുതിയ ഘട്ടത്തിലേക്കുള്ള പരിവര്‍ത്തനം മാത്രമാണ്. ഏറ്റവും അവസാനം അനശ്വരമായ ജീവിതാവസ്ഥയാണ് മനുഷ്യനുണ്ടാവുക എന്നതും ശ്രദ്ധേയമത്രേ.

2. അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങള്‍ ചിന്തിച്ചു പാഠമുള്‍ക്കൊള്ളാനുള്ള ആഹ്വാനമാണിത്. ലക്ഷോപലക്ഷം സൃഷ്ടി ജാലങ്ങളില്‍ ഏതൊന്നു പരിശോധിച്ചു നോക്കിയാലും അദ്ഭുതങ്ങളുടെ കലവറയാണത് എന്നു കാണാം. എത്ര സൂക്ഷ്മ പരശോധന നടത്തിയാലും ഒരു വസ്തുവിലും യാതൊരു ന്യൂനതയും കണ്ടുപിടിക്കാന്‍ മനുഷ്യന്ന് സാധിക്കില്ല.

تَبَٰرَكَ ٱلَّذِي بِيَدِهِ ٱلۡمُلۡكُ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝١
ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ ۝٢
ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ طِبَاقٗاۖ مَّا تَرَىٰ فِي خَلۡقِ ٱلرَّحۡمَٰنِ مِن تَفَٰوُتٖۖ فَٱرۡجِعِ ٱلۡبَصَرَ هَلۡ تَرَىٰ مِن فُطُورٖ ۝٣
ثُمَّ ٱرۡجِعِ ٱلۡبَصَرَ كَرَّتَيۡنِ يَنقَلِبۡ إِلَيۡكَ ٱلۡبَصَرُ خَاسِئٗا وَهُوَ حَسِيرٞ ۝٤
5–9

ഏറ്റം സമീപസ്ഥമായ വാനത്തെ ചില ദീപങ്ങള്‍ കൊണ്ട് നാം അലങ്കരിക്കുകയും പിശാചുക്കളെ എറിഞ്ഞുതുരത്താനുള്ള ഇടമാക്കുകയും ചെയ്തു; ജ്വലിക്കുന്ന നരകശിക്ഷ അവര്‍ക്കു നാം സജ്ജീകരിച്ചിട്ടുമുണ്ട്. തങ്ങളുടെ നാഥനെ അവിശ്വസിച്ചവര്‍ക്ക് നരകശിക്ഷയുണ്ടാകും; ആ മടക്കസ്ഥലം എത്ര ഹീനം! ആ നരകത്തിലവര്‍ തള്ളപ്പെട്ടാല്‍ അതിന്നവര്‍ ഒരലര്‍ച്ച കേള്‍ക്കുന്നതും അത് തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്നതുമാകുന്നു. രോഷം മൂലം അത് പിളര്‍ന്നു പോകുമാറാകും. ഓരോ സംഘത്തെയും തള്ളപ്പെടുമ്പോള്‍ 'നിങ്ങള്‍ക്ക് താക്കീതുകാരന്‍ വന്നിരുന്നില്ലേ' എന്ന് പാറാവുകാര്‍ ചോദിക്കുന്നതാണ്. അവര്‍ പ്രതികരിക്കും. ഉവ്വ്, വന്നിരുന്നു, അപ്പോള്‍ ഞങ്ങള്‍ വ്യാജമാക്കുകയും 'അല്ലാഹു യാതൊന്നും അവതരിപ്പിച്ചിട്ടില്ല, നിങ്ങള്‍ ഗുരുതരമായ ദുര്‍മാര്‍ഗത്തില്‍ മാത്രമാണ്'3
എന്ന് തട്ടിവിടുകയും ചെയ്തു.

1 വിശദീകരണം കാണുക

3. നിഷേധികള്‍ ദൈവദൂതന്മാരോട് ജല്‍പിച്ചിരുന്നതാണിത്. നീ അല്ലാഹുവിന്റെ ദൂതനല്ല, ഞങ്ങളിലൊരാള്‍ മാത്രമല്ലേ എന്നായിരുന്നല്ലോ അവരുടെ നിലപാട്; മുഅ്ജിസത്തുകള്‍ കാണിച്ചാല്‍ അത് ആഭിചാരമാണെന്നും മറ്റും പറഞ്ഞ് അപഹസിക്കുകയും ചെയ്യും.

