Sunday, 11 October 2026 Hijri: — 02:16:58 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുർസലാത്ത് المرسلات Al-Mursalat

Surah 77 മക്കിയ്യ • مكية • Makkiyah 50 ആയത്തുകൾ • 50 Ayahs

സൂറത്ത് അൽ മുർസലാത്ത് (Al-Mursalat), ഖുർആൻ അധ്യായം 77 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 50 ആയത്തുകൾ വായിക്കുക. Read Surah Al-Mursalat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

നിരന്തരമായി അയക്കപ്പെടുന്നതും ശക്തിയായി അടിച്ചുവീശുന്നതുമായ കാറ്റുകളെയും മേഘങ്ങള്‍ വിന്യസിപ്പിക്കുകയും സത്യാസത്യങ്ങള്‍ വിവേചിക്കുകയും ഒഴികഴിവായോ മുന്നറിയിപ്പായോ പ്രവാചകന്മാര്ക്ക് ദിവ്യസന്ദേശം അവതരിപ്പിക്കുകയും ചെയ്യുന്ന മാലാഖമാരെയും തന്നെ ശപഥം, നിങ്ങള്ക്ക്ാ താക്കീത് ചെയ്യപ്പെടുന്ന അന്ത്യനാള്‍ സംഭവിക്കുന്നത് തന്നെയാണ്, തീര്ച്ച!1

1 വിശദീകരണം കാണുക

1. വളരെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമായ അഞ്ചു കാര്യങ്ങളെടുത്ത് സത്യം ചെയ്തുപറഞ്ഞുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഭൂതലത്തില്‍ നിരന്തരമായി കാറ്റടിച്ചു വീശുന്നുണ്ടെന്നു എല്ലാവര്‍ക്കുമറിയാം. അവ വ്യത്യസ്ത രീതിയിലും ശക്തിയിലുമുള്ളതായിരിക്കും. അല്ലാഹുവാണവ അയച്ചുവിടുന്നത്, വീശുന്നത്. മന്ദമാരുതനും ഇളംതെന്നലും മുതല്‍ അതിഭയങ്കരമായ കൊടുങ്കാറ്റുകള്‍ വരെ അവയിലുണ്ടാകും. ശപഥത്തിലെ ഒന്നും രണ്ടും പദങ്ങള്‍ വ്യത്യസ്ത കാറ്റുകളെ കൊണ്ടാണ്. അന്തരീക്ഷത്തിലെ മേഘങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യത്യസ്താനുപാതങ്ങളില്‍ ഭിന്ന വര്‍ണങ്ങളില്‍ അവയുണ്ടാകും. പലപ്പോഴും അവ സഞ്ചരിക്കുന്നത് മനുഷ്യന്ന് കാണാം. ഈ മേഘവിന്യാസം നടത്തുന്ന മലക്കുകളാണ് മൂന്നാം ശപഥവാക്ക്. സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കുന്ന വേദവാക്യങ്ങളവതരിപ്പിക്കുന്ന മലക്കുകളെ നാലാമതായും പ്രവാചകന്മാര്‍ക്ക് വഹ്‌യ് നല്‍കുന്ന മലക്കുകളെ അഞ്ചാമതായും പറഞ്ഞിരിക്കുന്നു. ശപഥം ചെയ്തു പറയുന്ന കാര്യം അതീവ ഗൗരവതരമാണ്: മുശ്‌രിക്കുകളും ദൈവനിഷേധികളും വ്യാജമാക്കുന്ന അന്ത്യനാള്‍ സംഭവിക്കുക തന്നെ ചെയ്യും.

وَٱلۡمُرۡسَلَٰتِ عُرۡفٗا ۝١
فَٱلۡعَٰصِفَٰتِ عَصۡفٗا ۝٢
وَٱلنَّٰشِرَٰتِ نَشۡرٗا ۝٣
فَٱلۡفَٰرِقَٰتِ فَرۡقٗا ۝٤
فَٱلۡمُلۡقِيَٰتِ ذِكۡرًا ۝٥
عُذۡرًا أَوۡ نُذۡرًا ۝٦
إِنَّمَا تُوعَدُونَ لَوَٰقِعٞ ۝٧
8–15