وَلَقَدۡ زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَجَعَلۡنَٰهَا رُجُومٗا لِّلشَّيَٰطِينِۖ وَأَعۡتَدۡنَا لَهُمۡ عَذَابَ ٱلسَّعِيرِ ۝٥
وَلِلَّذِينَ كَفَرُواْ بِرَبِّهِمۡ عَذَابُ جَهَنَّمَۖ وَبِئۡسَ ٱلۡمَصِيرُ ۝٦
إِذَآ أُلۡقُواْ فِيهَا سَمِعُواْ لَهَا شَهِيقٗا وَهِيَ تَفُورُ ۝٧
تَكَادُ تَمَيَّزُ مِنَ ٱلۡغَيۡظِۖ كُلَّمَآ أُلۡقِيَ فِيهَا فَوۡجٞ سَأَلَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ نَذِيرٞ ۝٨
قَالُواْ بَلَىٰ قَدۡ جَآءَنَا نَذِيرٞ فَكَذَّبۡنَا وَقُلۡنَا مَا نَزَّلَ ٱللَّهُ مِن شَيۡءٍ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٖ كَبِيرٖ ۝٩
10–11

ഞങ്ങള്‍ ശരിയാംവണ്ണം കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആളിക്കത്തുന്ന ഈ നരകത്തീയിന്റെ ആളുകളില്‍ അകപ്പെടില്ലായിരുന്നു എന്ന് അവര്‍ പരിഭവിക്കും. അങ്ങനെ സ്വന്തം പാപങ്ങള്‍ അവര്‍ ഏറ്റു പറയുന്നതാണ്. നരകാവകാശികള്‍ക്ക് മഹാനാശം!

وَقَالُواْ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِيٓ أَصۡحَٰبِ ٱلسَّعِيرِ ۝١٠
فَٱعۡتَرَفُواْ بِذَنۢبِهِمۡ فَسُحۡقٗا لِّأَصۡحَٰبِ ٱلسَّعِيرِ ۝١١
12–15

തങ്ങളുടെ നാഥനെ അഗോചരാവസ്ഥയില്‍ ഭയപ്പെടുന്നവര്‍ക്ക് പാപവിമുക്തിയും മഹത്തായ പ്രതിഫലവുമുണ്ട്. നിങ്ങളുടെ സംസാരം രഹസ്യമോ പരസ്യമോ ആക്കിക്കോളൂ- നിശ്ചയം, അല്ലാഹു ഹൃദയങ്ങളിലുള്ളത് സംബന്ധിച്ച് പോലും നന്നായറിയുന്നവനാകുന്നു.4
പടച്ചുണ്ടാക്കിയവന്‍ എല്ലാം അറിയുകയില്ലേ? അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.5
ഭൂമി നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് പുനരുത്ഥാനം.

2 വിശദീകരണങ്ങൾ കാണുക

4. മക്കയിലെ മുരത്ത നിഷേധികള്‍ നബി(സ്വ)യെക്കുറിച്ച് പല അസത്യങ്ങളും അനാവശ്യങ്ങളും പറയും, ചര്‍ച്ച ചെയ്യും. അവ നബി(സ്വ)യെ അല്ലാഹു അറിയിക്കും. ഇതറിഞ്ഞ്, ഇനി, അത്തരം സംസാരങ്ങള്‍ പതുക്കെ മതി, മുഹമ്മദിന്റെ റബ്ബ് അറിയും എന്നവര്‍ പരിഹസിച്ചു. അപ്പോഴാണിത് അവതരിച്ചത്.

5. പ്രപഞ്ചവും അതിലുള്ള സര്‍വവും മനുഷ്യബുദ്ധിയുമൊക്കെ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയതാണല്ലോ. ഏതൊരു നിര്‍മാതാവും സ്രഷ്ടാവും താനുണ്ടാക്കിയതിനെക്കുറിച്ച് നന്നായി അറിയുമെന്ന് മനുഷ്യര്‍ക്ക് പോലും അറിയുന്നതാണല്ലോ. ഹൃദയത്തിലുള്ളത് പോലും അല്ലാഹു അറിയുമെന്നതില്‍ ദുര്‍ഗ്രഹമായി ഒന്നുമില്ലെന്നര്‍ത്ഥം.

إِنَّ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ ۝١٢
وَأَسِرُّواْ قَوۡلَكُمۡ أَوِ ٱجۡهَرُواْ بِهِۦٓۖ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝١٣
أَلَا يَعۡلَمُ مَنۡ خَلَقَ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ ۝١٤
هُوَ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ ذَلُولٗا فَٱمۡشُواْ فِي مَنَاكِبِهَا وَكُلُواْ مِن رِّزۡقِهِۦۖ وَإِلَيۡهِ ٱلنُّشُورُ ۝١٥
16–18

വാനലോകത്ത് അധികാരമുള്ളവന്‍ നിങ്ങളെ ഭൂമിയിലാഴ്ത്തിക്കളയുന്നതിനെപ്പറ്റി -തത്സമയമതിനു പ്രകമ്പനമുണ്ടാകും-നിങ്ങള്‍ വിശ്വസ്തരായിരിക്കുന്നുവോ? അതോ, ആകാശത്ത് അധീശത്വമുള്ളവന്‍.6
നിങ്ങള്‍ക്കുമേല്‍ ചരല്‍മാരി വര്‍ഷിക്കുന്നതിനെക്കുറിച്ച് നിര്‍ഭയരാണോ നിങ്ങള്‍? അപ്പോള്‍, എന്റെ മുന്നറിയിപ്പ് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിയുന്നതാകുന്നു. ഇവരുടെ മുന്‍ഗാമികളും ദൂതരെ വ്യാജമാക്കിയിട്ടുണ്ട്; അപ്പോള്‍ എന്റെ ക്രോധം എങ്ങനെയുണ്ടായിരുന്നു?

1 വിശദീകരണം കാണുക

6. 'ആകാശത്തുള്ളവന്‍' എന്നതിന്റെ വിവക്ഷ അവിടെ ആധിപത്യവും അധികാരവുമുള്ളവന്‍/കേന്ദ്രീകരിച്ചവന്‍ എന്നാണ്. പ്രപഞ്ചത്തിലെവിടെയും അല്ലാഹുവിന്റെ സാന്നിധ്യമുണ്ടല്ലോ. നിങ്ങളെവിടെയാണെങ്കിലും നിങ്ങളോടൊപ്പം അവന്‍ ഉണ്ടാകും എന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിച്ചതാണ്. 57:4 നോക്കുക. ആയത്തുല്‍കുര്‍സിയ്യുടെ അവസാന ഭാഗത്ത് അല്ലാഹുവിന്റെ കുര്‍സിയ്യ് ആകാശങ്ങളിലും ഭൂമിയിലും വ്യാപിച്ചു കിടക്കുന്നതാണ് എന്ന് വ്യക്തമാക്കിയതും പ്രത്യേകം പ്രസ്താവ്യമാണ്. 2:255.

ءَأَمِنتُم مَّن فِي ٱلسَّمَآءِ أَن يَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِيَ تَمُورُ ۝١٦
أَمۡ أَمِنتُم مَّن فِي ٱلسَّمَآءِ أَن يُرۡسِلَ عَلَيۡكُمۡ حَاصِبٗاۖ فَسَتَعۡلَمُونَ كَيۡفَ نَذِيرِ ۝١٧
وَلَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَكَيۡفَ كَانَ نَكِيرِ ۝١٨
19–21

ചിറകുവിടര്‍ത്തിയും ചേര്‍ത്തും തങ്ങള്‍ക്കുമീതെ പറക്കുന്ന പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ? കരുണാമയനായ അല്ലാഹു മാത്രമാണവയെ താങ്ങിനിറുത്തുന്നത്.7
സര്‍വവും കണ്ടറിയുന്നവനാണ് അവന്‍. കരുണാമയനായ നാഥനല്ലാതെ നിങ്ങള്‍ക്ക് സഹായമേകുന്ന സൈന്യം ആരാണ്? കേവലവഞ്ചനയില്‍ മാത്രമാണ് നിഷേധികളകപ്പെട്ടിരിക്കുന്നത്. അതല്ല, താന്‍ നല്‍കുന്ന ആഹാരം അല്ലാഹു നിര്‍ത്തി വെച്ചാല്‍ നിങ്ങള്‍ക്കതു തരാന്‍ മറ്റാരാണുള്ളത്? പ്രത്യുത, അഹന്തയിലും ദുര്‍മാര്‍ഗത്തിലും നിപതിച്ചിരിക്കയാണവര്‍.