അപ്പോള്‍ നക്ഷത്രങ്ങള്‍ നിഷ്പ്രഭമാവുകയും ആകാശം പൊട്ടിപ്പിളരുകയും പര്വ്തങ്ങള്‍ തകര്ക്കേപ്പെടുകയും ദൂതസംഗമസമയം നിര്ണ യിക്കപ്പെടുകയും ചെയ്താല്‍- ഏതു ദിവസത്തേക്കാണത് നിര്ണവയിക്കപ്പെടുക? അന്തിമ വിധിയുടെ നാളിലേക്ക്! അന്തിമ വിധിയുടെ ദിനം ഏതാണെന്നതു സംബന്ധിച്ച് താങ്കള്ക്കൊന്തറിയാം? അന്നേ ദിവസം നിഷേധികള്ക്ക് മഹാനാശം!2

1 വിശദീകരണം കാണുക

2. ബുദ്ധിമാനായ മനുഷ്യന്ന് പ്രപഞ്ചത്തിലെ ഓരോ കണികയില്‍ നിന്നും അല്ലാഹുവിനെ കണ്ടെത്താന്‍ കഴിയും. എന്നിട്ടും നിഷേധികളായി കഴിഞ്ഞു കൂടുന്നവരുടെ കാര്യം അതീവദയനീയം തന്നെ. ഗുരുതരമായ പാരത്രിക പരാജയവും നരകവുമാണ് അവര്‍ക്കുണ്ടാവുക- ഈ താക്കീത് എത്ര ആവര്‍ത്തിച്ചാലും അധികമാവില്ല. അതുകൊണ്ട് വ്യത്യസ്ത പ്രതിപാനദങ്ങള്‍ക്കിടെ പത്തുവട്ടം ഈ വചനം ഇവിടെ ആവര്‍ത്തിക്കപ്പെടുന്നതായി കാണാം-ആഴങ്ങളിലേക്ക് ഇറങ്ങി ചിന്തിച്ച് ഒരു നിഷേധിയെങ്കിലും നന്നായാലോ?...

فَإِذَا ٱلنُّجُومُ طُمِسَتۡ ۝٨
وَإِذَا ٱلسَّمَآءُ فُرِجَتۡ ۝٩
وَإِذَا ٱلۡجِبَالُ نُسِفَتۡ ۝١٠
وَإِذَا ٱلرُّسُلُ أُقِّتَتۡ ۝١١
لِأَيِّ يَوۡمٍ أُجِّلَتۡ ۝١٢
لِيَوۡمِ ٱلۡفَصۡلِ ۝١٣
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ ۝١٤
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١٥
16–19

പൂര്വിശകന്മാരെ നാം സംഹരിച്ചു കളഞ്ഞില്ലേ? പിന്നീട് പിന്ഗാകമികളെ അവരുടെ വഴിയെ നാം അയച്ചു. അധര്മാകാരികളെ അങ്ങനെയാണ് നാം ചെയ്യുക. അന്നേ ദിവസം നിഷേധികള്ക്ക്െ മഹാനാശം!

أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ ۝١٦
ثُمَّ نُتۡبِعُهُمُ ٱلۡأٓخِرِينَ ۝١٧
كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ ۝١٨
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١٩
20–24

ഒരു നിസ്സാര വെള്ളത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിക്കുകയും എന്നിട്ടത് സുജ്ഞാതമായൊരവധി വരെ ഒരു സുഭദ്രസ്ഥലത്ത് നിക്ഷേപിക്കുകയും അതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും നിര്ണുയിക്കുകയുമുണ്ടായി. ആ നിര്ണനയക്കാരന്‍ എത്ര ഉത്തമന്‍! അന്നേ ദിവസം നിഷേധികള്ക്ക് മഹാനാശം!3

1 വിശദീകരണം കാണുക

3. എത്ര വിസ്മയകരമാണ് മനുഷ്യന്റെ സൃഷ്ടിപ്പ്! സ്വന്തം ശരീരത്തെപ്പറ്റി പോലും അവന്‍ ചിന്തിക്കുന്നില്ല. ധിക്കാരിയും അഹങ്കാരിയും ആഢ്യനുമൊക്കെയായി നടക്കുന്ന അവന്‍ നിസ്സാരമായതും വെറുക്കപ്പെടുന്നതുമായ ഒരു ഇന്ദ്രിയകണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണ്. സ്വന്തം സുരക്ഷ പോലും അവന് ഉറപ്പുവരുത്താന്‍ കഴിയില്ല. തൊട്ടുമുന്നിലായി വരാനിരിക്കുന്ന ആപത്ത് കാണാന്‍ കഴിയില്ല. സ്വശരീരത്തെ ചൈതന്യവത്താക്കുന്നതും പിന്നീട് നിശ്ചേതനമാക്കുന്നതുമായ ആത്മാവിനെ കുറിച്ച് യാതൊന്നും അറിയില്ല- വല്ലാത്തൊരു ദൈന്യത!