1 വിശദീകരണം കാണുക

7. അല്ലാഹുവിന്റെ കഴിവ് സത്യനിഷേധികള്‍ക്ക് ചിന്തിച്ചു മനസ്സിലാക്കാന്‍ പര്യാപ്തമായ സര്‍വസാധാരണമായ ഒരു കാര്യം പറഞ്ഞിരിക്കയാണ്. പക്ഷികള്‍ വളരെ ഉയരത്തിലും പറക്കുന്നവയായി വളരെയുണ്ട്. എത്രവലിയ അദ്ഭുതമാണത്. മനുഷ്യര്‍ വിമാനം കണ്ടുപിടിച്ചതുപോലും പക്ഷികളെയും അവയുടെ ശരീരഘടനയും വിസ്തൃത പഠനത്തിന് വിധേയമാക്കിയിട്ടായിരുന്നു.

أَوَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ فَوۡقَهُمۡ صَٰٓفَّٰتٖ وَيَقۡبِضۡنَۚ مَا يُمۡسِكُهُنَّ إِلَّا ٱلرَّحۡمَٰنُۚ إِنَّهُۥ بِكُلِّ شَيۡءِۭ بَصِيرٌ ۝١٩
أَمَّنۡ هَٰذَا ٱلَّذِي هُوَ جُندٞ لَّكُمۡ يَنصُرُكُم مِّن دُونِ ٱلرَّحۡمَٰنِۚ إِنِ ٱلۡكَٰفِرُونَ إِلَّا فِي غُرُورٍ ۝٢٠
أَمَّنۡ هَٰذَا ٱلَّذِي يَرۡزُقُكُمۡ إِنۡ أَمۡسَكَ رِزۡقَهُۥۚ بَل لَّجُّواْ فِي عُتُوّٖ وَنُفُورٍ ۝٢١
22–24

അപ്പോള്‍ തലകീഴായി മുഖത്തിന്മേല്‍ ഇഴയുന്നവനോ, അതോ ഋജുവായ വഴിയിലൂടെ നേരെചൊവ്വേ നടക്കുന്നവനോ ആരാണ് കൂടുതല്‍ സന്മാര്‍ഗ പ്രാപ്തന്‍?8
പ്രഖ്യാപിക്കുക. അവനാണ് നിങ്ങളെ പടച്ചുണ്ടാക്കുകയും കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും നിങ്ങള്‍ക്ക് സംവിധാനിക്കുകയും ചെയ്തവന്‍; വളരെ അപൂര്‍വമായേ നിങ്ങള്‍ കൃതജ്ഞരാകുന്നുള്ളൂ. പറയുക. അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് വ്യാപിപ്പിച്ചവന്‍; അവങ്കലേക്കു തന്നെ നിങ്ങള്‍ സംഗമിപ്പിക്കപ്പെടുകയും ചെയ്യും.

1 വിശദീകരണം കാണുക

8. ഋജുവായ വഴിയിലും നേരെ ചൊവ്വേയുമല്ലാതെ ജീവിക്കുന്നവരാണ് സത്യനിഷേധികള്‍. അവര്‍ക്കൊരിക്കലും ജീവിത വിജയമോ പാരത്രിക മോക്ഷമോ നേടാന്‍ കഴിയില്ല; അതിന് അല്ലാഹുവിന്റെ വഴി പ്രവാചകന്‍ പഠിപ്പിച്ചത് അംഗീകരിക്കുക മാത്രമേ പരിഹാരമുള്ളൂ.

أَفَمَن يَمۡشِي مُكِبًّا عَلَىٰ وَجۡهِهِۦٓ أَهۡدَىٰٓ أَمَّن يَمۡشِي سَوِيًّا عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٢٢
قُلۡ هُوَ ٱلَّذِيٓ أَنشَأَكُمۡ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ۝٢٣
قُلۡ هُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ ۝٢٤
25–30

പുനരുത്ഥാനമെന്ന ഈ വാഗ്ദാനം എന്നാണ് സാക്ഷാല്‍കൃതമാവുക, -നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ എന്നു സത്യനിഷേധികള്‍ ചോദിക്കുന്നു. നബീ, പ്രതികരിക്കുക. അതുസംബന്ധിച്ച കൃത്യവിവരം അല്ലാഹുവിങ്കലാണ്. ഞാന്‍ ഒരു താക്കീതുകാരനല്ലാതെ മറ്റാരുമല്ല. എന്നാല്‍ അത് സമീപസ്ഥമായി കണ്ടാല്‍ അവിശ്വാസികളുടെ വദനങ്ങള്‍ ദുഃഖസാന്ദ്രമാകും. 'നിങ്ങള്‍ ധൃതിപ്പെട്ട് ചോദിച്ചിരുന്നതാണ് ഇത്' എന്ന് അവരോട് പറയപ്പെടും. നബീ, ചോദിക്കുക. പറയൂ, നിങ്ങളുടെ അഭീഷ്ടം പോലെ എന്നെയും അനുയായികളെയും അല്ലാഹു മരിപ്പിക്കുകയോ അല്ലെങ്കില്‍ ഇനിയും ആയുസ്സ് തന്ന് കാരുണ്യം കാട്ടുകയോ ചെയ്താല്‍ നിങ്ങള്‍ക്കെന്തിരിക്കുന്നു?9
എന്നാല്‍ വേദനയുറ്റ ശിക്ഷയില്‍ നിന്ന് അവിശ്വാസികളെ ആരാണ് രക്ഷപ്പെടുത്തുക? പറയുക. അവനാണ് കരുണാമയന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയും ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടവന്‍ ആരാണെന്ന് വഴിയെ നിങ്ങള്‍ക്ക് അറിയാനിരിക്കുകയാണ്. ചോദിക്കുക. നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹജലം ആരാണ് കൊണ്ടുവന്നുതരികയെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?10

2 വിശദീകരണങ്ങൾ കാണുക

9. ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളും അവനില്‍ പൂര്‍ണമായി വിശ്വസിച്ചവരുമാണ്. അവന്റെ ഏതു നടപടിയും ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും. അതിന്ന് അവങ്കല്‍ സ്വീകാര്യതയും പ്രതിഫലവുമുണ്ടാകും.

10. സര്‍വസാധാരണവും എന്നാല്‍ അമൂല്യവുമായ ഒരു ദിവ്യാനുഗ്രഹം എടുത്തുകാട്ടി അതി ശക്തമായി നിഷേധികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്: നിങ്ങള്‍ പാനം ചെയ്യുന്ന വെള്ളം ഭൂമിയിലേക്ക് ആണ്ടുപോയി വറ്റിയാല്‍ പിന്നെ വേറെയാരാണത് പുനരുല്‍പാദിപ്പിക്കുക? മറ്റാര്‍ക്കും കഴിയില്ല. അല്ലാഹുവിന്ന് മാത്രമേ സാധിക്കൂ എന്നതാണ് മറുപടി. നാം സ്വയം അങ്ങനെ മറുപടി പറയല്‍ സുന്നത്തുമാണ്- ഇത് ഓതിയാല്‍ 'അല്ലാഹു റബ്ബുല്‍ആലമീന്‍' എന്നാണ് പ്രതികരിക്കേണ്ടത്.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٢٥
قُلۡ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٞ ۝٢٦
فَلَمَّا رَأَوۡهُ زُلۡفَةٗ سِيٓـَٔتۡ وُجُوهُ ٱلَّذِينَ كَفَرُواْ وَقِيلَ هَٰذَا ٱلَّذِي كُنتُم بِهِۦ تَدَّعُونَ ۝٢٧
قُلۡ أَرَءَيۡتُمۡ إِنۡ أَهۡلَكَنِيَ ٱللَّهُ وَمَن مَّعِيَ أَوۡ رَحِمَنَا فَمَن يُجِيرُ ٱلۡكَٰفِرِينَ مِنۡ عَذَابٍ أَلِيمٖ ۝٢٨
قُلۡ هُوَ ٱلرَّحۡمَٰنُ ءَامَنَّا بِهِۦ وَعَلَيۡهِ تَوَكَّلۡنَاۖ فَسَتَعۡلَمُونَ مَنۡ هُوَ فِي ضَلَٰلٖ مُّبِينٖ ۝٢٩
قُلۡ أَرَءَيۡتُمۡ إِنۡ أَصۡبَحَ مَآؤُكُمۡ غَوۡرٗا فَمَن يَأۡتِيكُم بِمَآءٖ مَّعِينِۭ ۝٣٠