أَلَمۡ نَخۡلُقكُّم مِّن مَّآءٖ مَّهِينٖ ۝٢٠
فَجَعَلۡنَٰهُ فِي قَرَارٖ مَّكِينٍ ۝٢١
إِلَىٰ قَدَرٖ مَّعۡلُومٖ ۝٢٢
فَقَدَرۡنَا فَنِعۡمَ ٱلۡقَٰدِرُونَ ۝٢٣
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٢٤
25–28

ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ആവാഹിക്കുന്നതാക്കിയില്ലേ? അതില്‍ സുദൃഢമായി ഉയര്ന്നു് നില്ക്കു ന്ന പര്വ്തങ്ങളുണ്ടാക്കുകയും നിങ്ങള്ക്കുു പാനം ചെയ്യാന്‍ ശുദ്ധജലം തരികയും ചെയ്തില്ലേ? അന്നേ ദിവസം നിഷേധികള്ക്കു മഹാനാശം!

أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا ۝٢٥
أَحۡيَآءٗ وَأَمۡوَٰتٗا ۝٢٦
وَجَعَلۡنَا فِيهَا رَوَٰسِيَ شَٰمِخَٰتٖ وَأَسۡقَيۡنَٰكُم مَّآءٗ فُرَاتٗا ۝٢٧
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٢٨
29–34

ഓ സത്യനിഷേധികളേ, ദുന്യാ വില്‍ നിങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലേക്ക് -തണല്നില്കാ്ത്തതും അഗ്നിജ്വാല പ്രതിരോധിക്കാത്തതുമായ മൂന്ന് ശിഖരങ്ങളുള്ള ഒരു നിഴലിലേക്ക്- ഒന്ന് പോയി നോക്കുക. കൊട്ടാരസമാനമായ പൊക്കമുള്ളതും മഞ്ഞനിറമുള്ള ഒട്ടകക്കൂട്ടം പോലുള്ളതുമായ സ്ഫുലിംഗങ്ങള്‍ ആ നരകം എയ്തുകൊണ്ടിരിക്കുന്നതാണ്! അന്നേ ദിവസം നിഷേധികള്ക്ക് മഹാനാശം!4

1 വിശദീകരണം കാണുക

4. നരകം നിഷേധിച്ചിരുന്ന നിഷേധികളോട് മഹ്ശറില്‍ വെച്ച് അതൊന്നു പോയി കണ്ടു നോക്കാന്‍ നിര്‍ദേശിക്കയാണ്. ഭീമന്‍ തീജ്വാലകളും സ്ഫുലിംഗങ്ങളുമായി മൂന്നു ശാഖകളായി നരകം കത്തിപ്പൊങ്ങും. ഒരു തീപ്പൊരി വന്‍ കൊട്ടാരങ്ങളുടെ വലിപ്പമുണ്ടാകും.

ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ۝٢٩
ٱنطَلِقُوٓاْ إِلَىٰ ظِلّٖ ذِي ثَلَٰثِ شُعَبٖ ۝٣٠
لَّا ظَلِيلٖ وَلَا يُغۡنِي مِنَ ٱللَّهَبِ ۝٣١
إِنَّهَا تَرۡمِي بِشَرَرٖ كَٱلۡقَصۡرِ ۝٣٢
كَأَنَّهُۥ جِمَٰلَتٞ صُفۡرٞ ۝٣٣
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٣٤
35–37

അവര്‍ യാതൊന്നും ഉരിയാടാത്ത ദിനമാണന്ന്; ഒഴികഴിവ് സമര്‍പ്പിക്കാന്‍ അനുമതി കൊടുക്കപ്പെടുന്നതുമല്ല. അന്നേ ദിവസം നിഷേധികള്‍ക്ക് മഹാനാശം.

هَٰذَا يَوۡمُ لَا يَنطِقُونَ ۝٣٥
وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ ۝٣٦
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٣٧
38–40

അരുളപ്പെടും: അന്തിമവിധിയുടെ നാളാണിന്ന്. നിങ്ങളെയും പൂര്‍വികരെയും നാമിതാ സംഗമിപ്പിച്ചിരിക്കുന്നു. വല്ല കുതന്ത്രവും ആവിഷ്‌കരിക്കാനുണ്ടെങ്കില്‍ അത് ചെയ്‌തോളൂ! അന്നേ ദിവസം നിഷേധികള്‍ക്ക് മഹാനാശം5

1 വിശദീകരണം കാണുക

5. നിഷേധികളോടുള്ള വെല്ലുവിളിയാണ്. ഒരു രാജാവും ചക്രവര്‍ത്തിയും പരലോകത്ത് ഒരക്ഷരം ഉരിയാടുകയില്ല. മഹ്ശറും വിചാരണയും നരകവുമൊന്നും നിഷേധിക്ക് ഒട്ടുമേ താല്‍പര്യമുള്ള വിഷയമല്ല. അങ്ങനെയെങ്കില്‍ അതില്‍ നിന്ന് കുതറിമാറാനുള്ള എന്തെങ്കിലും കുതന്ത്രങ്ങളും ഗൂഢാലോചനകളും അവര്‍ ആവിഷ്‌കരിച്ചുകൊള്ളട്ടെ.

هَٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَٰكُمۡ وَٱلۡأَوَّلِينَ ۝٣٨
فَإِن كَانَ لَكُمۡ كَيۡدٞ فَكِيدُونِ ۝٣٩
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٠
41–45

ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ അന്ന് സ്വര്‍ഗത്തണലുകളിലും അരുവികളിലും തങ്ങളിച്ഛിക്കും വിധമുള്ള പഴവര്‍ഗങ്ങളിലുമായിരിക്കും. 'നിങ്ങളനുവര്‍ത്തിച്ചിരുന്ന കര്‍മങ്ങളുടെ ഫലമായി സാമോദം അന്നപാനാദികള്‍ കഴിച്ചുകൊള്ളുക. പുണ്യവാന്മാര്‍ക്ക് ഇങ്ങനെയാണ് നാം പ്രതിഫലം നല്‍കുക.' അന്നേ ദിവസം നിഷേധികള്‍ക്ക് മഹാനാശം!

إِنَّ ٱلۡمُتَّقِينَ فِي ظِلَٰلٖ وَعُيُونٖ ۝٤١
وَفَوَٰكِهَ مِمَّا يَشۡتَهُونَ ۝٤٢
كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ ۝٤٣
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٤٤
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٥
46–50

ദുന്‍യാവില്‍ അവരോട് പറയപ്പെട്ടു: നിങ്ങള്‍ ഭൗതിക വിഭവങ്ങള്‍ കഴിക്കുകയും അല്‍പം സുഖമനുഭവിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ അധര്‍മകാരികള്‍ തന്നെയാകുന്നു. അന്നേ ദിവസം നിഷേധികള്‍ക്ക് മഹാനാശം! അല്ലാഹുവിന് സാഷ്ടാംഗം ചെയ്യൂ എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ അവരത് ചെയ്യില്ല. അന്നേ ദിവസം നിഷേധികള്‍ക്ക് മഹാനാശം! ഇനി, ഈ ഖുര്‍ആന്‍ വിട്ട് ഏതൊരു വൃത്താന്തമാണവര്‍ വിശ്വസിക്കുക?6

1 വിശദീകരണം കാണുക

6. ഭൗതികാഡംബരങ്ങള്‍ ക്ഷണികവും നശ്വരവുമാണെന്ന് ഓരോ റസൂലും മുഴുവന്‍ വേദങ്ങളും നിരന്തരം നിഷേധികളെ ഉണര്‍ത്തിയിരുന്നു. 15:3 നോക്കുക. അല്ലാഹുവിനോട് വിധേയത്വം കാട്ടാനും സാഷ്ടാംഗം ചെയ്യാനും അനുശാസിക്കപ്പെട്ടിരുന്നു പ്രവാചകാനുയായികള്‍. ഈ ഖുര്‍ആനും അതു തന്നെ കല്‍പിച്ചു. ഇതൊക്കെ അറിഞ്ഞിട്ടും നിഷേധം മുറുകെ പിടിക്കുന്ന ഇവര്‍ ഇനി വേറെ ഏതു വേദമാണ് അംഗീകരിക്കുക?

كُلُواْ وَتَمَتَّعُواْ قَلِيلًا إِنَّكُم مُّجۡرِمُونَ ۝٤٦
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٧
وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ ۝٤٨
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٩
فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ ۝٥٠